നിലാവ്: ഭാഗം 11

nilav

രചന: ദേവ ശ്രീ

കണ്ണേട്ടാ...കണ്ണേട്ടാ..   എഴുന്നേൽക്കു..  ചായ ഇതാ..  കണ്ണേട്ടാ 

വേണി നീ അവിടെ വെച്ചു പൊക്കോ.. 

ഓഫീസിൽ പോകുന്നില്ലേ കണ്ണേട്ടൻ... ഒരാഴ്ച്ചയായി ഓഫീസിൽ വന്നിട്ട് എന്ന് അച്ഛൻ പറഞ്ഞു. 

ഓഹോ നീ രാവിലെ തന്നെ എന്റെ ഓഫീസിലെ അറ്റന്റൻസ് എടുത്തു വന്നതാണോ.. 
കണ്ണൻ വേണിയോട് കയർത്തു.. 

വേണി വല്ലാത്ത സങ്കടം തോന്നി..  കല്യാണം കഴിഞ്ഞു മാസം 3 കഴിഞ്ഞു. ഇപ്പോഴും ഏട്ടന് എന്നെ ഒരു ഭാര്യയായി കണ്ടിട്ടില്ല.  എന്ത് കൊണ്ടോ ഞാനും അതെ പറ്റി ചോദിച്ചിട്ടില്ല..  ഒന്നും പറഞ്ഞു പിന്നാലെ ചെന്നിട്ടുമില്ല..  പെട്ടന്ന് തന്നെ അംഗീകരിക്കാൻ ആവില്ലഎന്ന് കരുതി..  പക്ഷെ പോകപോകെ കണ്ണേട്ടൻ തന്നിൽ നിന്നും ഒരുപാട് ദൂരം പോയി കൊണ്ടിരിക്കുന്നു.. വീട്ടുകാർ എല്ലാം ഉറപ്പിച്ചപ്പോൾ താനും അതു ആഗ്രഹിച്ചത് കൊണ്ട് കണ്ണേട്ടനെ കാണുകയോ സംസാരിക്കുകയോ ചെയ്തില്ല.  പക്ഷെ നിച്ഛയം കഴിഞ്ഞ സമയത്തു കണ്ണേട്ടൻ എന്നെ സ്നേഹിക്കുന്നു എന്ന് തോന്നിയത് ആണ്.  എന്റെ ഭാഗ്യമായി കണ്ടു.  എന്നാൽ എല്ലാ പ്രതീക്ഷകളും തെറ്റിപോയി...  സ്നേഹം നമ്മെ വല്ലാതെ മുറിവേൽപ്പിക്കും. 
. """"""""""

മൂന്നു മാസമായി അഭിക്ക് വേണ്ടിയുള്ള തിരച്ചിലിൽ ആണ്. അവളെ എത്രയും പെട്ടന്ന് കണ്ടെത്തി... ഇപ്പോഴും എപ്പോഴും എന്റെ ഉള്ളിൽ നീ മാത്രമേ ഉള്ളു എന്ന് പറഞ്ഞു നെഞ്ചോട് ചേർക്കാൻ മനസ് ഒരുപാട് തുടിക്കുന്നു.  വേണിയോട് എല്ലാകാര്യങ്ങളും തുറന്നു പറഞ്ഞു പിരിയണം...  അഭി അവൾക്കു പകരം മറ്റൊരാൾ എന്റെ ജീവിതത്തിൽ വേണ്ട.  ആരെയും എനിക്ക് സ്നേഹിക്കാൻ കഴിയില്ല.  ഞാൻ ഇപ്പോ നീറുന്നത്തിന്റെ പത്തിരട്ടി ഞാൻ അവളെ അവഗണിച്ച ആ മൂന്നു വർഷം അവൾ അനുഭവിച്ചു കാണും.  എല്ലാവരും പോയപ്പോൾ താൻ ഉണ്ടാകും എന്ന് കരുതി അവൾ കാത്തിരിന്നു കാണും..  ഇനി ഞാൻ ചെന്നു വിളിച്ചാൽ അവൾ വരില്ലേ..  ഇല്ല അവൾക്കു അവളുടെ കണ്ണേട്ടനെ മറക്കാൻ കഴിയില്ല..  കഴിഞ്ഞ ദിവസവും അവൾക്കു വേണ്ടി ഹൈദരാബാദ് വരെ പോയി..  എന്നാൽ അവിടെയും അവളെ കണ്ടില്ല..  അഭി....  നീ എവിടെയാ പെണ്ണെ..  നീ ഇല്ലാതെ നിന്റെ കണ്ണേട്ടൻ ഉരുകുകയാണ്...  കൈയിലിരുന്ന മാണിക്യം തട്ടിതെറിപ്പിച്ച പൊട്ടൻ ആണ് ഞാൻ.  ഞാൻ നിന്നെ ഇനി ഒരിക്കലും വേദനിപ്പിക്കില്ല മോളെ.  എനിക്ക് വേണം നിന്നെ...  സ്നേഹം കൊണ്ട് മൂടികോളാം ഞാൻ... 

💙💙💙💙💙💙💙

റൂമിൽ ഇരുന്ന തന്റെ ഫോൺ റിങ് ചെയ്യുന്നത് കേട്ട് അഭി അടുക്കളയിൽ നിന്നും റൂമിലേക്കു പോയി... 

എട്ടായി കാളിങ്.... 

അവൾക്കു സന്തോഷവും സങ്കടവും തോന്നി..  വേണ്ട എടുക്കണ്ട..  തന്റെ സ്വരം മാറിയാൽ എട്ടായിക്ക് മനസിലാകും.  ഇപ്പോ എല്ലാം അറിഞ്ഞാൽ ആ പാവം തകർന്നു പോകും. സ്വന്തം അനിയത്തി അല്ലെങ്കിൽ കൂടി തന്നെ കുറിച്ച് ഒരുപാട് പ്രതീക്ഷകൾ ഉള്ളതാണ്..  ഇനി എല്ലാം അറിഞ്ഞിട്ടു ആയിരിക്കുമോ? ഇല്ല..  ഏട്ടന്റെ ഈ നമ്പർ എന്റെ കയ്യിൽ അല്ലെ ഉള്ളൂ..  കാൾ കട്ട്‌ ആയി... 
വീണ്ടും എട്ടായി കാളിങ്..   ഇനിയും എടുത്തില്ലെങ്കിൽ എട്ടായി പേടിക്കും... 
അവൾ ഒരുനിമിഷം കണ്ണടച്ചു നിന്ന് സൗണ്ട് നേരെയാക്കി.  കാൾ എടുത്തു... 

കുഞ്ഞി....  നീ ഇതു എവിടെ പോയിരിക്കുകയായിരുന്നു.  ഞാൻ എത്ര നേരമായി വിളിക്കുന്നു..  ആദ്യം വിളിച്ചപ്പോൾ എടുക്കാത്തത്തിന്റെ പരിഭവം അവന്റെ സ്വരത്തിൽ വ്യക്തമായിരുന്നു. 

അതു എട്ടായി ഞാൻ ബാത്‌റൂമിൽ ആയിരുന്നു... 

എന്താ ഡാ നിന്റെ സ്വരം എല്ലാം ഇങ്ങനെ... എന്തുപറ്റി.. 

ഒന്നുമില്ല എട്ടായി..  എട്ടായിടെ ശബ്ദം കേട്ടപ്പോൾ സങ്കടം തോന്നി..  ശരിക്കും ഏട്ടൻ പോയപ്പോൾ ഞാൻ ഒറ്റക്കായി...  

അയ്യേ...  ഏട്ടന്റെ കുഞ്ഞി കരയുകയാണോ?  എന്നാലേ ഇനി എന്റെ കുഞ്ഞി ഒറ്റക്ക് ആവില്ല..  ഏട്ടൻ കുഞ്ഞിക്കു ഒരു നിലാവിനെ തരുന്ന കാര്യം പറഞ്ഞില്ലേ...  അതും കൊണ്ട് ഏട്ടൻ വരുംട്ടോ.. 

ഏട്ടാ..  എനിക്ക്.....  ഏട്ടനാണു എന്റെ നിലാവ്...  അതിനപ്പുറം ഒന്നും വേണ്ട... 

മോളെ ഏട്ടൻ പറഞ്ഞതു... 

ഏട്ടാ പ്ലീസ്...  എന്നെ നിർബന്ധിക്കരുത്.. 

ഇല്ലടാ...  അവനും തോന്നി ഇപ്പോ അവളോട്‌ ഒന്നും പറയണ്ട..  താൻ ഇല്ലാത്തതു കൊണ്ട് ഒരുപാട് ഒറ്റപെട്ടു പോയി എന്ന് തോന്നിയത് ആണ്.  ഇപ്പോ ഞാൻ കൂടി ഓരോന്ന് പറഞ്ഞു വിഷമിപ്പിക്കണ്ട..  
കുറച്ചു നേരം സംസാരിച്ചു അവർ കാൾ കട്ട്‌ ആക്കി.. 

അവൾ തിരിഞ്ഞു നോക്കിയപ്പോൾ പിറകിൽ ദേവ് കയ്യും കെട്ടി നിൽക്കുന്നു. 
അവളുടെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി. 

ആരായിരുന്നു ഭാര്യേ ഈ രാത്രി? 

ആരായിരുന്നാലും തനിക്കു എന്താ? 

ഓഹ് എനിക്ക് ഒന്നുമില്ല..  നീ ഇനി ആരെ വല വീശിപിടിക്കാൻ ആണ് പോകുന്നതു? 

അതു അറിഞ്ഞിട്ട് തനിക്കു എന്ത് വേണം...  അവൾ ദേഷ്യത്തിൽ തന്നെ മറുപടി കൊടുത്തു... 

ഓഹോ ഇവൾ നല്ല തൊലി കട്ടിയുള്ള ഇനമാണ്.  കുറച്ചു കയറ്റി പിടിക്കാം. 
എനിക്ക് എന്താ എനിക്ക് ഒന്നുമില്ല..  എന്റെ തലയിൽ നിന്നും ഒഴിഞ്ഞുപോകുമല്ലോ... 
ആരുടെ ഓക്കേ കൂടെ നിരങ്ങി വന്നതാണ് എന്ന് ആർക്കറിയാം... 

തന്റെ ആത്മഭിമാനത്തിനു എറ്റ രണ്ടാമത്തെ മുറിവ്...  അവൾക്കു ദേഷ്യം വന്നു ... 
ഡോ മൈൻഡ് യുവർ വേർഡ്‌സ്... 
അവൾ അവനു നേരെ വിരൽ ചൂണ്ടി.. 


ആ വിരലിൽ പിടിച്ചു അവൻ പറഞ്ഞു...  കിടന്നു ചെലക്കാതെഡി.. നീ അത്ര വലിയ നല്ല പിള്ള ചമയണ്ട.... നിന്നെ പറഞ്ഞിട്ട് എന്ത് കാര്യം...  നിന്റെ തന്തയെയും തള്ളയെയും പറയണം... മകളെ ഇങ്ങനെ കയറുരി വിട്ട അയാളെ എന്റെ കയ്യിൽ കിട്ടിയാൽ ഉണ്ടല്ലോ... 
അവൻ അഭിയെ ഇടം കണ്ണിട്ടു നോക്കി...  അവൾ കരയുകയായിരുന്നു...  ഓഹോ കൊണ്ട് കൊണ്ടു.  അവനു സമാധാനമായി..  അവൻ ചിരിച്ചു കൊണ്ട് പുറത്തു പോയി.  
അഭി തന്റെ അച്ഛനെയും അമ്മയെയും ഓർത്തു..  അവൾക്ക് സങ്കടം അണപൊട്ടി ഒഴുകി.. അവൾ അവിടെ ഇരുന്നു...  അന്ന് അവൾക്കു വിശപ്പ് തോന്നിയില്ല..  ഒന്നും കഴിച്ചില്ല... 

🧡🧡🧡🧡🧡🧡🧡

അഭി തന്റെ ഉള്ളിൽ ഒരു തീരാ നോവയി മാറി.  നിന്നെ മറക്കാൻ ഞാൻ എന്തു മരുന്ന് തേടും അഭി... 

അൺനോൺ നമ്പർ കാളിങ്....  

ഹലോ അളിയാ..... 

ജിത്തു..... 

എന്താ അളിയാ പെങ്ങളെ സ്വപ്നം കണ്ടു ഇരിക്കണോ? 

അവൾ ഇനി എനിക്ക് സ്വന്തമല്ല ജിത്തു.. ശ്രീ മനസ്സിൽ പറഞ്ഞു.. ഇവൻ ഒന്നും അറിഞ്ഞിട്ടില്ല..  അറിയിക്കണ്ട...  ചിലപ്പോൾ താങ്ങാൻ കഴിയില്ല അവനു.  അവന്റെ സ്നേഹം എനിക്ക് അറിയാം. 

ഹലോ അളിയാ കേൾക്കുന്നില്ലേ? 

ഉണ്ടല്ലോ ജിത്തു..  ഡാ ഈ അളിയൻ അങ്ങ് കട്ട്‌ ആക്കിക്കോ.. 

അതെന്താ ഇപ്പോ അങ്ങനെ..  എന്റെ പെങ്ങളെ ഒഴിവാക്കി നീ വേറെ ആരെങ്കിലുമായി ചുറ്റികളി തുടങ്ങിയോ..  ജിത്തു തമാശ രൂപേണ ചോദിച്ചു... 


നിന്നെ ഞാൻ സമ്മതിച്ചു..  ഈ കാര്യം ഞാൻ നിന്നോട് എങ്ങനെ പറയും എന്ന് കരുതി ഇരിക്കായിരുന്നു..  എന്തായാലും നീ എന്റെ മനസു വായിച്ചു.. 

ശ്രീ ജിത്തു അലറി.. 

ജിത്തു കൂൾ...  നമുക്ക് അഭിയുടെ ടോപ്പിക്ക് ക്ലോസ് ചെയ്യാം.  ഞാൻ കുറച്ചു പ്രാക്ടിക്കൽ ആയി ചിന്തിച്ചു.  അവളെ പോലൊരു പെണ്ണ് എന്റെ ജീവിതത്തിൽ വേണ്ട.. 

ശ്രീ...  ഇനി നീ ഒരു അക്ഷരം മിണ്ടിയാൽ...  നിനക്ക് ഭാഗ്യമില്ല അവളെ പോലെ ഒരു പെണ്ണിനെ കിട്ടാൻ.  അവൾക്കു ആരും വേണ്ട..  ഞാൻ ഉണ്ടാകും മരണം വരെയും...  ജിത്തു കാൾ കട്ട്‌ ആക്കി.. 

ശരിയാ ജിത്തു നീ പറഞ്ഞതു.  അവളെ പോലെ ഒരു പെണ്ണ് ഭാഗ്യം തന്നെയാണ്..  ആ ഭാഗ്യം ദൈവം എനിക്ക് തന്നില്ല. 

എന്നാൽ ജിത്തുവിനു ശ്രീയോട് ദേഷ്യം തോന്നി..  എന്റെ കുഞ്ഞിയോട് ഈ കാര്യം പറയാഞ്ഞത് നന്നായി... ഇല്ലെങ്കിൽ ഇപ്പോ ആ പാവം തകർന്നു പോയേനെ. 

💜💜💜💜💜💜💜

മോനെ നാളെ മുതൽ മോളു ഓഫീസിൽ പോന്നോട്ടെ...  

അതു എന്തിനാ അച്ഛാ... 

അവൾ അമ്മ കോളേജിൽ പോയാൽ ചുമ്മാ ഇരിക്കുകയല്ലേ.  അപ്പൊ അവളെ കൂടി കൂട്ടിക്കോ.. 

ഓക്കേ...  നീ ഓഫീസിലേക്ക് വാടി...  ശരിയാക്കി തരാം. 

അവൻ റൂമിലേക്ക് വന്നപ്പോൾ തളർന്നു ഉറങ്ങുന്ന അവളെ ആണ് കണ്ടത്.  എന്തോ അവനു പാവം തോന്നി....  
ഇല്ല..  ഇവൾ വഞ്ചകി ആണ്..  പ്രതികാരം മാത്രം മതി.. 

അവൻ കിടന്നു...  
💙💙💙💙💙💙

മോളെ ഇന്ന് മുതൽ ഓഫീസിൽ പോയി തുടങ്ങിക്കോളു...  

അഭിക്ക് അതു ഒട്ടും താല്പര്യം ഉണ്ടായില്ല..  എല്ലാവരും തന്നെ മോശക്കാരി ആയി കാണുന്നുണ്ടാകും.. 

ഓഫീസിൽ പോകാൻ ഉള്ളത് കൊണ്ട് അവൾ അടുക്കളയിൽ തിരക്കിട്ട പണിയിൽ ആകും..  അപ്പൊ എന്റെ വക ഒരു പണി കൊടുത്താലോ... 
എന്ത് വിളിക്കും..  അഭിരാമി എന്ന് വിളിച്ചാലോ...  ഹേയ് വേണ്ട..  അപ്പൊ അമ്മയ്ക്കും അച്ഛനും സംശയം തോന്നും.  അവരു അറിഞ്ഞാൽ പിന്നെ താൻ തീർന്നു..  അഭി എന്ന് വിളിക്കാം..  എല്ലാവരും അതല്ലേ വിളിക്കുന്നത്.. ....  ഓഹ് ഒരു അഭിരാമി വന്നേക്കുന്നു..  അവൻ ചുണ്ടുകൾ കൊണ്ട് കോടി പറഞ്ഞു..  ആമി അതു വിളിക്കാം...  അതാകുമ്പോൾ അച്ഛനും അമ്മയ്ക്കും മുന്നിൽ ഞാൻ സ്നേഹനിധി ആയ ഭർത്താവ് ആകും. 

ഓക്കേ അപ്പൊ തുടങ്ങാം..  റെഡി 1, 2, 3 സ്റ്റാർട്ട്‌... 
ആമി....  ആമി... ആമി.... 

ഇവൻ ഇതു ആരെയാ സീതാ വിളിച്ചു കൂവുന്നേ... 

അതു ഏട്ടാ അഭി മോളെ ആണ്.. 

അഭി ഒന്ന് ഞെട്ടി... 

മോളെ നീ അവന്റെ അടുത്തേക്ക് ചെല്ല്. 

അഭി പിറുപിറുത്തു കൊണ്ട് പോയി..  ഇനി എന്തിനാവൊ കൃഷ്ണ എന്നെ കെട്ടിഎടുക്കുന്നതു. 

എന്താ  - അഭി 

ആമി എന്റെ ബ്ലു ഷർട്ട്‌ എവിടെ? 

അവൾ അവനെ ഒന്ന് ഇരുത്തി നോക്കി..  എന്നിട്ട് കബോർഡിൽ പോയി ഷർട്ട്‌ എടുത്തു വെച്ചു അവൾ താഴെക്ക് പോയി.. 

നിന്നെ ഞാൻ ശരിയാക്കി തരാഡി..  നിന്റെ തനി നിറം ഞാൻ പുറത്തു കൊണ്ട് വരും.  അവൾ ഒരു സത്യവാൻ സാവിത്രി.. 

അഭി താഴെ എത്തിയപ്പോൾ വീണ്ടും വിളി വന്നു... 

ആമി...  ആമി...  
അതു കേട്ടു സീതയും ആനന്ദ്മ്മം ചിരിച്ചു..  അവൾക്കു ആകെ നാണകേട് തോന്നി.. 

അവൾ റൂമിൽ ചെന്നു എന്താ എന്ന് ഉറക്കെ ചോദിച്ചു.. 

നീ എന്റെ ലാപ് ആ ബാഗിൽ എടുത്തു വെക്ക്... 

മുതലെടുക്കുകയാണല്ലേ ആദി..... 

അതേടി....  നിന്നെ കൊണ്ട് ഞാൻ ക്ഷ മ്മ വരപ്പിക്കും...  എന്നിട്ട് നീ പറയും...  സോറി സോറി ഞാൻ മാപ്പ് അപേക്ഷിക്കുന്നു...  എന്നെ ഉപദ്രവിക്കരുത്...  ഞാൻ നിങ്ങളുടെ ജീവിതത്തിൽ നിന്നും പൊക്കോളാം എന്ന്... -ദേവ് 

ഓഹ് അപ്പൊ അതാണ് മനസിലിരൂപ്പ് ശരിയാക്കി തരാം..  (ആത്മ) 
ഓഹ് ഒരിക്കലും നടക്കാത്ത എന്ത് നല്ല സ്വപ്നം...  
അതും പറഞ്ഞു അവൾ ഇറങ്ങി പോയി... 

നടക്കുമെഡി... അല്ലെങ്കിൽ നടത്തും ഞാൻ... 

വീണ്ടും...  ആമി ആമി എന്ന വിളി വന്നു..  അപ്പൊ സീത പറഞ്ഞു മോളെ നീ അവന്റെ അടുത്ത് ഇരുന്നോ...  മോൾ ഇങ്ങോട്ട് വരണ്ട... 

ഓഹ് സ്റ്റെപ് കയറി ഇറങ്ങിയ അഭിക്ക് അതൊരു ആശ്വാസമായിരുന്നു. 

അവൾ റൂമിൽ എത്തി...  അപ്പോൾ അവൻ കണ്ണാടി മുന്നിൽ നിൽക്കുകയായിരുന്നു... അവൻ കണ്ണാടിയിൽ കൂടി നോക്കി എന്നിട്ട് പറഞ്ഞു എനിക്ക് ഈ ഷർട്ട്‌ ചേരുന്നില്ല അല്ലേ ആമി...  നീ ആ റെഡ് ഷർട്ട്‌ അയോൺ ചെയ്യൂ...  -ദേവ് 

ഇതു തന്നെ പറ്റിയ അവസരം അഭി മനസ്സിൽ പറഞ്ഞു.. 
എന്തിനാ മുതലാളി ഇങ്ങനെ അണിഞ്ഞു ഒരുങ്ങി പോയിട്ടു ഇനി ആരെ കുഴിയിൽ ചാടിക്കാൻ ആണ്...  ഒന്നും അറിയാത്ത പാവം പെൺകുട്ടികൾ ബാത്‌റൂമിൽ പോകുന്ന നേരം നോക്കി റൂമിൽ കയറി ഡോർ ക്ലോസ് ചെയ്യ്തിട്ടു ഞാൻ ഒന്നും അറിഞ്ഞില്ലേ രാമനാരായണ എന്ന് പറഞ്ഞു മതിയല്ലോ... 

അവനു നേരെ രൂക്ഷമായി നോക്കിട്ട് അവൾ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യാൻ പോയി.. 


എനിക്ക് ഇപ്പോ എന്തിന്റെ കേടായിരുന്നു...  ഇനി അവൾ പറഞ്ഞപോലെ അവളെയും ട്രാപ്ഇൽ ആക്കിയതാണോ... സത്യം അറിയണം...  എന്തായാലും ഇത്തിരി അഹങ്കാരം കൂടുതൽ ആണ്..  അതൊന്ന് ഒടിച്ചു മടക്കി കുപ്പിയിൽ ആക്കണം... കാന്താരി...  അവൻ ഒന്ന്  ചിരിച്ചു....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story