നിലാവ്: ഭാഗം 12

nilav

രചന: ദേവ ശ്രീ

   ദേവ് ഓഫീസിലേക്ക് ഇറങ്ങി..  കൂടെ അഭിയും.  അവനു അവളെ കൂടെ കൊണ്ട് പോകാൻ ഒരു താല്പര്യവും ഉണ്ടായിരുന്നില്ല.  മറ്റുള്ളവർക്ക് മുന്നിൽ തന്നെ അപമാനിച്ചവളായി അവളെ കണ്ടു. 

ഓഫീസിൽ എത്തിയപ്പോൾ അഭി അവളുടെ ക്യാബിലേക്ക് പോയി. എല്ലാവരും അവളെ തന്നെ നോക്കി. പലരും പലതും പറയുന്നതിന്നു അവൾ ചെവി കൊടുത്തില്ല... പാറു വന്നിട്ടുണ്ടായിരുന്നില്ല. കുറച്ചു കഴിഞ്ഞപ്പോൾ പാറുവും വന്നു.  പാറുവിനെ കണ്ടപ്പോൾ അവൾ കെട്ടിപിടിച്ചു കരഞ്ഞു... പാറു അവളെ ആശ്വാസിപ്പിക്കാൻ എന്ന വണ്ണം തലയിൽ തലോടി... 

ഓഫീസിൽ എത്തി ശ്രീ കണ്ട കാഴ്ച്ച അഭി പാറുവിനെ കെട്ടിപിടിച്ചു കരയുന്നതാണ്. 
അവന്റെ ഉള്ളിൽ അവളെ കണ്ട സന്തോഷവും ഒപ്പം ഇനി അഭി തനിക്കു ആരുമില്ല എന്ന ദുഃഖവും ഉടലടുത്തു. 

അവൻ അവർക്ക് അരികിലേക്ക് ചെന്നു. ഒന്ന് മുരടനക്കി... 

എന്താണ് മാഡം....  കല്യാണം കഴിഞ്ഞപ്പോൾ ഈ പാവങ്ങളെ ഓക്കേ മറന്നോ? 

പാറു ശ്രീയെ ഒന്ന് രൂക്ഷമായി നോക്കി...  
അഭി മറുപടിയായി ഒന്ന് ചിരിച്ചു... 
ആ ചിരി മറ്റു രണ്ടു ചുണ്ടിലേക്കും പകർന്നു... 

"""""""""""

ഓഫീസിൽ എത്തിയപ്പോഴാണ് അവൾക്കിട്ടു ഒരു പണി കൊടുക്കാം എന്ന ചിന്ത ഉണ്ടായത്... 

ഗ്രീൻ എന്റർപ്രൈസസിന്റെ ഫയൽ എടുത്തു നോക്കി...  ഫുൾ എറർ ഉള്ള ഫയൽ ആണ് അത്. അത് ഫയൽ നോക്കാൻ നന്നായി അറിയാവുന്ന ഒരാൾക്കു തന്നെ ഹാഫ് ഡേയോ ഓൺ ഡേയോ വേണം.  അവൾ തുടക്കക്കാരിയല്ലേ..  അപ്പൊ രണ്ടോ മൂന്നോ ഡേ വേണ്ടി വരും..  ഇതു തന്നെ പറ്റിയ പണി. 

അവൻ ഫോൺ എടുത്തു അവളുടെ ക്യാബിലെക്ക് വിളിച്ചു അവളോട്‌ വരാൻ പറഞ്ഞു.. 

മെ ഐ കമിംഗ് സാർ... 

യെസ് കമിംഗ് മിസ്സ്‌ അഭിരാമി....  സോറി മിസ്സിസ് അഭിരാമി... 

അവൻ തനിക്കു വെച്ചതാണ് എന്ന് മനസിലായ അഭിരാമി അവനോടു ഒന്നും പറഞ്ഞില്ല...  
സാർ എന്താണ് വിളിച്ചത്..   

ലുക്ക്‌ അഭിരാമി ഇതു ഗ്രീൻ എന്റർപ്രൈസസിന്റെ ഫയൽ ആണ്.  ടൈം നൗ 11 ഓ ക്ലോക്ക്.  1 പിഎം നു എനിക്ക് ഫയൽ കറക്റ്റ് ചെയ്തു റിട്ടേൺ തരണം... 

ഓക്കേ സർ...  അവൾ ഫയൽ വേടിച്ചു പോയി... 

അവൾ പോയ വഴിയെ നോക്കി അവൻ പറഞ്ഞു ഓഹ് ഇത്രക്ക് കോൺഫിഡൻസൊ....  നീ ഒരു തുടക്കക്കാരി അല്ലേ...  എവിടെ വരെ പോകും എന്ന് കാണാം.. 
എന്നാലും അവനിൽ ഒരു നിരാശ പടർന്നു. കാരണം അവൾക്ക് ഫയൽ നോക്കാൻ അറിയില്ല...  അല്ലെങ്കിൽ അവളെ കൊണ്ട് അതിനു കഴിയില്ല എന്ന് പറയും വിചാരിച്ചു.. 
സാരമില്ല...  അവൾ അതു ഒരുമണിക്ക് അത് സബ്മിറ്റ് ചെയ്യുന്നത് എനിക്ക് ഒന്ന് കാണണം.. 
അവൻ ഗൂഢമായി ഒന്ന് ചിരിച്ചു. 

-------
അഭി എന്തോന്നടി ഇതു..  പാറു അഭിയുടെ കയ്യിലെ ഫയൽ നോക്കി ചോദിച്ചു... 

ഇതു ഗ്രീൻ എന്റർപ്രൈസ്സിന്റെ ഫയൽ ആണ്..  ഒന്ന് നോക്കാൻ പറഞ്ഞു.  ഇതിൽ എന്തൊക്കെയോ മിസ്റ്റേക്ക് ഉണ്ടത്രേ... 

പാറു ചിരിച്ചു കൊണ്ട് തന്റെ സീറ്റിൽ പോയിരുന്നു. 

അഭി ഫയൽ മറിച്ചു നോക്കി വർക്ക്‌ തുടങ്ങി....  പോകപോകെ ആകെ മിസ്റ്റേക്ക് ആണ്.  ഇതു തനിക്കു 2 ഹൗർന്റെ ഉള്ളിൽ ക്ലോസ് ചെയ്യാൻ പറ്റില്ല എന്നവൾക്ക് ഉറപ്പായി.  അത്രയും എഫേർട്ട് എടുത്തു അവൾ ടൈപ്പ് ചെയ്തു...  ഇതു തനിക്കുള്ള പണിയാണ് എന്ന അവൾക്കു മനസിലായി...  അവൾക്കു വാശിയായി...  

എത്ര എഫേർട്ട് എടുത്താലും വേണ്ടില്ല  ഇതു ചെയ്തു തീർക്കണം (ആത്മ)
അവൾ വർക്കിലേക്ക് ശ്രദ്ധിച്ചു.. 

(ദേവ്ന്റെ ക്യാബിൻ )
സമയം ഒരു മണി..  
ഇപ്പോ അവൾ കയറി വരും...  
സോറി സാർ...  എന്നെ കൊണ്ട് പറ്റില്ല എന്നും പറഞ്ഞു... വാടി നീ വാ..  ആം വെയ്റ്റിംഗ് ഫോർ യൂ... 

#######

ഓഹ് ഗോഡ് ഫിനിഷ്...  അവൾ ടൈം നോക്കി..  1.10...  damn it..  10 മിനിറ്റ് ലേറ്റ് ആയി...  സാരമില്ല...  എന്ത് ജാതി പണിയാ കാലൻ തന്നത്....  ഇതിനു ഒരു മറുപണി തരാൻ അവസരം കിട്ടും മോനെ ആദി... ദേവാ.... 

****

സർ മെ ഐ....

യെസ്... 

അവൻ അവളെ നോക്കി.. 

സോറി സാർ..  ഞാൻ.. 

കൈകൾ ഉയർത്തി ദേവ് അഭിരാമിയെ തടഞ്ഞു... 
ഫിനിഷ് ചെയ്യാൻ പറ്റിയില്ല അല്ലെ..  അത് എനിക്ക് അറിയാമായിരുന്നഡി നിന്നെ കൊണ്ട് ഒന്നും പറ്റില്ല എന്ന്..  എന്തായിരുന്നു അവളുടെ ഫയൽ വേടിച്ചുള്ള പോക്ക്..

  ലഞ്ച്നു സ്റ്റാഫ് എല്ലാം പോകുന്നതേ ഉള്ളൂ...  ശരിയാക്കി തരാം.. 

അവൻ അവളെ ഷൗട്ട് ചെയ്തു. 
എന്താണ് അഭിരാമി ഇതു. പറഞ്ഞ സമയത്ത് വർക്ക്‌ കംപ്ലീറ്റ് ചെയ്യാൻ പറ്റില്ലെങ്കിൽ താൻ എന്തിനാടോ ഇങ്ങോട്ട് കെട്ടി എഴുന്നെള്ളി വരുന്നത്...  വീട്ടിൽ ഇരുന്നുടെ..  ഓഫീസ് കാര്യങ്ങൾ എല്ലാം കറക്റ്റ് ആയിരിക്കണം. എത്ര ഇമ്പോര്ടന്റ്റ്‌ ഫയൽ ആണ് എന്നറിയുമോ...   ഒരു പങചാലിറ്റിയുമില്ലാതെ ഓരോന്ന് ഏറ്റെടുതോളും.  പറ്റില്ലായിരുന്നെങ്കിൽ പറയണം... 


അഭിക്കു സങ്കടവും ദേഷ്യവും ഓക്കേ വന്നു. താൻ എത്ര കഷ്ട്ടപെട്ടു..  എന്നിട്ടും... 

സാർ ഞാൻ ഒന്നു പറയട്ടെ.... 

ഇനഫ് അഭിരാമി...  നിന്റെ ജസ്റ്റിഫിക്യഷൻ കേൾക്കാനല്ല ഞാൻ ഇവിടെ ഇരിക്കുന്നതു.  ഐ സെ യൂ ഗെറ്റ് ഔട്ട്‌.. 

അഭിക്ക് സങ്കടം തോന്നി..  അവൾ ഒന്നും മിണ്ടാതെ അവിടെ നിന്നും ഇറങ്ങി..  ചിലരെക്കെ ആ ദൃശ്യത്തിനു സാക്ഷ്യം വഹിച്ചു..  അവൾ നേരെ പോയി ഹാഫ് ഡേ ലീവ് അപ്ലൈ ചെയ്തു അവിടെ നിന്നും ഇറങ്ങി... 


ദേവന്റെ മുഖത്ത് ഒരു ചിരി വിരിഞ്ഞു...  സംതൃപ്തിയുടെ...  
ഇനി നീ കളികൾ കാണാൻ പോകുന്നതേ ഉള്ളൂ. 
അവൻ ലഞ്ച് കഴിച്ചു തിരിച്ചു വരുമ്പോൾ അഭിയുടെ സീറ്റിൽ അവളെ കാണാഞ്ഞതു അവന്റെ മുഖത്ത് നിരാശ പടർത്തി. 

അവൻ സീറ്റിൽ പോയി ഇരുന്നു..  ഇനി ഈ ഫയൽ കിഷോറിനെ ഏൽപ്പിക്കണം..  അവൻ ഗ്രീൻ ഗ്രൂപ്പിന്റെ ഫയൽ കയ്യിൽ എടുത്തു..  ശേഷം തിരികെ വച്ചു കിഷോറിനെ വിളിച്ചു.. 

കിഷോർ... കം ടൂ മൈ ക്യാബിൻ 

യെസ് സാർ.. 

സാർ മെ ഐ.. 

യെസ്.. 


ടേക് യുവർ സീറ്റ്‌.. 

താങ്ക് യു സാർ... 

കിഷോർ ഇതു ഗ്രീൻ ഗ്രൂപ്പിന്റെ ഫയൽ ആണ്..  ഇതു കംപ്ലീറ്റ് മിസ്റ്റേക്ക് ആണ്.  അതു ഒന്ന് ക്ലിയർ ചെയ്തു തരണം..  വിത്ത്‌ ഇൻ ടു ഡേയ്‌സ്... 

ഓക്കേ സാർ.. 

ഓക്കേ...  ക്യാരി ഓൺ.. 

കിഷോർ പുറത്ത് പോയി...  അവന്റെ സിസ്റ്റത്തിൽ പെന്റിങ് വർക്ക്‌ കഴിഞ്ഞു ഗ്രീൻന്റെ ഫയൽ എടുത്തു  ഓപ്പൺ ചെയ്തു.. 

അവൻ ആ ഫയൽ ഫുൾ ചെക്ക് ചെയ്തു..  എന്നിട്ട് ദേവ്ന്റെ ക്യാബിനിലെക്ക് പോയി...  

സാർ  മെ ഐ... 

യെസ് കിഷോർ...  എന്താ ഇനിതിങ് ഡൌട്ട്... 

സാർ..  ഈ ഫയലിൽ സാർ പറഞ്ഞപോലെ ഒരു മിസ്റ്റേക്ക് ഞാൻ കണ്ടില്ല..  അതു മാത്രമല്ല..  നമ്മൾ ആദ്യം ഡിസ്‌കസ് ചെയ്ത് പ്ലാനിങ്നേക്കാൾ ബെറ്റർ പ്ലാൻ ആണ് ഇതു എന്നാണ് എനിക്ക് തോന്നിയത്.. 

വാട്ട്‌.... 
ദേവ് അതിശയം കൊണ്ട് ചോദിച്ചു... 

യെസ് സാർ...  സാർ ഒന്ന്  നോക്കു 

ദേവ് ഫയൽ വാങ്ങി മറിച്ചു നോക്കി... 
ശരിയാണ്.. 
ദേവ് കിഷോറിനോടു പറഞ്ഞു.. 

ഓക്കേ കിഷോർ യൂ ക്യാൻ ഗോ.. 

താങ്ക് യു സാർ.. 

അവൻ ആ ഫയൽ നോക്കി...  കിഷോർ പറഞ്ഞതു ശരിയാ..  അവൾ ഈ വർക്ക്‌ നന്നായി തന്നെ ചെയ്തു..  പക്ഷെ സ്റ്റാർട്ടിങ് ആയ ഒരാൾ എങ്ങനെ ഇതൊക്കെ... സോമേതിങ് ഫിഷി... കണ്ടുപിടിക്കണം. അവനു അവളെ കാണാൻ തോന്നി..  അവളോട്‌ ഒരു അനുകമ്പ തോന്നി..  

അവൻ അവളെ നോക്കി അവളുടെ സീറ്റിൽ ചെന്നു..  അതു കണ്ട ശ്രീ പറഞ്ഞു 
സാർ...  അവൾ ഹാഫ് ഡേ ലീവ് എടുത്തു പോയി... 

ദേവ് തിരിച്ചു പോകാൻ നോക്കുമ്പോൾ ശ്രീ പുറകിൽ നിന്നും വിളിച്ചു... 

സാർ.... 

എന്താ ശ്രീജിത്ത്‌... 

സാർ നിങ്ങൾക്കിടയിൽ എന്തേലും പ്രോബ്ലം ഉണ്ടോ...
  സാർ അഭി ഒരു പാവമാണ്..  അവൾ ഇന്ന് അത്രയും കഷ്ട്ടപെട്ടാണ് ആ വർക്ക്‌ ചെയ്തത്..  എന്നിട്ടും സാർ അവളോട്‌ ദേഷ്യപെടുന്നത് കണ്ടപ്പോൾ പറഞ്ഞതാണ്..  അവളെ അംഗീകരിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകും എന്നറിയാം..  അവളെ വേണ്ട എന്ന് തോന്നുകയാണെൽ അവളെ ഉപദ്രവിക്കരുത്...  എനിക്ക് തന്നേക്കണം...  ഞാൻ പൊന്നു പോലെ നോക്കികോളാം... 

ദേവ്നു ദേഷ്യം വന്നു..  അവൻ അവന്റെ കേബിനിലെക്ക് പോയി.. 
അവൻ ആരാ എന്റെ ആമിടെ കാര്യത്തിൽ എന്നെ ഉപദേശിക്കാൻ...  അവനു വേണം പോലും...  അവൾ എന്റെ ആണ്...  എന്റെ ആമി....  അവളെ മറ്റൊരു കണ്ണുകൊണ്ട് ആരും നോക്കുന്നത് തന്നെ എനിക്ക് ഇഷ്ട്ടമല്ല...  ആ നിമിഷം ചിലപ്പോൾ ഞാൻ ദേവനിൽ നിന്നും അസുരനായി മാറും.... 
യെസ്.... ആമി നിന്നെ ഞാൻ പ്രണയിക്കുന്നു..... 

***

തനിക്കു എന്താണ് പറ്റിയത്..  ഞാൻ എന്തിനാ സാറിനോട് അങ്ങനെ പറഞ്ഞത്.. മതി അഭി എങ്ങാനും അറിഞ്ഞാൽ....ഓർക്കാൻ വയ്യ..  അവൾ എന്ന് മനസു വിഷമിച്ചു പോയപ്പോൾ സഹിച്ചില്ല...  
 അതോണ്ട് പറഞ്ഞു പോയതാണ്... 

💙💙💙💙💙💙💙

എന്തുപറ്റി വേണി മോളെ...  എന്താ ഒറ്റക്ക് ഇവിടെ ഇരിക്കുന്നതു... 

ഒന്നുമില്ല അപ്പച്ചി..... 

നീ ഇന്ന് ഹോസ്പിറ്റലിൽ പോകുന്നില്ലേ... 


ഇല്ല..  ഒരു സുഖമില്ല... 


മോളെ അപ്പച്ചി ചോദിക്കുന്നതു കൊണ്ട് ഒന്നും തോന്നരുത്.. മതി നിങ്ങൾക്ക് ഇടയിൽ എന്തേലും പ്രശ്നം ഉണ്ടോ?... 

ഹേയ് ഇല്ല അപ്പച്ചി..  എന്തെ ഇങ്ങനെ ചോദിക്കാൻ.. 

ഒന്നുമില്ല മോളെ..  
മോളെ അപ്പച്ചി ഒരു കാര്യം പറയാം.. 


വേണി അപ്പച്ചിയെ നോക്കി... അവർക്ക് പറയാൻ ഉള്ളത് എന്തെന്ന് കേൾക്കാൻ... 

. അപ്പച്ചി പറഞ്ഞു...  മോളെ കണ്ണനു കല്യാണത്തിനു മുൻപ് ഒരു പെൺകുട്ടിയുമായി ഇഷ്ട്ടമുണ്ടായിരുന്നു...  അവളുമായി കല്യാണം നടത്താൻ ഞങ്ങൾക്കൊക്കെ താല്പര്യം ആയിരുന്നു..  എന്നാൽ അവൾ അവനെ ചതിച്ചു പോയി..   അതിൽ പിന്നെ അവൻ ഇങ്ങനെയാണ്... 
മോളെ അപ്പച്ചിക്ക് ഒന്നേ പറയാൻ ഉള്ളൂ.. ഇനി എന്റെ കണ്ണനെ തിരിച്ചു തരാൻ മോൾക്ക് മാത്രമെ കഴിയു... അപ്പച്ചി അവളെ കെട്ടിപിടിച്ചു കരഞ്ഞു... 

അവൾ അപ്പച്ചിയുടെ കണ്ണീരു തുടച്ചു പറഞ്ഞു...  അപ്പച്ചി ഇതു വരെ എനിക്ക് അറിയില്ലായിരുന്നു കണ്ണേട്ടന് എന്നോട് ഉള്ള അകൽച്ചയുടെ കാര്യം...  ഇനി ഞാൻ നോക്കികോളാം.. 
വേണിയുടെ മനസ്സിൽ ഒരു തണുപ്പ് വീണു.. 

അപ്പച്ചി അവിടെ നിന്നും പോയി...  എനിക്ക് അറിയാമെഡി നീ ഓക്കേ സെന്റിമെന്റൽ വീഴും എന്ന്...  അപ്പച്ചി ഒന്ന് ചിരിച്ചു...  ഗൂഢമായി... 

🧡🧡🧡🧡🧡🧡🧡

ദേവ്  വീട്ടിലെത്തി.... ഇന്ന് അവളോടുള്ള എല്ലാ പിണക്കവും മാറ്റണം...  ഇഷ്ടമാണോ എന്ന് ചോദിക്കണം...  എന്റെ പാതിയായി ജീവിതകാലം മുഴുവൻ കൂടെ ഉണ്ടാകുമോ എന്ന് ചോദിക്കണം... 
എങ്ങനെ പറയും...  അവനു ആകെ കൺഫ്യൂഷൻ ആയി..  അവൾ റിജെക്ട് ചെയ്താൽ.... 
ഇല്ല ആമി....  നിന്നെ എന്നിൽ നിന്നും അകലാൻ ഞാൻ അനുവദിക്കില്ല.   
അവൻ റൂമിൽ പോയി ഫ്രഷ് ആയി തിരിച്ചു വന്നിട്ടു അവളെ കണ്ടില്ല..  ഇനി അവൾ വന്നില്ലേ...  ഓരോന്ന് ആലോചിച്ചപ്പോഴാണ് ഫോൺ ബെൽ അടിച്ചത്.. 

ആമിടെ  ഫോൺ ആണല്ലോ... ഓഹ് വന്നിട്ടുണ്ട്... 

അവൻ ഫോൺ എടുത്തു.. 
ശ്രീ കാളിങ്.... 

അവനു ദേഷ്യം വന്നു... 
തിരിഞ്ഞു നോക്കിയപ്പോൾ പിന്നിൽ ആമി... 

അവൾ ദേഷ്യത്തോടെ ഫോൺ വാങ്ങി..  കാൾ എടുത്തു.. 

പറയു ശ്രീ... 
......... 
ഹേയ് നോ.....  അവൾ ചിരിച്ചു... 
.................. 
ok...  നാളെ കാണാം. അപ്പൊ തരാം. 
......... 
ബൈ.. 

ഓഹ് അവളുടെ ഒരു ചിരി.  നാളെ എന്ത് തരുന്ന കാര്യമാണ് അവൾ പറഞ്ഞത്.... ഇന്ന് അവൻ ആമിയുടെ കാര്യം പറയുമ്പോൾ താൻ കണ്ടതാണ് അവന്റെ കണ്ണിലെ പ്രണയം...  ഇല്ല...  സമ്മതിക്കില്ല ഞാൻ.. 

അഭി ഫോൺ വെച്ചു താഴേക്കു പോകാൻ നിന്നും... 
അവനെ ഒന്ന് നോക്കുക പോലും ചെയ്യാതെ പോയതിനു അവനു ദേഷ്യം വന്നു... 

ഡി...   ഒരു അലർച്ചയായിരുന്നു... 

അഭി ഒന്ന് ഞെട്ടി... 
അവൾ അവിടെ നിന്നും... തിരിഞ്ഞു നോക്കി.. 

കാറ്റു വേഗത്തിൽ അവൻ അവളുടെ അടുത്തേക്ക് എത്തി...  അവളുടെ കവിൾ ആഞ്ഞു വീശി... അതിന്റെ ശക്തിയിൽ അവൾ പിന്നോട്ട് വെച്ചും... 
അവൻ വീണ്ടും അടിച്ചു...  അവൾക്കു അവളുടെ കവിൾതടം നീറി....  കണ്ണുകളിൽ മിഴിനീർ കണങ്ങൾ ഉരുണ്ടു കൂടി... 
അവൾ അവനെ നോക്കി...  സർവ്വതും ചുട്ടുചാമ്പലാക്കാൻ എന്ന വണ്ണം അഗ്നി അവന്റെ കണ്ണിൽ അവൾ കണ്ടു...  

ആദ്യമായാണ് അവൾ അവനെ ഇങ്ങനെ കാണുന്നത്..  അവൾക്കു വല്ലാത്ത ഭയം തോന്നി... 

അവൻ വീണ്ടും അവൾക്കു നേരെ തിരിഞ്ഞു...  അവളുടെ മുടി പിടിച്ചു ഒറ്റ തള്ളയിരുന്നു...  അവൾ നിലതെറ്റി കട്ടിലിൽ പോയി വീണു.... 

അവൾ എങ്ങലഡിച്ചു.... 
പതിയെ അവൾ ചോദിച്ചു...  
 എ...... എന്തി.......നാ എ..... ന്നോ...... ട് ഇങ്ങ.....നെ... 
അവൾക്കു വാക്കുകൾ മുറിഞ്ഞു പോകുന്നുണ്ടായിരുന്നു... 

ഞാ.......ഞാൻ  പോകാം... നിങ്ങളുടെ സ്വത്തിനു വേണ്ടി അല്ല...  ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല..... എല്ലാം എന്റെ നിസഹായ അവസ്ഥയായിരുന്നു.... 
പൊറുക്കണം....  അവൾ ഏങ്ങി...... 
ഞാൻ നിങ്ങളുടെ ജീവിതത്തിൽ നിന്നും പൊക്കോളാം.... 

അവൻ വീണ്ടും അവളെ മുടിക്ക് പിടിച്ചു  അവളോട്‌ മുഖം അടുപ്പിച്ചു ചോദിച്ചു.... 

നിനക്ക് എന്നെ വിട്ടിട്ടു പോണോ? 
പോണോ ഡി.... അവൻ അലറി... 

അഭി പേടിച്ചു അറിയാതെ തന്നെ തലയാട്ടി  വേണ്ട എന്ന്... 

മ്മം ഗുഡ്....  എന്നാൽ നീ ഒന്നുംകൂടി കേട്ടോ നീ എന്റെയാ...  ഈ ആദിദേവ് വർമ്മയുടെ.....  ഇനി നിനക്ക് എന്നിൽ നിന്നും ഒരു മോചനം ഉണ്ടാവില്ല... 
എന്റെ മാത്രം ആമിയാണ് നീ.... 

അവൻ അവിടെ നിന്നും പോയി.... 

അഭി കേട്ടത് ഓക്കേ വിശ്വസിക്കാൻ പറ്റാത്ത അവസ്ഥയിൽ ഇരുന്നു... ആ വേദനക്കിടയിലും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു...  അവൾ അവളുടെ നെഞ്ചിൽ പറ്റി ചേർന്നു കിടക്കുന്ന താലി കയ്യിൽ എടുത്തു നെഞ്ചോട് ചേർത്തു.... 


ഇതേ സമയം ദേവ് ബാൽകണിയിൽ ഇരുന്നു മുഖം അമർത്തി തുടച്ചു... 
അവനു കുറ്റബോധം തോന്നി...  തന്റെ പെണ്ണിനെ ഇനി നോവിക്കില്ലേന്നു കരുതിയ തനിക്കു എന്ത് പറ്റി...  പെട്ടന്ന് അവൾ നഷ്ട്ടപെടുമോ എന്ന് തോന്നി പോയി...  തന്റെ ഇഷ്ട്ടം ഇങ്ങനെ അറിയിക്കാൻ അല്ലായിരുന്നു ആഗ്രഹിച്ചത്...  പക്ഷെ എല്ലാം കയ്യിൽ നിന്നും പോയി.... 
സാരമില്ല...  എന്നാലും തന്റെ ഉള്ളിലെ ഇഷ്ട്ടം അവളെ അറിയിച്ചു... അത് മതി... 

അവൻ അടുക്കളയിൽ പോയി ഐസ് ക്യൂബ്ബ് എടുത്തു റൂമിലെക്ക് ചെന്നു. 

അഭി നിലത്തു കിടന്നു ഉറങ്ങുകയായിരുന്നു...  അവനു അവളെ കണ്ടപ്പോൾ എന്തെന്നില്ലാത്ത സ്നേഹം തോന്നി.....  അവൻ അവളെ എടുത്തു കട്ടിലിൽ കിടത്തി...  അവളുടെ നെറുകയിൽ തലോടി...  നെറ്റിയിൽ ചുണ്ട് ചേർത്തു.....  തന്റെ ആദ്യ സ്നേഹ മുദ്രണം...  

നെറ്റിയിൽ തണുപ്പ് പതിഞ്ഞപ്പോൾ അവൾ ഉണർന്നു.... പക്ഷെ കണ്ണുകൾ തുറന്നില്ല. താൻ നിലത്തല്ല കിടക്കുന്നത് എന്ന് അവൾക്കു മനസിലായി.... അപ്പോൾ തന്നെ ആദി എടുത്തു കിടത്തിയഥാകുമോ....  അവൾ സ്വയം ചോദിച്ചു... 

പെട്ടന്ന് കവിളിലുടെ ഒരു തണുപ്പ് അനുഭവപെട്ടു.  അവൾ ഒന്ന് ഞെരങ്ങി....  
അവനു മനസിലായി അവൾക്കു ഒരുപാട് വേദനിക്കുന്നു എന്ന്...  അവൻ പതിയെ പതിയെ ചെയ്തു... 

അഭിയുടെ മനസിൽ ഒരു മഞ്ഞു വീഴുന്ന പോലെ തോന്നി......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story