നിലാവ്: ഭാഗം 13

nilav

രചന: ദേവ ശ്രീ

അഭി കണ്ണുകൾ പതിയെ അടച്ചു.... വീണ്ടും ഒരു സ്നേഹം തന്നിലെക്ക്...... അതും എത്രനാൾ? അവൾക്കു ആ നിമിഷം ഭയവും തോന്നി..  ഇനി ഒരു സ്നേഹം...  അതും താൻ വിശ്വസിച്ചു വഞ്ചിക്കപെട്ടാൽ...  ഇല്ല താൻ ഈ സ്നേഹത്തിൽ വീഴരുത്...  എനിക്ക് ആരുമില്ല...  എന്റെ എട്ടായി അല്ലാതെ...  എട്ടായി വരുന്ന ദിവസം ഞാൻ ഇവിടെ നിന്നും ഇറങ്ങണം..  ഇനിയും ഒരു സ്നേഹത്തെ വിശ്വസിച്ചു താൻ വിഡ്ഢിയാകരുതു....  സ്നേഹം തനിക്കു ഏൽപ്പിച്ച മുറിവുകൾ അത്രയും ഉണ്ട്..  പാടില്ല... പക്ഷെ തന്റെ കഴുത്തിൽ ആയാൽ കെട്ടിയ താലി? ...... ചിലപ്പോൾ ഞാൻ തകർത്തു ഏറിയുന്നത് അയാളുടെ പ്രതീക്ഷകൾ ആയിരിക്കുമോ? തന്നെ കുറിച്ച് ഒന്നും അറിയില്ല അയാൾക്ക്. എല്ലാം അറിഞ്ഞാൽ വേണ്ട എന്ന് തോന്നിയാലോ.....  ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി അവൾ കിടന്നു. 


ഐസ് എല്ലാം വച്ചു ദേവ് അഭിയുടെ അടുത്ത് കിടന്നു.....  അവൻ അവളുടെ കൈ പിടിച്ചു.... ആ നിമിഷം അവളോട്‌ അതിയായ വാത്സല്യം തോന്നി.... 
തന്റെ ആമി.... എന്റെ പ്രണയം... ഇപ്പോൾ തൊട്ടടുത്തു...

  അവൻ അവളോടായി പറഞ്ഞു... 
നിനക്കറിയുമോ പെണ്ണെ....  നീ എന്റെ പ്രാണൻ ആണ്...  അതു തിരിച്ചറിയാൻ ഞാൻ വൈകി പോയി....  ആ ശ്രീജിത്ത്‌ അവനു നിന്നോട് പ്രണയം പോലും... എനിക്ക് വേണ്ടങ്കിൽ അവനു നിന്നെ കൊടുക്കാൻ....  അവൻ നിന്നെ പൊന്നു പോലെ നോക്കും എന്ന്.... 

അഭി ഒന്നു ഞെട്ടി.... 
ശ്രീ...  അവനു തന്നോട്......  അവനോടു സംസാരിച്ചതിന് ആണോ അപ്പൊ നേരത്തെ ദേഷ്യപ്പെട്ടതു. 

ദേവ് ഉറക്കത്തിലേക്ക് വീണു... 
എന്നാൽ ആമിക്ക് ഉറക്കം വന്നില്ല..  അവൾ ചിന്തികളെ കൂട്ട് പിടിച്ചു കിടന്നു... 

"""""""""

എന്താടോ സീത...  തന്റെ മുഖത്ത് ഒരു സങ്കടം... എന്ത് പറ്റി? 

ഇന്നും വല്യേട്ടൻ വിളിച്ചിരുന്നു..  അമ്മയ്ക്കു കുട്ടികളെ കാണാണം എന്ന് ഉണ്ട്...  

അതിനു അവരെ നാളെ അങ്ങോട്ട് വിടാം പോരെ.. 

അതിനു ദേവ് സമ്മതിക്കണ്ടേ. അവനു എപ്പോഴും തിരക്കാണ്..  ആ കുട്ടിയെ പോലും അവൻ ഒന്ന് പുറത്തു കൊണ്ടു പോയിട്ടില്ല... അതൊരു പാവം ആയതു കൊണ്ട് ഒന്നിനും പരാതി ഇല്ല..  നമ്മുടെ മോന്റെ ഭാഗ്യം ആണ് അവൾ...  

മ്മം ശരിയാണ്. വാ കിടക്കാം.. 

🧡🧡🧡🧡🧡🧡🧡

വെളിച്ചം മുഖത്തേക്ക് പതിച്ചപ്പോഴാണ് അഭി കണ്ണുകൾ തുറന്നത്..  താൻ ഇന്നലെ സുഖമായി ഉറങ്ങി... 
അവൾ ഒന്ന് ഞെരങ്ങി. പക്ഷെ അനങ്ങാൻ കഴിയുന്നില്ല.. 

അവൾ ഒന്ന് ആകെ വീക്ഷിച്ചു..  താൻ ബെഡിൽ ആണ് കിടക്കുന്നത്...  അതും ആദിയുടെ നെഞ്ചിൽ...  അവന്റെ കൈകൾ അവളെ വലയം ചെയ്തിരിക്കുന്നു. അവളുടെ ഹൃദയം ക്രമാതീതമായി മിടിക്കാൻ തുടങ്ങി... 

അവൾ അവന്റെ മുഖത്തേക്ക് നോക്കി...  ഒരു കൊച്ചുകുഞ്ഞിന്റെ നിഷ്കളങ്കതയോട് കൂടി ഉറങ്ങുന്നു. പരന്ന നെറ്റിക്കു മീതെ പാറി വീഴുന്ന മുടിയിഴകൾ...അതു അവന്റെ നെറ്റിക്ക് ഭംഗി കൂട്ടുന്നുണ്ടായിരുന്നു....   നീണ്ട മൂക്ക്..  ഇളം ചുവപ്പുള്ള ചുണ്ടുകൾ...  ഡ്രീം ചെയ്തു കുറ്റിയായി നിർത്തിയ താടിയും മീശയും...
 അവൾ  പതിയെ അവന്റെ കൈകൾ  മാറ്റി പോയി ഫ്രഷ് ആയി..  താഴേക്കു പോയി.. 


അവൾ വരുന്നത് കണ്ടു സീത ചായ കപ്പിലേക്ക് പകർന്നു... 

ഇതാ മോളെ ചായ...  

അവൾ ചായ ചുണ്ടോടു ചേർത്തു... 

അമ്മേ ഇന്ന് എന്താ ബ്രേക്ക്‌ ഫാസ്റ്റ്... 

നമുക്ക് ദോശ ഉണ്ടാക്കാം.. ദോശയും തേങ്ങാ ചാട്നിയും ദേവ്നു ഭയങ്കര ഇഷ്ട്ടമാണ്. 

ആണോ അമ്മേ...  എന്നാൽ നമുക്ക് അതു ഉണ്ടാക്കാം. 

മോളെ നീ മോനെ കൂട്ടി അമ്പലത്തിൽ പോയി വാ...  അപ്പോഴേക്കും അമ്മ എല്ലാം ഉണ്ടാക്കി വെക്കാം.. 

അഭി അമ്മയെ നോക്കി.. 
അതു അമ്മേ സാറ് സമ്മതിക്കുമോ? 

സാറോ?  സീത അവളെ നോക്കി...  എന്താ മോളെ ഇതു...  സാറും ബോസ്സ് ഓക്കേ ഓഫീസിൽ...  ഇവിടെ നീ അവന്റെ ഭാര്യയാണ്...  

അവൾ തല കുലുക്കി... 
അല്ല അമ്മേ ആദി ഏട്ടൻ സമ്മതിക്കുമോ? 

അറിയില്ല മോളെ...  അവൻ ഇപ്പോ അമ്പലത്തിൽ ഒന്നും പോകാറില്ല...  ഓഫീസ് കാര്യം മാത്രമേ ഉള്ളൂ.. 
എന്റെ കുട്ടി ഇങ്ങനെ ഒന്നും അല്ലായിരുന്നു    എപ്പോഴും കളി ചിരി ആയിട്ട് ഈ വീട് ഒരു സ്വർഗമായിരുന്നു...  സീതയുടെ കണ്ണുകൾ നിറഞ്ഞു.. 

അഭി സീതയെ ചേർത്തു നിർത്തി കണ്ണുനീർ തുടച്ചു..  

സാരമില്ല അമ്മേ എല്ലാം ശരിയാവും... അതു പറയാനാണു അവൾക്കു തോന്നിയത്. 
പിന്നെ അഭി അതെ കുറിച്ച് ചോദിച്ചില്ല... 

അവൾ അമ്മയോട് പറഞ്ഞു റൂമിൽ പോയി... 
എങ്ങനെ ആ മുരടനെ പറഞ്ഞു സമ്മതിപ്പിക്കും.. 
അവൾ ഓരോന്ന് ആലോചിച്ചു റൂമിൽ എത്തി..  എന്നാൽ അവിടെ അവൻ ഉണ്ടയിരുന്നില്ല..  

ഇതു എവിടെ പോയി... ബാത്‌റൂമിലും കാണുന്നില്ല..  അഭി ബാൽക്കണി ലക്ഷ്യമാക്കി നീങ്ങി.   

അവിടെ അവൻ ഉണ്ടായിരുന്നു.  അവൾ അവന്റെ അടുത്തേക്ക് നടന്നു...  പെട്ടെന്ന് അവൾ അവിടെ നിന്നു. അവൻ സിഗരറ്റ് വലിക്കുകയായിരുന്നു... 

ഓഹ് അപ്പൊ ഇതാണ് അല്ലെ പരിപാടി...  ശരിയാക്കി തരാം. 

അവൾ അവളുടെ ഫോണിൽ ഫോട്ടോ എടുത്തു തിരിച്ചു പോയി റൂമിൽ ഇരുന്നു.. 

ആദി റൂമിൽ കയറിയപ്പോൾ അവൾ അവിടെ സെറ്റിയിൽ ഉണ്ടായിരുന്നു.. 

അവൻ വന്നപ്പോൾ അവൾ എഴുന്നേറ്റു....  
സാർ... സാർ... 

അവൻ അവളെ ഒന്ന് നോക്കി... 
എന്നിട്ട് പറഞ്ഞു. ഇതു ഓഫീസ് അല്ല..  എന്റെ വീടാണ്.. 

അതിനു അവൾ ഒന്നുമറിയാത്ത പോലെ ചോദിച്ചു... 

ഇവിടെ സാർ എന്നൊന്നും വിളിക്കണ്ട.. 

സാർ തന്നെ അല്ലെ പറഞ്ഞത് നമുക്കിടയിൽ ബോസ്സ് ആൻഡ് എംപ്ലോയീ റിലേഷൻ മാത്രമേ ഉണ്ടാകു എന്ന്. മതി അപ്പൊ ബോസ്സ്നെ സാർ എന്നല്ലേ വിളിക്കണ്ടതു... മ്മം? 

ആഹ് അതു അന്ന്..  ആ ഞാൻ തന്നെ ഇപ്പോ ഇതും പറയുന്നേ...  കേട്ടോ..  അല്ല നീ എന്തിനാ വന്നത്? 

അമ്മ നമ്മളോട് അമ്പലത്തിൽ പോകാൻ പറഞ്ഞു... 


കുറച്ചു ബിൽഡപ്പ് ഇടാം.. പറ്റില്ല എന്ന് പറയാം.  അപ്പൊ അവൾ പിണങ്ങി പോകും...  ആ നിമിഷം അവളുടെ പിന്നിൽ ചെന്നു വയറിൽ ചുറ്റിപിടിച്ചു  തോളിൽ മുഖം ചേർത്തു വച്ചു അവളോട് പോകാം എന്ന് പറയാം..  അപ്പൊ ആയിരം പൂർണ ചന്ദ്രൻ ഉദിച്ചപോലെ ആയിരിക്കും അവളുടെ മുഖം...  ആ മുഖം കൈക്കുമ്പിളിൽ എടുത്തു നിറയെ ചുംബനങ്ങൾ കൊണ്ട് മൂടണം.... 


ഹേയ് എന്താ അമ്പലത്തിൽ പോകാൻ ആണോ ഇത്ര ആലോചന? -അഭി 

അതിനു ആരു അമ്പലത്തിൽ പോകുന്നു...  ഞാൻ ഒന്നുമില്ല..  
അവൻ അവളെ ഒന്നു പാളി നോക്കി... 
ഹേയ് മുഖം ഒന്നും മാറിട്ടില്ല...

നമ്മൾ രണ്ടുപേരും കൂടി പോകുന്ന കാര്യമാണ് പറഞ്ഞത്... 


ഞാൻ എങ്ങും ഇല്ലെന്നു ഇല്ലെന്നു പറഞ്ഞില്ലേ... 

അതിനു മറുപടിയായി അവൾ ഒന്ന് ചിരിച്ചു... എന്നിട്ട് അവളുടെ ഫോൺ എനിക്ക് നേരെ നീട്ടി... 

ദൈവമേ........  ഞാൻ അറിയാതെ തന്നെ വിളിച്ചു പോയി...  കാരണം ഞാൻ സിഗരറ്റ് വലിക്കുന്ന ഫോട്ടോ...  അമ്മയും അച്ഛനും അറിഞ്ഞാൽ തീർന്നു... 

നോക്ക് ആദി ഇപ്പോ എന്റെ കൂടെ വന്നാൽ ഇതു അച്ഛനും അമ്മയും കാണില്ല..  മറിച്ചു ആണേൽ ഞാൻ ഇതു എല്ലാവരെയും കാണിക്കും.... 

ആദി ഒന്നും മിണ്ടാതെ നിന്നും... 

അപ്പൊ പോയി കുളിച്ചു റെഡി ആകു...  ഞാനും റെഡി ആവട്ടെ... 

അങ്ങനെ അമ്മയോട് പറഞ്ഞു അവർ അമ്പലത്തിലേക്ക് ഇറങ്ങി...  

അമ്മക്ക് വലിയ സന്തോഷമായിരുന്നു.. കാലങ്ങൾക്ക് ശേഷം വീണ്ടും തന്റെ മകന്റെ ജീവിതത്തിൽ വെളിച്ചം വീണു എന്ന് അവർക്ക് തോന്നി.... 

അവൻ ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തു...  അവൾ ഒരു  ചുരിദാർ ആയിരുന്നു വേഷം... 

അതുകണ്ട ആദി പറഞ്ഞു.. 
ഡോ തനിക്കു അമ്പലത്തിൽ പോകുമ്പോൾ ഒരു സാരിയൊക്കെ ചുറ്റിക്കൂടെ... 

അവൾ അവനെ ഒന്നും ആകാമാനാം വീക്ഷിച്ചു... 
എന്നിട്ട് ചോദിച്ചു...  അതെന്താ ചുരിദാർ ഇട്ടു ചെന്നാൽ ദൈവം അവിടെ നിന്നും ഓടിപോകുമോ... 

അവൻ പിന്നെ ഒന്നും പറഞ്ഞില്ല...  അല്ലെങ്കിൽ തന്നെ എനിക്ക് എല്ലാം റിവേഴ്സ് അടിക്കാണ്. മൗനം വിദ്വാനുഭൂക്ഷണം....  എന്നല്ലേ... 
കയറു...


"""""""""""

തിരിച്ചു എത്തി ഫുഡ്‌ കഴിച്ചു ഓഫീസിൽ പോകാൻ റെഡി ആവുമ്പോൾ ആണ് കാളിങ് ബെൽ കേട്ടത്... 

ആമി വർഗീസ് ആകും..  പോയി ഡോർ തുറക്ക്  ആദി അവളോട്‌ പറഞ്ഞു.. 

അവൾ താഴെ ചെന്നപ്പോൾ വർഗീസ് ഏട്ടൻ (ഓഫീസിലെ സ്റ്റാഫ് ആണ് ) ആയിരുന്നു.. 

അവൾ അയാളെ അകത്തു കയറ്റി ഇരുത്തി..  അയാളുടെ കയ്യിൽ ഒരു 20 തൊളം ഫയൽ ഉണ്ടായിരുന്നു.  അയാൾ അതു അവിടെ ഏൽപ്പിച്ചു..  
അപ്പോഴേക്കും ദേവും ആനന്ദ് വന്നു.

ദേവ് വർഗീസിനോട്  പറഞ്ഞു.. 
ഇന്ന് ഞങ്ങൾ രണ്ടുപേരും ലീവ് ആണ്. 
ഇതൊക്കെ കുറച്ചു ഇമ്പോര്ടന്റ്റ്‌ ഫയൽ ആണ്...  അതും എമർജൻസി...  അപ്പൊ അച്ഛൻ കൂടി നോക്കിയാൽ വേഗം തീരും..  അതാണ്... 

ദേവ് അഭിയെ നോക്കി...  ഓഫീസിൽ പോകാൻ പറ്റാത്തതിന്റെ ഒരു നിരാശയും അവളുടെ മുഖത്ത് കണ്ടില്ല...  സത്യം പറഞ്ഞാൽ അവൾ ഇന്ന് ഓഫീസിൽ പോകാൻ പാടില്ല.   അവൾ ആ ശ്രീജിത്ത്‌നോട്‌ ഇന്ന് കാണാം... തരാം എന്നല്ലേ അവൾ പറഞ്ഞത്... അങ്ങനെ ഇപ്പോ എന്റെ ആമിയെ കണ്ടു സുഖിക്കണ്ട...  
ഇനി രണ്ടു ഡേ ലീവ് ആണ്..  അമ്മ മുത്തശ്ശിടെ അടുത്ത് പോകാൻ പറഞ്ഞിട്ടുണ്ട്... അവിടുന്ന് 2ഡേ കഴിഞ്ഞേ റിട്ടേൺ വരൂ....  

അപ്പോഴാണ് അഭി ഒരു ഫയലുമായി വന്നത്... 
വർഗീസ് ഏട്ടാ ഈ ഫയൽ ശ്രീജിത്ത്‌നെ ഏൽപ്പിക്കു.... 

ഓക്കേ മോളെ... 

ഓഹ് ഈ ഫയൽ ആയിരുന്നോ ഇന്ന് തരാം എന്ന് പറഞ്ഞത്...  

എന്തായാലും അവൻ ഇവളെ നോക്കി വെള്ളം ഇറക്കണ്ട...  അല്ല പിന്നെ.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story