നിലാവ്: ഭാഗം 14

nilav

രചന: ദേവ ശ്രീ

ഇതെന്താ മനുഷ്യ ഓഫീസ് ഇങ്ങോട്ട് ആക്കിയോ?  -സീത 

അതൊന്നും അല്ല എന്റെ സീതാ.. ഇതു എന്തോ അർജെന്റ് ഫയൽ ആണത്രേ...  അപ്പൊ ഞങ്ങൾ മൂന്നു പേരും കൂടി നോക്കിയാൽ വേഗം തീരും അതാണ്.. -ആനന്ദ് 

ആ ചെക്കനോ ബോധം ഇല്ല...  നിങ്ങളും കൂടി ഇനി അവനു കൂട്ടുനിൽക്കാത്ത കുറവേ ഉള്ളു. 

നമ്മുടെ കമ്പനിക്ക് വേണ്ടി അല്ലെ...  കഷ്ട്ടപെട്ടാൽ മാത്രമേ നേട്ടം ഉണ്ടാകു...  


അതൊക്കെ ശരിയാ...  പക്ഷെ നിങ്ങൾ എല്ലാവരും കൂടി ഒരു പെങ്കൊച്ചിനെ ഇവിടെ കൊണ്ട് വന്നിട്ടുണ്ട്...  അതിനു അതിന്റെ വീട്ടുകാരെ കാണാം  എന്നോ...  അല്ലെങ്കിൽ അതിന്റെ വീട്ടിൽ പോയി സംസാരിച്ചു എല്ലാം ശരിയാക്കാം എത്ര ദിവസമായി പറയുന്നു...  അതിനു മാത്രം സമയം ഇല്ല..  അതിനു ആഗ്രഹം ഉണ്ടാവില്ലേ... 


അതിനു മോളു അതേപറ്റി എന്തെങ്കിലും സംസാരിച്ചാൽ അല്ലെ നമുക്ക് എന്തെങ്കിലും ചെയ്യാൻ പറ്റു...  നീ അവളോട്‌ ചോദിച്ചോ ഇതിനെ കുറിച്ച് ചോദിച്ചോ? 


ഇല്ല ഏട്ടാ...  അല്ലെങ്കിൽ തന്നെ കുറച്ചു മാത്രമേ സംസാരിക്കു...  അപ്പൊ പിന്നെ ഞാൻ പെട്ടൊന്ന് വീടും വീട്ടുകാരെ പറ്റിയും ചോദിച്ചാൽ വിഷമം ആവില്ലേ... 


മ്മം...  എല്ലാം ശരിയാകും..  ഞാൻ അങ്ങോട്ട് ചെല്ലട്ടെ... 

"""""""

ദേവ് ഒരു ഫയൽ നോക്കി തീർത്തു അടുത്ത ഫയൽ എടുക്കാൻ നോക്കുമ്പോൾ അഭി 3 ഫയൽ നോക്കി കഴിഞ്ഞിരുന്നു... 
അവൻ അത്ഭുതത്തോടെ അവളെ നോക്കി... 
അവൾ ലാപ്പിൽ  ഫയൽ നോക്കി എന്തോ ടൈപ്പ് ചെയ്‌യായിരുന്നു... അവളുടെ കൈകൾ കീപാഡിൽ അതിവേഗം സഞ്ചരിച്ചു കൊണ്ടു ഇരിക്കുന്നതു അവൻ കൗതുകത്തോടെ നോക്കി... 4 വർഷമായി താൻ ഈ ഫീൽഡിൽ...  എന്നിട്ടും താൻ പോലും ഇപ്പോഴും ഇത്ര സ്പീഡിൽ ടൈപ്പ് ചെയ്യില്ല... 

അവന്റെ ഇരുപ്പ് കണ്ടു ആനന്ദ് അവനെ നോക്കി...  അവൻ അഭിയെ കണ്ണിമ വെട്ടാതെ നോക്കുകയായിരുന്നു... 

ആനന്ദ് അഭിയെ നോക്കി...  അവൾ വളരെ വേഗം ടൈപ്പ് ചെയ്തു കൊണ്ട് ഇരിക്കുകയാണ്... അവൾ 3 ഫയൽ നോക്കി തീർത്തു... 

അപ്പോഴേക്കും സീത കുടിക്കാൻ ജൂസ് കൊണ്ട് വന്നു... 
 ജൂസ് കുടിച്ചോളൂ...  തണുപ്പ് വിടണ്ട.. അതും പറഞ്ഞു സീത അഭിയുടെ അടുത്ത് ഇരുന്നു.. 


ഒരു ഗ്ലാസ്സ്  ജൂസ് അഭി എടുത്തു കുടിച്ചു...  അവൾ അപ്പോഴും ലാപ്പിൽ എന്തോ ചെയ്യുന്നുണ്ടായിരുന്നു... 

ആനന്ദ് തന്റെ അത്ഭുതം കൊണ്ട് ചോദിച്ചു... 

മോളെ നീ ഈ ഫയൽ ഓക്കേ നോക്കി തീർത്തത് ആണോ?  -ആനന്ദ് 

അതെ അച്ഛാ -അഭി 

ആനന്ദ് ആ ഫയൽ ഓക്കേ മറിച്ചു നോക്കി..  എല്ലാം ക്ലിയർ ആണ്... 

മിടുക്കി...  വന്നിട്ട് 6മാസം ആവുമ്പോഴേക്കും എല്ലാം പെർഫെക്ട് ആയി പഠിച്ചുലോ... -ആനന്ദ് 

അവൾ ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു....  ഞാൻ ഇതിനു മുൻപ് എറണാകുളത്തു ഒരു ഐ റ്റി  കമ്പനിയിൽ ആയിരുന്നു അച്ഛാ... 

പക്ഷെ ആമി തന്റെ സർട്ടിഫിക്കറ്റിൽ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് കണ്ടിട്ടില്ലല്ലോ... 

ഞാൻ ആ കമ്പനിയിൽ നിന്നും റിസൈൻ ചെയ്തു ഈ കമ്പനിയിൽ ജോബ് നോക്കിയതും എല്ലാം എന്റെ ഒരു കസിൻ ബ്രദർ ആണ്...  അതുകൊണ്ട് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഒന്നും വാങ്ങാൻ പറ്റിയില്ല... 
പക്ഷെ ഫയൽ ഓക്കേ ഞാൻ പ്ലസ് ടൂവിനു പഠിക്കുമ്പോൾ അച്ഛന്റെ കൂടെ നിന്നും നോക്കാൻ പഠിച്ചു... അച്ഛനു ചെറിയ ബിസ്സിനെസ്സ് ആണ്. 
പിന്നെ ബി ബി എ പഠിക്കുമ്പോൾ ക്ലിയർ ആയി...  പിന്നെ അച്ഛനെ സഹായിക്കും.. 
പണ്ട് ഒരു ഫയൽ എടുത്താൽ ആദ്യം ഞാൻ ആണോ അച്ഛനാണോ ടൈപ്പ് ചെയ്തു തീർക്കുന്നത് എന്ന്... 
അങ്ങനെയാണ് ഇത്ര സ്പീഡ് ടൈപ്പിംഗ്‌...  
ഓരോ ഫയൽ നോക്കുമ്പോഴും അച്ഛൻ ഓരോ ടെക്‌നിക് പറഞ്ഞു തരും... 
അവൾ വാചാലയായി... 

ആദ്യമായിട്ടായിരുന്നു അവൾ അവരോടു ഇങ്ങനെ സംസാരിക്കുന്നത് എന്ന്...  
അപ്പോൾ തന്നെ മനസിലാക്കാൻ സാധിക്കും അവൾക്കു വീട്ടുകാർ എത്ര പ്രിയപെട്ടതാണ് എന്ന്.... 

സീതാ അവളോട്‌ ചോദിച്ചു.... 
മോൾക്ക്‌ അച്ഛനെയും അമ്മയെയും മിസ്സ്‌ ചെയ്യുന്നുണ്ട് അല്ലെ... 

മ്മം -അഭി... 

സാരമില്ല മോളെ നമുക്ക് അവരെ പോയി കണ്ടു സംസാരിച്ചു എല്ലാ പിണക്കവും തീർക്കാം...  -ആനന്ദ് 

അവർക്ക് എന്നോട് പിണങ്ങാൻ ഒന്നും കഴിയില്ല അച്ഛാ....  ഞാൻ അവർക്ക് ഒറ്റമോളാ....  ഞാൻ ആയിരുന്നു അവരുടെ പ്രതീക്ഷ...  ഞാൻ  എന്തുചെയ്താലും എന്റെ കുറുമ്പ് ആയി മാത്രമേ കാണു.... 

അഭിയുടെ കണ്ണുകൾ നിറഞ്ഞു... 

സീത അവളെ ചേർത്ത്പിടിച്ചു പറഞ്ഞു...  
മോളു വിഷമിക്കണ്ട...  നമ്മുക്ക് അവരുടെ അടുത്ത് പോകാം... 

അതിനു കഴിയില്ല അമ്മേ... 

അതെന്താ മോളെ... 

അവർ രണ്ടുപേരും എന്നെ വിട്ടിട്ടു പോയിട്ട് മൂന്നര വർഷം കഴിഞ്ഞു... 
ഒരു ആക്സിഡന്റ് ആയിരുന്നു... 

ദേവ് ഞെട്ടി....  ദൈവമേ അപ്പൊ ഞാൻ കഴിഞ്ഞ ദിവസം അവളുടെ അച്ഛനെയും അമ്മയെയും കുറിച്ച് പറഞ്ഞപ്പോൾ എന്ത് മാത്രം വേദനിച്ചു കാണും പാവം...  
അവനു അവളെ നെഞ്ചോട് ചേർക്കാൻ തോന്നി... ചുംബനം കൊണ്ട് മൂടാൻ തോന്നി... 

അപ്പൊ മോളെ മോൾക്ക്‌ വേറെ ആരുമില്ലേ.... -സീത... 

അവർക്കൊക്കെ ഞാൻ ഒരു ഭാരം ആണ് അമ്മേ...  കുറച്ചു കാലം അപ്പച്ചിയുടെ വീട്ടിൽ ആയിരുന്നു..  പോകെ പോകെ അവർക്കും ഞാൻ ഒരു ബുദ്ധിമുട്ടായി മാറിയിരിന്നു..  മുത്തച്ഛൻ ഉണ്ട്..  എന്നെ വലിയ ഇഷ്ട്ടമാണ്..  പക്ഷെ മുത്തച്ഛൻ തന്നെ വല്യച്ഛന്റെ കൂടെ ആണ്..  ആ മുത്തച്ചനും ഒന്നും ചെയ്യാൻ ആവില്ല... 

സീത അവളെ ചേർത്തു പിടിച്ചു കണ്ണുനീർ ഓക്കേ തുടച്ചു കൊടുത്തു... 
എന്റെ കുട്ടി ഒരുപാട് അനുഭവിച്ചു അല്ലെ... 

അവൾ ഒന്ന് സീതയെ നോക്കി...  
എന്നിട്ട് മനസ്സിൽ പറഞ്ഞു... 
എന്റെ എല്ലാ സങ്കടവും തീർക്കാൻ എന്റെ ആരുമല്ലയിരുന്നിട്ട് കൂടി കൂടെ നിന്നും കരുതലും സ്നേഹവും തന്നഒരു സഹോദരൻ ഉണ്ട്...  എന്റെ എട്ടായി...  എട്ടായി വരുന്ന വരെ എനിക്ക് ഇവിടെ നിന്നെ പറ്റു... 

അന്ന് ഉച്ചക്ക് എനിക്ക് അമ്മയാണ് ചോറ് വാരി തന്നത്. അച്ഛൻ എന്റെ കൂടെ കുറേ നേരം ഇരുന്നു ഓരോന്ന് സംസാരിച്ചു... 
ഞാനും....  പഴയ അഭി ആവുകയായിരുന്നു ഞാൻ....

 ആദി കുറച്ചു കഴിഞ്ഞപ്പോൾ പുറത്ത് പോയി.. 

ഒരുപാട് സ്നേഹം കൊണ്ട് അവർ എന്നെ മൂടി... 
എനിക്ക് ആരുമില്ലഎന്നറിയുന്ന നിമിഷം എന്നെ എല്ലാവരും വെറുക്കും എന്ന് കരുതി...  പക്ഷെ അവർ എന്നെ സ്നേഹം കൊണ്ട് മൂടി... 

അമ്മ എന്നെ അമ്മയുടെ മടിയിൽ കിടത്തി എന്നിട്ട് എന്നോട് പറഞ്ഞു... 
അമ്മടെ കുട്ടിക്ക് ആരുമില്ല എന്ന് കരുതരുത്...  ഞങ്ങൾ എല്ലാവരും ഉണ്ട്...  പിന്നെ നിനക്ക് ഒരു അനിയൻ ഉണ്ട്...  അവൻ മറ്റാരേക്കാളും നിന്നെ സ്നേഹിക്കും.  ദേവന്റെ കല്യാണം കാണാൻ ഏറ്റവും ആഗ്രഹിച്ചത് അവൻ ആണ്...  ബിസ്സിനെസ്സ് മീറ്റ് കഴിഞ്ഞു ഓൺ വീക്ക്‌ ഉള്ളിൽ അവൻ എത്തും. അവനു ഒരു സഹോദരി വേണം എന്നത് അവന്റെ സ്വപ്നം ആണ്... എന്റെ കുട്ടിടെ എല്ലാ സങ്കടവും തീരും... 
പിന്നെ നിങ്ങൾ രണ്ടുപേരും കൂടി നാളെ രാവിലെ മുത്തശ്ശിടെ അടുത്ത് പോണം... 

അവിടെ രണ്ടു മാമൻ ഉണ്ട്...  വലിയമ്മാവനു മൂന്നു മക്കൾ ആണ്...  സ്വാതി, ശ്വേത, ശരത്... 
സ്വാതി മോളുടെ കല്യാണം കഴിഞ്ഞു രണ്ടു കുട്ടികൾ ഉണ്ട്... അവർ കാനഡയിൽ ആണ്...  ശ്വേതമോളു ഞങ്ങളെ എല്ലാവരെയും ധിക്കരിച്ചു അന്യജാതിക്കാരന്റെ കൂടെ പോയി.... 
പിന്നെ ശരത്...  അവൻ ഏട്ടന്റെ ബിസ്സിനെസ്സ് ഓക്കേ നോക്കി നടക്കുന്നു.... 

പിന്നെ രണ്ടാമത്തെ ഏട്ടനു രണ്ടു മക്കൾ ഉണ്ട്...  അശ്വിൻ പിന്നെ അശ്വതി...  രണ്ടാളും ട്വിൻസ് ആണ്...  രണ്ടും രണ്ടു സ്വഭാവക്കാരാണ്..  രണ്ടാളുടെയും കല്യാണം കഴിഞ്ഞിട്ടില്ല...  അശ്വിൻ എംബിഎ ചെയ്തപ്പോൾ അശ്വതി എഞ്ചിനീയറിംഗ് ചെയ്തു...  ദേവന്റെ അനിയനെക്കാൾ രണ്ടുവയസ്സ് ഇളയതാണ്..... 
പിന്നെ മുത്തച്ഛൻ മരിച്ചു...  അവിടെ മുത്തശ്ശി ഉണ്ട്...  രണ്ടു ഏട്ടന്മാരും തൊട്ട് തൊട്ട് വീട് വെച്ചു താമസിക്കുന്നു. ചെറിയ ഏട്ടന്റെ അടുത്താണ് മുത്തശ്ശി...  പിന്നെ രണ്ടു ഏട്ടത്തിമ്മാര് നല്ല സ്വഭാവം ആണ്... 

മതി മതി കഥ പറഞ്ഞത്....  നീ പോയി ഒരു ചായ ഇട്ടു വാ... 

ഞാൻ ഇടാം അച്ഛാ.. 

അവൾ പോയി ചായ ഇട്ടു...  എല്ലാവരും കുടിച്ചു.. 

നേരെ ഗാർഡനിൽ പോയി ഇരുന്നു...  അവിടെ പൂളിന്റെ അടുത്ത് ബഞ്ച് ഉണ്ട്...  അവിടെ ഇരുന്നു... 

അവർ രണ്ടുപേരും അവളിലെ കിലുക്കാംപെട്ടിയെ അറിയുകയായിരുന്നു... ഒരു പെൺകുട്ടി ഇല്ലാത്തതിന്റെ സങ്കടം എല്ലാം അവരിൽ നിന്നും അലിഞ്ഞു പോയി... 

നേരം ഒരുപാട് ആയിട്ടും ആദി വന്നില്ല...  അവനെ കാത്തിരിക്കുന്നു അവൾ എപ്പോഴോ ഉറങ്ങി... 

💜💜💜💜💜💜
ഉച്ചക്ക് വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ എങ്ങോട്ട് എന്ന് ഒരു ചിന്ത ഉണ്ടായിരുന്നില്ല...  കുറേനേരം ഡ്രൈവ് ചെയ്തു... താൻ അവളെ ഒരുപാട് വേദനിപ്പിച്ചു...  അവൾക്കു ആരുമില്ല എന്ന് അറിയില്ലായിരുന്നു.... ഇനി അവൾ ജീവിക്കും...  ഈ ആദിദേവന്റെ രാജകുമാരിയായി.. 
അവൻ അവിടെ നിന്നും ടെക്സ്റ്റ്‌ടൈൽസ് പോയി അവൾക്കു രണ്ടു മൂന്നു സാരിയും ചുരിദാറും വാങ്ങി...  

പിന്നെയും വീട്ടിൽ പോവാൻ തോന്നിയില്ല...  ബീച്ചിൽ പോയി ഇരുന്നു....  സമയം 11 കഴിഞ്ഞപ്പോൾ ആണ് അവിടെ നിന്നും പോയത്...  അവൾ നിലത്തു തന്നെ കിടന്നു ഉറങ്ങുകയായിരുന്നു... 

അവളുടെ കിടത്തം കണ്ടപ്പോൾ വല്ലാത്ത ഒരു വേദന...  താൻ അവളെ എടുത്തു കട്ടിലിൽ കിടത്തി..  അവളുടെ മുടിയിൽ തഴുകി...  
ഒന്നും അറിഞ്ഞില്ല പെണ്ണെ...  ഇനി ഒന്നും നിന്നെ പറ്റി അറിയുകയും വേണ്ട...  നീ എന്റെ ജീവൻ ആണ്...  ആ നിന്നെ ഞാൻ പൊന്നു പോലെ നോക്കിക്കോളാം... നിനക്ക് ഇനി ഞാൻ ഉണ്ട്...  
നിന്റെ മാത്രം ആദിയായി കഴിയാൻ ആണ് എനിക്ക് ഇഷ്ട്ടം... അവൻ അവളുടെ നെറുകയിൽ മുത്തി....  തന്റെ എല്ലാ സ്നേഹവും ചേർത്തു.. 

പിന്നെ അവൻ അവളുടെയും അവന്റെയും കുറച്ചു ഡ്രസ്സ്‌ പാക്ക് ചെയ്തു...  അതിൽ അവൾക്കു ഇന്ന് വേടിച്ച ചുരിദാറും ഒരു സെറ്റ് സാരിയും എടുത്തു വെച്ചു...  

സമയം ഒരുമണിയായി.. അവൻ അവളുടെ അടുത്ത് കിടന്നു.  പതിയെ അവളുടെ തല എടുത്തു അവന്റെ നെഞ്ചിൽ വെച്ചു...  അവളുടെ മുടിയിൽ തഴുകി അവനും എപ്പോഴോ ഉറങ്ങി... 

🧡🧡🧡🧡🧡
രാവിലെ ഉണർന്നപ്പോൾ കണ്ടത് തന്നെ ചുറ്റി പിടിച്ചു കിടക്കുന്ന ആദിയെ ആണ്... ഞാൻ അവന്റെ നെഞ്ചിൽ മുഖം ചേർത്തുകൊണ്ടാണ് കിടക്കുന്നത്...  
ഇതു എപ്പോ വന്നു?  എന്നെ എപ്പോഴാണ് ഇവിടെ എടുത്തു കിടത്തിയതു... 

അവൾ അവിടെ നിന്നും എഴുന്നേറ്റു ഫ്രഷ് ആയി താഴെ പോയി... 

അടുക്കളയിൽ എത്തിയ അവളെ കൊണ്ട് സീത ഒരു പണിയും എടുക്കാൻ സമ്മതിച്ചില്ല... 

"""""""

മോളെ ചായ കുടിച്ചില്ലേ...  ഇനി പോയി റെഡി ആയിക്കോളു... 

അമ്മേ നിങ്ങൾ രണ്ടുപേരും കൂടെ വന്നാൽ നല്ല രസമായിരുന്നു... 

പക്ഷെ മോളെ എനിക്ക് കോളേജിൽ നിന്നും ലീവ് എടുക്കാൻ പറ്റില്ല..  അതോണ്ടാഡാ...  അല്ലാതെ നിന്നെ പിരിയാൻ ഞങ്ങൾക്കും ഇഷ്ട്ടമല്ല ഡാ.. 

അപ്പോഴാണ് ദേവ് റെഡിയായി താഴേക്കു വന്നത്... 
വൈലെറ്റ്‌ ഷർട്ടും ക്രീം കളർ പാന്റ് ആയിരുന്നു അവന്റെ വേഷം...  ക്യാഷ്വൽ ഡ്രെസ്സിൽ വളരെ സുന്ദരൻ ആയിരുന്നു അവൻ...  ഡ്രീം ചെയ്ത താടിയും മുടിയും ഒതുക്കി വെച്ചിട്ടുണ്ട്.. 

ആഹാ നീ റെഡി ആയോ മോനെ...  

ആഹാ അച്ഛാ 2, 3 മണിക്കൂർത്തെ യാത്ര ഇല്ലേ...  വയനാട് എത്തണ്ടേ.. 

എന്നാൽ നീ പോയി റെഡി ആവു എന്ന് പറഞ്ഞു ദേവ് ലേകേജു മായി കാറിന്റെ അടുത്തേക്ക് നടന്നു... 

അഭി റൂമിൽ ചെന്നപ്പോൾ ബെഡിൽ ഒരു കവർ ഉണ്ട്.. 
അവൾ അതു തുറന്നു നോക്കി.. 
അതിൽ സാരിയായിരുന്നു..  വൈലെറ്റിൽ ക്രീം പൂക്കളും...  ഗോൾഡൻ  ബോർഡറും ഉള്ള ഷിഫോൺ സാരി.. 
അവൾ അതു കയ്യിൽ എടുത്തു...  അതിൽ വേറെ ഒരു ബോക്സ്‌ കൂടി ഉണ്ടായിരുന്നു...  അതു തുറന്നു നോക്കി..  
രണ്ടു സിംപിൾ ഗോൾഡ് വളയും  ഒരു കുഞ്ഞി നെക്ക്ലെയിസും കുറച്ചു വലിയ ഒരു ജിമിക്കി കമ്മലും,  ചെരുപ്പ്,  പൊട്ട്, കണ്മഷി,  എല്ലാം ഉണ്ടായിരുന്നു... 

** 
അമ്മയും അച്ഛനും ആദിയും പുറത്ത് ആയിരുന്നു... 
അവൾ ഡ്രെസ്സ് ചേഞ്ച്‌ ചെയ്തു അങ്ങോട്ട് പോയി... 
അവളെ കണ്ട മൂന്നു പേരുടെയും കണ്ണുകൾ വിടർന്നു.. 
ആ സാരിയിൽ അവൾ ശരിക്കും സുന്ദരി ആയിരുന്നു... 

ദേവ് അവളെ തന്നെ നോക്കി നിന്നു... 
കരി എഴുതിയ കണ്ണുകൾ, നല്ല ചെചുണ്ടിൽ ചായം പോലും പൂശിയിട്ടില്ല.  ഇട തൂർന്ന മുടി പിന്നിയിട്ടിട്ടുണ്ട്.. ചിരിക്കുമ്പോൾ വിരിയുന്ന നുണ കുഴികൾ അവളിൽ വല്ലാത്ത ഒരു ഭംഗി കൂട്ടുന്നതായി തോന്നി അവനു. ഒരു ദേവതയെ പോലെ തോന്നി അവനു..  

സീത അവളെ കെട്ടിപിടിച്ചു...  നെറുകയിൽ ഉമ്മ വെച്ചു..  കണ്ണിൽ നിന്നും കരി എടുത്തു ചെവിക്ക് പിന്നിൽ തേച്ചു കൊടുത്തു... 
എന്നിട്ട് അവരെ യാത്രയാക്കി... 

യാത്രയിൽ ഉടനീളം അവന്റെ കണ്ണുകൾ അവളിലേക്ക് പാറി വീഴുന്നുണ്ടായിരുന്നു... 
അവൾ അത് കണ്ടെങ്കിലും അറിയാത്ത പോലെ പുറം കാഴ്ച്ചയിൽ കണ്ണുനട്ടിരുന്നു... 

❤️❤️❤️❤️❤️❤️❤️

അഭി പെണ്ണെ നീ എന്തിനാ മറഞ്ഞിരുന്നു എന്നെ ഇങ്ങനെ വിഷമിപ്പിക്കുന്നത്...  അഭി.....  അവൻ അലറി.. 
നീ പുറത്തു ജോലി നോക്കിയപ്പോൾ തന്നെ ഞാൻ തടയണം ആയിരുന്നു...  നിന്നെ നമ്മുടെ ഓഫീസിൽ ജോലിക്ക് കയറ്റണം ആയിരുന്നു...  ഒന്നും ഞാൻ ചെയ്തില്ല...  പകരം നിന്നെ ഞാൻ എന്നിൽ നിന്നും ആട്ടി അകറ്റി.. 
അവൻ മുടികൾ പിടിച്ചു വലിച്ചു... 

പിന്നെ ഫോൺ എടുത്തു വേണിക്ക് വിളിച്ചു... 

ഹലോ... 

ഹലോ വേണി..  കണ്ണൻ ആണ്.. 

വേണി എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ടായിരുന്നു... 

അതിനു എന്താ കണ്ണേട്ടാ ഏട്ടൻ പറഞ്ഞോളൂ.. 

ഇങ്ങനെ പറയാൻ പറ്റില്ല വേണി..  നീ വൈകുന്നേരം ബീച്ചിൽ വരുമോ? 

വരാം കണ്ണേട്ടാ...  ഒരു 5മണിക്ക്..  

ഓക്കേ വേണി..  ബൈ........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story