നിലാവ്: ഭാഗം 15

nilav

രചന: ദേവ ശ്രീ

   വഴിയോര കാഴ്ചകൾ മനോഹരം തന്നെ ആണ്...  നിറയെ ഓറഞ്ച് തോട്ടങ്ങളും കുരങ്ങൻമ്മാര് തേയില തോട്ടം....  വളരെ രസകര മായ കാഴ്ച തന്നെ....

 അങ്ങനെ ആ യാത്ര അവസാനിച്ചതു ഒരു വലിയ വീടിനു മുന്നിൽ ആണ്...  പഴമ വിളിചോതുന്ന ഒരു തറവാട്ടിൽ...  അതിനു തൊട്ട് തന്നെ ഒരു ഇരുനില കെട്ടിടം വേറെയും ഉണ്ട്...  അവൾ ഊഹിച്ചു അതായിരിക്കും വലിയമാമന്റെ വീട്...

അഭി പുറം കാഴ്ചകളിൽ മുഴുകി...  
ആദി ബാഗ് എടുത്തു അവളുടെ അടുത്ത് എത്തി...

എന്നിട്ട് അവളെ അകത്തേക്ക് വിളിച്ചു...  വാ..

അപ്പോഴാണ് മുറ്റത്തു നിന്നും കുറച്ചു മാറി സൈഡിൽ നിന്നും ആനയുടെ ചിന്നം വിളി കേട്ടത്....  

അവൾ അവിടേക്കു ദൃഷ്ടി പതിപ്പിച്ചു..

ഒറ്റ നോട്ടത്തിൽ തന്നെ അവളുടെ മിഴികൾ നിറഞ്ഞു....
അവൾ അവന്റെ കഴുത്തിൽ കിടന്ന മാലയിലെ പേര് വായിച്ചു...

"മംഗലത്ത് കുഞ്ഞി കൃഷ്ണൻ "...

തന്റെയും അച്ഛന്റെയും കൂട്ടായിരുന്നു അവൻ....  ആനകളോട് അച്ഛനും വലിയ ഇഷ്ട്ടം ആണ്...  എന്നാൽ അമ്മയ്ക്കും പേടിയും...  അച്ഛന്റെ ആ ആഗ്രഹം സാധിച്ചതു ഇവനെ വേടിച്ചു ആയിരുന്നു....  

അച്ഛന്റെ മരണ ശേഷം അവനെ വല്യച്ഛൻ ആർക്കോ വിറ്റു
പിന്നെ അവനെ ഇപ്പോഴാണ് കാണുന്നത്....

അവൾ അവന്റെ അടുത്ത് പോയി തുമ്പിയിൽ തൊട്ട് കുഞ്ഞി കൃഷ്ണാ എന്ന് വിളിച്ചു..

അതു മനസിലായ വണ്ണം അവന്റെ കണ്ണുകൾ നിറഞ്ഞു...  തുമ്പി കൊണ്ട് അവളുടെ തലയിൽ വെച്ചു...


അപ്പോഴാണ് ഉമ്മറത്തു നിന്ന് ആദി  വിളിച്ചത്...  
ആമി ഇങ്ങു വാ...

ആമി കുഞ്ഞി കൃഷ്ണനെ നോക്കി...  ആദിയുടെ അടുത്ത് ചെന്നു...

നിനക്ക് ആനയെ അത്ര ഇഷ്ട്ടമാണോ?

 അവൾ മറുപടി ഒന്നും പറയാതെ കുഞ്ഞി കൃഷ്ണനെ നോക്കി...

അതു കണ്ടു അവൻ അവളോട്‌ കുസൃതി രൂപേണ പറഞ്ഞു...  
നിനക്ക് ആനയെ അത്രക്കും ഇഷ്ട്ടമെങ്കിൽ നമുക്ക് ഒരു ആനയെ വെടിക്കാം..

ആമി അവനെ അതിശയം കൊണ്ട് നോക്കി...
പകരം അവൻ രണ്ടു കണ്ണുകളും ചിമ്മി കാണിച്ചു..

വാ..  അവൻ അവളെ കൂട്ടി അകത്തു കയറാൻ നോക്കുമ്പോൾ അവൾ വിളിച്ചു..

പിന്നെ....

അവൻ തിരിഞ്ഞു നോക്കി...

ആന വേടിക്കുന്നെങ്കിൽ അവനെ മതി...  അവൾ കുഞ്ഞി കൃഷ്ണനു നേരെ ചൂണ്ടി...

ആദി അവളെ സംശയം കൊണ്ട് നോക്കി..
പിന്നെ ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു...  ചെറിയമാമൻ വരട്ടെ...  നമുക്ക് ചോദിക്കാം...

അവളുടെ മുഖം തിളങ്ങി..

ഇതിനു മാത്രം എന്താ ആ ആനക്ക് എത്ര പ്രത്യേകത...

അവൾ ഒന്ന് ചിരിച്ചു...

ആഹാ നിങ്ങൾ വന്നോ മക്കളെ...

അകത്തു നിന്നും ഒരു സ്ത്രീ ഇറങ്ങി വന്നു ചോദിച്ചു...  നല്ല ഐശ്വര്യമുള്ള മുഖം.... ഒരു മെറൂൺ കോട്ടൺ സാരിയായിരുന്നു വേഷം....

അമ്മായി....
ദേവ് അവരെ കെട്ടിപിടിച്ചു...

ആഹാ മുത്തശ്ശിടെ കുട്ടികൾ വന്നോ?

വന്നല്ലോ മുത്തശ്ശി...
ദേവ് അവരുടെ അടുത്ത് പോയി കെട്ടിപിടിച്ചു കവിളിൽ ഉമ്മവെച്ചു..

ശേഷം ആമിടെ അടുത്ത് പോയി അവളെ തോളിൽ കയ്യിട്ടു കൊണ്ട്വന്നു..  ദേവന്റെ ആ പ്രവർത്തിയിൽ ആമി ഒന്ന് ഞെട്ടി...

മുത്തശ്ശി ഇതാണ് എന്റെ ആമി....

അവൾ മുത്തശ്ശിയുടെ കാലിൽ വീണു അനുഗ്രഹം വാങ്ങി...

നന്നായി വരും എന്റെ കുട്ടി... മുത്തശ്ശി അനുഗ്രഹിച്ചു..

മോനെ മോൾക്ക് റൂം കാണിച്ചു കൊടുക്ക്‌...  എന്നിട്ട് രണ്ടാളും ഡ്രെസ്സ് മാറി വരു...  അപ്പോഴേക്കും ഞാൻ ഭക്ഷണം എടുത്തു വെക്കാം...

അയ്യോ ഒന്നും ഇപ്പോ വേണ്ട അമ്മായി...  കുറച്ചു കഴിയട്ടെ...  അല്ല ബാക്കി ഉള്ളവർ ഒക്കെ എവിടെ?

അമ്മാവൻ പുറത്തു പോയി...  അപ്പുവും (അശ്വിൻ ) അച്ചുവും (അശ്വതി )നാളെ രാവിലെ വരാം എന്നാ പറഞ്ഞത്...

#######

റൂമിൽ എത്തിയ അഭി അവിടുത്തെ ജനൽ തുറന്നു പുറത്തേക്കു നോക്കി....  
വളരെ മനോഹരമായ ഓറഞ്ച് തോട്ടം അവിടെ നിന്നാൽ കാണാൻ പറ്റും...  അവൾ അതു നോക്കി നിന്നു...  ചെറിയ ഒരു തണുത്ത കാറ്റു അവളെ തഴുകി പോയി...

അവൾ തന്റെ തൊട്ടടുത്തു ആരുടെയോ സാമിപ്യം അറിഞ്ഞപ്പോലെ തിരിഞ്ഞു നോക്കി.....  

അവളെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ആദി അവൾക്കു പിന്നിൽ ഉണ്ടായിരുന്നു..  

അവൻ അവളുടെ കഴുത്തിൽ മഞ്ഞ ചരടിൽ കെട്ടിയ താലി വലിച്ചു പൊട്ടിച്ചു....

അവളും അവന്റെ ഭാഗത്തു നിന്ന് ഇങ്ങനെ ഒന്ന് പ്രതീക്ഷിച്ചില്ല... അവളുടെ കണ്ണുകൾ നിറഞ്ഞു...
ഒരു പെണ്ണും ആഗ്രഹിക്കില്ല തന്റെ താലി പൊട്ടിക്കാൻ...
അതും കെട്ടിയ ആളു തന്നെ..  അഭിക്ക് എന്താ നടന്നത് എന്ന് തന്നെ മനസിലായില്ല...

അവൾ അവന്റെ മുഖത്തേക്ക് നോക്കി...
അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു..
അവൾക്കു ഒന്നും മനസിലായില്ല...

അവൻ അവന്റെ പോക്കെറ്റിൽ നിന്നും ഒരു ബോക്സ്‌ എടുത്തു...
ശേഷം അതു തുറന്നു...
അതിൽ ഒരു ഗോൾഡ് ചെയിൻ ഉണ്ടായിരുന്നു...
അതു എടുത്തു അഭിയുടെ കഴുത്തിൽ ചാർത്തി...
ആദിദേവ് എന്ന് എഴുതിയ താലി.. അവൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കി...
അവൻ ഒരു പുഞ്ചിരിയുമായി അവളുടെ കഴുത്തിൽ കെട്ടി...
അവൾ ആ താലിയിലേക്ക് നോക്കി...  അതിലെ മഞ്ഞളും കുങ്കുമവും കണ്ടപ്പോൾ അവൾക്കു മനസിലായി...  താലി അമ്പലത്തിൽ പൂജിച്ചിട്ടുണ്ട് എന്ന്..

അവൻ ഒരു നുള്ള് സിന്ദൂരം കൊണ്ട് അവളുടെ നെറ്റി ചുമപ്പിച്ചു...
ശേഷം അവന്റെ ചുണ്ടുകൾ അവളുടെ നെറ്റിൽ പതിഞ്ഞു...
അവളുടെ കണ്ണുകൾ അടഞ്ഞു...

അവളെ അവനിലേക്ക് ചേർത്തു നിർത്തി അവൻ പറഞ്ഞു...
ഒരിക്കൽ ഞാൻ മനസില്ലാതെ നിന്റെ കഴുത്തിൽ കെട്ടിയ ആ മഞ്ഞ ചരട് നിനക്ക് വേണ്ട...  
ഇന്ന് എന്റെ സ്നേഹത്തോടെ സകല ദൈവങ്ങളെയും സാക്ഷിയാക്കി ഞാൻ നിന്നെ എന്റെ ഭാര്യയാക്കി.. ഇനി നിനക്ക് ഈ താലി മതി...  എന്റെ പേര് കൊത്തിയ താലി നിന്റെ കഴുത്തിൽ കിടക്കുന്നതു കാണാൻ ആണ് എനിക്കിഷ്ടം...

അവൾ അവനെ നോക്കി...
അവളുടെ കണ്ണുകൾ നിറഞ്ഞു നിന്നിരുന്നു...

അവൻ അവളുടെ മുഖത്ത് നോക്കി ആ ബോക്സിൽ നിന്നും ഒരു റിംഗ് എടുത്തു അവളുടെ വിരലിലെക്ക് അണിയിച്ചു...
ആദി എന്ന് കൊത്തിയ മോതിരം ആയിരുന്നു അതു..

ശേഷം അവളുടെ കയ്യിൽ അവൻ ഒരു മോതിരം കൊടുത്തു. ....
അവൾ അതിലേക്ക് നോക്കി...
ആമി....  എന്ന് എഴുതിയിരുന്നു അതിൽ...
അവൻ വിരലുകൾ അവൾക്കു നേരെ നീട്ടി...  
അവൾ അവന്റെ കയ്യിൽ ആ റിംഗ് ഇട്ടു കൊടുത്തു...

അവൻ അവളെ കെട്ടിപിടിച്ചു...  അവളും ആ നിമിഷം അതു ആഗ്രഹിച്ചിരുന്നു...  കുറച്ചു നേരത്തിനു ശേഷം അവൻ അവളോട്‌ പറഞ്ഞു....  

കഴിഞ്ഞിട്ടില്ല...  ഒന്ന് കൂടി ഉണ്ട്..  അവൻ അവളോട്‌ പറഞ്ഞു...

അവൻ അവളെ കൊണ്ട് പോയി കട്ടിലിൽ ഇരുത്തി...
അവൻ അവൾക്കു മുന്നിൽ മുട്ട് കുത്തി ഇരുന്നു...
അവളുടെ കാലുകൾ അവന്റെ കാലിൽ കയറ്റി വെച്ചു.. ഷർട്ടിന്റെ പോക്കെറ്റിൽ നിന്നും കൊലുസ് എടുത്തു...  നിറയെ മുത്തുകൾ ഉള്ള സ്വർണ്ണ കൊലുസ് ആയിരുന്നു അതു....
അവൻ അതു അവളുടെ കാലിൽ അണിഞ്ഞു...
എന്റെ പെണ്ണിന്റെ ഈ ഒഴിഞ്ഞ കാലുകൾ കാണാൻ എനിക്ക് ഇഷ്ട്ടമല്ല....

അവൾ അവനു അഭിമുഖമായി നിന്നു.... ശേഷം അവൾ അവന്റെ നെറ്റിൽ മുത്തി...
അവളുടെ ആദ്യത്തെ സ്നേഹമുദ്രണം...

അവൻ അവളുടെ ചെവിയിൽ പതിയെ പറഞ്ഞു...
പ്രണയമാണ് പെണ്ണെ എനിക്ക് നിന്നോട്...  എന്റെ പ്രാണൻ ആണ് നീ...

അവളുടെ മുഖം ചുവന്നു...  ആയിരം പൂർണചന്ദ്രൻ ഉദിച്ചപോലെ...  

💙💙💙💙💙💙💙

ഉമ്മറത്തു മുത്തശ്ശിടെ മടിയിൽ തല വെച്ചു കിടക്കുകയായിരുന്നു ആദി..

ആമി കുഞ്ഞികൃഷ്ണന്റെ അടുത്ത് അവനെ തൊട്ടും തലോടിയും നിന്നു..

ആമി മോൾക്ക്‌ ആനയെ ഒരുപാട് ഇഷ്ട്ടമാണല്ലേ...  മുത്തശ്ശി ആദിയോട് ചോദിച്ചു...

ആദി അതെ എന്ന് പറഞ്ഞു..  ശേഷം മുത്തശ്ശിയോട് ചോദിച്ചു എവിടെ എന്നാ മുത്തശ്ശി ആനയെ വാങ്ങിയത്?

അതിനു നീ ഇങ്ങോട്ട് വന്നാൽ അല്ലെ അതൊക്കെ അറിയൂ..  എത്രകാലായി നീ ഈ വഴിയൊക്കെ വന്നിട്ട്...  മുത്തശ്ശി പരിഭവം പറഞ്ഞു..

അതിനു എന്താ എന്റെ മുത്തി ഞാൻ ഇപ്പോ വന്നില്ലേ... അവൻ മറുപടി പറഞ്ഞു..

ആനയെ വാങ്ങിട്ടു കൊല്ലം മൂന്നു കഴിഞ്ഞു...  നിന്റെ ചെറിയമാമന്റെ ഒരു സുഹൃത്ത് ഉണ്ട്...  കണ്ണൂരിൽ..
പണ്ട് ഇങ്ങോട്ടൊക്കെ വരുമായിരുന്നു അവനും അവന്റെ ഭാര്യയും മകളും...  അന്നൊക്കെ ഒന്ന് രണ്ടു ദിവസം കഴിഞ്ഞാണ് പോകാറ്.

വലിയ ബിസ്സിനെസ്സ് ആണ് അവനു.  കണ്ണടച്ചു തുറക്കും പോലെ ആയിരുന്നു അവന്റെ വളർച്ച...
നീ അറിയുമോ മംഗലത്ത് ഗ്രൂപ്സ്..
മുത്തശ്ശി ആദിയോട് ചോദിച്ചു..

അവര് വലിയ ടീംസ് ആണ്...  കേട്ടിട്ടുണ്ട്..  അവർക്ക് ഐ റ്റി പാർക്ക്‌,  ഹോസ്പിറ്റലിൽ, സ്കൂൾ, കോളേജ്, ഷോപ്പിംഗ് മാളുകൾ അങ്ങനെ ഒക്കെ ഉണ്ട്..  300 കോടിയോളം ആസ്തി ഉണ്ട്..  അവരുടെ പകുതി പോലും ഇല്ല നമ്മൾ..  ആദി പറഞ്ഞു..

ശരിയാ..  അവൻ എല്ലാം തനിച്ചു ഉണ്ടാക്കിയതാണ്.  അവനു ഒറ്റ മോളാണ്..
അഭിരാമി..  ചെറുപ്പത്തിൽ ഓക്കേ ഇവിടെ വന്നിട്ടുണ്ട്..

അഭിരാമി..  അവൻ ആ പേര് മനസ്സിൽ രണ്ടു വട്ടം പറഞ്ഞു..

ആ മോളെ നമ്മുടെ അപ്പുനെ കൊണ്ടു കെട്ടിക്കണം എന്ന് നല്ല ആഗ്രഹം ആയിരുന്നു ഞങ്ങൾക്ക്.
അങ്ങനെ ഒരിക്കൽ ഞങ്ങൾ എല്ലാവരും അവിടേക്കു പോയി...  പക്ഷെ അന്നും ആ കുട്ടിയെ കണ്ടില്ല...  അവിടെക്ക് പോകുന്ന കാര്യം അപ്പുവും അറിഞ്ഞില്ല..  അവിടെ ചെന്നപ്പോൾ വിശ്വന്റെ പെങ്ങളുടെ മകൻ കണ്ണൻ ആയി അവളുടെ കല്യാണം നേരത്തെ ഉറപ്പിച്ചതാണ് എന്നറിഞ്ഞു..

അതെ പിന്നെ നിന്റെ ചെറിയമാവാൻ അവനുമായി അതികം ബന്ധത്തിനു നിന്നില്ല..  അവൻ ഈ വിവാഹത്തിലൂടെ അവന്റെ ബിസ്സിനെസ്സ് വളർച്ചയും കണ്ടിരുന്നു...

പിന്നെ അറിഞ്ഞത് ഒരു വാഹനപകടത്തിൽ വിശ്വനും ഭാര്യയും മരിച്ചു എന്നാണ്....  

ആദിയുടെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി..

തന്റെ ആമി ആണോ അഭി..  ഹേയ് ഒരിക്കലും ഇല്ല..  അങ്ങനെ എങ്കിൽ അവൾക്ക് അവളുടെ കമ്പനി നോക്കി നടത്തിയാൽ പോരെ..  വേറെ ഒരു കമ്പനിയിൽ ഒരു ജോലിക്കാരിയായി... കൂടാതെ അവളെ കണ്ണൻ കല്യാണം കഴിച്ചു കാണും..  താൻ ഇതു എന്തൊക്കെയാണ് ആലോചിക്കുന്നത് .

വിശ്വനു ഒരു ആന കമ്പത്തിൽ വെടിച്ചതാ ഇവനെ....
ഇവനെ വിൽക്കുന്നു എന്ന് കേട്ടപ്പോൾ നിന്റെ മാമൻ  വാങ്ങി.. പേര് മാറ്റാൻ അവനു തോന്നിയില്ല....

മുത്തശ്ശി അപ്പൊ അഭിരാമി?  അവൻ വർദ്ധിക്കുന്ന ഹൃദയമിടിപ്പോടെ ചോദിച്ചു...

അതിന്റെ കാര്യം കഷ്ട്ടമാണ് മോനെ..
അവരു മരിച്ചപ്പോൾ അതിന്റെ സ്വത്ത്‌ എല്ലാം എഴുതി എടുത്തു അവളെ അവളുടെ അച്ഛൻ പെങ്ങളും വല്യച്ഛൻ കൂടി പുറത്താക്കി...
അതൊരു പാവം...  ഒരു കേസിനും കൂട്ടത്തിനു പോയില്ല.. എറണാകുളത്തു ഏതോ കമ്പനിയിൽ വർക്ക്‌ ചെയ്യുന്നു എന്ന് കേട്ടു.

ആദിക്ക് ഭൂമി പിളർന്നു പോകുന്ന പോലെ തോന്നി..
അതെ തന്റെ ആമി...
ഈശ്വരാ...  താൻ എന്തു പാപിയാണ്...
അവളെ എന്തുമാത്രം ഉപദ്രവിച്ചു.... സ്വത്തിനും വേണ്ടിയാണ് തന്റെ ജീവിതത്തിൽ വന്നു എന്ന് പോലും കരുതി. പക്ഷെ രാജകുമാരി ആയി കഴിയെണ്ടവൾ ആയിരുന്നു തന്റെ ആമി..

അപ്പൊ കണ്ണൻ...  അവൻ വന്നാൽ തനിക്കു അവളെ നഷ്ട്ടപെടുമോ?
ആദിക്ക് ആകെ ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി..

അവൻ കഴിഞ്ഞു ദിവസം അവളെ അടിച്ച ആ രാത്രിയിലേക്ക് പോയി..
അവൾ അന്ന് ഉറക്കത്തിൽ പറഞ്ഞിരുന്നു
എന്റെ എട്ടായി വരുന്നവരെ എനിക്ക് ഇവിടെ നിൽക്കണം എന്ന്...
 ആഹാ എട്ടായി കണ്ണൻ ആകുമോ
ഓഹ് അപ്പൊ തന്നെ അവൾ കബളിപ്പിക്കുകയാണ് അല്ലെ?
അവന്റെ ഉള്ളിൽ ഒരുഒരുപാട് ചോദ്യങ്ങൾ അലയടിച്ചു.

ഇല്ല ആമി എനിക്ക് കഴിയില്ല നീ ഇല്ലാതെ...
ഞാൻ അത്രമേൽ നിന്നെ സ്നേഹിച്ചു പോയി പെണ്ണെ...
അവന്റെ കണ്ണുകൾ നിറഞ്ഞു..  ഉള്ളം തേങ്ങി..

അറിയണം...  എല്ലാം അറിയണം...  ഇനിയും ഒരു വിഡ്ഢിയാവാൻ വയ്യ...  
ഈശ്വരാ...  ഞാൻ സ്നേഹിച്ചതെല്ലാം നീ എന്നിൽ നിന്നും തട്ടി എടുക്കുകയാണോ?  ആമി അവളില്ലാതെ പറ്റില്ല എനിക്ക്..

❤️❤️❤️❤️
എന്നാൽ അഭി കുഞ്ഞികൃഷ്ണന്റെ അടുത്ത് ഇരുന്നു ഓരോ വിശേഷങ്ങൾ പറഞ്ഞു... അവൾക്കു അച്ഛന്റെ സാമിപ്യം തോന്നി...  അവൾ കുറച്ചു മുൻപ് നടന്ന കാര്യങ്ങൾ ഓർത്തു...  വല്ലാത്ത സന്തോഷം തോന്നി അവൾക്കു...  
അവൾ അവളുടെ കഴുത്തിൽ കിടന്നു താലിയിൽ മുറുകെ പിടിച്ചു...  ഇനി എനിക്ക് ഇതു മാത്രമേ ഉള്ളു എന്ന പോലെ...  അവൾ അവളുടെ കയ്യിലെക്കും കാലിലേക്ക് നോക്കി...  അവളുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story