നിലാവ്: ഭാഗം 16

nilav

രചന: ദേവ ശ്രീ

ആദി അവിടെ നിന്നും എഴുനേറ്റു.... 

മോനെ നീ വല്യമാമടെ അടുത്ത് പോകുന്നില്ലേ... -മുത്തശ്ശി 

പോകാം മുത്തശ്ശി...  കുറച്ചു നേരം കിടക്കട്ടെ... 

അവൻ നേരെ റൂമിൽ പോയിരുന്നു...  അവന്റെ മനസ് ആകെ അസ്വസ്ഥമായിരുന്നു... 
മംഗലത്ത് വിശ്വനാഥന്റെ മകൾ അഭിരാമി  തന്റെ ആമി ആവരുത് എന്ന് അവൻ ഉള്ളൂ നിറഞ്ഞു പ്രാർത്ഥിച്ചു... അവന്റെ കണ്ണുകൾ അനുസരണ ഇല്ലാതെ ഒഴുകി...  

ഒന്നും എനിക്ക് വേണ്ട...  ഒരു തരി പൊന്നോ പണമോ വേണ്ട...  പക്ഷെ അവളെ എനിക്ക് വേണം...  അവളില്ലാതെ പറ്റില്ല .. 

അപ്പോഴാണ് ആമി റൂമിലേക്ക്‌ വന്നത്... 

അവൻ കട്ടിലിന്റെ ഹെഡ് ബോർഡിൾ പില്ലോ വെച്ചു ചാരി ഇരുന്നു കൈ തലയ്ക്കു മീതെ വച്ചിട്ടുണ്ട്.. 

ആമി അവനെ വിളിച്ചു.. 
ആദി... 

അവൻ പയ്യെ കണ്ണുതുറന്നു നോക്കി 
അവന്റെ കണ്ണുകൾ ആകെ കലങ്ങിയിരുന്നു.. 

അതുകണ്ട ആമി വെപ്രാളപെട്ടു അവന്റെ അടുത്ത് വന്നിരിന്നു ചോദിച്ചു 

അയ്യോ എന്തുപറ്റി... കണ്ണൊക്കെ കലങ്ങിയല്ലോ... 
തല വേദനയോ പനിയോ ഉണ്ടോ... അവൾ അവന്റെ നെറ്റിയിൽ കൈ വെച്ചു.. 

ഒന്നുമില്ല.... എന്ന് പറഞ്ഞു അവൻ അവളുടെ കൈകൾ എടുത്തു മാറ്റി.. 

അവന്റെ ആ പ്രവൃത്തിയിൽ അവൾക്കു സങ്കടം വന്നു... 

നീ എന്തിനാ ഇങ്ങോട്ട് വന്നത്? 

ഞാൻ...  അമ്മായി ഭക്ഷണം കഴിക്കാൻ വിളിക്കുന്നു...  അവൾ പറഞ്ഞു... 

മ്മം...  നീ പൊക്കോ...  ഞാൻ വന്നോളാം... 

അവൾ അവിടെ തന്നെ നിന്നു... 

നിനക്ക് എന്താ ചെവി കേൾക്കില്ലേ....  അവന്റെ ശബ്ദത്തിൽ ദേഷ്യം കലർന്നതു അഭി തിരിച്ചറിഞ്ഞു... 

അവൾ ഒന്നും പറയാതെ പോയി... 
ഓരോ നേരത്ത് ഓരോ സ്വഭാവം ആണ്... രാവിലെ സ്നേഹം കൊണ്ടു മൂടി...  ഇപ്പോ ദേഷ്യം കൊണ്ടും.. അവൾ നേരെ അമ്മായിയുടെ അടുത്ത് പോയി പറഞ്ഞു...  ഞങ്ങൾക്ക് പിന്നെ ഭക്ഷണം മതി എന്ന്... 

""""""

അവളെ കാണും തോറും ഉള്ളിലെ സങ്കടങ്ങൾ പുറത്തു വരുമോ എന്ന് പേടിച്ചാണ് അവളോട്‌ ദേഷ്യപെട്ടത്...  പിന്നെ കണ്ണു നിറച്ചു പോകുന്നത് കണ്ടപ്പോൾ വേണ്ടിരുന്നില്ല എന്ന് തോന്നി.... 

🧡🧡🧡🧡🧡🧡

ഠോ..... 

ആദി കണ്ണ് തുറന്നു നോക്കി... 
അപ്പു... 

ദേവേട്ട....  

രണ്ടുപേരും കെട്ടിപിടിച്ചു... 

നീ നാളെ വരു എന്ന് അപ്പച്ചി പറഞ്ഞു... 

അങ്ങനെ തന്നെയാ ഏട്ടാ കരുതിയത്...  പക്ഷെ നാളെ അവളും വരില്ലേ...  അച്ചു..  അപ്പൊ പിന്നെ ഒരു പ്ലാനിങ് നടക്കില്ല....  സച്ചു (ശരത് ) വിളിച്ചു വരാൻ പറഞ്ഞു...  അവനും ഒരു 3ഒരു ക്ലോക്ക്നു എത്തും.. 

പിന്നെ അച്ഛമ്മ ഞങ്ങൾക്ക് ഒരു സർപ്രൈസ് ഉണ്ട് എന്ന് പറഞ്ഞിരുന്നു... 

അപ്പൊ ഞാനും അവനും കൂടി അച്ഛമ്മക്ക് ഒരു സർപ്രൈസ് കൊടുക്കാം എന്ന് കരുതി... 

മുത്തശ്ശി സർപ്രൈസ് ഉണ്ട് എന്ന് പറഞ്ഞത് ആമിടെ കാര്യം ആണ്..  എന്റെ കല്യാണം കഴിഞ്ഞത് ഇവരെ ഒന്നും അറിയിച്ചിട്ടില്ല.. 

അപ്പു ബെഡിൽ നിന്നും ആദിയെ വലിച്ചു കൊണ്ട് എഴുനെല്പിച്ചു.. 

എന്താ ദേവേട്ടാ ഒരു ഉഷാർ ഇല്ലാതെ ഇരിക്കുന്നതു..  എല്ലാം നമുക്ക് ശരിയാക്കാം...  വരൂ.  അവന്റെ കൈ പിടിച്ചു വലിച്ചു അപ്പു അവനെ കൊണ്ട് പോയി... 
ദേവ്, ജിത്തു, അപ്പു സച്ചു...  4പേരും നല്ല സൗഹൃദമാണ്.. 

പെട്ടൊന്ന് അപ്പു നടത്തം നിർത്തി...  ദേവ് അവനെ നോക്കി.. 

താഴെ കുഞ്ഞി കൃഷ്ണന്റെ അടുത്ത് നിൽക്കുന്ന അഭിയിൽ ആണ് അവന്റെ കണ്ണ്... 

അപ്പു ഒന്നും കൂടി നോക്കി....  അഭിരാമി... 
എന്ന് പറഞ്ഞു അവൻ ദേവനെ വലിച്ചു ഓടി... 

അവൻ റൂമിൽ കയറി കതക് അടച്ചു... 

എന്താടാ എന്താ പറ്റിയെ?  ദേവ് ചോദിച്ചു.. 

അത് അഭിരാമി തന്നെ...  അവൾ എന്താ ഇവിടെ? -അപ്പു 

അവളെ നിനക്ക് എങ്ങനെ അറിയാം - ദേവ് 

ഓഹ് ഒരു ജാഡ ആണവൾ...  കോളേജിൽ എന്റെ ജൂനിയർ ആയിരുന്നു...  അതാ... -അപ്പു 

മോനെ അപ്പു ഒരു ജൂനിയറിനെ കണ്ടു സീനിയർ ഇത്ര ടെൻഷൻ അടിക്കണോ? - ദേവ് 

😁😁😁 അത് ഏട്ടാ...  കോളേജ് അല്ലെ...  അപ്പൊ ഒരു പ്രേമം ഓക്കേ ഉണ്ടാവില്ലേ...  അതാ.. 

ആർക്കു ആരോട് പ്രേമം?.. 

അവൾക്കു എന്നോട്..  ഞാൻ വീണില്ല... - അപ്പു 

എന്തോ എങ്ങനെ?  സത്യം പറയടാ..  ദേവ് അവന്റെ കൈ പിടിച്ചു തിരിച്ചു... 

പറയാം പറയാം... 

ആദ്യം ഒന്നും ഞാൻ അവളെ ശ്രദ്ധിച്ചില്ല...  പോകോ പോകോ എല്ലാ കാര്യത്തിലും അവൾ ആക്റ്റീവ് ആയിരുന്നു.... 
മറ്റുള്ളവരിൽ നിന്നും ഡിഫറെൻറ് ക്യാരെക്ക്‌റ്റർ.. 
എല്ലാവരെയും അവൾ സഹായിക്കുന്നത് കാണാം... 
എല്ലാവർക്കും പ്രിയപെട്ടവൾ... 

പതിയെ അവൾ എനിക്കു പ്രിയപെട്ടവളായി മാറി.. 

പല രീതിയിൽ ഞാൻ എന്റെ സ്നേഹം എക്സ്പോസ് ചെയ്തു... എന്നാൽ അവൾ ഒന്നും മൈൻഡ് ചെയ്തില്ല.. 

അങ്ങനെ ഒരു ദിവസം... 

അഭിരാമി..... 

അഭിയും കൂട്ടുക്കാരിയും തിരിഞ്ഞു നോക്കി..  അവരുടെ അടുത്തേക്ക് ഒരു ചെറുപ്പക്കാരൻ നടന്നു വന്നു...  കണ്ടിട്ട് അവർക്ക് അവരുടെ സീനിയർ ആയി തോന്നി... 

ഹായ് അഭിരാമി..  ഞാൻ അശ്വിൻ... 

ഹായ്....  അഭി തിരിച്ചും വിഷ് ചെയ്തു... 

അഭിരാമി എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്... 

പറഞ്ഞോളൂ.... 

ഐ ലവ് യൂ..... അവൻ അവൾക്കു നേരെ കയ്യിൽ ഇരുന്ന റോസാപൂ നീട്ടി... 

വാട്ട്‌.... 

അഭിരാമി...  ഐ ലവ് യൂ...  


അവൾ ഒന്ന് ചിരിച്ചു...  എന്നിട്ട് പറഞ്ഞു... 
ചേട്ടാ ഇതു ലവ് അല്ല... ജസ്റ്റ്‌ ഇൻഫാക്ച്ചുവേഷൻ ആണ്... 
അത് ഞാൻ അസെപ്റ്റ് ചെയ്താൽ നമ്മൾ തമ്മിൽ വേണേൽ ലവ് ഉണ്ടാകാം...  ബട്ട്‌  ആം നോട് ഇന്ട്രെസ്റ്ഡ്.. പിന്നെ എനിക്ക് ഉള്ള ജീവിത പങ്കാളിയെ കണ്ടെത്താൻ ഞാൻ കഷ്ട്ടപെടേണ്ട കാര്യമില്ല... അത് എന്റെ വീട്ടുകാരു തീരുമാനിക്കും.. 

അവൾ തിരിഞ്ഞു നടന്നു.. 


തന്റെ തീരുമാനം മാറുന്നതു വരെ കാത്തിരിക്കാം.... 
അവൻ വിളിച്ചു പറഞ്ഞു 

അതിന്റെ ആവശ്യമില്ല...  ഈ അഭിരാമിക്ക് ഒറ്റ വാക്കേ ഉള്ളു... 
തിരിഞ്ഞു നോക്കാതെ അവൾ മറുപടി പറഞ്ഞു... 

അതിനു ശേഷം... 
ഒരിക്കൽ ലൈബ്രറിയിൽ വെച്ചു ഞാൻ അവളെ.... 

നീ അവളെ...  എന്താടാ... 

ഓഹ് ഒന്നുമില്ല...  ഒന്ന് കിസ്സ് ചെയ്യാൻ  നോക്കി... 
അവൾ അന്ന് എന്റെ കരണത്തടിച്ചു... 
അതു ചിലരൊക്കെ കണ്ടു...  ആ നാണകേട് കൊണ്ട് കോളേജിൽ നിന്നും ഇറങ്ങി ഞാൻ.. 

പിന്നെ ഇപ്പോഴാണ് കാണുന്നത്... 

ദേവ് അവനെ നോക്കി... 
അവൻ എന്തോ ചിന്തയിൽ ആണ്.... 
എന്താ അപ്പു നീ ആലോചിക്കുന്നത്? - ദേവ് 

എടാ ഇനി അവൾ എന്നോട് പ്രതികാരം വീട്ടാൻ വന്നതാകുമോ... ഉറപ്പാണ്..  അവൻ ആകെ ടെൻഷൻ ആയി..  പക അത് വീട്ടാൻ ഉള്ളതാണ് എന്നാരോ പറഞ്ഞിട്ടില്ലേ.. 

ദൈവമേ..  അച്ഛൻ അമ്മ അച്ഛമ്മ എല്ലാരുടെയും മുഖത്ത് ഞാൻ എങ്ങനെ നോക്കും. 

എന്റെ ഭാവി എല്ലാം പോയി..  അവൻ ഓരോന്ന് എണ്ണിപെറുക്കി പറഞ്ഞു തുടങ്ങി.. 

ഡാ അപ്പു ഇതാണ് നിനക്ക് മുത്തശ്ശി സർപ്രൈസ് ഉണ്ട് എന്ന് പറഞ്ഞത്... 

ഓഹ് എന്റെ പതിനാറടിയന്തിരം കൂടാൻ ആണല്ലേ അച്ഛമ്മടെ സർപ്രൈസ് -അപ്പു... 

എടാ അപ്പു അവൾ ഇപ്പോ വെറും അഭിരാമി അല്ല... 

ദൈവമേ അവൾ വല്ല പോലീസ് ആണോ ഡാ... എന്നാ എന്റെ കാര്യത്തിൽ ഏതാണ്ട് തീരുമാനമായി.. 

ഓഹ് എന്റെ അപ്പു 
അവൾ ഇപ്പോൾ അഭിരാമി ആദിദേവ് ആണ്.. 


ഹേ... അവൻ ദേവനെ നോക്കി.... 

ദേവൻ അവനെ നോക്കി അതെ എന്ന് പറഞ്ഞു... 

ഇതൊക്കെ ഇപ്പോ ദേവേട്ടാ... 

ഓക്കേ സംഭവിച്ചു....  അവൾ ഇപ്പോ എന്റെ ഭാര്യയാണ്... 
പിന്നെ നിന്റെ പഴയ പ്രണയം എട്ടായി മടക്കി കുപ്പിയിൽ വെച്ചില്ലങ്കിൽ നിന്നെ മടക്കി ഞാൻ പെട്ടിയിൽ ആക്കും... 
കേട്ടല്ലോ... 

മ്മം കേട്ടു... 

എന്നാൽ വാ... 

എന്നാലും എന്റെ ദേവേട്ടാ എങ്ങനെ നിങ്ങൾ കറക്റ്റ് ആയിട്ട് എന്റെ കാലനുമായി കണ്ടുമുട്ടി... 

മതിയടാ...  മതി... 

ദേവ് മനസ് ഒന്ന് തണുത്തിരുന്നു... 

അവർ രണ്ടുപേരും ഉമ്മറത്തു ചെന്നു...  അവിടെ അച്ഛമ്മയും സച്ചുവും അഭിയും  ഉണ്ടായിരുന്നു... 

ദേവ്നെ കണ്ട ഉടനെ സച്ചു പറഞ്ഞു... ദേവാ നീ സിംഗിൾ സ്റ്റാറ്റസ് മാറ്റിയ വിവരം ഞങ്ങൾ ആരും അറിഞ്ഞില്ലഡാ.... 
ഡാ അപ്പു ഇതാണ് നിന്റെ ഏടത്തിയമ്മ... 

അശ്വിൻ കണ്ട അഭി ഒന്ന് ഞെട്ടി...  

ഹായ് ഏടത്തിയമ്മേ.. - അപ്പു.. 

പിന്നെ എല്ലാവരും കൂടി ഇരുന്നു ഭക്ഷണം കഴിച്ചു.. 

അപ്പു എന്തൊക്കയോ പറയുന്നുണ്ട്... 
പക്ഷെ അഭിടെ മനസ് ഇവിടെ ഒന്നുമല്ല.. 

ദേവ്ന്റെ അവസ്ഥയും മറ്റൊന്നുല്ലായിരുന്നു.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story