നിലാവ്: ഭാഗം 17

nilav

രചന: ദേവ ശ്രീ

സത്യം കണ്ടുപിടിക്കണം...  99% അഭിരാമി തന്റെ ആമി ആണ് എന്ന് ഉറപ്പുണ്ട്...  എന്നാലും ബാക്കി ഉള്ള 1%ചാൻസ് അവൾ അല്ലെങ്കിലോ... 

എങ്ങനെ കണ്ടുപിടിക്കും... 
ആലോചിച്ചു ദേവനു ഒരു ഐഡിയയും കിട്ടിയില്ല.. 

യെസ്...  അഭിരാമിയുടെ ബയോഡാറ്റാ.... 

അവൻ ഫോൺ എടുത്തു...  കാളിങ് ബട്ടൺ പ്രെസ്സ് ചെയ്തു.. 

ഹലോ  സത്യാ... 

ഹലോ സാർ പറയു... 

സത്യ താൻ എനിക്ക് അഭിരാമിയുടെ ബയോഡാറ്റ ഒന്ന് നോക്കി മെയിൽ ചെയ്തു തരു... 

ഓക്കേ സാർ...  ടു മിനിറ്റ്... 


മെസ്സേജ് ട്യൂൺ കേട്ടു ദേവ് ഓപ്പൺ ചെയ്തു.. m

name : Abhirami Viswanathan

age : 24

father name : viswanathan (late)

mother name : nirmala viswanathan (late)

address : manghalath house..    
                 valiyedathu... . kannur.. 
 qualification : bba,  mba


തന്റെ സംശയം സത്യം തന്നെ എന്ന് അവനു മനസിലായി... 

എന്തൊക്കയോ അറിയാൻ ബാക്കിയുള്ള പോലെ... 

എല്ലാം അറിയണം.. 
ഇവിടെ വെച്ചു വേണ്ട.... 
അവൾ തന്നെ ചതിക്കുകയാണ് എന്നറിഞ്ഞാൽ തനിക്കു സഹിക്കില്ല.... 
ചിലപ്പോൾ എങ്ങനെ പ്രതികരിക്കും എന്നും അറിയില്ല... 

പുറത്തു എവിടെ എങ്കിലും വെച്ച്....

സമയം നാലു മണിയായി.... 
അവളെയും കൊണ്ട് ഒന്ന് നടക്കാൻ ഇറങ്ങാം... 

മുത്തശ്ശിയുടെ അടുത്തിരുന്നു ആമി ആദിയുടെ കുട്ടികാലത്തെ കഥകൾ കേൾക്കുകയായിരുന്നു... 

ആദി അവിടെക്ക്‌ ചെന്നു... അവന്റെ മനസ് എന്തെന്നില്ലാത്ത വേദനയിൽ പിടഞ്ഞു... 

അവൻ മുത്തശ്ശിയോട് പറഞ്ഞു... 

മുത്തശ്ശി ഞാനും ആമിയും ഒന്ന് നടന്നിട്ട് വരാം.... 
ഇവൾക്ക് ഇവിടെ ഓക്കെ ഒന്ന് കാണിച്ചു കൊടുക്കലോ..... 

അതിനെന്താ മക്കളെ പോയിട്ട് വരു...  വല്ലാതെ വൈകരുത്.. 

വാ ആമി...  ആദി വിളിച്ചു... 

ആദി കുറച്ചു മുന്നിലായാണ് നടക്കുന്നത്...  അവനു കുറച്ചു പിന്നിൽ അഭിയും... 

ഇനി തന്നെ കൊല്ലാൻ കൊണ്ടുപോകുകയാണോ? 
ഇങ്ങേരു ഇതു എങ്ങോട്ടാ ഓടുന്നത്? 

അവൾ പിന്നെ പതിയെ ഓരോന്ന് കണ്ടു നടന്നു. 

കുറച്ചു നടന്നപ്പോൾ പാറകെട്ടിൽ നിന്നും ഒഴുകി വരുന്നൊരു  നീർച്ചാലിന്റെ അരികിൽ എത്തി... 
അവൾ അവിടെ ആകെ ഒന്ന് നോക്കി... 
നല്ല ഭംഗിയുണ്ടായിരുന്നു അവിടെ....  തൊട്ടടുത്തുള്ള പാറയിൽ ആദി ഇരുന്നു... 

അതിനു കുറച്ചു അപ്പുറത്ത് അവൾ വെള്ളത്തിനോട്‌ അടുത്തുള്ള പാറയിൽ ഇരുന്നു വെള്ളത്തിൽ കാലിട്ടും...  നല്ല തണുപ്പ് തോന്നി അവൾക്കു.. 

ദേവനു അവന്റെ ഹൃദയം ഇപ്പോ പൊട്ടുപോലെ തോന്നി...  അത്രയും വേഗതയുണ്ടായിരുന്നു അവന്റെ ഹൃദയമിടിപ്പിന്... 

അവൻ കണ്ണടച്ചു ശ്വാസം ഒന്ന് ആഞ്ഞു വലിച്ചു.... 
ശേഷം എന്തും നേരിടാൻ എന്ന ഭാവത്തിൽ അവളോട്‌ ചോദിച്ചു.... 

ആമി...... 

അവൾ തിരിഞ്ഞു നോക്കി.... 

ആമി നിനക്കും കണ്ണനും ഇടയിൽ എന്താണ് സംഭവിച്ചത്? 

അവൾ ഞെട്ടി അവനെ നോക്കി... ഇതു ആദി ഏട്ടൻ എങ്ങനെ അറിഞ്ഞു എന്നവൾ ചിന്തിച്ചു... 
മൗനം മാത്രമായിരുന്നു അവളിൽ നിന്നും ഉണ്ടായത്.. 

അതു ദേവനിൽ എന്തെന്നില്ലാത്ത നിരാശ ഉടലെടുക്കാൻ കാരണമായി.. 

അവൻ വീണ്ടും ചോദിച്ചു... 

ആമി നിനക്കും കണ്ണനും ഇടയിൽ എന്താണ് സംഭവിച്ചത്? 

ആമി തല താഴ്ത്തി... 
താൻ പറഞ്ഞായിരുന്നു ആദി ഈ സംഭവം അറിയേണ്ടത്...  പക്ഷെ അതിനുമുൻപ് തന്നെ.... 
അവളിൽ കുറ്റബോധം നിറഞ്ഞു... 
ഇനി സത്യം അറിഞ്ഞാൽ ആദി തന്നെ വെറുക്കുമോ?  ഉപേക്ഷിക്കുമോ?  ഇല്ല...  ആദി കൂടി നഷ്ട്ടപെട്ടാൽ....  അഭിരാമി ജീവിക്കില്ല...  ഒന്നും വേണം എന്ന് നിന്നോട് ഞാൻ അവശ്യപെട്ടിട്ടില്ല... 
പക്ഷെ ഇപ്പോ ഞാൻ നിന്നോട് പറയുന്നു എനിക്ക് ആദി ഏട്ടനെ വേണം....  അവൾ മനസുരുകി പ്രാർത്ഥിച്ചു... 

എന്നാൽ ആമിയിൽ നിന്നും ഒരു പ്രതികരണവും കിട്ടാതായപ്പോൾ ആദിക്ക്‌ മനസ്സിലായി....  അവൾ ഇപ്പോഴും കണ്ണനും വേണ്ടി കാത്തിരിക്കുകയാണ് എന്ന്....  അവന്റെ നെഞ്ചകം വിങ്ങിപൊട്ടുമാറായിരുന്നു.... 

അവൻ അവളുടെ തോളിൽ കൈ വച്ചു അവളെ കുലുക്കി കൊണ്ട് ചോദിച്ചു... 

ആമി നീ ഇപ്പോഴും കണ്ണനെ സ്നേഹിക്കുന്നുണ്ടോ? 
അവനു വേണ്ടി കാത്തിരിക്കുകയാണോനീ...  
ആദിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി... 
പറ ആമി കണ്ണൻ വന്നാൽ നീ എന്നെ ഇട്ടു പോകുമോ?  പറ പറയാൻ.... 

ആദിഏട്ടാ.....  
എന്താ പറയുന്നത് എന്ന ബോധം ഉണ്ടോ? 
ഞാൻ നിങ്ങളുടെ കാമുകിയല്ല.....  ഭാര്യയാണ്....  
നിങ്ങൾ കെട്ടിയ താലിയാണ് എന്റെ കഴുത്തിൽ... 
അതു എന്റെ മരണം വരെ എന്റെ കഴുത്തിൽ ഉണ്ടാകും... 

ആദിയുടെ കണ്ണുകൾ തിളങ്ങി... 
ആമിയിൽ നിന്നും അങ്ങനെ ഒരു മറുപടി അവൻ പ്രതീക്ഷിചില്ല.....
അപ്പോഴും അവന്റെ ഉള്ളിൽ ചിലതെല്ലാം പുകഞ്ഞു... 
അവൻ അവളോട്‌ ചോദിച്ചു... 

പക്ഷെ ആമി കണ്ണൻ? 

മീര തിരിച്ചു വന്നാൽ ആദി ഏട്ടൻ എന്നെ ഒഴിവാക്കുമോ? 

അവൾ എന്നെ ഒഴിവാക്കി എന്നെക്കാൾ നല്ലൊരു കാശുക്കാരന്റെ പുറകെ പോയതാണ്... ആ അവളെ ഞാൻ ഒരിക്കലും എന്റെ ജീവിതത്തിൽ തിരിച്ചു വിളിക്കില്ല....  അതുമാത്രമല്ല....
 ആമി അല്ലാതെ ആദിയുടെ ജീവിതത്തിൽ ഇനി ഒരു പെണ്ണില്ല.... 
അത്രമേൽ നിന്നെ ഞാൻ സ്നേഹിച്ചു പോയി.... 


അതുപോലെ തന്നെയാണ് എന്റെ ജീവിതത്തിൽ കണ്ണേട്ടനും...  കണ്ണേട്ടന്റെ തുലാസിൽ എന്നെക്കാൾ പ്രിയപ്പെട്ടതു പണം ആയിരുന്നു...  എന്റെ അച്ഛന്റെ 300 കോടിയായിരുന്നു അവരുടെ ലക്ഷ്യം.... 
ഇതൊന്നും അറിയാതെ അന്ധമായി സ്നേഹിച്ചു താൻ ഒരു വിഡ്ഢിയാവുകയായിരുന്നു... 

ആമി കണ്ണൻ തന്നെ ഇനി വന്നു സ്വീകരിച്ചാൽ താൻ എന്നെ ഉപേക്ഷിച്ചു പോകുമോ? 
ആദി ദയനീയമായി ചോദിച്ചു... 

ആ നിമിഷം അവൾക്കു അവനെ നെഞ്ചോട് ചേർക്കാൻ തോന്നി... 

അവൾ അവനെ പോയി കെട്ടിപിടിച്ചു... 
അവന്റെ മനസ്സിൽ മഞ്ഞു വീണ സുഖം ഉണ്ടായിരുന്നു... 

അവൾ പറഞ്ഞു... 
ഇല്ല ഏട്ടാ...  ഈ ജന്മം മുഴുവൻ ഞാൻ ഈ നെഞ്ചിലെ സ്നേഹം അനുഭവിക്കാൻ ആഗ്രഹിക്കുന്നു... 
എന്റെ ചേച്ചിയുടെ താലി ഞാൻ കാരണം അറ്റുപോകരുത്... 

അപ്പൊ കണ്ണൻ? 

മ്മം...  എന്റെ ചേച്ചിയെയാണ് വിവാഹം കഴിച്ചത്...  അന്ന് അഭിയുടെ ജീവിതത്തിൽ നിന്നും കണ്ണൻ മരിച്ചതാണ്... 

ആദിക്ക്‌ അതു മതിയായിരുന്നു... 

പക്ഷെ ആമി...... 

അവൾ അവനെ ഒന്ന് നോക്കി....  ഇനി എന്തെന്ന രീതിയിൽ.... 

അവൻ ചോദിച്ചു....  
ആരാടോ ഈ എട്ടായി? 

മ്മം എന്താ ഇപ്പോ അങ്ങനെ ഒരു ചോദ്യം? 

താൻ ഉറക്കത്തിൽ അന്ന് പറഞ്ഞു.. 
എട്ടായി വരുന്നവരെ പിടിച്ചു നിൽക്കണം എന്ന്... 
ഞാൻ കരുതി എട്ടായി കണ്ണൻ ആണെന്ന്... 

അവൾ ചിരിച്ചു.... 
അവൾ പറഞ്ഞു...  ഞാൻ ഒരു കാര്യം ചോദിക്കട്ടെ... 
രാവിലെ എന്നെ സ്നേഹം കൊണ്ട് മൂടി... 
ഉച്ചക്ക് ദേഷ്യവും.. 
ഇപ്പോൾ എന്റെ ഫുൾ ഡീറ്റെയിൽസ് തപ്പിപിടിച്ചു വന്നിരിക്കുന്നു... 
എവിടുന്ന് കിട്ടി എല്ലാം... 


അതു സിംപിൾ അല്ലെ... 
നമ്മൾ ഇവിടെ വന്നപ്പോൾ നീ ആനയെ കണ്ടു ഓടി അപ്പൊ നിന്റെ കണ്ണിലെ തിളക്കം ഞാൻ കണ്ടു... 
പിന്നെ ആനയെ കുറിച്ച് മുത്തിയോട് ചോദിച്ചു... 
അങ്ങനെ നിന്റെ ഫാമിലി ഡീറ്റെയിൽസ് കിട്ടി...  നീ ആണോ എന്ന് ഉറപ്പിക്കാൻ ഞാൻ സത്യയെ വിളിച്ചു നിന്റെ ബയോ എടുത്തു... 
പക്ഷെ കണ്ണന്റെ കല്യാണം കഴിഞ്ഞകാര്യം അറിഞ്ഞിരുന്നേൽ ഇത്രയും ടെൻഷൻ ഉണ്ടാവില്ലയിരുന്നു... 

അവൾ ചിരിച്ചു... 

അതു കണ്ടു അവൻ പറഞ്ഞു 
നിന്നെ പിരിയുന്ന കാര്യം എനിക്ക് ആലോചിക്കാൻ തന്നെ വയ്യ മോളെ... 
നീ എന്റെയാണ്....  എന്റെ മാത്രം... 
അവൻ അവളുടെ നെറുകയിൽ മുത്തി... 

അല്ല നീ എട്ടായിനെ കുറിച്ച് പറഞ്ഞില്ല... 


അവൾ അവനെ നോക്കി...  എന്നിട്ട് പറഞ്ഞു... 

അച്ഛനും അമ്മയ്ക്കും ശേഷം എന്നെ ജീവനോളം സ്നേഹിച്ച ഒരാളെ ഉള്ളൂ...  അതു എന്റെ എട്ടായി ആണ്... 

അവൻ പറഞ്ഞു...  അങ്ങനെ പറയരുത്...  ഇപ്പോ ഞാൻ ഇല്ലേ.... 

അവൾ അവനെ കൂർപ്പിച്ചു നോക്കി... 
അയ്യടാ...  അതു ഞാൻ ഏട്ടന്റെ ഭാര്യആയതു കൊണ്ട് അല്ലെ... 

അവൻ ചിരിച്ചു...  എന്നിട്ട് തല കുലുക്കി... 

എന്നാൽ എന്റെ കൂടെ പിറക്കാത്ത....  എനിക്ക് ഈ 23 വർഷം കണ്ടു പരിചയമില്ലാത്ത ആളാണ് എട്ടായി.. 

എന്റെ അച്ഛന്റെയും അമ്മയുടെയും മരണ ശേഷം എനിക്ക് ആരെങ്കിലും ഉണ്ട് എന്ന് തോന്നിയത് എട്ടായി വന്നത് മുതൽ ആണ്...  എന്നെ പുറത്തു കൊണ്ട് പോകും... സിനിമക്ക്‌ കൊണ്ട് പോകും..  എനിക്ക് വേണ്ടതെല്ലാം വേടിച്ചു തരും അങ്ങനെ വീണ്ടും എന്റെ ജീവിതത്തിൽ സന്തോഷം കൊണ്ട് വന്നത് ഏട്ടായി ആണ്...  എട്ടായി ഉണ്ടായിരുന്നെങ്കിൽ അന്ന് നമ്മൾ തമ്മിൽ ഈ വിവാഹം പോലും നടക്കില്ല...  അതു എന്ത് വില കൊടുത്തും തടയും... 
ഏട്ടനു എന്റെ ഇഷ്ട്ടവും സന്തോഷവും ആണ് വലുത്... 

എന്നിട്ട് ആളു ഇപ്പോ എവിടെ? 

അതിനു എന്റെ ഏട്ടനെ ആദി തന്നെ അല്ലെ മീറ്റിംഗ് എന്ന് പറഞ്ഞു  ദുബായ്ക്ക്‌ പറഞ്ഞയച്ചതു... 

ഞാനോ... 

ഞാൻ  ജിത്തുനെ അല്ലെ പറഞ്ഞയച്ചതു... 

ആ ജിത്തു തന്നെയാണ് എന്റെ ഏട്ടൻ.. 
എന്നിട്ട് ഫസ്റ്റ് മുതൽ അവൾ എല്ലാം അവനു  പറഞ്ഞുകൊടുത്തു... 


ജിത്തു തന്റെ അനിയൻ ആണ് എന്ന് ഇവൾക്ക് അറിയില്ല...  ഞാൻ ആയി പറയുന്നില്ല...  അവൻ ആയി പറയട്ടെ.. 

പോകാം...  സമയം ഒരുപാട് ആയി... 

അവൾ മുന്നിൽ നടന്നു... 

ഡി നീ ഇതു എങ്ങോട്ടാ ഓടുന്നത്...  
അവിടെ നിൽക്കൂ...  ഒപ്പം പോകാം.. 

അതിനു നമ്മൾ ഇങ്ങോട്ട് ഒപ്പമല്ലല്ലോ വന്നത്... 
അപ്പൊ വന്നപോലെ പോയാൽ മതി... 

ഇവളെ ഇന്ന് ഞാൻ...  ആദി അവളെ കോരി എടുത്തു... 


ഹേയ് എന്താ ആദി കാണിക്കുന്നത്... 
എന്നെ താഴെ ഇറക്കു... ആദി ആരേലും കാണും... 

അതിനു എന്താ...  ആരു കണ്ടാലും എനിക്ക് കുഴപ്പമില്ല.. 

പിന്നെ നീ എന്താ എന്നെ വിളിച്ചതു...  
ആദി എന്നോ... 
ഇനി മേലാൽ എന്നെ നീ അങ്ങനെ വിളിക്കരുത്... 
ആദി ഏട്ടൻ...  കേട്ടല്ലോ..

ഒന്ന് വിളിച്ചേ...  

വിളിക്കടി... 


ആദിഏട്ടാ.... 

അവൻ അവളുടെ നെറുകയിൽ  ചുംബിച്ചു... 
അവന്റെ കണ്ണുകൾ അവളുടെ മുഖത്ത് ആകെ ഓടി നടന്നു...  അതു അവസാനിച്ചതു അവളുടെ ചുണ്ടിൽ ആയിരുന്നു...  ലക്ഷ്യസ്ഥാനത്തു എത്തി ചേർന്ന സംതൃപ്തി അവന്റെ കണ്ണിൽ അവൾ കണ്ടു... 

എന്തിനാ പെണ്ണെ നിന്റെ മുഖം ഇങ്ങനെ ചുവക്കുന്നതു... 


അവളുടെ മുഖത്ത് നാണത്തിന്റെ രാശി പടർന്നു... 

അവൾ അവന്റെ കവിളിൽ കടിച്ചു... 

ആഹാ...  നീ എന്താടി പട്ടി കുഞ്ഞാണോ? 

തന്റെ കെട്ടിയോൾ ആണ് പട്ടി കുഞ്ഞു... 

അവൻ അവളുടെ ചെവിയോരം ചുണ്ടുകൾ ചേർത്ത് പറഞ്ഞു... 

അതുതന്നെയാടി പൊട്ടികാളി ഞാനും പറഞ്ഞത്... 

💙💙💙💙

ഹായ് വേണി വന്നിട്ട് ഒത്തിരി നേരം ആയോ? 

ഇല്ല കണ്ണേട്ടാ... ജസ്റ്റ്‌ 5 മിനിറ്റ്.. 

വാ... 
അവർ രണ്ടുപേരും കടൽകരയിലൂടെ നടന്നു... 

എന്തിനാ കണ്ണേട്ടാ ഇവിടെ വരാൻ പറഞ്ഞത്... 

അത് വേണി എനിക്ക് നിന്നോട് പേർസണൽ ആയി കുറച്ചു സംസാരിക്കാൻ ഉണ്ടായിരുന്നു... അതാ.. 


പറഞ്ഞോളൂ... 


വേണി...  ഐ  നീഡ് ഡിവോഴ്സ്.... 


അവൾ ഞെട്ടി കണ്ണനെ നോക്കി...  അവളുടെ കണ്ണുകൾ നിറഞ്ഞു...  അവളുടെ മനസ് കടലിനെക്കാൾ ആർത്തിരമ്പി... 

കണ്ണേട്ടാ...  അവൾ ദയനീയമായി വിളിച്ചു... 

വേണി എന്റെ ഭാഗം ന്യായീകരിക്കുകയല്ല ....  തെറ്റു തന്നെയാണ് വേണി നിന്നോട് ഞാൻ ചെയ്തത്... 
ഒരുപാട് ശ്രമിച്ചു വേണി നിന്നെ എന്റെ ഭാര്യയായി കാണാൻ...  കഴിയുന്നില്ല വേണി...  അപ്പോഴും എനിക്ക് കഴിയുന്നില്ല...  അവൾ മാത്രമാണ് മനസ്സിൽ...  അവളുടെ സ്ഥാനതെക്ക് മറ്റൊരാൾ...  വയ്യ വേണി... 

വേണി നിർവികാരമായി ഇരുന്നു... 

ആം സോറി വേണി... 

അവൾക്ക്‌ സ്വയം നിയന്ത്രിക്കാൻ ആയില്ല.... 
അവൾ പൊട്ടിത്തെറിച്ചു... 
ആർക്കു വേണ്ടിയാ കണ്ണേട്ടാ നിങ്ങൾ എന്നെ ഉപേക്ഷിക്കുന്നത്... എന്റെ സ്നേഹം സത്യമാണ്..  കുട്ടികാലം തൊട്ട് ഞാൻ മനസ്സിൽ കൊണ്ടു നടക്കുന്നതാണ് നിങ്ങളെ....  ആ നിങ്ങൾ 
നിങ്ങളെ സ്നേഹിച്ചു വഞ്ചിച്ചു ഇട്ടേച്ചു പോയ നിങ്ങളുടെ മറ്റവൾക്കു വേണ്ടിയാണോ എന്നെ.... 

പറഞ്ഞു മുഴുവൻ ആക്കും മുന്പേ അവളുടെ കവിളിൽ അവന്റെ കൈ പതിഞ്ഞു... 

നീ ആരെ കുറിച്ചാഡി പറയുന്നത്... 
ഞാൻ എന്ന് വിചാരിച്ചു ഇപ്പോഴും കഴിയുന്ന ആ പാവത്തെ കുറിച്ചോ? 

വേണി ഒന്ന് ഉലഞ്ഞു...  ഇപ്പോഴും അവൾ കണ്ണേട്ടനു വേണ്ടി കാത്തിരിക്കുന്നു എന്നോ...  ഇല്ല...  കണ്ണേട്ടനെ എനിക്ക് വേണം..  അതിനു ഞാൻ എന്തു ചെയ്യും..  എന്തും 

അവൾ എന്നെ അല്ല...  ഞാനും എന്റെ അമ്മയും അച്ഛനും...  നിന്റെ അമ്മയും അച്ഛനും കൂടി ആ പാവത്തിനെയാണ് ചതിച്ചത്... 
അവളുടെ ഔധാര്യമാണ് നിന്റെ താലി 


നീ പറഞ്ഞല്ലോ നിന്റെ സ്നേഹത്തെ കുറിച്ച് ..... 
അതു പോലെ അവൾക്കും പറയാം നിന്നോട്... 
പക്ഷെ ആ പാവം ഒന്നിനും വന്നില്ല...  നിന്റെ ജീവിതം തട്ടി തെറിപ്പിക്കാൻ വന്നില്ല...  എല്ലാം വിട്ടു കൊടുത്തേ അതു ശീലിച്ചു പോയിട്ടുള്ളൂ... 

നിനക്ക് എന്നെ മറക്കാൻ പറ്റില്ല എന്ന് പറഞ്ഞില്ലേ... 
അപ്പൊ കുട്ടിക്കാലം തൊട്ട്...  അവൾ എന്റേതും...  ഞാൻ അവളുടെതും എന്ന് പറഞ്ഞു ഒരുപാട് മോഹങ്ങൾ ഞാൻ നൽകിയിട്ടുണ്ട്...  ആ അവൾ ഇപ്പോ വിഷമിക്കുന്നതിന്റെ ഒരു അംശം പോലും വരില്ല അതു... 

അവൻ മണലിലേക്ക് മുട്ട് കുത്തിയിരുന്നു... 
തലമുടിയിൽ മുറുകെ വലിച്ചു 
കടലിലെക്ക്‌ നോക്കി അവൻ അലറി.... 

അഭി...... 

എന്റെ അഭി..... 

നീ  എവിടെയാണ് പെണ്ണെ..... 

abhi........ 


അതുകേട്ട വേണി തരിച്ചു നിന്നു.... 

അവളുടെ ചുണ്ടുകൾ ആ പേര് ഉച്ചരിച്ചു... 

അഭി.....  അഭിരാമി...........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story