നിലാവ്: ഭാഗം 18

nilav

രചന: ദേവ ശ്രീ

കണ്ണേട്ടാ.........  നിങ്ങൾ പറഞ്ഞത് സത്യമാണോ? 
എന്റെ അനിയത്തി അഭിയാണോ നിങ്ങൾ സ്നേഹിച്ച പെൺകുട്ടി....  പറ.... 

മ്മം....  ഓർമ വെച്ച കാലം തൊട്ട് അവളായിരുന്നു എന്റെ മനസ്സിൽ..... ഞാൻ കണ്ട എന്റെ സ്വപ്നങ്ങളിലെ രാജകുമാരി...  ഓരോ അവധിക്കും അവളെ കാണാൻ വേണ്ടി മാത്രം ഞാൻ നാട്ടിലേക്ക് വരും...  അവളുടെ കണ്ണേട്ടാ എന്ന വിളിയും ചിരിയും എല്ലാം എന്റെ നെഞ്ചിലെക്കായിരുന്നു കയറിയത്... 

ഒരു അവധിക്ക് ഞാൻ എന്റെ ഇഷ്ട്ടം അവളെ അറിയിക്കാൻ തീരുമാനിച്ചു...
പക്ഷെ അവൾ നിഷേധിച്ചാൽ... അതോ തന്നെ വെറുക്കുമോ....  അങ്ങനെ നൂറു കൂട്ടം സംശയങ്ങളായി.. 
എന്തുവന്നാലും അറിയിക്കണം എന്ന് തീരുമാനിച്ചു ഞാൻ റൂമിൽ നിന്നും പുറത്തിറങ്ങി... 

അപ്പോഴാണ് എന്റെ അമ്മയുടെ മടിയിൽ തല വെച്ചുകിടക്കുന്ന അവളെ കണ്ടത്... 

വിശ്വാ...  അഭിയെ എനിക്ക് വേണംട്ടോ...  എന്റെ മകളായി... - കണ്ണന്റെ അമ്മ 

അതിനു അവൾ ഇപ്പോഴും ചേച്ചിടെ മകൾ അല്ലെ... 

അതല്ല ഞാൻ പറഞ്ഞതു..  എന്റെ കണ്ണന്റെ പെണ്ണായി വരുന്ന കാര്യമാണ്... 

അതിനു എന്താ ചേച്ചി സന്തോഷം അല്ലെയുള്ളൂ...  നിന്റെ കയ്യിൽ എന്റെ മകളെ ഏൽപ്പിക്കുന്നതാണ് എനിക്കും ഇഷ്ട്ടം... 

അഭി ചിരിച്ചു കൊണ്ട് അകത്തേക്കു ഓടി... 

പെട്ടെന്ന് അവളെ അവൻ വലിച്ചു അവനോടു അടുപ്പിച്ചു... 
അവൾ മുഖം കുനിച്ചു നിന്നു... 

അഭി...  ഐ ലവ് യൂ... 

അഭി അവനെ നോക്കി...  പിന്നെ ചിരിച്ചു കൊണ്ട് ഓടി... 

കണ്ണൻ കണ്ണുകൾ തുടച്ചു... 
പിന്നീട് അവിടുന്ന് ഞങ്ങളുടെ പ്രണയകാലം ആയിരുന്നു... 

എന്റെ അമ്മയുടെ ജീവനും അവളുടെ സ്നേഹവും എനിക്ക് മുന്നിൽ നിന്നപ്പോൾ അമ്മയുടെ ജീവനു ഞാൻ മുൻ‌തൂക്കം കൊടുത്തു... 
അന്ന് അവളെ കല്യാണം കഴിച്ചാൽ അമ്മ ജീവിച്ചിരിക്കില്ല എന്ന് പറഞ്ഞപ്പോൾ അഭിയെ ഞാൻ മറന്നു...  എന്റെ അഭിയുടെ സ്നേഹം ഞാൻ മറന്നു...  അമ്മയ്ക്കു വേണ്ടി...  പക്ഷെ അവളെ ഞാൻ അമ്മയെക്കാളെറെ സ്നേഹിച്ചിരുന്നു... 
അന്ന് എന്തും വരട്ടെ എന്ന് കരുതി അവളെ ചേർത്തുപിടിച്ചാൽ മതിയായിരുന്നു...


കണ്ണൻ കരഞ്ഞു... 


വേണിയും.... 


അവൾ കണ്ണുകൾ തുടച്ചു...  ശേഷം കണ്ണന്റെ അടുത്ത് പോയി അവന്റെ തോളിൽ കൈ വച്ചു... 

അവൻ അവളെ തിരിഞ്ഞു നോക്കി... 

ഏട്ടാ അഭി അവൾ ഇപ്പോ എവിടെയാണ്... 

അറിയില്ല....  ഒരുപാട് അന്യോഷിച്ചു... 

മ്മം...  ഏട്ടൻ വിഷമിക്കണ്ട..  അവളെ നമുക്ക് കണ്ടെത്താം...  ഞാൻ ഇനി ഏട്ടന്റെ ജീവിതത്തിൽ ഉണ്ടാവില്ല....

വേണി...  എങ്ങനെ നിന്നോട് നന്ദി പറയണം എന്ന് അറിയില്ല... 

എന്തിനു....  പരസ്പരം സ്നേഹിക്കാൻ കഴിയാതെ എന്തിനാ രണ്ടു ജീവിതങ്ങൾ നശിപ്പിച്ചു കളയുന്നത്.. കല്യാണത്തിന് മുൻപ് ഞാൻ ഇതറിഞ്ഞിരുന്നു എങ്കിൽ ഞാൻ ഇതിൽ നിന്നും പിന്മാറിയേനെ.. 

പിന്നെ ഒരു റിക്വസ്റ്റ്...  അഭി വരുന്നവരെ ഞാൻ കണ്ണേട്ടന്റെ വീട്ടിൽ ഉണ്ടാകും... 
ഏട്ടൻ ഇപ്പോഴും അഭിക്ക്‌ വേണ്ടി കാത്തിരിക്കുന്നു എന്നറിഞ്ഞാൽ അഭിയെ കൊല്ലാൻ പോലും നമ്മുടെ വീട്ടുകാർ മടിക്കില്ല...  അതാ.. 

ഓക്കേ വേണി... 

എന്നാൽ ശരി...  അവൾ അവളുടെ വണ്ടിയുടെ അടുത്തേക്ക് നടന്നു... 

"""""""
റൂമിൽ വേണി കണ്ണാടിക്കു മുന്നിൽ നിന്നു..  കുറെ നേരം അവൾ അവളുടെ പ്രതിബിംബം നോക്കി നിന്നു..  പിന്നെ മുഖം അമർത്തി തുടച്ചു..  മനസ്സിൽ ചിലതെല്ലാം കണക്ക് കൂട്ടി... 

"""""""""""

ഇവിടെ അപ്പുവും സച്ചുവും ആദിയും പൂര കത്തിയടി ആണ്... 

അഭി അമ്മായിമാരുടെ കൂടെ അടുക്കളയിലും...  മുത്തശ്ശി അവിടുത്തെ ഓരോ വിശേഷങ്ങൾ ചോദിക്കുന്നുണ്ട്... 
അങ്ങനെ എല്ലാവരും ഭക്ഷണം കിടക്കാൻ പോയി... 

അഭി റൂമിൽ കയറി വേഗം കിടന്നു... 

ആദി വരുമ്പോൾ ഉറങ്ങുന്ന ആമിയെ ആണ് കണ്ടത്...  
അവൻ അവൾക്കു നെറുകയിൽ ഒരു ഉമ്മ കൊടുത്തു അവളെയും നോക്കി കിടന്നു... 

****

കാളിങ് ബെൽ കേട്ടു വാതിൽ തുറന്നപ്പോൾ കണ്ടത് കുടിച്ചു  ബോധമില്ലാതെ ആടി നിൽക്കുന്ന കണ്ണനെയാണ്. 

കണ്ണൻ അവൾക്കു നേരെ നോക്കി...  തനിക്കു മുന്നിൽ ദാവണി എടുത്ത ഒരു പെൺകുട്ടി...  മുടിയെല്ലാം തന്റെ പ്രിയപ്പെട്ടവൾ ഒതുക്കി വെക്കും പോലെ.... 

അവൻ അവളെ നോക്കി ആർദ്രമായി വിളിച്ചു... 
അഭി.... 

അവൾ അവനെ പൂണ്ടടക്കം പുണർന്നു.... 
കണ്ണേട്ടാ...  അവൾ തേങ്ങി.... 

അഭി മോളെ..... അവൻ അവളെയും ചേർത്തു പിടിച്ചു...  അവനു അഭിയുടെ ഗന്ധം ആകെ അവിടെ പരക്കുന്ന പോലെ തോന്നി.... 

അവൻ അവളെയും കൊണ്ട് റൂമിലേക്ക് നടന്നു... 

അവളുടെ മുന്നിൽ മുട്ട് കുത്തി നിന്ന് അവൻ എന്തൊക്കെയോ പറഞ്ഞു....  നാവ് കുഴഞ്ഞു വാക്കുകൾ മുഴുവൻ ആക്കാൻ സാധിക്കുന്നില്ല. 


അവൾ അവനോടു പറഞ്ഞു 

എനിക്ക് ഒരു പിണക്കവുമില്ല... 
എന്റെ കണ്ണേട്ടൻ എന്നെ അന്യോഷിച്ചു വന്നല്ലോ അതുമതി.... 

മോളെ.....  അവൻ അവളുടെ മുഖം കൈക്കുമ്പിളിൽ എടുത്തു.. 
നെറുകയിൽ ചുംബിച്ചു....  കണ്ണുകളിൽ ചുംബിച്ചു....  പിന്നെ അവളുടെ ചുണ്ടുകളിൽ ചുംബിച്ചു...  പിന്നെ അതൊരു ഗാഡമായ ചുംബനമായി മാറി....  ചുണ്ടുകളിൽ ചോര ചൊവ ഉണ്ടായിട്ടും രണ്ടുപേരും വീണ്ടും ചുംബിച്ചു കൊണ്ടിരിന്നു....  ശ്വാസം എടുക്കാൻ ബുദ്ധി മുട്ടിയപ്പോൾ രണ്ടുപേരും പതിയെ അടർന്നു മാറി.... 
അവൻ അവളുടെ ഷാൾ വലിച്ചു ഊരി എടുത്തു....  അവളെ അവനോടു ചേർത്തു....  അവളുടെ മാറിടങ്ങൾ അവന്റെ നെഞ്ചിൽ അമർന്നു.... 
രണ്ടുപേരുടെയും ശരീരം ചൂട് പിടിച്ചു തുടങ്ങിയിരുന്നു.... അവൻ അവളെയും കൊണ്ട് കട്ടിലിലേക്ക് മറിഞ്ഞു....  അവനു തടസമായാതെല്ലാം അവൻ അവളിൽ നിന്നും മാറ്റി....  അവന്റെ കൈകളും ചുണ്ടുകളും അവളുടെ ശരീരത്തിൽ ആകെമാനം ഓടി നടന്നു.... 
അവസാനം ഒരു ചെറു നോവ് ഉണ്ടാക്കി അവൻ അവളിലേക്ക് ആഴ്ന്നിറങ്ങി....  

ക്ഷീണം കൊണ്ട് അവൻ മയങ്ങി....  അവൾ അവന്റെ മുഖത്തെക്ക്‌ നോക്കി...... 

അവളുടെ ചുണ്ടിൽ ഒരു വിജയ ചിരി തെളിഞ്ഞു.... 

ഇനി കണ്ണൻ വേണിക്ക്‌ സ്വന്തം....  നിങ്ങൾ എന്ത് വിചാരിച്ചു ഞാൻ എല്ലാം ഉപേക്ഷിച്ചു നിങ്ങളെ അവൾക്കു വിട്ടു നൽകും എന്നോ....  ഞാൻ എന്റെ അച്ഛന്റെ മകൾ അല്ലെ.....  അപ്പൊ ആ സ്വഭാവം എനിക്കും ഉണ്ടാകില്ലേ കണ്ണേട്ടാ....  
അവൾ ചിരിച്ചു... 
ഓഹ്.... എത്ര കഷ്ട്ടപെട്ടു ഞാൻ അവളുടെ പോലെ ഈ തുണിയും വാരി ചുറ്റി നിൽക്കാൻ... 
എനിക്ക് അറിയാം ഇന്ന് നിങ്ങൾ കുടിച്ചേ വരു എന്ന്...  അതു തന്നെയാണ് എനിക്ക് വേണ്ടതും... 
അതോണ്ടാ ഞാൻ അഭിയെ പോലെ കേട്ടി ഒരുങ്ങി നിന്നത്.... 
യൂ ആർ ട്രാപ്പ്ഡ് മാൻ.......
ഇനി ബാക്കി കളി നാളെ... 
അവൾ അവനോടു ചേർന്ന് കിടന്നു..... 
 അർദ്ധമയക്കത്തിലും അവന്റെ ശരീരം ചൂട് പിടിച്ചു...  വീണ്ടും അവളിലേക്ക് പടർന്നു.....   
ഒരു പേമാരി കണക്കെ അവന്റെ പ്രണയം ഒഴുകി.... 
അവളുടെ നെഞ്ചിൽ തളർന്നു ഉറങ്ങി.... 

മുഖത്തെക്ക്‌ വീണ വെട്ടത്തിൽ കണ്ണൻ കണ്ണുകൾ തുറന്നു.... അവൻ ഒരു നിമിഷം എന്തോ ഓർത്തു കിടന്നു....  പെട്ടെന്ന് അവൻ കണ്ണുകൾ തുറന്നു നോക്കി...  അവന്റെ ഡ്രെസ്സുകൾ എല്ലാം അവിടെ ഇവിടെ ആയി കിടന്നു....  അവൻ തിരിഞ്ഞു നോക്കിയപ്പോൾ അവന്റെ കണ്ണുകൾ പതിഞ്ഞതു കട്ടിലിന്റെ ഹെഡ്ബോർഡിൽ ചാരി തല മുട്ടുകാലിൽ വെച്ചിരിക്കുന്ന വേണിയിൽ ആണ്....  അവൻ വേഗം എഴുന്നേറ്റു ബെഡ്ഷീറ് വാരി ചുറ്റി... 

അപ്പോൾ വേണി മുഖം പൊക്കി നോക്കി 
അവൻ അവളെ നോക്കി...  കരഞ്ഞു കലങ്ങിയ കണ്ണുകൾ... പൊട്ടിയ ചുണ്ടുകൾ....  കവിളിൽ കടിച്ച പാടുകൾ.... 
അവളുടെ ഇട്ട ചുരിദാറിന്റെ ഒരു ഭാഗം വലിച്ചു കീറിയ പോലെ...  മുടിഎല്ലാം ആകെ അയഞ്ഞു കിടക്കുന്നു....  ബെഡിൽ ഇറ്റു വീണ ചോര തുള്ളികൾ.... 

വേണി.......  അവൻ അവളെ ദയനീയമായി വിളിച്ചു.... 


ഇനി ഞാൻ എന്തുവേണം കണ്ണേട്ടാ....  ഒന്ന് പറഞ്ഞു തരുമോ....  ഞാൻ ഇനി ഒന്നിനും കൊള്ളാത്തവളായില്ലേ.... 
ഇനി എന്തുചെയ്യും ഞാൻ.....  അവൾ അലമുറയിട്ട് കരഞ്ഞു..... 

അവനു മറുപടി ഒന്നും പറയാൻ ഉണ്ടായിരുന്നില്ല.... 
അവൻ അവളോട്‌ എന്തു പറയും...  നിന്നെ ഇനി ഞാൻ കൈ വിടില്ല എന്നോ... 
അതോ കഴിഞ്ഞതൊക്കെ ഒരു ദുഃസ്വപ്നം പോലെ കണ്ടു മറക്കണം എന്നോ.....  

ഇല്ല...  ഒന്നിനും മറുപടിയില്ല.. വീണ്ടും ഞാൻ തെറ്റു ചെയ്തു...  ഒരിക്കലും പൊറുക്കാൻ കഴിയാത്ത തെറ്റ്...  

ഇനി അഭി എന്റെ ജീവിതത്തിലേക്ക് തിരിച്ചു വരില്ല ..  
അവൻ മൗനമായി തേങ്ങി..... 

💙💙💙💙💙💙💙

ഉറക്കം ഉണർന്നപ്പോൾ കണ്ടത് തന്നെ ചേർത്തു പിടിച്ചു ഉറങ്ങുന്ന അഭിയേട്ടനെയാണ്.... 

അവൾ ഒന്ന് ചിരിച്ചു... 
എന്നിട്ട് അവന്റെ നെറുകയിൽ ചുംബിച്ചു... 
പുതപ്പ് മാറ്റി പോകാൻ നിന്ന അവളെ അവൻ വലിച്ചു നെഞ്ചിലേക്ക് ഇട്ടു...  
ഹേയ് എന്താ കാണിക്കുന്നതു... വിട്... 

മ്മം വിടണോ... 

ആ... 

എങ്കിൽ നേരത്തെ തന്ന പോലെ ഒരു ഉമ്മതായോ....
അതും അവിടെയല്ല...  ഇവിടെ..   അവൻ ചുണ്ടിൽ തൊട്ട് കാണിച്ചു....  എന്നിട്ട് പറഞ്ഞു a deep kiss.... 

അയ്യടാ......  വിട്ടേ.... 

എടി ഞാൻ ഒരു ഭർത്താവാണ്.... 
എനിക്കും ഇല്ലേ വികാര വിചാരങ്ങൾ... 


ആണോ.... 


മ്മം....  അവൻ തല കുലുക്കി 


എന്നാൽ എനിക്ക് അങ്ങനെ ഒരു വിചാരവുമില്ല.... 

അവൾ ബാത്‌റൂമിൽ കയറി.... 


നിന്നെ എന്റെ കയ്യിൽ കിട്ടും...  അപ്പൊ ഞാൻ എടുത്തോളാം.... 

അവൻ വീണ്ടും കിടന്നു.... 

"""""""
അമ്മേ.....  കട്ടിലിൽ കിടന്ന അപ്പു ദേ കിടക്കുന്നു നിലത്ത്.. 
അവൻ ചുറ്റും നോക്കി... 

മുന്നിൽ നിൽക്കുന്ന സച്ചുവിന്റെ കാല് വലിച്ചു അവൻ...  ആ കിടന്നു സച്ചുവും... 

വീണ ദേഷ്യത്തിൽ സച്ചു അപ്പുവിനോട്‌ ചോദിച്ചു...  നിങ്ങൾ രണ്ടും എന്നെ കൊല്ലാനായി ഉണ്ടായതാണോ.... 
എന്റെ അച്ഛനും അമ്മക്കും ഞാൻ ഒരു ഒറ്റ ആൺതരിയെ ഉള്ളൂ... 


ആഹാ ആ ഉരുളി കമഴ്ത്തിയ നേരം വല്ല്യച്ചനു വല്ല വാഴയും വെക്കാമായിരുന്നു അല്ലെ അപ്പു... 


ആഹാ ഇനി രണ്ടും കൂടി എന്റെ നെഞ്ചത്തോട്ട് കയറു... 


അല്ലടി അച്ചു നീ ഇപ്പോ വന്നു... 


ജസ്റ്റ്‌ 15 മിനിറ്റ്... 

നേരെ പോയി സച്ചു ഏട്ടനെ വിളിച്ചു...  പിന്നെ നിന്നെ...  ഇനി നെക്സ്റ്റ്  ദേവ്ട്ടൻ.. 

ഹേയ് അതു വേണ്ട... രണ്ടു പേരും ഒരുമിച്ചു പറഞ്ഞു... 


അതെന്താ -അച്ചു.. 


അതു അവര് ഭാര്യയും ഭർത്താവും കൂടി കിടക്കുന്നടത്തു നമ്മൾ പോയാൽ എന്തൊക്കെ കാണേണ്ടി വരുമോ എന്തോ. -അപ്പു.. 


എന്ത് -അച്ചു.. 

അച്ചു ദേവന്റെ കല്യാണം കഴിഞ്ഞു.... -സച്ചു 


അവൾ ഒന്ന് ഞെട്ടി...  അവളുടെ മുഖത്ത് നിരാശ പടർന്നു... 
ഇപ്പോ...  ഞാൻ ഒന്നും അറിഞ്ഞില്ല... 


അങ്ങനെ അറിയിക്കാൻ പറ്റിയ സാഹചര്യം ഒന്നും അല്ലായിരുന്നടി...  അവൻ അച്ചുവിന്റെ തോളിലൂടെ കയ്യിട്ടു എല്ലാം പറഞ്ഞു...  
അപ്പൊ അങ്ങനെ ഒരു സാഹചര്യത്തിൽ അവൻ ആ പെൺകുട്ടിടെ അഭിമാനം മാത്രമേ നോക്കിയുള്ളൂ.. 
ഒരു പാവം കൊച്ചാ അതു... 
അതിനു ആരുമില്ല.. നീ ആയിട്ട് മനസ്സിൽ ഓരോന്ന് വെച്ച് അതിനെ വിഷമിപ്പിക്കാൻ നോക്കരുത്...  
നിന്റെ മനസിലെ ആഗ്രഹം എല്ലാം ഞങ്ങൾക്ക്‌ അറിയാം.... 
സാരമില്ല..  ഇതാകും വിധി... 


അല്ലടി നീ എന്തിനാ ഇപ്പോ ഉറക്കത്തിൽ നിന്നും തള്ളി താഴെ ഇട്ടത്... 


ഓഹ് അതോ...  നമുക്ക് ഒന്ന് അമ്പലത്തിൽ പോകാം...  വാ റെഡി ആകു... ദേവ്ട്ടനെയും വിളിച്ചോ...  ഞാൻ റെഡിയാവട്ടെ.... 


അവൾ അവിടെ നിന്നും പുറത്തു പോയി.............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story