നിലാവ്: ഭാഗം 19

nilav

രചന: ദേവ ശ്രീ

ഇനി എന്ത് എന്നറിയാതെ കണ്ണൻ മുഖം പൊത്തി സെറ്റിയിൽ ഇരുന്നു... 
താൻ ഇന്നലെ കുടിച്ചത് ഓവർ ആയിരുന്നു... 
എന്നാലും എങ്ങനെ...  അവൻ തലേ ദിവസത്തെ കാര്യങ്ങൾ ഓർത്തെടുക്കാൻ ശ്രമിച്ചു.... 

ഇല്ല പറ്റുന്നില്ല...  അവനു തല പൊട്ടി പിളരും പോലെ തോന്നി...  
അവൻ ഒന്ന് തല കുടഞ്ഞു.... 

താൻ ഇന്നലെ വരുമ്പോൾ അഭിയാണ് തന്റെ മുന്നിൽ ഉണ്ടായിരുന്നതു..  അതെ അഭി തന്നെ... 
അഭിയെ താൻ കണ്ടതാണ്... 
അവളുടെ ആ മണം,  ദാവണി എല്ലാം....  
പക്ഷെ പിന്നെ എങ്ങനെ വേണി... 

അവൻ കണ്ണടച്ച് ഒന്നും കൂടി ആലോചിച്ചു... 

അതെ അഭി തന്നെ ആയിരുന്നു...  അവൾ കണ്ണേട്ടാ എന്നും വിളിച്ചു തന്നെ കെട്ടിപിടിച്ചു.... 

അവൾ ഒരുപാട് കരഞ്ഞു.... 

അപ്പൊ അഭി എവിടെ? 

അതോ എല്ലാം തോന്നൽ ആയിരുന്നോ?.. 

എങ്ങനെ അറിയും.....

അവൻ സോഫയിൽ നിന്നും എഴുന്നേറ്റു.... 

അവന്റെ കയ്യിൽ ഉണ്ടായിരുന്ന ഫോൺ നിലത്ത് വീണിരുന്നത് എടുക്കാൻ നോക്കുമ്പോൾ ആണ് സെറ്റിയുടെ ചുവട്ടിൽ ഒരു കവർ കണ്ടത്... 
അവൻ അതെടുത്തു  തുറന്നു നോക്കി... 

അതിലെ കാഴ്ച കണ്ടവൻ ഞെട്ടി...  അഭി ഇന്നലെ ഇട്ട ദാവണി,  കുപ്പി വളകൾ,  അവൾ ഉപയോഗിക്കുന്ന പെർഫ്യൂം,  ഒപ്പം ഒരു മുടിയും അതും ആ മുടി അഭി പിന്നിഞ്ഞിടും പോലെ.... 

ഇതൊന്നും വേണി യൂസ് ചെയ്യില്ല... 
അപ്പൊ... 

😠😠 അവന്റെ രക്തം തിളച്ചു....  യെസ് ആം ട്രാപ്ഡ്... 
അപ്പോൾ തനിക്കു ഇന്നലെ തോന്നിയ അഭിയുടെ സാമിപ്യം.... 
എല്ലാം ക്രീയെറ്റ്ഡാണ്.. 

അവൻ വേണിക്കു നേരെ ചെന്നു... 
അവളെ വലിച്ചു രണ്ടു കവിളിലും ആഞ്ഞു തല്ലി... 
ശേഷം ആ കവർ അവൾക്കു നേരെ എറിഞ്ഞു.. 

വേണി ഒന്ന് ഞെട്ടി... 

നീയും നിന്റെ തന്തയെ പോലെ എന്റെ ജീവിതം തകർത്തു അല്ലെ... 

കണ്ണേട്ടാ ഞാൻ.....  വേണി ആകെ പേടിച്ചു പോയി...  കണ്ണന്റെ ഭാവം അത്തരത്തിൽ ആയിരുന്നു... 

ഒന്നും പറഞ്ഞു നീ നിന്നെ ന്യായീകരിക്കാൻ നോക്കണ്ട വേണി...  എല്ലാം ഞാൻ നിന്നോട് തുറന്നു പറഞ്ഞതല്ലേ.... 


പിന്നെ ഞാൻ എന്ത് വേണം കണ്ണേട്ടാ നിങ്ങളെ എന്റെ അനിയത്തിക്ക്‌ വിട്ടു നൽകി ഒഴിഞ്ഞു പോണോ... 
ഇല്ല...  അതിനു അല്ല ഞാൻ നിങ്ങളെ സ്നേഹിച്ചത്...  വിട്ടു കൊടുക്കില്ല ഞാൻ ആർക്കും... 
അഭിയെ നോക്കുന്ന നിങ്ങളുടെ കണ്ണിൽ ഞാൻ പണ്ടേ പ്രണയം കണ്ടതാണ്...  നിങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആണെന്ന് എനിക്ക് പണ്ടേ അറിയാം... 
അവളെ കൊല്ലുക.. മതി അതുവഴി നിങ്ങളുടെ ജീവിതത്തിലേക്ക് വരുക..  അതായിരിന്നു എന്റെ ലക്ഷ്യം... 
പക്ഷെ ഞാൻ ഒന്നും ചെയ്യാതെ തന്നെ നിങ്ങൾ എന്നെ തേടി എത്തി... 
അവിടെ ഞാൻ ജയിച്ചന്നു കരുതി... 
അവളെ കാണിക്കാൻ വേണ്ടി തന്നെയാണ് ഞാൻ അവളുടെ മുന്നിൽ നിന്നും കൂടുതൽ അടുപ്പം കാണിച്ചത്.. 
പക്ഷെ വിവാഹശേഷം എന്റെ എല്ലാ പ്രതീക്ഷകളും തെറ്റി... 
കാത്തിരിന്നു ഒരു അവസരത്തിനായി... 
ഇനി നിങ്ങൾ അവളുടെ അടുത്ത് പോയാലും അവൾ നിങ്ങളെ സ്വീകരിക്കില്ല...  അതിനു എന്ത് വേണം എന്ന് എനിക്കറിയാം... 

നിങ്ങളെ ഞാൻ ആർക്കും കൊടുക്കില്ല കണ്ണേട്ടാ... 


 ഇല്ലഡി..  വിടില്ല നിന്നെ ഞാൻ....  
കണ്ണൻ അവളുടെ കഴുത്തിൽ പിടിച്ചു 

അവൾ ശ്വാസം എടുക്കാൻ വേണ്ടി ബുദ്ധി മുട്ടി.... 

കണ്ണാ.......  വസന്ത അവിടെക്ക്‌ ഓടി ചെന്നു. 
വിടാടാ...  എന്തിനാഡാ നീ അവളെ എങ്ങനെ ഉപദ്രവിക്കുന്നത്.. 

വിട് അമ്മേ എന്നെ.... 
എല്ലാരേം സ്നേഹിക്കാനെ കണ്ണൻ ശീലിചൊള്ളൂ... 
അനുസരിച്ചേ നിന്നള്ളൂ... 

അതിനു ഞാൻ കൊടുക്കേണ്ടി വന്ന വില എന്റെ ജീവനാ,  എന്റെ പ്രാണൻ,  അഭി...  എന്റെ പെണ്ണ്... 

അവളെ പോലെ ഞാൻ ആരെയും സ്നേഹിച്ചിട്ടില്ല.... 
അവളായിരുന്നു എന്റെ ലോകം... 
സ്വന്തം മകന്റെ ജീവിതം തകർത്തപ്പോൾ തൃപ്തിയായില്ലേ.... 

അഭി അല്ലാതെ ആരും കണ്ണന്റെ ജീവിതത്തിൽ ഉണ്ടാവില്ല...  ഇനി ഞാൻ ഇങ്ങോട്ട് വരുമ്പോൾ എന്റെ കൂടെ എന്റെ പെണ്ണും ഉണ്ടാകും... 

അവൻ അവിടെ നിന്നും കാറും എടുത്തു പുറത്തു പോയി... 

ഒന്നും വേണ്ടായിരുന്നു...  ഒന്നും...  
എന്റെ കുട്ടീടെ സങ്കടം കാണാൻ വയ്യ... 
അഭിയെ കൊണ്ടു തന്നെ അവന്റെ കല്യാണം നടത്തിയാൽ മതിയായിരുന്നു... 
എന്റെ കുട്ടീടെ ജീവിതം തകർത്തു ഞാൻ... 
വസന്ത കരഞ്ഞു കൊണ്ട് പറഞ്ഞു... 


💙💙💙💙💙💙💙
ദേവ അച്ചു വന്നിട്ടുണ്ട്...  നമുക്ക് അമ്പലത്തിൽ പോകാം. അഭിയോടും റെഡിയാവാൻ പറയു.. 

സച്ചു... അവൾ കലിപ്പ് ആണോ.... 

ഹേയ് അല്ലടാ..... -സച്ചു 


മ്മം....  ആദി ഒന്ന് മൂളി 

അവളുടെ സ്വഭാവം നമ്മുക്ക് അറിയാവുന്നതല്ലേ...  നമുക്ക് ശരിയാക്കാം ഡാ....നീ റെഡി ആവു. -സച്ചു... 

സച്ചു താഴേക്കു പോയി...  ആദി ബെഡിൽ കിടന്നു... 

കുളി കഴിഞ്ഞു വരുന്ന അഭിയെ കണ്ടു ആദിയുടെ കണ്ണുകൾ വിടർന്നു...  മുഖത്തു, കഴുത്തിലും പതിഞ്ഞു കിടക്കുന്ന വെള്ളത്തുള്ളികൾ അവളുടെ അഴക് കൂട്ടുന്നത് ആയിരുന്നു...  അവൻ അവളിലേക്ക് തന്നെ ഉറ്റുനോക്കി.. 

അഭി കണ്ണാടിക്കു മുന്നിൽ നിന്ന് ടർക്കി ഉപയോഗിച്ച് കഴുത്തിലെയും മുഖത്തെയും വെള്ളം ഒപ്പിഎടുത്തു...  ശേഷം അവൾ തലയിൽ കെട്ടിയ തോർത്തു അഴിച്ചിട്ടു... 


ആദി അവളുടെ മുടിയിൽ നിന്നും ഇറ്റു വീഴുന്ന തുള്ളികളിലേക്ക് നോക്കി... 

അവൾ കുങ്കുമചെപ്പു കൈയിൽ എടുത്തപ്പോൾ ആദി ഓടി വന്നു അവളുടെ കയ്യിൽ പിടിച്ചു.... 

പെട്ടൊന്ന് ഉള്ള പ്രവൃത്തി ആയതിനാൽ അവൾ ആകെ ഞെട്ടി അവനെ നോക്കി... 


അവന്റെ ചുണ്ടിൽ ഒരു കുസൃതി ചിരി തത്തി കളിച്ചു ... 
അവൻ അതിൽ നിന്നും ഒരു നുള്ള് കുങ്കുമം അവളുടെ സീമന്തരേഖയിൽ വരഞ്ഞു...

അവൾ ഒരുനിമിഷത്തെക്ക്‌ കണ്ണുകൾ അടച്ചു. മനസ്സിൽ പ്രാർത്ഥിച്ചു എന്റെ തിരുനെറ്റിയിൽ എന്റെ അവസാനം വരെ ഈ ചുവപ്പ് പടരണം എന്ന്..... 

അവൾ കണ്ണുകൾ തുറന്നു... 

ആമി ഞാൻ ഒന്ന് കുളിച്ചു ഫ്രഷ് ആവട്ടെ.... എന്നിട്ട് നമുക്ക് അമ്പലത്തിൽ പോകാം..  അവരും ഉണ്ട്...  ആ പിന്നെ അച്ചു വന്നിട്ടുണ്ട്...  ആളു ഒരു സ്പെഷ്യൽ ക്യാരെക്റ്റർ ആണ്...  അവളുടെ ഭാഗത്തു നിന്നും എന്ത് ഉണ്ടായാലും വിഷമിക്കരുത്...  ഞാൻ ഉണ്ട് കൂടെ...  കേട്ടല്ലോ...  താൻ റെഡി ആയിക്കോ...

ആദി ബാത്‌റൂമിൽ കയറി... 

അഭിക്ക്‌ ചെറിയ ഒരു ഭയം തോന്നിയിരുന്നു.. മതി അരുതാത്തതു എന്തോ നടക്കാൻ പോകുന്ന പോലെ...  പക്ഷെ ആദി മുൻപ് പറഞ്ഞ വാക്കുകൾ മതിയായിരുന്നു അവളുടെ ടെൻഷൻ അകറ്റാൻ... 
അവനുണ്ട് കൂടെ  എന്ന് അവൾക്കും അറിയാം... 


അവൾ ബാഗ് തുറന്നു...  അതിൽ ഒരു സെറ്റ് സാരി കണ്ടപ്പോൾ അവൾ അതെടുത്തു...  ഇന്നലെ എന്നോട് ഇതു ഉടുക്കാൻ അല്ലെ പറഞ്ഞത്...  
അപ്പൊ ഇതു ഉടുക്കാം.. 

എന്നാലും ഇതൊക്കെ എപ്പോ വാങ്ങി... 

അവൾ അതു തുറന്നു നോക്കി...  
ഡാർക്ക്‌ ഗ്രീൻ ബ്ലൗസും ഒരു മയിൽ‌പീലിയും കണ്ണനും ഉള്ള ഒരു സെറ്റ്സാരിയും... 
ഗ്രീൻ വള, മാല, കമ്മലും ഉണ്ട്... 
അവൾ അതെല്ലാം ചുറ്റി താഴേക്കു ഇറങ്ങാൻ നോക്കുമ്പോൾ അഭി കുളി കഴിഞ്ഞു ഇറങ്ങി... 

അവൻ അവളെ കണ്ണിമ വെട്ടാതെ നോക്കി... 

അവളുടെ മുഖത്ത് നാണത്തിന്റെ രാശി പടർന്നു... 

അവൻ അവളെ ചേർത്തു നിർത്തി നെറുകയിൽ ചുംബിച്ചു... 
സുന്ദരി ആയിട്ടുണ്ട് എന്റെ ആമി.... 


ദേവ റെഡി ആയില്ലേ... 

ആ ഇതാ വരുന്നു സച്ചു... 


അവർ വേഗം റെഡിയായി താഴേക്കു ചെന്നു... 

അവിടെ ചുരിദാർ ഓക്കേ ഇട്ടു ഒരു സുന്ദരി കുട്ടി നിൽക്കുന്നുണ്ടായിരുന്നു... 


അച്ചുവിന്റെ കണ്ണും അഭിയിൽ ആയിരുന്നു...  
കാണാൻ നല്ല സുന്ദരി തന്നെ...  കണ്ണ്ടുക്കാൻ തോന്നില്ല.. 
അച്ചുവിന് അവളെ പോയി കെട്ടിപിടിക്കണം എന്ന് ഉണ്ടായിരുന്നു...  എന്നാലും തന്റെ എല്ലാ സ്വപ്നവും തകർത്തു കളഞ്ഞില്ലേ...  അതിന്റെ പരിഭവത്തിൽ അവൾ പോയില്ല... 

അച്ചു ഇതു നിന്റെ ഏടത്തിയമ്മ... 

അച്ചു ചിരിച്ചു... 

ആമിയും... 

പോകാം...  അച്ചു നടന്നു... 

ബാക്കി ഉള്ളവർ പുറകെയും.. 

ദേവ് എല്ലാവരെയും നോക്കി കണ്ണടച്ച് കാണിച്ചു അച്ചുവിന്റെ അടുത്ത് പോയി ഓരോന്ന് പറഞ്ഞു.... 
പിന്നെ പിന്നെ അവൾ പിണക്കം മറന്നു ചിരിച്ചു തുടങ്ങി... 
പക്ഷെ അപ്പോഴും അവൾ അഭിയെ നോക്കി ഇല്ല .. 

ദേവ് അച്ചുവും കൂടി കൈ പിടിച്ചു നടന്നു... 

അപ്പു ഫോണിൽ കളിച്ചു...  
ഒരു പാടത്തിനപ്പുറം അമ്പലം ആയതു കൊണ്ട് അവർ വണ്ടി എടുക്കാതെ നടന്നാണ് പോയത്... 


സച്ചു കുറച്ചു മുന്നിൽ നടന്നു.. 

ഏറ്റവും പിറകിൽ അഭിയും... 
അവൾക്കു എന്തോ ഒറ്റപെട്ട പോലെ തോന്നി.. 
അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു... 

അപ്പോഴാണ് സച്ചു അവളോട്‌ വരാൻ പറഞ്ഞത്... 

അഭി നിനക്ക് വിഷമം ഉണ്ടോ അച്ചുവിന്റെ പെരുമാറ്റം കണ്ടു. -സച്ചു 

അവൾ ഒന്ന് ചിരിച്ചു... 

അവൾ അങ്ങനെയാണ്...  ഞങ്ങളിൽ ഏറ്റവും ഇഷ്ട്ടം അവൾക്കു ദേവനെയാണ്.. 

അവൾ എപ്പോഴും പറയും ദേവന്റെ കല്യാണത്തിനു അവൾ മുന്നിൽ ഉണ്ടാകും...  അവന്റെ കല്യാണം അവളുടെ സ്വപ്നം ആണ്... 

ആ അവളെ അറിയിക്കാതെ അവൻ കല്യാണം കഴിച്ചത്തിന്റെ പരിഭവം...  അത്രേ ഉള്ളു... 


അഭിയുടെ ഉള്ളം തണുത്തു... പക്ഷെ അവൾക്കു ആ നിമിഷം ജിത്തുവിനെ ഓർമ വന്നു...  താനും ഒന്നും ഏട്ടനെ അറിയിച്ചിട്ടില്ല.. 

അഭി നിന്റെ കണ്ണൊക്കെ നിറഞ്ഞല്ലോ... 

അതു ഞാൻ എന്റെ എട്ടായിയെ ഓർത്തതാ....

അതാരാഡോ.... 

അവൾ ജിത്തുവിന്റെ കാര്യം പറഞ്ഞു...  അത് പറയുമ്പോൾ അവൾ ഉഷാറായി...  സച്ചുവിനോട് വാ തോരാതെ സംസാരിച്ചു... 

ആ അഭി അവനും പുതിയതായിരുന്നു... 

അപ്പോഴാണ് ദേവ് ആമിയുടെ കാര്യം ഓർത്തത്...  അവൻ തിരിഞ്ഞു നോക്കി...  
സച്ചുവിനോട് എന്തൊക്കെയോ പറഞ്ഞു ചിരിച്ചു കൊണ്ട് വരുന്ന ആമി... 

അവൻ അച്ചുവിനെ നോക്കി...  എന്നിട്ട് പറഞ്ഞു... 
അച്ചൂട്ടി ആമി പാവമാണ്...  നീ അവളോട്‌ കുറുമ്പ് കാണിക്കരുത്.. 

അറിയാം ഏട്ടാ...  എനിക്കും ഒത്തിരി ഇഷ്ട്ടമായി ഏടത്തിയെ.. 


അങ്ങനെ അമ്പലത്തിൽ പോയി...  
അവരെല്ലാവരും പ്രാർത്ഥിച്ചു... 

എന്റെ ഭഗവാനെ എന്റെ ആമിയെ എന്നിൽ നിന്നും അകറ്റല്ലേ...  പോന്നു പോലെ നോക്കി കോളാം..  അത്രേം ഇഷ്ട്ടം കൊണ്ടാണ്.. -ദേവ് 


പ്രദിക്ഷണം വെച്ച് എല്ലാവരും പുറത്തിറങ്ങി... 

അച്ചു ആമിയെ കെട്ടിപിടിച്ചു... 
സോറി ഏട്ടത്തി.... 
ഞാൻ പെട്ടെന്ന് അറിഞ്ഞപ്പോ...  അതാ.. 

അതു സാരമില്ലടോ.... 
അവർ രണ്ടു പേരും പെട്ടെന്ന് കൂട്ടായി... 


എന്താ ഇവിടെ നിൽക്കുന്നതു...  നമുക്ക് പോകാം...  -അഭി 

ഹേയ് പോവാൻ ആയിട്ടില്ല ഏട്ടത്തി... -അച്ചു 


അതെന്താ? -അഭി 

അതു അവളുടെ ഭാവി കെട്ട്യോനെ കാത്തിരിക്കാണ്.. -അപ്പു... 

ആ അതു ഞാൻ നിന്നോട് പറയാൻ വിട്ടു ആമി... 
ഷീ ഈസ്‌ എൻഗേജ്ഡ്...  നെക്സ്റ്റ് മോന്ത്‌ മാര്യേജ് ഉണ്ടാകും... 


ഓഹ് കോൺഗ്രാറ്സ് അച്ചു... 


താങ്ക്യൂ ഏട്ടത്തി... 

ആമി അവിടെ ആകെ നോക്കി..  എന്നിട്ട് സച്ചുനോട്‌ പറഞ്ഞു... 
ദേ ഏട്ടാ പോകുമ്പോൾ എനിക്ക് ആമ്പൽ പൂ പറിച്ചു തരാം എന്ന് പറഞ്ഞതാട്ടോ... 

ആടി കുഞ്ഞി....  -സച്ചു.. 

അതു കേട്ടു ആദി ആമിയോട് ചോദിച്ചു ജിത്തുന്റെ കാര്യം ഇവിടേം പറഞ്ഞോ... 


മ്മം...  അവൾ തല കുലുക്കി... 

സച്ചു അഭിയെ ചേർത്ത് കൊണ്ട് പറഞ്ഞു ഇതു ഇനി എന്റേം കുഞ്ഞി ആണ്... 

അതു കേട്ട അപ്പുവും അച്ചുവും പറഞ്ഞു  ഞങളുടെയും... 

അങ്ങനെ ചിരിച്ചു നിൽക്കുബോൾ ആണ്  ഒരു കാർ വന്നത്... 

ആഹാ സിദ്ധാർഥ് വന്നു -സച്ചു

കാറിൽ നിന്നും ഇറങ്ങിയ ആളെ കണ്ടിട്ട് അഭി ഞെട്ടി... 

ചിരിച്ചു കൊണ്ട് സിദ്ധാർഥ് അവർക്ക് അരികിലേക്ക് ചെന്നു...  അപ്പോഴാണ് അവരുടെ അടുത്ത് നിൽക്കുന്ന പെൺകുട്ടിയിൽ അവന്റെ കണ്ണ് പതിഞ്ഞതു.. 

അവന്റെ മുഖത്തെ ചിരി മാഞ്ഞു... 
അവന്റെ നടത്തത്തിന്റെ വേഗത കൂടി... 

അവൻ പോയി അഭിയുടെ കൈ പിടിച്ചു... 

പെട്ടൊന്ന് ഉള്ള പ്രവൃത്തി ആയതിനാൽ എല്ലാവരും ഞെട്ടി... 

അപ്പോഴേക്കും സിദ്ധാർഥ് അഭിയുടെ കൈ പിടിച്ചു വലിച്ചു നടന്നു... 

സിദ്ധുവേട്ട എന്നെ വിട്...അഭി കൈകൾ വിടുവിക്കാൻ ശ്രമിച്ചു... 

അപ്പോഴേക്കും സിദ്ധു അവളെ കാറിൽ കയറ്റി ഡോർ അടച്ചു അവൻ കാറും എടുത്തു പോയി..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story