നിലാവ്: ഭാഗം 2

nilav

രചന: ദേവ ശ്രീ

റൂമിൽ ഇരുന്നിട്ട് അഭിക്ക് എന്തോ മനസ് ആകെ കലുക്ഷിതമായിരുന്നു..  അല്ലെങ്കിലും സ്നേഹം അങ്ങനെ ആണ്.  ചിലപ്പോൾ നമ്മളെ ഭ്രാന്തമായ അവസ്ഥയിൽ എത്തിക്കും..  എന്റേതായില്ലെങ്കിൽ നീ മറ്റാർക്കും സ്വന്തം ആവരുത് എന്നു തീരുമാനിക്കും. ചിലപ്പോൾ സ്നേഹത്തിനു ചോരയുടെ മണം ആണ്..  എന്റെ കൃഷ്ണാ ഞാൻ എന്തൊക്കെ ആണോ ആലോചിച്ചു കൂട്ടുന്നെ...  പതിയെ ബെഡിലേക്ക് ചെരിഞ്ഞു.. 
-------
പാറു ഡി ദേ  നോക്കിയേ..  എന്തോരം പൂക്കൾ ആണ് ആ കുളത്തിൽ.. 

പക്ഷെ എങ്ങനെ കിട്ടാൻ ആണ് അഭി അത്. 
ഇതു പാറു..  പാർവതി  അഭിയുടെ ഏറ്റവും പ്രിയപെട്ട കൂട്ടുക്കാരി.  ചെറുപ്പം തൊട്ടു 2 പേരും ഒരുമിച്ചാണ്. 

നല്ല ഭംഗി ഇല്ലേ പാറു..  ഞാൻ വെള്ളത്തിൽ ഇറങ്ങിയാലോ..  

ദേ വേണ്ടാട്ടോ അഭി..  നല്ല ആഴം ഉണ്ട്..  എനിക്ക് പേടി തോന്നുന്നു അഭി..  ഇങ്ങു പോരെ  മോളെ 

എന്റെ പാറു ഞാൻ ഇപ്പോ വരാം.. 

അഭി പൂ പറിക്കാൻ ഇറങ്ങി..  നല്ല ആഴം ഉള്ള കുളം ആണ്. അഭിക്ക് നീന്താൻ അറിയാമെങ്കിലും പാറുവിനു ഭയം തോന്നി.  അഭി പൂ പറിച് തിരികെ നീന്തിയപ്പോൾ കാലിൽ പായൽ കുടിങ്ങി അഭി മുങ്ങി പൊന്തി..  അഭിയുടെ കൈ പൊന്തിതാഴ്ന്നു വന്നു.. 
പാറു ഉച്ചത്തിൽ നിലവിളിച്ചു.. 

അതു വഴി പോയ ഒരാൾ വേഗം വെള്ളത്തിലെക്ക് എടുത്തു ചാടി അഭി വേഗം പിടിച്ചു കയറ്റി...  ഒരു പറയുടെ മുകളിൽ ഇരുന്ന അഭിയെ പാറു കെട്ടി പിടിച്ചു..  പെട്ടന്ന് അഭിയുടെ മുഖത്ത് ഒരു കൈ പതിഞ്ഞു.. 
കണ്ണുകൾ നിറഞ്ഞ നിമിഷത്തിൽ പോലും അവൾ കണ്ടു അവളുടെ കണ്ണേട്ടനെ.. 
പെട്ടന്ന് കണ്ണൻ അവളെ നെഞ്ചോട് ചേർത്തു പിടിച്ചു...  പേടിച്ചു പോയല്ലോ മോളെ ഞാൻ..  നിനക്ക് എന്തെങ്കിലു പറ്റിയാൽ പിന്നെ ഈ കണ്ണൻ ജീവനോടെ ഉണ്ടാവില്ല... 
അവളും അവനെ ഇറുകെ പുണർന്നു.. 
വേദനിച്ചോഡാ....  അവൻ അവളെ ചുംബനങ്ങൾ കൊണ്ട് മൂടി..  
അവർ വീട്ടിൽ പോവാൻ വേണ്ടി എഴുനേറ്റു..  കണ്ണൻ അവളെ കൈകളിൽ കോരി എടുത്തു..  അവളുടെ മുഖം നാണം കൊണ്ട് ചുവന്നു..  
കണ്ണേട്ടാ എന്നെ താഴെ നിർത്തു..  ആരെങ്കിലും കാണും പ്ലീസ്.. 

ആരു കണ്ടാലും ഈ കണ്ണന് ഒരു കുഴപ്പമില്ല.   ഞാൻ എൻറെ പെണ്ണിനെ എടുത്തു കൊണ്ട് പോകുന്നെ.. 

ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസിലായ അഭി അവന്റെ കഴുത്തിലുടെ കയ്യിട്ടു അവന്റെ നെഞ്ചിൽ ചേർന്നു കിടന്നു.. 

അവരുടെ പോക്ക് കണ്ടു ചിരിച്ചുകൊണ്ട് പാറുവും പിറകെ നടന്നു.. 

ഇടക്കിടെ അവന്റെ നോട്ടം അവളുടെ നനഞ്ഞോട്ടി സ്ഥാനം മാറി കിടക്കുന്ന ദാവണികിടയിലൂടെ അവളുടെ ആലില വയറിനു മീതെ ഉള്ള കുഞ്ഞു മറുകിൽ  വന്നു പതിക്കും..  എന്തോ ആ കാഴ്ച്ച അവന്റെ മനസിന് കുളിരെകുന്നതായിരുന്നു.. 
അവന്റെ നോട്ടം ശരിയല്ല എന്ന് തോന്നിയ അഭി അവന്റെ നെഞ്ചിൽ ഒരു കടിയായിരുന്നു...  

പക്ഷെ എന്ത്കൊണ്ടോ അവനു അത് വേദന തോന്നിയെയില്ല...  അവന്റെ ചുണ്ടിൽ ഒരു കുഞ്ഞു പുഞ്ചിരി സ്ഥാനം പിടിച്ചു..  ആരെയും മയക്കുന്ന വശ്യമായ പുഞ്ചിരി.. 

അവന്റെ ചിരി കണ്ടു  അഭി ചോദിച്ചു വേദനിച്ചോ കണ്ണേട്ടാ.. 

ഇപ്പോഴല്ലേ...  കുറച്ചു മുന്നേ വേദനിച്ചു..  

അഭിടെ നോട്ടം കണ്ടു അവൻ പറഞ്ഞു.. 
നീ വെള്ളത്തിൽ വീണില്ലെ അപ്പൊ...  പിന്നെ ഞാൻ നിന്നെ തല്ലിയില്ലേ അപ്പൊ... 
അപ്പോഴേക്കും അഭി അവനെ ഒന്നുകൂടി ഇറുക്കി പിടിച്ചു... 

വീടിന്റെ മുൻവശത്തു തന്നെ വിശ്വൻ ഉണ്ടായിരുന്നു..
നനഞ്ഞോട്ടിയ അഭിയെയും അവളെ എടുത്തു വരുന്ന കണ്ണനെയും കണ്ടു വിശ്വൻ ഓടിചെന്നു.. 

എന്ത് പറ്റി കണ്ണാ മോൾക്ക്.. 

ഒന്നുമില്ല  അമ്മാവാ...  അവൾ കാലു വഴുതി ഒന്ന് കുളത്തിൽ വീണതാ.. 

ഉമ്മറത്തെക്ക് വന്ന സീത എന്ത് പറ്റി എന്ന് ചോദിച്ചപ്പോൾ അമ്മാവനോട്‌ പറഞ്ഞത് തന്നെ ഇവിടെയും പറഞ്ഞു.. 

സീത കണ്ണന്റെ തലയിൽ തലോടികൊണ്ട് പറഞ്ഞു കണ്ണാ നിനക്ക് ഇവളോട് ഉള്ള ഇഷ്ടം കൊണ്ട് നീ ഇവളുടെ ഭാഗത്തുനിന്നെ സംസാരിക്കു..  പക്ഷെ അതല്ല ഉണ്ടായത് എന്ന് എനിക്കറിയാം.. 
ഇവള് ആ പൂ പറിക്കാൻ കുളത്തിൽ ഇറങ്ങികാണും.. 
കണ്ണൻ ആകെ പകച്ചു നോക്കി സീതയെ.. 

ഇതൊക്കെ അമ്മായി എങ്ങനെ അറിഞ്ഞു... 

അവൾ ഇന്നലെ എന്നോട് ചോദിച്ചു ആ കുളത്തിന് ആഴം ഉണ്ടോ എന്ന്...  അപ്പൊ ഞാൻ ഇതിനാകും എന്നറിഞ്ഞില്ല.. 
അമ്മായി അവളെ അടിക്കാൻ കൈ ഓങ്ങിയപ്പോൾ കണ്ണൻ അവളെ ചേർത്തുപിടിച്ചു പറഞ്ഞു  വേണ്ട അമ്മായി...  അവൾ ഇനി ഒന്നിനും പോകില്ല എന്ന്...  
അവൻ തന്നെ അവളുടെ തലയും തോർത്തി കൊടുത്തു ഡ്രസ്സ്‌ മാറിവരാൻ പറഞ്ഞു.. 

മോനെ കണ്ണാ എന്നു വിളിച്ചു വിശ്വൻ അകത്തേക്കു വന്നു... 
എന്താ അമ്മാവാ 

നിനക്ക് തിരക്ക് വല്ലതും ഉണ്ടോ.. 

ഇല്ലല്ലോ അമ്മാവാ.. 

എന്നാൽ നീ മോളെ കൂട്ടി ടൗണിൽ പോയിവാ..  അവൾക്ക് കുറച്ചു ബുക്കും ഡ്രസ്സ്‌ ഒക്കെ വേടിക്കണം എന്നു പറഞ്ഞിരുന്നു..  ഞാൻ ഇന്ന് കൊണ്ട് പോകാം എന്നു പറഞ്ഞതാ. ഇപ്പോ പണിക്കാരുടെ അടുത്ത്ന്ന് മാറിയാൽ ശരിയാവില്ല അതാ.. 

അതിന്താ ഞാൻ കൊണ്ട് പൊക്കോളാം.. 

അച്ഛാ പോകാം ഞാൻ റെഡിയായി.. 

മോളെ അച്ഛൻ പോരുന്നില്ല..  നീയും കണ്ണനും കൂടി പോയിട്ട് വാ.. വല്ലാതെ നേരം വൈകരുത്.. 

ഇല്ല അച്ഛാ... 

കാറിൽ കയറി ഇരിക്കുന്ന കണ്ണൻ പെട്ടെന്ന് ആണ് അഭി വരുന്നത് കണ്ടത്..  ഒരു പീകോക്ക് ആൻഡ് പിങ്ക് കോമ്പിനേഷൻ ദാവണി... അവൻ ഒരു നിമിഷം കണ്ണിമ വെട്ടാതെ അവളെ തന്നെ നോക്കി.. 
ചിരിച്ചു കൊണ്ട് അവൾ വണ്ടിയിൽ കയറി.. 
 ഡ്രൈവ് ചെയ്യുമ്പോഴും അവന്റെ കണ്ണ് അവളിൽ തന്നെ ആയിരുന്നു.. 

മാളിൽ എത്തി ആദ്യം പോയത് ബുക്ക്‌സ്റ്റാളിൽ ആയിരുന്നു..  ബുക്ക്‌ എല്ലാം വാങ്ങി ഡ്രസ്സ് ഓക്കേ എടുത്തു അവര് രണ്ടുപേരും നേരെ പാർക്കിൽ പോയി..  
.ഒരു ഫോൺ വന്നു മാറി നിന്ന കണ്ണൻ തിരിച്ചുവരുമ്പോൾ കണ്ടത് അഭിയെ ചൂഴ്ന്ന് നോക്കുന്ന രണ്ടു  പേരെ ആണ്..  അവൻ വേഗം അവരുടെ അടുത്ത് ചെന്ന് അവന്റെ കോളറിൽ പിടിച്ചു പിന്നോട്ട് തള്ളി..  എന്നിട്ട് വീണ്ടും അവന്റെ നെഞ്ചിൽ ചവിട്ടി..  ഇതുകണ്ട അഭി ഓടിവന്നവനെ പിടിച്ചു മാറ്റി. ആ നേരം കണ്ണൻ അഭിയെ നെഞ്ചോട് ചേർത്തു നിർത്തി പറഞ്ഞു ഇവൾ എന്റെ പെണ്ണാ..  ഒരു വൃത്തികെട്ട നോട്ടം പോലും ഇവളുടെ നേരെ വരരുത് എന്ന്..

അവൻ അവിടെ നിന്നും അവളുടെ കൈപിടിച്ചു വേഗം കാറിൽ കയറി.. 
അഭിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി.. 
പെട്ടെന്ന് കണ്ണൻ അവളുടെ ദാവണി പിടിച്ചു വയറു ശരിയാക്കി. 
അവൾ ഞെട്ടി കണ്ണനെ നോക്കി.. 
അവൻ ദേഷ്യത്തിൽ ആണെന്ന് മുഖം കണ്ടാൽ അറിയാം.. 

അവൾ പതിയെ അവനെ വിളിച്ചു കണ്ണേട്ടാ... 

അവൻ പകരം ഒരു കൂർത്ത നോട്ടം ആണ് നൽകിയത്.. 

അവൾ വീണ്ടും വിളിച്ചു..  കണ്ണേട്ടാ എന്നോട് ദേഷ്യം ആണോ.. 

എനിക്ക് ആരോടും ദേഷ്യമില്ല.. 

പിന്നെ എന്തിനാ മുഖം വീർത്തിരിക്കുന്നെ.. 

നാളെ മുതൽ നീ ദാവണി ഉടുക്കണ്ട.  ചുരിദാർ ഇട്ടാൽ മതി.. 

അവൾ ചിരിച്ചുകൊണ്ട് സമ്മതം അറിയിച്ചു.. 
എന്താ കണ്ണേട്ടാ ഞാൻ ദാവണി ഉടുക്കുന്നുതു കൊണ്ട് പ്രശ്നം? 

അവൻ അവളെ ചേർത്ത് പിടിച്ചു പിടിച്ചു അവളുടെ കണ്ണിലേക്കു നോക്കി പറഞ്ഞു...  നീ അത് ഉടുക്കുന്നത് എനിക്ക് ഇഷ്ടമല്ല പെണ്ണെ.. 
അവൻ അവളുടെ നെറുകയിൽ മുത്തി..  പിന്നെ രണ്ടു കവിളിലും..  നോട്ടം ചുണ്ടിൽ തങ്ങി നിന്നപ്പോൾ അവൾ അവനെ തള്ളി മാറ്റി..  ഒരു ചിരിയോടെ അവൻ പറഞ്ഞു ഒരു പ്രാവശ്യം പ്ലീസ്.. 

നടക്കില്ല മോനെ ആദ്യം കല്യാണം നടക്കട്ടെ.. 

ദുഷ്ട...  പിന്നെ കല്യാണത്തിന്റെ അന്ന് ഞാൻ ആദ്യം മുത്തുക എവിടെ ആണ് എന്നറിയോ.. 

അവൾ ഇല്ലെന്ന് തലയാട്ടി.. 

ദേ ഇവിടെ ഉള്ള നിന്റെ മറുകിൽ..  അവന്റെ കൈ അവിടെ സ്പർശിച്ചപ്പോൾ അവൾ പൊള്ളിപിടഞ്ഞു.. 
അവളുടെ മുഖത്തിന്‌ മൂവന്തിയെക്കാൾ ചുവപ്പ് ഉണ്ടായിരുന്നു.. അവൾ നാണത്തോടെ തല താഴ്ത്തി.. 

അവൻ പതിയെ വണ്ടി എടുത്തു... 
------
തലയിൽ ഒരു തണുപ്പ് അനുഭവപെട്ടപ്പോൾ അവൾ ഞെട്ടി എഴുന്നേറ്റു.. ഒരു നിമിഷം കണ്ണടച്ചു..  എല്ലാം ഓർമ്മകൾ ആണെന്ന തിരിച്ചറിവിൽ  അവൾ മുന്നിൽ ഇരിക്കുന്ന ആളുടെ മുഖത്തേക്ക് നോക്കി... 
മുത്തച്ഛൻ.. 

അവൾ അയാളെ ഇറുകി പുണർന്നു.. 
തിരിച്ചു അയാൾ അവളുടെ മുടിയിൽ തലോടി.. 
എന്റെ കുട്ടി ഈ മുത്തച്ഛനോട്‌ ക്ഷമിക്കണം. എല്ലാവരും തീരുമാനിക്കുന്നതിനു ഒപ്പം നിൽക്കാനേ ഇന്ന് ഈ കിളവനും കഴിയു.  ഞാൻ എന്തെങ്കിലും പറഞ്ഞാൽ അത് ആരും ചെവികൊള്ളില്ല.. 

സാരമില്ല മുത്തച്ഛ എനിക്ക് വിഷമം ഒന്നുമില്ല..  


💚💚💚💚💚💚
നോർത്ത്ഇന്ത്യൻ സ്റ്റൈലിൽ ആയിരുന്നു കല്യാണം 
ഹൽദിയും മെഹന്ദിയും ഒക്കെ ഉണ്ടായിരുന്നു. 
താഴെ ഹാളിൽ ചെന്നപ്പോൾ വല്ല്യച്ചനെ കണ്ടു..  എന്നെ കണ്ടപാടെ ആ മുഖം കറുത്ത്..  അപ്പച്ചിയുടെ അടുത്ത് ചെന്നപ്പോൾ എന്നെ നോക്കാതെ എഴുന്നേറ്റു പോയി..  കണ്ണേട്ടന്റെ നേരെ ഒരിക്കൽ പോലും എന്റെ നോട്ടം പോയില്ല.  ഇനി എന്റെ ചേച്ചിയുടെ ഭർത്താവ് ആണ്..  എന്റെ ചേട്ടൻ ആണ്. 
ആകെ ഒറ്റപെട്ട പോലെ..  വേഗം ഇവിടെ നിന്നും പോയാൽ മതി എന്നായി.. 

എല്ലാവരും ഓരോരോ തിരക്കിൽ ആണ്..  

ഞാൻ മുറ്റത്തു നിൽക്കുമ്പോൾ ആണ് പെട്ടെന്ന് എന്നെ ആരോ ഓടിവന്നു കെട്ടിപിടിച്ചതു.. 
ഞാൻ ഞെട്ടി നോക്കിയപ്പോൾ എന്റെ ഏട്ടൻ..  വിച്ചു ഏട്ടാ എന്നും വിളിച്ചു ഞാൻ കെട്ടിപിടിച്ചു കരഞ്ഞു..  എന്നെ കൂട്ടി ഏട്ടൻ റൂമിലേക്കു പോയി..  ഞാൻ ഓക്കേ ആകും വരെയും എന്റെ കൂടെ നിന്നു. 
എന്നെ ചേർത്തു പിടിച്ചുകൊണ്ട് ഏട്ടൻ പറഞ്ഞു  ഇതു നീ അവനു വേണ്ടി ഒഴുക്കുന്ന അവസാനത്തെ കണ്ണുനീരാണ്..  ഇനി ആ ചതിയനു വേണ്ടി എന്റെ കുട്ടി കരയരുത്.. ഏട്ടൻ ഉണ്ടാകും എന്റെ കുട്ടീടെ കൂടെ എന്നും........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story