നിലാവ്: ഭാഗം 20

nilav

രചന: ദേവ ശ്രീ


ദേവാ സിദ്ധുവും അഭിയും തമ്മിൽ എന്താ റിലേഷൻ അവൾക്കു ആരുമില്ല എന്നല്ലേ പറഞ്ഞത്.
അച്ചു സിദ്ധുന്റെ ആരാ അഭി..  - സച്ചു 


എനിക്ക് അറിയില്ല ഏട്ടാ... - അച്ചു 


നീ സിദ്ധുവേട്ടനെ വിളിക്ക് അച്ചു ..  - അപ്പു 


ഫുൾ റിംഗ് ഉണ്ട് എടുക്കുന്നില്ല... 


ഒന്നുകൂടി ട്രൈ ചെയ്തു നോക്ക്... - അപ്പു 

ഫോൺ സ്വിച്ചഡ് ഓഫ് ആണ് അപ്പു.   


ദൈവമേ സിദ്ധു അവൻ എന്തിനാ എന്റെ ആമിയെ കൊണ്ടു പോയത്... 
ഇനി സിദ്ധു ആയിരിക്കുമോ കണ്ണൻ... 


ആദി ഓടി....  വീട്ടിലേക്കു ഓടിട്ടും ഓടിട്ടും എത്താത്ത പോലെ... 
മറ്റുള്ളവർ പിറകെയും.. 

വീട്ടിൽ എത്തിയപ്പോൾ എല്ലാവരും അഭിയെ അന്യോഷിച്ചു..  
അവർ അവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി... 

അച്ചു അപ്പോഴും കരയുകയായിരുന്നു... 

ദേവൻ വേഗം കാറിന്റെ കീ എടുത്തു വന്നു... 

ദേവാ നീ എങ്ങോട്ടാ -സച്ചു 

ഞാൻ സിദ്ധുന്റെ വീട്ടിലേക്കു.. 


എന്നാൽ നീ ഒറ്റക്ക് പോവണ്ട.. 
അപ്പുവും സച്ചുവും കയറി.. 
ഞങ്ങളും വരാം എന്ന് പറഞ്ഞു മാമമ്മാര് കയറി... 

അങ്ങനെ അവർ അങ്ങോട്ടേക്ക്‌ പോയി.. 

അച്ചുവിനെ അച്ഛമ്മ ആശ്വാസിപ്പിച്ചു. 

""""""""""""

കാറിൽ ഉടനീളം രണ്ടാളും മിണ്ടിയില്ല... 

ആദി ഏട്ടൻ ടെൻഷൻ ആവുമോ എന്ന പേടി ഒരു ഭാഗത്തു...  ഇനി സിദ്ധുട്ടന്റെ റിയാക്ഷൻ എന്താകും എന്ന് ഒരു ഭാഗത്തു... 


വണ്ടി നേരെ ചെന്നു നിന്നത്  വലിയ ഒരു വീടിന് മുന്നിൽ ആണ്.... 


അമ്മേ.............. അമ്മേ............ 

അച്ഛാ......... 

ഇവിടെ ആരുമില്ലേ? 


എന്തിനാ ഡാ നീ കിടന്നു ഒച്ച വെക്കുന്നത്....
സെറ്റ് മുണ്ട് എടുത്തു ഒരു സ്ത്രീ ഇറങ്ങി വന്നു...  ലക്ഷ്മിയായിരുന്നു... സിദ്ധുവിന്റെ അമ്മ... 

അവൻ കോ ഡ്രൈവർ സീറ്റിന്റെ ഡോർ തുറന്നു... 
അവളെ വലിച്ചു ഇറക്കി... 


അഭി......  ലക്ഷ്മിയുടെ നാവുകൾ ആ നാമം ഉച്ചരിച്ചു.. 

മോളെ അഭി....  അവളെ അവർ ഓടി ചെന്ന് കെട്ടിപിടിച്ചു... ഉമ്മകൾ കൊണ്ട് മൂടി... 

നീ ഇത്രേം കാലം എവിടെ ആയിരുന്നു കുട്ടി... 
നിന്നെ ഓർത്തു കണ്ണീർ പൊഴിക്കാത്ത ഒരു ദിവസമില്ല.. 

വാ എന്റെ കുട്ടി... മുത്തശ്ശി നിന്നെ എന്നും അന്വേഷിക്കും... 
ഇപ്പോ തീരെ വയ്യ... 
കിടപ്പിൽ ആണ്... 

അപ്പോഴാണ് ശ്രീധരൻ ഉമ്മറത്തു വന്നത്...  സിദ്ധുവിന്റെ അച്ഛൻ... 

അമ്മാമ.... അഭി ഓടി പോയി കെട്ടിപിടിച്ചു... 
ഒരുപാട് കരഞ്ഞു..    

അഭിയുടെ അമ്മയുടെ ഒരേയൊരു സഹോദരൻ ആയിരുന്നു ശ്രീധരൻ... 
 ആയാൾ അവളെ സമാധാനിപ്പിക്കാൻ എന്ന വണ്ണം അവളെ തലോടി... 

ഒപ്പം അയാളുടെ കണ്ണുകൾ തുടച്ചു.... 

അവളെ മുത്തശ്ശിടെ അടുത്ത് കൊണ്ട് പോയി.... 

ഒരുപാട് നേരത്തെ സങ്കടം പറച്ചിലിനു ശേഷം അവൾ പുറത്തിറങ്ങി... 

നേരെ സിദ്ധുവിന്റെ അടുത്ത് പോയി... 

ഏട്ടാ..... 

ഏട്ടനോ....  ആരുടെ ഏട്ടൻ....  ആ വിചാരം നിനക്ക് ഉണ്ടെങ്കിൽ നീ കണ്ണന്റെ വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ എന്റെഅടുത്ത് വരുമായിരുന്നു... 

ഞാൻ എത്ര പ്രാവശ്യം വന്നു  വിളിച്ചു...  അപ്പോഴും എന്റെ കൂടെ വരാതെ എന്നെ ഇട്ടിട്ടു പോയ നീ എന്റെ സഹോദരി അല്ല... 


ഏട്ടാ ഞാൻ.... 

നീ ആർക്കും ഇനി ഒരു ബുദ്ധിമുട്ട് ആവണ്ട എന്ന് കരുതി അല്ലെ... -സിദ്ധു 

മ്മം...  അഭി ഒന്ന് മൂളി... 

എന്നാലും എന്റെ മോളെ എങ്ങനെ തോന്നി നിനക്ക്...  നിന്നെ അന്വേഷിച്ചു ഞാൻ അവിടെ വന്നപ്പോൾ ഒന്നും നിന്നെയോ കണ്ണനെയോ കണ്ടില്ല... 
ആന്റി പറഞ്ഞു നീ വേറെ ജോലി നോക്കി എവിടെയോ പോയെന്ന്... 

ഞങ്ങൾ എന്നും നിന്റെ കാര്യം പറഞ്ഞേ വിഷമിച്ചിട്ടുള്ളൂ... 

ദേ ആ നിൽക്കുന്ന മനുഷ്യൻ ഇല്ലേ...  നിന്റെ അമ്മാവൻ എന്നും നിന്നെ അന്വേഷിച്ചു രാവിലെ ഇറങ്ങും...  അവരുടെ നിമ്മികുട്ടിടെ മോൾ,  അവരുടെ രാജകുമാരി അവൾ ജീവനോടെ ഉണ്ടാവാൻ വേണ്ടി അമ്പലങ്ങൾ ആയ അമ്പലത്തിൽ എല്ലാം വഴിപാട് കഴിച്ചു പ്രാർത്ഥിച്ചു കഴിയുന്ന രണ്ടു ജന്മങ്ങൾ... 

നിനക്ക് ഇതൊന്നും അറിയണ്ടല്ലോ.... 

നീ നിന്റെ വാശി കൊണ്ട് നടക്കല്ലേ... 

മതി സിദ്ധു എന്റെ കുട്ടിനെ നീ....  ലക്ഷ്മി അവളെ പിടിച്ചു പറഞ്ഞു... 

ശരിയാണ്...  താൻ കാരണം എല്ലാവരും വിഷമിച്ചു... സ്വന്തം അപ്പച്ചി പോലും ഇത്രകാലം സ്നേഹിച്ചിട്ട് തന്നെ ഒറ്റ പെടുത്തി... 

അപ്പൊ പിന്നെ അമ്മടെ സഹോദരന്റെ ഭാര്യയായ അപ്പച്ചി തന്നെ വെറുക്കും എന്ന് കരുതി... 
എല്ലാം തെറ്റായിരുന്നു... 
അഭി ചിന്തിച്ചു... 


നീ വിഷമിക്കണ്ട....  എന്റെ സർവ്വതും കൊടുത്തു ഞാൻ കണ്ണനെ കൊണ്ട് നിന്റെ കല്യാണം നടത്തും...  എന്റെ കുട്ടി അവനെ അത്രയും സ്നേഹിച്ചതല്ലേ... 
-സിദ്ധു 


അവൾ വാടിയ ഒരു ചിരി ചിരിച്ചു... 
അതു വേണ്ട ഏട്ടാ....
എല്ലാം ഇങ്ങനെ ആയതു നല്ലതിനാ... 

എന്റെ സ്വത്തിനും വേണ്ടി കണ്ണേട്ടൻ എന്നെ സ്നേഹിച്ചു...  അതു തിരിച്ചറിഞ്ഞ നിമിഷം തകർന്ന് പോയെങ്കിലും അതു ഉൾക്കൊണ്ടു... 

വേണി ചേച്ചിയെ വിവാഹം കഴിച്ചു സുഖമായി ജീവിക്കുന്നു.. 

ഒന്നുമില്ലാത്ത എന്നേക്കാൾ നല്ലത് വേണി ചേച്ചി ആണ്... 


അപ്പൊ കണ്ണന്റെ കല്യാണം കഴിഞ്ഞോ? - ലക്ഷ്മി 


മ്മം.... 
എന്തിനാ അപ്പച്ചി വിഷമിക്കുന്നത്.... 


അപ്പോഴാണ് ലക്ഷ്മി അവളുടെ നെറ്റിയിലെ സിന്ദൂരം ശ്രദ്ധിച്ചത്... 


മോളെ നിന്റെ കല്യാണം? 


6 മാസമായി....  അവൾ എല്ലാം പറഞ്ഞു  .  
അവൾ ട്രാപ്പിൽ ആയതു അങ്ങനെ കല്യാണം നടന്നതും.... 

മോളെ അവൻ എങ്ങനെയാണ് - ലക്ഷ്മി... 

അവരിൽ അവൾ ഒരു അമ്മയുടെ ആധി കണ്ടു... 
പേടിക്കണ്ട അമ്മായി...  എന്നെ ജീവനാണ്.. 
എനിക്ക് ആരുമില്ല...  ഒരു സമ്പാദ്യവും ഇല്ല എന്ന് അറിഞ്ഞു കൊണ്ട് എന്നെ കൂടെ കൂട്ടിയത് ആണ്... 

അപ്പോഴേക്കും മുറ്റത്തു ആദിയുടെ കാർ വന്നു... 
അതിൽ നിന്നും ജയരാമനും ശിവരാമനും സച്ചുവും അപ്പുവും ഇറങ്ങി... 


സിദ്ധുവിന്റെ കാർ മുറ്റത്തു നിൽക്കുന്നതു കണ്ടപ്പോൾ അവനു ആശ്വാസമായി. 


ശ്രീധരൻ ഉമ്മറത്തക്കും വന്നു... 

ആഹാ ആരിത് വരു... കയറി ഇരിക്കൂ.. 
ലക്ഷ്മി ഒന്നിങ്ങു വരു... ഇവിടെ ഇന്ന് വിരുന്നുകാർ ഉണ്ട്... 

എന്താ പെട്ടെന്ന് വിശേഷിച്ചു എന്തെങ്കിലും... 

ദേവന്റെ മനസ് അസ്വസ്ഥമായിരുന്നു...  അവനു ഒന്ന് ആമിയെ കണ്ടാൽ മതി എന്നായി.. 

അല്ല അങ്കിൾ സിദ്ധു എവിടെ...  ദേവൻ ചോദിച്ചു.. 

അപ്പോഴേക്കും എല്ലാവരും ഉമ്മറത്തു എത്തി... 

ആമിയെ കണ്ടതും ആദിക്ക്‌ ശ്വാസം നേരെ വീണു... 
അവൻ ഓടിപോയി അവളെ കെട്ടിപിടിച്ചു... 


അതിൽ നിന്നും അവൾക്കു മനസിലായി അവൻ നന്നായി പേടിച്ചിട്ടുണ്ട് എന്ന്... 

ആദി ഏട്ടാ... 

അവൻ അവളിൽ നിന്നും അകന്നു... 

ഏട്ടാ 
ഇതു എന്റെ അമ്മാവൻ ആണ്... 
ഇതു അമ്മായി... 
എന്റെ ഏട്ടൻ സിദ്ധാർഥ്... 

അവൻ എല്ലാവരെയും നോക്കി ചിരിച്ചു.. 

അമ്മാവാ ഇതു എന്റെ ഭർത്താവ് ആണ്..  ആദി ദേവ്..  ഇതു 


അറിയാം മോളെ  എല്ലാവരെയും.... 
പക്ഷെ ദേവൻ ആണ് നിന്നെ വിവാഹം കഴിച്ചത് എന്നറിഞ്ഞില്ല.. 

അവൾ മിഴിച്ചു നോക്കി... 

അപ്പൊ സിദ്ധു അവളുടെ അടുത്ത് വന്ന് തോളിൽ കയ്യിട്ടു പറഞ്ഞു 
മിഴിച്ചു നോക്കണ്ട ന്റെ അഭി...  അച്ചു നിന്റെ ഏടത്തിയമ്മയാണ്... 

അവൾക്ക്‌ സന്തോഷം കൊണ്ട് അവനെ കെട്ടിപിടിച്ചു.. 


ഞങ്ങൾ ആകെ ഒന്ന് പരിഭ്രമിച്ചു... 
അമ്പലത്തിൽ പോയ അഭിയെ സിദ്ധു വന്നു കൊണ്ട് പോയി...  അതും ആരോടും ഒന്നും പറയാതെ..  അതാ ഇങ്ങു പോന്നത്.... -ശിവൻ 


സോറി...  ദേവാ..  ഞാൻ പെട്ടെന്ന് അഭിയെ കണ്ട സന്തോഷത്തിൽ...... 

കുറെ കാലം ഇവളെ അന്വേഷിച്ചു ഒടുവിൽ കണ്ടപ്പോൾ...  അതാ പെട്ടെന്ന്.. 

സാരമില്ല.... - ദേവ് സിദ്ധുനെ കെട്ടിപിടിച്ചു.. 

അല്ല ശ്രീധരനു ആകെ ഒരു സഹോദരി അല്ലെ ഉള്ളു .  മംഗലത്ത് വിശ്വന്റെ ഭാര്യ നിർമല... - ജയൻ 

അതെ...  അവരുടെ മകളാണ് ഇവൾ...  അഭിരാമി... ഞങ്ങളുടെ അഭി...  


ഹേ സത്യമാണോ...  ഇവൾ എന്റെ വിശ്വന്റെ മകൾ ആണോ?  ശിവൻ... 


അതെ... - ശ്രീധരൻ 

ശിവൻ അവളെ പോയി നെറുകയിൽ തലോടി... 


എന്നാൽ ഇനി ഭക്ഷണം കഴിച്ചു പോകാം... 


അയ്യോ അതൊന്ന് വേണ്ട...  ഇപ്പോ തന്നെ  ഇറങ്ങണംഎല്ലാവരും കാത്തിരിക്കുന്നുണ്ടാകും .. -ശിവൻ 

എന്നാൽ കുട്ടികൾ ഇവിടെ നിന്നോട്ടെ... 


അതു ഞങ്ങൾ പിന്നെ ഒരിക്കൽ വരാം തീർച്ചയായും.... -ആദി.. 

.എന്നാൽ ഇറങ്ങാം... 


ആദി ഏട്ടാ...  ഒരു നിമിഷം എന്റെ കൂടെ വരുമോ?.. 

അവൾ ആദിയെയും കൊണ്ട് അകത്തു കയറി... 

മുത്തശ്ശി.... 

ഇതാണ് എന്റെ ആദി ഏട്ടൻ... 

ഏട്ടാ ഇതു എന്റെ അമ്മടെ അമ്മയാണ്... 

അവൾ മുത്തശ്ശിക്ക്‌ ഉമ്മ കൊടുത്തു... 

പിന്നെ ഒരിക്കൽ വരാം ട്ടോ... 


എല്ലാവരോടും യാത്ര പറഞ്ഞു.... 

ശ്രീധരൻ ദേവനോട്‌ പറഞ്ഞു...  ഒരുപാട് അനുഭവിച്ചു എന്റെ കുട്ടി...  ഇനി അതിനെ വേദനിപ്പിക്കരുത്... 

ഇല്ല അമ്മാവാ...  അവൾ എന്റെ ജീവൻ ആണ്...  പൊന്നു പോലെ നോക്കിക്കോളാം... 

സിദ്ധുനെ കെട്ടിപിടിച്ചു അഭിയും ആദിയും യാത്ര പറഞ്ഞു... 


സച്ചു ആണ് ഡ്രൈവ് ചെയ്തതു 

അഭി വളരെ സന്തോഷത്തിൽ ആയിരുന്നു... 
അവൾ ആദിയുടെ തോളിൽ മുഖം ചേർത്തു ഇരുന്നു.... ആദി അവളെ ചേർത്തു പിടിച്ചു... 


വീട്ടിൽ എത്തിയതും ശിവൻ വണ്ടിയിൽ നിന്ന് ഇറങ്ങി അമ്മേ...  എന്ന് വിളിച്ചു ഉമ്മറത്തേക്ക് കയറി.. 


അഭിയെ പിടിച്ചു അവൻ അമ്മയോട് പറഞ്ഞു... 
എന്റെ വിശ്വന്റെ മോളാ... 
അഭി.... 

എല്ലാവർക്കും അത്ഭുതം ആയിരുന്നു... 

അച്ചു ഓടി വന്നു അഭിയെ കെട്ടിപിടിച്ചു.. 


പിന്നെ അവിടെ ഉത്സവം ആയിരുന്നു... 

അഭി സീതയെ വിളിച്ചു എല്ലാം പറഞ്ഞു... 
അവർക്കും ഭയങ്കര സന്തോഷം ആയി... 

അച്ചു അഭിയോട് ചെന്ന് പറഞ്ഞു... 
സിദ്ധുഏട്ടൻ വിളിക്കുമ്പോൾ ആകെ പറയാ എന്റെ അഭി...  എന്റെ അഭി..  എന്നാണ്..  ഇനി അതിൽ നിന്നും മോചനം കിട്ടുലോ... 


ദേ അച്ചു..  എന്റെ ഏട്ടനെ പറയണ്ട.. 


അച്ചുവോ... ഏട്ടത്തി ആണ് ഞാൻ   ...... 

ഓഹ് ആയിക്കോട്ടെ ഏട്ടത്തി.. 

അവർ ചിരിച്ചു.... 

🧡🧡🧡🧡🧡🧡🧡

മുറ്റത്തുക്കൂടെ നടക്കുന്ന സച്ചുവിന്റെ കൈപിടിച്ച് അഭി വലിച്ചു കൊണ്ട് നടന്നു... 


ഹേയ് കുഞ്ഞി നീ ഇതു എന്താ കാണിക്കുന്നത്... 


മിണ്ടാതെ എന്റെ കൂടെ വന്നോളണം..  എനിക്ക് പൂ പറിച്ചു തരാം എന്ന് വാക്ക് പറഞ്ഞതാണ്... 
വാ.. 

സച്ചുവും അവളും കൂടി കുളത്തിൽ പോയി... 


""""""""

അപ്പു നീ ആമിയെ കണ്ടോ? 

ഏട്ടത്തി സച്ചു ഏട്ടനെ കൂട്ടി പോകുന്നതു കണ്ടു ദേവട്ടാ... 
പൂ പറിക്കാൻ ആയിരിക്കും... 

അപ്പൊ അതാ രണ്ടു കയ്യിലും പൂവ്മായി അഭി വരുന്നു.... 

അങ്ങനെ അവിടെ ഇരുന്നു ഓരോന്ന് പറഞ്ഞു നേരം പോയി.... 


നാളെ ഞങ്ങൾക്ക്‌ നേരത്തെ പോണം...  അതോണ്ട് ഗുഡ് നൈറ്റ്‌... 

അങ്ങനെ എല്ലാവരും ഭക്ഷണം കഴിച്ചു കിടന്നു... 


ആദി റൂമിൽ വരുമ്പോൾ അഭി എന്തോ ചിന്തിച്ചു ഇരിക്കുകയായിരുന്നു... 


എന്താണ് ഭാര്യേ ഇത്രയും കാര്യപെട്ടു ആലോചിക്കുന്നത്... 


ഹേയ് ഒന്നുമില്ല ഏട്ടാ.. മതി ഞാൻ ഇന്നത്തെ കാര്യം ആലോചിച്ചു പോയതാ...  എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു....

അവൻ അവളുടെ അടുത്ത് പോയി ഇരുന്നു.... 

ഇനി നീ വിഷമിക്കേണ്ടി വരില്ല ആമി...  ഇനി എന്നും നിനക്ക് ഞാൻ ഉണ്ട്... 

അവൻ അവളെ ചേർത്തു പിടിച്ചു....  

കിടക്കാം....  നേരം ഒരുപാട് ആയി... 

മ്മം..... 

💜💜💜💜💜💜💜💜
രാവിലെ തന്നെ രണ്ടു പേരും പുറപ്പെട്ടു ..... 


നേരെ പോയത് ഒരു വില്ലയിലേക്ക് ആണ്... 

ഇവിടെ എന്താ ആദി ഏട്ടാ.... 

നീ വാ.... 


അവർ കാളിങ് ബെൽ അടിച്ചു....  വാതിൽ തുറന്നു ഒരു ചേച്ചി വന്നു.... 

ദേവാ..... 


ചേച്ചി.....  സുഖാണോ ഡി.... 


സുഖം...  ഇതു...  അവൾ സംശയം കൊണ്ട് ചോദിച്ചു... 


ഷീ ഈസ്‌ മൈ മൈൻ,  ബെറ്റർ ഹാഫ്, മൈ വൈഫ്‌ അഭിരാമി... 


ആമി ഇതു ശ്വേത...  നമ്മുടെ സച്ചുവിന്റെ രണ്ടാമത്തെ ചേച്ചി.. 

അജു ഏട്ടൻ എന്തെ ചേച്ചി... 


അജു...  അജു....  ശ്വേത നീട്ടി വിളിച്ചു... 

അജു ഇറങ്ങി വന്നു..... 

ഹേയ് ദേവാ...
.  അജു ഏട്ടാ 
പരസ്പരം കെട്ടിപിടിച്ചു... 


ഏട്ടാ ഇതു എന്റെ വൈഫ്‌ അഭിരാമി... 


അജു കുറച്ചു നേരം ആലോചിച്ചു പറഞ്ഞു... 

അഭിരാമി നമ്മൾ തമ്മിൽ മുൻപ് കണ്ടിട്ടുണ്ടോ? 

ഓഹ്...  വിട് എന്റെ അജു...  എല്ലാം പോലീസ് കണ്ണിലെ കാണു... 


ഹേയ് അല്ല ശ്വേത... 
ഞാൻ എവിടെയോ?..  അവൻ ആലോചിച്ചു... 

യാ  വൈശാഖിന്റെ ഫോണിൽ... 

യെസ്... 

അഭിരാമി...  
d/o വിശ്വനാഥൻ &നിർമല വിശ്വ നാഥൻ 
മംഗലത്ത് (ho)
കണ്ണൂർ 

മംഗലത്ത് ഗ്രൂപ്സ് ന്റെ ഒരേയൊരു അവകാശി...

അഭി അത്ഭുതം കൊണ്ട് ചോദിച്ചു...  എന്നെ എങ്ങനെ അറിയാം... 


കോളേജിൽ എന്റെ ജൂനിയർ ആയിരുന്നു വൈശാഖ്...  അവൻ ഒരിക്കൽ എന്നെ വന്നു കണ്ടു തന്റെ കാര്യങ്ങൾ എല്ലാം പറഞ്ഞിരുന്നു... 
ഒപ്പം തന്നെ കൊണ്ട് ഒരു പെറ്റിഷൻ തരാം എന്നും പറഞ്ഞിരുന്നു...  

പിന്നെ ഒന്നും ഉണ്ടായില്ല... 

ഓഹ് അപ്പൊ എല്ലാം അറിയാം..  ഇനി ഞാനായി ഒന്നും പറയേണ്ട ആവശ്യം ഇല്ലല്ലോ.. 

ഇല്ല ദേവാ... 

അങ്ങനെ അവിടെ കുറച്ചു നേരം കൂടി ഇരുന്നു വീട്ടിൽ പോയി....


ആദി ഏട്ടൻ പറഞ്ഞില്ലല്ലോ ശ്വേത ചേച്ചിയുമായി കണക്ട് ഉള്ള കാര്യം... 


😊 ഇനി എന്തെല്ലാം അറിയാൻ ഇരിക്കുന്നു എന്റെ ആമി നീ...........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story