നിലാവ്: ഭാഗം 21

nilav

രചന: ദേവ ശ്രീ

വണ്ടി നേരെ ചെന്നത് സീതാലയത്തിലേക്ക് ആണ്... 

അഭി ഓടി ചെന്ന് സീതയെ കെട്ടിപിടിച്ചു... 

ഓഹ് ഇപ്പോഴാണ് ഇവിടെ ആളും അനക്കവും ഉണ്ടായത്... 

ഇതുവരെ ആകെ ഒരു മൂകതയായിരുന്നു..  
സീത പറഞ്ഞു... 

അവിടെ എല്ലാവരും അമ്മയെയും അച്ഛനെയും തിരക്കി.... 
മുത്തശ്ശി എല്ലാവരോടും കല്യാണത്തിന് രണ്ടാഴ്ച മുൻപ് തന്നെ വരാൻ പറഞ്ഞിട്ടുണ്ട്... 

അമ്മാവന്മാര്, അപ്പച്ചിന്മാരും എല്ലാവരും ചോദിച്ചു.... 
നല്ല സ്ഥലം ആണ് ട്ടോ അമ്മേ അവിടെ... 

അവിടെ കുളമില്ലേ അമ്മേ...  അതിൽ ഒരുപാട് ആമ്പൽ പൂ ഉണ്ട്... 

ഞാനും സച്ചു ഏട്ടനും കൂടി കുളത്തിൽ പോയി... 
കുറച്ചു പൊട്ടിച്ചപ്പോഴേക്കും സച്ചു ഏട്ടൻ എന്നെ കൂട്ടി അവിടുന്ന് വേഗം പോയി. . 

നല്ല രസമുണ്ട് അമ്മേടെ നാട്..  എനിക്ക് ഭയങ്കര ഇഷ്ട്ടമായി... 


മതി സീതാ...  അവര് പോയി ഫ്രഷ് ആവട്ടെ.. 

അവർക്ക് കഴിക്കാൻ ഉള്ളതു എടുത്തു വെച്ചു താൻ പോകാൻ റെഡി ആയിക്കോളു -ആനന്ദ് 

""""""

രാവിലെ തന്നെ അഭിയും ദേവ് കൂടി ഓഫീസിൽ പോയി... 

മൂന്നു നാലു ദിവസത്തെ ഫയലുകൾ പെന്റിങ് ആയതു കൊണ്ട് പിടിപ്പതു പണി ദേവ്നു ഉണ്ടായിരുന്നു.. 


ഇടക്ക് പുറത്തേക്കു നോക്കിയപ്പോൾ ദേവ് കണ്ടത് ശ്രീയുമായി കളിച്ചു ചിരിച്ചു സംസാരിക്കുന്ന ആമിയെ ആണ്. 

അവന്റെ മനസാകെ അസ്വസ്ഥമായി... 

അവൻ ഫോൺ എടുത്തു അഭിയെ വിളിച്ചു... 

കം ടൂ മൈ ക്യാബിൻ...  എന്നും പറഞ്ഞു കാൾ കട്ട്‌ ആക്കി... 


മെ ഐ കമിംഗ്.... 

യെസ്..... 


ആദി ചെന്ന് ഡോർ ക്ലോസ് ചെയ്തു.... 

അത് കണ്ടു അഭി ചോദിച്ചു എന്താ സാർ.... 

സാറോ  ..  അവൻ ദേഷ്യം കൊണ്ട് ചോദിച്ചു... 
ആരാഡി നിന്റെ സാർ.... 

അവൻ അവൾക്കു നേരെ ചെന്നു... 
അവൾ ഭയം കൊണ്ട് പിന്നിലേക്ക് മാറി. 

അവളുടെ കൈകൾ കൂട്ടി പിടിച്ചു അവന്റെ മുഖം അവളുടെ കഴുത്തിനോട്‌ അടുപ്പിച്ചു.. 

അവന്റെ ചുടുനിശ്വാസം അവളുടെ കഴുത്തിൽ പതിഞ്ഞപ്പോൾ അവൾ ഒന്ന് പൊള്ളിപിടഞ്ഞു. 

അവൻ അവളുടെ നെഞ്ചോട് പതിഞ്ഞു കിടന്ന താലി കടിച്ചു എടുത്തു...  

ഇതു ഞാൻ നിന്റെ കഴുത്തിൽ കെട്ടി തന്നപ്പോൾ പറഞ്ഞു എന്നെ എന്ത് വിളിക്കണം എന്ന്... 
പറഞ്ഞില്ലേ... 

മ്മം....  അഭി ഒന്ന് മൂളി... 

എങ്കിൽ മോളോന്ന് വിളിച്ചേ.... 

ആദി ഏട്ടാ..... 


ആമി.......  അവൻ ആർദ്രമായി വിളിച്ചു... 


മ്മം....  അവൾ മൂളി.... 


ആമി...  പ്ലീസ് ഹഗ് മീ..... 


അവനെ അവൾ ഒന്ന് നോക്കി.... 
ചിരിച്ചു കൊണ്ട് അവൾ അവനെ പുണർന്നു.... 


പ്ലീസ് ആമി....  ഹഗ് മീ ടൈറ്റ്ലി.... 


അവൾ അവനെ ഇറുകെ പുണർന്നു..... 

ആമി....  നീ ഒരിക്കലും എന്നെ ഇട്ടേച്ചു പോകല്ലേ.... 
പ്രോമിസ് മീ.... 

അവൾ അവനെ നോക്കി... 


അവളുടെ നോട്ടം കണ്ടു അവൻ പറഞ്ഞു... 

നിന്നെ വിശ്വാസമില്ലാഞ്ഞിട്ടല്ല മോളെ... 
പേടിച്ചിട്ടാണ്... 
അത്രയും ഇഷ്ട്ടം ഉള്ളോണ്ട് ആണ്... 


അവൾ ഒന്ന് ചിരിച്ചു... 

ആദി ഏട്ടാ...  സ്നേഹം കൊണ്ട് ആഴത്തിൽ മുറിവ് പറ്റിയവൾ ആണ് അഭിരാമി... 
ആ ഞാൻ കാരണം സ്നേഹം കൊണ്ട് മറ്റാർക്കും ഒരു മുറിവും എൽക്കില്ല.... 

പിന്നെ ഇതു ഓഫീസ് ആണ് ട്ടോ... 

അവൾ അവനിൽ നിന്നും അകന്ന് മാറി... 

ശേഷം അവനിലേക്ക് ചേർന്നു നിന്ന് തള്ള വിരലിൽ ഊന്നി നിന്ന് അവന്റെ നെറ്റിയിൽ ചുംബിച്ചു... 

അവൾ ക്യാബിനിൽ നിന്നും ഇറങ്ങി... 

നേരെ അവളുടെ ക്യാബിനിലെക്ക്‌ പോയി... 

അവിടെ അവളുടെ ക്യാബിനിൽ അവളെ കാത്തു അവളുടെ എട്ടായി ഉണ്ടായിരുന്നു.... 

കുഞ്ഞി.... 

എട്ടായി....  അഭിയുടെ കണ്ണുകൾ നിറഞ്ഞു.. 

അവർ പരസ്പരം കെട്ടിപിടിച്ചു... 

അവൻ വരുന്ന വഴി ആയിരുന്നു...  വീട്ടിൽ പോലും പോകാതെ തന്റെ പെങ്ങളെ കാണാൻ വന്നതാണ് അവൻ..... 

അത് ഓഫീസ് ആണെന്നോ ചുറ്റും ആളുകൾ ഉണ്ടെന്നോ രണ്ടാളും ശ്രദ്ധിച്ചില്ല... 

മാസങ്ങൾക്കും ശേഷം തമ്മിൽ കാണുന്നതിന്റെ തിളക്കം അവരുടെ കണ്ണിൽ കാണമായിരുന്നു... 
.

പക്ഷെ ശ്രീയുടെ ഉള്ളിൽ ഭയം കയറി... 

എങ്ങാനും ദേവ് സാർ കണ്ടാൽ അയാളുടെ പ്രതികരണം എന്തായിരിക്കും എന്നോർത്ത്... 


എന്തോ ആവശ്യത്തിനായി ഓഫീസിൽ വന്ന ആനന്ദ് കണ്ടത് ജിത്തുവിനോട് ചേർന്നു നിൽക്കുന്ന അഭിയെ ആണ്... 

എന്തോ ആ കാഴ്ച ആനന്ദിൽ അരോചകം സൃഷ്ടിച്ചു... 

അയാൾ അവർക്ക് നേരെ നടന്നു.... 

പെട്ടെന്ന് ആണ് രണ്ടുപേർ അയാൾക്ക്‌ നേരെ തോക്ക് ചൂണ്ടിയത്. 

അയാൾ ഭയന്നു.... 

ആരാ...  എന്ത് വേണം? 


അപ്പോഴേക്കും എല്ലാവരും അവിടെ തടിച്ചു കൂടി... 


അച്ഛാ... 
നിങ്ങൾ ഓക്കെ ആരാ...  എന്തിനാ എന്റെ അച്ഛനെ പിടിച്ചു വച്ചിരിക്കുന്നുതു......
ആ കാഴ്ച്ച കണ്ട ജിത്തു അലറി.... 


എല്ലാവരും ഞെട്ടി അവനെ നോക്കി... 
ജിത്തു വർമ്മ സാറിന്റെ മകൻ ആണോ? 
ദേവ് സാറിന്റെ അനിയൻ... 
അഭിയുടെയും ശ്രീയുടെയും അവസ്ഥ മറിച്ചയിരുന്നില്ല..... 


പുറത്തെ ബഹളം കേട്ടു വന്ന ദേവ് കണ്ട കാഴ്ച തന്റെ അച്ഛന്റെ കഴുത്തിൽ തോക്ക് ചൂണ്ടി ഒരാളും...  ആരും അടുത്തേക്ക് വരാതിരിക്കാൻ വേണ്ടി വേറെ ഒരാളും തോക്ക് ചൂണ്ടിയിരിക്കുന്നു... 


ഏട്ടാ....  നമ്മുടെ അച്ഛൻ...  ജിത്തു ദേവിന്റെ അടുത്ത് എത്തി... 

നിങ്ങൾ ഓക്കേ ആരാ... 
എന്താ വേണ്ടത്... 


ഞങ്ങൾക്ക്‌ വേണ്ടത് നിന്റെ ഭാര്യയെ ആണ്... 
അവളെ വിട്ടു തന്നാൽ നിന്റെ അച്ഛനു ഒന്നും സംഭവിക്കില്ല... 


അഭിയും.... മറ്റെല്ലാവരും ഞെട്ടി.... 

ദേവ് പോക്കെറ്റിൽ നിന്നും കയ്യെടുത്തു പറഞ്ഞു... 

അവളെ തരാം...  എന്റെ അച്ഛനു ഒന്നും സംഭവിക്കരുത്... 

ദേവ്ന്റെ മറുപടി കേട്ടു എല്ലാവരും അമ്പരന്നു... 


ആമി...  ചെല്ല്....  

ജിത്തു അഭിയെ നോക്കി... 
നീ  ആണോ ഏട്ടന്റെ... 
ശരിയാണ് അവളുടെ നെറ്റിയിൽ സുമംഗലി ആയതിന്റെ തെളിവ് ഉണ്ട്... 

ഏട്ടാ കുഞ്ഞി  അവൾ.... 

ജിത്തു...  അവളെ തടയണ്ട....  നമ്മുടെ അച്ഛനെ രക്ഷിക്കണം... 


ഓഹ്...  അപ്പൊ അവളെ കൊണ്ട് പൊക്കോട്ടെ എന്ന് അല്ലെ...  അതൊരു പാവം..  അതിനു ചോദിക്കാനും പറയാനും ആരുമില്ലല്ലോ അല്ലെ... 

ജിത്തു ഇനഫ്.... -ദേവ് 

വേണ്ട മോനെ....  മോളെ വിടണ്ട -ആനന്ദ് 


ആമി പറഞ്ഞത് കേട്ടില്ല എന്ന് ഉണ്ടോ?  പോവാൻ -ദേവ് 

അഭി നടന്നു....  അവൾ ആദിയെ നോക്കി... 
അവസാന ആശ്രയം എന്നോണം... 

അവൻ മുഖം തിരിച്ചു... 

ഇല്ല അഭിരാമി... 
നീ വീണ്ടും വിഡ്ഢിയാക്കപ്പെട്ടു... 
നിന്നെ ജീവിതക്കാലം മുഴുവൻ സംരക്ഷിച്ചു കൊള്ളാം എന്ന് പറഞ്ഞ ആളു തന്നെ നിന്നെ കൈ വിട്ടിരിക്കുന്നു... 
അവളെ കണ്ണുകൾ നിറഞ്ഞു... 
അവൾക്കു അച്ഛനെയും അമ്മയെയും ഓർമ വന്നു... 

ഇനി തനിക്കു ഒരു മോചനം ഇല്ലെന്നു മനസിലാക്കി  അവൾ മുന്നോട്ടു നടന്നു... 


ദേവ് ആനന്ദ്നെ കൊണ്ട് വന്നു ചെയറിൽ ഇരുത്തി.. 
ഈ വെള്ളം കുടിക്ക് അച്ഛാ..  അയാൾക്ക്‌ വെള്ളം കൊടുത്തു.. 
അച്ഛാ ആർ യൂ ഓക്കേ.. 


മ്മം....  അയാൾ നെഞ്ച് പൊട്ടുന്ന വേദനയിലും ഒന്ന് മൂളി...  തനിക്കു വേണ്ടി ഒരു പെൺകുട്ടി അവളുടെ ജീവൻ പണയം വെച്ചിരിക്കുന്നു...  അയാൾക്ക്‌ ഒന്ന് പൊട്ടി കരയാൻ തോന്നി... 

ജിത്തു പാവ കണക്കെ ഇരുന്നു.. 

ദേവ്ന്റെ പ്രവൃത്തിയിൽ എല്ലാർക്കും അവനോടു ദേഷ്യം തോന്നി... 

അവർ അഭിയെയും കൊണ്ട് നടന്നു...  ആരും ആക്രമിക്കാതിരിക്കാൻ അവർ പിറകിലെക്ക്‌ തോക്ക് ചൂണ്ടിയാണ് നടന്നത്.. 

ദേവ് അത് കൈയും കെട്ടി നോക്കി നിന്നു.... 

അവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു.... 

ഒരു വിജയിയുടെ ചിരി......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story