നിലാവ്: ഭാഗം 22

nilav

രചന: ദേവ ശ്രീ

തോക്ക് ചൂണ്ടി അവർ പിറകിലെ നടക്കുമ്പോൾ ആണ് ആരോ ഒരാൾ അകത്തേക്ക് കയറി വന്നു അവരുമായി കൂട്ടി ഇടിച്ചതു.... 

ബ്ലാക്ക് ഷർട്ട്‌...  ആൻഡ് ബ്ലു ജീൻസ്....  ഇൻ ചെയ്തു....  മുഖത്ത് ഒരു കൂളിംഗ് ഗ്ലാസ്സ് ഉണ്ടായിരുന്നു... 


അയാൾ അവരോടു പറഞ്ഞു .. 


അയ്യോ സോറി... 

പക്ഷെ ആ വീഴ്ചയിൽ ഒരാളുടെ തോക്ക് ദൂരെ പോയി... 


അഭി കയറി വന്ന ആളുടെ മുഖത്ത് നോക്കി.... 
അവളുടെ ഉള്ളം ഒന്ന് തണുത്തു.. 

പിന്നെ പിറകിലെക്കും... 

രണ്ടു കയ്യും പിണച്ചു കെട്ടി ചുണ്ടിൽ ചെറിയ ചിരിയുമായി ആദി നിൽക്കുന്നതു അവൾ കണ്ടു... 

അവളുടെ നാവുകൾ അയാളുടെ പേര് ഉച്ചരിച്ചു... 

അജുഏട്ടൻ....... 


ദേവ് രണ്ടു കയ്യും പൊക്കി കൂട്ടി അടിച്ചു അവർക്ക് അടുത്തേക്ക് നടന്നു... 

അവന്റെ പ്രവൃത്തി കണ്ടു എല്ലാവരും അമ്പരന്നു.... 


അവൻ അവരുടെ അടുത്ത് ചെന്ന് പറഞ്ഞു.... 

ഇതു എന്റെ സാമ്രാജ്യമാണ്.... അവിടെ വന്നു എന്റെ പെണ്ണിനെ കൊണ്ട് പോകാൻ നോക്കുമ്പോൾ അത് കണ്ടു കൊണ്ട് നിൽക്കാൻ ഞാൻ വെറും പൊങ്ങൻ അല്ല. 

നീയൊക്കെ എന്ത് കരുതി...  ഇവളെ ഞാൻ നിനക്ക് ഓക്കേ അങ്ങ് വിട്ടു തരും എന്നോ.... 
അവൻ അവളെ ചേർത്തു പിടിച്ചു.... 
എന്നിട്ട് അവരോടു പറഞ്ഞു... 
ഇവൾ ആദിദേവ് ന്റെ പെണ്ണാ.... 
ഇവളുടെ അച്ഛനെയും അമ്മയെയും കൊന്ന പോലെ ഇവളെ ഇല്ലായ്മ ചെയ്യാൻ നിനക്കൊന്നും അത്ര പെട്ടൊന്ന് പറ്റില്ല.... 

അഭി ഞെട്ടി ആദിയെ നോക്കി... 
അപ്പൊ തന്റെ അച്ഛന്റെയും അമ്മയുടെയും മരണം ആക്സിഡന്റ് അല്ലെ?  അവരെ കൊന്നതാണോ? 

അതെ ചിന്ത തന്നെ ആയിരുന്നു ജിത്തുവിന്റെയും പാറുവിന്റെയും ആനന്ദ്‌ന്റെയും മനസ്സിൽ...... 

ദേവ് വീണ്ടും പറഞ്ഞു... 
ഇവളെ എന്റെ പ്രാണൻ ആണ്...  ആ അവളെ ഒന്ന് തൊടണമെങ്കിൽ ദേവന്റെ മരണ ശേഷം മാത്രം ആകും.....  
അതുവരെ നിനക്കൊന്നും ഒന്നും ചെയ്യാൻ പറ്റില്ല.. 


അതിൽ ഒരാൾ ദേവ് നു നേരെ തോക്ക് ചൂണ്ടി.... 

ഏട്ടാ....  ജിത്തു വിളിച്ചു.... 


അപ്പോഴും ദേവന്റെ ചുണ്ടിൽ ആ ചിരി ഉണ്ടായിരുന്നു... 

നീ നല്ല ഒരു ഷൂട്ടർ അല്ലെന്ന് എനിക്കു നന്നായി അറിയാം... 

അതായിരുന്നു എങ്കിൽ ഇവൾ ഇപ്പോ ജീവനോടെ ഉണ്ടാവില്ല.... 


എല്ലാവരും ദേവനെ നോക്കി.... 


നീ അന്ന് പാർട്ടിയിൽ വെച്ചു ഷൂട്ട്‌ ചെയ്തതു മിസ്സ്‌ ആയി.....

പക്ഷെ ആ ബുള്ളറ്റ് വെറുതെ ഞാൻ എടുത്തു വെച്ചിരിന്നു....അത് ആർക്കു വേണ്ടി കരുതിയ ബുള്ളറ്റ് ആണ് എന്ന് പോലും അറിയാതെ.. 


പിന്നെ ഒരിക്കൽ നീ ബാൽക്കണിയിൽ ഞങ്ങൾ നിൽക്കുമ്പോൾ ഷൂട്ട്‌ ചെയ്തു....

നീ നല്ല ഷൂട്ടറായിരുന്നു എങ്കിൽ അന്ന് നിനക്ക് ലക്ഷ്യം കാണാമായിരുന്നു.. 

അന്നും ഞാൻ അത് എനിക്ക് നേരെ എന്റെ ബിസ്സിനെസ്സ് ശത്രുക്കൾ ആരെങ്കിലും ചെയ്ത പണി ആണ് എന്നാ കരുതിയത്.. 

അതുകൊണ്ട് തന്നെ ഞാൻ അത്ര കാര്യമാക്കിയില്ല....

എന്നാൽ വയനാട്ടിൽ വന്നു നിങ്ങൾ ഇവൾക്ക് നേരെ ഷൂട്ട്‌ ചെയ്തപ്പോൾ മനസിലായി ഞാൻ അല്ല നിങ്ങളുടെ ടാർഗറ്റ് എന്ന്....


അഭി ഒന്നും മനസിലാവാതെ ആദിയെ നോക്കി... 

അവൻ പറഞ്ഞു അന്ന് നീ സച്ചുവിനെ കൂട്ടി കുളത്തിൽ പോയില്ലേ അപ്പൊ.... 

സച്ചു ഏട്ടാ ദേ വിരിഞ്ഞ പൂ ഓക്കെ പൊട്ടിക്കണം... 
അഭി അവനോടു പറഞ്ഞു... 

പറിച്ച പൂ എല്ലാം അവൻ കരയിൽ നിൽക്കുന്ന അവൾക്കു കൊണ്ട് കൊടുത്തു...
 ഇനി കുറച്ചു മുട്ടും കൂടി...  അവൾ പറഞ്ഞു... 


ഇതു പോരെ കുഞ്ഞി.... 

പോരാ പോരാ.... 


അവൻ അവൾക്കായി മൊട്ടുകൾ പൊട്ടിക്കാൻ പോകുമ്പോൾ ആണ് എന്തോ വന്നു തെറിച്ചു വീണത്... 

അവൻ അതു എടുത്തു നോക്കിയപ്പോൾ ബുള്ളറ്റ് ആയിരുന്നു... 


പൂവുകൾ നോക്കി നിന്ന അഭി അതു കണ്ടില്ല... 

സച്ചു വേഗം അവളുടെ കൈ പിടിച്ചു...  കുഞ്ഞി വാ പോകാം... 


ഏട്ടാ കുറച്ചു കൂടി.... 


വേണ്ട...  വരാൻ അല്ലെ പറഞ്ഞതു.... 


അവൻ അവളെയും കൊണ്ട് വേഗം പോയി...  
വീട്ടിലേക്കു കയറുമ്പോൾ തന്നെ കണ്ടത് അപ്പുവിനെയും ദേവ്നെയും ആണ്... 


സച്ചു ദേവനെ കൂട്ടി മാറി നിന്നു... 


എന്താ സച്ചു... 

ദേവ അതു...  ഞങ്ങൾ കുളത്തിൽ നിൽകുമ്പോൾ അവിടെ വന്നു വീണതാണ്.... 

സച്ചു ബുള്ളറ്റ് ദേവനു കൊടുത്തു... 

ദേവൻ ബുള്ളറ്റ് കണ്ടു ഞെട്ടി... 
തനിക്കു പാർട്ടിയിൽ നിന്നും വീട്ടിൽ നിന്നും കിട്ടിയ സെയിം ബുള്ളറ്റ്.... 

അവന്റെ നെഞ്ചോന്ന് കാളി.... 
അപ്പൊ ലക്ഷ്യം താൻ അല്ല... 

ആമി ആണ്... താൻ കരുതി ഇരിക്കെണ്ടിയിരിക്കുന്നു.... 

ദേവൻ സച്ചുവിനോട് എല്ലാം പറഞ്ഞു... 


ദേവാ നമുക്ക് അജു ഏട്ടനോട് എല്ലാം പറയാം.. 
ഇപ്പോ നമ്മളെ സഹായിക്കാൻ ഏട്ടനെ കഴിയു... 


ശത്രു ശക്തൻ ആണെന്ന് അറിയാമായിരുന്നു എങ്കിലും... 
അവന്റെ ബുദ്ധി ശൂന്യമായ ആ പ്രവൃത്തി കൊണ്ട് മാത്രമാണ് എനിക്ക് കരുതി ഇരിക്കാൻ കഴിഞ്ഞത്... ഇവളെ സംരക്ഷിക്കാൻ കഴിഞ്ഞത്...


ഞങ്ങൾ വയനാട്ടിൽ നിന്നും പുറപ്പെട്ടപ്പോൾ നിങ്ങൾ ഞങ്ങളെ ഫോളോ ചെയ്യുന്നത് അറിഞ്ഞു തന്നെയാ റൂട്ട് മാറ്റി ഞാൻ പോയത്.. 

നേരെ അജു ഏട്ടന്റെ അടുത്ത് പോയി കാര്യങ്ങൾ അറിയിച്ചു... 

അവിടുന്ന് പിന്നെ ഓരോ നിമിഷവും നിങ്ങൾക്ക് വേണ്ടി ഞങ്ങൾ കെണി ഒരുക്കുകയായിരുന്നു... 


ഇന്ന് രാവിലെ നിങ്ങൾ ഞങ്ങളെ ഫോളോ ചെയ്യുന്നത് കണ്ടപ്പോൾ തന്നെ എന്തോ ഒരു ട്രാപ് ഉണ്ടെന്ന് മനസിലായതാണ്.... 


ഇങ്ങനെ ഒരു പ്ലേ നിങ്ങൾ നടത്തും എന്ന് അറിയാവുന്നതു കൊണ്ട് ഞങ്ങളുടെ ഭാഗത്തു നിന്നും എന്തെങ്കിലും വേണ്ടേ... 

ദേവ് അവന്റെ കയ്യിൽ ഊക്കോടെ തല്ലി...  തോക്ക് താഴേക്കു വീണു. . 

പിന്നെ അവന്റെ ദേഷ്യം തീരുവോളം അവരെ തല്ലി ചതച്ചു... 


മതി ദേവാ...  ഇനി തല്ലിയാൽ ചത്തു പോകും...  അജു പറഞ്ഞു... 


ശരിയാ.... എനിക്കൊന്നും നിന്നെ അല്ല വേണ്ടത്...  നിന്റെ തലപ്പത്തു നിന്ന് ചരട് വലിക്കുന്നവനെയാണ് വേണ്ടത്.... 
 ദേവ് പറഞ്ഞു... 


ദേവാ ഇവരെ ഞാൻ കൊണ്ട് പോകുന്നു.... 

ഓക്കേ അജു ഏട്ടാ.... 

അജ്മൽ അവരെ കൊണ്ട് പോയി.... 


ദേവൻ ആമിയെ ചേർത്തു പിടിച്ചു.... 

അവളോട്‌ ചോദിച്ചു... 

പേടിച്ചു പോയോ?.... 


മ്മം....  അവൾ മൂളി... 


അവൻ അവളെ അവനു നേരെ നിർത്തി...  എന്നിട്ട് കണ്ണുകൾ തുടച്ചു കൊടുത്തു..  ശേഷം രണ്ടു തോളിലും കയ്യിട്ടു പറഞ്ഞു... 

ഞാൻ പറഞ്ഞിട്ടില്ലേ ആമി... 
ഞാൻ ഉള്ളപ്പോൾ നിനക്ക് ഒന്നും സംഭവിക്കില്ല എന്ന്... 

എന്റെ വാക്കിനെ നിനക്ക് തീരെ വിശ്വാസം ഇല്ലാതായല്ലോ ആമി...  അവൻ കുസൃതി ചിരിയോടെ ചോദിച്ചു... 


അവൾ അവനെ കെട്ടിപിടിച്ചു... സോറി ഏട്ടാ...  അവൾ വിതുമ്പി.... 


അയ്യേ...  ഞാൻ ചുമ്മ പറഞ്ഞതല്ലേ.... 

അവൻ അവളെയും കൊണ്ട് അവരുടെ അടുത്തേക്ക് നടന്നു.... 


എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു... 


ദേവ് ജിത്തുവിന്റെ അടുത്ത് എത്തി പറഞ്ഞു... 

ഇതാ നിന്റെ പെങ്ങൾ...  കുഞ്ഞി....  
നോക്കിക്കേ ഒരു പോറൽ പോലും സംഭവിച്ചിട്ടില്ല... 

പിന്നെ നീ നേരത്തെ പറഞ്ഞു ഒരു കാര്യം തെറ്റാണ് ജിത്തു... 

ഇവൾ ആരുമില്ല.... അവളോട്‌ എന്തു ചെയ്താലും ആരും ചോദിക്കില്ല എന്ന്.... 

ദേവ് അവളെ ചേർത്തു പിടിച്ചു പറഞ്ഞു...  ഇവൾക്ക് ഞാൻ ഉണ്ട്... 
അവൾക്കു നൊന്താൽ ആദ്യം വേദനിക്കുക എനിക്കാണ്.. 

ജിത്തു അഭിയെ നോക്കി... 
അവളുടെ മുഖത്ത് ആയിരം പൂർണ ചന്ദ്രന്മാർ ഉദിച്ച തെളിച്ചം ഉണ്ടായിരുന്നു... 

അവനും അതു മതിയായിരുന്നു.... 


ഏട്ടാ ഞാൻ അറിയാതെ..... 
സോറി ഏട്ടാ...  അവൻ ദേവനെ കെട്ടിപിടിച്ചു... 

സാരമില്ലഡാ....  ദേവ് മറുപടി കൊടുത്തു... 

ജിത്തുവിനോട് എല്ലാവർക്കും ബഹുമാനം തോന്നി...  കമ്പനിയുടെ ഓണർ ആയിട്ട് കൂടി ഒരു എംപ്ലോയിയെ പോലെ ആണ് അവൻ ഓഫീസിൽ ഉണ്ടായിരുന്നതു.  എല്ലാവരോടും കളിച്ചു ചിരിച്ചു... 

ജിത്തു വേഗം പോയി ശ്രീയെ കെട്ടിപിടിച്ചു.... 

ശ്രീ സോറി....  എനിക്ക് ഒന്നും അറിയില്ലയിരുന്നു... 

അതാ ഞാൻ....  
ജിത്തു പറഞ്ഞു.... 

സാരമില്ല
 പെട്ടെന്ന് ഇതെല്ലാം അറിഞ്ഞാൽ സഹിക്കാൻ പറ്റില്ല എന്ന് തോന്നി... 

അതാ ഞാൻ അങ്ങനെ ഓക്കേ പറഞ്ഞത്.. 

ദേവ് സാറിനെ പോലെ ഒന്നും എനിക്ക് സ്നേഹിക്കാൻ കഴിയില്ല... 

അവർ തന്നെയാണ് സാർ ചേരണ്ടവർ.... 


ശ്രീയുടെ സാർ വിളി ജിത്തുവിൽ അത്ഭുതം സൃഷ്ടിച്ചു.... 

സാറോ ജിത്തു ചോദിച്ചു.... 


അല്ല ദേവ് സാറിന്റെ അനിയൻ.... ശ്രീയെ പറഞ്ഞു മുഴുവനക്കാൻ ജിത്തു സമ്മതിചില്ല... 

ഞാൻ നിന്റെ ഫ്രണ്ട് ആണ്....  ജിത്തു..... 
. അവൻ ശ്രീയെ കെട്ടിപിടിച്ചു... 

ജിത്തു....  ദേവ് വിളിച്ചു... 
നീ ആമിയെയും അച്ഛനെയും കൊണ്ട് വീട്ടിൽ പോകാൻ നോക്ക്... 

ചെല്ല് ആമി...  അവൻ പറഞ്ഞു... 

ഇല്ല ഞാൻ പോവില്ല -അഭി... 

ദേ ആമി വാശി കാണിക്കല്ലേ.... 


അവൾ അവനെ കൂർപ്പിച്ചു നോക്കി... 

അതു മനസിലായവണ്ണം ദേവ് പറഞ്ഞു... 

ഞാൻ വേഗം വരാം...  നീ ചെല്ല്.... 


പ്രോമിസ് -അഭി.. 


ചെല്ല് എന്റെ തമ്പുരാട്ടി.....  - ദേവ് ചിരിച്ചു കൊണ്ട് പറഞ്ഞു... 


ഓ തമ്പ്രാ...  ആമിയും പറഞ്ഞു.... 

🧡🧡🧡🧡🧡

ഹലോ ബോസ്സ്.... 


എന്തായി കാര്യങ്ങൾ? -ബോസ്സ് 


നമ്മുടെ പിള്ളേർ അവർക്ക് ഒപ്പം തന്നെ ഉണ്ട്... 
വൈകാതെ അവളെ കൊല്ലും... 


വേഗം വേണം....  എല്ലാം കയ്യിൽ നിന്നും പോകും...  അയാൾ ആ അജ്മൽ ചില്ലറക്കാരൻ അല്ല...  അവനു ചെറിയ ഒരു പഴുതു കിട്ടിയാൽ മതി... 

അല്ലെങ്കിൽ തന്നെ പ്ലാൻ എല്ലാം പാളുകയാണ്... 

ആ കല്യാണം നമ്മൾ വിചാരിച്ച പോലെ നടന്നാൽ എല്ലാം ഓക്കേ ആയി വന്നിരുന്നു... 

ഇതു അവിടെയും പാളി.... 
അവൻ.    ആ ആദിദേവ്...  അവനെ നമ്മൾ ഒന്ന് സൂക്ഷിക്കണം. 

അയാൾ പറഞ്ഞു നിർത്തി... 

ശരിയാ ബോസ്സ്...  പക്ഷെ പെട്ടൊന്ന് അവർക്ക് നമ്മളെ കണ്ടുപിടിക്കാൻ കഴിയില്ല..... 

നമ്മൾ അയച്ചവന്മാർക്കു പോലും നമ്മൾ ആരാ എന്നറിയില്ല... 

പെട്ടൊന്ന് നമ്മളെ ഒന്നും ചെയ്യാൻ സാധിക്കില്ല... 

മ്മം...  ഗുഡ്....  തല്ക്കാലം ഇങ്ങനെ അങ്ങ് പോട്ടെ...  ഇനി എന്ത് വേണം എന്ന് ഞാൻ പറയാം... 
അതുവരെ ഇനി ഒന്നും വേണ്ട.... 

ഓക്കേ ബോസ്സ്... 

💜💜💜💜💜💜

ഹലോ അജു ഏട്ടാ എന്തായി.... 


എന്താവാൻ ദേവാ...  നമ്മൾ പ്രതീക്ഷിച്ച പോലെ ഇവൻമാർക്ക്‌ അവര് ആരാണ് എന്നോ ഒന്നും അറിയില്ല... 

അവരുടെ താവളത്തിൽ എഴുത്തു ക്യാഷ് കൊണ്ട് വക്കും....  ഫോൺ നമ്പർ പോലും ഇല്ല...  നീ വിഷമിക്കണ്ട...  നമുക്ക് കണ്ടെത്താൻ കഴിയും...  
അതുവരെ ഒന്ന് സൂക്ഷിക്കണം... 


ഓക്കേ ഏട്ടാ...  എന്നാൽ ശരി...  ഞാൻ വിളിക്കാം.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story