നിലാവ്: ഭാഗം 25

nilav

രചന: ദേവ ശ്രീ

ആദി ആമിയെ മടിയിൽ ഇരുത്തി.... 
ശേഷം അവളെ നെഞ്ചോട് ചേർത്തു..... 


ആദി ഏട്ടാ.... 

മ്മം.... 

എന്നോട് എട്ടായി എപ്പോഴും പറയും എന്റെ ജീവിതത്തിൽ ഒരിക്കൽ ഒരു 💞നിലാവ്💞 ഉദിക്കുമെന്ന്... 
എന്നിൽ പ്രകാശം പരത്താൻ വേണ്ടി....

അന്നൊക്കെ എനിക്ക് അതു തമാശയായിരുന്നു... 

എന്നാൽ ഇപ്പോ എനിക്കറിയാം അങ്ങനെ ഒരു        💞നിലാവ് 💞  ഉണ്ടെന്നു... 
എന്റെ ആദി ഏട്ടൻ.... 


അവളും അവനെ പുണർന്നു...

ആമി.....
മഴത്തുള്ളി തട്ടിയ കൊലുസിൽ വെയിൽ വീണു ഉണ്ടായതിനേക്കാൾ തിളക്കമാണ് നിന്റെ മൂക്കുത്തിക്ക്.... 

അവൻ പതിയെ അതിൽ കടിച്ചു...... 


സ്സ്....  അവൾ ഒന്ന് പിടഞ്ഞു... 

അതവനിലെ വികാരങ്ങളെ ഉണർത്താൻ തരത്തിൽ ആയിരുന്നു........ 

അവളുടെ കാതിൽ കടിച്ചു അവൻ അവളെ ഒന്ന് കൂടി ചേർത്ത് പിടിച്ചു.... 


അവൻ അവളെയും എടുത്തു റൂമിലേക്ക് നടന്നു... 

അവളെ കട്ടിലിൽ ഇരുത്തി അവളുടെ മടിയിൽ തല വെച്ചു കിടന്നു.... 

അവളവന്റെ മുടിയിൽ തഴുകി.... 


അവൻ സാരി മാറ്റി സ്വർണരോമങ്ങളാൽ അനാവൃതമായ അവളുടെ വയറിൽ ഒന്ന് ചുംബിച്ചു.... 

അവൾ ഒന്ന് പുളഞ്ഞു... 

ആമി.... 

മ്മം.... 

അവൻ അവളുടെ വയറിൽ തലോടി....  എന്നിട്ട് പറഞ്ഞു ആമി ദേ എനിക്ക് ഒരു കുഞ്ഞു ആമിയെ വേണം... 


അവൾ ഒന്ന് പുഞ്ചിരിച്ചു... 

എന്റെ ആമിയെ പോലെ....  ഒരു ചുന്ദരി വാവ...  അവളുടെ കുറുമ്പും കുസൃതിയും കൊണ്ട് വീട് ഉണരണം....  അവളുടെ കൊലുസിന്റെ ശബ്ദം വീട്ടിൽ ആകെ മുഴങ്ങണം.... 


അവൻ അവളെ ചേർത്ത് പിടിച്ചു... 
അവരുടെതായ സുന്ദര നിമിഷങ്ങൾ കൊണ്ട്....
 ആ രാത്രിയും രണ്ടു പേരും നിദ്രയെ പുൽകി... 

🧡🧡🧡🧡🧡
എങ്ങനെയെങ്കിലും അവനെ അവളിൽ നിന്നും അകറ്റണം.... 

എങ്ങനെ? 

ശില്പ തല പുകഞ്ഞു ആലോചിച്ചു..... 

അവിഹിതം...  അതെ..  താൻ പ്രാണനെ പോലെ സ്നേഹിക്കുന്ന ഒരുത്തിക്ക് മറ്റൊരാളു മായി റിലേഷൻ ഉണ്ട് എന്നറിഞ്ഞാൽ ആരും വെറുത്തു പോകും.. 


ആരെ...... 

ആരുമായി അവളെ ചേർത്തു പറയും... 

വിശ്വസിക്കുന്ന രീതിയിൽ ഉള്ള തെളിവുകൾ വേണം..... 

ശില്പ കരുക്കൾ നീക്കി.... 

വരും....  കാത്തിരിക്കാം... 


""""""""

ഓഫീസിൽ എത്തിയ ഉടനെ തന്നെ ദേവ് മീറ്റിംഗ്നു വേണ്ടി പുറത്തു പോയി... 

മറ്റെല്ലാവരും ഓരോ വർക്കിൽ മുഴുകി... 

 ജിത്തു പ്രസന്റേഷൻ പ്രീപെയർ ചെയ്യുകയായിരുന്നു...  
ഒന്ന് രണ്ടു ക്ലാരിറ്റിക്കും  വേണ്ടി അവൻ ഫോൺ തപ്പി... 
അതിൽ ദേവ് വാട്സ്ആപ്പ് ചെയ്തിരുന്നു ചില ഫയൽ... 


ഫോൺ വീട്ടിൽ വെച്ചു പൊന്നോ.... 


അവൻ ക്യാബിനിലെ ഫോൺ എടുത്തു അവന്റെ നമ്പറിൽ ഡയൽ ചെയ്തു.... 

ഫുൾ റിംഗ് ഉണ്ട്...  എടുത്തില്ല... 

അവൻ വീണ്ടും വിളിച്ചു... 


ഹലോ.... 

ഹലോ ശില്പ ചേച്ചി ആണോ? 
ഞാൻ ജിത്തു ആണ്... 


എന്താ ജിത്തു നീ ഫോൺ എടുക്കാതെ പോയത്... 

ചേച്ചി ഒരു ഹെല്പ് വേണം...  അതിൽ ഒന്ന് രണ്ടു ഫയലിന്റെ ഫോട്ടോ ഉണ്ട്...  അതൊന്ന് എനിക്ക് മെയിൽ ചെയ്യണം...  എനിക്ക് ഇവിടുന്നു വരാൻ ഉള്ള ടൈം ഇല്ല..  അതാ.. 


അതിനു എന്താ...  ഞാൻ അയച്ചു തരാം.. 


അങ്ങനെ അവൻ ഫോൺ ലോക്കും മെയിൽ ഐ ഡി യും പറഞ്ഞു കൊടുത്തു... 

അവൾ അത് അയച്ചു കൊടുത്ത ശേഷം വെറുതെ പിക് ഒന്ന് സ്ക്രോൾ ചെയ്ത് നോക്കി... 

പെട്ടന്ന് അവളുടെ കണ്ണുകൾ തിളങ്ങി... 

തീറ്റ തേടി നടന്ന. മൃഗത്തിനു ഇരയെ കിട്ടിയ സന്തോഷമായിരുന്നു അവൾക്ക്... 


അവൾ അത് നോക്കി...  ജിത്തുവും അഭിയും ക്ലോസ് ആയി നിൽക്കുന്ന ഫോട്ടോസ്... 
കെട്ടിപിടിച്ചു നിൽക്കുന്നു...  ഭക്ഷണം കഴിപ്പിക്കുന്നതും പിന്നെ കൈ കോർത്തു നിൽക്കുന്നു..  അവളുടെ നെറുകയിൽ ചുംബിച്ചു നിൽക്കുന്നു... 

ഓഹ് നീ ഇത്രക്കാരി ആയിരുന്നോ?  അനിയനെ മതിയെങ്കിൽ പിന്നെ എന്തിനാ ഡി നീ എന്റെ ദേവന്റെ ജീവിതത്തിൽ കടിച്ചു തൂങ്ങി കിടക്കുന്നതു. 

അവസാനിപ്പിച്ചു തരാം ഞാൻ എല്ലാം...  അവൾ മനസ്സിൽ കണക്ക് കൂട്ടി..... 


💛💛💛💛

ഓഫീസിൽ നിന്നും അവർ വരുന്നതും കാത്തു അവൾ  നിന്നു. 

അവൾക്കു സമയം പോകാത്തതു പോലെ തോന്നി. 

ചെ... അങ്കിളും ആന്റിയും കൂടി ഈ സമയത്തു ഇവിടെ വേണമായിരുന്നു... 

അഭി എന്ന് പറയുമ്പോൾ തേൻ അല്ലെ ഒഴുകുന്നതു. 


മുറ്റത്തു വണ്ടി വന്നു നിന്നപ്പോൾ അവൾക്കു സന്തോഷമായി... 


ആദ്യം കയറിയത് ആദി ആയിരുന്നു... 

പിന്നാലെ അഭിയും ജിത്തുവും കൂടി എന്തോ പറഞ്ഞു ചിരിച്ചു ഹാളിലേക്ക് കയറി. 


അതു കണ്ടതും ശില്പ അഭിയെ തടഞ്ഞു നിർത്തി അവളുടെ മുഖത്ത് അടിച്ചു... 

എല്ലാവരും ഒന്ന് സ്തംമ്പിച്ചു. 

ആദി ശില്പക്ക് നേരെ വന്നു... 

അതിനു മുൻപ് തന്നെ ജിത്തു ശില്പയെ അടിച്ചു.. 
ആ അടി ശില്പ ഒട്ടും പ്രതീക്ഷിച്ചില്ല... 

ഓഹ്...  ഇവളെ തൊട്ടാൽ നിനക്ക് എന്തിനാ ജിത്തു ഇത്രയും പൊള്ളുന്നതു. 
ദേവനു പോലും ഇല്ല ഇത്ര ദേഷ്യം... 

ജിത്തു ശില്പയെ നോക്കി... 


നീ പറയില്ല. കാരണം നിന്റെ കാമുകി ആണ് ഇവൾ... 


ശില്പ............. -ദേവ്  അലറി 


അലറണ്ട ദേവ്...  തെളിവ് ഉണ്ട്...  അവൾ ആ ഫോട്ടോസ് കാണിച്ചു കൊടുത്തു... 


ഇതു എന്ത് തെളിവ് ആണ് ഉള്ളത്...  ഇതു ഒരു സഹോദരനു സഹോദരിയും തമ്മിൽ ഉള്ള റിലേഷൻ ആണ്...  അതിനു നീ കൂടുതൽ അർത്ഥങ്ങൾ കാണണ്ട... 

നീ ഇവരെ രണ്ടു പേരെയും കണ്ടോ? 
അവരുടെ മുഖത്തു  ഒരു പേടിയോ...  പരിഭ്രമമോ ഇല്ല...  കാരണം അവരുടെ റിലേഷൻ അവരെക്കാൾ നന്നായി എനിക്ക് അറിയാം... അച്ഛനും അമ്മക്കും അറിയാം...  എന്റെ ഭാര്യയെയും അനിയനെയും മനസിലാക്കാൻ എനിക്ക് രണ്ടാമതു ഒരാളുടെ ആവശ്യമില്ല...  

അവൻ അവളെ ഒന്ന് പൊട്ടിച്ചു.... 
ഇതു എന്റെ പെണ്ണിനെ തല്ലിയതിനു... 

പിന്നെ ഈ നിമിഷം ഇവിടുന്നു ഇറങ്ങണം... 
ഇന്ന് നീ ഇതിനു മുതിർന്നെങ്കിൽ നാളെ നീ എന്റെ ആമിയെ എന്തെങ്കിലും ചെയ്യാൻ മടിക്കില്ല..... 
അവളുടെ കാര്യത്തിൽ ഒരു റിസ്ക് എടുക്കാൻ എനിക്ക് വയ്യ...  
ഇപ്പോ ഇറങ്ങണം... 

ദേവ് ഞാൻ അറിയാതെ....  


മതി ശില്പ....  കൂടുതൽ ജസ്റ്റിഫികാഷൻ വേണ്ട... 
ഞാൻ ഒരു പൊട്ടൻ ഒന്നുമല്ല.. 
നീ എന്നെ പ്രൊപ്പോസ് ചെയ്തപ്പോൾ തൊട്ട് നിന്റെ ഓരോ നീക്കവും ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു... 

ജിത്തുവും ആമിയും ഞെട്ടി...  അവർക്ക് അതൊരു പുതിയ അറിവായിരുന്നു... 

ദേവ് ആമിയെ ചേർത്തു പിടിച്ചു പറഞ്ഞു... 

ഇവളെ എന്റെ അവസാനം വരെ ഞാൻ പൊന്നു പോലെ നോക്കികോളാം എന്ന് ഇവൾക്ക് ഞാൻ വാക്ക് കൊടുത്തതാണ്....  അതു എനിക്ക് നിറവേറ്റണം.... 


പോയി നിന്റെ സാധനങ്ങൾ എടുത്തു വെക്ക്...  നിനക്ക് പോകാൻ ഉള്ള വണ്ടി ഇപ്പോ വരും... 


ആദി ഏട്ടാ..... 

അവളെ സംസാരിക്കാൻ അനുവദിക്കാതെ ദേവ് പറഞ്ഞു... 


വേണ്ട ആമി...  നീ ഇവൾക്ക് വക്കാലത്തുമായി വരണ്ട... 


ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന് മനസിലായി അഭിക്ക്... 

പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു...  അങ്ങനെ അവിടെ ഒരു ശുദ്ധി കലശം നടത്തി..  

അച്ഛനു അമ്മയും വന്നു ശില്പയെ ചോദിച്ചപ്പോൾ ഒരു എമർജൻസി ഉണ്ട് എന്ന് പറഞ്ഞു അവൾ പോയി....  എന്നാണ് പറഞ്ഞതു.  വെറുതെ എന്തിനാ അവരെ കൂടി എല്ലാം അറിയിക്കുന്നത്... 

ആമി......... 


ഇതാ വരുന്നു..... 

എന്താ ആദി ഏട്ടാ... 

എന്താ എന്നോ....  കിടക്കണ്ടേ...  സമയം 9 മണി കഴിഞ്ഞു...  


ഇത്ര നേരത്തെയോ...  
ആദി ഏട്ടനു കിടക്കാൻ പാടില്ലേ....... 


നീ ഇല്ലാതെ എങ്ങനെ പെണ്ണെ... 
നീയും കൂടി വാ.... 

അവൻ അവളെ കെട്ടി പിടിച്ചു കിടന്നു.... 


പെട്ടെന്ന് എന്തോ ശബ്ദം കേട്ടു ആമി ഞെട്ടി എഴുന്നേറ്റു....  

അവൾ ആദിയെ തപ്പി നോക്കി...  ഇല്ല... 
ആദി ഏട്ടൻ അടുത്തില്ല... 

അവൾക്കു ഭയം തോന്നി... 

ഫോണിൽ സമയം നോക്കി.. 11.58.. 

ഏട്ടാ....  അവൾ പതിയെ വിളിച്ചു.... 


പ്രതികരണം ഒന്നും ഉണ്ടായില്ല... 

ഡോർ തുറന്നു കിടക്കുന്നതു കണ്ടു അവൾ എഴുന്നേറ്റു നടന്നു... 


അവിടെ ഒന്നും ഒരു വെളിച്ചവുമില്ല... 
ഇതു എവിടെ പോയി.... 

അവൾ ഫോണിന്റെ ഫ്ലാഷ് അടിച്ചു സ്റ്റെപ് ഇറങ്ങി.... 

താഴെ എത്തിയതും  ഠോ.....  എന്നൊരു ശബ്ദം... 

ഫോൺ അവളുടെ കയ്യിൽ നിന്നും തെറിച്ചു... 

പെട്ടെന്ന് ഹാളിൽ ലൈറ്റ് തെളിഞ്ഞു... 


ഹാൾ കണ്ടു അവൾ വണ്ടർ അടിച്ചു... 

ഫുൾ വർണ്ണ കടലാസ്...  ബലൂൺ...  എല്ലാം... 


"ഹാപ്പി ബർത്ത് ഡേ ആമി " 
എല്ലാം കൊണ്ടും അവൾ സന്തോഷിച്ചു... 

ഇതൊക്കെ എപ്പോഒരുക്കി..? 

.നിന്നെ റൂമിൽ കയറ്റി ഞാനും അച്ഛനും അമ്മയും കൂടി ഒരുക്കി... 
മാസ്റ്റർ ബ്രെയിൻ ഏട്ടന്റെ ആണ്... 


വാ കേക്ക് കട്ട്‌ ചെയ്യാം... 


അങ്ങനെ കേക്ക് ഓക്കേ കട്ട്‌ ചെയ്തു...  

അച്ഛന്റെയും അമ്മടെ മരണ ശേഷം ആദ്യമായാണ് ഒരു ജന്മദിനം ആഘോഷിക്കുന്നതു. 

അഭിക്ക്  അച്ഛനും അമ്മയും ഗിഫ്റ്റ് കൊടുത്തു... 

അതൊരു ഗോൾഡ് സെറ്റ് ആയിരുന്നു... 

പിന്നെ ജിത്തു അവൾക്കു ഒരു സാരി സമ്മാനമായി നൽകി... 

എല്ലാവരും റൂമിൽ പോയി......


റൂമിൽ എത്തിയ ദേവ് അവൾക്കു ഒരു ബോക്സ്‌ കൊടുത്തു...  അത് അവൾ തുറന്നു നോക്കി... 

അവളുടെ കണ്ണുകൾ മിഴിഞ്ഞു... 

ചിലങ്ക.... 

അവളുടെ കണ്ണുകൾ നിറഞ്ഞു... 

അവൻ അത് തുടച്ചു അവളെ ചേർത്തു പിടിച്ചു...  

അവൾ അതിൽ ഒന്ന് മുത്തി... 

അവൾ ആദിയെ കെട്ടിപിടിച്ചു...  അത്രയും മുറുകെ... 
അവൻ അവളെ ചേർത്ത് പിടിച്ചു.. 

എന്റെ അച്ഛൻ എനിക്ക് എല്ലാ പിറന്നാളിനും പുതിയ ചിലങ്ക വാങ്ങി തരും... 

മതി....  ഇനി ഈ കണ്ണ് നിറയണ്ട... 
ഇപ്പോ നിന്റെ അച്ഛനും അമ്മയും ഓക്കേ ഞാൻ ആണ്.  അവൻ അവളെ ചുംബിച്ചു... 


നീ വാ...  നമുക്ക് ഒരു റൈഡ് പോകാം.... 


അങ്ങനെ അവർ ബുള്ളറ്റ് എടുത്തു ഒന്ന് ചുറ്റി അടിച്ചു...  ചെന്ന് നിന്നത് ഒരു കുന്നിൻ പുറത്താണ്... 


അവിടെ നിന്നും നോക്കിയാൽ ചന്ദ്രനും താരകങ്ങളും തൊട്ട് അരികിൽ എന്ന് തോന്നും    
താഴെ അങ്ങിങ്ങായി ചെറിയ വെട്ടം കാണാം... 

അവൾക്കു തണുത്തു തുടങ്ങി.... 

അവൻ അവളുടെ പിന്നിൽ നിന്നും അവളെ പുണർന്നു....  ചെവിയിൽ പതിയെ കടിച്ചു...  എന്നിട്ട് പറഞ്ഞു... 

ഐ ലവ് യൂ ഡിയർ..... 

അവൾ തിരിഞ്ഞു നോക്കി....  

അവളുടെ വിറക്കുന്ന ചുണ്ടുകളെ അവൻ സ്വന്തമാക്കി.  അവനിൽ ഉള്ള അവളുടെ പിടുത്തം മുറുകി.... 
പരസ്പരം മറന്നു കൊണ്ട് അവർ ചുംബിച്ചു..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story