നിലാവ്: ഭാഗം 26

nilav

രചന: ദേവ ശ്രീ

തിരിച്ചു വീട്ടിലേക്കു പോകുമ്പോൾ അവൾ അതിയായ സന്തോഷത്തിൽ ആയിരുന്നു... 

ആദി.....  അവളുടെ പ്രാണൻ....  അവൾ തിരിച്ചറിയുകയായിരുന്നു അവന്റെ സ്നേഹം..... 
ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവതി അവളാണ് എന്ന് തോന്നി... 
ആദിയെ കെട്ടിപിടിച്ചു അവന്റെ പുറകിലേക്ക് തല ചായ്ച്ചു കിടന്നു.... 

ആദി ഏട്ടാ..... 
ഐ ലവ് യൂ..... 

അവൻ ഒന്ന് ചിരിച്ചു.... 

💜💜💜💜💜💜💜💜

ഫോൺ അടിക്കുന്നത് കേട്ടു അവൻ ഫോൺ എടുത്തു നോക്കി... 

വല്ല്യമ്മാവൻ...
എന്തിനാ ഇപ്പോ എന്നെ വിളിക്കുന്നത്.... 

ഓഹ് ഇനി അവൾക്കു വേണ്ടി എന്തെങ്കിലും പറയാൻ ആണോ? 

അവൻ കാൾ എടുത്തില്ല.... 

വീണ്ടും വിളിച്ചു.... 

അവൻ മടിച്ചു മടിച്ചു ഫോൺ എടുത്തു... 
 
ഹലോ.... 


എന്താ അമ്മാവാ? 


നീ എവിടെയാണ് കണ്ണാ...  വീട്ടിലേക്കു ഒന്നും കാണാറില്ലല്ലോ.... ഫോൺ വിളിച്ചാൽ സ്വിച്ച് ഓഫ് അല്ലെങ്കിൽ നെറ്റ്വർക്ക്‌ ബിസി... 


അത് അമ്മാവാ ഞാൻ കുറച്ചു ബിസിനസ്‌ കാര്യങ്ങളുമായി പുറത്തു ആയിരുന്നു...  അതാ...  

കണ്ണാ ഞാൻ വിളിച്ചത് നാളെ നമുക്ക് ഒരു മീറ്റിംഗ് ഉണ്ട്...  നാഷാ ഗ്രൂപ്പ്‌ ആയിട്ട്....  ആ പ്രൊജക്റ്റ്‌ നമുക്ക് കിട്ടണം...  അതിനു നീ വേണം പോകാൻ... 


അത് ഞാൻ.....  മറ്റാരെങ്കിലും പോയാൽ പോരേ.... 


പറ്റില്ല കണ്ണാ...  നാളെ 10 മണിക്ക്....  ഹോട്ടൽ ബ്ലു ഹിൽസിൽ വെച്ചാണ്.... 


ഓക്കേ...  ഞാൻ പോകാം.... 


നീ എന്നാ....  അയാൾ പറയുന്നതിന് മുന്നേ കാൾ കട്ട്‌ ആയി...


അയാളും ഒന്ന് നിശ്വസിച്ചു...... 


അവൻ ഫോൺ വെച്ച ഉടനെ തന്നെ വീണ്ടും ഫോൺ അടിച്ചു.... 

ഡിസ്പ്ലേയിൽ 
വേണി കാളിങ് എന്ന് കാണിച്ചു.... 


അവൻ ഫോൺ എടുത്തു.... 

ഇനി നിനക്ക് എന്താടി വേണ്ടത്?... 
ഒരു സമാധാനം തരാതെ വിളിച്ചോളും..  ഞാൻ പറഞ്ഞിട്ടുണ്ട് എന്നെ വിളിക്കരുത് എന്ന്.... 


കണ്ണേട്ടാ.....  അവൾ ഇടറിയ സ്വരത്തിൽ വിളിച്ചു.... 

അവനു ദേഷ്യം ഉച്ചസ്ഥായിൽ എത്തി.... 

കണ്ണേട്ടാ.....  കണ്ണേട്ടൻ ഒരു അച്ഛനാവാൻ പോകുന്നു...  അവൾ പറഞ്ഞു നിർത്തി... 


കണ്ണൻ ആകെ ഒരുതരം മരവിപ്പായിരുന്നു.... 


സത്യം കണ്ണേട്ടാ....  ഞാൻ പ്രെഗ്നന്റ് ആണ്..... 


കണ്ണൻ ഒന്നും മിണ്ടിയില്ല....  
താൻ ഏറെ കാലം കണ്ട സ്വപ്നം.... 
തന്റെ തുടിപ്പ്....  തന്റെ പ്രാണനായ അഭിയുടെ ഉദരത്തിൽ....  
അവളുടെ കുസൃതിയും കുറുമ്പും ഉള്ള ഒരു കൊച്ചു അഭി..... 


ഇല്ല....  തന്റെ തുടിപ്പ് ഉദരത്തിൽ എൽക്കാനുള്ള അവകാശം എന്റെ അഭിക്ക് മാത്രമാണ്... 
അവൻ അലറി.....  ഫോണിൽ മറുതലക്കൽ വേണി ഉണ്ടെന്നു ഓർക്കാതെ...... 

അപ്പോഴേക്കും അവന്റെ കാതു തുളച്ചു അവളുടെ ശബ്ദം അലയടിച്ചു..... 


അഭി......  അഭി.......  അഭി......  ഞാനും ഒരു പെണ്ണാണ് കണ്ണേട്ടാ.... എന്താ അതു ഓർക്കാത്തതു. 
ഞാൻ ചെയ്ത തെറ്റിനെക്കാൾ വലിയ തെറ്റാണ് ഏട്ടൻ ചെയ്തതു... 
അഭി ആയിരുന്നു മനസ്സിൽ എങ്കിൽ പിന്നെ നിച്ഛയം കഴിഞ്ഞ അന്ന് തൊട്ട് എനിക്ക് എന്തിനു പ്രതീക്ഷകൾ തന്നു...  എന്തിന് എന്നെ സ്നേഹിച്ചു.... 
ഞാൻ ഒന്നിനും നിങ്ങളുടെ അടുത്ത് വന്നില്ല...  നിങ്ങളാണ് എന്നെ....  അവൾ വിതുമ്പി.... 


അവൻ ഫോൺ കട്ട്‌ ആക്കി..... 


എന്തൊരു സമസ്യയാണ് ഇതു...  താൻ പ്രാണനെ പോലെ സ്നേഹിക്കുന്നവൾ ഒരിടത്തും.... 
തന്റെ പ്രാണൻ പേറി മറ്റൊരുവൾ.... 

തനിക്ക് അഭിയെ കണ്ടെത്താൻ കഴിയുമോ? 
വേണിയെ സ്നേഹിക്കാൻ കഴിയുമോ? 
തന്റെ കുഞ്ഞു വേണിയിൽ....  

സ്നേഹം അത് തനിക്കു എന്തൊരു വേദനയാണ് തരുന്നത്.... 

അവൻ നേരെ റൂമിൽ പോയി ഷെൽഫിൽ ഇരുന്ന മദ്യക്കുപ്പി വായയിലേക്ക് കമഴ്ത്തി..... 

ബോധം മറയുവോളം...... 


🧡🧡🧡🧡🧡🧡

ബോസ്സ് നമ്മുടെ ആളുകളെ ആ അജ്മൽ പൊക്കി..... 


ഇതു ഞാൻ പ്രതീക്ഷിച്ചിരുന്നു...  സാരമില്ല...  അവരിൽ നിന്നും അയാൾക്ക് ഒന്നും കിട്ടില്ല...  പിന്നെ തല്ക്കാലം നമ്മുടെ ഭാഗത്തു നിന്നും ഒരു നീക്കവും വേണ്ട.... 
ഇപ്പോ ഒരു നീക്കം ഉണ്ടായാൽ ചിലപ്പോൾ എല്ലാം തകരും..  നമ്മൾ പിടിക്കപെടാൻ ചാൻസ് ഉണ്ട്... 
അതോണ്ട് എല്ലാം ഒന്ന് തണുക്കട്ടെ...  ഒരു നീക്കവും ഇല്ലാതായാൽ അവർ ഒന്ന് ഒതുങ്ങും... 

ഇപ്പോ അവർ കരുതി ഇരിക്കും...  ഇനി നമ്മൾ ഓർക്കാപ്പുറത്ത് ഒരു അറ്റാക്ക് നടത്തിയാൽ മതി...  ഞാൻ അറിയിക്കാം... 

അയാൾ അട്ടഹസിച്ചു.... 

💙💙💙💙💙💙💙💙

എന്റെ ആമി നിന്റെ ഒരുക്കം കഴിഞ്ഞില്ലേ...  മീറ്റിംഗ് 10 മണിക്കാണ്... 

കഴിഞ്ഞു...  ഇതാ വരുന്നു... 

മീറ്റിംങ്ങിനു ദേവും  ജിത്തുവും ആമിയും ആയിരുന്നു പോകുന്നത്... 


അവൾ അമ്മയോട് പറഞ്ഞു ഇറങ്ങി.... 


കാർ മുന്നോട്ടു നീങ്ങി..... 

കാറിൽ കയറി അവൾ മുടി പിൻ ചെയ്തു.... 

നീ എന്താ കുഞ്ഞി ഒരു പൊട്ടു പോലും വക്കാഞ്ഞത്.... 
സിന്ദൂരവും തൊട്ടില്ല... 

എന്റെ എട്ടായി ഞാൻ റെഡി ആകുന്നെ ഉണ്ടായിരുന്നു ഉള്ളു...  
അപ്പോഴാണ് നിങ്ങൾ വിളിച്ചു കൂവിയത്... 


അതെന്താ കുഞ്ഞി മീറ്റിംഗ് ഉണ്ട് എന്നറിയാം.... 
പക്ഷെ.... 

അവൾ രാവിലത്തെ കാര്യം ആലോചിച്ചു... 

ആദി ഏട്ടാ എന്നെ വിട്...  നേരം 4 മണിയായി..  ഇന്ന് മീറ്റിംഗ് ഉള്ളതല്ലേ...  നേരത്തെ പോണ്ടേ...  ഞാൻ എഴുനേൽക്കട്ടെ.... 


കുറച്ചു നേരം കൂടി ആമി...  പ്ലീസ്...  അവൻ അവളുടെ നെഞ്ചിൽ തല ചായച്ചു.. 

ദേ വിടുന്നുണ്ടോ.... 8 മണിക്ക് പോണം.... ഞാൻ എഴുനേൽക്കട്ടെ... 

9 മണിക്ക് പോയാൽ മതി....  ഒരു ഹാഫ് ഹൗർ കൂടി  പ്ലീസ്....  അവൻ അവളെയും കെട്ടിപിടിച്ചു കിടന്നു... 

അഭി ഞെട്ടി എഴുന്നേറ്റപ്പോൾ സമയം 6.30....
അപ്പൊ തുടങ്ങിയ ഓട്ടമാണ്... 


അവസ്ഥ പന്തിയല്ല എന്ന് തോന്നിയ ദേവ് പറഞ്ഞു...  
പൊന്നും കുടത്തിനു എന്തിനാ ഡാ പൊട്ടു...  എന്റെ ആമി അല്ലേലും സുന്ദരി അല്ലെ...  
അല്ലെങ്കിൽ ആ പൊട്ടത്തി എല്ലാം ഈ ചെക്കനോട് പറഞ്ഞു കൊടുക്കും...  എന്തിനാ വെറുതെ.... 

.എന്നാലും എന്റെ കുഞ്ഞി.... 


അതു മുഴുവൻ ആക്കാൻ സമ്മതിക്കാതെ ദേവ് പറഞ്ഞു...  ഒരു എന്നാലും ഇല്ല ജിത്തു...  നീ ഒന്നു മിണ്ടാതെ ഇരുന്നേ... 


മ്മം....  സോമേതിങ് ഫിഷി..   


ആമി ദേവനെ നോക്കി ചിരിച്ചു.... 

ദേവ് രണ്ടു കണ്ണും ചിമ്മി...........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story