നിലാവ്: ഭാഗം 27

nilav

രചന: ദേവ ശ്രീ


മഹി ഞാൻ കൂടെ വന്നോട്ടെ.... 
പ്ലീസ് മഹി ഈ വലിയ വീട്ടിൽ ഒറ്റക്ക് ഇരുന്നു ബോർ അടിക്കുന്നു.... 


ഞാൻ ട്രിപ്പ്‌ പോകുവല്ല മീര... ഒരു മീറ്റിംഗ് ആണ്... 


അല്ലെങ്കിൽ തന്നെ നീ എന്നെ എപ്പോഴെങ്കിലും ഒന്ന് പുറത്ത് കൊണ്ട് പോയിട്ടുണ്ടോ?  എന്തിനു എനിക്കായി ഒരു ഫൈവ് മിനിറ്റ് സ്പെൻഡ്‌ ചെയ്തിട്ടുണ്ടോ? 
ബിസിനസ്‌ എന്നല്ലാതെ വേറെ എന്തെങ്കിലും നിന്റെ മനസ്സിൽ ഉണ്ടോ...  ഞാനും ഒരു മനുഷ്യ ജീവി ആണ്.. 
എനിക്കും ആഗ്രഹങ്ങൾ ഉണ്ട്.. 
ഈ വീടിന് വെളിയിൽ ഇറങ്ങാൻ പോലും പറ്റാതെ ... 
വയ്യ.... 


അവൻ ഫയലിൽ നിന്നും മുഖം ഉയർത്തി... 

നിന്റെ ഈ സെന്റിമെന്റൽ എന്റെ അടുത്ത് വർക്ക്‌ഔട്ട്‌ ആവില്ല.. 
ബിസിനസ്‌ ഈസ്‌ ഫസ്റ്റ്.. 
ഇന്ന് നാഷാ ഗ്രൂപ്പ്‌ ഇത്രമേൽ ഉയർന്നു എങ്കിൽ അതെന്റെ ഹാർഡ് വർക്ക്‌ ആണ്... 

ഇന്ന് ഒരു മീറ്റിംഗ് ഉണ്ട്.  നമ്മുടെ പുതിയ പ്രൊജക്റ്റ്‌ന്റെ. വേണമെങ്കിൽ നിനക്ക് കൂടെ വരാം. വരുന്നതൊക്കെ കൊള്ളാം...  അവിടെ പലരും ഉണ്ടാകും..  അവരോടു കൊഞ്ചി കുഴഞ്ഞു സംസാരിക്കാൻ ആണെങ്കിൽ നീ വരണ്ട...  എക്സ്സ്പെഷ്യലി ആണുങ്ങളും ആയി... 


മഹി....  നീ എന്തൊക്കെ ആണ് പറയുന്നത്... 


ഞാൻ എന്റെ കാര്യം വ്യക്തമാക്കി എന്നെ ഉള്ളു... 
റെഡി ആയിക്കോ...  

അവൾ ഒരു ഓഫ്‌ ഷോൾഡർ ടോപ്പും മുട്ടിനു മീതെ ഉള്ള ഒരു പാവാടയും ഇട്ടു...  അവളുടെ വയറു നന്നായി കാണാമായിരുന്നു... അത്യാവശ്യം പുട്ടി അടിച്ചു മുടിയെല്ലാം അഴിച്ചു ഇട്ടു അവൾ ഒരുങ്ങി ഇറങ്ങി. 

നിനക്ക് ഒരു സാരി ഉടുത്തു വന്നൂടെ... 

എനിക്ക് സാരി ഉടുക്കാൻ അറിയില്ല... 

മ്മം വാ... 


പിന്നെ സാരി ഉടുക്കാൻ അറിയാഞ്ഞിട്ടല്ല....  ഞാൻ ആഗ്രഹിച്ചതു എങ്ങനെ ഡ്രസ്സ്‌ ഇട്ടു നടക്കാൻ ആണ്... 
pubum പാർട്ടിയും ആയി നടക്കാൻ വേണ്ടി ആണ് ആ ആദിയെ തേച്ചു അവനെക്കാൾ പണം ഉള്ള ഒരുത്തനെ കെട്ടിയത്..  എന്നിട്ടോ ഒന്ന് പുറത്തു പോലും ഇറങ്ങാൻ സമ്മതിക്കാത്ത ഒരു ദുഷ്ടൻ... 
എന്തിനു സ്നേഹത്തോടെ ഒരു വാക്ക് പോലുമില്ല...  
പേരിന് ഒരു ഭാര്യ...  റൊമാൻസ് ഇല്ല ഒരു കുന്തവും ഇല്ല...  എത്ര ഫോറിൻ ട്രിപ്പ്‌ സ്വപ്നം കണ്ടതാ...  ഫോറിൻ പോയിട്ട് ഈ സിറ്റി മുഴുവൻ ആയും കണ്ടില്ല... 
രാത്രിയുടെ യാമങ്ങളിൽ രതി മൂർച്ചയിൽ എത്തുമ്പോൾ തനിക്കു ഒരു ഫീലിംഗ്സും തോന്നാറില്ല... 

പണ്ട് ആദി ഒന്ന് തൊടുമ്പോൾ തന്നെ വല്ലാത്ത ഒരു വൈബ് ആയിരുന്നു.... 

ഇതിലും ഭേദം അവൻ ആയിരുന്നു..... 

കുറച്ചു ഫ്രീഡം എങ്കിലും ഉണ്ടായിരുന്നേനെ.... 

അവൾ ചിന്തയിൽ നിന്നും ഉണർന്നു അവനെ നോക്കി..... 

കഴുത്തിനു താഴെ മുടി ഇറക്കി വളർത്തി,  മുഖത്തു ചില കുഴികൾ,  ഉറക്കം ശരിയാവാതെ കണ്ണുകൾക്കു ചുറ്റും കറുപ്പ് പടർന്നു ഇരിക്കുന്നു... 
ഒരുപാട് പ്രായം ചെന്നപ്പോലെ.... 

അവൾക്കു അത് അരോചകമായി തോന്നി... 

""""""""

ബ്ലു ഹിൽസിൽ കാർ പാർക്ക്‌ ചെയ്തു ജിത്തുവും ആദിയും ആമിയും അകത്തു കയറി... 

നാഷാ യുടെ എം ഡി വന്നിട്ട് ഉണ്ടായിരുന്നില്ല. 

അപ്പോഴാണ് അവിടുത്തെ മാനേജർ വന്നത്.. ദേവ് സാർ  ഗുഡ് മോർണിംഗ്.... ഗുഡ് മോർണിംഗ്...  ദേവ് തിരിച്ചു വിഷ് ചെയ്തു.... 

ആരും എത്തിയിട്ടില്ല അല്ലെ - ദേവ് 

 ആകെ 4 കമ്പനിക്കാർ ആയിരുന്നു ... ഇന്നലെ സാർ 2 കമ്പനിയുടെ ഡീൽ ക്യാൻസൽ ചെയ്തു... അവരുടെ ഗുഡ് വിൽ പോരാ എന്നാണ് പറഞ്ഞതു. 
ഇപ്പോ സാറിന്റെ കമ്പനിയും പിന്നെ ഓൺ മിസ്റ്റർ ദീപക് ന്റെ കമ്പനിയും മാത്രമേ ഉള്ളു... ദീപക് സാറിനെ കാണാൻ ഇല്ല.. 

സമയം 9 ആയിട്ടേ ഉണ്ടായിരുന്നുള്ളൂ....  

ജിത്തു പുറത്തേക്കു ഇറങ്ങി... 


അപ്പോഴാണ് ആമിയുടെ ഫോൺ റിംഗ് ചെയ്തത്..... 

അവൾ അത് കട്ട്‌ ചെയ്തു ...  ശേഷം ആദിയോട് പറഞ്ഞു 

വാ ഏട്ടാ.... 


എങ്ങോട്ടാണ് ആമി..... 

വരൂ....  ഞാൻ അല്ലെ വിളിക്കുന്നത്.... 


അവൾ അവനെയും കൊണ്ട് കാർ പാർക്കിങലേക്ക് പോയി... 

നമ്മൾ എന്തിനാ ഇവിടെ വന്നത് ആമി... 

അവൾ അവനെയും കൊണ്ട് അവിടെ ഉള്ള പാർക്കിൽ പോയി... 
എന്തിനാ ഏട്ടാ ഇത്രയും ക്യൂരിയോസിറ്റി...  നമ്മൾ അങ്ങോട്ട് തന്നെയല്ലേ പോകുന്നത്.... 


അവിടെ എത്തിയ ദേവ് ആമിയെ ഒന്ന് നോക്കി... 
ശേഷം അവിടെ ഇരിക്കുന്നവരെയും.... 

അപ്പോഴേക്കും ജിത്തുവും അവിടേക്കു വന്നു... 


അവരെ പോയി കെട്ടിപിടിച്ചു....  
സോറി ഡാ..... 
നവിയും സഞ്ജുവും സാമു ദിലിയും ആയിരുന്നു അവിടെ....  അവരും അവനെ കെട്ടിപിടിച്ചു... 

അവനു ഭയങ്കര സന്തോഷം തോന്നി... 

നിങ്ങൾ എങ്ങനെ ഇവിടെ എത്തി? ദേവ് 

അവനെ വിട്ട ശേഷം നവി ആമിയുടെ അടുത്തെത്തി പറഞ്ഞു അതിനു ഞങളുടെ പെങ്ങളോട് ഒരുപാട് നന്ദി ഉണ്ട്...  ഞങ്ങളെ വീണ്ടും ഒന്നിപ്പിച്ചതിനു...  ആദി ആമിയെ നോക്കി... 

ഒരു പെണ്ണ് തന്റെ ജീവിതത്തിൽ വന്നു തന്റെ കൂട്ടുകാരെ അകറ്റി... 
എന്നാൽ മറ്റൊരു പെണ്ണ് തന്നിലെക്കു വീണ്ടും ആ ബന്ധങ്ങൾ കൂട്ടി യോജിപ്പിച്ചു... 

 പെണ്ണ് എന്നും ഒരു അത്ഭുതം തന്നെയാണ്.. 
അവനു ആമിയോട് അതിയായ സ്നേഹം തോന്നി...

എന്നാൽ നിങ്ങൾ വിശേഷങ്ങൾ പങ്കുവെക്കു...  ഞങ്ങൾ അങ്ങോട്ട് മാറി നിൽക്കാം...  ഹാഫ് ഹൗർ കേട്ടോ...  ജിത്തു അതും പറഞ്ഞു ആമിയെ കൊണ്ട് ഹോട്ടലിലേക്ക് നടന്നു.... 

കാറിൽ നിന്നും ഇറങ്ങുമ്പോൾ തന്നെ കണ്ടത് ദേവ്ന്റെ അനിയനെ ആണ്....  

അവനു തന്നെ മനസിലായില്ല എന്ന് തോന്നുന്നു...  

അവനെ കടന്നു പോയപ്പോൾ ആണ് മഹി പറഞ്ഞത്... 
മീര താൻ ആ പെൺകുട്ടിയെ കണ്ടോ... 
ഒരു മേക്കപ്പ് പോലും ഇല്ലാതെ സാരി ചുറ്റി എത്ര സിംപിൾ ആണ് എന്ന്... 
നിനക്കും അങ്ങനെ ഓക്കേ നടന്നൂടെ.. 


ഓഹ് തുടങ്ങി... 

.എന്താ? 


അല്ല അങ്ങനെ നടക്കാം എന്ന് പറഞ്ഞതാണ്... 

അവൻ ഒന്നും മിണ്ടിയില്ല.... 


താൻ ഓഫീസ് ഓക്കേ കണ്ടോ...  എനിക്ക് കുറച്ചു വർക്ക്‌ ഉണ്ട്... 


അതു കേൾക്കണ്ട താമസം അവൾ നടന്നു തുടങ്ങി... 

ദേവ് ഭയങ്കര ഹാപ്പി ആയിരുന്നു....  അവനു ആമിയെ കെട്ടിപ്പിടിക്കാൻ തോന്നി... 

അവൻ അവരോടു യാത്ര പറഞ്ഞു അവർക്കു അരികിലേക്ക് ചെന്നു... 


മീര നടന്നു നടന്നു മീറ്റിംഗ് ഹാളിൽ എത്തി...  അവിടെ  നേരത്തെ കണ്ട പെണ്ണുമായി കളിച്ചു ചിരിച്ചു ഇരിക്കുന്ന ദേവ്നെയാണ്... 

വല്ലാത്ത ഒരു തിളക്കം അവനു ഉണ്ടായിരുന്നു... ഒന്നുകൂടി ഹാൻഡ്സോം ആയ പോലെ...  അവൾക്കു ഒരു നഷ്ടബോധം തോന്നി... 


അവൾ നേരെ അവന്റെ അടുത്തേക്ക് പോയി... 


ഹായ് ദേവ്..... 


ദേവ് തന്റെ മുന്നിൽ നിൽക്കുന്ന മോഡേൺ പെൺകുട്ടിയെ നോക്കി.... 


താൻ എന്നെ മറന്നു കാണില്ല അല്ലെ... 


ദേവ് ആ മുഖം ഓർമയിൽ പരതി.... 

യാ...  ഐ നോ...  ആരതി നമ്പ്യാർ? 

മീര ഞെട്ടി....  ദേവ് താൻ എന്നെ മറന്നോ.... 

സോറി...  എനിക്ക് പെട്ടെന്ന് അതാ.... 


ദേവ് തമാശ കളിക്കല്ലേ...  അവന്റെ മറുപടിയിലെ നീരസം അവളുടെ വാക്കുകളിൽ പ്രകടമായി... ഞാൻ മീരയാണ്.... 

മീരാ?  അവൻ സംശയത്തോടെ ചോദിച്ചു... 


ദേവ് നീ എന്നെ മറന്നു കാണില്ല എന്ന് കരുതി... 


അതിനു ഞങളുടെ വീടിന്റെ തേപ്പ് ഓക്കേ കഴിഞ്ഞതാണ്...  പിന്നെ എന്തിനാ ഒരു തേപ്പ്ക്കാരിയെ ഓർത്തിരിക്കുന്നതു -ജിത്തു.. 


ജിത്തു....  -ദേവ് അവനെ വിളിച്ചു.. 

മീരാ....  പെട്ടൊന്ന്......  സോറി......  ദേവ് വാക്കുകൾക്കായി പരതി.... 
അത്ഭുതം തോന്നുന്നു മീരാ....  നിന്റെ മുഖം ഓർമകളിൽ പോലും ഇല്ലാത്തതു കൊണ്ട്.... 
പിന്നെ ഞാൻ കാണുമ്പോൾ നീ ഇങ്ങനെ അല്ലായിരുന്നു അതാ... 

പിന്നെ സുഖമല്ലേ?  
താൻ എന്താ ഇവിടെ.? 


ഇതു എന്റെ ഹസ്ബൻഡ്ന്റെ പ്രൊജക്റ്റ്‌ നടക്കുന്നുണ്ട്...  അവരുടെ പാർട്ണർന്റെ ഹോട്ടൽ ആണ് ഇതു... 


പിന്നെ സുഖം... 

ദേവ് ഞാൻ നിന്നെ എന്നും ഓർക്കും...  ഞാൻ എടുത്ത തീരുമാനം തെറ്റായി എന്ന് തോന്നുന്നു അല്ലെ... 

ദേവ് എനിക്ക് ഒരു അവസരം കൂടി തരുമോ? 

മീരാ......  തന്നോട് എനിക്ക് തീർത്താൽ തീരാത്ത കടപ്പാട് ഉണ്ട്...  
താൻ എന്നെ അന്ന് ഉപേക്ഷിച്ചു പോയതിനു... 

അവൾ ഞെട്ടി അവനെ നോക്കി... 

ഒരുപാട് നന്ദി ഉണ്ട്.... 

അവൻ ആമിയെ വിളിച്ചു.... 

ആമി....  ഇതു മീര... 

മീര...  അഭിരാമി...  എന്റെ ആമി...  മൈ മൈൻ,  ബെറ്റർ ഹാഫ്,  വൈഫ്...  അവളെ ചേർത്തു പിടിച്ചു അവൻ പറഞ്ഞു... 


അവളുടെ മുഖത്തെ ആ പുഞ്ചിരി മതിയായിരുന്നു അവൾ എത്രമാത്രം ഹാപ്പി ആണ് എന്നതിന്... 


ഓക്കേ മീരാ...  കണ്ടതിൽ സന്തോഷം...  
അവൻ ആമിയെ തോളിൽ കയ്യ് ഇട്ടു ചേർത്ത് പിടിച്ചു നടന്നു..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story