നിലാവ്: ഭാഗം 28

nilav

രചന: ദേവ ശ്രീ

മീരക്കു അവരുടെ കളിച്ചിരികളിൽ അസൂയ തോന്നി... 

അവൻ അവളെ കെയർ ചെയ്യുന്നത്,  അവളിലേക്ക് പാറി വീഴുന്ന അവന്റെ നോട്ടങ്ങൾ....  

എല്ലാം അവൾക്കു അസഹനീയമായി... 

മീര അവിടെ നിന്ന് പോയി.... 

മീറ്റിംഗ് ഹാളിൽ  മഹേഷും അവന്റെ മാനേജറും പി എ യും ഉണ്ടായിരുന്നു... 

ജിത്തുവും ദേവും ആമിയും വന്നിരുന്നു.... 


അപ്പോഴാണ് ഡോർ തുറന്നു ഒരു ചെറുപ്പക്കാരനും ഒപ്പം ഒരു പെൺകുട്ടിയും വന്നത്.... 

അവരെ മഹേഷ്‌ ക്ഷണിച്ചു...... 

ദീപക് വന്നില്ലേ?  - മഹേഷ്‌


സാർ വരുന്നില്ല...  ഞങ്ങളോട് ഡീൽ ചെയ്യാൻ ആണ് പറഞ്ഞത്...  അവർ പറഞ്ഞു 


ഓക്കേ സിറ്റ്...  മഹേഷ്‌ കാര്യങ്ങൾ വിശദമായി പറഞ്ഞു കൊടുത്തു... 

ഇടക്ക് ഇടക്ക് മഹേഷിന്റെ നോട്ടം ആമിയിലേക്ക് പാറി വീഴുന്നുണ്ടായിരുന്നു...  
അതു കാണുമ്പോൾ ദേവനു ഡീൽ ഒഴിവാക്കി അവിടെ നിന്നും എഴുന്നേറ്റു പോവാൻ തോന്നി... 


അതു മനസിലായ വണ്ണം ആമി ദേവന്റെ കയ്യിൽ മുറുകെ പിടിച്ചു... 

അതു മതിയായിരുന്നു അവനു റിലീഫ് ആകാൻ.... 


ജിത്തു നന്നായി തന്നെ കാര്യങ്ങൾ പ്രേസേന്റ് ചെയ്തു.... 

രണ്ടുപേരുടെയും പ്രസന്റേഷൻ നന്നായതു കൊണ്ടും   അവന്റെ വർക്ക്‌ ഹെവി ആയതു കൊണ്ടും പാർട്ണർ ഷിപ്പിൽ വർക്ക്‌ ഏറ്റെടുത്തു നടത്താൻ പറ്റുമോ എന്ന് ചോദിച്ചു... 

രണ്ടുപേർക്കും സമ്മതമായിരുന്നു... 

6 മോന്ത്‌ അഗ്രിമെന്റിൽ വർക്ക്‌ ചെയ്യാൻ അവർ തീരുമാനം ആക്കി... 


അഗ്രിമെന്റ് റെഡി ആകുമ്പോഴേക്കും ദീപക്നോട്‌ അവിടെ എത്താൻ പറഞ്ഞു.... 

🧡🧡🧡🧡🧡🧡🧡🧡

രണ്ടു മണിക്കൂർ കഴിഞ്ഞാണ് അഗ്രിമെന്റ് റെഡിയായതു.  അഗ്രിമെന്റിൽ ദേവ് സൈൻ ചെയ്തു.... 


ശേഷം പേപ്പേഴ്സ് റെഡിയാക്കാൻ ആമിയോട് പറഞ്ഞു....  അവൻ ഒരു ഫോൺ വന്നപ്പോൾ പുറത്തു പോയി.... 


അവൾ പേപ്പേഴ്സ് നോക്കി....  നാഷാ  ഗ്രൂപ്പ്ന്റെ എല്ലാ ഡീറ്റെയിൽസും ഉണ്ട് അതിൽ... 

പിന്നെ ഞങ്ങളുടെ എല്ലാ ഡീറ്റെയിൽസും... 

മംഗലത്ത് ഗ്രൂപ്പ്‌....  അതു കണ്ടതും അവൾക്കു നെഞ്ച് പിടക്കാൻ തുടങ്ങി.... 


വീണ്ടും ഒരു കണ്ടുമുട്ടൽ....  കണ്ണേട്ടന് വേണ്ടിയാണോ എല്ലാവരും കാത്തിരിക്കുന്നതു... 

അവൾ മൈൻഡ് നോർമൽ ആക്കി... 
ഞാൻ എന്തിനു നേർവേസ് ആകണം... 
തന്റെ ചേച്ചിയുടെ ഭർത്താവ്....  അപ്പച്ചിയുടെ മകൻ... 

അവൾ മൈൻഡ് കണ്ട്രോൾ ചെയ്തു.... 

താലിയിൽ മുറുകെ പിടിച്ചു.... തന്റെ ആദി ഏട്ടൻ....  തന്റെ പ്രാണൻ.... 


കുറച്ചു നിമിഷങ്ങൾക്ക് ശേഷം ദീപക് വന്നു...  മഹേഷിനു കൈ കൊടുത്തു...  
അഗ്രിമെന്റ് സൈൻ ചെയ്തു.... 

മഹേഷ്‌ അതിന്റെ പേപ്പേഴ്സ് റെഡിയാക്കാൻ വേണ്ടി പറഞ്ഞു പോയി... 


ദീപകിന്റെ പി എ ടൈപ്പ് ചെയ്തു തുടങ്ങി... 

സാർ വർമ്മ ഗ്രൂപ്പും ആയി പാർട്ണർ ഷിപ്പിൽ ആണ്...  -മാനേജർ 

മ്മം....  അഗ്രിമെന്റ് കണ്ടു... 
ഓൺ മിസ്റ്റർ ആദിദേവ് അല്ലെ?  - ദീപക്. 

യെസ്...  ഇവിടെ ഉണ്ടായിരുന്നു....  ആഹാ സാറിന്റെ പി എ ഇതാ നിൽക്കുന്നു... 

അഭിരാമി തന്റെ സാർ എവിടെ? 

ദീപക് തിരിഞ്ഞു നോക്കി..... അവനു അവന്റെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല....

താൻ ഇത്രയും കാലം തിരിഞ്ഞു നടന്ന തന്റെ പ്രാണൻ.... അവനു ലോകം കീഴടക്കിയ സന്തോഷം തോന്നി... 


അഭി........  അവന്റെ ചുണ്ടുകൾ മന്ത്രിച്ചു.... 


അഭി........ 


ഹലോ സാർ....  -അഭി 


അഭി മോളെ...  നിന്നെ ഞാൻ എവിടെയൊക്കെ അന്വേഷിച്ചു.....  നീ പറഞ്ഞു മുഴുവൻ ആക്കും മുന്നേ അവൾ ചോദിച്ചു... 

വേണി ചേച്ചി സുഖമായി ഇരിക്കുന്നോ? 


അവൻ ഒരു നിമിഷത്തേക്ക് മൗനമായി... 
അഭി മോളെ അവൻ അവളുടെ അടുത്തേക്ക് ചെന്നു... 

അഭി എനിക്ക് തെറ്റ് പറ്റിപോയി...  നീ ഇല്ലാതെ എനിക്ക് പറ്റില്ല...  വേണിയെ എനിക്ക് സ്നേഹിക്കാൻ ആവില്ല...  ദേ എൻറെ മനസ് മുഴുവൻ നീയാ... 
വാ നമുക്ക് പോകാം... 


അവൻ അവളുടെ കയ്യിൽ പിടിച്ചു...  
അവൾ ആ കൈ തട്ടി എറിഞ്ഞു.... 

എന്തൊക്കെയാ നിങ്ങൾ പറയുന്നത്...  നിങ്ങൾ എന്റെ ചേച്ചിയുടെ ഭർത്താവ് ആണ്... 


അഭി ഞാൻ സ്നേഹിച്ചതു നിന്നെയാണ്...  നിന്റെ കൂടെയാണ് ഞാൻ ജീവിക്കാൻ ആഗ്രഹിച്ചത്.   

നിങ്ങൾ എന്താ എന്നെ കളിയാക്കുകയാണോ? 
സ്നേഹമോ? അവൾ ഒന്ന് പുച്ഛിച്ചു....  
ഈ പറഞ്ഞ സ്നേഹം നിങ്ങൾക്കു എന്നോട് ഉണ്ടായിരുന്നു എങ്കിൽ നിങ്ങൾ എന്നെ ഒരിക്കലും തനിച്ചാക്കുമായിരുന്നില്ല.... എന്റെ അമ്മടെ, അച്ഛന്റെയും മരണ ശേഷം ആരുമില്ലാത്തവളാവില്ലായിരുന്നു അഭിരാമി.... 


ഈ സ്നേഹത്തിനും ചേർത്ത്പിടിക്കലിനു കൊതിച്ച ഒരു കാലം ഉണ്ടായിരുന്നു....  എന്നെ അവഗണിച്ചു മാറ്റി നിർത്തുമ്പോൾ ഈ സ്നേഹം ഞാൻ കണ്ടില്ലല്ലോ....  
എന്റെ ചേച്ചിയുടെ കൂടെ നടക്കുമ്പോഴും....  അവളുടെ കഴുത്തിൽ താലി ചാർത്തുമ്പോഴും ഈ സ്നേഹം ഞാൻ കണ്ടില്ല.... 


ഒരു പെണ്ണ് അനുഭവിക്കുന്ന ഒറ്റപെടൽ ഉണ്ടല്ലോ..    
അതിനു അത്രയേറെ ഭീകരതയുണ്ട്.... 


ഇനി ഇതും പറഞ്ഞു എന്റെ അടുത്ത് വന്നേക്കരുതു... 


അവൾ നടന്നു..... 


കണ്ണൻ അവളുടെ കയ്യിൽ പിടിച്ചു....  

അഭി തെറ്റ് പറ്റി....  തിരുത്താൻ ഒരു അവസരം തരുമോ പ്ലീസ്.... 

എങ്ങനെ തിരുത്തും?  എന്റെ ചേച്ചിയുടെ താലി അറുത്തിട്ടോ.....  
നാണം ഉണ്ടോ നിങ്ങൾക്ക് ഇതു എന്നോട് പറയാൻ.... 


അവൾ നടന്നു.... 

അവളെ നഷ്ട്ടപെടും എന്ന് തോന്നിയ നിമിഷം അവൻ ഭ്രാന്തൻ ആയി മാറുകയായിരുന്നു.... 

അവൻ അവളെ തടഞ്ഞു....  
നീ എന്റെ കൂടെ വരും....  നിന്നെ ഞാൻ കൊണ്ട് പോകും... 

നീ കണ്ണന്റെ പെണ്ണാണ്.... 

അവൾ അവന്റെ മുഖം അടച്ചു ഒന്ന് കൊടുത്തു.... 


അവൻ അവൾക്കു നേരെ തിരിഞ്ഞു....  അഭി നീ  എന്നെ തല്ലിക്കോ....  എത്ര വേണമെങ്കിലും....  എന്റെ കൂടെ വരില്ല എന്ന് പറയല്ലേ.... 
അവൻ അവളുടെ കൈ പിടിച്ചു അവന്റെ കവിളിൽ അടിക്കാൻ തുടങ്ങി.... 


ഒരു ആശ്രയത്തിനു എന്ന പോലെ അവൾ ആദിയെയും ജിത്തുവിനെയും നോക്കി...  
ആരെയും കണ്ടില്ല ... 


അവൾ അവളുടെ കൈ വലിച്ചു ഓടി.... 

അവൾ ഓടി പോയി ആരെയോ ചെന്ന് ഇടിച്ചു.... 
ആദി ഏട്ടൻ....  അവൾക്കു ശ്വാസം നേരെ വീണു.... 

എന്താ ആമി....  എന്താഡാ...  അവൻ അവളെ ഒരു കൈയാൽ ചേർത്തു പിടിച്ചു മറു കൈ കൊണ്ട് അവളുടെ തലയിൽ തലോടി  ചോദിച്ചു.... 

അതു കണ്ടു വന്ന കണ്ണനു ദേഷ്യം വന്നു... 
അവനിൽ നിന്ന് അഭിയെ പിടിച്ചു വലിച്ചു.... 


എന്താ.....  എന്തിനാ നീ...... 


mr.  ആദിദേവ് ഇതു ഞങളുടെ പേർസണൽ മാറ്റർ ആണ്....  ഒഫീഷ്യൽ അല്ല.... നിങ്ങൾ ഇടപെടേണ്ട.... 

ഇതു ഞാനും എന്റെ പെണ്ണും തമ്മിൽ ഉള്ള പ്രശ്നം.... 

ദേവ് ഞെട്ടി.... 
ആമിയെ പിടിച്ചു അവനിൽ നിന്നും വേർപെടുത്തി... 


കണ്ണൻ ദേഷ്യം കൊണ്ട് ദേവനോട്‌ പറഞ്ഞു.... 

ഇവളുടെ കാര്യത്തിൽ നീ ഇടപെടേണ്ട.... 
ഞാൻ ഇവളെ കൊണ്ട് പോകും....  ഇതു എന്റെ പെണ്ണാണ്.... 


അവന്റെ ആ നിമിഷത്തിലെ ഭാവം കണ്ടു അഭിക്ക് പേടി തോന്നി....  

അപ്പോഴേക്കും എല്ലാവരും അവിടെ എത്തി... 


കണ്ണൻ അഭിയുടെ നേരെ നിന്ന് അവളോട്‌ അവന്റെ കൂടെ ചെല്ലാൻ പറഞ്ഞു.... 

അഭി ആദിയിൽ മുറുകെ പിടിച്ചു.... 

അതു കണ്ടു അവനു ദേഷ്യം കൂടി...  അവൻ അഭിക്ക് നേരെ കൈ ഓങ്ങി... 

അത് ദേവ് തടഞ്ഞു....  
പിന്നെ പരസ്പരം ഒരു മൽപിടുത്തം തന്നെ ആയിരുന്നു.... .. 

ദേവന്റെ അടി കൊണ്ട് കണ്ണൻ അവശനായി.... 


വേണ്ട.....  മതി.... അഭി ദേവനെ തടഞ്ഞു.....  


അവളെയും കൊണ്ട് നടക്കാൻ ഒരുങ്ങിയ ദേവനെ കണ്ണൻ പിന്നിൽ നിന്നും ചവിട്ടി....  


അടിക്കാൻ ആയി ഓങ്ങി.... 

അപ്പോഴേക്കും അഭി കണ്ണനു മുന്നിൽ കയറി നിന്നു....


അവളുടെ കണ്ണിൽ അഗ്നിയായിരുന്നു.... 

അവൾ അവനോടു അലറി.... 

തൊട്ട് പോകരുത്.... 


വേഗം അവൾ ദേവന്റെ അടുത്ത് പോയി....  അവനെ പിടിച്ചു എഴുനെല്പിച്ചു....  

അവന്റെ നെറ്റി പൊട്ടി ചോര വന്നത് കണ്ടു അവളുടെ നെഞ്ച് പിടഞ്ഞു.... 

ആദി ഏട്ടാ....  ചോര....  അവൾ ടെൻഷൻ കൊണ്ട് പറഞ്ഞു.... -അഭി 


സാരമില്ലഡാ....  വേദന ഒന്നുമില്ല... -ദേവ് 


അവൾ അവനെ നെഞ്ചോട് ചേർത്ത് പിടിച്ചു.... അവളുടെ സാരി തല കൊണ്ട് ബ്ലഡ്‌ ഒപ്പിഎടുത്തു... 

ഹോസ്പിറ്റലിൽ പോകാം....  അവൾ പറഞ്ഞു... 


ഇതൊന്നും ഇല്ല എന്റെ ആമി.... 


എന്നിട്ട് അവൻ കണ്ണനു നേരെ തിരിഞ്ഞു..... 


ദീപക് ഒരിക്കൽ തന്നെ വന്നു കണ്ടു നന്ദി പറയണം എന്ന് ഞാൻ മനസ്സിൽ കണക്കു കൂട്ടിയിരുന്നു... 


എന്റെ പ്രാണനെ.....  എന്റെ ആമിയെ എനിക്ക് തന്നതിന്.... 

താൻ അന്ന് അവളെ കൈ വിടാതെ ഇരുന്നു എങ്കിൽ എനിക്ക് ഇന്ന് ആ പുണ്യത്തെ കിട്ടില്ലായിരുന്നു.... 


ആ ഒരു കാര്യത്തിൽ എനിക്ക് തന്നോട് നന്ദി ഉണ്ട്... 

ദേവ് ഒരു താക്കീത് എന്ന വണ്ണം കണ്ണനോട് പറഞ്ഞു... 

മേലിൽ എന്റെ പെണ്ണിന്റെ മേൽ നിന്റെ ഒരു നോട്ടം പതിയരുത്.... 

പതിഞ്ഞാൽ ഈ ആദിദേവ് ആരാണ് എന്ന് താൻ അറിയും.... 

കൊള്ളാം മിസ്റ്റർ താന്റെ മനസ്സിലെ ആഗ്രഹം..... 
അഭിയുടെ ജീവിതത്തിൽ ഒരു പുരുഷൻ മാത്രമേ ഉണ്ടാകു.... അതു ഈ ദീപക് ആയിരിക്കും...  അവളുടെ കണ്ണേട്ടൻ.....  അവൻ പറഞ്ഞു... 


ദേവ് ഒന്ന് ചിരിച്ചു.... 
സ്നേഹിച്ച പെണ്ണിനെ വിട്ടു കളയാൻ ഞാൻ ദീപക് അല്ല...  ആദിദേവ് ആണ്.... 

അവളെ കൈ വിടില്ല എന്ന വാക്ക് ഞാൻ കൊടുത്തിട്ടുണ്ട് എങ്കിൽ  എന്റെ അവസാനം വരെ അവളെന്റെ കൂടെ ഉണ്ടാകും... 

പിന്നെ അവൾ ഇപ്പോ അഭിരാമി വിശ്വനാഥൻ അല്ല... 
അഭിരാമി ആദിദേവ് ആണ്... 
എന്റെ ഭാര്യ...... എന്റെ പ്രാണൻ... 

അവളുടെ കഴുത്തിലെ താലി അവൻ പുറത്തേക്കു ഇട്ടു.... 


അഭി...... 


നിങ്ങളെ പോലെ എന്റെ പണം കണ്ടിട്ട് അല്ല.... 
ആരുമില്ലാത്ത,  ഒന്നുമില്ലാത്ത അഭിരാമിയെ തന്റെ പ്രാണൻ ആയി കണ്ടു സ്നേഹിക്കുന്നുണ്ട് ന്റെ ആദി ഏട്ടൻ..... 

ഇനി ഒരു ജന്മം കൂടി ഉണ്ടെങ്കിൽ അതും ഞാൻ ആ മനുഷ്യന്റെ പാതിയായി ജനിക്കാൻ ആഗ്രഹിക്കുന്നു..... 

അത്രമേൽ ഞാൻ പ്രണയിക്കുന്നു..... 

അവൾ നടന്നകന്നു..... 

കണ്ണൻ  അറിയുകയായിരുന്നു...
അഭിയുടെ മനസിലെ വെറുപ്....  
അവഗണനയുടെ വേദന..... 
അവൾക്കു ആദിയോടുള്ള സ്നേഹം...... 


അവനു വേദന തോന്നി.... 
പ്രാണൻ പോകുന്ന വേദന..... 
അതെ തന്റെ പ്രാണൻ അകന്നു പോകുന്ന വേദന.... 

അവൻ ഓർത്തു... 
അവളും അനുഭവിച്ചു കാണും....  ഇതേ വേദന....
ഇതേ അവഗണന.... 

താൻ അർഹനാണു ഇതിനു..... 


ഇനി അഭി തനിക്കു സ്വന്തമല്ല..... 

ഇനി ഒരു ജന്മവും അവൾക്കു തന്നെ വേണ്ട.... 

അവൻ അവൾക്കു അത്രമേൽ പ്രിയപ്പെട്ടവനാണു.... 

താൻ സ്നേഹിക്കുന്ന ഒരാൾ മറ്റൊരാളെ പ്രാണൻ ആയി കാണുമ്പോൾ ഉണ്ടാകുന്ന വേദന..... 
ഹൃദയം പറിഞ്ഞു പോകുന്ന വേദന  അവനും അനുഭവിച്ചു...........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story