നിലാവ്: ഭാഗം 29

nilav

രചന: ദേവ ശ്രീ

പോകുന്നതിനു മുൻപ് ദേവ് അവന്റെ അരികിലേക്ക് വന്നു.... 

ശേഷം കണ്ണനോട് പറഞ്ഞു.... 

അവൾ എന്റെ ആണ്...... 

അവൾ എന്റെ ആണെന്ന് പറഞ്ഞാൽ അതിനു ഒറ്റ അർത്ഥമേയുള്ളൂ...... എന്റെ മാത്രമാണ് എന്ന്..... 

ഇനി നിന്റെ നിഴൽ വെട്ടം പോലും അവൾക്കു പിറകെ ഉണ്ടാകരുത്.... 

ഉണ്ടായാൽ....  ഒരു താക്കീതെന്നവണ്ണം ദേവ് പറഞ്ഞു..... 
തീർക്കും ഞാൻ......  ആദിദേവ് ആണ് പറയുന്നത്..... 

ദേവും ജിത്തുവും ആമിയും അവിടെ നിന്നും പോയി.... 

ദിവസങ്ങൾ കടന്നു പോയി..... 


ഇതിനിടയിൽ ആമിയും ആദിയും പ്രണയിച്ചു കൊണ്ടേയിരുന്നു.... 


വർമ്മ ഗ്രൂപ്പ്സ് വളർന്നു കൊണ്ടേ ഇരുന്നു.... 

ഒരുദിവസം ദേവനെ കാണാൻ കണ്ണൻ വന്നു... 

ആദ്യം ദേവ് ഒന്ന് അമ്പരന്നു എങ്കിലും പിന്നെ ഒന്നു പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു... 

വരൂ mr.ദീപക്... 
ഇരിക്ക്... 


താങ്ക്സ്...  ദീപക് ഇരുന്നു... 

ഞാൻ ഒരു കാര്യം പറയാൻ വേണ്ടി വന്നതാണ്..  

മംഗലത്ത് ഗ്രൂപ്പ്‌ കുറേയായി നഷ്ട്ടത്തിൽ ആണ്... 
കുറെ കടങ്ങളും ഉണ്ട്...  അതു കൊണ്ട് തറവാടും മംഗലത്ത് ഗ്രൂപ്പ്‌ ഞങ്ങൾ വിൽക്കുകയാണ്....

താല്പര്യം ഉണ്ടെങ്കിൽ......   കണ്ണൻ മുഴുവൻ ആക്കിയില്ല... 


ഓക്കേ...  ഞാൻ വാങ്ങിചോളം....  എന്താ നിങ്ങളുടെ ഡിമാൻഡ്....  

30 കോടി .... 


ഓക്കേ...  പേപ്പേഴ്സ് റെഡി ആക്കിക്കോളു.....


ഓക്കേ.... അവൻ എഴുന്നേറ്റു.... 


പിന്നെ എല്ലാം പെട്ടൊന്ന് ആയിരുന്നു...  
 രെജിസ്ട്രേഷൻ കഴിഞ്ഞു.... 

അവൻ അത് ആമിയുടെ പേരിൽ ആണ് വാങ്ങിയത്... 


അവർക്കെല്ലാം ദേവ് കണ്ണന്റെ ഫ്രണ്ട് മാത്രമായിരുന്നു... 


എല്ലാം കഴിഞ്ഞപ്പോൾ കണ്ണൻ ദേവനോട്‌ പറഞ്ഞു ഓൺ വീക്കിനുള്ളിൽ വീട് ഒഴിഞ്ഞു തരാം... 


അത് കേട്ട ദേവ് കണ്ണനോട് പറഞ്ഞു 

അത് പറ്റില്ല ദീപക്.... 


കണ്ണനും അവന്റെ അച്ഛനും അമ്മാവനും ദേവനെ നോക്കി... 

 
എന്തായാലും ഞാനോ എന്റെ ഭാര്യയോ അവിടെ വന്നു താമസിക്കില്ല... 
അതുകൊണ്ട് നിങ്ങൾക്ക് അവിടെ താമസിക്കാം. 
വാടക ഒന്നും വേണ്ട...  അവിടെ എപ്പോഴും ആളുണ്ടാകുമല്ലോ.... 

സാർ.....  അഭിയുടെ വല്യച്ഛൻ വിളിച്ചു... 
നന്ദി ഉണ്ട്... 


എന്നെ സാർ എന്നൊന്നും വിളിക്കണ്ട...  ദേവ് എന്ന് വിളിച്ചോളൂ...  ദീപക്കിനെ പോലെ കണ്ടാൽ മതി.... 

അവർ അവിടെ നിന്നും പിരിഞ്ഞു.... 

ദേവ് ദീപക് വിളിച്ചു... 
താൻ എന്തിനാടോ.....
തന്റെ ആമിയെ അത്രയും ദ്രോഹിച്ച ഞങ്ങളോട് എന്തിനാ ഈ കരുണ.....

ദേവ് ഒന്ന് ചിരിച്ചു.... 
എനിക്ക് എല്ലാവരോടും നന്ദി മാത്രമേ ഉള്ളു... 
എന്റെ ആമിയെ എനിക്ക് തന്നതിന്... 


പിന്നെ ആ മണ്ണിൽ രണ്ടു ആത്മക്കൾ ഉറങ്ങുന്നുണ്ട്... 
അവർ അവിടെ തനിച്ചാവാൻ പാടില്ല... 

നിങ്ങൾ അവിടെ താമസിക്കുമ്പോൾ അവിടെ ആളും അനക്കവും ഓക്കേ ഉണ്ടാകുമല്ലോ... 

അതാകും ആമിയുടെ സന്തോഷം.... 


ദീപക് തിരിഞ്ഞു നടന്നു... 


ദീപക് ദേവ് വിളിച്ചു....  

അവൻ ഒന്ന് തിരിഞ്ഞു നോക്കി 

ദേവ് അവന്റെ കയ്യിലെക്ക്‌ ഒരു കവർ വെച്ചു കൊടുത്തു.... 

അതു തുറന്നു നോക്കി കണ്ണൻ അതിശയം കൊണ്ട് ദേവനെ നോക്കി... 

വർമ്മ ഗ്രൂപ്പിന്റെ പുതിയ മാനേജർ പോസ്റ്റിലെക്കുള്ള അപ്പോയ്ന്റ്മെന്റ് ലെറ്റർ ആയിരുന്നു... 


തനിക്കു ഇപ്പോ ഒരു ജോബ് വേണം എന്ന് തോന്നി... 
താല്പര്യം ഉണ്ടെങ്കിൽ ജോയിൻ ചെയ്യാം... 
ദേവ് പറഞ്ഞു... 


കണ്ണൻ ദേവനെ കെട്ടിപിടിച്ചു.... 

ഒരുപാട് നന്ദിയുണ്ട്....  
കൈ വിടമായിരുന്നു... 
എന്നിട്ടും ചേർത്തു പിടിച്ചതിനും.... 


കണ്ണൻ വർമ്മ ഗ്രൂപ്പിൽ ജോയിൻ ചെയ്തു.... 


***
അഭി കേസിന്റെ പുറകെ ആയതു കൊണ്ട് കുറെയായി ഓഫീസിൽ പോകാറില്ല.... 

ഇനി ഒരു മൂന്നു സിറ്റിങ് കൂടി കഴിഞ്ഞാൽ പുതിയ ഡോക്യുമെന്റ് ഉണ്ടാക്കി അഭിക്ക് അവളുടെ പ്രോപ്പർട്ടി തിരികെ ലഭിക്കും... 

🧡🧡🧡🧡🧡🧡


ബോസ്സ്....  കേസ് അവൾക്കു അനുകൂലമാണ്... 


അപ്പുറത്ത് നിന്നും ഒരു പൊട്ടി ചിരി കേട്ടു.... 
അതിനു ഇനി അവൾ ജീവനോടെ ഉണ്ടെങ്കിൽ അല്ലെ... 


ബോസ്സ് അപ്പൊ.... 


യെസ് ഇനി ഞാൻ നേരിട്ട് ഇറങ്ങുകയാണ്....
അഭിരാമിയുടെ അന്തകനായി..... 
അവൻ അട്ടഹസിച്ചു... 


💙💙💙💙💙


വേണി ഒരു പെൺകുട്ടിക്ക് ജന്മം നൽകി... 

ദീപക്കിന് കുഞ്ഞിനെ കാര്യമാണെങ്കിലും വേണിയോട് അത്ര അടുപ്പം ഉണ്ടായിരുന്നില്ല... 

വേണിക്ക് അതിൽ സങ്കടം ഉണ്ടെങ്കിലും അവൾ അത് പുറത്തു കാണിച്ചില്ല.... പതിയെ മാറും എന്ന് കരുതി അവൾ ആശ്വാസിച്ചു... 

💙💙💙💙💙

കുഞ്ഞിന്റെ നൂല് കേട്ടാണ് ആഘോഷിക്കണം... 
ദേവനെ വിളിക്കണം... 
ഇനി വേണിയും കുഞ്ഞുമായി എല്ലാം മറന്നു ഒരു ജീവിതം തുടങ്ങണം  ദീപക് മനസ്സിൽ ഓർത്തു... 

ദേവന്റെ ക്യാബിനിലെക്ക് നടന്നു... 

മെ ഐ -ദീപക്... 


യെസ്...  ഇരിക്ക് ദീപക്. -ദേവ് 


ദേവ് കുഞ്ഞിന്റെ നൂല് കേട്ടാണ് നാളെ..  
വരണം.... -ദീപക് 


ഓഹ് തീർച്ചയായും വരാം... -ദേവ് 


രണ്ടുപേരും കൈ കൊടുത്തു പിരിഞ്ഞു.... 

രാത്രി ആമിയെ നെഞ്ചോട് ചേർത്തു കിടത്തി ദേവ് പറഞ്ഞു.....

 ആമി നാളെ നമ്മുടെ പുതിയ മാനേജറുടെ കുഞ്ഞിന്റെ നൂല് കേട്ടാണ്...  നമുക്ക് പോണം... 

ആഹാ...  എവിടെയാണ് ആദി ഏട്ടാ... 

അതൊക്കെ സർപ്രൈസ് ആണ് ആമി കുട്ടി..... നാളെ കാണാം... 


💚💚💚💚💚

രാവിലെ തന്നെ രണ്ടുപേരും ഒരുങ്ങി ഇറങ്ങി.... 

വഴിയിൽ നിർത്തി ദേവ് കുഞ്ഞിന് കുറച്ചു സ്വർണം വാങ്ങി  ആമിടെ കയ്യിൽ കൊടുത്തു .. 


അവൾ അത് ചിരിച്ചു കൊണ്ട് വാങ്ങി... 


ഇനിയും ഒരുപാട് ദൂരം ഉണ്ടോ ആദി ഏട്ടാ... 


ഇല്ല എന്ന് തോന്നുന്നു...  ഞാനും ആദ്യമായാണ്... 
റൂട്ട് മാപ്പ് അവൻ സെന്റ് ചെയ്തിട്ടുണ്ട്...  അതു നോക്കി പോകാം... 


കുറച്ചു കഴിഞ്ഞതും അഭി പറഞ്ഞു ആദി ഏട്ടാ വഴി മാറി എന്ന് തോന്നുന്നു... 


അത് തനിക്കു എങ്ങനെഡോ അറിയാ... നമ്മൾ ആദ്യമല്ലേ..... 


ഏട്ടാ നമുക്ക് തിരിച്ചു പോകാം...  പ്ലീസ്... 


എന്താടാ.....


ഏട്ടാ ഇതു എന്റെ വീട്ടിലേക്കു ഉള്ള വഴിയാണ്.... 


ആഹാ അപ്പൊ വഴി തെറ്റിട്ടില്ല.... 

എന്ത്?  അഭി ചോദിച്ചു.... 


എന്റെ ഭാര്യേ....  നമ്മൾ പോകുന്നത് വർമ്മ ഗ്രൂപ്പിന്റെ മാനേജർ ദീപക്കിന്റെ കുഞ്ഞിന്റെ നൂല് കെട്ടിന് ആണ്.... 


അവൾ അവനെ നോക്കി.... 


അത് കണ്ടു അവൻ ആദ്യം മുതൽ എല്ലാം പറഞ്ഞു കൊടുത്തു... 
കടം കൊണ്ട് മംഗലത്ത് ഗ്രൂപ്പ്‌ വിൽക്കേണ്ടി വന്നതും...  അവർക്ക് തന്നെ അവിടെ താമസിക്കാൻ അനുവാദം കൊടുത്തുതും കണ്ണനു ജോലി കൊടുത്തതും എല്ലാം... 


എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അവൾക്കു അത്ഭുതം തോന്നി.... 


അവൾ ആദിയെ കെട്ടിപിടിച്ചു.... 
എന്റെ ഭാഗ്യമാണ് ആദിഏട്ടൻ.... 


മംഗലത്ത് വീടിന് മുന്നിൽ വണ്ടി വന്നു നിന്നു... 

കാലങ്ങൾക്ക് ശേഷം വീണ്ടും തന്റെ തറവാട്ടിൽ.... 


ദേവ് ഇറങ്ങി.... 
ദേവനെ കണ്ട കണ്ണൻ അവനെ അകത്തേക്കു ക്ഷണിച്ചു... 
അപ്പോഴേക്കും കണ്ണന്റെ അച്ഛനും അമ്മാവനും ഇറങ്ങി വന്നു 

വാ മോനെ... അവർ അവനെ അകത്തേക്ക് കൂട്ടി... 

ചടങ്ങ് തുടങ്ങാൻ നോക്കുകയായിരുന്നു... 
കണ്ണൻ പറഞ്ഞു... 

 വേണിയുടെ കയ്യിൽ ഇരിക്കുന്ന കുഞ്ഞിനെ ദേവ് നോക്കി.. അവനു വാത്സല്യം തോന്നി... 

വേണി എന്റെ ബോസ്സ് ആണ്... -ദീപക് 

വേണി ചിരിച്ചു...  അവൾ കുഞ്ഞിനെ എടുക്കാൻ കൊടുത്തു... 

അപ്പോഴേക്കും വല്യമ്മയും അപ്പച്ചിയു വന്നു... 

ദേവനോട്‌ ചോദിച്ചു...   ഒറ്റക്ക് ആണോ വന്നത്? 


അല്ല വൈഫ്‌ ഉണ്ട് -ദേവ് 


എന്നിട്ട് എവിടെ? വേണി 

അപ്പോഴാണ് അവൻ ആമിയെ നോക്കിയത്... 

കുറച്ചു അപ്പുറത്ത് ഉള്ള അസ്ഥി തറയിൽ അവൾ തല വെച്ചു കിടക്കുകയായിരുന്നു..  

ആ കാഴ്ച കണ്ടതും ദേവന്റെ നെഞ്ചോന്ന്‌ പിടഞ്ഞു... 


അവൻ കുഞ്ഞിനെ കൊടുത്തു ഓടി... 

കണ്ണൻ ഒഴികെ എല്ലാവരും അതു ആരാണ് എന്നറിയാൻ നോക്കി...  


അവൻ അവളെ പോയി അവിടെ നിന്നും എഴുനെല്പിച്ചു...  അവളെ ചേർത്തു പിടിച്ചു... 

ആദി ഏട്ടാ...  എന്റെ അച്ഛനും അമ്മയും....  അവൾ കരഞ്ഞു... 


ആമി കരയല്ലേ നീ ഇങ്ങനെ...  പ്ലീസ്...  അവൻ അവളുടെ കണ്ണുകൾ തുടച്ചു... 

അവളെയും കൊണ്ട് വീട്ടിലെക്ക് കയറി.... 

ദേവ് വേണിയെ നോക്കി എന്നിട്ട് പറഞ്ഞു...  ഇതാണ് എന്റെ വൈഫ്‌... എന്റെ   ആമി...  അഭിരാമി... 


എല്ലാവരും ഞെട്ടി... 


അപ്പോഴേക്കും അപ്പച്ചി അവളുടെ അടുത്ത് വന്നു  അഭി മോളെ അപ്പച്ചിയോട് നീ ക്ഷമിക്കണം....  അവർ അവളുടെ കൈ പിടിച്ചു കരഞ്ഞു... 


അതു കണ്ട ദേവ് പറഞ്ഞു...  അവൾക്കു ആരോടും ദേഷ്യമില്ല....  അവൾക്ക് എല്ലാവരോടും സ്നേഹം മാത്രമേ ഉള്ളു....  


അഭി ചിരിച്ചു.... 
കഴിഞ്ഞതൊക്കെ കഴിഞ്ഞു അപ്പച്ചി... 
ഇന്ന് ഞാൻ വളരെ സന്തോഷവതിയാണ്...  


അവൾ മുത്തച്ഛന്റെ അടുത്ത് പോയി...  
മുത്തച്ഛ..... അഭി മോളാണ്.... 
അവൾ ആദിയുടെ കൈ പിടിച്ചു... 
ഇതു എന്റെ ഭർത്താവ് ആണ്...  ആദി ഏട്ടൻ...  അവൾ പറഞ്ഞു... 


അയാൾ ആദിയെ ഒന്ന് നോക്കി... 
ശേഷം പറഞ്ഞു... 

ന്റെ കു.... ട്ടി...... പാവാ.......  അതിനെ....  അയാൾ വിക്കി വിക്കി അത്രയും പറഞ്ഞപ്പോൾ 


ദേവ് അവളെ ചേർത്ത് പിടിച്ചു പറഞ്ഞു...  മുത്തച്ഛന്റെ കൊച്ചുമോൾ ഈ ആദിയുടെ പ്രാണൻ ആണ്...  കൈ വിടില്ല ഒരിക്കലും....  ഞാൻ ഉണ്ടാകും അവൾക്കു....  ഒരിക്കലും അവളെ വിഷമിപ്പിക്കില്ല... 

അതു മതി.....  അയാൾ പറഞ്ഞു.... 


എല്ലാവർക്കും അവളോട്‌ സ്നേഹം മാത്രമായിരുന്നു....  
ഒരിക്കൽ ചെയ്തു പോയ തെറ്റ് ഓർത്തു അവർ കുറ്റബോധം കൊണ്ട് നീറി.... 


കണ്ണൻ കാണുകയായിരുന്നു ദേവനും അഭിയോട് ഉള്ള സ്നേഹം.... . 

ഒരിക്കൽ പോലും ഇത്ര കളങ്കമില്ലാതെ തനിക്കു പോലും അവളെ സ്നേഹിക്കാൻ കഴിയില്ല എന്ന് അവനു തോന്നി.... 


ഭക്ഷണം ഓക്കേ കഴിച്ചു അവർ അവിടെ നിന്നും ഇറങ്ങി... 

, 💜💜💜💜💜💜
രണ്ടു ദിവസമായി അഭിക്ക് വല്ലാത്ത ഒരു അസ്വസ്ഥത തുടങ്ങിയിട്ട്.... 

അതോണ്ട് അവൾ ഒരു ഡോക്ടറെ കാണാൻ പോയി....


അവൾക്കു വല്ലാത്ത നെഞ്ചിടിപ്പു തോന്നി.... 

ടെസ്റ്റ്‌ റിസൾട്ട്‌ കയ്യിൽ കിട്ടി ഡോക്ടർ കാര്യങ്ങൾ പറഞ്ഞപ്പോൾ അവളുടെ കണ്ണിൽ നിന്നും ധാരായായി വെള്ളം വീണു... 


"""""""


ആദി ഏട്ടാ എഴുന്നേൽക്കു.... 
ആദി ഏട്ടാ.... 

എന്താ ആമി അവൻ ഞെട്ടി എഴുന്നേറ്റു.... 

ഏട്ടാ നൈറ്റ്‌ ഡ്രൈവിനു പോകാം.... 

ഹേ.....  എനിക്ക് വയ്യ.... നീ കിടന്നേ....  അവൻ അവളെ വലിച്ചു നെഞ്ചിലേക്ക് ഇട്ടു.... 


അവൾ അവനെ തള്ളി മാറ്റി...  എനിക്ക് പോണം...  അവൾ അവനോടു പറഞ്ഞു... 


ആമി പ്ലീസ്..   


ആദിഏട്ടാ പ്ലീസ്..... 


എങ്കിൽ നീ റെഡി ആവു.... 


അവൻ ഒന്ന് മുഖം കഴുകി....  ഒരു ബനിയൻ എടുത്തു ഇട്ടു.... 


ആമി സാരി ഓക്കേ ഉടുത്തു സുന്ദരിയായി വന്നു... 

ദേവ് കണ്ണുകൾ കൂട്ടി തിരുമ്മി... 
നീ എങ്ങോട്ടാ ഇങ്ങനെ ഒരുങ്ങി....  വല്ല പാന്റും ടോപ്പും ഇട്ടു വാ.... 


ഞാൻ ഇന്ന് ഇങ്ങനെയാണ് പോരുന്നത്.... 

ഈ പെണ്ണിന്റെ ഒരു കാര്യം....  അവൻ ചിരിച്ചു...  കാറിന്റെ കീ എടുത്തു... 


കാർ വേണ്ട....  ബുള്ളറ്റ് മതി....  ആമി പറഞ്ഞു... 


നിനക്ക് വട്ടുണ്ടോ ആമി..... 


പ്ലീസ്.....  അവൾ കെഞ്ചി.... 


അവൻ വണ്ടി എടുത്തു....  അവളെയും കൊണ്ട് പോയി.... 


ഏട്ടാ ബീച്ചിൽ പോകാം.... 


ഇനി എന്തെങ്കിലും ഉണ്ടോ?  ദേവ് ചോദിച്ചു... 


ഏട്ടാ നമുക്ക് രണ്ടുപേർക്കും മാത്രമായി ഇനി അധികനാൾ ഇങ്ങനെ യാത്ര ചെയ്യാൻ പറ്റില്ല..... 


അതു കേട്ട് അവൻ വണ്ടി നിർത്തി...  അവളോട്‌ ഇറങ്ങാൻ പറഞ്ഞു... 

എന്നിട്ട് അവളുടെ മുഖം കയ്യിൽ എടുത്തു പറഞ്ഞു... 
ദേ ആമി ഇപ്പോ പറഞ്ഞതു പറഞ്ഞു...  ഇനി മേലിൽ ഇങ്ങനെ വല്ലതും പറഞ്ഞാൽ  നീ എന്റെ കയ്യിൽ നിന്നും വാങ്ങിക്കും കേട്ടോ....  അവന്റെ  നെഞ്ചിലെക്ക് അവളെ ചേർത്തു നിർത്തി നെറുകയിൽ ചുംബിച്ചു... 


അവളുടെ കണ്ണുകൾ നിറഞ്ഞു... 
ഞാൻ പറഞ്ഞത് ശരിയാണ് ആദി ഏട്ടാ... 

ഇനി നമുക്ക് രണ്ടാൾക്കും അധികം ഇങ്ങനെ പോകാൻ പറ്റില്ല.... 


വാ കയറു...  അവൻ പറഞ്ഞു... 


അവൾ അവനോട്‌ ചേർന്നു ഇരുന്നു 
 മുറുകെ കെട്ടിപിടിച്ചു കൊണ്ട്  അവന്റെ പുറത്തു തല ചായ്ച്ചു കിടന്നു..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story