നിലാവ്: ഭാഗം 3

nilav

രചന: ദേവ ശ്രീ

വിച്ചു ഏട്ടന് വേണി ചേച്ചിയേക്കാൾ ഇഷ്ടം എന്നോടാണ്.. പിന്നെ ഏട്ടൻ എന്റെ കൈവിടാതെ പിടിച്ചു കൂടെ നടത്തി.  പക്ഷെ ഞാൻ കൂടെ നടക്കുന്നത് വല്യമ്മക്ക് അത്ര ഇഷ്ട്ടപെട്ടില്ല. അതു വല്യമ്മയുടെ മുഖത്ത് കാണാം. എന്തോ അമ്മയെയും അച്ഛനെയും ഓർമ വന്നു. അവരുണ്ടായിരുന്നു എങ്കിൽ ഒരിക്കലും എനിക്ക് ഒറ്റപ്പെടൽ അനുഭവിക്കേണ്ടി വരില്ലായിരുന്നു.  കണ്ണുകൾ നിറഞ്ഞു.  അതറിഞ്ഞപ്പോലെ ഏട്ടൻ എന്നെ ഒന്നുകൂടി ചേർത്തു പിടിച്ചു. ഞാൻ ഏട്ടനെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു..  പക്ഷെ അത് വിഫലമായി. 
ഏട്ടൻ നാട്ടിലേക്കു വന്നിട്ട് 5 കൊല്ലം ആയി.  അമ്മയും അച്ഛനും മരിച്ചപ്പോൾ പോലും ഏട്ടൻ വന്നില്ല.  ആ കാഴ്ച്ച കാണാൻ വയ്യെന്ന് പറഞ്ഞു.  ഇപ്പോൾ സ്വന്തം അനിയത്തിയുടെ കല്യാണത്തിനു വന്നതാണ്.  ഏട്ടൻ എന്റെ കയ്യും പിടിച്ചു പുറത്തേക്കു നടന്നു.  എന്നെ കാറിൽ കയറ്റി ഏട്ടനും കയറി. ഞങ്ങൾക്കിടയിൽ ആകെ ഒരു മൂകത തളം കെട്ടിനിന്നു. കുറച്ചു ദൂരം സഞ്ചരിച്ചു ഏട്ടൻ വണ്ടി സൈഡ് ആക്കി.  എന്നോട് ഇറങ്ങാൻ ആവശ്യപെട്ടു.  ഞാൻ പുറത്ത് ഇറങ്ങി ദൂരെക്ക് നോക്കി നിന്നും.  മോളെ എന്ന ഏട്ടന്റെ വിളിയിൽ ഞാൻ തിരിഞ്ഞു നിന്നു. ഏട്ടൻ എന്റെ അടുത്തേക്ക് വന്നു ചോദിച്ചു 

എന്താ മോളെ നിങ്ങൾക്കിടയിൽ സംഭവിച്ചത്? 

മൗനം മാത്രമായിരുന്നു എന്റെ മറുപടി.. 

പിന്നെയും ഏട്ടൻ ശബ്ദം കടുപ്പിച്ചു ചോദിച്ചു.. 

ഞാൻ ഒന്ന് ഞെട്ടി..  പിന്നെ ഏട്ടനെ കെട്ടിപിടിച്ചു കരഞ്ഞു. 
 ഞാൻ ഓർമകളിലേക്ക് തിരിഞ്ഞു നോക്കി. 

എന്റെയും കണ്ണേട്ടന്റെയും നിച്ഛയം ഉറപ്പിക്കാൻ അപ്പച്ചിയും അമ്മാവനും കണ്ണേട്ടന് വന്ന ആ ദിവസത്തിലേക്ക്. 

അപ്പൊ എങ്ങനെയാ വിശ്വാ പിള്ളേരെ ഇങ്ങനെ വിട്ടാൽ മതിയോ?  അവരെ പിടിച്ചു കെട്ടിക്കണ്ടേ. 

ആ വേണം സേതുവേട്ടാ..  നമുക്ക് നല്ല ഒരു മുഹൂർത്തം നോക്കി നിച്ഛയം അങ്ങ് കഴിക്കാം.  അധികം വൈകാതെ കല്യാണം നടത്താം.  എല്ലാം ഉറപ്പിച്ചു അവര് രണ്ട് കൂട്ടരും പിരിഞ്ഞു.  ഏറെ സന്തോഷത്തിൽ ആയിരുന്നു അഭി.. 
-------
മോളെ ഞങ്ങൾ അപ്പച്ചിടെ വീട് വരെ പോയി വരാം.  മോളു പാറുവിന്റെ അടുത്ത് പോയി ഇരുന്നോളൂ.  അല്ലെങ്കിൽ അമ്മിണി ഉണ്ട് ഇവിടെ.  വേറെ ഇവിടെയും പോവരുത്. 

അതെന്താ അമ്മേ അപ്പച്ചിടെ അടുത്ത് എന്നെ കൊണ്ട് പോകാത്തത്? 

ഇനി നീ കയറി ചെല്ലാൻ ഉള്ള വീടാണ്.  അപ്പൊ ഇനി മോളു ഇടക്കിടക്ക് അങ്ങോട്ട്‌ഉള്ള പോക്ക് നിർത്തണം.  ഞങ്ങൾ വേഗം വരാം.  

അവൾ ചിരിച്ചു തല കുലുക്കി സമ്മതിച്ചു. 
അവൾ അറിഞ്ഞില്ല തന്റെ ജീവിതത്തിൽ നിന്നും തന്നെ യാത്ര പറഞ്ഞുകൊണ്ട് ആണ് പോവുന്നത് അവർ എന്ന്.  പിന്നീട് എന്നെ തേടി എത്തിയത് ജീവനറ്റ അവരുടെ ശരീരങ്ങൾ ആണ്.  ആദ്യമെല്ലാം അപ്പച്ചി കൂടെ ഉണ്ടായിരുന്നു. എന്നെ ഒരു മകളെ പോലെ നോക്കി.  

പിന്നീട് അപ്പച്ചിടെ സ്വഭാവം മാറാൻ തുടങ്ങി.  ഞാൻ കണ്ണേട്ടനുമായി സംസാരിക്കുന്നതു കണ്ടാൽ ദേഷ്യപെടും.  അല്ലെങ്കിൽ കണ്ണേട്ടനെയും കൂട്ടി പോകും.  ആദ്യം കണ്ണേട്ടൻ ഒന്നും കാര്യമാക്കണ്ട എന്ന് പറയും.  പിന്നെ പിന്നെ കണ്ണേട്ടൻ എന്നിൽ നിന്നും അകലാൻ തുടങ്ങി.  ചോദിച്ചാൽ പറയും തോന്നൽ ആണെന്ന്.  അങ്ങനെ ഇരിക്കെ ആണ് എനിക്ക് ജോലി കിട്ടിയത്.  പോകട്ടെ എന്ന് ചോദിച്ചപ്പോൾ ആരും എതിർത്തില്ല.  അവിടെ ചെന്ന് ഞാൻ ഏട്ടനെ വിളിച്ചാൽ ഏട്ടൻ എന്തേലും തിരക്കാണ് എന്ന് പറയും.  ഓൺലൈനിൽ മെസ്സേജ് അയച്ചാൽ റിപ്ലൈ തരില്ല.  അങ്ങനെ എന്നെ ബ്ലോക്ക്‌ ചെയ്തു.  അപ്പൊഴാണ് എന്നെ മനഃപൂർവം അവോയ്ഡ് ചെയ്യുകയാണ് എന്ന് മനസിലായത്.. 

എനിക്ക് ഇപ്പോഴും മനസിലായില്ല ഏട്ടാ എന്തിനാ എന്നോട് ഇങ്ങനെ എന്ന്. 

ചേച്ചിയെ നിച്ഛയത്തിനു മോതിരം മാറാൻ ഏട്ടൻ വന്നപ്പോഴാണ്  കണ്ണേട്ടൻ ആണ് ചേച്ചിയെ...  പറഞ്ഞു മുഴുവിപ്പിക്കാൻ അവൾക്കായില്ല.  അവൾ വിങ്ങി പൊട്ടി. 

വാ പോകാം..  

ഏട്ടൻ അത് പറഞ്ഞപ്പോൾ ഞാൻ മുഖം തുടച്ചു വണ്ടിയിൽ കയറി. 

മോളെ അവൻ കല്യാണത്തിന്റെ തൊട്ടുമുൻപ് നിന്നെ സ്വീകരിക്കാൻ വന്നാൽ നീ അവന്റെ കൂടെ പോകുമോ? 

ഏട്ടാ.....  ഇല്ല ഏട്ടാ.  കണ്ണൻ എന്ന അധ്യായം അഭിയുടെ ജീവിതത്തിൽ നിന്നും കഴിഞ്ഞു.  ഇനി അത് തുറക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.  എന്റെ ചേച്ചിടെ ജീവിതത്തിൽ ഒരു കരിനിഴൽ ആവാൻ ഞാൻ ആഗ്രഹിക്കുന്നില്ല.  ഇനി എനിക്ക് ആ ജീവിതം വേണ്ട. ഞാൻ ഇങ്ങനെയൊക്കെ അങ്ങ്.....പെട്ടെന്നാണ് അവൾ വഴി ശ്രദ്ധിച്ചത്.. 

ഏട്ടാ നമ്മൾ എങ്ങോട്ടാ?

എന്തെ നീ ഈ വഴി വന്നിട്ടില്ലേ? 

ഏട്ടാ നമ്മൾ ഇപ്പോൾ എന്തിനാ അപ്പച്ചിടെ വീട്ടിൽ പോകുന്നെ? 

നീ നെവർസ് ആകല്ലേ മോളെ.  നമ്മുടെ അപ്പച്ചിടെ മോന്റെ കല്യാണത്തിനു നമ്മൾ പോയി കാര്യങ്ങൾ അന്യോഷിക്കണ്ടേ? 

എന്തോ അഭിയുടെ ഉള്ളിൽ ഒരു ഭയം നിഴലിച്ചു. 
വണ്ടി വീടിന് മുൻവശം നിർത്തി.  വിച്ചു കാറിൽ നിന്ന് ഇറങ്ങി.  അവനെ കണ്ട അപ്പച്ചി അവന്റെ അടുത്തേക്ക് വന്നു..  എന്നിട്ട് പരിഭവം തീർക്കാൻ എന്നവണ്ണം അവനോടു ചോദിച്ചു 

നീ ഈ വഴിയൊക്കെ അറിയുമോ വിച്ചു? 

വഴിയൊക്കെ  മറന്നു പോയി ന്റെ അപ്പച്ചി.  പക്ഷെ വഴി തെറ്റാതെ ഇരിക്കാൻ വഴി അറിയുന്ന ഒരാളെ കൂടെകൂട്ടി. അപ്പച്ചിക്കു നേരെ തിരിഞ്ഞു ഒരു പുഞ്ചിരിയുമായി വിച്ചു മറുപടി പറഞ്ഞു.  എന്നിട്ട് കോഡ്രൈവർ സീറ്റിൽ നിന്നും അഭിയെ ഇറക്കി. 
അഭിയെ അവിടെ കണ്ട അവരൊന്നു ഞെട്ടി.. 

ഇവൾ എന്താ ഇവിടെ?  എന്റെ മോന്റെ ജീവിതം തുലക്കാനാണോ? 

ഹേയ് അപ്പച്ചി എന്താ പറയുന്നേ ഞങ്ങൾ ഞങ്ങളുടെ അപ്പച്ചിടെ മകന്റെ കല്യാണം ആയിട്ടു വന്നുനോക്കിയില്ല എന്ന് പറഞ്ഞാൽ മോശമല്ലേ.. 

ഇത് കണ്ടു വന്ന കണ്ണൻ പറഞ്ഞു..
 വിച്ചു കല്യാണമായിട്ടു നീ പ്രശ്നം ഉണ്ടാക്കാൻ ആണോ കാലങ്ങൾക്കു ശേഷം നാട്ടിൽ എത്തിയത്?  വിച്ചുവിന്റെ തോളിൽ വെച്ച കണ്ണന്റെ കൈ തട്ടി എറിഞ്ഞു വിച്ചു ഒരു അലർച്ചയായിരുന്നു.. 
അത് ചോദിക്കാൻ നീ ആരാടാ നായെ.. 
ദേഷ്യം കൊണ്ട് വിച്ചു അടിമുടി വിറച്ചു.  വിച്ചുവിന്റെ ഭാവമാറ്റം അഭിയെയും അപ്പച്ചിയെയും കണ്ണനെയും ഒരുപോലെ പേടിപ്പിച്ചു.. 

നീ കളിക്കുന്നത് എന്റെ രണ്ട് അനിയത്തിമാരുടെ ജീവിതം വെച്ച് കളിക്കാം എന്ന് നീ കരുതണ്ട കണ്ണാ..  ഈ വിച്ചു അതിനു സമ്മതിക്കില്ല.  നിനക്ക് പ്രേമിക്കാൻ ഒരുത്തി..  വിവാഹം കഴിക്കാൻ വേറെ ഒരുത്തി..  @#$%%& നീ എന്തിനാഡാ ഈ പാവത്തെ... 

വിച്ചു ഏട്ടാ നമുക്ക് പോകാം  ഇടക്ക് കയറി അഭി പറഞ്ഞു.. 

അവളെ മാറ്റി നിർത്തി വിച്ചു പറഞ്ഞു എനിക്ക് ചോദിക്കാൻ ഉള്ളത് ചോദിച്ചു അറിയാൻ ഉള്ളത് അറിഞ്ഞേ വിച്ചു ഇവിടെനിന്നും പോകൂ. 

വിച്ചുവിന്റെ ഭാവമാറ്റം കണ്ടു കണ്ണൻ നന്നേ വിയർത്തു. 

പറ കണ്ണാ എന്തിന്റെ പേരിലാണ് നീ ഇവളെ ഒഴിവാക്കിയത്.  

വിച്ചു എനിക്ക് വേണിയെ ഇഷ്ട്ടമാണ് അതോണ്ട്.... 

പറഞ്ഞു മുഴുവൻ ആക്കാതെ വിച്ചു കണ്ണന്റെ കഴുത്തിൽ പിടി മുറുക്കി.... 
കണ്ണൻ ഒന്ന് പിടഞ്ഞു.. 
അടുത്തേക്ക് വരാൻ വന്ന അപ്പച്ചിയോടും അഭിയോടും അടുത്തേക്ക് വന്നാൽ ഇവനെ കൊല്ലുമെന്ന് പറഞ്ഞു.. 
പേടിച്ചു രണ്ടുപേരും പിറകോട്ടു പോയി.. 

വി..... ച്ചു......  ഞാ....ൻ പ.......റ....യാം....

വിച്ചു കൈ ഒന്നയച്ചു... 

കണ്ണൻ ഒന്നു ശ്വാസം എടുത്തു... 
എന്നിട്ട് പറഞ്ഞു തുടങ്ങി.. 
പിന്നെ എന്ത് വേണം ആരുമില്ലാത്തഒരു അനാഥ പെണ്ണിനെ കെട്ടി ഞാൻ ജീവിക്കണോ? 
ഒരു ദരിദ്രവാസിയെ കെട്ടി ഞാൻ ജീവിക്കണോ? 
ഞാൻ പ്രാക്ടിക്കൽ ആയി ചിന്തിച്ചു..  അത്രതന്നെ.. 

കണ്ണൻ അത് പറഞ്ഞപ്പോൾ അഭി ചെവികൾ പൊത്തി പിടിച്ചു കരഞ്ഞു... 

വിച്ചു കണ്ണനെ വീണ്ടും അടിച്ചു...  അവന്റെ നെഞ്ചിൽ ഒരു ചവിട്ടും കൊടുത്തിട്ടു അഭിയെ പിടിച്ചു ചേർത്തു നിർത്തി അവൻ പറഞ്ഞു.... നീ ഈ പാവത്തിന് കുട്ടികാലം തൊട്ട് സ്നേഹിച്ചു പറ്റിക്കുകയായിരുന്നു അല്ലേ... നിന്റെ സ്നേഹം വെറും കള്ളം ആയിരുന്നു അല്ലേ..  നിന്നെ നെഞ്ചിൽ കൊണ്ട് നടന്ന ഇവൾക്ക് നീ നൽകിയ പ്രണയോപഹാരം....  നന്നായിട്ടുണ്ട്.. 
പിന്നെ നീ ഇവളെ വിളിച്ചില്ലേ അനാഥ എന്ന്..  എന്നാൽ നീ കേട്ടോ.. ഇവൾ അനാഥ അല്ല..  ഇവൾക്ക് ഞാൻ ഉണ്ടാകും എന്നും..  

കണ്ണാ ഇതുവരെ എനിക്ക് നിന്നോട് ഒരു ഇഷ്ടം ഉണ്ടായിരുന്നു..  എന്നാൽ ഇന്ന് അതിന്റെ അവസാന കണികയും അറ്റു.. 

വിച്ചു അഭിയെയും കൂട്ടി അവിടെ നിന്നും പോയി... 
💜💜💜💜💜💜

ഇന്ന് കണ്ണന്റെയും വേണി 
യുടെയും കല്യാണം ആണ്... 
വലിയ രീതിയിൽ തന്നെ ആണ് കല്യാണം.. 
കല്യാണത്തിനു ഉടുക്കാൻ അഭി ഒരു സെറ്റ്സാരി എടുത്തു പുറത്തു ഇറങ്ങിയ അഭി പാറുവിനെ കണ്ടു ഓടിപോയി കെട്ടി പിടിച്ചു കരഞ്ഞു.. 

അഭി....  നീ എന്തിനാ മോളെ കരയുന്നത്? 

നിന്നെ കണ്ട സന്തോഷത്തിൽ ആണ്.. 

അഭിയെ തിരക്കി വന്ന വിച്ചു കണ്ടത് അവളെയും കെട്ടിപിടിച്ചു നിൽക്കുന്ന പാറുവിനെയും ആണ്.. 

ആഹാ രണ്ടാളും കല്യാണത്തിനു ഇല്ലേ.. 

ഞങ്ങൾ എപ്പോഴേ റെഡി ആയി ഏട്ടാ..  അഭി മറുപടി പറഞ്ഞു. 

അയ്യേ നീ ഇങ്ങനെ ആണോ കല്യാണത്തിനു പൊരുന്നേ..  എന്താടി പെണ്ണിന്റെ അനിയത്തി പെണ്ണിനോപ്പം നിൽക്കണം..  വിച്ചു ഒരു കവർ അവൾക്കു നേരെ നീട്ടി അവളോട്‌ ഇതു ഇട്ടു ഒരുങ്ങി വേഗം വരാൻ പറഞ്ഞു പുറത്തു പോയി. 

പാറു അഭിയെ ഒരുക്കാൻ തുടങ്ങി.. ഒരു യെല്ലോ കളർ പട്ടുസാരിയും അതിനു ചേർന്ന ആഭരണങ്ങളും ആയിരുന്നു..  അവൾ അതെല്ലാം ഇട്ടപ്പോൾ അതീവ സുന്ദരിയായിരുന്നു.. 
മണ്ഡപത്തിലെക്കു ഇറങ്ങിയ അഭിയിൽ ആയിരുന്നു പലരുടെയും കണ്ണുകൾ..  കണ്ണനും ഒരുവേള അഭിയെ തന്നെ നോക്കി.. 
വിച്ചു സൂപ്പർ എന്ന് കാണിച്ചു. 
കല്യാണം വളരെ ഭംഗിയായി തന്നെ കഴിഞ്ഞു..  എന്നാൽ അഭി കരഞ്ഞില്ല..  അവളുടെ മനസ് പതറിയില്ല. അവൾ അത് അംഗീകരിച്ചു.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story