നിലാവ്: ഭാഗം 30

nilav

രചന: ദേവ ശ്രീ

ആദി വണ്ടി പാർക്ക്‌ ചെയ്തു....  അവളെയും കൊണ്ട് ബീച്ചിലേക്ക് നടന്നു... 

അവിടെ മണൽ തിട്ടിൽ രണ്ടുപേരും ഇരുന്നു..... 

അവൾ ആദിയുടെ നെഞ്ചോരം ചേർന്നിരുന്നു... 
അവളെ ഒരു കൈ കൊണ്ട് അവൻ ചേർത്ത് പിടിച്ചു... 
എന്നിട്ട് ചോദിച്ചു... 

എന്ന് എന്താണ്.... സ്പെഷ്യൽ ആയിട്ട് ഒരുങ്ങി....  ഈ നട്ടപാതിരക്ക് ബീച്ചിൽ വന്നിരുന്നു....  മ്മം  എന്താ എന്റെ ആമിക്കുട്ടി ഇന്ന് ഭയങ്കര ഹാപ്പി ആണല്ലോ?... 


ശരിയാ...  ഇന്ന് സ്പെഷ്യൽ ഡേ ആണ്...  
എന്താ എന്നറിയുമോ ആദി ഏട്ടാ.... 


എനിക്ക് അറിയില്ലല്ലോ....  നീ പറ.... 


അവൾ ഫോൺ ഓൺ ആക്കി ടൈം നോക്കി.. മതി 11.59....  അവൾ അവനോടു പറഞ്ഞു...  ജസ്റ്റ്‌ വെയിറ്റ് ഫോർ ഓൺ മിനിറ്റ്... 


അവൻ അവളെ ഒന്നു നോക്കി... 

അപ്പോഴും അവൾ ഫോണിലെക്ക് തന്നെ നോക്കി ഇരിക്കുകയായിരുന്നു.... 


12 എന്ന് ആയതും...  അവൾ അവന്റെ മുഖം കൈയിൽ എടുത്തു....  അവന്റെ ചുണ്ടോടു ചുണ്ട് ചേർത്തു... 

എന്നിട്ട് അവൾ പറഞ്ഞു.... 

എന്റെ ഏട്ടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ....  


ഓഹ്....  ടുഡേ ഒക്ടോബർ 16..... അവൻ അതിശയം കൊണ്ട് ചോദിച്ചു... 

അവൾ അതെ എന്ന് തലകുലുക്കി കാണിച്ചു.... 


ശേഷം അവൾ കൈ അടച്ചു പിടിച്ചു അവനു നേരെ നീട്ടി... 

ഇതു എന്റെ ഏട്ടന് ഏട്ടന്റെ ആമിക്കുട്ടിടെ തരുന്ന ഗിഫ്റ്റ്..... 
ഇതുവരെ ആരും ഇത്ര പ്രേഷ്യസ്സായ ഗിഫ്റ്റ് തന്നിട്ടുണ്ടാവില്ല.... 

അവൾ കൈ തുറന്നു.... 

അതിൽ കുഞ്ഞു ബോക്സ്‌ ഉണ്ടായിരുന്നു... 

അവൻ അതെടുത്തു കൊണ്ട് പറഞ്ഞു...  ശരിയാ...  ആരും എനിക്ക് ഇത്ര ചെറിയ ബർത്ത് ഡേ ഗിഫ്റ്റ് തന്നിട്ടില്ല.... അവൻ അവളെ കളിയാക്കി ചിരിച്ചു... 


അവൾ അവിടെ നിന്നും എഴുന്നേറ്റു മുന്നിലേക്ക് നടന്നു... 


ആമി ഞാൻ ചുമ്മ പറഞ്ഞതാടാ...  നീ പിണങ്ങല്ലേ...  അവൻ വിളിച്ചു പറഞ്ഞു... 


അവൻ ആ ബോക്സ്‌ തുറന്നു... 
അതിൽ ഒരു പേപ്പർ ആയിരുന്നു... 

അവൻ തുറന്നു നോക്കി... 
ലാബ് റിസൾട്ട്‌ ആണ്... 


അവൻ അത് വായിച്ചു... 
പ്രേഗ്നെൻസി ടെസ്റ്റ്‌... 

റിസൾട്ട്‌ -പോസിറ്റീവ്.... 


അവന്റെ കണ്ണുകൾ തിളങ്ങി... 

അപ്പൊ നേരത്തെ ആമി പറഞ്ഞത്... 
ഇനി തങ്ങൾക്കു അധികദൂരം ഇങ്ങനെ പോകാൻ പറ്റില്ല എന്ന് പറഞ്ഞത് പുതിയ ഒരാൾ കൂടി വരുന്നു എന്നാണോ?  
അതെ... 


തന്റെ പ്രാണന്റെ ഉദരത്തിൽ തന്റെ തുടിപ്പ്.... 
അവൻ ആമിടെ അടുത്തേക്ക് ഓടി... 

അവളെ കോരി എടുത്തു പൊക്കി... 

ആമി.... 

മ്മം.... 


മുഖത്ത് നോക്ക് ആമി..... 


അവൾ അവനെ നോക്കി.... 

.. സത്യമാണോ ആമി...


മ്മം....  അവൾ അവന്റെ നെഞ്ചിലേക്ക് മുഖം ചേർത്തു.... 

അവൻ ഉറക്കെ വിളിച്ചു പറഞ്ഞു.... 
ആം ദി ബിഗ്ഗെസ്റ്റ് ഹാപ്പി മാൻ ഇൻ ദി വേൾഡ്.... 

അവൻ അവളെ താഴെ നിർത്തി... 
അവളുടെ സാരി മാറ്റി വയറിൽ ഒന്ന് ചുംബിച്ചു.... 

അച്ഛടെ കുഞ്ഞന് അച്ഛന്റെ ആദ്യത്തെ ഉമ്മ.... 


അവൻ അവളെ മടിയിൽ ഇരുത്തി....  നെഞ്ചോട് ചേർത്തു..... 


അവളുടെ മുഖത്തേക്ക് വെള്ളം ഇറ്റ് വീണപ്പോൾ ആണ് അവൻ കരയുകയാണ് എന്ന് അവൾക്കു മനസിലായത്... 


ആദി ഏട്ടാ എന്തിനാ കരയുന്നത്?  അവൾ കണ്ണുനീര് തുടച്ചു ചോദിച്ചു... 


സന്തോഷം കൊണ്ടാണ് ആമി.... 


അവൻ അവളെ ചേർത്തു പിടിച്ചു.... 

ആമി ഞാൻ എത്ര സ്വപ്നം കണ്ട നിമിഷമാണ് ഇതു എന്നറിയുമോ.... 


എന്റെ ആമിയിൽ എന്റെ തുടിപ്പ്... 

നിന്നെ പോലെ ഒരു സുന്ദരി കുട്ടി.... 

അവളെ നീ ഉദരത്തിൽ ഏൽക്കുമ്പോൾ അവളെ ഞാൻ ഹൃദയത്തിൽ ചുമക്കുന്ന ഈ നിമിഷം.... അതെന്റെ സ്വപ്നമായിരുന്നു ആമി.... 


നിനക്ക് ഇഷ്ട്ടമുള്ള ഭക്ഷണം എല്ലാം വാങ്ങി തന്നു....  നിന്റെ കൂടെ ഇരുന്നു കഴിപ്പിച്ചു,  നീ വേണ്ട മതി എന്നു പറയുമ്പോൾ നമ്മുടെ മോൾക്ക്‌ വേണ്ടി അല്ലെ എന്ന് പറഞ്ഞു  നിനക്ക് വാരി തന്നു കുറുമ്പ് കാട്ടി നീ അത് കഴിക്കുന്നത് കാണാൻ എല്ലാം...... 


നീ ഛർദിക്കുമ്പോൾ മുതുകു തടവി തന്നും....  ക്ഷീണികുമ്പോൾ എടുത്തു കൊണ്ട് നടക്കാൻ എല്ലാം ഞാൻ ഒരുപാട് കൊതിച്ചിട്ടുണ്ട്... 

നീ ഉറങ്ങുമ്പോൾ നിന്റെ വയറ്റിൽ കിടന്നു കുസൃതി കാട്ടി നിന്നെ ചവിട്ടി വേദനിപ്പിക്കുന്ന സമയത്ത് നീ നിന്നെ ചേർത്ത് പിടിച്ചു എന്റെ നെഞ്ചിൽ കിടത്താനും അവളുടെ ഓരോ ചലനങ്ങൾ അറിയാനും ഓക്കേ...... 

അവൾ ആദിയെ തന്നെ നോക്കി.... 

ആ സമയം അവൾ അവനിലെ  അച്ഛനെ നോക്കി കാണുകയായിരുന്നു... 


അവൻ അവളുടെ മുഖത്തേക്ക് നോക്കി... 
എന്നിട്ട് പറഞ്ഞു....  

ആമി...... പെണ്ണെ ഞാൻ കണ്ട കാഴ്ചകളേക്കാൾ തിളക്കമുണ്ട് ഇപ്പോൾ  നിന്റെ മുഖത്തിന്‌... 

നീ പ്രസവ വേദനഎടുത്തു ലേബർ റൂമിൽ കയറുമ്പോൾ പുറത്തു അതിനും വലിയ ഹൃദയ വേദന കൊണ്ട് എനിക്ക് ഇരിക്കണം.... 

അവസാനം എൻറെ കുഞ്ഞിനെ കയ്യിൽ വെച്ച് തരുന്ന നിമിഷം വേദന കൊണ്ട് വാടിയ നിന്റെ മുഖത്ത് എന്റെ എല്ലാ സ്നേഹവും ചേർത്ത് എനിക്ക് ചുംബിക്കണം..  


ആദി ഏട്ടാ....  എങ്ങനെയും ഒരാളെ സ്നേഹിക്കാൻ കഴിയുമോ?..... എത്ര പാവമാണ് എന്റെ ഏട്ടൻ.... 

ആമി നീ ആണ് എന്റെ ലോകം...  ഇപ്പോ നമ്മുടെ കുഞ്ഞും.... അതിൽ കഴിയാനാണ് എനിക്ക് ഇഷ്ട്ടം.... 


അച്ഛന്റെ കുഞ്ഞി വന്നിട്ട് വേണം നമുക്ക് അടിച്ചു പൊളിക്കാൻ അല്ലെ വാവേ.... 

അവൾ കള്ള പിണക്കം നടിച്ചു കൊണ്ട് പറഞ്ഞു... 
ഓഹ് അപ്പൊ നിങ്ങൾ സെറ്റ്...  ഞാൻ പുറത്തും അല്ലെ.... 


അവൻ മുട്ട് കുത്തി ഇരുന്നു അവളുടെ വയറിൽ തലോടി പറഞ്ഞു.... 
അച്ഛേഡാ കുഞ്ഞാ....  അച്ഛന്റെ മുത്തിനെ അച്ഛനു ഒരുപാട് ഇഷ്ട്ടമാണ്.... 

പക്ഷെ അതിനേക്കാൾ ഇഷ്ട്ടമാണ് നിന്റെ കുശുമ്പി പാറു അമ്മയെ...... 


അവൻ അവളെ ചേർത്ത് പിടിച്ചു ചുംബിച്ചു...  

അവളുടെ കണ്ണുകൾ നിറഞ്ഞു.... 

അതുകണ്ട അവൻ പറഞ്ഞു ആമി നിന്റെ കണ്ണുകൾ എന്തിനാടോ ഇങ്ങനെ നിറയുന്നത്.... 

അവൻ അതു തുടച്ചു.... 
അവളെ തുരുതുരെ ചുംബിച്ചു.... 

തിരികെ പോകുമ്പോൾ അവൻ പതിയെ വണ്ടി ഓടിച്ചാണ് പോയത്.... 


വീട്ടിൽ എത്തിയപ്പോൾ അവളെ കോണി കയറാൻ സമ്മതിക്കാതെ എടുത്തു കൊണ്ട് പോയി.... 

ആ സമയങ്ങളിൽ അവൾ അവനെ ചുംബിച്ചു കൊണ്ടിരിന്നു.....


അവളെ ബെഡിലേക്ക് കിടത്തി.... 
അവളുടെ സാരി മാറ്റി വയറിൽ തലോടി  എന്നിട്ട് അവിടെ ചുംബിച്ചു....  അച്ഛടെ വാവ ഉറങ്ങിക്കോ....  അവൻ ഒന്നുകൂടെ ചുംബിച്ചു....  ഇതു അമ്മടെ വക... 

അവൾ ഒന്നു ചിരിച്ചു.... 


അവൻ അവളെ ചേർത്ത് പിടിച്ചു നെഞ്ചിലേക്ക് കിടത്തി...  ഒരു കൈ വയറിനു മുകളിൽ വെച്ചു.... 


വാവേ....  നമ്മുടെ അമ്മ പാവട്ടോ.... 
അമ്മയെ വല്ലാതെ വേദനിപ്പിക്കാതെ നീ അച്ഛന്റെ അടുത്തേക്ക് വരണം.... 


ഓഹ് എന്തൊക്കെയാ ആദിഏട്ടാ പറയുന്നത്... 


ടെൻഷൻ കൊണ്ടാണ് ആമി....  നീ ഇല്ലാതെ പറ്റില്ലഡാ...  അതാ... 


എനിക്കും ആദി ഏട്ടനെ വിട്ടു പോവാൻ പറ്റില്ല ഏട്ടാ.... 


രണ്ടുപേരും നിദ്രയെ പുൽകി...........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story