നിലാവ്: ഭാഗം 31

nilav

രചന: ദേവ ശ്രീ

പിറ്റേന്ന് രാവിലെ അവർ അമ്പലത്തിൽ പോയി.... 
തങ്ങൾക്ക് ഈ അനുഗ്രഹം തന്ന ദൈവത്തോട് ഒരുപാട് നന്ദി പറഞ്ഞു..   


വീട്ടിൽ ദേവന്റെ ബർത്ത് ഡേ സെലിബ്രേഷനു വേണ്ടി എല്ലാം സെറ്റ് ചെയ്തിരുന്നു.... 

അവർ അമ്പലത്തിൽ നിന്നും വന്നപ്പോൾ സച്ചുവും അപ്പുവും അച്ചുവും പിന്നെ ജിത്തു, അച്ഛനും അമ്മയും അവിടെ ഉണ്ടായിരുന്നു..... 

പിന്നെ കേക്ക് കട്ട്‌ ചെയ്തു എല്ലാവരും അവനു ഗിഫ്റ്റ് കൊടുത്തു... 
അപ്പോഴാണ് അച്ചു ചോദിച്ചത് 

കുഞ്ഞി...  നീ എന്താ ഏട്ടന് ഗിഫ്റ്റ് ഒന്നും കൊടുക്കുന്നില്ലേ? 

അതൊക്കെ എപ്പോഴേ കൊടുത്തു കാണും അച്ചു...  അതൊക്കെ അവരുടെ പേർസണൽ അല്ലെ..  അച്ചുവിന്റെ തലയ്ക്കു ഒരു കൊട്ട് കൊടുത്തു സച്ചു പറഞ്ഞു...... 


അതുകേട്ട ദേവ് പറഞ്ഞു....  
എനിക്ക് എന്റെ ആമി തന്ന ബര്ത്ഡേ ഗിഫ്റ്റ് എന്താ എന്ന് ഞാൻ പറയാം.... 

എല്ലാവരും അത് എന്താ എന്നറിയാൻ ദേവനെ നോക്കി.... 


അവൻ അവന്റെ അമ്മയുടെ അടുത്ത് പോയി പറഞ്ഞു....  
അമ്മേ.... അമ്മ ഒരു അച്ഛമ്മയാവാൻ പോവുകയാണ്.... 


എല്ലാവരുടെയും മുഖത്ത് സന്തോഷം നിറഞ്ഞു... 

സീതയുടെ കണ്ണുകൾ നിറഞ്ഞു....  ഓടിപോയി  അഭിയെ കെട്ടിപിടിച്ചു നെറുകയിൽ ഉമ്മ വെച്ചു... 


ശേഷം അകത്തു പോയി ആരതി എടുത്തു കൊണ്ട് വന്നു അവളെയും അവനെയും ഉഴിഞ്ഞുകൊണ്ട് പോയി....

പിന്നെ അവിടെ ഒരു ഉത്സവം തന്നെയായിരുന്നു.... 

അന്ന് മുഴുവൻ ദേവനു അഭിയെ കിട്ടിയേയില്ല.... 

അച്ഛനും അമ്മയും അച്ചുവും അപ്പുവും സച്ചുവും ജിത്തു കൂടി അവളെ ചുറ്റി നിന്നു... 

കൂടെ കൂടെ ആമിയെ കണ്ടു കൊണ്ടിരുന്ന ദേവനു ദേഷ്യം വന്നു തുടങ്ങി... 


ഞാൻ അല്ലെ കൊച്ചിന്റെ അച്ഛൻ....  അപ്പൊ ഞാൻ അല്ലെ അവിടെ ഇരിക്കേണ്ടതു...  എന്നിട്ട് സൂചി കുത്താൻ ഇടം ഇല്ലാതെ ഓക്കേ അവൾക്കു ചുറ്റും കൂടിയിരിക്കുന്നു... 


ദേവ് സ്റ്റെപ് കയറി മുകളിൽ പോയി....  കട്ടിലിന്റെ ഹെഡ്ബോർഡിൽ ചാരി ഇരുന്നു.... 


ദേവന്റെ പോക്ക് കണ്ടു ആമി ഒന്ന് ചിരിച്ചു...  
അവളുടെ മനസും ദേവന്റെ അടുത്തെത്താൻ കൊതിക്കുന്നുണ്ടായിരുന്നു... 


അതു മനസിലാക്കിയ പോലെ ജിത്തു പറഞ്ഞു... 
മതി കുഞ്ഞി നീ പോയി റസ്റ്റ്‌ എടുത്തോ... 

അതു കേൾക്കേണ്ട താമസം അവൾ അവിടെ നിന്നും എഴുന്നേറ്റു..... 

അതു കണ്ടപ്പോൾ അച്ചു പറഞ്ഞു... 
ഇതു ഇപ്പോ റസ്റ്റ്‌ എടുക്കാൻ പോകുന്ന പോലെ അല്ല തോന്നുന്നത്...  ആരെയോ കാണാൻ തിടുക്കപെട്ടു പോകുമ്പോലെ...  അല്ലെ ജിത്തേട്ടാ... 

അവിടെ ഒരു കൂട്ട ചിരി ഉയർന്നു... 

ആമി റൂമിൽ ചെന്നപ്പോൾ അവിടെ കട്ടിലിൽ ചാരി ഇരിക്കുന്ന ദേവനെ ആണ് കണ്ടത്... 

ആമിയെ കണ്ടതും ദേവൻ എഴുന്നേറ്റു അവളെ കെട്ടിപിടിച്ചു... 
അവളുടെ സാനിധ്യം ഇല്ലാത്ത ഈ നിമിഷം ശൂന്യതയായിരുന്നു അവനു... 

ആമി ഹഗ് മീ ടൈറ്റ്ലി.... 


അവൻ അവളെ പുണർന്നു... 


അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു... 
എന്റെ ആദിഏട്ടാ...  നിങ്ങൾക്ക് എന്നോട് തമാശക്കേങ്കിലും ഒന്ന് പിണങ്ങിക്കൂടെ... 

എനിക്കു എന്തോരം ആഗ്രഹം ഉണ്ടെന്നോ... 
പിണങ്ങി നിൽക്കുന്ന നിങ്ങളോട് ഇഷ്ട്ടം കൂടാൻ... 


അയ്യടാ...  ആ പൂതി ന്റെ ആമിക്കുട്ടി മനസ്സിൽ വെച്ചാൽ മതി... അതൊന്നും നടക്കില്ല... 

നിന്നോട് പിണങ്ങാൻ പോയിട്ട് ഒരു നോട്ടം കൊണ്ട് പോലും നിന്നെ നോവിക്കാൻ എനിക്ക് ഇഷ്ട്ടമല്ല... 


ദേ എനിക്ക് ശ്വാസം മുട്ടുന്നുണ്ടുട്ടോ..  


അവളിലെ പിടുത്തം അയച്ചു കൊണ്ട് അവൻ പറഞ്ഞു....  നീ എന്നെ മുറുകെ പുണർന്നു നിൽക്കുന്ന നിമിഷം എന്നിലെ എല്ലാം ടെൻഷനും സങ്കടവും അകന്ന് പോകും ആമി..  

അവൻ ചുരിദാറിന്റെ ടോപ് ഉയർത്തി അവളുടെ വയറിൽ തലോടി..... 
മൃദുവായി ഒന്ന് തലോടി...  അവിടെ ചുണ്ടുകൾ ചേർത്തു... 

അവന്റെ തലയിൽ തലോടി കൊണ്ടിരിന്നു ആമി.... 


💜💜💜💜💜💜💜

ഓഫീസിൽ ദേവനു ഇന്ന് നല്ല തിരക്ക് ആയ കാരണം അവൻ ആമിയെ വിളിച്ചില്ല.... 

ഒരു പ്രൊജക്റ്റ്ന്റെ ആവശ്യത്തിനു ദീപക് അവന്റെ കേബിനിലെക്ക് വന്നു.... 

അതെ കുറിച്ച് ഡിസ്‌കസ് ചെയ്തു കൊണ്ട് ഇരിക്കുമ്പോൾ ആണ് ഡോർ നോക്ക് ചെയ്യുന്ന സൗണ്ട് കേട്ടത്... 


യെസ്.....  ദേവ് അയാളോട് അകത്തേക്ക് വരാൻ പറഞ്ഞു.... 

അതു അജ്മൽ ആയിരുന്നു..


ഹായ് അജു ഏട്ടാ...  എന്താ പെട്ടെന്ന് ഒരു മുന്നറിയിപ്പും കൂടാതെ..  

വാ ഇരിക്കു.... 

ദേവ് അജുവിനോട് പറഞ്ഞു... 


ദീപക്...  ഇതു എന്റെ സിസ്റ്ററിന്റെ ഹസ്ബൻഡ് ആണ്... അജു ഏട്ടൻ പോലീസിൽ ആണ്... 


ഏട്ടാ ഇതു ദീപക്...  നമ്മുടെ പുതിയ മാനേജർ... 


ഓഹ് അഭിയുടെ അപ്പച്ചിയുടെ മകൻ അല്ലെ... -അജു. 

അതെ....  അവർ പരസ്പരം ഷേക്ക്‌ഹാൻഡ് ചെയ്തു... 

ഞാൻ അടുത്ത ആഴ്ച കേസ് സിറ്റിംഗ് ഉണ്ട്...  അപ്പൊ അഭിയെ ഒന്ന് കാണാൻ വേണ്ടി വന്നതാണ്.. 


അപ്പോഴേക്കും ജിത്തുവും വന്നു.... 


അജു ഏട്ടാ....  ജിത്തു അയാളെ പോയി ഹഗ് ചെയ്തു... 


ദേവാ നിന്റെ മുഖത്ത് എന്താഡാ ഭയങ്കര സന്തോഷം....  ദേവനെ ശ്രദ്ധിച്ചഅജു ചോദിച്ചു... 


അതു കേട്ടു ജിത്തു പറഞ്ഞു...  അതു ഏട്ടനും പ്രമോഷൻ കിട്ടി അതാ.. 


ജിത്തു പറഞ്ഞതു മനസ്സിലാവാതെ ദീപക് അജുവും പരസ്പരം നോക്കി..  

അവന്റെ സ്ഥാപനത്തിൽ നിന്നും അവനു എന്ത് സ്ഥാനകയറ്റം എന്നാണ് പറയുന്നത്...  അജു മനസ്സിൽ ചിന്തിച്ചു.. 

ഏട്ടന് മാത്രമല്ല എനിക്കും അച്ഛനും അമ്മക്കും എല്ലാം....  ജിത്തു ഒരു ചിരിയോടെ പറഞ്ഞു... 


അത് കേട്ടപ്പോൾ അജുവിനു മനസിലായി.... 
അമ്പട കള്ളാ... എന്നിട്ടാണോ മിണ്ടാതെ ഇരിക്കുന്നത്...  കോൺഗ്രാറ്സ്.... 
എന്നിട്ട് എവിടെ ആളു... 


വന്നില്ല....  ഈ സമയം വല്ലാതെ സ്‌ട്രെയിൻ ചെയ്യിക്കണ്ട എന്ന് തോന്നി... 


അപ്പോഴാണ് അഭി പ്രെഗ്നന്റ് ആണ് എന്ന് ദീപക് അറിഞ്ഞത്... 

അവന്റെ ഉള്ളിൽ അവൻ അറിയാതെ തന്നെ ഒരു വേദന പടർന്നു... 

താൻ ഒരുപാട് കൊതിച്ച നിമിഷം....  
താൻ അനുഭവിക്കേണ്ട സന്തോഷമാണ് അവന്റെ മുഖത്ത് കാണുന്നത്... 

അതെല്ലാം മറച്ചു വെച്ചു ദീപക് ദേവനു വിഷസ് കൊടുത്തു... 

ഇവൻ എങ്ങനെയാ ജിത്തു അവളില്ലാതെ ഓഫീസിൽ ഇരിക്കുന്നത്...  അജു ചിരിച്ചു കൊണ്ട് ചോദിച്ചു... 


കളിയാക്കണ്ട...  ആഗ്രഹമുണ്ടായിട്ടല്ല... അമ്മ എന്നെ വീട്ടിൽ ഇരുത്തണ്ടേ.... 


ആഹാ അതാണ്....  അജു പറഞ്ഞു...   


അങ്ങനെ അവർ ഓരോന്ന് സംസാരിച്ചുകൊണ്ട് ഇരിക്കുമ്പോൾ ആണ് ദേവന്റെ ഫോൺ ബെൽ അടിക്കുന്നത്... 

ഹലോ..... ആദി ദേവ് ഹിയർ... 
ആരാണ്... 


ഹലോ ആദി ദേവ്....  ഞാൻ ആരാണ് എന്നതിൽ എന്ത് പ്രസക്തി...  ഞാൻ നിങ്ങളുടെ വാട്സ്ആപ്പ്ലേക്ക് ഒരു മെസ്സേജ് അയച്ചിട്ടുണ്ട്...  അതൊന്ന് തുറന്നു നോക്കൂ... 

ഫോൺ കട്ട്‌ ആയി....


ആരാ ഏട്ടാ -ജിത്തു ചോദിച്ചു... 


അറിയില്ല ജിത്തു...  വാട്സ്ആപ്പിൽ എന്തോ മെസ്സേജ് അയച്ചിട്ടുണ്ട് നോക്കാൻ പറഞ്ഞു... 
അവൻ ഫോൺ നോക്കുന്നതിനു ഇടയിൽ പറഞ്ഞു... 


അതിലെ കാഴ്ച കണ്ടു അവൻ ഞെട്ടി... 

തന്റെ അഭി.... അവൾ ഇന്ന് ഇട്ടിരുന്ന വേഷം...  അവളെ ആരോ കെട്ടിയിട്ട ഫോട്ടോ ആയിരുന്നു അതു... 


അജുഏട്ടാ എന്റെ അഭി...  അവന്റെ കണ്ണിൽ നിന്നും വെള്ളം വീണു... 

അവന്റെ ഫോൺ വീണ്ടും റിംഗ് ചെയ്തു...  അവൻ ലൗഡ് സ്പീക്കർ ഇട്ടു സംസാരിച്ചു..  

ഹലോ...  നിങ്ങൾ ആരാ...  എന്തിനാ എന്റെ ആമിയെ പിടിച്ചു വെച്ചേക്കുന്നത്. 


അവളെ ഞാൻ ഉപദ്രവിക്കാതെ വിടുമായിരുന്നു.... പക്ഷെ നീ അവളെയും കൊണ്ട് വീണ്ടും കേസിനു പോയില്ലേ...  ഇനിയും ഇവൾ കോടതിയിൽ പോയാൽ എല്ലാം എനിക്ക് നഷ്ട്ടപെടും...  അപ്പൊ ഇവൾ ഇനി കോടതിയിൽ പോവണ്ട...  തീർക്കും ഞാൻ... 

അവൻ ആർത്തു ചിരിച്ചു... 


അവളെ അവസാനമായി നീ കണ്ടില്ലേ അതു മതി....


ഈ കാൾ കട്ട്‌ ആയ നിമിഷം അഭിരാമി ഈ ലോകത്തു നിന്നും വിട പറയും....

ദേവ് ഒരു നിമിഷം സ്തംബിച്ചു... 
ഇല്ല  താൻ തളരരുത്...  ധൈര്യം സംഭരിച്ചു നിൽക്കണം... 


ഡാ നീ ഒരു ആണ്ആയിരുന്നെങ്കിൽ 24 മണിക്കൂർ സമയം എനിക്ക് താടാ....  
നീ ഏതു പാതാളത്തിൽ അവളെ കൊണ്ട് പോയി ഒളിപ്പിചാലും ഞാൻ കണ്ടുപിടിക്കും അവളെ... 

അയാൾ ഒന്ന് ചിരിച്ചു..    നീ ബുദ്ധിമാൻ ആണ് എന്ന് എനിക്ക് അറിയാം...  നീ എന്റെ നമ്പർ ട്രൈസ് ചെയ്തു കണ്ടുപിടിക്കാൻ എന്നാണ് എങ്കിൽ അതു നടക്കില്ല മോനെ... 
ഈ നിമിഷം ഞാൻ ഈ സിം നശിപ്പിക്കും... 

അവൻ ചിരിച്ചു.. 
എന്നാലും നിന്റെ വെല്ലുവിളി ഞാൻ ഏറ്റെടുക്കുന്നു.

24 മണിക്കൂർ അവൾക്കു ഒന്നും സംഭവിക്കില്ല...  അതിന്റെ തൊട്ടു നിമിഷം അവൾ ഭൂമിയിൽ നിന്നും വിട പറയും... 

അവൻ ഫോൺ കട്ട്‌ ആക്കി....  
24 മണിക്കൂർ പോയിട്ട് 24 ദിവസം എടുത്താലും നിനക്ക് അവളെ കണ്ടുപിടിക്കാൻ കഴിയില്ല...  അയാൾ പറഞ്ഞു... 

ദേവാ അഭിയെ എങ്ങനെ കണ്ടെത്തും എന്നാ പറയുന്നത്...  എവിടെ പോയി അന്വേഷിക്കും...  അജു ചോദിച്ചു... 

ഏട്ടാ എന്റെ ഒരു പിഴവ് കൊണ്ട് സംഭവിച്ചത് ആണ് ഇതു...  ഞാൻ ഒന്നുക്കൂടി കരുതി ഇരിക്കണം ആയിരുന്നു... അയാളിൽ നിന്നും തത്കാലം ഒന്നും ഉണ്ടാവാതെ ഇരുന്നപ്പോൾ ഞാനും അതെ കുറിച്ച് വിട്ടു ഞാൻ ഒന്ന് ശ്രദ്ധിച്ചു എങ്കിൽ എന്റെ ആമിക്ക്.....

ഇല്ല...  സമയം കളയാൻ ഇല്ല...  അവളെ കണ്ടു പിടിക്കണം 

അഭിയെ അയാൾ എവിടെ കൊണ്ട് പോയി ഒളിപ്പിച്ചാലും മണിക്കൂറുകൾക്കുള്ളിൽ ഞാൻ കണ്ടു പിടിക്കും..

 . എങ്ങനെ കണ്ടു പിടിക്കും....  എവിടെ എന്ന് വെച്ചാ നമ്മൾ അന്വേഷിക്കുക. ജിത്തു ചോദിച്ചു... 

ഈ ഒരു ആക്രമണം ഞാൻ നേരത്തെ പ്രതീക്ഷിച്ചിരുന്നു.... 
അതുകൊണ്ട് തന്നെ അവളുടെ താലിയിലും മോതിരത്തിലും ഞാൻ gprs സെറ്റ് ചെയ്തിട്ടുണ്ട്...  

എല്ലാവരും ഒന്ന് അത്ഭുതപ്പെട്ടു... 
ആമിയിൽ ഉള്ള ദേവന്റെ കരുതൽ കണ്ടു... 


എന്നാ ഇനി സമയം കളയണ്ട നമുക്ക് പോകാം.  നീ gprs ഓൺ ആക്കി വെക്ക്.  ദീപക് പറഞ്ഞു... 


  അവര് നാലു പേരും കൂടി അവളെ അന്വേഷിച്ചു പോയി...........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story