നിലാവ്: ഭാഗം 32

nilav

രചന: ദേവ ശ്രീ

കണ്ണുകൾ തുറന്നു നോക്കുമ്പോൾ അഭിക്ക് കാഴ്ച്ചകൾ എല്ലാം അവ്യക്തമായിരുന്നു 
തനിക്കു ചുറ്റും നടക്കുന്നത് എന്താണ് എന്നറിയാതെ അവൾ പകച്ചു നിന്നു. 

ആരോ കെട്ടിയിട്ടിരിക്കുകയാണ് എന്ന് മനസിലായി... 

നിങ്ങളാരാണ്....  എന്തിനാ എന്നെ ഇങ്ങോട്ട് കൊണ്ട് വന്നത്.... എനിക്ക് പോണം.... 


അടങ്ങി ഇരിക്ക് കൊച്ചേ.... 
നീ ഇനി എങ്ങോട്ടും പോകില്ല...  നിനക്കു ഇനി നിമിഷങ്ങൾ മാത്രമെ ബാക്കി ഉള്ളു. ഇനി നിന്നെ എന്തിനാ കൊണ്ട് വന്നത് എന്ന് അറിയമെങ്കിൽ കുറച്ചു നേരം കൂടി നീ കാത്തിരിക്കണം.... 

💙💙💙💙💙💙💙

അതൊരു കാട് ആണെന്ന് തോന്നുന്നു ദേവാ...  
ഒരു ഉൾപ്രദേശമായിരിക്കും... 

ഇവിടുന്നു ഒരു 10 മിനിറ്റ് യാത്ര.... 
അത്രേ ഉണ്ടാകു.. 

ചിലപ്പോൾ ഞാൻ വിചാരിച്ച പോലെ അഭിയുമായി രക്ഷപെടാൻ കഴിഞ്ഞില്ലെങ്കിലോ... 


ഇല്ല...  എന്റെ ആമിക്കും കുഞ്ഞിനും ഒന്നും സംഭവിക്കരുത്...  അവൻ ഓരോന്ന് മനസ്സിൽ കണക്കു കൂട്ടി.... 
 ഫോണിൽ ലൊക്കേഷൻ ഓൺ ആക്കി... 

എന്നിട്ട് സച്ചുവിനു മെസ്സേജ് അയച്ചു... 

 "ലൊക്കേഷൻ ട്രൈസ് ചെയ്തു വരണം".. 


തന്റെ ആമി ആകെ പേടിച്ചു കാണും...  ആമി നീ പേടിക്കണ്ട... നിനക്കു വാക്ക് തന്നതല്ലേ ഞാൻ ഉള്ളപ്പോൾ നിനക്കു ഒന്നും സംഭവിക്കില്ല എന്ന്.. 

അവന്റെ ഉള്ളം വിങ്ങി...  

🧡🧡🧡🧡🧡🧡

ദൈവമേ എന്റെ ആദി ഏട്ടൻ....  എന്നെ കാണാതെ ഒരുപാട് വിഷമിക്കുന്നുണ്ടാകും... 
എവിടെ പോയി എന്നെ അന്വേഷിക്കും എന്നോർത്ത് സങ്കടപെടുന്നുണ്ടാകും... 

ഇനി എനിക്ക് എന്റെ ആദിഏട്ടന്റെ അടുത്ത് എത്താൻ കഴിയില്ല... 

എല്ലാം തകർന്നു... 
ഞാനും കുഞ്ഞു ഇല്ലെങ്കിൽ ആ പാവം മനുഷ്യൻ.....  എങ്ങനെ ഇതെല്ലാം സഹിക്കും.... 


അവൾക്കു വേദന തോന്നി...  പ്രാണൻ പോകുന്ന വേദന... 

പെട്ടെന്ന് ആണ് ഒരാൾ അവൾക്കു മുന്നിൽ വന്നു നിന്നത്...... 

അതു ആരാ എന്നറിയാൻ അവൾ മുഖം ഉയർത്തി നോക്കി....  അവളൊന്നു ഞെട്ടി.... 


എന്താ അഭിക്കുട്ടി ഞെട്ടിയോ? 


യൂ ചീറ്റ്..... 


കിടന്നു അലാറാതെ ഇരിക്കഡി... 

എന്നെ ഇവിടെ ഒട്ടും പ്രതീക്ഷിച്ചില്ല അല്ലെ.. 

അവൻ ഒന്നു അട്ടഹസിച്ചു.... 
ഞാനും ആഗ്രഹിച്ചില്ല മോളെ ഈ കാഴ്ച്ച... 

നിങ്ങൾ എന്തിനാ എന്നോട് എങ്ങനെ ഓക്കേ...  ഞാൻ ഒരു ഏട്ടനെ പോലെ അല്ലെ കണ്ടത്.... 


അപ്പോഴേക്കും ദേവു കൂട്ടരും അവിടെ എത്തിയിരുന്നു.... 


നിനക്കു ഇനി രക്ഷയില്ല...  നിന്റെ മറ്റവൻ നിന്നെ രക്ഷിക്കാൻ വരും എന്ന പ്രതീക്ഷയിൽ ആണ് നീ എങ്കിൽ അതു വിട്ടേക്ക്.... 

അവനെന്നല്ല ആർക്കും ഇവിടെ എത്താൻ പറ്റില്ല..   


ഹാൻഡ്സ് അപ്പ്‌..... 

പുറകിൽ നിന്നും ഗൺ ചൂണ്ടി അജു തിരിഞ്ഞു നിൽക്കുന്നവനോട്‌ പറഞ്ഞു.... 


അയാളെ കണ്ടതും അജുവും ദീപക്കും ഒരുപോലെ ഞെട്ടി............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story