നിലാവ്: ഭാഗം 33

nilav

രചന: ദേവ ശ്രീ

വൈശാഖ്.....  അജു അയാളുടെ പേര് ഉച്ചരിച്ചു.... 

വിച്ചു......  ദീപക് അലറി.... 

കണ്ണൻ വിച്ചുവിന്റെ അടുത്തേക്ക് ചെന്ന് ചോദിച്ചു വിച്ചു...  നീ എന്തിനാ വിച്ചു അഭിയെ പിടിച്ചു വെച്ചിരിക്കുന്നതു...  നിന്റെ അനിയത്തി അല്ലെ അവൾ...  അവളെ വിടാൻ... 


വിച്ചു ഒന്നു ചിരിച്ചു...  എന്നിട്ട് അവനെ ഇടിച്ചു.... അപ്പോഴേക്കും അവന്റെ ആളുകൾ വന്നു... 
പിന്നെ അവിടെ അങ്ങോട്ട് ആകെ അടിയായിരുന്നു... 

അതിനിടയിൽ ദേവ് ആമിയുടെ കയ്യിലെ കേട്ടു അഴിച്ചു..  എന്നിട്ട് പറഞ്ഞു...  
മോളെ ഇവിടെ ഇങ്ങനെ തന്നെ ഇരിക്കണം...  എന്ത് നടന്നാലും ഇവിടുന്നു എഴുനെൽക്കരുത് എന്ന്... 

അവൾ തല കുലുക്കി... 

ദേവനെ പിന്നിൽ നിന്നും വിച്ചു അടിച്ചു...  

അപ്പോഴേക്കും വിച്ചുവിന്റെ ആളുകൾ അവരെ കെട്ടിയിട്ടു.... 

. വിച്ചു നീ എന്തിനാടാ ഇതൊക്കെ ചെയ്യുന്നത്  -കണ്ണൻ 

എന്തിനാ ഞാൻ ഇതു ചെയ്യുന്നത് എന്ന് അറിയണോ കണ്ണാ നിനക്കു....  അറിയണോ? 

എന്നാൽ നീ കേട്ടോ.... 

പണത്തിനു വേണ്ടി 


നാട്ടിലെ പ്രമാണി വിശ്വനാഥൻ....  എല്ലാം അയാളുടെ കയ്യിൽ ആയിരുന്നു... പണം ഉള്ളത് കൊണ്ട് അയാളെ എല്ലാവരും ബഹുമാനിച്ചു.... 

അയാളുടെ ജീവിതത്തെ എന്നും അസൂയയോടെ കണ്ടിരുന്നുള്ളൂ ഞാൻ... 

അസൂയ പിന്നെ പകയായി... 

എന്റെ പ്രാണൻ ആണ് എന്റെ അനിയത്തി.. വേണി...  അവൾക്കു നിന്നോട് ഉള്ള സ്നേഹം കണ്ടില്ല എന്ന് നടിക്കാൻ എനിക്ക് ആവില്ല... 


നിനക്കോ ഇവളോട് ഉള്ള ദിവ്യ പ്രേമവും.... 

പിന്നെ പകയായിരുന്നു.... 

പല തവണ നിന്നെയും ഇവളെയും തമ്മിൽ പിരിക്കാൻ നോക്കി... 
പക്ഷെ നടന്നില്ല.... 


പിന്നെ ഒരിക്കൽ അയാൾ എല്ലാ സ്വത്തും മകൾക്കു മാറ്റി കൊടുക്കുകയാണ് എന്ന് അറിഞ്ഞ നിമിഷം ഞാൻ അയാളെ കാണാൻ ചെന്നു.... 


ഹാ വിച്ചു...  നീ എവിടെയാ കുട്ടി...  നിന്നെ കാണാൻ തന്നെ കിട്ടുന്നില്ലല്ലോ?  


 കുറച്ചു തിരക്കായിരുന്നു ചെറിയച്ഛ...  അതാണ്... 

ഇതു കമ്പനിയുടെ ചില പേപ്പേഴ്സ് ആണ്...  ഇതു ഒന്നു സൈൻ ചെയ്യണം... 


അയാൾ അതു വാങ്ങി വെച്ച് എന്നോട് പൊക്കോളാൻ പറഞ്ഞു... 


അവൻ അഭിയെ നോക്കി....  എന്നിട്ട് പറഞ്ഞു അന്ന് നിന്റെ അച്ഛൻ ആ പേപ്പർ സൈൻ ചെയ്തിരുന്നേൽ അയാൾ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നു... 

ചെയ്തില്ല.....  പിന്നെ ഞാൻ എന്ത് ചെയ്യും.... 
അവൻ ഒരു ഭ്രാന്തനെ പോലെ നോക്കി...  എന്നിട്ട് പറഞ്ഞു...  
അങ്ങ് തീർത്തു...  ഒരു സ്മാൾ ആക്‌സിഡന്റ്... 


അഭി ഞെട്ടി അവനെ നോക്കി...  അപ്പൊ നിങ്ങൾ ആണോ എന്റെ.....  അവൾ കരഞ്ഞു.... 

അതേടി ഞാൻ തന്നെയാണ് 
അന്ന് ഞാൻ അയാളെ കാണാൻ വരാഞ്ഞത് സങ്കടം കൊണ്ടല്ല...  വന്നാൽ എന്റെ ഉള്ളിലെ സന്തോഷം മുഖത്ത് പ്രകടമാവും എന്നത് കൊണ്ടാണ്... 

പിന്നെ നിന്നെയും കണ്ണനെയും തമ്മിൽ പിരിക്കാൻ വേണ്ടി ഉള്ള ശ്രമമായിരുന്നു... 

അവിടെയും  ഞാൻ വിജയിച്ചു.... 


ആദ്യം എല്ലാം ഇവനു നീ ഇല്ലാതെ പറ്റില്ല എന്ന് പറഞ്ഞു ഇവൻ നിന്നിൽ തന്നെ നില കൊണ്ടു. 
പക്ഷെ ഞാൻ മാക്സിമം അപ്പച്ചിയെ പറഞ്ഞു എന്റെ വഴിക്ക് ആക്കി... 

കണ്ണൻ വേണിയെ വിവാഹം കഴിച്ചില്ല എങ്കിൽ എന്റെ അച്ഛൻ അഭിയെ കൊല്ലും എന്ന് പറഞ്ഞു അപ്പച്ചി ഒരു ഡ്രാമ ഇറക്കി.... 

എനിക്ക് അറിയാമായിരുന്നു അവിടെ ഇവൻ വീഴും എന്ന്...  അഭിരാമി അവന്റെ പ്രണാപ്രിയ അല്ലെ.... 


ഡാ...  നായെ.....  കണ്ണൻ അലറി.... 


കൂൾ കണ്ണാ...  കഴിഞ്ഞില്ല പറയട്ടെ....  -വിച്ചു.. 


പക്ഷെ അന്ന് നീ ഇവളെ തേടി ഇറങ്ങിയപ്പോൾ ഞാൻ ആണ് എന്റെ ആളുകളെ വിട്ടു നിന്നെ അടിച്ചത്...  അങ്ങനെ വീണ്ടും നിന്നെ വീട്ടിൽ എത്തിച്ചു...  പക്ഷെ ആത്മഹത്യാക്ക് ശ്രമിക്കും എന്ന് ഞാൻ കരുതിയില്ല... നിനക്ക് എന്തെങ്കിലും സംഭവിച്ചാൽ എന്റെ വേണിമോൾക്ക്‌ സഹിക്കില്ല... 


അതാണ് അപ്പച്ചിയെ കൊണ്ട് മരണ ഭീഷണി മുഴക്കിയതു... 

അഭി ഞെട്ടി...  അവൾക്കു ഇതൊന്നും അറിയില്ലായിരുന്നു...  അവൾ കണ്ണനെ നോക്കി...  ദയയോടെ...  കണ്ണൻ കരയുകയായിരുന്നു... 


അഭി കണ്ണനെ നോക്കുന്നത് കണ്ടു ദേവന്റെ ഹൃദയം ഒന്ന് പിടഞ്ഞു... 

കൂടെ നിന്ന് ചതിക്കുകയായിരുന്നു അല്ലെ...  -കണ്ണൻ 


പിന്നെ ഇവളുടെ മുന്നിൽ ഇവൾക്ക് ഒപ്പം കൂടി ഒരു ഷോ നടത്തിയത് എനിക്ക് നേരെ ആരുടെയും കണ്ണുകൾ തിരിയാതെnm ഇരിക്കാൻ ആണ്... 
അല്ലാതെ ഇവളോട് ഉള്ള സ്നേഹം കൊണ്ട് അല്ല.. 

ഒരു കേസ് കൊടുത്തു ഇട്ടത് അതിനാണ്...  സ്റ്റേഷനിൽ പോലും പോകാതെ അജ്മൽനെ കണ്ടു പേർസണൽ ആയി അന്വേഷിക്കാൻ പറഞ്ഞത് അതിനു വേണ്ടിയാണ്... 


പിന്നെ അവളുടെ ജീവിതത്തിൽ കുറച്ചു പ്രശ്നങ്ങൾ ഉണ്ടാക്കാൻ തീരുമാനിച്ചു.  അപ്പൊ പിന്നെ അവൾ കേസ്ന്റെ പുറകെ വരില്ല എന്ന് കരുതി... 


അവിടെ എനിക്ക് തെറ്റി.... 

അന്ന് ആ ഹോട്ടലിൽ ഇവൾക്ക് ഒപ്പം എന്റെ ഒരാളെ ആണ് ഞാൻ കയറ്റാൻ ശ്രമിച്ചതു..  അവിടെ റൈഡ് നടക്കുന്നു...  അവളെ നാണം കെടുത്തി അവനുമായി തന്നെ കല്യാണം നടത്തുക... 


അവിടെക്കാ എന്റെ എല്ലാം പ്ലാനും തകർത്തു ഇവൻ കയറി വന്നത്...  വർമ്മ ഗ്രൂപ്പ്‌ എംഡി mr. ആദിദേവ്...

അന്ന് തന്നെ അവൾക്കു നേരെ എന്റെ ആളുകൾ ഷൂട്ട്‌ ചെയ്തതാണ്... 
 പിന്നെ ഒരു കവചം പോലെ ഇവൻ ഇവൾക്ക് കൂടെ ഉണ്ടായിരുന്നു... 


അജുനെ നീ വീണ്ടും കാണാൻ ചെന്ന സമയം അജു എനിക്ക് അതു വിളിച്ചു പറഞ്ഞപ്പോൾ ഞാൻ ഒന്ന് കരുതി ഇരുന്നു...  ഇനി എനിക്ക് അധികം മുന്നോട്ട് പോകാൻ പറ്റില്ല എന്ന്...  

പിന്നെ കാര്യങ്ങൾ എല്ലാ അജുവും അഭിയും തന്നെ എനിക്ക് പറഞ്ഞു തരും...  പിന്നെ എല്ലാം സിംപിൾ അല്ലെ... 


പക്ഷെ ഇത്ര പെട്ടെന്ന് നിങ്ങൾ ഇവിടെ എത്തും എന്ന് ഞാൻ കരുതിയില്ല... 

അവിടെ എനിക്ക് തെറ്റി......


ഇനി നിങ്ങൾ പൊക്കോ...  അവൻ അവന്റെ ആളുകളെ പറഞ്ഞു അയച്ചു ഡോർ ലോക്ക് ചെയ്യാൻ പോയി... 


ആ നിമിഷം ആമിയോട് ദേവന്റെ കേട്ടു അഴിക്കാൻ പറഞ്ഞു... 

ദേവ് കൈ കുടഞ്ഞു...  ശേഷം അവിടെ കിടന്ന മരത്തടി കൊണ്ട് വിച്ചുവിന്റെ തലക്ക് അടിച്ചു... 

പെട്ടെന്ന് എന്താ ഉണ്ടായത് എന്ന് അറിയാതെ വിച്ചു പകച്ചു... 

ദേവ് വീണ്ടും അവനെ അടിച്ചു... 
ഇതു എന്റെ പെണ്ണിനെ ഉപദ്രവിച്ചതിനു... 
വീണ്ടും അടിച്ചു.. 
ഇതു അവളെ അനാഥയാക്കിയതിനു... 
വീണ്ടും അടിച്ചു... 
അവന്റെ കലി തീരുവോളം... 

അപ്പോഴേക്കും മറ്റുള്ളവരുടെ കേട്ട് അഴിച്ചു മാറ്റി... 

അജു ദേവനെ പിടിച്ചു  
മതി ദേവാ...  അവൻ ചത്തു പോകും... 


ആമി കണ്ണന്റെ അരികിൽ നിൽക്കുവായിരുന്നു... 

അതു കണ്ടു ദേവന്റെ ഉള്ളോന്ന് പിടഞ്ഞു... 

അവന്റെ മുഖഭാവം കണ്ട ആമി അവനെ പോയി ഇറുക്കി കെട്ടിപിടിച്ചു.. 

അവന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു... 

ആമി പേടിച്ചോ...  അവൻ അവളുടെ തലയിൽ തലോടി ചോദിച്ചു... 

ഇല്ല....  ആദി ഏട്ടൻ ജീവിച്ചിരിക്കുമ്പോൾ എനിക്ക് ഒന്നും പറ്റില്ല എന്നറിയാമായിരുന്നു... 

എന്നാലും എങ്ങനെ ഇത്ര പെട്ടെന്ന് എത്തി..  

അവൻ അവളുടെ നെറുകയിൽ ഉമ്മ വെച്ചു കൊണ്ട് പറഞ്ഞു...  നിന്റെ മോതിരത്തിലും താലിയിലും gprs സെറ്റ് ചെയ്തിട്ടുണ്ട്... 

അവൾ അവനെ അതിശയം കൊണ്ട് നോക്കി... 
ഇതൊക്കെ ഇപ്പോ... 

അതൊക്കെ ചെയ്തല്ലോ എന്റെ ആമി കുട്ടി... 

അപ്പോഴാണ് ഡോറിൽ ആരോ മുട്ടിയതു... 

വിച്ചുവിന്റെ ചുണ്ടിൽ ഒരു ചിരിവിടർന്നു... 

അതു കണ്ടു അജു ഗൺ എടുത്തു... 

അപ്പൊ ദേവ് പറഞ്ഞു ഡോർ തുറന്നോള്ളൂ അജു ഏട്ടാ...  അതു അപ്പുവും സച്ചുവും ആയിരിക്കും.....

അതു കേട്ടു വിച്ചുവിന്റെ ചുണ്ടിലെ ചിരി മാഞ്ഞു..  

അജു ഡോർ തുറന്നപ്പോൾ അവർ തന്നെയായിരുന്നു... 

നിങ്ങൾ എങ്ങനെ ഇവിടെ എത്തി... -അജു 

ദേവ് ലൊക്കേഷൻ അയച്ചു തന്നു വരാൻ പറഞ്ഞു... 

അജു ദേവനെ ഒന്ന് നോക്കി... 


ഞാൻ ഒരു മുൻകരുതലിനു... ദേവ് ഒന്ന് ചിരിച്ചു...........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story