നിലാവ്: ഭാഗം 34

nilav

രചന: ദേവ ശ്രീ

ഞാൻ ഒരു മുൻകരുതലിനു വേണ്ടി.... 

അജു ദേവനെ കെട്ടിപിടിച്ചു...  എന്നിട്ട് അഭിയോട് പറഞ്ഞു... 

ഇവൻ നിന്റെ ഭാഗ്യമാണ്... സ്നേഹിക്കാൻ എല്ലാവർക്കും കഴിയും...  അതേ അളവിൽ സ്നേഹിക്കപ്പെടാനും വേണം ഒരു ഭാഗ്യം.. ആ സ്നേഹത്തിൽ അവന്റെ കരുതലുള്ളതു കൊണ്ടാണ് മോളെ നീ ഇപ്പോഴും ജീവനോടെ നിൽക്കുന്നത്... 


അറിയാം അജു ഏട്ടാ...  ആദി ഏട്ടനെ എനിക്കും ഒരുപാട് ഇഷ്ട്ടമാണ്... 

ആ വാക്കുകൾ ദേവന്റെ മനസിനെ കുളിരണിയിച്ചുവെങ്കിലും 
കണ്ണന്റെ മനസ്സിൽ വല്ലാത്ത ഒരു അസ്വസ്ഥത നിറഞ്ഞു.... 


അവനു സങ്കടമോ ദേഷ്യവും എല്ലാം കൂടി വല്ലാത്ത ഒരു അവസ്ഥയിൽ എത്തിയിരിന്നു.... 
താഴെ കിടന്ന തോക്ക് എടുത്തു അവൻ വിച്ചുവിനു നേരെ ചൂണ്ടി.....  അവൻ ഷൂട്ട്‌ ചെയ്തു....  രണ്ടും മൂന്നും തവണ....  


 വെടിയൊച്ചകേട്ടു എല്ലാവരും തിരിഞ്ഞു നോക്കി...  ചോരയിൽ കുളിച്ചു കിടക്കുന്ന വിച്ചു... 
ഗൺ കയ്യിൽ പിടിച്ചു നിൽക്കുന്ന കണ്ണനും... 


ദേവ് ആമിയെ ചേർത്തു പിടിച്ചു... 
അവൾ ദേവന്റെ നെഞ്ചിലേക്ക് ചാരി... 


കണ്ണൻ വിച്ചുവിന്റെ അടുത്ത് പോയി മുട്ട് കുത്തി ഇരുന്നു... 
ചെറുപ്പം തൊട്ട് എന്റെ ചോരയായി മാത്രമേ നിന്നെ കണ്ടിട്ടള്ളൂ.. ഒരു കൂടപ്പിറപ്പിനെ പോലെ.... 
എന്നിട്ടും നീ എന്റെ സ്വപ്നങ്ങളും ജീവിതവും തകർത്തു... 
സ്വന്തം മക്കളെ പോലെ നമ്മളെ ഓക്കേ സ്നേഹിച്ച ആ പാവങ്ങളെ നീ....  
എന്നിട്ട് എന്ത് നേടി വിച്ചു നീ ... 

ഒന്നും നേടിയില്ല... 
നിനക്ക് സ്വത്ത്‌ കിട്ടിയോ? 
നിന്റെ പെങ്ങൾക്ക് നല്ലൊരു ജീവിതം കിട്ടിയോ...... 

ഒന്നും ഉണ്ടായില്ല വിച്ചു... 

ഒരിക്കൽ എന്റെ അഭിയാണ് എന്ന് കരുതി മദ്യലഹരിയിൽ  സംഭവിച്ചതാണ് ആ കുഞ്ഞു പോലും... 

ആ വാക്കുകൾ വിച്ചുവിനു എന്ന പോലെ അഭിയുടെയും ദേവന്റെയും നെഞ്ചിൽ കൂരമ്പ് തുളച്ചു കയറുംപോലെയായിരുന്നു... 


എന്റെ കുഞ്ഞിനെ ഓർത്തു കൊണ്ട് മാത്രമാണ് ഞാൻ അവളുടെ കൂടെ ഇപ്പോഴും ജീവിക്കുന്നത്... 


വിച്ചു കണ്ണന്റെ കൈ പിടിച്ചു.... 
ക.....ണ്ണാ.....  മാ....പ്പ്.....  അ........ഭി....... 
അപ്പോഴേക്കും അവന്റെ കൈകൾ ഊർന്നു പോയി.... 

കണ്ണൻ അജുവിന്റെ അടുത്ത് ചെന്നു പറഞ്ഞു... 
സാർ സാറിന് എന്നെ അറസ്റ്റ് ചെയ്യാം... 

അജു കണ്ണന്റെ തോളിൽ തട്ടി പറഞ്ഞു... 
അതൊന്നും വേണ്ടഡോ എത്രയോ ക്രിമിനൽസ് രക്ഷപെടുന്നു....  സാഹചര്യം കൊണ്ടല്ലേ..  ഞാൻ എന്തെങ്കിലും എഴുതി FIR ക്ലോസ് ചെയ്തോളാം.. 

താൻ തന്റെ ഭാര്യക്കും കുഞ്ഞിനു കൂടെ പോയി ജീവിക്കഡോ... 


കണ്ണൻ അവർക്ക് ഒരു വാടിയ പുഞ്ചിരി നൽകി... 


💙💙💙💙💙💙💙

ദിവസങ്ങളും മാസങ്ങളും കടന്നു പോയി.... 

ദേവൻ ആഗ്രഹിച്ചപോലെ അവളെ ഊട്ടിയും പരിചരിച്ചും അങ്ങനെ പോയി... 

എന്നും രാത്രി കുഞ്ഞിനോട്‌ സംസാരിച്ചു...  കുഞ്ഞിന്റെ അനക്കവും എല്ലാം അറിഞ്ഞേ അവൻ ഉറങ്ങു... 

ആമിയുടെ വയറിന്റെ വലിപ്പം കൂടുംതോറും ദേവന്റെ  ടെൻഷനും കൂടി വന്നു... 

ആമിക്ക് ഡേറ്റ് അവനായി... 


രാവിലെ തന്നെ ആമിയുടെ കൂടെ സോഫയിൽ ഇരിക്കുകയായിരുന്നു ദേവ്... 

അത് കണ്ടു വന്ന സീത ചോദിച്ചു  നീ എന്താ ദേവാ ഓഫീസിൽ പോകുന്നില്ലേ... 

ഇല്ലമ്മേ...  ഞാൻ ഇന്ന് ലീവ് ആണ്...  ആമിക്ക് ഇന്ന് ചെക്ക് അപ്പിനു പോകണ്ടേ അതാ... 

അതു കേട്ട സീത ആമിയെ നോക്കി കണ്ണടച്ച് കാണിച്ചു ദേവനോട് പറഞ്ഞു 

അതിനു നീ എന്തിനാ വരുന്നത്...  ഞാനും അച്ഛനും കൂടി കൊണ്ട് പൊക്കോളാം.. പോരാത്തതിന് ജിത്തുവും ഉണ്ടല്ലോ... 

ദേവനും ദേഷ്യം വന്നു അവൻ ചോദിച്ചു... 

അതെന്താ അമ്മേ ഞാൻ കൂടെ വന്നാൽ... 
ഞാനാണ് ഇവളുടെ ഭർത്താവ്... 
എനിക്ക് ഒന്ന് ലീവ് എടുത്തു അവളുടെ അടുത്ത് ഇരിക്കാൻ പാടില്ല... 
അവളെ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ പാടില്ല.. 

ആമി ചെവിയും പൊത്തി ഇരുന്നു ചിരിച്ചു.. 


അമ്മ എന്റെ അമ്മ തന്നെ അല്ലെ...  
ഇതു അമ്മായിയമ്മ പോര് എടുക്കുമ്പോലെ ഓഫീസിൽ പോ... ഓഫീസിൽ പോ എന്ന് പറഞ്ഞു കൊണ്ടിരിക്കും... ആരെന്ത്‌ പറഞ്ഞാലും ഞാൻ ഇന്ന് ഓഫീസിൽ പോകില്ല...  ഇവളെ ഡോക്ടറെ കാണിക്കാൻ ഞാനും വരും... 


അപ്പോഴേക്കും സീത ചിരി തുടങ്ങി... 

.അതു കണ്ടു ദേവ് ആമിയെ നോക്കി... 

അവൾ അവനോടു ചോദിച്ചു 
വല്ല അവശ്യവും ഉണ്ടായിരുന്നോ? 


ഓഹ് പ്ലാൻ ആയിരുന്നല്ലേ... 


അതു കേട്ട് സീത പറഞ്ഞു...  ഹാ ഇനി ഞാൻ നിന്നോട് അമ്മായിയമ്മ പോര് എടുത്തു എന്ന് പറയണ്ട... നീ ഇന്ന് ഓഫീസിൽ പോവണ്ട... 

അവിടെ ഒരു കൂട്ടചിരി ഉയർന്നു.... 

💜💜💜💜💜💜💜

അഭിയെ ലേബർ റൂമിൽ കയറ്റി ഇരുന്നു... 
പുറത്തു ദേവ് ആകെ ടെൻഷൻ അടിച്ചു നിൽക്കുകയായിരുന്നു .. 
ദേവന്റെ അച്ഛനും അമ്മയും ജിത്തുവും കണ്ണനും സച്ചുവും സിദ്ധുവും ഉണ്ടായിരുന്നു...  അപ്പുവും വേണിയും അച്ചുവും കൂടി ഫുഡ്‌ എടുക്കാൻ വീട്ടിൽ പോയി.... 


അവിടെ വെച്ചു അവിചാരിതമായാണ് മഹേഷിനെയും മീരയെയും കാണുന്നത്...  
 ദേവന്റെ അച്ഛനും അമ്മയ്ക്കും മീരയെ മനസിലായില്ല... 

ജിത്തുവും ദീപക്കും മഹേഷിനോടു സംസാരിച്ചു..  
ആദി ഒന്നും സംസാരിക്കാത്തതു കണ്ടു മഹേഷ് ജിത്തുവിനോട് ദേവനു എന്ത് പറ്റി എന്ന് ചോദിച്ചു... 


അതു അവന്റെ വൈഫിനെ ഡെലിവറിക്ക് കയറ്റി...  അവൾ അവിടെ ലേബർ പൈൻ അനുഭവിക്കുമ്പോൾ അവൻ ഇവിടെ ഹൃദയവേദന കൊണ്ട് പുളയുകയാണ്... ദീപക് ചിരിച്ചു കൊണ്ട് പറഞ്ഞു... 


അതുകേട്ട ആദി അവനെ ഒന്ന് നോക്കി... 

നീ നോക്കണ്ട...  അവളെ ലേബർ റൂമിൽ കയറ്റിയെ പിന്നെ അവൻ ഒരു തുള്ളി വെള്ളം കുടിച്ചിട്ടില്ല...  ദീപക് പറഞ്ഞു... 

ഷീ ഈസ്‌ ലക്കി ഗയ്‌.... മഹേഷ്‌ പറഞ്ഞ ആ വാക്ക് കേട്ടു മീരയുടെ മുഖം വാടി....  


കണ്ണാ നീ എന്തിനാ ഡാ ആ പാവത്തിനെ ഓരോന്ന് പറഞ്ഞു....  നമുക്ക് അറിയാവുന്നതല്ലേ അവനു അഭി എന്ന് വെച്ചാൽ ജീവൻ ആണ്...  അവൾക്കു ഒരു മുള്ളു കൊണ്ടാൽ സഹിക്കാത്ത അവൻ അവൾ അനുഭവിക്കുന്നതിന്റെ ഇരട്ടി വേദന അനുഭവിക്കുന്നുണ്ടാകും.....   സിദ്ധു പറഞ്ഞു...


അപ്പോഴേക്കും ലേബർ റൂം തുറന്നു സിസ്റ്റർ പുറത്തു വന്നു ചോദിച്ചു.... 

അഭിരാമിയുടെ കൂടെ ഉള്ളവർ ആരാ? 

ദേവ് ഓടി സിസ്റ്റർക്ക് അരികിൽ എത്തി...  

ഡെലിവറി കഴിഞ്ഞു....  പെൺക്കുട്ടി ആണ്... 


സിസ്റ്റർ ആമി...  അഭിരാമി.... 


അവന്റെ മുഖത്തെ ടെൻഷൻ കണ്ടു ചിരിച്ചു കൊണ്ട് പറഞ്ഞു 
കുഴപ്പമൊന്നുമ്മില്ല.. കുറച്ചു കഴിഞ്ഞാൽ കാണാം... 


ലേബർ റൂം തുറന്നു ഒരു മാലാഖ കുഞ്ഞുമായി സിസ്റ്റർ വന്നു... 

ആദിദേവ്.....  അവർ വിളിച്ചു... 

ഇതാ നിങ്ങളുടെ കുഞ്ഞു....  നിങ്ങളുടെ കയ്യിൽ തന്നെ തരണം എന്ന് വൈഫ്‌ പ്രത്യേകം പറഞ്ഞു... 

അവൻ ആ കുഞ്ഞിനെ ഏറ്റുവാങ്ങി.... 
തന്റെ കുഞ്ഞു ആമി... 
ഇളം പിങ്ക് നിറത്തിൽ ഉള്ള ചുന്ദരി... 

അവന്റെ കണ്ണുകൾ നിറഞ്ഞു.... 
കുഞ്ഞിനെ നെറ്റിയിൽ മൃദുവായി അവൻ ചുംബിച്ചു...........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story