നിലാവ്: ഭാഗം 35 || അവസാനിച്ചു

nilav

രചന: ദേവ ശ്രീ

ആദി കുഞ്ഞിനെ അമ്മയെ ഏല്പിച്ചു... 

കുഞ്ഞു കയ്യിൽ നിന്നും പോയപ്പോൾ ആകെ ശൂന്യത തോന്നി അവനു. 

ആമിയെ മുറിയിലെക്ക് മാറ്റിയ ശേഷം ആനന്ദ്‌ സീതയോട് പറഞ്ഞു... 

വാ നമുക്ക് വീട്ടിലേക്കു പോയി കുളിച്ചു ഫ്രഷ് ആയി വരാം... 

ഇപ്പോഴോ.....  സീത ചോദിച്ചു... 


പിന്നെ....  അയാൾ അവളെയും കൂട്ടി പുറത്തു ഇറങ്ങി... 

എന്ത് പണിയാ മനുഷ്യാ നിങ്ങൾ കാണിച്ചത്... 
ഞാൻ എൻറെ കൊച്ചിനെ നേരെ കണ്ടത് പോലുമില്ല... 


നീ ഇങ്ങു വന്നേ...  എന്റെ മോൻ അവന്റെ കുഞ്ഞിന്റെയും ഭാര്യയുടെയും കൂടെ ഒന്ന് ഇരുന്നോട്ടെ ഡി.... 


സീത ഒന്ന് ചിരിച്ചു... 

ദേവ് ആമിയുടെ അരികിൽ ഇരുന്നു... 
അവളുടെ തലയിൽ തലോടി... 
ഒരുപാട് വേദനിച്ചോഡാ.... 


അവൾ ഒന്ന് മന്ദഹസിച്ചു കൊണ്ട് പറഞ്ഞു എന്തായാലും എന്റെ ആദി ഏട്ടൻ വേദനിച്ച അത്രയും ഞാൻ വേദനിച്ചില്ല... 

 അവൻ അവളെ ഒന്ന് ചുംബിച്ചു... 

അപ്പോഴേക്കും കുഞ്ഞു ആമി എഴുന്നേറ്റു... 

അവൻ അവളെ എടുത്തു ആമിയുടെ മാറോടു ചേർത്തു കിടത്തി... 

ആമി അവന്റെ നെഞ്ചിലേക്ക് തല ചായ്ച്ചിരുന്നു... 

അവൻ കുഞ്ഞു ആമിയെ നോക്കി....  അവന്റെ വിരൽ അവളുടെ കയ്യിൽ മുറുക്കി പിടിച്ചിരുന്നു... 


അവന്റെ ഉള്ളിൽ അതിയായ വാത്സല്യം തുളുമ്പി.... 

ആദി ഏട്ടാ മോൾക്ക്‌ പേരിടൽ നടത്തണ്ടേ... 
ഹോസ്പിറ്റലിൽ എന്ത് പേര് കൊടുക്കും...  ആമി ചോദിച്ചു... 


ആത്മിക.....  നമ്മുടെ ആത്തു മോൾ..... 


പിന്നീട് അങ്ങോട്ട്‌ ആത്തു മോളുടെ വളർച്ചയായിരുന്നു... 

ദേവ് ആഗ്രഹിച്ച പോലെ അല്ലെങ്കിൽ അതിനു അപ്പുറമായിരുന്നു അവളുടെ കുറുമ്പുകൾ... 

അവളെ പാദസര കിലുക്കം കേട്ട് കൊണ്ടാണ് എന്നും ആ വീട് ഉണരാറു.... 

എല്ലാവരുടെയും പ്രിയപ്പെട്ടവൾ.... 


രണ്ടു വർഷങ്ങൾക്ക് ശേഷം......... 


വീണ്ടും സീതാലയത്തിൽ ഒരു കല്യാണപന്തൽ കൂടി ഉയർന്നു... 


ആദിജിത്ത് വെഡ്സ് ദർശന


ഇതിനിടയിൽ അച്ചുവിനു സിദ്ധുവിനു ഒരു കുഞ്ഞു ഉണ്ടായി.... 

ശ്വേതയെയും അജ്മൽനെയും വീട്ടിൽ കയറ്റി... 

സച്ചുവിന്റെ ജീവിതത്തിലേക്ക് ഒരു പങ്കാളി കൂടി വന്നു....  നിമിഷ 


അപ്പു മാത്രം സിംഗിൾ പസങ്ക സ്റ്റാറ്റസ് ഇട്ടു നടക്കുന്നു.... 

കല്യാണത്തിരക്കിൽ ആയിരുന്നു ആമിയും ദേവനും..   

മെറൂൺ കളർ പട്ടു സാരി ആയിരുന്നു ആമി...  ആത്തുമോൾക്ക്‌ മെറൂൺ കളർ ഫ്രോക്ക് ഇട്ടു കൊടുത്തു... പൂവ് ചൂടി കൊടുത്തു... 


അമ്മേ ആത്തു മോൾ ചുന്ദരിയായോ.... 

പിന്നെ അമ്മേടെ വാവ ചുന്ദരിയായല്ലേ... 

കുഞ്ഞി പല്ലുകൾ കാട്ടി അവൾ ചിരിച്ചു... 


അപ്പോഴാണ് ആദി അവിടെക്ക് വന്നത്.... 

മെറൂൺ കളർ ഷർട്ട്‌ അതെ കരയുള്ള മുണ്ടും  ആയിരുന്നു അവന്റെ വേഷം... 

നിങ്ങൾ അമ്മയും മോളും ഒരുങ്ങി ഇറങ്ങിയില്ലേ.....
ദേ എല്ലാവരും ഓഡിറ്റോറിയത്തിലേക്ക് ഇറങ്ങി.... 
നിങ്ങൾ ഇവിടെ ഇരുന്നോളൂ... 


ആത്തുമോൾ ദേവന്റെ അടുത്ത് എത്തി എടുക്കാൻ പറഞ്ഞു... 

അച്ഛാ....  ആത്തു മോളാണോ അമ്മയാണോ ചുന്ദരി.... 

ദേവ് അവളെ നോക്കി ചിരിച്ചു.. എന്നിട്ട് പറഞ്ഞു... 
രണ്ടാളും ചുന്ദരി ആണല്ലോ... 

അതു പറ്റിയ.....  ആത്തു മോൾ അല്ലെ ചുന്ദരി.... 


അച്ഛേടെ പൊന്ന് ചുന്ദരി കുട്ടി അല്ലെ.... 


വന്നേ....  രണ്ടാളും കിന്നാരം പറഞ്ഞു നിൽക്കാതെ... 
ആമി പറഞ്ഞു... 

ദേവ് ആത്തു മോളെ എടുത്തു നടന്നു....

ആമി ഞാൻ ചുമ്മാ പറഞ്ഞതാ....  നീയും സുന്ദരിയാട്ടോ.... 
അവൻ കണ്ണുകൾ ചിമ്മി


കല്യാണം ഗംഭീരമായി തന്നെ നടന്നു.... ആമി അവളുടെ ഏട്ടായിയുടെ കുഞ്ഞി ആയി കൂടെ ഉണ്ടായിരുന്നു..    ദർശനക്കു അവരുടെ റിലേഷൻ അറിയാമായിരുന്നു...  ജിത്തുവിനു കുഞ്ഞി എത്ര പ്രിയപ്പെട്ടതാണോ അത്രേയും തന്നെ അവൾക്കു കുഞ്ഞിയെ ഇഷ്ട്ടമായിരുന്നു.... 

അങ്ങനെ ദർശന സീതാലയത്തിൽ മരുമകളായി  
വലതുകാൽ വച്ചു കയറി.... 


പിന്നെ റിസപ്ഷന്റെ തിരക്ക് എല്ലാം കഴിഞ്ഞു സമയം ഒരുപാട് ആയിരുന്നു അവർ കിടക്കാൻ.... 

രാത്രിയിൽ ആത്തു മോളെ ഉറക്കി കിടത്തി ആമി ബാൽക്കണി വന്നു നിൽക്കുകയയായിരുന്നു... 


റൂമിലേക്ക്‌ വന്ന ദേവ് ആമി അന്വേഷിച്ചു വന്നപ്പോൾ എന്തോ ഓർത്തു നിൽക്കുന്ന ആമിയെ ആണ് അവൻ കണ്ടത്... 

ദേവ് അവളുടെ പിറകിൽ നിന്ന് അവളെ കെട്ടിപിടിച്ചു  തോളിൽ മുഖം ചേർത്ത് വച്ചു ചോദിച്ചു.... 
എന്താണ് എന്റെ  ആമിക്കുട്ടി വലിയ ചിന്തയിൽ ആണല്ലോ..... 


ഞാൻ ഈ നിലാവ് പരത്തിയ രാത്രിയെ നോക്കി നിന്നതാണ്....  എന്ത് ഭംഗിയാണ് അല്ലെ കാണാൻ.... 


അവൻ അവളുടെ മുഖം കൈ കുമ്പിളിൽ എടുത്തു....  അവളുടെ കണ്ണുകളെ ചുംബിച്ചു.... 

അവിടെ ഉണ്ടായിരുന്ന ഊഞ്ഞാലിൽ ഇരുന്നു....  അവളെ മടിയിൽ ഇരുത്തി..


ആ നിലാവ് പോലെയാണ് ആമി നീ എന്റെ ജീവിതത്തിൽ... 
എന്നിൽ മാത്രം പ്രകാശം പരത്തുന്ന നിലാവ്.... 

ആമി.... നമ്മുടെ ആത്തു മോൾക്ക്‌ കളിക്കാൻ ആരുമില്ല അല്ലെ....

ശരിയാ ഏട്ടാ ഞാനും അതെ പറ്റി ആലോചിച്ചു... 
അവളെ നമുക്ക് പ്ലേ സ്കൂളിൽ ആക്കാം...  ഞാൻ ഒന്നും രണ്ടു സ്കൂൾ കണ്ടു വെച്ചിട്ടുണ്ട്... 

ആമി....... 


എന്താ..  . 

ഞാൻ അതല്ല പറഞ്ഞത്...... 


ആമി എനിക്ക് ഒരു കുട്ടി കുറുമ്പനെ വേണം.... 

അയ്യടാ മോനെ.....  ഒന്നിനെ തന്നെ മേക്കാൻ വയ്യ....  അപ്പോഴാണ് അടുത്തത്..   ഒരു അഞ്ചു കൊല്ലത്തിനു ഒന്നും നടക്കില്ല ... 

അതു നീ മാത്രം തീരുമാനിച്ചാൽ മതിയോ.....  എന്നും പറഞ്ഞു ദേവ് അവളെയും കൊണ്ട് റൂമിലേക്ക് പോയി....  അവരുടേതായ സ്വകാര്യനിമിഷങ്ങളിലേക്ക്..    


ഇനി അവർ ജീവിച്ചോട്ടെ......അവസാനിച്ചു..... ❣️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story