നിലാവ്: ഭാഗം 4

nilav

രചന: ദേവ ശ്രീ

കല്യാണരാത്രി തന്നെ അഭി അവിടെ നിന്നും തിരിച്ചു പോരാൻ വേണ്ടി നിന്നു.  എന്നാൽ ആ രാത്രി വിച്ചു അവളെ അവിടെനിന്നും പോകാൻ സമ്മതിച്ചില്ല.. അവൻ അവളോട്‌ അകത്തുകയറി പോകാൻ പറഞ്ഞു.. പക്ഷെ അത് അവൾ ഒട്ടും ആഗ്രഹിച്ചിരുന്നില്ല എന്ന് അവളുടെ മുഖം വിളിച്ചോതുന്നുണ്ടായിരുന്നു. 
💜💜💜💜💜
പിറ്റേന്ന് രാവിലെ തന്നെ അഭി പോകാൻ റെഡി ആയി.  അപ്പോഴാണ് വിച്ചുവും പാറുവും കൂടി വരുന്നത്..  പാറുവിനെ കണ്ടു അഭി അവളോട്‌ യാത്ര പറഞ്ഞു.. 

പാറു  ഞാൻ പോവുകയാണ്.  ഇനി ഒരു തിരിച്ചുവരവ് ഉണ്ടായെന്ന് വരില്ല. അഭിയുടെ കണ്ണുകൾ ഈറനണിഞ്ഞു.. 

അപ്പോഴാണ് അഭിയുടെ കയ്യിലെക്ക് വിച്ചു ഒരു കവർ കൊടുത്തതു.  എന്നിട്ട് അഭിയോട് പറഞ്ഞു, 
 നിന്റെ അപ്പോയ്ന്റ്മെന്റ് ലെറ്റർ ആണ്.  നിന്റെ ജോലി റിസൈൻ ചെയ്തു  നാളെ തൊട്ട് നീ ഈ ജോലിക്ക് പോയാൽ മതി. 

അത് ഏട്ടാ പെട്ടെന്ന്... 

നീ ഒന്നും പറയണ്ട മോളെ.  നിന്നെ ഈ അവസ്ഥയിൽ തനിച്ചാക്കി പോകാൻ എനിക്ക് കഴിയില്ല.  എന്റെ കൂടെ കൊണ്ട് പോകാൻ പറ്റാത്തതുകൊണ്ടാണ് അല്ലാതെ നിന്നെ ഉപേക്ഷിക്കുകയല്ല ഞാൻ..  വിച്ചു അഭിയെ ചേർത്തു നിർത്തി അവളുടെ കണ്ണുനീര് തുടച്ചു വീണ്ടും പറഞ്ഞുതുടങ്ങി..  എവിടെ പോയാലും ഏട്ടൻ ഉണ്ട് മോൾക്ക്.  ഇപ്പോ ഇതു പാറു വർക്ക്‌ ചെയ്യുന്ന കമ്പനിയിൽ വാക്കാൻസി ഉണ്ട്. അവളും നിന്റെ കൂടെ ഉള്ളത് ഏട്ടന് ഒരു ആശ്വാസമാണ്. എന്ത് വിഷമമുണ്ടെങ്കിലും ഏട്ടനെ വിളിക്കണം. ആരുമില്ല എന്ന് കരുതണ്ട.  ഏട്ടൻ ഉണ്ട്..  കേട്ടല്ലോ..  ഇനി ഒന്ന് ചിരിച്ചേ... 

അഭി മുത്തച്ഛനോട്‌ യാത്ര പറഞ്ഞു ഇറങ്ങി..  വേറെ ആരോടും അവൾക്ക് ഒന്നും പറയാൻ ഉണ്ടായിരുന്നില്ല.. 

അഭിയും പാറുവും കാറിൽ കയറി യാത്രയായി..  പാറു അഭിയുടെ കയ്യിൽ മുറുകെ പിടിച്ചു..  പിന്നെ അവളെ നോക്കി കണ്ണടച്ചു കാണിച്ചു. എന്തോ അഭിക്കും അവളുടെ സാമിപ്യം വളരെ ആശ്വാസം ആയിരുന്നു. 

💙💙💙💙💙💙💙💙
അമ്മേ.... 

ഓഹോ അമ്മേടെ മക്കൾ വന്നോ? നിങ്ങൾ രണ്ടാളും കൂടി എത്ര ദിവസം ഇല്ലാതിരുന്നപ്പോൾ വീട് ആകെ ഉറങ്ങിയ പോലെയായി.  

ഒരാഴ്ച്ചയല്ലേ അമ്മേ മാറിനിന്നത്. ഇനി ചിലപ്പോൾ ഒരു മാസമൊക്കെ മാറി നിൽക്കേണ്ടി വരും.  അകത്തേക്കു കയറിവന്ന ദേവ് പറഞ്ഞു. 

അതാ ഏട്ടാ അമ്മയ്ക്കും നമ്മൾ രണ്ടുപേരും മാറിനിന്നാൽ ആളില്ല.  അതോണ്ട് ഇനി മുതൽ ഞാൻ ഒന്നിനുമില്ല..  അമ്മ വിഷമിക്കണ്ടട്ടോ എന്നും പറഞ്ഞു ജിത്തു അമ്മയെ കെട്ടിപിടിച്ചു. 

അയ്യടാ നിന്നെ ഇവിടെ നിർത്തുന്ന കാര്യമല്ല ഞാൻ പറഞ്ഞത്.  ഇവിടെ ഒരു മരുമകൾ കയറി വരുന്ന കാര്യമാ പറഞ്ഞേ. 

എന്റെ കാര്യം ഞാൻ വ്യക്തമാക്കി കഴിഞ്ഞു അമ്മേ.  ഇനി അതെ പറ്റി ഒരു സംസാരം വേണ്ട. ദേവ് വേഗം മുകളിലെക്ക് പോയി. 

ജിത്തു അമ്മയുടെ അടുത്ത് വന്നു ആ കണ്ണുനീരൊക്കെ തുടച്ചു കൊടുത്തുകൊണ്ട് പറഞ്ഞു അമ്മ വിഷമിക്കണ്ട. അമ്മക്ക് വേഗം ഒരു മരുമോളെ കിട്ടും. 

അതിനു അവൻ സമ്മതിക്കണ്ടേ മോനെ.  എന്നോ ഏതോ ഒരുത്തി ഇട്ടേച്ചുപോയി എന്ന് പറഞ്ഞു ഇവിടെ ഇരിക്കാ അവൻ. 

അമ്മേ ഞാൻ ഏട്ടന്റെ കാര്യമല്ല പറഞ്ഞത്.  എന്റെ കാര്യമാണ് പറഞ്ഞത്. 

ജിത്തു.....  അമ്മയുടെ നോട്ടം കണ്ടു അവിടെ നിൽക്കുന്നത് ശരിയല്ല എന്ന് തോന്നി ജിത്തു അവിടെ നിന്നും അവന്റെ റൂമിലേക്ക് പോയി. 

💛💛💛💛
ദേവ് ബാൽക്കണിയിൽ ഇരിക്കുകയായിരുന്നു.  അമ്മ പറഞ്ഞത് മനസിലേക്ക് തികട്ടി വന്നു.  ഒരു കല്യാണം,  കുടുംബം,  കുട്ടികൾ  എല്ലാം ഞാനും ആശിച്ചിരുന്നു. മീര അവളായിരുന്നു തന്റെ എല്ലാം. 
പ്ലസ് ടു കാലഘട്ടത്തിലെ ഒരു ഇഷ്ടം.  ഡിഗ്രിക്ക് ജോയിൻ ചെയ്തപ്പോഴും അവൾ തന്റെ കൂടെ ഉണ്ടായിരുന്നു.  താൻ അങ്ങോട്ട്‌ പോയി ഇഷ്ടം പറഞ്ഞതല്ല. അവൻ ഓർമ്മകളിലേക്ക് പോയി.. 
---
 ദേവാ ആ സഞ്ജുവും ടീമും നവിയെ ഇട്ടു അടിക്കുന്നു.. കിരൺ ഓടി വന്നു പറഞ്ഞു..  ദേവ് ഹോക്കി സ്റ്റിക്ക് എടുത്തു ഗ്രൗണ്ടിലേക്ക് ഓടി. 

അവിടെ എത്തിയ കാഴ്ച്ച സഞ്ജു നവിയെ അടിക്കുന്നതാണ്.  ദേവു കൂട്ടുകാരും കൂടി പിന്നെ ആകെ അടിപിടി ആയി.  ദേവ് ഒരുത്തന്റെ തല പൊട്ടിച്ചു. 

പ്രിൻസിയുടെ റൂമിൽ നിന്നും ഇറങ്ങിവരുമ്പോൾ രണ്ടുകൂട്ടരും സൈലന്റ് ആയിരുന്നു.  
------
ഈ സമയം പ്രിൻസിപ്പലിന്റെ റൂമിൽ....
മാഡം അവരെ ഇവിടെ വാഴിക്കാൻ ആണോ തീരുമാനിച്ചിരിക്കുന്നതു.  അവർ കൊടും ക്രിമിനൽസ് ആണ്.  ചുരുങ്ങിയതു ഒരു സസ്പെന്ഷന് കൊടുക്കണമായിരുന്നു. 

അവർ ക്രിമിനൽസ് ഒന്നുമല്ല.  അക്കാദമിക്കലി ഗുഡ് ആണ് അവർ.  കോളേജിൽ തന്നെ ടോപ്പഴേസ്. പിന്നെ ഇതൊരു ഡ്രാമയാണ്.  അത് പുറത്ത് പോയാൽ സാർക്ക് മനസിലാകും. 
------

പുറത്തുനിന്ന കിരൺ ചോദിച്ചു എന്തായാഡാ? 

ദേവ്ന്റെ മുഖത്തു നിരാശ പടർന്നു.  സസ്പെന്ഷന് ജസ്റ്റ്‌ മിസ്സായി.. 
ചെ....  കിരണും നിരാശയിൽ ആയി. 

ദേവ് നവിയുടെ കൈ പിടിച്ചു തിരിച്ചു.. 
ഞാൻ ഈ തെണ്ടിയോട് പറഞ്ഞതാണ് സസ്പെന്ഷന് കിട്ടാൻ തരത്തിൽ എന്തെങ്കിലും ചെയ്യണം എന്ന്.  എവിടെ കേൾക്കാൻ.. 

അവർ അവിടെ നിൽക്കുമ്പോൾ ആണ് സഞ്ജുവും അവന്റ കൂട്ടുകാരൻ ദിലീപ് അവരുടെ അടുത്തേക്ക് വന്നത്. 

ദേഷ്യത്തോടെ ഒന്ന് നോക്കിയ ശേഷം സഞ്ജു ഒന്ന് എയർ വിട്ടു ചോദിച്ചു  ഇപ്പോ എന്തായാഡാ കോപ്പേ ഞാൻ അപ്പൊഴെ പറഞ്ഞതാ ഈ പരിപാടി വേണ്ട എന്ന്.  പറഞ്ഞാൽ കേൾക്കണ്ടേ.  ബാക്കി ഉള്ളവന്റെ തലപോയത് മിച്ചം 
എന്തൊക്കെ ആയിരുന്നു..  സസ്പെന്ഷന്, ടൂർ, ഗോവ, മദാമ..  എല്ലാം പോയി..  ഇവനെ ഇന്ന് ഞാൻ ദിലീപ് നവിയെ ഓടിച്ചു. ഇവർ അഞ്ചുപേരും ചെറുപ്പം തൊട്ടുള്ള കൂട്ടാണ്.  ദേവ്,  കിരൺ എന്ന കിച്ചു.  നവനീത് എന്ന നവി,  ദിലീപ് എന്ന ദിലു,  സഞ്ജയ്‌ എന്ന സഞ്ജു.  അഞ്ചുപേരും കെട്ടി പിടിച്ചു. 

ആ നേരം അവിടെ വന്ന സർ അത് കണ്ടു കണ്ണ് തള്ളി.  നേരെ പ്രിൻസിയുടെ റൂമിലേക്കു പോയി. 
-----
മാഡം അത്...  എന്താ അപ്പോൾ നേരത്തെ കണ്ടതൊക്കെ? 

പ്രിൻസി അറ്റൻഡർ നാരായണനെ വിളിപ്പിച്ചു.. 
നാണുവേട്ട അവരെ ഇങ്ങു വിളിക്കു.. 

നാരായണൻ അവരോടു പ്രിൻസിപ്പൽ വിളിക്കുന്നു എന്ന് പറഞ്ഞു.. 

മാഡം.... 

ആ വരൂ..  

അവർ അഞ്ചുപേരും അവിടെ വന്നു നിന്നു. 

എന്തായിരുന്നു ഈ നാടകത്തിന്റെ പിറകിൽ?  പ്രിൻസി അവരോടു ചോദിച്ചു.. 

നാടകമോ?  എന്താ മാഡം പറയുന്നത്...  നവി പറഞ്ഞു.. 

എന്താ നാടകമല്ല നടന്നത് എന്നാണ് പറയാൻ വരുന്നത് എങ്കിൽ എനിക്ക് കേൾക്കണ്ട.. 
നാണുവേട്ടനും സാർ മാഡത്തെ തന്നെ നോക്കി.. 
മാഡം തന്റെ ഫോൺ എടുത്തു കാൾ ലിസ്റ്റിൽ ആനന്ദ് എന്ന് എഴുതിയ കോൺടാക്ട് എടുത്തു. 
ദേവ് ന്റെ അച്ഛന്റെ നമ്പർ ആയിരുന്നു അത്. എന്നിട്ട് അവർക്ക് നേരെ കാണിച്ചു  എന്നിട്ട് അവരോടു പറഞ്ഞു ഞാൻ കാൾ ചെയ്യേണ്ട എങ്കിൽ സത്യം പറഞ്ഞോളൂ.. 
ദേവ് ഞെട്ടി അപ്പൊ തന്നെ സത്യങ്ങൾ വിളിച്ചു പറഞ്ഞു.  ഇതു കണ്ട നാണുവേട്ടനു ചിരിവന്നു. 
 സസ്പെന്ഷന് വേണ്ടി അവർ കളിച്ച കളി കേട്ട് സാർ ആകെ അന്തം വിട്ടു നിൽക്കയാണ്. 

എന്നാലും മാഡത്തിനു ഇതു എങ്ങനെ മനസിലായി.  സർ തന്റെ സംശയം തുറന്നു ചോദിച്ചു.  
മാഡം ഒന്നുചിരിച്ചു..  എന്നിട്ട് പറഞ്ഞു,  ഞാൻ ഇപ്പോ വിളിക്കാൻ നോക്കിയ ആനന്ദ് എന്റെ ഹസ്ബൻഡ് ആണ്. സാർ ഒന്നു ഞെട്ടി ദേവ്നെ നോക്കി...  
അത് കണ്ട മാഡം പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു,   നോക്കണ്ട... ഈ സീത ആനന്ദ് വർമ്മയുടെ മൂത്ത മകൻ ആദിദേവ് വർമ്മയാണ് അവൻ......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story