നിലാവ്: ഭാഗം 5

nilav

രചന: ദേവ ശ്രീ

 അവർ നേരെ പോയത് കാന്റീനിലെക്കായിരുന്നു.  അവിടെ അഞ്ചുപേരും കൂടി ചെയർ വലിച്ചിട്ടു ഇരുന്നു.  

എടാ അമ്മ എല്ലാം അറിഞ്ഞ സ്ഥിതിക്ക് തത്കാലം നമുക്ക് ഈ ഗോവ പ്ലാൻ മാറ്റിവക്കാം അതാ നല്ലതു. ദേവ് പറഞ്ഞു. 

ദിലു ആകെ നിരാശയോടെ താടിക്ക് കയ്യും കൊടുത്തിരുന്നു.

ഇനി പെട്ടെന്ന് ഒരു പ്ലാൻ വേണ്ട.  ഇനി എല്ലാം ഒന്നും ഒതുങ്ങട്ടെ.  ഇല്ലേൽ ആന്റി എല്ലാം വീട്ടിൽ അറിയിക്കും.  സഞ്ജു പറഞ്ഞു. 

എന്താഡാ ദിലു നീ ആലോചിക്കുന്നത്?  ടൂർ പോയ വിഷമം നമുക്ക് ഒരു ബിരിയാണി അടിച്ചു തീർക്കാം. 
🧡🧡🧡🧡🧡🧡
മൂളിപാട്ടു പാടി വരുന്ന ദേവ്ന്റെ മുന്നിലേക്ക് അവൾ കയറി നിന്നു...
ദേവ് സംശയത്തോടെ അവളെ നോക്കി. 
സിംപിൾ ആയി വേഷം ധരിച്ച ഒരു പെൺകുട്ടി.  കഴുത്തിനൊപ്പം മുടി,  കയ്യിൽ കരിവളയും ഒരു കുഞ്ഞുമാലയും..  

ഞാൻ മീര... 

അതിനു എന്താവേണ്ടത്? 

ഐ ലവ് യു.... 

എന്ത്?  എന്തോന്നാ.....  കൊച്ചേ വേറെ ആളെ നോക്ക്.  മനുഷ്യനെ മെനക്കെടുത്താൻ ആയിട്ട് ഓരോന്ന് ഇറങ്ങിക്കോളും.. 
""""""""""

പിന്നീട് ഇതു സ്ഥിരം സംഭവമായി. 
ഒടുവിൽ ദേവ് ഇഷ്ടം തുറന്നുപറഞ്ഞു. 
അങ്ങനെ ദിവസങ്ങൾ കടന്നുപോയി.. 

മീര മാത്രമായി അവന്റെ ലോകം.. അവൾക്കു ഒരുപാട് നിബന്ധനകൾ ഉണ്ടായിരുന്നു..  
അതിൽ ഒന്നായിരുന്നു കൂട്ടുകെട്ട് കുറക്കണം എന്നത്...  അവളോട്‌ഉള്ള അന്തമായ സ്നേഹത്തിൽ  അവൻ എല്ലാം അനുസരിച്ചു...  
-------
ദേവ് നമുക്ക് പിരിയാം...  
എന്റെ വീട്ടിൽ സമ്മതിക്കുന്നില്ല ദേവ്..  അവരെ പിരിഞ്ഞു എനിക്ക് പറ്റില്ല.  പ്ലീസ്  എന്നെ മനസിലാക്കും എന്ന് കരുതുന്നു..  ദേവ്നു എന്നേക്കാൾ നല്ല ഒരു പെൺകുട്ടിയെ കിട്ടും.. 

മീര നീ എന്താ പറയുന്നത് എന്ന് വല്ല ചിന്തയുമുണ്ടോ...  മീരാ  മോളെ ഞാൻ ഇങ്ങനെയാടി നീ ഇല്ലാതെ...  ദേവ് കരച്ചിലിന്റെ വക്കിൽ എത്തി.. 

ദേവ് മറക്കണം....  മറന്നേ പറ്റു..  ബൈ... 
**
ദേവ്ന്റെ അവസ്ഥ കണ്ടു അവന്റെ അച്ഛനും അമ്മയും അനിയനും അവനെയും കൂട്ടി മീരയുടെ വീട്ടിൽ എത്തി.. 

പുറത്ത് വന്ന മീരയുടെ അച്ഛൻ അവരെ അകത്തേക്ക് സ്വീകരിച്ചു ഇരുത്തി.. 

ദേവ്ന്റെ അച്ഛൻ ആനന്ദ് സംസാരിച്ചു തുടങ്ങി.. 
ഞാൻ ആനന്ദ് ബിസ്സിനെസ്സ് ആണ്.  ഇതു എന്റെ വൈഫ്‌ സീത..  ഇവിടുത്തെ കുട്ടി പഠിക്കുന്ന കോളേജിലെ പ്രിൻസിപ്പൽ ആണ്.  ഇതു എന്റെ മൂത്തമകൻ ആദിദേവ്.. ഇതു എന്റെ രണ്ടാമത്തെ മകൻ ആദിജിത്ത്.  

സാർ എന്തിനാ വന്നത് എന്ന് മനസിലായില്ല...  മീരയുടെ അച്ഛൻ പറഞ്ഞു.. 

വളച്ചു കേട്ടില്ലതെ കാര്യം പറയാം.  ഇവിടുത്തെ കുട്ടി മീരയുമായി എന്റെ മകൻ ഇഷ്ടത്തിൽ ആണ്. അവളെ ഞങ്ങൾക്ക് തന്നൂടെ..  എന്റെ മകന്റെ പെണ്ണായി.. 

പക്ഷെ സർ അത്.. 

അറിയാം..  മീരയുടെ കല്യാണം ഉറപ്പിച്ച കാര്യം..  പക്ഷെ കുട്ടികളുടെ ഇഷ്ട്ടം അല്ലെ നോക്കണ്ടതു.  അവർ പരസ്പരം സ്നേഹിക്കുന്ന സ്ഥിതിക്ക്... 

സർ ഞാൻ മക്കളുടെ ഇഷ്ട്ടം നോക്കാത്ത മുരടനായ ഒരു അച്ഛനല്ല. അവരുടെ ഇഷ്ട്ടങ്ങൾ സാധിച്ചു കൊടുത്തിട്ടേയുള്ളൂ. എന്റെ മകളെ മറ്റൊരു ആളുമായി വിവാഹം ഉറപ്പിച്ചതു എന്റെ ഇഷ്ട്ടപ്രകാരമല്ല.  എന്റെ മകളുടെ ഇഷ്ട്ടപ്രകാരമാണ്. അവൾ സ്നേഹിക്കുന്ന ആളുമായിട്ടുതന്നെയാണ് അവളുടെ വിവാഹനിച്ഛയം നടത്തിയത്. 
 
അപ്പൊ ഞാൻ ആരാണ്...  ദേവ് ദേഷ്യം കൊണ്ട് ചാടി എഴുനേറ്റു...  ഇല്ല  നിങ്ങൾ കള്ളം പറയാണ്.  എന്റെ മീര സ്നേഹിക്കുന്നത് എന്നെയാണ്.. 

സോറി സോറി സർ... അവൻ അപ്പൊഴത്തെ മാനസികവസ്ഥയിൽ പറഞ്ഞതാണ്..  ഞാൻ ക്ഷമ ചോദിക്കുന്നു.  ആനന്ദ് അവരോടു പറഞ്ഞു.. 

സാരമില്ല..  മോനു ആളെ മാറി കാണും.. 

എനിക്ക് ആളെ മാറിയിട്ടില്ല..  ഞാൻ സ്നേഹിച്ചത് നിങ്ങളുടെ മകൾ മീരയെ തന്നെയാ.. 

ദേവ്ന്റെ അവസ്ഥ കണ്ടു മീരയുടെ അച്ഛൻ അവളെ വിളിച്ചു.. ഒപ്പം ആ അച്ഛനു ഒരു പ്രാർത്ഥനയെ ഉണ്ടായിരുന്നള്ളൂ.  തന്റെ മകൾ ആകരുത് ആ പെൺകുട്ടി എന്ന്.  കാരണം ഒരു അച്ഛനും സഹിക്കില്ല തന്റെ മകൾ ഒരു വഞ്ചകിയായിരുന്നു എന്നത്... 

എന്താ അച്ഛാ?..  അവൾ പുറത്തേക്കു വന്നു.  അവിടെ നിന്ന ആളുകളെ കണ്ട് അവൾ ഞെട്ടി.. 

ദേവ് മീരയുടെ അടുത്തേക്ക് ഓടി ചെന്നു.  മീര ഞാൻ വന്നു..  വാ നമുക്ക് പോകാം.  ഇയ്യാൾ നിന്നെ ഒന്നും ചെയ്യില്ല.  വാ മീര... അവൻ അവളുടെ കയ്യിൽ പിടിച്ചു.. 

അവൾ അവന്റെ കൈ കുടഞ്ഞു എറിഞ്ഞു.. എന്നിട്ട് പറഞ്ഞു എന്റെ വിവാഹ നിച്ഛയം കഴിഞ്ഞതാണ് ദേവ്.. 

അവളുടെ ആ പറച്ചിലിൽ ഞെട്ടിയതു അവളുടെ അച്ഛൻ ആയിരുന്നു..  അപ്പൊ അവർ വീട് മാറി വന്നതല്ല.  തന്റെ മകൾ കാരണം തകർന്ന ഒരു ചെറുപ്പക്കാരൻ..  അയാൾക്ക് അവനോടു അലിവ് തോന്നി. 

മീരാ... 

അപ്പോഴേക്കും ദേവ്ന്റെ അമ്മ സീത മീരയുടെ അടുത്ത് വന്നു ചോദിച്ചു 
നിങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആയിരുന്നോ കുട്ടി? 

മീര ഒന്നും പറഞ്ഞില്ല. 

അത് ദേവ്നെ തളർത്തി. 

അവളുടെ മൗനം കണ്ടു സീത വീണ്ടും പറഞ്ഞു..  ഒരു കാര്യം കൂടി ചോദിക്കട്ടെ..  ഇപ്പോ നിച്ഛയിച്ച ഈ വിവാഹം നീ സ്നേഹിക്കുന്ന ആളുമായി നിന്റെ സമ്മതത്തോടെ ആണോ? 

മ്മം അതെ.. 

ദേവ്നു ദേഷ്യകൊണ്ട് നിയന്ത്രണം തെറ്റി.  അവൻ അവളുടെ മുഖത്തടിച്ചു. സീത അവനെ പിടിച്ചു.. 
അവൻ സീതയോട് പറഞ്ഞു... 
അമ്മേ ഞാനല്ല..  അവളാണ് എന്റെ പിറകെ വന്നത്.. എന്നിട്ട് ഇപ്പോ.... അവൻ വിതുമ്പി.. 

മീരയുടെ അച്ഛൻ അവരോടു മാപ്പ് പറഞ്ഞു..  തന്റെ മകൾ കാരണം കണ്ണീർ പൊഴിക്കുന്ന അവനെ ഒന്ന് നോക്കി. 

ജിത്തു ദേഷ്യകൊണ്ട് അയാളോട് പറഞ്ഞു...  പണചാക്കിനെ കിട്ടിയപ്പോൾ അവൾ എന്റെ ഏട്ടനെ ഉപേക്ഷിച്ചു..  നാളെ പണം കിട്ടും എന്നറിഞ്ഞാൽ അവൾ നിങ്ങളെയും കൊല്ലും.. 

ജിത്തു..... ആനന്ദ് ശ്വാസനയോടെ വിളിച്ചു.. 
❤️❤️❤️❤️❤️❤️
ബാൽകണിയിൽ നിന്നും അവൻ തിരിഞ്ഞു...  ഇല്ല ഞാൻ എന്തിനു സങ്കടപെടണം...  പാടില്ല എന്നെ വേണ്ടാത്ത ഒരുത്തിക്ക് വേണ്ടി എന്റെ കണ്ണുനീർ പൊഴിയരുത്. 
അങ്ങനെ ഒരുത്തിക്ക് വേണ്ടി എന്റെ വീട്ടുകാരെ വീണ്ടും വേദനിപ്പിച്ചു.  ഇനി പാടില്ല..  ഓൺ മോന്ത്‌ കഴിഞ്ഞാൽ ഇപ്പോഴത്തെ പ്രൊജക്റ്റ്‌ കഴിയും.  അത് കഴിഞ്ഞാൽ അമ്മ കണ്ടുപിടിക്കുന്ന ഏതു പെൺകുട്ടി ആയാലും അവളെ എന്റെ പാതിയാക്കും.  അവൻ ഉറച്ച തീരുമാനം എടുത്തു.. 
💜💜💜💜💜💜
കണ്ണേട്ടാ....  എന്താ ഇവിടെ ഇരിക്കുന്നതു?  വേണി കണ്ണന്റെ അരികിൽ ചെന്നിരുന്നു.. 

അവൻ അവളെ ഒന്ന്  നോക്കി...  

കണ്ണേട്ടൻ മദ്യപിച്ചിട്ടുണ്ടോ? 

കണ്ണൻ അവളെ നോക്കി..  എന്നിട്ട് തലകുലുക്കി.. 

എന്താ കണ്ണേട്ടൻ ചെയ്തുവെച്ച്ക്കുന്നെ.  എന്നെ അല്ലെ എല്ലാരും പറയു.  കല്യാണം കഴിഞ്ഞു ഓൺ വീക്ക്‌നു മുന്നേ കുടിച്ചു എന്നൊക്കെ അറിഞ്ഞാൽ. 
അവൾ ഒന്ന് അവനെ നോക്കി.. 
എന്നിട്ട് ചോദിച്ചു എന്താ ഏട്ടന്റെ പ്രശ്നം...  ഞാൻ ഇങ്ങനെ ഏട്ടൻ ഡിസ്റ്റർബ് ആയി കണ്ടിട്ടില്ല...  ഞാൻ ഏട്ടനുമായി നല്ല ഒരു ജീവിതം ആഗ്രഹിക്കുന്നു..  ഏട്ടനോ കല്യാണം കഴിഞ്ഞു എന്നെ ഒന്ന് നോക്കുന്നു കൂടിയില്ല... കഴിഞ്ഞ 10 വർഷം ഞാൻ നാട്ടിൽ ഇല്ലാത്തത് കൊണ്ട് ഞാൻ ഭയന്നിരുന്നു എന്റെ കണ്ണേട്ടനെ എനിക്ക് നഷ്ട്ടപെടുമോ എന്ന്...  

കണ്ണൻ ഒന്ന് ഞെട്ടി അവളെ നോക്കി 
വേണി അപ്പൊ നീ എന്നെ സ്നേഹിച്ചിരുന്നോ? 

അവൾ ഒന്ന് ചിരിച്ചു..  കുട്ടിക്കാലം മുതൽ എന്റെ മനസ്സിൽ ഈ കണ്ണേട്ടൻ മാത്രമേ ഉള്ളു.  ആ എന്റെ മനസു വേദനിപ്പിക്കല്ലെ കണ്ണേട്ടാ... 

എന്തുകൊണ്ട് അവനു സന്തോഷിക്കാൻ ആയില്ല.  അവൻ അഭിയെ കുറിച്ചോർത്തു.. 
തന്റെ പെണ്ണ്....  തന്റെ പ്രാണൻ..  ഇല്ല അവളെ ഒന്നിന്റെ പേരിലും താൻ വേദനിപ്പിക്കാൻ പാടില്ലായിരുന്നു..  
പാവം എന്റെ അഭി...  ഈ നിമിഷങ്ങളിൽ എല്ലാം അവൾ എന്റെ നെഞ്ചിൽ തലചായച്ചു കരയാൻ ആഗ്രഹിച്ചു കാണും ..  അവളുടെ വാക്കുകൾ അവന്റെ കാതിൽ അഗ്നിആയി മാറി..  
കണ്ണേട്ടാ ഈ അഭിക്ക് എന്ത് സങ്കടം വന്നാലും കണ്ണേട്ടൻ എന്നെ ചേർത്തു പിടിച്ചാൽ തീരാവുന്നതെ ഉള്ളു.... 
കണ്ണൻ മിഴികൾ ഇറുക്കി അടച്ചു.... 
അഭി തന്റെ ജീവൻ...  അവൾ താൻ കാരണം ഒരുപാട് അനുഭവിച്ചു..  പാടില്ലായിരുന്നു..  ആരുടെ വാക്കുകൾക്ക് മുന്നില് പതറിപോകാൻ പാടില്ലായിരുന്നു. 
അമ്മാവനും അമ്മായിയും അവൾക്ക് തന്റെ കൂട്ടല്ലേ ആഗ്രഹിച്ചത്... 
അഭി...  എന്റെ പെണ്ണെ നീ ഇല്ലാതെ എനിക്ക് പറ്റില്ല...  അവൻ അവിടെ നിന്നും റൂമിലേക്ക് പോയി.. 

അവന്റെ പോക്ക് കണ്ടു വേണി മിഴികൾ നിറച്ചു അവനെ നോക്കി....  

അവൻ ബെഡിലേക്ക് വീണു...  അവന്റെ മനസ്സിൽ അഭി നിറഞ്ഞുനിന്നു.  അവളുമായി ചിലവിട്ട നിമിഷങ്ങൾ ഓർത്തു അവന്റ ചുണ്ടിന്റെ കോണിൽ ഒരു പുഞ്ചിരി വിടർന്നു......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story