നിലാവ്: ഭാഗം 6

nilav

രചന: ദേവ ശ്രീ

 മുഖത്തെക്ക് വെട്ടം വീണപ്പോൾ ആണ് ഞാൻ കണ്ണുകൾ തുറന്നത്. പതിയെ മിഴികൾ ഒന്നുകൂടി ചുംബിച്ചു അടർന്നു മാറി. മിഴികൾ പതിയെ അടുത്ത് കിടക്കുന്ന അഭിയിലേക്ക് നീണ്ടു.  ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോട് കൂടി ഉറങ്ങുന്ന അഭിയെ കണ്ടപ്പോൾ എന്തെന്നില്ലാത്ത ഒരു വാത്സല്യം എന്നിൽ ഉടലെടുത്ത്...  ഇനിയും കിടന്നാൽ ശരിയാവില്ല..  ഞാൻ വേഗം ചെന്നു ഫ്രഷ് ആയി കിച്ചണിൽ കയറി. കമ്പനി വക ഫ്ലാറ്റിൽ ആണ് താമസമൊക്കെ.  റെന്റ് കട്ട്‌ ചെയ്തേ സാലറി കിട്ടു.. 
അവൾ വേഗം രാവിലത്തെക്കും ഉച്ചക്കുള്ളതു റെഡിയാക്കി റൂമിൽ പോയി.. 

കണ്ണുകൾ പതിയെ വലിച്ചു തുറന്നു അഭി കുറച്ചു നേരം കിടന്നു..  ഇന്നലെ രാത്രി വന്നത് കൊണ്ട് ഒരുപാട് ക്ഷീണം തോന്നി.. കാലങ്ങൾക്കു ശേഷം  നന്നായി ഒന്നു ഉറങ്ങി.. 

ഗുഡ് മോർണിംഗ് അഭി.. 

ഗുഡ് മോർണിംഗ് പാറുസെ... 

ഉറക്കം എങ്ങനെ ഉണ്ടായിരുന്നു?  

കാലങ്ങൾക്കു ശേഷം ഞാൻ നന്നായി ഒന്നു ഉറങ്ങി. 

മ്മം മതി മോളു പോയി റെഡിയായി വാ.  അല്ലെങ്കിൽ ഓഫീസിൽ എത്താൻ ലേറ്റ് ആവും. എം ഡി ഒരു ചൂടൻ ആണ്. 

ഓക്കേ ഡാ.  ഇപ്പോ വരാം. 

അഭി റെഡിയായി വന്നു. ഒരു ബ്ലാക്ക് സിംപിൾ ചുരിദാർ..  ഒരു കുഞ്ഞു കമ്മൽ,  കഴുത്തിൽ ഒരു സിംപിൾ ചെയിൻ..  ചമയങ്ങൾ ഒന്നും തന്നെ ഇല്ലാതെ അവൾ സുന്ദരിയായിരുന്നു. പാറു അവളെ ഫുഡ്‌ കഴിക്കാൻ വിളിച്ചു. 

എന്നെ കൂടെ വിളിക്കായിരുന്നു പാറു..  നീ എന്തിനാ ഒറ്റക്ക് എല്ലാ ഉണ്ടാക്കിയതു. 

നിന്റെ ഉറക്കം കളയണ്ട എന്ന് തോന്നി. 
പിന്നെ ഓഫീസിൽ ഇന്ന് രണ്ടു ന്യൂ അപ്പോയ്ന്റ്മെന്റ് ആണ് ഉള്ളത്.  ഒന്ന് നീ മറ്റേതു ആരാ എന്നറിയില്ല. 

അല്ല എന്റെ ജോലിയെ കുറിച്ച് ഒന്നും പറഞ്ഞില്ല പാറു നീ..  

കിഷോർ സാറിനെ അസിസ്റ്റന്റ് ചെയ്യുക.  നമ്മുടെ ഹെഡ് കിഷോർ സാർ ആണ്.  ഒരു ഗ്രൂപ്പിൽ 4 പേര് ഉണ്ടാകും.  ഞാനും നീയും ശ്രീജിത്ത്‌ പിന്നെ ന്യൂ അപ്പോയ്ന്റ്മെന്റ്. ഓരോരോ ഗ്രൂപ്പ്‌ ആണ് ഒരു സെക്ഷൻ.  6 സെക്ഷൻ ഉണ്ട്  ഓഫീസിൽ. പക്ഷെ ഒറ്റക്ക് ആയിട്ടാണ് വർക്ക്‌ ഓക്കേ ചെയ്യുക.  ഓരോരോ ജോലി ആകും ഓരോരുത്തരും ചെയ്യുക..   പേടിക്കണ്ട അഭി..  ഞാനൊക്കെ ഇല്ലേ.. 

അഭി ഒന്നു പുഞ്ചിരിച്ചു. 

വാ ഇറങ്ങാം. 
അവർ രണ്ടുപേരും ഇറങ്ങി. പാറു സ്കൂട്ടിയിൽ ആണ് ഓഫീസിൽ പോവുക. 
💙💙💙💙💙💙💙💙

ജിത്തു....  ജിത്തു... 

എന്താ ഏട്ടാ... 

ഇതാ...  ദേവ് അവന്റെ കയ്യിലെക്ക് ഒരു കവർ ഏല്പിച്ചു പറഞ്ഞു.. 

ഇതു എന്താ ഏട്ടാ?  കയ്യിലെ കവർ പൊട്ടിക്കുമ്പോൾ ജിത്തു ചോദിച്ചു.. 

അതോ നിന്റെ അപ്പോയ്ന്റ്മെന്റ് ലെറ്റർ... 

വാട്ട്‌...  

എന്താ നീ അപ്പോയ്ന്റ്മെന്റ് ലെറ്റർ എന്ന് കേട്ടിട്ടില്ലേ? 

അത്..  ഏട്ടാ...  ഞാൻ  ഇപ്പോ തന്നെ... 

ദേ ജിത്തു എനിക്കൊന്നും കേൾക്കണ്ട..  നീ ഇന്ന് ജോയിൻ ചെയ്യണം..  പോയി റെഡിയായി വാ വേഗം.. 

ജിത്തു അവന്റെ റൂമിലെത്തി ഫ്രഷ് ആയി ഡ്രസ്സ്‌ മാറി. 

ഈ സമയം ആനന്ദ് ദേവ്ന്റെ അടുത്ത് വന്നു പറഞ്ഞു.. 
അത് നന്നായി മോനെ..  അവനു കുറച്ചു ഉത്തരവാദിത്വമൊക്കെ വരട്ടെ. 

ദേവ് അച്ഛനെ നോക്കി ചിരിച്ചു..  എന്നിട്ട് പറഞ്ഞു അതിനു വേണ്ടി തന്നെയാണ് അച്ഛാ.. 

ഏട്ടാ...  എന്താ ഏട്ടാ ഇതു.. ജിത്തു സ്റ്റെയർ ഇറങ്ങി ഓടിവന്നു.  കണ്ടോ അച്ഛാ എനിക്ക് കമ്പനിയിൽ വെറും ഒരു എംപ്ലോയീ പോസ്റ്റ്‌ ആണ്..  ആനന്ദ് ഞെട്ടി ദേവ്നെ നോക്കി.. 
ദേവ് അച്ഛനു നേരെ നോക്കി ഒന്ന് കണ്ണ് ചിമ്മി. 

എന്നിട്ട് ജിത്തുവിനോട് പറഞ്ഞു,  പിന്നെ ഞാൻ നിന്നെ കമ്പനി സി ഈ ഓ ആക്കണോ..  ആദ്യം നീ എല്ലാം ഒന്ന് പടിക്ക്.  അത് കഴിഞ്ഞു പോസ്റ്റ്‌ മാറ്റുന്ന കാര്യം നമുക്ക് ആലോചിക്കാം. ആലോചന നിന്റെ ഓഫീസ് പെർഫോമൻസ് അനുസരിച്ചു ഇരിക്കും.  പിന്നെ ആനന്ദ് വർമ്മയുടെ മകൻ എന്ന ലേബൽ നിനക്ക് ഓഫീസിൽ ആവശ്യമില്ല. ഒരു എംപ്ലോയീ..
അത് കേട്ടു ആനന്ദ് ദേവ്നെ നോക്കി..  പിന്നെ കിഷോർ ആണ് നിന്റെ ഹെഡ്.  അവിടെ ആർക്കും നീ എന്റെ അനിയൻ ആണെന്ന് അറിയില്ല.  സൊ അത് അങ്ങനെ തന്നെ ഇരിക്കട്ടെ. മ്മം പൊക്കോ...  ദേവ് ജിത്തുനോട്‌ പറഞ്ഞു. 
ജിത്തു എല്ലാവരോടും യാത്ര പറഞ്ഞു. അച്ഛന്റെ കാലിൽ വീണു..  എന്നെ രക്ഷിക്കൂ എന്ന ഭാവത്തിൽ നോക്കി..  നന്നായി വരും അച്ഛന്റെ കുട്ടി അച്ഛൻ അവനെ അനുഗ്രഹിച്ചു. 
അവൻ ദേവ്നെ കെട്ടിപിടിച്ചു എന്നെ ഒഴിവാക്കിക്കൂടെ എന്ന അർത്ഥത്തിൽ...  അവൻ ജിത്തുവിനെ കെട്ടിപിടിച്ചു. 

അവൻ അമ്മയുടെ അടുത്ത് പോയി അനുഗ്രഹം വേടിച്ചു...  അമ്മയെ കെട്ടിപിടിച്ചു പറഞ്ഞു... 
ഇല്ല ഞാൻ പോവില്ല...  ഞാൻ പോയാൽ എന്റെ അമ്മ തനിച്ചാകും.. അമ്മേ അമ്മയെ തനിച്ചാക്കി ഈ ജിത്തു എങ്ങോട്ടും പോകില്ല.. 
ദേ ജിത്തു അടുക്കളയിൽ ദോശ ചുടുന്ന തവി എടുത്തു ഞാൻ അടിക്കും. മര്യാദക്ക് നീ പൊക്കോ... 

പോരാളി....  ബൈ അമ്മ..  അങ്ങനെ അതും ചീറ്റി.. 

💚💚💚💚💚💚
ഗയ്‌സ് നമുക്ക് രണ്ടു ന്യൂ അപ്പോയ്ന്റ്മെന്റ് ഉണ്ട്. 
ഓൺ mr. ആദിജിത്ത്  ആൻഡ് മിസ്. അഭിരാമി. ഇവർ രണ്ട്പേരും കിഷോർ സാറിന്റെ അണ്ടറിൽ ആണ്.  ഓക്കേ  ഗയ്‌സ്.. 
പിന്നെ അവർക്ക് നേരെ തിരിഞ്ഞു പറഞ്ഞു..  
ഹായ് ഞാൻ മിയ..  എം ഡി യുടെ പി എ ആണ്.  മുഖത്ത് കുറെ ചായം പൂശിയ അവരെ ഒറ്റനോട്ടത്തിൽ മനസിലാകും ഒരു. മോഡേൺ പെൺകുട്ടി ആണെന്ന്.. 
പാർവതി ഇവർക്കു ക്യാബിൻ കാണിച്ചു കൊടുക്ക്‌. 
ശെരി മാഡം.. 

ഇതാണ് നമ്മുടെ സാമ്രാജ്യം ശ്രീജിത്ത്‌ അവരെ വെൽക്കം ചെയ്തു. 
അവർ നാലുപേരും പെട്ടെന്ന് കൂട്ടായി... 
ശ്രീ, പാറു, അഭി, ജിത്തു...  ആദ്യദിവസം ആയതിനാൽ വലിയ ജോലി ഒന്നും രണ്ട്പേർക്കും ഉണ്ടായില്ല.. 
പരിചയപെടലും ഒക്കെ ആയി അങ്ങനെ പോയി. 

അങ്ങനെ അന്നത്തെ ദിവസം കഴിഞ്ഞു... 
💜💜💜💜💜💜
അമ്മേ... 

ആഹാ നീ എത്തിയോ. എങ്ങനെ ഉണ്ടായിരുന്നു ഓഫീസ് ഓക്കേ.. 

അതൊക്കെ സൂപ്പർ ആയിരുന്നു..  എല്ലാവരും നല്ല കമ്പനി.  കോളേജിൽ നിന്നും ഇറങ്ങിയതിനു ശേഷം ഇത്രയും സന്തോഷിക്കുന്നതു ആദ്യമായി ആണ്. 
ചെ... കുറച്ചു മുന്നേ ജോയിൻ ചെയ്യണം ആയിരുന്നു.. 

അവന്റെ സംസാരം സീതയിലും സന്തോഷമുണ്ടക്കി. 

അപ്പോഴേക്കും ദേവും അവിടേക്ക് വന്നു.  പിന്നെ എല്ലാവരുമായി സംസാരിച്ചിരുന്നു.  ജിത്തുവിന്റെ മാറ്റം എല്ലാവരിലും സന്തോഷം ഉണ്ടാക്കി. 

🧡🧡🧡🧡🧡
മഞ്ഞു വീഴുന്ന വഴിയിൽ എവിടെയോ നീ എന്നെ മറന്നു വെച്ചിരിക്കുന്നു.. നീ എന്നെ തേടി പിടിച്ചു എന്നിലെ എന്നെ എന്നിൽ തന്നെ തിരിച്ചു ഏല്പിക്കുക..  നീ ഇല്ലാതെ ഞാൻ അപൂർണ്നാണ്. 
അഭി..... 
കണ്ണൻ ഒരു ഭ്രാന്തനെ പോലെ വിളിച്ചു. 
അല്ലെങ്കിലും കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല എന്ന് പറയുമ്പോലെ...  അഭി നിന്റെ അസാനിധ്യം ആണ് നീ എന്നിൽ എത്ര മാത്രം ആഴത്തിൽ വേരുറപ്പിച്ചു എന്ന് മനസിലാവുന്നതു...  
അഭി...  നീ എവിടെയാ....  അവൻ ഒരു ഭ്രാന്തനെ പോലെ അലറി.. 
അവന്റെ കണ്ണുകൾ അടഞ്ഞു.. 
അഭി....  അവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു. 
  
കണ്ണേട്ടാ...  ഏട്ടന് എന്നെ എത്രത്തോളം ഇഷ്ട്ടമുണ്ട്?  അഭി കണ്ണന്റെ നെഞ്ചിൽ തല വെച്ചു ചോദിച്ചു... 
കണ്ണൻ അവളുടെ മുടിയിൽ തലോടി കൊണ്ട് പറഞ്ഞു  അഭി നീ എന്റെ ഹൃദയമിടിക്കുന്നത് കേൾക്കുന്നുണ്ടോ? അത്രത്തോളം തന്നെ...  അല്ലെങ്കിൽ അതിനു ഇരട്ടിയായി ഞാൻ നിന്നെ സ്നേഹിക്കുന്നു..  കാരണം നീയാണ് എന്റെ ജീവൻ..  ആ നീ ഇല്ലാതെ ഈ കണ്ണൻ ഇല്ലെടി പെണ്ണെ..  അവൻ അവളുടെ മൂർധാവിൽ ചുംബിച്ചു...  അവൾ അറിയുകയായിരുന്നു കണ്ണന്റെ സ്നേഹം.. 

കണ്ണന്റെ കണ്ണിലൂടെ കണ്ണുനീര് ഒലിച്ചു ഇറങ്ങി.. 
അഭി അവന്റെ പ്രണാവായു ആണെന്ന് അവൻ അറിയുകയായിരുന്നു.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story