നിലാവ്: ഭാഗം 7

nilav

രചന: ദേവ ശ്രീ

കണ്ണേട്ടാ....  എന്തിനാ എങ്ങനെ വിഷമിക്കുന്നത്...  ഞാൻ ഇല്ലേ കൂടെ..  ഞാൻ ഉള്ളപ്പോൾ കണ്ണേട്ടന്റെ കണ്ണ് നിറയാൻ ഞാൻ സമ്മതിക്കില്ല. കണ്ടോ കണ്ണൊക്കെ ആകെ ചുവന്നു ഇരിക്കുന്നു. ഇങ്ങനെ എന്റെ കണ്ണേട്ടനെ കാണാൻ എനിക്ക് ഇഷ്ടമല്ല.. 
അഭി പെട്ടെന്ന് ഞെട്ടി ഉണർന്നു.  സ്വപ്നമായിരുന്നോ...  അവൾ ആകെ വിയർത്തു..  ബോട്ടിൽ നിന്നും വെള്ളം കുടിച്ചു അവൾ കിടന്നു.  സമയം നാലുമണി കഴിഞ്ഞതേയുള്ളൂ.  ഞാൻ എന്താ ഇപ്പോ ഇങ്ങനെ ഒരു സ്വപ്നം കാണാൻ.  ഇനി കണ്ണേട്ടൻ തന്നെ ഓർത്തു വിഷമിക്കുന്നുണ്ടോ..  ഇല്ല ഉണ്ടാവില്ല..  ഈ മൂന്നു കൊല്ലം തന്നെ അവഗണിച്ചിട്ടു മാത്രമേയുള്ളൂ. ആ ആളു തന്നെ ഓർക്കുക പോലുമില്ല.  താൻ ആണ് ഇനി മാറേണ്ടതു.  
അഭി എഴുന്നേറ്റു ഫ്രഷ് ആയി കിച്ചണിൽ കയറി ഒരു കോഫി ഇട്ടു.  അത് ചുണ്ടിൽ ചേർത്തു ബാൽകണിയിൽ പോയി..  കിഴക്ക് ചുവപ്പ് ഉദിക്കുന്നതെയുള്ളൂ. ഇങ്ങനെ ഈ സിറ്റി കാണാൻ വളരെ മനോഹരം തോന്നി. 

എന്താണ് പുലർച്ചെ തന്നെ ഒരു പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ വന്നതാണോ? 

പാറു..  ഈ പ്രകൃതി വളരെ മനോഹരിയാണ്. നമ്മൾ ആരും അത് കാണാൻ ശ്രമിക്കാറില്ല. അവളുടെ ഭംഗി കാണാൻ പോയാൽ നമുക്ക് ജീവിതത്തിൽ വേറെ ഒന്നിനും എത്രയും ഭംഗിയുള്ളത് കാണാൻ കിട്ടില്ല... നിന്റെ ഈ തിരക്കൊക്കെ  മാറ്റിവെച്ചു നീ ഒന്ന് ഇറങ്ങി നോക്ക്.  അപ്പൊ മനസിലാകും.. 

എന്താണ് ഭവതി രാവിലെ തന്നെ സാഹിത്യം... അഭിയെ കളിയാക്കികൊണ്ട് പാറു ചോദിച്ചു.. 

ചുമ്മാ..  അഭി ചിരിച്ചു.. 
"""""""""""
ഓഫീസിൽ ചെന്നപ്പോൾ ആണ് പെന്റിങ് ആയി ഒരു ഫയൽ കണ്ടത്. എല്ലാവർക്കും ഓരോരോ വർക്ക്‌ അൽമോസ്റ് ഉണ്ട്. ഇനി ഇപ്പോ ഫ്രീ ആയിട്ട് ഉള്ളത് ന്യൂ അപ്പോയ്ന്റ്മെന്റ്സ് ആണ്.  ദേവ് ആലോചിച്ചു.  രണ്ടാളും ന്യൂ ആയതു കൊണ്ട് അഭിരാമിയെ ഏൽപ്പിക്കാൻ പറ്റില്ല..  ജിത്തു ആണേൽ അവനു കുറച്ചൊക്കെ അറിയാം.  ഞാനും ഹെല്പ് ചെയ്യാം.  

ജിത്തുവിനെ ക്യാബിനിലെക്ക് വിളിപ്പിച്ചു...

ജിത്തു പ്ലീസ് കം ടൂ മൈ ക്യാബിൻ 

 മേ ഐ...   

യെസ്.. 
ജിത്തു ദിസ്‌ ഈസ്‌ ആൻ ഇമ്പോര്ടന്റ്റ്‌ വർക്ക്‌.. 
കുറച്ചു പെന്റിങ് ഉണ്ട്. അത് ക്ലിയർ ചെയ്യണം. 
ഇതു ഡ്രീം വെൽ എന്ന കമ്പനിയുമായി നമ്മൾ ചെയ്യുന്ന ഫസ്റ്റ് പ്രൊജക്റ്റ്‌ ആണ്.  ആൾറെഡി അവർക്ക് നമ്മുടെ പ്രസന്റേഷൻ അത്ര ഇന്ട്രെസ്റ് അല്ല. അതുകൊണ്ട് നിനക്ക് നിന്റെതായ എന്തെങ്കിലും ഐഡിയ ഉണ്ടെങ്കിൽ അതിലൂടെ ആഡ് ചെയ്യാം. പിന്നെ എന്ത് ഡൌട്ട് ഉണ്ടെങ്കിലും ചോദിക്കാം. ഉച്ചക്ക് മുന്നേ സബ്മിറ്റ് ചെയ്യണം. 
ദെൻ യൂ ഗോ.. 

ഓക്കേ താങ്ക്യൂ സർ.. 

തന്റെ ഫസ്റ്റ് വർക്ക്‌ ആണ്..  ഇതിൽ ഇമ്പ്രെസ്സ് ആവണം ഏട്ടൻ എന്നാലേ തനിക്കു നിലനിൽപ് ഉള്ളു.
തന്റെ സിസ്റ്റത്തിൽ ഇരുന്നു അവൻ വർക്ക്‌ തുടങ്ങി.

ശ്രീ അഭിയെ ഓരോന്ന് പറഞ്ഞു കൊടുക്കുക ആയിരുന്നു.  അഭിക്ക് ആണെങ്കിൽ ഇതെല്ലാം അറിയാവുന്നത് കാരണം ഭയങ്കര ബോർ ആയി തുടങ്ങി. 

ജിത്തു എങ്ങനെ നോക്കിയിട്ടും അവനു അതിൽ ഒന്നും ചേർക്കാൻ കഴിഞ്ഞില്ല..  അവൻ എങ്ങനെയൊക്കെയോ അത് കംപ്ലീറ്റ് ആക്കി. എന്ത് കൊണ്ടോ അവനു ഇതെല്ലാം വലിയ അരോചകമായി തോന്നി. അവൻ വേഗം അത് കൊണ്ട് എം ഡി യുടെ ക്യാബിനിൽ പോയി.. 

സാർ മെ ഐ... 

യെസ്... 

സാർ  ഫയൽ.. 

യെസ്  വെച്ചിട്ട് പൊക്കൊളു.. 

അപ്പോഴേക്കും ഡ്രീം വെൽ ന്റെ മാനേജർ അവനെ ഫോണിൽ വിളിച്ചു.  
സാർ... 

പറയു...

സാർ ഇപ്പോഴത്തെ കമ്പനി തീരുമാനം ഈ പ്രൊജക്റ്റ്‌ ക്യാൻസൽ ചെയ്യാം എന്നാണ്.  തുടക്കത്തിൽ തന്നെ ഞങ്ങൾ അതിൽ കൺവെയിൻസെഡ് അല്ല.  ഈ അഗ്രിമെന്റ് ക്യാൻസൽ ചെയ്യാൻ ആണ് താല്പര്യം... 

ദേവ് തന്റെ മാക്സിമം പറഞ്ഞു നോക്കി.  പക്ഷെ അവർ അനുകൂല മറുപടിയിൽ അല്ലായിരുന്നു. 
തനിക്കു അറിയാം ഇതു അക്‌സെപ്റ്ഡല്ല എന്ന്.  എന്നാലും തന്റെ ഒരു ഡ്രീം ആണ് ഡ്രീം വെൽ മായി ഒരു പ്രൊജക്റ്റ്‌. അങ്ങനെ അവസാന വിട്ടുവീഴ്ച എന്നൊണം അവർ ലാസ്റ്റ് ചാൻസ് നൽകി. 
കാൾ കട്ട്‌ ആക്കി അവൻ ക്യാബിനിൽ കയറി. 
ജിത്തു കൊടുത്ത ഫയൽ കണ്ടതും അവനു ദേഷ്യം വന്നു. 

ദേവ് പുറത്തു ഇറങ്ങി  ജിത്തുവിന്റെ സീറ്റിലേക്ക് നടന്നു. 

ആദിജിത്ത്....  അതൊരു അലർച്ചയായിരുന്നു.  ജിത്തു തന്റെ സീറ്റിൽ നിന്നും എഴുന്നേറ്റു നോക്കിയപ്പോൾ കണ്ടത് ദേഷ്യം കൊണ്ട് വിറക്കുന്ന ദേവ്നെ ആണ്. 
ഏട്ടനെ ആദ്യമായിട്ടാ അവൻ എത്രയും ദേഷ്യത്തിൽ കാണുന്നത് തന്നെ. 

ദേവ്ന്റെ  ശബ്ദം വീണ്ടും മുഴങ്ങി.. 
എന്താ ഇതു...  എന്തും കാട്ടികൂട്ടാം എന്ന വിചാരം ഉണ്ടെങ്കിൽ അത് വേണ്ട. സംശയമുണ്ടെങ്കിൽ ചോദിക്കണം എന്ന് പറഞ്ഞതല്ലെ...  ജിത്തു ചുറ്റും നോക്കി..  എല്ലാവരും ഉണ്ട്..  അവനു എന്തെന്നില്ലാത്ത സങ്കടമോ നാണക്കേട് തോന്നി. 

വിത്ത്‌ ഓൺ ഹൗർ അതിനു മുൻപ് ഇതു ക്ലിയർ ചെയ്യണം..  ഫയൽ ജിത്തുവിനു കൊടുത്തു  ദേവ് തിരിഞ്ഞു..  അപ്പോഴേക്കും എല്ലാവരും അവരവരുടെ സീറ്റിൽ എത്തിയിരുന്നു. 

ജിത്തു ആ ഫയൽ കൊണ്ട് അവന്റെ സിസ്റ്റത്തിനു മുന്നിൽ ഇരുന്നു.. 
ഏട്ടൻ ആദ്യമായിട്ടാണ് എന്നോട് ഇങ്ങനെ ദേഷ്യപെടുന്നത്..  അതും എല്ലാവരുടെയും മുന്നിൽ വെച്ച്.  അവന്റെ മനസുനീറി.. 

ജിത്തുവിന്റെ അവസ്ഥ കണ്ടു ശ്രീക്കും പാറുവിനും സങ്കടം തോന്നി.  കാരണം തങ്ങൾക്ക് അവനെ ഒന്ന് സഹായിക്കാൻ കൂടി പറ്റില്ല..  കാരണം ഈ ഫയൽ ആദ്യം പ്രസന്റേഷൻ നടത്തിയത് ഇവർ ആയിരുന്നു.  ഇനി ഇതിൽ ഒരു ഇപ്രൂവ്മെന്റ് നടത്തുക തങ്ങൾക്ക് അസാധ്യമാണ്. 

ജിത്തു മുഖം തുടച്ചു.  സിസ്റ്റത്തിൽ നോക്കി.  പിന്നെ ഫയലിലെക്കും.  ഇനി ഇതിൽ എന്തു ചെയ്യും.  അവൻ ഒന്നും അറിയാതെ അവിടെ ഇരുന്നു.. 

അവന്റെ അവസ്ഥ കണ്ട അഭി തന്റെ ചെയർ വലിച്ചു അഭിക്കു അടുത്ത് ഇരുന്നു.  എന്നിട്ട് അവന്റെ കയ്യിൽ നിന്നും ആ ഫയൽ വാങ്ങി തുറന്നു നോക്കി.  എന്നിട്ട് അവന്റെ സിസ്റ്റം ഓൺ ആക്കി അവൾ എന്തൊക്കയോ സ്പീഡിൽ ടൈപ്പ് ചെയ്തു. ഹാഫ് ഹൗർ കൊണ്ട് അവൾ ആ ഫയൽ റിക്രീയെറ്റ് ചെയ്തു..  ശ്രീയും ജിത്തുവും അവളെ അമ്പരന്നു നോക്കി..  
അതു കണ്ടു പാറു പറഞ്ഞു... 
നോക്കണ്ട... എംബിഎ റാങ്ക് ഹോൾഡർ ആണ്.  3 ഇയർ എക്സ്പീരിയൻസ് ഉണ്ട് അവൾക്ക്.. 

അഭി ഫയൽ സെറ്റ് ചെയ്തശേഷം ജിത്തുവിനു കൊടുത്തു..  പോവാൻ പറഞ്ഞു.. 

അവൻ നോക്ക് ചെയ്യാതെ തന്നെ അകത്തു കയറി ഫയൽ ടേബിൾ വച്ചു തിരിച്ചു പോന്നു. 

ദേവ്നു മനസിലായി താൻ നേരത്തെ ചൂടായതു കൊണ്ടാണ് എന്ന്. സത്യത്തിൽ എല്ലാം കൂടി താൻ അവന്റെ നേരെ തീർക്കുകയായിരുന്നു.. 
ദേവ് ഫയൽ എടുത്തു ഓപ്പൺ ചെയ്തു..  
അവൻ ആകെ ഞെട്ടി...  കാരണം ആ പ്രസന്റേഷൻ അത്രയും നല്ലത് ആയിരുന്നു..  അതും പെട്ടെന്ന്  ഹാഫ് ഹൗർ ഉള്ളിൽ ചെയ്യണം എങ്കിൽ അവൻ ബ്രില്ല്യന്റ് ആണ്..  ദേവ് ജിത്തുവിനെ കുറിച്ച് ഓർത്തു അഭിമാനിച്ചു. 

അവൻ വേഗം അതു ഡ്രീംവെൽനു അയച്ചു കൊടുത്തു..  20 സെക്കന്റ്‌ കഴിഞ്ഞപ്പോൾ അവർ വിളിച്ചു...  അവർ ഈ പ്രസന്റേഷനിൽ 100 പേഴ്സെന്റ് ഓക്കേ ആണ് എന്ന് പറഞ്ഞു.  ഈ വർക്ക്‌ മുന്നോട്ടു കൊണ്ട് പോകാൻ പറഞ്ഞു. 
ദേവ്നു ഭയങ്കര സന്തോഷം തോന്നി. 

അവൻ ജിത്തുവിനെ വിളിക്കാൻ ഫോൺ എടുത്തു...  പിന്നെ അതു വേണ്ട എന്ന് കരുതി.  താൻ അത്രയും പേരുടെ മുന്നിൽ വെച്ചു ഇൻസെൽട്ട് ചെയ്തിട്ടു നല്ല രീതിയിൽ അവൻ വർക്ക്‌ കംപ്ലീറ്റ് ആക്കി.  
അവന്റെ കൂടി ഓഫീസ് ആണ്.  അവനു എല്ലാം ഇട്ടെറിഞ്ഞു പോകാമായിരുന്നു.  അതു അവൻ ചെയ്തില്ല... 

ദേവ് ജിത്തുവിന്റെ അടുത്ത് പോയി..  അപ്പൊ എല്ലാവരും അവരെ തന്നെ നോക്കി.. 
വെൽടണ് ആദിജിത്ത്.... 
നഷ്ട്ടപെട്ടു പോയ പ്രൊജക്റ്റ്‌ വീണ്ടും നമുക്ക് തന്നെ കിട്ടിയത് താങ്കളുടെ ഹാർഡ്വർക്ക്‌ കൊണ്ടാണ്.  കോൺഗ്രാറ്സ്...  

എന്തോ ജിത്തുവിന് സന്തോഷമായി.  അവന്റെ മുഖം കണ്ടപ്പോൾ അഭിക്കും.. 

അവൻ അഭിയോട് താങ്ക്സ് പറഞ്ഞു. 
ഇന്നത്തെ ലഞ്ച് അവൻ ഓഫർ ചെയ്തു. 

ലഞ്ച് ടൈമിൽ ജിത്തു അഭിയെ തന്നെ നോക്കിയിരുന്നു. 
അത് പാറുവും ശ്രീയും ശ്രദ്ധിച്ചു.. 
ശ്രീയുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story