നിലാവ്: ഭാഗം 8

nilav

രചന: ദേവ ശ്രീ

ഫൈവ് സ്റ്റാർ ഹോട്ടലിൽ നിന്നും ബിരിയാണിയും കഴിച്ചു അവർ അവിടെ നിന്നും ഇറങ്ങി..  പാറുവും അഭിയും എന്തോ പറഞ്ഞു ചിരിക്കുന്നത് നോക്കി നിൽക്കുകയായിരുന്നു ജിത്തു.  അവിടെക്ക് വന്ന ശ്രീ പറഞ്ഞു  പോകാം എന്ന്.  എന്നിട്ട് ജിത്തുവിന്റെ തോളിൽ കയ്യിട്ട് ശ്രീ പറഞ്ഞു...  

ജിത്തു നിനക്ക് അഭിയോട് തോന്നുന്ന ഫീലിംഗ്സ് മനസ്സിൽ വെക്കാതെ എന്താണ് എന്ന് തുറന്നു പറയു.  
ഐ തിങ്ക് ആ ഉമേഷിനു അഭിയോട് ഒരു ചായവ് ഉണ്ട്.. 

മറുപടി ആയി ജിത്തു ചിരിച്ചുകൊണ്ട് പറഞ്ഞു...  
പറയണം... 

അവർ നേരെ ഓഫീസിൽ പോയി... 

ഉച്ചക്ക് ശേഷം കാര്യമായ വർക്ക്‌ ഒന്നും അവർക്ക് ഉണ്ടായിരുന്നില്ല.  

ശ്രീ ജിത്തുവിനോട് കണ്ണും കയ്യും കാണിക്കാൻ തുടങ്ങി...  അത് കണ്ടു പാറു ശ്രീയോട് കാര്യം തിരക്കി. 
ശ്രീ പാറുവിനോട് പറഞ്ഞു..
ഡി പാറു നമ്മുടെ ജിത്തുവിനു നമ്മുടെ അഭിയോട് എന്തോ ഫീലിംഗ്സ് ഉണ്ട്... 

പാറു ജിത്തുവിനെ ഞെട്ടി നോക്കി...  ആണോ എന്ന് ചോദിച്ചു... 

ജിത്തു ചിരിച്ചു കൊണ്ട് തലയാട്ടി. 

എന്നാൽ പാറുവിനു പേടി തോന്നി..  കാരണം അവൾ അത് നിരസിക്കും.  ഒരാളെ ജീവനോളം സ്നേഹിച്ചു ചതിക്കപെട്ടവൾ ആണ്..  സ്നേഹത്തെ തന്നെ വിശ്വസിക്കാൻ അവൾക്കു പേടിയാകും. അവളുടെ ജീവിതത്തിൽ കണ്ണൻ അല്ലാതെ വേറെ ഒരാൾക്കു അവൾ സ്ഥാനം കൊടുക്കില്ല. ജിത്തുവിനോട് അവൾക്കു ദയ തോന്നി..  സ്നേഹിക്കാൻ അറിയാവുന്ന ഒരു ചെറുപ്പക്കാരാൻ.. ഇല്ല എങ്ങനെ വിശ്വസിക്കും..  കണ്ണേട്ടനെ ആദ്യം കാണുമ്പോൾ താൻ ഇതു തന്നെ അല്ലെ ചിന്തിച്ചത്..  തന്റെ അഭിയെ പ്രാണനെ പോലെ കൊണ്ട് നടക്കും എന്ന്...  എന്നിട്ടോ...  വേണ്ട താൻ ഇതിന് കൂട്ട് നിൽക്കരുത്..  ജിത്തുവിനു വെറുതെ ഒരു മോഹം കൊടുക്കണ്ട.. 

താൻ എന്താ പാറു ഇത്രമാത്രം ആലോചിച്ചു നിൽക്കുന്നത്?  ശ്രീയുടെ ചോദ്യമാണ് അവളെ ചിന്തകളിൽ നിന്നും ഉണർത്തിയത്. 

ഹേയ് ഒന്നുമില്ല..  പാറു മറുപടി പറഞ്ഞു. 

തന്റെ സീറ്റിലേക്ക് വരുന്ന അഭിയെ നോക്കി ശ്രീ ജിത്തുവിനോട് പറഞ്ഞു...  ഡാ അവൾ വരുന്നുണ്ട്..  നീ പറയ്‌. 

പാറു തടയും മുൻപേ ജിത്തു അഭിയെ വിളിച്ചു.. 

അഭി... 

എന്താ ജിത്തു... 

അഭി എനിക്ക് ഒരു കാര്യം പറയാനുണ്ട്. 

എന്താ...  എന്താണേലും പറഞ്ഞോളൂ.. 
ജിത്തുവിന്റെ മുഖത്തെ നേർവസ് കണ്ടു അഭിക്കും മനസിലായി സോമേതിങ് റോങ്ങ്‌ ആണ് എന്ന്..  എന്നാലും അവൾ ഒരു പ്രൊപോസൽ സീൻ ആകരുത് എന്ന് പ്രാർത്ഥിച്ചു..  

അഭി...  എനിക്ക് ഒരുപാട് ഗേൾ ഫ്രണ്ട്സ് ഉണ്ട്..  അവരോടു ഒന്നു തോന്നാത്ത ഒരു ഫീൽ തന്നെ കണ്ടപ്പോൾ എനിക്ക് തോന്നി.. 

അഭി ജിത്തുവിനെ തന്നെ ഉറ്റുനോക്കി.. 

ജിത്തു ആണേൽ അഭി താൻ പറയുന്ന കാര്യം അംഗീകരിക്കുമോ എന്ന പേടിയും.. 

ജിത്തു തുടർന്ന് പറഞ്ഞു.. 
അഭി എന്റെ അച്ഛനും അമ്മയ്ക്കും ഞങ്ങൾ രണ്ടു മക്കൾ ആണ്.  എനിക്ക് ഒരു ഏട്ടൻ ആണ് ഉള്ളത്..  ചെറുപ്പം തൊട്ടേ ഒരു സഹോദരി ഇല്ലാത്തതുകൊണ്ട് ഒത്തിരി സങ്കടം തോന്നിയിട്ടുണ്ട്. തനിക്കു എന്നെ തന്റെ ഏട്ടന് ആയി കണ്ടുടെ...  ഞാൻ എന്റെ കുഞ്ഞു അനുജത്തിയായി കണ്ടൂടെ.. 

അഭിയുടെ കണ്ണുകൾ നിറഞ്ഞു..  ഒരു ഏട്ടന്റെ വാത്സല്യം, സ്നേഹം എല്ലാം അവൾ അവന്റെ കണ്ണിൽ കണ്ടിരുന്നു...  തന്നെ കുറിച്ച് ഒന്നും അറിയാതെ ഒരു കൂടപിറപ്പിന്റെ സ്നേഹം തരുന്നു.  സ്നേഹം ചിലപ്പോൾ അങ്ങനെയാണ്..  നമ്മെ അത്ഭുതപെടുത്തും..  അതിന്റെ കാണാകയങ്ങളിൽ കൊണ്ട് പോകും. അഭിക്ക് ഒന്ന് പൊട്ടി കരയാൻ തോന്നി..  അവൾ വേഗം വാഷ്റൂമിലേക്കു പോയി.. 

അത് കണ്ടു ജിത്തുവിനു സങ്കടമായി..  ശരിയാ  അവൾക്കു അംഗീകരിക്കാൻ സാധിക്കില്ല.  ഞാൻ ചോദിച്ചതു ഒരു കൂടപിറപ്പിനെയാണ്.  അവൾക്ക് അവളുടെതായ ഇഷ്ട്ടങ്ങൾ ഉണ്ട്..  ചെ..  ഞാൻ വെറുതെ..  പക്ഷെ അവളെ കണ്ടപ്പോഴേ ഞാൻ സ്വപ്നങ്ങളിൽ കാണാറുള്ള എന്റെ കുഞ്ഞി ആയി തോന്നി.. 

ജിത്തുവിന്റെ സംസാരം കേട്ട് ഞെട്ടിയ രണ്ടുപേര് വേറെയും ഉണ്ട്..   

ഡാ ഇതാണോഡാ നിനക്ക് തോന്നിയ ഫീലിംഗ്സ് - ശ്രീ 

അതെ...  അവളെ എന്റെ അനിയത്തിയായി കണ്ടുപോയി - ജിത്തു.. 

ജിത്തു യൂ ആർ ഗ്രേറ്റ്‌..  ചിലപ്പോൾ നീ അവളോട്‌ പ്രൊപ്പോസ് ചെയ്തിരുന്നെങ്കിൽ എനിക്കും ദേഷ്യം വന്നേനെ..  ബട്ട്‌...  നീ ശരിക്കും ഞെട്ടിച്ചു..- പാറു 

പാറു അതിനു അവൾ എന്നെ അവളുടെ ഏട്ടൻ ആയി കാണാൻ പറ്റില്ല.  അതോണ്ടല്ലേ അവൾ.... ജിത്തുവിനു വാക്കുകൾ മുഴുവൻ ആക്കാൻ ആയില്ല.

അല്ല ജിത്തു..  അവൾക്കേ നിന്റെ അനിയത്തി ആകാൻ കഴിയു.  നിനക്കറിയുമോ നിന്നെ പോലെ ഒരു ഏട്ടനെ അവളും ഒരുപാട് കാലം കൊണ്ട് കൊതിക്കുന്നതാണ്. അവൾ ഒറ്റമോളാണ്. എന്ന് ഈ ലോകത്തു എല്ലാരും ഉണ്ടായിട്ടും ആരുമില്ലത്തവളെ പോലെ കഴിയേണ്ടി വന്നവൾ.  പാറു അഭിയുടെ കഥകൾ എല്ലാം പറഞ്ഞു... കേട്ട് കഴിഞ്ഞപ്പോൾ ജിത്തുവിന്റെ കണ്ണുകൾ നിറഞ്ഞു..  

അവൻ ഓർത്തു തന്റെ കുഞ്ഞി..  എത്രമാത്രം അനുഭവിച്ചു...  അവനു അവളെ കാണാൻ തോന്നി. അവളെ നെഞ്ചോട് ചേർത്തു ഏട്ടൻ നിനക്ക് എന്നും കൂട്ടായ് ഉണ്ട് എന്ന് പറയാൻ തോന്നി... 

ജിത്തു അഭി പോയ വഴിയേ പോയി.  അവൾ വാഷ്റൂമിനു പുറത്തു മുഖം പൊത്തി നിൽക്കുന്നുണ്ടായിരുന്നു..  

അവൻ അവളെ നോക്കി...  അത്രയും സ്നേഹത്തോടെ അവൻ അവളെ വിളിച്ചു....  
കുഞ്ഞി....... 
അവൾ മുഖം ഉയർത്തി നോക്കി....
അവൻ അവളെ ചേർത്തുപിടിച്ചു...  എന്നിട്ട് പറഞ്ഞു... 
കുഞ്ഞി....  ഇനി ഈ കണ്ണുകൾ നിറയരുത്. അത് ഈ ഏട്ടന് സഹിക്കില്ല... ഏട്ടൻ ഉണ്ടാകും എന്നും. 
അവിടെ പുതിയ ഒരു ബന്ധത്തിന് തുടക്കം ഇട്ടു.. 
കുഞ്ഞിയുടെയും അവളുടെ എട്ടായിയുടെയും.... 
"""""""""""
ദിവസങ്ങൾ കടന്നു പോയി...  
 ജിത്തുവിനെ ഏൽപ്പിച്ച വർക്ക്‌ എല്ലാം ജിത്തുവും അഭിയും കൂടി നന്നായി ഫിനിഷ് ചെയ്തു കൊടുക്കും. 

ശ്രീ.... 

എന്താ ഡാ... 

കമ്പനി ആനുവൽ ഫങ്ക്ഷൻ വരുവല്ലേ...  ഞാൻ കുഞ്ഞിക്ക് ഒരു സാരി കൊടുത്താലോ... 

നല്ല ഐഡിയ ആണല്ലോ അളിയാ... 

അളിയനോ?... 

ശ്രീ ചിരിച്ചു കൊണ്ട് അവനെ നോക്കി...  എന്നിട്ട് പറഞ്ഞു...  അല്ല നീ അഭിക്ക് ഏട്ടൻ ആവുമ്പോ ഞാൻ നിനക്ക് അളിയൻ ആവില്ലേ... 

ജിത്തു ആകെ വണ്ടർ അടിച്ചു ചോദിച്ചു...  ഹേ... നീ ഇപ്പോ എന്താ പറഞ്ഞതു? 

സത്യമാഡാ....  ശരിക്കും ഇഷ്ട്ടമാണ് എനിക്ക് അവളെ...  ഇപ്പോ, എങ്ങനെ തുടങ്ങി എന്നൊന്നും എനിക്കും അറിയില്ല...  പക്ഷെ എപ്പോഴോ സ്നേഹിച്ചു പോയി....  എനിക്ക് വേണം അവളെ...  പൊന്നുപോലെ നോക്കികൊള്ളാം...  കണ്ണു നിറക്കാൻ സമ്മതിക്കാതെ....  സ്നേഹം കൊണ്ട് മൂടി കൊളം... എനിക്ക് വേണം അവളെ...  എന്റെ പാതിയായി.. 

ജിത്തു ശ്രീയെ കെട്ടിപിടിച്ചു...  എല്ലാം അറിഞ്ഞിട്ടും നിനക്ക് അവളെ ഇങ്ങനെ സ്നേഹിക്കാൻ പറ്റുന്നുവെങ്കിൽ അവൾ ചെയ്ത പുണ്യം ആണ് നീ... 


ജിത്തു അത് അംഗീകരിച്ചത് ശ്രീക്ക് ഒരുപാട് സന്തോഷമായി.  പക്ഷെ ജിത്തു...  എനിക്ക് ഈ പിന്നാലെ നടക്കാനും പ്രണയിക്കാനും ഒന്നും അറിയില്ല...  

ജിത്തു അവനോടു പറഞ്ഞു...  നീ ഒന്നും പറയണ്ട..  സമയം ആകുമ്പോൾ എല്ലാം ഞാൻ തന്നെ പറയാം... 

ശ്രീക്കും സന്തോഷമായി...  തന്റെ അഭി... 

---------

കുഞ്ഞി ഇന്ന് നിന്നെ ഞാൻ ഡ്രോപ്പ് ചെയ്യാം. 

ഓക്കേ എട്ടായി..  ഞാൻ പാറുവിനോട് പറയട്ടെ... 

നമ്മൾ എങ്ങോട്ടാ പോകുന്നെ? 
 ജിത്തു മറുപടി ഒന്നും പറഞ്ഞില്ല..  അവർ നേരെ പോയത് മാളിൽ ആണ്.. 
ജിത്തു അഭിയോട് ഇറങ്ങാൻ പറഞ്ഞു. 

അവർ നേരെ ഉള്ള ഷോപ്പിൽ കയറി..  അതൊരു ടെക്സ്റ്റ്‌ടൈൽസ് ആയിരുന്നു.  അവിടെ ചെന്നു അവൻ സെയിൽസ് ഗേൾനോട്‌ പറഞ്ഞു  നല്ല സാരി കാണിക്കാൻ... 

ആർക്കാ എട്ടായി സാരി? 

ഞാൻ എന്തായാലും സാരി ഉടുക്കില്ല..  അപ്പൊ പിന്നെ നീ സാരി ഉടുക്കണം .. 

എനിക്ക് എന്തിനാ സാരി.. 

ഡി മോളെ കമ്പനി ഫങ്ക്ഷൻ അല്ലെ വരുന്നത്..  അന്ന് നീ സാരി ഉടുക്കണം.. 

അവൾ ചിരിച്ചു..  അവൻ പറയുന്നത് ഒന്നും അവൾ നിരസിച്ചുകളയില്ല...  അത്രക്ക് ഇഷ്ട്ടമാണ് അവൾക്ക് അവനെ..  ഒരു പിങ്ക് ഷിഫോൺ സാരിയിൽ ഗോൾഡൻ ബോർഡർ വർക്ക്‌ ഉള്ള സാരി ആയിരുന്നു അവൾക്ക് വേണ്ടി അവൻ സെലക്ട്‌ ചെയ്തത്.  അതിനു ചേരുന്ന ഓർണ്ണമെന്റ്സ് എല്ലാം അവിടുന്ന് തന്നെ വാങ്ങി. 
അവളെ അവൻ ഫ്ലാറ്റിൽ ആക്കി പോയി. 

🧡🧡🧡🧡🧡🧡🧡🧡

ജിത്തു...  നീ നാളെ ദുബായ്ക്ക് പോണം...  ദേവ് ജിത്തുവിനോട് പറഞ്ഞു. 

ഏട്ടാ എന്താ പെട്ടന്ന്...  കമ്പനി ഫങ്ക്ഷൻ അല്ലെ മറ്റന്നാൾ.. 

അതു സാരമില്ല..  നമ്മുടെ അവിടുത്തെ ബിസ്സിനെസ്സിൽ ഒരു പ്രോബ്ലം.  ഇപ്പോ ഇവിടുന്നു ഞാൻ മാറിയാൽ ഡ്രീം വെൽ പ്രൊജക്റ്റ്‌ ഫ്ലോപ്പ് ആകും..  നീ എനിക്ക് വേണ്ടി പോകണം.. 
അവനു അത് നിരസിക്കാൻ തോന്നിയില്ല.  കാരണം താൻ കാണുന്നത് ആണ് ഏട്ടൻ അനുഭവിക്കുന്ന സ്‌ട്രസ്.  അവൻ സമ്മതം മൂളി... 

ജിത്തു സിക്സ് മോന്ത്‌ അവിടെ സ്റ്റേ ചെയ്യേണ്ടി വരും... 

ഒന്ന് ഞെട്ടി എങ്കിലും അവൻ തലയാട്ടി. 
6 മോന്ത്‌...  എങ്ങനെ തന്റെ കുഞ്ഞിയെ കാണാതെ..  അവന്റെ ലോകം അവളായി മാറിയത് അവൻ അറിയുക ആയിരുന്നു..  അനിയത്തിക്ക് വേണ്ടതെല്ലാം വേടിച്ചു അവളുടെ ആഗ്രഹങ്ങൾ എല്ലാം മനസിലാക്കി എല്ലാം നടത്തി കൊടുത്ത ഏട്ടൻ...  ശ്രീയുടെ കാര്യം താൻ സപ്പോർട്ട് ചെയ്തുപോലും അവളെ അവൻ ആണ് കെട്ടുന്നത് എങ്കിൽ തനിക്കു അവളെ നഷ്ട്ടപെടില്ല എന്ന ചിന്തയായിരുന്നു. ഓഫീസ് വർക്ക്‌ കൂടുതൽ ശ്രദ്ധ കൊടുത്തത് തന്റെ കുഞ്ഞിക്ക് വേണ്ടിയാ. ഫങ്ക്ഷന്റെ അന്ന് ശ്രീക്ക് അവളോട്‌ ഉള്ള സ്നേഹം മനസിലാക്കി കൊടുക്കണം എന്ന് കരുതി.. വരട്ടെ...  എല്ലാറ്റിനും അവസരം കിട്ടും. 

""""""
പിറ്റേന്ന് കമ്പനിയിൽ പോയി കുഞ്ഞിയോട് ശ്രീയോടും മറ്റുള്ളവരോട് അവൻ യാത്ര പറഞ്ഞു.  കുഞ്ഞി അവൻ കാണാതെ കരഞ്ഞു..  അവനും.. 

 ശ്രീയോടു എല്ലാം അവൻ വന്നു ശരിയാക്കാം എന്ന് പറഞ്ഞു.  

ഡാ ശ്രീ നീ എന്റെ കുഞ്ഞിയെ നോക്കണം ട്ടോ..  ഞാൻ വരുന്ന വരെ അവൾക്കു ഒരു കുറവും വരാൻ പാടില്ല..  കുഞ്ഞിയെ അവൻ ചേർത്തു പിടിച്ചു..  ഇനി അവിടെ നിന്നാൽ ചിലപ്പോൾ അവൻ കരയും എന്നത് കൊണ്ട് അവൻ യാത്ര പറഞ്ഞു പോയി.. 

💚💚💚💚💚

അഭി നീ ഫങ്ക്ഷനു പോരുന്നില്ലേ? 

ഞാൻ ഇല്ല..  നീ പൊക്കോ പാറു.. 

അതെന്താ?  പറ്റില്ല  നീ പോരണം.  ശ്രീ കാറുമായി വരാം എന്ന് പറഞ്ഞിട്ടുണ്ട്.  ജിത്തു വേടിച്ചു തന്ന സാരി ഉടുത്തു അവനു ഫോട്ടോ അയച്ചു കൊടുക്കണം..  അതു ഉടുത്തു വേഗം റെഡിയായി വായോ...  
പാറു അഭിയെ ഉന്തി തള്ളി പറഞ്ഞയച്ചു. 

രണ്ടുപേരും റെഡിയായി ഇറങ്ങി. 
പുറത്തു ശ്രീ കാറുമായി വന്നിരുന്നു. 

അഭിയെ കണ്ട ശ്രീ ഒരു നിമിഷം ശ്വാസം എടുക്കാൻ മറന്നു..  സിംപിൾ ആയിരുന്നു അവളുടെ വേഷം. പിങ്ക് സാരി,  കഴുത്തിൽ ഒരു കുഞ്ഞു മാല. കയ്യിൽ ഓരോ വളയും..  മുടി മുകളിൽ നിന്നു എടുത്തു മുടഞ്ഞു ഇട്ടിരിക്കുന്നു.  നെറ്റിയിൽ ഒരു കുഞ്ഞു പൊട്ടുണ്ട്..  അത്രയും മനോഹരി 
യായിരുന്നു അവൾ 

പോകാം..  പാറുവിന്റെ വിളിയിൽ അവൻ സ്വബോധത്തിലേക്ക് വന്നു.. 

ചിരിച്ചുകൊണ്ട് അവൻ പോകാം എന്ന് പറഞ്ഞു.. 

അവർ യാത്രയായി...  തങ്ങളുടെ ജീവിതങ്ങൾ എല്ലാം മാറ്റി മറിക്കുന്ന സംഭവങ്ങളിലേക്ക്......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story