നിലാവ്: ഭാഗം 9

nilav

രചന: ദേവ ശ്രീ


   സിറ്റിയിലെ തന്നെ മികച്ച ഹോട്ടൽ ആയ എമറാൾഡിൽ ആയിരുന്നു ഫങ്ക്ഷൻ. പാറുവും അഭിയും ശ്രീയും പാർട്ടി നടക്കുന്ന ഹാളിൽ എത്തി. അവിടെ ഓഫീസിലെ ഒട്ടുമിക്ക സ്റ്റാഫ്കളും എത്തിയിരുന്നു. എല്ലാവരും ഓരോന്നിൽ എൻഗേജ്ഡ് ആണ്.  ശ്രീ അഭിയെ തന്നെ നോക്കി നിന്നു.  അവന്റെ ഉള്ളിൽ പ്രണയ തിരമാലകൾ അലയടിച്ചു. അഭിയെ നോക്കുന്ന കണ്ണുകൾ അവനു കുത്തിപൊട്ടിക്കാൻ തോന്നി..  അല്ലെങ്കിലും നമ്മൾ സ്നേഹിക്കുന്നവരെ മറ്റൊരു രീതിയിൽ ആരെങ്കിലും നോക്കിയാൽ നമുക്ക് സഹിക്കാൻ കഴിയില്ല..  സ്നേഹത്തിന്റെ മുഖങ്ങൾ വ്യത്യസ്തമാണ്. 

പാർട്ടി തുടങ്ങി... 

ശ്രീ സ്റ്റേജിൽ ഇരിക്കുന്നവരെ കാണിച്ചു അഭിക്ക്  പരിചയപെടുത്തി.. 
അതാണ് mr. ആനന്ദ് വർമ്മ...  വർമ്മ അസോസിയേഷന്റെ തലവൻ. ദേവ് സാർന്റെ അച്ഛൻ.  കൂടെ ഉള്ളത് ഓക്കേ ഓരോ ബിസിനസ്‌മാൻമാരാണ്. 

അപ്പൊ ശ്രീ ആദി സാറിന്റെ അനിയൻ വന്നിട്ടില്ലെ? -അഭി 

കാണാൻ ഇല്ല..  അല്ല സത്യത്തിൽ ആ മൊതലിനെ ആരും കണ്ടിട്ടില്ല.  -ശ്രീ 

പാർട്ടി നന്നായി തന്നെ പോകുന്നുണ്ട്.  ഡ്രിങ്ക്സ്,  ഡി ജെ എല്ലാം ഉണ്ട്.  പാറു പാർട്ടി നന്നായി എൻജോയ് ചെയ്യുന്നുണ്ട്. എന്നാൽ അഭിക്ക് അതിനായില്ല. 

ഹേയ് അഭി ജോയിൻ യാ 

ഹേയ് നോ ശ്രീ.. ഡോണ്ട് പ്രഷർ മി... 

യാ ഓക്കേ..  ജിത്തുനെ വല്ലാതെ മിസ്സ്‌ ചെയ്യുന്നുണ്ട് അല്ലെ? 

മ്മം..  അഭി മറുപടിയായി ഒന്ന് മൂളി.. 

എടൊ താൻ നാളെ വിവാഹം കഴിച്ചു പോയാൽ അവനെ വിട്ടു നിൽക്കേണ്ടി വരില്ലേ... 

ഇല്ല ശ്രീ...  വിവാഹം എന്നത് എന്റെ ജീവിതത്തിൽ ഉണ്ടാവില്ല. 

നിനക്കറിയുമോ അഭി ജിത്തുവിന്റെ ഏറ്റവും വലിയ ആഗ്രഹമാണ് നിന്റെ വിവാഹം... 

അഭി ഒന്ന് ഞെട്ടി ശ്രീയെ നോക്കി..

 ശ്രീ പറഞ്ഞു...
സത്യം.. 
അവനെ നിന്റെ ഈ തീരുമാനം എത്ര വിഷമിപ്പിക്കും എന്നറിയുമോ. 

എട്ടായി പറയുന്നത് ഒന്നും ഞാൻ നിരസിക്കില്ല. എന്റെ അച്ഛനും അമ്മയ്ക്കും ശേഷം എനിക്ക്  ഇത്രയും  സ്നേഹം തന്നതു എന്റെ എട്ടായി ആണ്.  എട്ടായിക്ക് വേണ്ടി ഞാൻ മരിക്കും.. 

അവളുടെ മറുപടി ശ്രീയിൽ സന്തോഷം ഉണ്ടാക്കി. 

അപ്പോഴാണ് തൊട്ട്അടുത്ത് ഇരുന്ന ഗ്ലാസിലെ ജൂസ് അഭിയുടെ സാരിയിൽ വീണത്.. 

ഓഹോ ശ്രീ സാരി ആകെ നാശമായി.  ഞാൻ ഒന്ന് ക്ലീൻ ചെയ്തിട്ടു വരാം. 

ഓക്കേ അഭി... 

അഭി വാഷ് റൂം ചോദിച്ചപ്പോൾ ഹോട്ടൽ വൈറ്റ്ർ ഒരു റൂം കാണിച്ചു കൊടുത്തു.  അഭിയോട് അത് ഉപയോഗിച്ചോളാൻ പറഞ്ഞു. 
🧡🧡🧡🧡🧡🧡🧡🧡

ദേവ്നു പാർട്ടിക്ക് ഇടയിൽ ഒരു കാൾ വന്നപ്പോൾ ആണ് പുറത്തു ഇറങ്ങിയത്.  റോമിംഗ് നമ്പർ ആയതുകൊണ്ട് ഒന്നും ക്ലിയർ ആയില്ല. ഞാൻ വേഗം കമ്പനി ബുക്ക്‌ ചെയ്ത റൂമിൽ പോയി.  വീണ്ടും കാൾ വന്നു,  ജിത്തു ആയിരുന്നു. 
അവനോടു സംസാരിച്ചു..  അവൻ അവിടെ എത്തി എന്ന് പറയാൻ വിളിച്ചതാണ്.  
കാൾ കട്ട്‌ ചെയ്തു കോട്ട് ഊരി മാറ്റി..  ഷൂസ് അഴിച്ചു.  ടൈ അഴിച്ചു,  ഷർട്ടിന്റെ ബട്ടൺ അഴിക്കുമ്പോൾ ആണ് ആരോ കാളിങ് ബെൽ അമർത്തിയതു. 

ഞാൻ പോയി ഡോർ ഓപ്പൺ ചെയ്തു.  അപ്പൊ നോക്കുമ്പോൾ പോലീസ് ആണ്. 

mr. ആദിദേവ്? 

യെസ്,  ഞാൻ ആണ്...  എന്താ സർ? 

സേർച്ച്‌ വാറന്റ് ഉണ്ട്.  നിങ്ങൾ ഒരു പെൺകുട്ടിയുമായി റൂം എടുത്തിട്ട് ഉണ്ട് എന്ന്. 

ഹേയ് നോ സർ..  ഇട്സ് റോങ്ങ്‌ ഇൻഫർമേഷൻ..  ഇന്ന് ഞങ്ങളുടെ കമ്പനിയുടെ ആനുവൽ ഡേ ആണ്.  അതിന്റ പാർട്ടി നടന്നു കൊണ്ട് ഇരിക്കുകയാണ് സർ. ഇതു ഞങ്ങൾ ഞങ്ങളുടെ അവശ്യത്തിനായി എടുത്ത റൂം ആണ്.. 

ഓക്കേ..  ശരിയായിരിക്കും സർ. ഇപ്പോ എനിക്ക് എന്റെ ഡ്യൂട്ടി ചെയ്തേ പറ്റു. 

ഓക്കേ സർ ക്യാരി ഓൺ.. -ദേവ് 

അപ്പോഴേക്കും അഭി ഫ്രഷ് ആയി ബാത്ത്റൂമിൽ നിന്നും ഇറങ്ങി. 
അഭിയെ കണ്ടു ദേവ് ഉൾപ്പെടെ എല്ലാവരും ഞെട്ടി. 

റോങ്ങ്‌ ഇൻഫർമേഷൻ അല്ല എന്ന് മനസിലായില്ലേ  mr. ആദിദേവ്. - പോലീസ് 

സർ ഇട്സ് ട്രാപ്.. -ദേവ് 

ഷട്ട് അപ്പ്‌ mr. ഇതുപോലെ കുറേ നാടകം ഞാൻ കണ്ടതാ.  എന്നിട്ട് നേരെ അഭിക്ക് അടുത്തേക്ക് ചെന്നു ചോദിച്ചു... 
നീ ആരാഡി?   എന്തിനു ഇവിടെ വന്നു. 

സർ അത് എന്റെ സ്റ്റാഫ് ആണ് - ദേവ് 

ഓഹ് അപ്പൊ സ്റ്റാഫ്‌ഉം മുതലാളിയും കൂടി എന്താണ് ഈ റൂമിൽ? 

സാർ ഞാൻ പറഞ്ഞല്ലോ കമ്പനി ഫങ്ക്ഷൻ... 

ഇനഫ്  mr.  ഞാൻ താങ്കളോട് അല്ല ചോദിച്ചത്.. 
പറയു നീ എന്തിനാ ഇവിടെ വന്നത്. 

സർ സാരിയിൽ ജൂസ് പോയപ്പോൾ ഫ്രഷ് ആവാൻ വന്നതാണ്. 

ഓഹോ രണ്ടാളും ഫ്രഷ് ആവാൻ വന്നതാണ്.  എന്നിട്ട് രണ്ടാളും ഫ്രഷ് ആയോ. 

അപ്പോഴേക്കും അഭി കരയാൻ തുടങ്ങി..  ദേവ്നു ദേഷ്യം വന്നു. 
ഒരുവിധം എല്ലാവരും എത്തി.  ശ്രീയും പാറുവും വന്നു.  അഭിയുടെ അവസ്ഥ കണ്ടപ്പോൾ രണ്ടുപേരുടെയും നെഞ്ച് ഒന്ന് വിങ്ങി. 

തന്റെ അഭി....  ഇല്ല അവൾ ഒരിക്കലും അവൾക്കു ഇങ്ങനെ ഒന്നും ചെയ്യാൻ കഴിയില്ല..  അവൾ തെറ്റുകാരി അല്ലെന്ന് അവനു അറിയാം.  അത് ഈ ലോകത്തിനോട് വിളിച്ചു പറയണം എന്ന് അവനു തോന്നി. 

അപ്പോഴേക്കും ആനന്ദ് സർ വന്നു..  എന്താ സർ  എന്താ പ്രശ്നം എന്തിനാ എന്റെ മകനെ പിടിച്ചു വെച്ചേക്കുന്നതു? 

നിങ്ങളുടെ മകനെയും ഈ പെൺകുട്ടിയെയും ഈ ഹോട്ടൽ മുറിയിൽ നിന്നും റൈഡിൽ പിടിച്ചു.  അത് തന്നെ.. 


ആനന്ദ് ആകെ ഞെട്ടി..  ഇല്ല..  തന്റെ മകൻ ഇങ്ങനെ..  ഒരിക്കലും ഇല്ല..  
ഇതു അവന്റെ ഭാവി കളയാൻ വേണ്ടി നടത്തിയത് ആണ്.  ഇവിടെ താൻ ബുദ്ധി ഉപയോഗിചില്ലേങ്കിൽ തന്റെ മകന്റെ ജീവിതം തന്നെ നഷ്ട്ടമാകും. 

ആനന്ദ് ആ ഇൻസ്‌പെക്ടറെ നോക്കി ചിരിച്ചു..  അത് കണ്ടു എല്ലാവരും ഒന്ന് അമ്പരന്നു. 

സർ ഇതു എന്റെ മകന്റെ ഫിയാൻസി ആണ്.  അവൻ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടി. 

അഭി ആകെ എന്തെന്ന് അറിയാതെ നിന്നു. തന്റെ ജീവിതം എങ്ങോട്ടാണ് പോകുന്നത്?  എൻറെ എട്ടായി ഉണ്ടായിരുന്നു എങ്കിൽ ഞാൻ ഒരിക്കലും ഇങ്ങനെ ഒരു അവസ്ഥ ഫേസ് ചെയ്യേണ്ടി വരില്ലായിരുന്നു.  അവൾക്കു നെഞ്ചിൽ ഒരു കല്ല് കയറ്റി വെച്ച പോലെ തോന്നി.  


ആനന്ദ് ദേവ്നെ വിളിച്ചു...  എന്നിട്ട് പറഞ്ഞു..  മോനെ നീ എതിർത്തു ഒന്നും പറയരുത്..  ഏതൊരു ട്രാപ് ആണ്.  നിന്നെ തകർക്കാൻ.  അതിൽ നീ തകരരുത്. ദേവ് അച്ഛനു മൗനസമ്മതം നൽകി. 

ഓക്കേ ആനന്ദ് വർമ്മ നിങ്ങൾ പറഞ്ഞുതു വിശ്വസിക്കുന്നു.  എന്നാൽ ഇപ്പോ തന്നെ കല്യാണം അങ്ങ് നടത്താം. വേഗം രെജിസ്റ്ററെ വിളിച്ചു ഇങ്ങോട്ട് വരാൻ പറയു. ആയാൽ മറ്റൊരു ഓഫീസറോഡ് പറഞ്ഞു. 

അഭിക്ക് അംഗീകരിക്കാൻ ആയില്ല.  തന്റെ കല്യാണം..  ഇല്ല..  കണ്ണേട്ടന്റെ സ്ഥാനത്തു മറ്റൊരാൾ..  ഇല്ല..  അവൾ പാറുവിനെ കെട്ടിപിടിച്ചു കരഞ്ഞു. 

ആനന്ദ് അഭിക്ക് അരികിൽ ചെന്നു പറഞ്ഞു..  നിങ്ങൾക്ക് ഉണ്ടായ മാനകേട് തീർക്കാൻ ഇതേ വഴിയുള്ളു... 
അഭി ഒരു പാവ കണക്കെ നിന്നു.


 ശ്രീക്ക് സ്വയം നിയന്ത്രിക്കാൻ ആയില്ല. അവന്റെ കണ്ണുകൾ നിറഞ്ഞു.  തന്റെ പെണ്ണ് എന്ന് കരുതിയവൾ തനിക്കു നഷ്ട്ടപെട്ടു..  ഇല്ല...  അഭി...  നിന്നെ ഞാൻ എന്തു മാത്രം സ്നേഹിച്ചു..  അവനു അവളെ അവിടെ നിന്നും കൊണ്ട് പോകാൻ തോന്നി..  ഒരു പക്ഷെ അവളും അത് ആഗ്രഹിക്കുന്നുണ്ടാകും... 

പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു.. മാര്യേജ്  രെജിസ്ട്രേഷൻ കഴിഞ്ഞു... എല്ലാവരും പിരിഞ്ഞു...  ഇപ്പോൾ അഭിരാമി വിശ്വനാഥൻ അല്ല.  അഭിരാമി ആദിദേവ്.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story