നിലാവിനുമപ്പുറം: ഭാഗം 1

nilavinumappuram

രചന: നിഹാരിക നീനു

""""നിക്ക് സമ്മതാ """' അത് പറയുമ്പോൾ ആ പാവം പെണ്ണിന്റെ ചുവന്ന അധരങ്ങൾ വിറ കൊണ്ടു... ഉള്ളിൽ ഇരമ്പി വന്ന സങ്കടം ഒരു കടലോളം ഉണ്ടായിരുന്നു... പാട് പെട്ടവൾ അതിനെ ഒതുക്കി... കണ്ണുകൾ ഇറുക്കെ ചിമ്മിയപ്പോഴും നെഞ്ചിൽ കൈ ചേർത്തു കരയുന്ന ആ വൃദ്ധന്റെ രൂപം മാത്രമായിരുന്നു..... പറഞ്ഞത് വിശ്വസിക്കാനാവാതെ നിൽക്കുന്ന രാമേട്ടനോട് ഒന്നൂടെ അവൾ പറഞ്ഞു... """സാറിനോട് നിക്ക് സമ്മതാ പറഞ്ഞേക്കൂ """" ഒരു ദീർഘനിശ്വാസത്തോടെ അവളത് പറഞ്ഞു.... അത് കേൾക്കേ അയാൾക്ക് അവളോട് അനുകമ്പ തോന്നി.... ഒരു പാവം പെണ്ണ്... പത്തോ ഇരുപത്തിയൊന്നോ വയസ്സ് കാണും.... തന്റെ പേരകുഞ്ഞിന്റെ അതേ പ്രായം..""""

""കുഞ്ഞെ.... ഒന്നൂടെ ആലോചിച്ചിട്ട്......""" അലിവോടെ തന്നോടയാൾ പറയുന്നത് കേൾക്കെ വലിയൊരു നീർത്തുള്ളി ആ പാവം പെണ്ണിന്റെ കണ്ണിൽ നിന്നും ഉരുണ്ടു വീണു..... അധികമാരും തന്നോടിങ്ങനെ അലിവ് കാട്ടിയിട്ടില്ല... സ്നേഹിക്കാനും അധികം ആരുമില്ല... അതുകൊണ്ടാണ് നെഞ്ചോട് ചേർത്ത ആ ഒന്നോ രണ്ടോ പേർക്ക് വേണ്ടി പ്രാണൻ കളയാൻ തയ്യാറാവുന്നത്.... """വേറെ വഴിയില്ല..... അപ്പുമാമ.... അപ്പുമാമക്ക് ഒന്നും വരരുത്..... അത്രേ.... അത്രമാത്രേ ഇപ്പോ എനിക്കുള്ളൂ.....""""" കരച്ചിലിന്റെ അകമ്പടിയോടെ അവൾ അത് പറഞ്ഞപ്പോൾ, എന്തോ തന്റെ ഇന്ദ്രൻ കുഞ്ഞിനോട് വെറുതെ ഒരു ദേഷ്യം തോന്നി രാമൻ നായർക്ക്... ഇനിയൊന്നും പറയാനില്ല എന്ന ബോധ്യത്തിൽ അയാൾ തിരിഞ്ഞു നടന്നു.... """ഒരു അപേക്ഷണ്ട്....""" അവളുടെ നേർത്ത സ്വരം കേൾക്കെ തിരിഞ്ഞു നോക്കി രാമൻ നായർ.... ചോദ്യഭാവത്തിൽ അവളെ നോക്കി... """'എല്ലാത്തിനും മുമ്പ്.... ഒരു.... ഒരു താലി ന്റെ കഴുത്തിൽ അണിയിക്കാൻ പറയുവോ സാറിനോട്...""""

ഇരു കൈകളും കൂപ്പി മിഴികൾ നിറച്ച് അപേക്ഷിക്കുന്നവളെ കണ്ടു മനസ്സ് പിടഞ്ഞു അയാളുടെ.... അതിന് മറുപടി പറയാതെ അയാൾ നടന്നു നീങ്ങി..... ദേഹം തളരുന്ന പോലെ തോന്നി ദക്ഷിണക്ക്...... അവിടെ കണ്ടൊരു ചെയറിൽ ഇരുന്നു അവൾ.... നിറഞ്ഞ മിഴികൾ തുടക്കുമ്പോൾ സ്വയം അവജ്ഞ തോന്നി... തന്റെ നിസ്സഹായത ഓർത്ത്..... ⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️ """""ആാാ കുട്ടി, ദക്ഷിണ.... ആ കുട്ടിക്ക് സമ്മതാന്ന്""""" ജനലിലൂടെ പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു അയാൾ... ഇന്ദ്ര ഗ്രൂപ്പ്‌സിന്റെ ഡയറക്ടർ, ബാലു നരേന്ദ്രൻ"""""""" പ്രിയപ്പെട്ടവരുടെ ഇന്ദ്രൻ"""""""" അയാളിൽ അപ്പോൾ വല്ലാത്ത ഒരു ചിരി നിറഞ്ഞു... നിഗൂഢമായ ഒരു ചിരി.. അത് കാണെ രാമൻ നായർക്ക് എന്തോ വല്ലായ്മ തോന്നി.... കാരണം അയാളുടെ മനസ്സിലേക്ക് ആ പാവം പെണ്ണിന്റെ മുഖം തെളിഞ്ഞു വന്നിരുന്നു... താൻ അറിയുന്ന ഇന്ദ്രൻ ഇങ്ങനെ അല്ല... ഒരു പെണ്ണിനോടും ഇന്നേ വരെ തെറ്റായി ഒരു നോട്ടം പോലും നൽകുന്നത് കണ്ടിട്ട്...

എന്നിട്ടും ആ പാവം പെണ്ണിനോട്...??? ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നുണ്ടായിരുന്നില്ല രാമേട്ടന്.... """"നല്ലോണം ആലോചിച്ച് തന്നല്ലേ??? നാളെ മാറ്റി പറയരുത് എന്ന് പറയണം..."""" പുച്ഛത്തോടെ അയാൾ പറഞ്ഞു നിർത്തി... അവളുടെ കാര്യം പറയുമ്പോഴോ കേൾക്കുമ്പോഴോ ആ മുഖത്ത് വിരിയുന്ന വന്യ ഭാവം നോക്കി കാണുകയായിരുന്നു രാമേട്ടൻ..... """"കുഞ്ഞെ.... ആ കുട്ടി ഒരു കാര്യം കൂടെ പറഞ്ഞു... """" എന്താണ് എന്നറിയാനുള്ള വ്യഗ്രത അയാളിൽ കാണായി.... """ഒരു.... താലി... കുഞ്ഞ് ആദ്യം അതിന്റെ കഴുത്തിൽ അണിയിക്കണം എന്ന്..... അതിന്റെ പേരിൽ ഒരവകാശത്തിനും അവൾ വരില്ല.... പക്ഷേ.. ആ കുഞ്ഞിന്റെ മനസാക്ഷി... അതിന്റെ മുന്നിൽ പിടിച്ചു നിക്കാനാവും """ അവൾക്ക് വേണ്ടി... ആരോരുമില്ലാത്ത ആ പെണ്ണിന് വേണ്ടി ചലിച്ചു തുടങ്ങിയിരുന്നു അയാളുടെ നാവ്.... """"ഞാൻ ഒന്നാലോചിക്കട്ടെ...."""" എന്ന് കടുപ്പിച്ചു പറഞ്ഞു അയാൾ... ഉടനെ തന്നെ.... """""നാളെ.... നാളെ രാവിലെ അവളോട് പാലീരിയിൽ എത്താൻ പറയണം....."""" അതൊരു ആജ്ഞയായിരുന്നു... """"ഉവ്വ് """" എന്ന് പറഞ്ഞയാൾ നടന്നു നീങ്ങി..... ⚡️⚡️⚡️⚡️⚡️

ഹോസ്പിറ്റലിൽ അപ്പുണ്ണിയുടെ ഹാർട്ട്‌ സർജറി ആരംഭിച്ചിരുന്നു.... ഓപ്പറേഷൻ തിയേറ്ററിന് മുന്നിൽ സ്വപ്നത്തിൽ എന്നവണ്ണം അവൾ ഇരുന്നു ദക്ഷിണ... നാളെ... നാളെ മുതൽ തന്റെ ജീവിതത്തിന്റെ ഗതി മാറുകയാണല്ലോ എന്നോർത്ത്..... അല്ലെങ്കിലും തന്റെ ജീവിതം കെട്ടു പൊട്ടിയൊരു പട്ടം കണക്കെ ആയിരുന്നു. എങ്ങോട്ടൊക്കെയോ ഒഴുകി... കാറ്റിന്റെ ഗതിക്ക് അനുസരിച്ച്.... എവിടെയൊക്കെയോ തട്ടി തിരിഞ്ഞ്.... അപ്പുണ്ണി എന്ന വൃദ്ധൻ മാത്രമേ കൂടെ ഉണ്ടായിരുന്നുള്ളൂ... കണ്ണിലെ കൃഷ്ണമണി പോലെ അയാൾ ഇത്രയും നാള് കാത്തു.. പറയാൻ ഒരു ബന്ധവും ഇല്ലാഞ്ഞിട്ട് കൂടി... കണ്ണടച്ച് ഇരുന്നു ഇത്തിരി നേരം.... """"ദച്ചൂ..... """"" അമ്മ വിളിക്കും പോലെ..... ഞെട്ടി എണീറ്റു..... അതൊരു സ്വപ്നമാണെന്നറിഞ്ഞപ്പോൾ ഉള്ളൊന്ന് പിടഞ്ഞു.... അല്ലേലും അങ്ങനെ ആണ്... സ്വയം നഷ്ടപെട്ട് ഇരുന്നപ്പോഴൊക്കെ അമ്മ അങ്ങനെ വരും സ്വപ്നത്തിൽ.... അശ്വസിപ്പിക്കാൻ എന്നവണ്ണം... മുഖം ഒന്നമർത്തി തുടച്ച് അവൾ അവിടെ ഇരുന്നു...

നാളെ മുതൽ ജീവിതം മാറി മറിയുകയാണ്... പാലീരിയിലെ കിരീടം വെക്കാത്ത രാജാവ് ബാലു നരേന്ദ്രന്റെ വാല്യക്കാരി ...... അല്ല!!!! അയാൾ പണം കൊടുത്ത് വാങ്ങുന്ന ഒരു കളിപ്പാവ അതാണ് ഇനി തന്റെ ഐഡന്റിറ്റി..... ഇന്ദ്രൻ """"" ആ ഒരു പേര് ഓർക്കും തോറും ഉള്ളിൽ ഒരു ഭയം വന്ന് പൊതിയുന്നതറിഞ്ഞു ദക്ഷിണ.... മൂന്നോ നാലോ തവണയേ അയാളെ നേരിട്ട് കണ്ടിട്ടുള്ളൂ... അപ്പോഴൊക്കെ അറിഞ്ഞതാണ് ആ മുഖത്തെ വെറുപ്പ്.... എന്തിനെന്നു പോലും അറിയാത്ത വെറുപ്പ്... അതിന്റെ സാക്ഷാൽക്കാരത്തിനാവും അയാൾ ഇങ്ങനൊരു മാർഗ്ഗം സ്വീകരിച്ചത്... നന്നായി പഠിക്കാൻ കഴിവുണ്ടായിട്ടും പഠിക്കാൻ പറ്റാത്തതിന്റെ വിഷമം എത്രയാണ് എന്ന് പറഞ്ഞറിയിക്കാൻ സാധ്യമല്ല... എൻട്രൻസ് എഴുതി നല്ല റാങ്ക് കിട്ടീട്ടും പോവാത്തത് അപ്പുമാമേ കൊണ്ട് കൂട്ടിയാൽ കൂടില്ല എന്ന് കരുതിയാ... അതാ പാവത്തിനും മനസ്സിലായി.... ന്നട്ടും ആരാന്റെ മുറ്റം ഉഴുതു മറിച്ച് കൊണ്ടുവന്നു ഡിഗ്രിക്ക് ചേർത്തു... അതിനിടയിലാ ഒരു ദിവസം കുഴഞ്ഞു വീണത്...

ഹാർട്ടിന് വല്ല്യേ ബ്ലോക്ക്... ആഞ്ചിയോ പ്ലാസ്റ്റി പോരാ ഓപ്പൺ ഹാർട്ട്‌ സർജറി തന്നെ വേണം എന്ന് പറഞ്ഞപ്പോൾ തകർന്നു പോയി... അതിനുള്ളതൊന്നും ചത്തു പരിശ്രമിച്ചാൽ പോലും ഉണ്ടാക്കാൻ ആവില്ല എന്ന് ഉറപ്പാണ്.... തല്ക്കാലം തന്ന മരുന്നും കൊണ്ട് പോന്നു.... പിന്നെ അപ്പുമാമേ എങ്ങടും വിട്ടില്ല... പകരം ഇന്ദ്ര ഗ്രൂപ്പിൽ ഒരു റിസപ്ഷനിസ്റ്റിന്റെ ഒഴിവുണ്ട് എന്ന് പറഞ്ഞപ്പോൾ പോയി നോക്കിയതാണ്.. ഇന്റർവ്യൂ ചെയ്യുമ്പോഴാ അയാളെ ആദ്യം ആയി കാണുന്നെ.... എന്റെ സർട്ടിഫിക്കറ്റ്സ് കൊടുത്ത് ഇരിക്കാൻ പറഞ്ഞ്, അയാൾ എന്നെ ദഹിപ്പിക്കും പോലെ നോക്കിയിരുന്നു.. വിറച്ചു പോയി അത്രേം നേരം... കിട്ടില്ല്യ എന്നാ കരുതിയെ.... പക്ഷെ, എന്തോ ദൈവകൃപ ആ ജോലി കിട്ടി... അങ്ങനെ, ഒരുവിധം അരിഷ്ടിച്ചു പോകുന്നതിന്റെ ഇടയിലാ അപ്പുമാമക്ക് വീണ്ടും... """ന്നേ നോക്കണ്ട കുട്ട്യേ... ഇവിടെ കിടന്നോളാം... എങ്ങടും കൊണ്ടോവണ്ടാ""" എന്ന് ഞാൻ ആശുപത്രിയിലേക്ക് കൊണ്ട് പോകുമ്പോൾ കരഞ്ഞു പറഞ്ഞിരുന്നു... ഒപ്പം

"""ഈ കുട്ട്യേ ബുദ്ധിമുട്ടിക്കാൻ ഇങ്ങനെ ഇടാണ്ട് അങ്ങട് വിളിക്കണേ ദേവ്യേ """ എന്ന് പ്രാർത്ഥനയും.... അപ്പോൾ തിരിച്ചും ചോദിച്ചു ഞാൻ അപ്പുമാമ അല്ലാണ്ട് ദച്ചൂന് ഈ ലോകത്ത് ആരേലും ഉണ്ടോ എന്ന്... പിന്നേം എന്തൊക്കെയോ പ്രാർത്ഥിക്കുന്നുണ്ടായിരുന്നു ആ സാധു മനുഷ്യൻ..... അല്ല ദച്ചൂന്റെ ജീവിതത്തിൽ കണ്ട ദൈവം""""" വിട്ട് കൊടുക്കാൻ അങ്ങനെ കഴിയുമായിരുന്നില്ല... അതോണ്ടാ ആരോടൊക്കെയോ മുന്നിൽ കൈനീട്ടി ചെന്നത്... ഒടുവിൽ ആരോ പറഞ്ഞു ബാലു നരേന്ദ്രൻ"""" വല്ല്യേ മനസ്സിനുടമയാണ് സഹായിക്കും എന്ന്... പെട്ടന്ന് മനസ്സിലേക്ക് ഓടി വന്നത് അന്ന് നോട്ടീസ് ചെയ്ത് വച്ച ഫോൺ കാളിന്റെ കാര്യം പറയാൻ താമസിച്ചതിനു ആ ദേഷ്യത്തിന് മുന്നിൽ പെട്ട് പോയതാണ്... ഉരുകി തീർന്നിരുന്നു അന്ന്.. കരയാൻ പോലും ഭയന്ന്... അയാളുടെ മുന്നിൽ വീണ്ടും സഹായത്തിനായി കൈനീട്ടുക... അപ്പുമാമയുടെ മുഖം എന്നെക്കൊണ്ടത് ചെയ്യിപ്പിച്ചു.... എല്ലാരും സ്നേഹത്തോടെ രാമേട്ടാ""" എന്ന് വിളിക്കുന്ന ബാലു നരേന്ദ്രന്റെ സന്തത സഹചാരി,

രാമൻ നായരോട് കാര്യം അവതരിപ്പിച്ചു... """കുട്ടി വിഷമിക്കണ്ടാ കുഞ്ഞിനോട് ഒന്ന് പറഞ്ഞു നോക്കട്ടെ""" എന്ന് ആത്മ വിശ്വാസത്തോടെ പറഞ്ഞു കേറി പോയ ആളാണ്... തിരിച്ചു തല താഴ്ത്തി വന്നത്... എന്താണ് പറഞ്ഞത് എന്ന് ചോദിച്ചപ്പോൾ, """ചികിത്സക്ക് ഉള്ള പണം മുഴുവൻ തരാം.. പക്ഷേ അയാളുടെ കൂടെ..... അയാൾക്ക് മടുക്കും വരെ......."""" നിന്ന നിൽപ്പിൽ മരിച്ചു വീണെങ്കിൽ എന്ന് ആശിച്ചു പോയത് അപ്പോഴാണ്... നിസ്സഹായയായ ഒരു പെണ്ണിനോട്.......... ആത്മ നിന്ദ തോന്നി സഹായം ചോദിച്ചതിൽ... """എന്റെ മാനത്തിനു വിലയിട്ടവൻ... ഒന്നും മിണ്ടാതെ ഇറങ്ങി.... പക്ഷെ... ""അപ്പുമാമ"""" തീർത്തും അവശനായി... കണ്ടു നിൽക്കാൻ കഴിഞ്ഞില്ല... അതാണ്‌...... വീണ്ടും.... എല്ലാം ഒന്നൂടെ ഓർക്കേ നെഞ്ച് പൊള്ളി അടരും പോലെ തോന്നി ദക്ഷിണക്ക്... സമ്മതം അറിയിച്ചത് മുതൽ എല്ലാം പെട്ടന്ന് നടന്നു...ഓപ്പറേഷൻ പോലും.... അയാളുടെ ഇടപെടൽ ഉള്ളതുകൊണ്ട് രാത്രിയിൽ തന്നെ കൊണ്ടുപോയി... ഒരു ഹോം നഴ്സിനെ വരെ ഏർപ്പാട് ചെയ്ത് അയച്ചു....

ഇനി എന്നേ അയാൾക്കുള്ള കുരുതിക്ക് കൊണ്ടു പോയാലും അപ്പുമാമ തനിച്ചാവില്ല.... കഴുത്തിലെ കറുത്ത ചരടിൽ കോർത്ത കൃഷ്ണന്റെ ലോക്കറ്റിലേക്ക് കൈകൾ പോയി... """കൃഷ്ണ... അന്ന്.. അന്ന് തന്നെ ഞാനും ഇല്ല്യാണ്ടായാൽ മതിയാരുന്നു.. വേണ്ടാരുന്നു ഈ ആയുസ്സ്...."""" എന്ന് വെറുതെ പുലമ്പി.... """അപ്പുണ്ണിടെ ആള്???"" എന്ന് സിസ്റ്റർ വിളിച്ചു.... വേഗം എഴുന്നേറ്റു ചെന്നു... ഡോക്ടറും ഉണ്ടായിരുന്നു... വെപ്രാളപ്പെട്ടു ചോദിച്ചു, """അപ്പുമാമ??""""" എന്ന്.... """"ഹീ ഈസ് പെർഫെക്റ്റ്ലി അൽറൈറ്റ് നൗ """" എന്ന് തോളിൽ തട്ടി ഓപ്പറേഷൻ തിയേറ്ററിൽ നിന്നും പുറത്തു വന്ന ഡോക്ടർ പറഞ്ഞു നെഞ്ചിൽ കൈ വച്ചു അശ്വസിക്കുമ്പോഴും നാളെ നേരം പുലരുമ്പോൾ മുതലുള്ള തന്റെ വിധി അവളുടെ നെഞ്ചിൽ കിടന്നു നോവുന്നുണ്ടായിരുന്നു..... ഇന്ദ്രൻ""""' ആ മുഖം പെട്ടന്ന് മനസ്സിലേക്ക് വന്നതും ഒരു മിന്നൽ പിണർ പാഞ്ഞു പോയി ഉള്ളിൽ..... (തുടരും )

Share this story