നിലാവിനുമപ്പുറം: ഭാഗം 10

nilavinumappuram

രചന: നിഹാരിക നീനു

കൂടെ സംസാരിച്ചു നിന്നായാൾ ചോദിക്കുന്നത് കേട്ടു, """"വൈഫ്‌ ആണോ എന്ന് """" അതിന് പതുക്കെ ഒന്ന് മൂളുന്നത് കേട്ടു.... """സൂപ്പർ സെലെക്ഷൻ... മെയ്ഡ് ഫോർ ഈച്ച് അതെർ """" എന്നയാൾ കോംപ്ലിമെന്റ് നൽകിയപ്പോൾ പൂത്തുലഞ്ഞു പെണ്ണൊന്ന്.. തിരികെ നടക്കുമ്പോൾ മനസ് മുഴുവൻ അതായിരുന്നു... """മെയ്ഡ് ഫോർ ഈച്ച് അദർ """' എന്ന്.... പുറകെ പിറുപിറുത് വരുന്നയാളെ അന്നേരം ഒന്ന് നോക്കി.... പിന്നെ തല താഴ്ത്തി നടന്നു അപ്പുമാമ്മയുടെ അരികിലേക്ക്.... ഒപ്പം ഇന്ദ്രനും..... ⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️ """"ബാലു നരേന്ദ്രൻ..... അങ്ങനല്ലേ കുട്ട്യേ പേര് """" എന്ന് ഇന്ദ്രനോട്‌ ചോദിച്ചു അപ്പുമാമ... """മ്മ് """ മറുപടിയായി വെറുതെ ഒന്ന് മൂളി... """പാലീരിലെ കുട്ട്യാ ല്ലേ """ """ആഹ്"""" അപ്പോൾ ആ മുഖത്തുണ്ടായ ഭാവം മനസ്സിലാവുന്നില്ലായിരുന്നു ദക്ഷിണക്ക്... ""മാമക്ക് ഈ കുട്ടിയോട് ഇത്തിരി സംസാരിക്കണം... തനിച്ച്!!!!!"""" അപ്പുമാമ അത് പറഞ്ഞപ്പോൾ ഒന്നും മനസ്സിലാവാതെ ദക്ഷിണ ഇന്ദ്രനെ നോക്കി പക്ഷേ ആ മുഖത്ത് യാതൊരു ഭാവഭേദവും ഉണ്ടായിരുന്നില്ല പറഞ്ഞതുപ്രകാരം മറ്റു രണ്ടുപേരും പുറത്തേക്കിറങ്ങി..... """ദച്ചു ആ കതക് """" വാതിലടയ്ക്കാൻ വേണ്ടി അപ്പു മാമ വിളിച്ചു പറഞ്ഞതുപ്രകാരം പുറത്തേക്കിറങ്ങിയപ്പോൾ ദക്ഷിണ വാതിൽ കൊട്ടിയടച്ചു.....

അവൾക്ക് അപ്പോഴും മനസ്സിൽ ആകുന്നില്ലായിരുന്നു എന്തിനാണ് അപ്പു മാമ ഇന്ദ്രനോട് സംസാരിക്കണം എന്ന് പറഞ്ഞത് എന്ന്.... കുറെ നേരം വാതിലിനു പുറകിൽ നിന്ന് അവൾ ആലോചിച്ചു... ഒരു എത്തും പിടിയും കിട്ടുന്നില്ല.... ഇത്തിരി നേരം കഴിഞ്ഞപ്പോൾ ഇന്ദ്രൻ പുറത്തേക്കിറങ്ങി.... പ്രത്യേകിച്ച് ഭാവമാറ്റം ഒന്നും ആ മുഖത്ത് കണ്ടില്ല... """പോകാം """ എന്ന് മാത്രം കടുപ്പിച്ചൊന്നു പറഞ്ഞു... ""ഞാൻ മാമയോട്??""" എന്ന് പറഞ്ഞപ്പോൾ മ്മ് """ എന്നൊന്ന് മൂളി വേഗം അകത്തേക്കോടി, അപ്പം അമ്മയുടെ മുഖം സംതൃപ്തമായിരുന്നു..... കുറച്ചു മുന്നേ കണ്ട സങ്കട ഭാവം പോലും മാറിയിരിക്കുന്നു ഇപ്പോൾ തീർത്തും നിറഞ്ഞ ഒരു ചിരിയുണ്ട് ആ മുഖത്ത്.... അവർ എന്തോ കാര്യമായി തന്നെ സംസാരിച്ചിട്ടുണ്ട് എന്ന് വ്യക്തം..... """"പേടിച്ചു മാമ... കടിച്ചു കീറാൻ നിൽക്കുന്നവരുടെ ഇടയിൽ നിന്നും കൊണ്ടു വന്നിട്ട് ഒടുവിൽ......""" പതറുന്നുണ്ടായിരുന്നു ആ സ്വരം... """ഇനി ന്റെ കുട്ടീടെ മിഴികൾ നിറയാതിരിക്കട്ടെ... സ്നേഹിക്ക...എല്ലാരേം മനസ് തുറന്നു സ്നേഹിക്ക.. എന്റെ കുട്ടിക്ക് അതേ അറിയൂ എന്നറിയാം മാമക്ക്.. ഒക്കെ ശരിയാവും...."""" എന്ന് പറഞ്ഞു നിറഞ്ഞൊന്നു അനുഗ്രഹിച്ചു അപ്പു മാമ തന്റെ ദച്ചൂനെ.... നിറഞ്ഞ മിഴിയോടെ പറഞ്ഞതിന്റെ പൊരുൾ അറിയാതെ അവൾ യാത്ര ചോദിച്ചു... ⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️

ഇന്ദ്രൻ തുറന്നു പിടിച്ച കാറിൽ കയറുമ്പോ മുഴുവൻ അപ്പുമാമ പറഞ്ഞതായിരുന്നു മനസ്സിൽ... സ്നേഹിക്കാൻ പറഞ്ഞതും .... സുരക്ഷിതമായിടത്ത് എത്തി താൻ എന്ന് പറഞ്ഞതും... മെല്ലെ അവളുടെ ഓർമ്മകൾ പുറകിലേക്ക് പോയി... അന്നത്തെ ആ ദിവസം.. കാതിൽ കേൾക്കുന്ന കരച്ചിൽ.... എവിടെയോ തന്നെയും ചേർത്ത് പിടിച്ചു ഒളിച്ചിരിക്കുന്ന അപ്പുമാമ.. ഒന്നും വ്യക്തമല്ല.... അമ്മ ഇനി ഇല്ല എന്ന് അവിടെ നിന്നും പോരുമ്പോ ആ കുഞ്ഞു മനസ്സിൽ തോന്നിയിരുന്നു.... എന്നിട്ടും പിന്നെയും ചോദിച്ചു അമ്മയെ... ഒരുപക്ഷെ അപ്പുമാമ ദേച്ചൂന് വേണ്ടി തിരികെ കൊണ്ടുവന്നാലോ എന്നോർത്തു.... പിന്നെ പിന്നെ പൊരുത്ത പെട്ടു.. ഇല്ലായ്മയോട്.. അനാഥത്വത്തോട്.... ഒന്നും ചോദിക്കാൻ തോന്നിയിട്ടില്ല പിന്നെ അപ്പു മാമയോട് അന്നത്തെ ദിവസം എന്താണ് സംഭവിച്ചത് എന്ന്???? അമ്മയ്ക്ക് എന്താണ് പറ്റിയത് എന്ന്???? എനിക്ക് മറ്റാരും ഇല്ലെയെന്ന്???? ഒന്നും ചോദിച്ചിട്ടില്ല.... അതുകൊണ്ടാണ് ഒന്നും പറഞ്ഞതുമില്ല....

എന്ന് ഒരിക്കൽ എന്തോ ഒരു കാര്യം ചോദിച്ചത് ഓർമ്മയുണ്ട് അന്ന് പറഞ്ഞത് സമയമാകുമ്പോൾ നീ എല്ലാം അറിയും എന്നാണ് അതിൽ പിന്നെ തീർത്തും ഒന്നും ചോദിച്ചിട്ടില്ല... പാലീരിയിലെ കുട്ടി!!! ഇന്ദ്രന്റെ പേര് എനിക്കുപോലും ആദ്യം അറിയില്ലായിരുന്നു ഇന്ദ്രേട്ടന്റെ പേര് ബാലു നരേന്ദ്രൻ എന്നാണ് എന്ന്.. പക്ഷേ അതെല്ലാം അപ്പു മാമ മനസ്സിലാക്കിയിരിക്കുന്നു...... അത് ആര് പറഞ്ഞ്???? ആർക്കൊക്കെയോ എന്തൊക്കെയോ അറിയാം അവരെല്ലാം വരച്ചിട്ട ഒരു വരയിലൂടെ ആണ് തന്റെ ജീവിതത്തിലെ ഇപ്പോഴത്തെ ഗതി എന്ന് അവൾ ഓർത്തു... ആരോട് ചോദിക്കണം എന്ന് ചോദിക്കണം എന്നൊന്നും അവൾക്ക് ഒരു നിശ്ചയവും ഇല്ലായിരുന്നു... ഒഴുക്കിനൊത്ത് നീങ്ങുന്ന തന്നെ അല്ലാതെ വേറെ വഴിയില്ല എന്നും അവൾക്കറിയാമായിരുന്നു... ബ്രേക്ക്‌ ഇടുന്ന ശബ്ദമാണ് ഉണർത്തിയത്.. വലിയൊരു റെസ്റ്റോറണ്ടിന്റെ മുന്നിൽ എത്തിയപ്പോൾ വണ്ടി നിർത്തിയതായിരുന്നു... """ഇറങ്""" എന്നും പറഞ്ഞയാൾ പുറത്തേക്കിറങ്ങി... മുന്നിൽ പോകുന്നയാളിന്റെ പുറകെ ചെന്നു..

അവിടെ ഒരു ടേബിളിനപ്പുറം അഭിമുഖമായി ഇരിക്കുമ്പോൾ, ആ നോട്ടം ഇടക്ക് തേടി എത്തുമ്പോൾ അറിയാതെ ചൂളിപ്പോയിരുന്നു ദക്ഷിണ... ""എന്താ കഴിക്കാൻ വേണ്ടേ???? എന്ന് ചോദിച്ചു, ഒട്ടും മയമില്ലാതെ... വിശപ്പുള്ളോരടെ പോലും വിശപ്പ് പോകും ഇമ്മാതിരി ചോദ്യം കേട്ടാൽ എന്നോർത്തു ദക്ഷിണ.... പിന്നെയും മുഖത്ത് നോക്കുന്നവനോട് ""എനിക്ക് ഒന്നും വേണ്ട """" എന്ന് പറഞ്ഞു... ഇത്തിരി കടുപ്പിച്ചു തന്നെ... ഇങ്ങോട്ട് മര്യാദക്ക് ചോയ്ക്കട്ടെ, അല്ല പിന്നെ... അത് കേട്ടപ്പോൾ ഞെരിയുന്ന പല്ല് കാണാമായിരുന്നു അവൾക്ക്... പിന്നെ ചോദ്യം ഉണ്ടായില്ല.. അയാളുടെ ഇഷ്ടത്തിന് എന്തൊക്കെയോ ഭ്രാന്ത് പിടിച്ചു ഓർഡർ ചെയ്തു.. അപ്പോഴാണ് ദക്ഷിണക്ക് അന്ന് ഇരുത്തി തീറ്റിച്ച കാര്യം ഓർമ്മ വന്നത്... അങ്ങനെ പറയാൻ തോന്നിയ നേരത്തിനെ ശപിച്ചു അവൾ.. പിന്നെ വെപ്രാളത്തോടെ ഇന്ദ്രനെ നോക്കി... ദേഷ്യം തന്നെയായിരുന്നു അവിടെ..... ഉമിനീരിറക്കി പെണ്ണ് അയാളെ തന്നെ നോക്കി................... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story