നിലാവിനുമപ്പുറം: ഭാഗം 13

nilavinumappuram

രചന: നിഹാരിക നീനു

"""ഇന്ദ്രാ....."""" അലിവോടെ വിളിക്കുന്നവരെ മുഖം ഉയർത്തി നോക്കി ഇന്ദ്രൻ... """പറക്കോട്ട്, ചന്ദ്രേട്ടനു തീരെ വയ്യട.. ഇന്നോ നാളെയോ ന്ന് പറഞ്ഞു കിടക്കാ """" മ്മ്മ് എന്ന് മറുപടിയായി കനപ്പിച്ചൊന്നു മൂളി ഇന്ദ്രൻ..... അടുത്ത കാര്യം പറയാനായി വാക്കുകൾ പരതി മഹാലഷ്മി... ""നിന്നെ... നിന്നെയൊന്നു കാണണം ന്ന് """" അത്രേം പറഞ്ഞപ്പോഴേക്ക് ദഹിപ്പിച്ചൊന്നു നോക്കി എണീറ്റ് പോയി ഇന്ദ്രൻ... അതു കാണെ മിഴികൾ നിറഞ്ഞു മഹിയമ്മ ഇരുന്നു.... ഒന്നും മനസിലാവാതെ ദക്ഷിണ മഹിയമ്മയെ നോക്കി... """ഒന്നൂല്ല "" എന്നവർ കണ്ണ് കൊണ്ട് കാണിച്ചു, അവളോട് ആഹാരം കഴിക്കാൻ പറഞ്ഞു... ⚡️⚡️⚡️⚡️ മുറിയിലേക്ക് ചെന്നപ്പോ ഇന്ദ്രനെ കണ്ടില്ല.. എല്ലായിടത്തും നോക്കി ദക്ഷിണ... അപ്പോഴാ കണ്ടത് ബാൽക്കണിയിൽ ചുണ്ടിൽ ഒരു സിഗരറ്റും എരിച്ചു എങ്ങോ നോക്കി നിൽക്കുന്നവനെ.... ഒത്തിരി ടെൻഷൻ ഉണ്ട് ആ ഉള്ളിൽ എന്ന് മനസിലായിരുന്നു.... മെല്ലെ അയാളുടെ അരികിലേക്ക് ചെന്നു... ഹാൻഡ് റെയിലും പിടിച്ചു നിൽക്കുന്ന ആളിന്റെ അപ്പുറത്ത് പോയി നിന്നു....

"""കഴിച്ചില്ലല്ലോ ഒന്നും??""" എന്ന് ചോദിച്ചു, ഒന്ന് നോകിയതല്ലാതെ ഒന്നും പറഞ്ഞില്ല... """കിടക്കണില്ലേ???""" എന്ന് കൂടെ ചോദിച്ചപ്പോൾ, ""നീ പൊയ്ക്കോ, എന്ന് പറഞ്ഞു ഇന്ദ്രൻ...."" അവിടെ നിന്നും പോന്നു ദക്ഷിണ... ഇന്ദ്രന്റെ മനസ്സിൽ മുഴുവൻ മഹിയമ്മ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു... """"തന്നെ കാണണം എന്ന് ചന്ദ്രൻ അങ്കിൾ പറഞ്ഞത്... അങ്ങോട്ട്‌ ചെല്ലാൻ.. ജീവിതത്തിൽ ഇനിയും കാണാൻ ഇടവരരുത് എന്ന് വിചാരിക്കുന്നവർ.. അക്കാര്യം എന്നേക്കാൾ അറിയുന്നയാളാണ് മഹിയമ്മ... എന്നിട്ടും തന്നോട് ആവശ്യപ്പെട്ടിരിക്കുന്നു..."" ആലോചിക്കും തോറും ആകെ അസ്വസ്ഥമായി ഇന്ദ്രന്റെ മനസ്സ്.. കുറച്ചു നേരം കൂടെ നിന്നിട്ട് മുറിയിലേക്ക് നടന്നു... ഉറങ്ങാതെ കാത്തിരിക്കുന്നുണ്ടായിരുന്നു ദക്ഷിണ.. ""ദേ പിടിച്ചേ """ എന്ന് പറഞ്ഞു ഒരു ഗ്ലാസ്‌ പാലെടുത്തു കൊടുത്തു, അത് കണ്ടോന്നു തറഞ്ഞു നിന്നു ഇന്ദ്രൻ.. ആ!! കുടിക്കാൻ, അതേ എന്നെ കഴിപ്പിക്കാൻ വല്ല്യേ മിടുക്കണല്ലോ, അപ്പോൾ സ്വന്തം കാര്യം വരുമ്പോ മറ്റുള്ളോരും ആ മിടുക്ക് കാണിക്കും... കുറുമ്പോടെ പറയുന്നവളെ കൂർപ്പിച്ചൊന്നു നോക്കി ഇന്ദ്രൻ...

"""ഓഹോ അപ്പോൾ പ്രതികാരവും കൊണ്ട് ഇറങ്ങീതാ മാഡം... ല്ലേ """ """"ഓ.. "" എന്ന് പറയുന്നവളെ ചേർത്തൊന്നു നിർത്തി.... കയ്യിലെ ഗ്ലാസ് വാങ്ങി അവളുടെ വായിലേക്ക് തന്നെ കമഴ്ത്തി കൊടുത്തു.. കുടിക്കുക അല്ലാതെ വേറെ വഴിയില്ലായിരുന്നു ദക്ഷിണക്ക്.... മുഴുവൻ കുടിച്ച് കഴിഞ്ഞപ്പോൾ പിടി വിട്ടു ഇന്ദ്രൻ.. കൂർപ്പിച്ചു നോക്കുന്നവളെ നോക്കിയപ്പോൾ ചിരി വന്നു... അതവളെ കാണിക്കാതെ വേഗം അവിടെ നിന്നും പോയി.... പോകുമ്പോൾ ചിന്തിക്കുകയായിരുന്നു എത്ര പെട്ടെന്നാണവൾ തന്റെ മൂഡ് മാറ്റിയത് എന്ന്... ഓർത്തപ്പോൾ ചെറിയൊരു ചിരി ചുണ്ടിൽ പടർന്നു... താഴേക്ക് ചെന്നപ്പോൾ മഹിയമ്മ സെറ്റിയിൽ ഇരിക്കുന്നുണ്ടായിരുന്നു.. ആ മുഖം കണ്ടാൽ അറിയാം ആകെ ടെൻഷനിൽ ആണെന്ന്... """"മഹിയമ്മേ """ എന്ന് വിളിച്ച് അരികിലേക്ക് ചെന്നു ഇന്ദ്രൻ.... നോവോടെ ഒന്ന് ചിരിച്ചു അരികിലേക്ക് വിളിച്ചു അവനെ അവർ ഒരു കുഞ്ഞിനെ എന്നപോലെ.. അരികിൽ ചെന്നാ മടിയിലേക്ക് തല വച്ചു കിടന്നു ഇന്ദ്രൻ....

"""'ഞാൻ പോകാം മഹിയമ്മേ.. അയാൾക്ക് കാണണം എന്നതോണ്ടല്ല, അതെന്നോട് പറയാൻ ആവാതെ ഈ ഉള്ളം നോവുന്നോണ്ട് """" എന്ന് തലയിൽ മെല്ലെ തഴുകുന്ന മഹിയമ്മയോടായി പറഞ്ഞു ഇന്ദ്രൻ... മിഴികൾ നിറഞ്ഞിരുന്നു ആ അമ്മക്ക് താൻ ജന്മം നല്കാത്ത ആ മകൻ തനിക്കായി കല്പിച്ചു തരുന്ന സ്ഥാനം ഓർത്ത്.... """ഇന്റെ കുട്ടിക്ക് ഇഷ്ടല്ലെങ്കിൽ പറയില്ല്യാർന്നു മഹിയമ്മ... ഇന്നേ വരെ ചെയ്തില്ല്യാലോ ..ഇപ്പോൾ പക്ഷേ ഇതിൽ ഇതാണ് കുട്ട്യേ ന്യായം... ചെലതൊക്കെ മനസിലാക്കിയതല്ല സത്യം എന്നറിയാൻ.... നേരായിക്കുന്നു കുട്ട്യേ....അല്ലെങ്കിൽ പിന്നൊരിക്കൽ പശ്ചാത്തപിക്കാൻ പോലും നമുക്ക് അവസരം കിട്ടീന്ന് വരില്ല്യ """' മഹിയമ്മയെ തിരിഞ്ഞോന്ന് നോക്കി ഇന്ദ്രൻ..... പിന്നെ ഒന്നും ചോദിക്കാൻ നിന്നില്ല... വേഗം ഉറങ്ങാനായി പോയി.... അയാൾ പോകുന്നത് മനസ് നിറഞ്ഞൊരമ്മ നോക്കി ഇരുന്നിരുന്നു.... ⚡️⚡️⚡️

മുറിയിൽ എത്തി ഇന്ദ്രൻ. . ലൈറ്റ് ഇട്ടു, അവിടെ കട്ടിലിൽ ചുരുണ്ടു കൂടി ഒരാൾ ഉറക്കം പിടിച്ചിരുന്നു... ദക്ഷിണ """ ഒരു കുഞ്ഞിനെ പോലെ ഓമനത്തം ഉള്ള ആ മുഖം ഉള്ളിൽ കൊളുത്തി വലിച്ചു... """ബാലൂട്ടാ ഏത് കയ്യിൽ മോതിരം???"""" എന്ന് കൊഞ്ചലോടെ ചോദിക്കുന്ന ഒരു കുഞ്ഞി സുന്ദരി ഓർമ്മകളിൽ ഓടി വന്നു... മാമ്പിള്ളിയിലെ രാജകുമാരി """""" അവളിപ്പോ???? നെഞ്ച് പിടഞ്ഞു അതോർക്കേ അവന്.. ഒന്ന് പുതപ്പിച്ചു അരികിൽ ഇരുന്നു..... """സ്നേഹിക്കുന്നോ പെണ്ണെ എന്നെ??? കരുണ കാട്ടുന്നോ എന്നോട്??? എല്ലാം അറിയുമ്പോ നിന്റെ ഉള്ളിൽ എനിക്ക് എന്ത് സ്ഥാനം കല്പിച്ചു തരും എന്ന് പോലും നിശ്ചയം ഇല്ല്യ... അന്ന് ഒഴിവാക്കാൻ പറ്റാത്ത വിധം നമുക്കിടയിൽ ഒരു സ്നേഹ ബന്ധം വേണ്ട... അതിനാ ഞാൻ......"""" മിഴിക്കോണിൽ നനവ് കിനിഞ്ഞിറങ്ങുന്നത് അറിഞ്ഞു ഇന്ദ്രൻ... വേഗം അവിടെ നിന്നും പുറത്തേക്ക് നടന്നു............. തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story