നിലാവിനുമപ്പുറം: ഭാഗം 15

nilavinumappuram

രചന: നിഹാരിക നീനു

"""ഏട്ടാ... ദാ പാലീരിയിലെ കണ്ണൻ """" എന്ന് പറഞ്ഞപ്പോഴേക്ക് അയാൾ മിഴികൾ തുറന്നു.... ഒരു പത്തോ അറുപത്തോ വയസ് കാണും... അല്ലെങ്കിൽ അതിലും അല്പം കൂടുതൽ പക്ഷേ ഇതിപ്പോ ക്ഷീണിച്ച്... കണ്ടാൽ ഒരു പടു വൃദ്ധൻ... താൻ കണ്ടു ശീലിച്ച ആ ഉന്മേഷവാനായ ചന്ദ്രനിൽ നിന്നും ഇയാൾക്ക് എത്രയോ അന്തരം.... അത് ചിന്തിക്കുകയായിരുന്നു ഇന്ദ്രൻ.... "''വരൂ കണ്ണാ മാമേടെ അടുത്തേക്ക്... പേടിണ്ടോ കുട്ടിക്ക്??"""" എന്ന് ചോദിച്ചു വിതുമ്പി അയാൾ... തന്റെ ദേഷ്യം മാറി.. അയാളെ അനുസരിച്ചത് എന്തേ എന്നൊന്ന് സ്വയം വിലയിരുത്തുകയായിരുന്നു ഇന്ദ്രൻ...... ⚡️⚡️⚡️ മാമ്പിള്ളീലെ കൊലപാതകി.. അച്ഛന്റെ പ്രിയപ്പെട്ട കൂട്ടുകാരനെയും അയാളുടെ ഭാര്യയെയും നിഷ്കരുണം കൊന്നവൻ.... അതല്ലേ കുട്ടിയുടെ മനസ്സിൽ എനിക്കുള്ള രൂപം.... നിന്നെ കുറ്റം പറയാനാവില്ല ആരും അങ്ങനെ തന്നെ വിശ്വസിക്കുള്ളൂ... നിങ്ങൾ വന്ന് കണ്ടപ്പോൾ ചോരപുരണ്ട കത്തിയും ആയി നിൽക്കണ ചന്ദ്രൻ.... ഒപ്പം അനിയൻ ജയനും.... ന്നട്ട് ആാാ കുറ്റം നിന്റെ അച്ഛന്റെ തലയിൽ വച്ചു കൊടുത്തു... പക്ഷേ.... അങ്ങനല്ല കുട്ട്യേ.... ഇന്ദ്രന്റെ മനസ്സിൽ പണ്ടത്തതൊക്കെയും തെളിഞ്ഞു വന്നു.... ⚡️⚡️⚡️

മമ്പിള്ളിയിലെ ദേവനാരായണനും ആര്യാമ്പികയും പാലീരിയിലെ ഗിരിയുടെയും ദേവു വിന്റെയും ആരാ എന്ന് ചോദിച്ചാൽ ഒട്ടും താമസിക്കാതെ പറയും കൂടപ്പിറപ്പിനെക്കാൾ വലിയ ആരൊക്കെയോ ആണെന്ന്... അത് പോലെ ബാലുട്ടന് അവന്റെ ദച്ചുവും ഏറെ പ്രിയപ്പെട്ടതായിരുന്നു... ""'ടാ ദേവാ... നിന്റെ ദച്ചൂനെ ന്റെ കുട്ട്യായിട്ട് ഇങ്ങട് തന്നോ... ഞാൻ കണ്ണിലെ കൃഷ്ണ മണി പോലെ നോക്കിക്കോളാം """ ഗിരി എപ്പോഴും പറയാറുള്ളതാണ് ദേവനോട്... അപ്പോഴൊക്കെയും ദേവൻ തിരിച്ചു പറയും നിന്റെ ബാലുവിന് കൊടുക്കാടാ എന്റെ ദച്ചുട്ടനെ എന്ന്.. അതുകേൾക്കെ നാണം വന്നു രണ്ടാളും ഓടിപ്പോകും..... ആ വീട്ടിൽ ഉറക്കെ ഉറക്കെ ചിരികൾ ഉയരും...... ആരും കാണാതെ ആമ്പൽ പൂക്കൾ കൊണ്ട് മാല കെട്ടി ചാർത്തി ആ രണ്ട് പേരും എത്ര തവണ കല്യാണം കഴിച്ചിട്ടുണ്ട്.... ദച്ചൂന്റെ ബാലുട്ടൻ, ബാലുട്ടന്റെ ദച്ചു..... സ്വർഗ്ഗം പോലെ ആയിരുന്നു ആ രണ്ടു വീടുകളും.... എന്നാണ് അതിനൊരു മാറ്റം വന്നത്... അന്ന്... ദച്ചൂന്റെ പിറന്നാൾ ആയിരുന്നു.... അതിന്റെ ഒരാഴ്ച മുന്നേ ജയമ്മാമ്മയും മഹിയമ്മയും വന്നിരുന്നു..... അവരെ കൂടി ക്ഷണിച്ചിരുന്നു ദേവൻമാമ... പക്ഷേ ദച്ചൂന്റെ പിറന്നാൾ,അതിന്റെ തലേദിവസം അവർ എങ്ങോ പോയി...

പിറന്നാളിന് അങ്ങോട്ട് വരാം എന്നാണ് പറഞ്ഞിരുന്നത്.. അന്ന് ദച്ചു കാത്തിരിക്കും എന്ന് അറിയാമായിരുന്നു അതുകൊണ്ട് തന്നെ അവൾക്ക് ഒരു വലിയ സമ്മാനം വാങ്ങണം എന്ന് അച്ഛനോട് പറഞ്ഞു വാങ്ങിക്കാടാ നമുക്ക്""" എന്ന് പറഞ്ഞു അച്ഛൻ... എന്താ വേണ്ടത് എന്ന് ചോദിച്ചപ്പോൾ, എന്റെ കയ്യിൽ കിടന്നിരുന്ന ആനവാല് കെട്ടിയ ബ്രേസ്ലെറ്റ്‌ അവൾക്ക് ഒത്തിരി ഇഷ്ടാ അത് മതി... എന്ന് പറഞ്ഞത് അവളുടെ ബാലു തന്നെ ആയിരുന്നു.... """ന്നാ ഉറപ്പിച്ചു ബ്രേസ്ലേറ്റ്...""" അതും വാങ്ങി ചെന്നപ്പോഴാ ദൂരേന്നെ ഒരു അലർച്ച കേട്ടത്.... ഓടി ചെന്നു നോക്കി.... കണ്ടത് നെഞ്ചിൽ കത്തി കുത്തി ഇറങ്ങി പിടയുന്ന ആര്യ ആന്റിയെ ആണ്... അപ്പുറത്ത് ചലനമറ്റ് ദേവൻ മാമ.... ചോരയിൽ കുളിച്ച് നിൽക്കുന്ന ചന്ദ്രമാമ ഞങ്ങളെ കണ്ടു ഞെട്ടി... ചതിച്ചോടാ """ എന്നലറി അച്ഛൻ ചെന്നതും ചന്ദ്രമാമ ഓടി.... """"ദേവേട്ടാ ന്റെ ദച്ചൂ """" എന്ന് അവ്യക്തമായി പറഞ്ഞു ആര്യ ആന്റി..... എന്റെ കണ്ണ് പൊത്തി അമ്മ... ആ മരണ വെപ്രാളം കാണാതിരിക്കാൻ.... """ അവനേം കൊണ്ട് പോ ദേവൂ """ എന്നച്ഛൻ അലറി.... അമ്മ എന്നേം കൊണ്ട് ഓടി.... പിന്നെ എന്താ ഉണ്ടായേ എന്ന് അറിയില്ല... കണ്ടത് വിലങ്ങും വച്ചു എന്റെ അച്ഛനെ കൊണ്ട് പോകുന്ന പോലീസിനെ ആണ്.....

അന്ന് ശത്രു സ്ഥാനത്ത് ആയതാ ഈ ഒരാൾ... ⚡️⚡️⚡️⚡️⚡️⚡️ അടുത്തേക്ക് വിളിച്ചു ചിലത് പറഞ്ഞു അയാൾ.... വിശ്വാസം വരാതെ കേട്ടു നിന്നു ഇന്ദ്രൻ... അവിടെ നിന്നുമിറങ്ങുമ്പോൾ മനസ്സ് പ്രക്ഷുബ്ധമായിരുന്നു... കണ്ടതും അറിഞ്ഞതും ഒന്നും അല്ല സത്യം.... അവിടെ നിന്നും ഇറങ്ങുമ്പോൾ ആകെ തകർന്നു പോയിരുന്നു ഇന്ദ്രൻ.... മനസ്സിൽ മുഴുവൻ ചന്ദ്രൻ പറഞ്ഞതായിരുന്നു... അയാൾക്ക് നുണ പറയേണ്ട കാര്യം ഇല്ല.... ഇത്രയും നാൾ അയാൾ എല്ലാം മറച്ചു വച്ചു... ഇപ്പോ ഏറെ അപകടം ആണെന്ന് കണ്ടത് കൊണ്ട് മാത്രമാണ് എല്ലാം പറയാൻ തയ്യാറായത്.... അങ്ങനെ ആണെങ്കിൽ.... ഒത്തിരി പേര് പറ്റിക്കപ്പെടുന്നുണ്ട്.... ആലോചിക്കും തോറും രക്തം തിളച്ചു ഇന്ദ്രന്റെ.... പെട്ടെന്ന് ദച്ചുവിന്റെ മുഖം മനസ്സിലേക്ക് വന്നതും നെഞ്ചിൽ ഒരു നീറ്റൽ അറിഞ്ഞു... """പാവം അത്രത്തോളം അനുഭവിച്ച ആരും കാണില്ല....

അപ്പുമാമ അവളേം കൊണ്ട് അന്ന് പോയപ്പോ മുതൽ തെറ്റിയതാ ഈ നെഞ്ചിന്റെ താളം.. പിന്നെ നഷ്ടങ്ങൾ ആയിരുന്നു... ആദ്യം അമ്മ... പിന്നെ അച്ഛൻ.. മഹിയമ്മ നിഴൽ പോലെ കൂടെ നിന്നതോണ്ട് ഇപ്പഴും ജീവിച്ചിരിക്കുന്നു... ദൈവം കാണിച്ചു തന്ന പോലാ അവൾ മുന്നിലെത്തിയത്.... പിന്നെ ആകെ പരിഭ്രമം ആയിരുന്നു... എന്ത് വേണം... എങ്ങനെ വേണം എന്ന്... ഇപ്പോ... അവൾ കൂടെ ഉള്ളതാ ഏക ആശ്വാസം . ഒരിക്കൽ നഷ്ടപ്പെട്ടതൊക്കെ അവൾക്ക് വീണ്ടെടുത്തു കൊടുക്കണം... നഷ്ടപ്പെടുത്തിയവർക്ക് അതിനുള്ള ശിക്ഷയും..... കാർ അതിവേഗം പാലീരിയിലേക്ക് ഓടിച്ചു ഇന്ദ്രൻ..... എതിരെ ഒരു ലോറി സ്പീഡിൽ വരുന്നത് അവ്യക്തമായി കണ്ടു... എന്തെങ്കിലും ചെയ്യാൻ കഴിയുന്നത്തിനും മുമ്പ് അത് കാറിൽ ഇടിച്ചിരുന്നു... വല്ലാത്തൊരു ശബ്ദത്തോടെ കാർ മറിഞ്ഞു....... വലിയൊരു ഗർത്തത്തിലേക്ക്................. തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story