നിലാവിനുമപ്പുറം: ഭാഗം 16

nilavinumappuram

രചന: നിഹാരിക നീനു

ഇപ്പോ... അവൾ കൂടെ ഉള്ളതാ ഏക ആശ്വാസം . ഒരിക്കൽ നഷ്ടപ്പെട്ടതൊക്കെ അവൾക്ക് വീണ്ടെടുത്തു കൊടുക്കണം... നഷ്ടപ്പെടുത്തിയവർക്ക് അതിനുള്ള ശിക്ഷയും..... കാർ അതിവേഗം പാലീരിയിലേക്ക് ഓടിച്ചു ഇന്ദ്രൻ..... എതിരെ ഒരു ലോറി സ്പീഡിൽ വരുന്നത് അവ്യക്തമായി കണ്ടു... എന്തെങ്കിലും ചെയ്യാൻ കഴിയുന്നത്തിനും മുമ്പ് അത് കാറിൽ ഇടിച്ചിരുന്നു... വല്ലാത്തൊരു ശബ്ദത്തോടെ കാർ മറിഞ്ഞു....... വലിയൊരു ഗർത്തത്തിലേക്ക്.... ⚡️⚡️⚡️ പാലീരിയിലെ ഫോൺ റിങ് ചെയ്തു... രാജമ്മയാണ് എടുത്തത്.. മഹാലക്ഷ്മിയെ അന്വേഷിച്ചത് കൊണ്ടാവണം, അവർ അവരെ വിളിച്ചു ഫോൺ കൊടുത്തത്... ചെയ്തതും മഹാലക്ഷ്മി കുഴഞ്ഞു വീണിരുന്നു....അത് കണ്ടു രാജമ്മയും ദക്ഷിണയും ഓടിച്ചെന്നു..... """"ഇന്ദ്രാ.... ന്റെ മോനെ """ എന്നുമാത്രം അവ്യക്തമായി കേട്ടു അത് കേട്ടതും ദക്ഷിണക്ക് ഇന്ദ്രന് എന്തോ ആപത്ത് സംഭവിച്ചിട്ടുണ്ട് എന്ന് മനസ്സിലായി ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നി പോയത് അറിഞ്ഞു അവൾ... വേഗം ഫോണെടുത്തു... കട്ട് ആയിട്ടുണ്ടായിരുന്നില്ല....

അവിടെ നിന്നും പറഞ്ഞത് കേട്ട് അവളും ആകെ തളർന്നുപോയി.. ഇന്ദ്രന്റെ കാർ ആക്സിഡന്റ് ആയി ഒരു ഗർത്തത്തിലേക്ക് മറിഞ്ഞു കിടക്കുന്നുണ്ടത്രേ അവിടെയൊക്കെ തിരഞ്ഞിട്ടും ആർക്കും ഇന്ദ്രനെ കണ്ടുപിടിക്കാനായില്ല എന്ന്.... അത് കേട്ടതും ഉറക്കെ കരഞ്ഞു പെണ്ണ്.. ഇന്ദ്രൻ ആരാണെന്ന് അറിയില്ലെങ്കിലും എന്താണ് എന്ന് മനസ്സിലാക്കിയിട്ടില്ലെങ്കിലും ഉള്ളിനുള്ളിൽ അവനുമായി എന്തോ ഒരു ആത്മബന്ധം അവൾക്ക് എന്നോ തോന്നി തുടങ്ങിയിരുന്നു..... ചില ബന്ധങ്ങളില്ലേ... ആത്മാക്കൾ പരസ്പരം ബന്ധിച്ച കൂടി ചേരലുകൾ... അതു പോലെ.... ⚡️⚡️ അന്ന് മുഴുവൻ പാലിരി വീട്ടിൽ ശോകം മുറ്റി നിന്നു.. ആരും പരസ്പരം സംസാരിച്ചില്ല ചിരിച്ചില്ല... ആ ഒരു വീടിന്റെ സ്പന്ദനം പോലും ആ ഒരാളായിരുന്നു... ഇന്ദ്രൻ"" അയാൾ ഇല്ലാതെ അവിടെ, ആഘോഷങ്ങളില്ല... പൂക്കാലം ഇല്ല... അത്ര വലുതല്ലെങ്കിലും ആ ഗർത്തത്തിൽ, ഇന്ദ്രന്റെ കാർ ആകെ തകർന്നാണ് കിടന്നിരുന്നത് അതിന്റെ ചുറ്റുവട്ടത്തൊക്കെ ചോദിച്ചിട്ടും ആർക്കും ഒരറിവും ഇല്ല..

വെള്ളം പോലും കുടിക്കാതൊരുവൾ സകല ദൈവങ്ങളേം വിളിച്ച് കരഞ്ഞു..... അവളുടെ പ്രാണനായി.... രാവിലെ പോയതാ ഇന്ദ്രൻ.... ഉച്ചയോടെ ആണ് വിവരം അറിഞ്ഞത്... നേരം രാത്രി ആകുന്നു ഇത് വരേയ്ക്കും ഒരു വിവരവും കിട്ടിയിട്ടില്ല.... ദക്ഷിണയുടെ ഉള്ളിൽ ആ മുഖം തെളിഞ്ഞു..... പെട്ടെന്നാണ് ഫോൺ അടിച്ചത്.... ഞെട്ടി ഫോണിലേക്ക് നോക്കി അവൾ.... """"അപ്പുമാമ """"" വേഗം ഫോൺ എടുത്തു... അത്രേം നേരം അടക്കി വച്ച സങ്കടം മുഴുവൻ ഒരേങ്ങലായി പുറത്തേക്ക് വന്നു... """"അപ്പു മാമേ. ഇ.. ഇന്ദ്രേട്ടൻ.... ഇന്ദ്രേട്ടൻ """ തൊണ്ടക്കുഴിയിൽ അവളുടെ വാക്കുകൾ മൃതിയടഞ്ഞു.... """കരയണ്ട!!!!! കുട്ടി രാമേട്ടനേയും കൂട്ടി ഇങ്ങട് വരൂ.. നിക്ക് ഒരൂട്ടം പറയാൻ ണ്ട് """" ''""ന്താ """" എന്നപ്പോഴേക്കും അവൾ ചോദിച്ചു പോയിരുന്നു... """വരൂ പറയാം """. എന്ന് പറഞ്ഞു... വേഗത്തിൽ താഴേക്ക് പോയി രാമേട്ടനേയും കൂട്ടി അങ്ങോട്ട് അപ്പുമാമേടെ അരികിലേക്ക് എത്തിയത് നിമിഷ നേരം കൊണ്ടായിരുന്നു..... ഓടി ചെന്ന് ആ തോളിൽ ചാഞ്ഞു.... """എന്റെ... ഇന്ദ്രേട്ടൻ """""" എന്ന് മാത്രം പറഞ്ഞ്..

. """"പോയി.. എവിടെയാ ന്ന് പോലും അറിയില്ല.. പോയി അപ്പുമാമേ """" എന്ന് പറഞ്ഞപ്പോൾ, അപ്പുമാമ ചോദിച്ചു അപ്പോൾ പിന്നെ ഈ നിക്കണത് ആരാ എന്ന്.... തിരിഞ്ഞു നോക്കിയപ്പോ കണ്ടു.... കുസൃതിയോടെ ചിരിച്ചു നിക്കണ ആളെ... കൈയിലും തലയിലും ഒക്കെ കെട്ടുണ്ട്... പിന്നെ എന്താ ചെയ്യേണ്ടേ എന്ന് പോലും ആ പാവം പെണ്ണിനൊരു രൂപവും ഇല്ലായിരുന്നു... അതുകൊണ്ട് തന്നെയാണ് ഓടി പോയി ആ മുഖം ഉമ്മകൾ കൊണ്ട് മൂടിയത്... അപ്പുമാമ വേഗം സ്ഥലം കാലിയാക്കി.. ഒരല്പം കഴിഞ്ഞാ ബോധം വന്നേ... എന്താ ചെയ്തു കൂട്ടിയെ എന്ന്... പെണ്ണൊന്നു തിരിഞ്ഞു നോക്കി ആരേം കണ്ടില്ല... പിന്നെ നാക്കൊന്നു കടിച്ച് താഴേക്ക് നോക്കി... """തീർന്നോ??""" എന്ന് കാതോരം കളിയായി ചോദിച്ചു ഇന്ദ്രൻ... അതുകേട്ടൊന്നു ചൂളി പെണ്ണ്... ""ന്നാ ഇനി തിരിച്ചു തരാം "" എന്ന് പറഞ്ഞ് ആ കവിളിൽ ചുണ്ട് ചേർത്തു... അപ്പോൾ അവിടെ ആ ലോകത്ത് ഇന്ദ്രനും അവന്റെ ദച്ചുവും മാത്രമായി തീർന്നു... വീണ്ടും ആ അധരങ്ങൾ ഇണയെ തേടി ചെന്നപ്പോൾ ഉന്തി ഓടി പോയി പെണ്ണ്... അതു കാണെ ചിരി വന്നു ഇന്ദ്രന്.... ⚡️⚡️⚡️

രാഘവൻ എന്തോ ആവശ്യത്തിന് ടൗണിലേക്ക് പോകുമ്പോഴാത്രേ വിജനമായ ആ സ്ഥലത്ത് നിന്ന്, ഇന്ദ്രന്റെ കാർ വേറൊരു വണ്ടിയുമായി കൂട്ടിയിടിക്കുന്നത് കണ്ടത്.... ദൂരെ നിന്നെ കണ്ടത് കൊണ്ട് മാത്രമാണ് രാഘവൻ അത് ശ്രദ്ധിച്ചത് അപ്പോൾ കുറെ വണ്ടികൾ അതുകൂടി കടന്നുപോയെങ്കിലും അവരാരും ഇത് കണ്ടിട്ടില്ലായിരുന്നു..... എന്തോ ഒരു ഭാഗ്യം എന്നുവേണം പറയാൻ രാഘവൻ അവിടെ എത്തിയപ്പോഴേക്കും ഇടിച്ചുതെറിപ്പിച്ചവർ സ്ഥലം വിട്ടിരുന്നു...... അങ്ങനെ പോയി നോക്കിയപ്പോഴാണ് ഇന്ദ്രൻ കുഞ്ഞ് ആകെ ചോരയിൽ കുളിച്ചു കിടക്കുന്നത് കണ്ടത് ആദ്യം എന്തൊക്കെയോ പറ്റിയിട്ടുണ്ടാകും എന്ന് തന്നെ കരുതിയെ ദൈവാധീനം കൊണ്ട് നെറ്റിയിൽ ഒരു കുഞ്ഞു മുറിവും കൈ വിരലിനു ചെറിയൊരു ഓടിവും അല്ലാണ്ട് കാര്യമായി ഒന്നും പറ്റിയിട്ടില്ല.... ദേഹം മുഴുവൻ തോലു പോയിട്ടുണ്ട്... അതിന്റെ നല്ല വേദന കാണും... അപ്പു മാമ അവളോട് പറഞ്ഞു... ഇന്ദ്രന്റെ വേദന മുഴുവൻ ആ പെണ്ണിന്റെ മുഖത്തേക്ക് ആവാഹിച്ചു വെച്ചിട്ടുണ്ട് ആ പെണ്ണിന് അവനെക്കാൾ നോവുന്നുണ്ട് ഇപ്പോൾ... അവർക്ക് പോവാനായി എന്ന് പറഞ്ഞപ്പോൾ രാഘവനെ വിളിക്കാൻ വേണ്ടി പോയി അപ്പു മാമാ അപ്പോൾ ഇന്ദ്രൻ മെല്ലെ അവളുടെ അരികിലെത്തി... """പേടിച്ചോ??"""

എന്ന് ചോദിച്ചു അത്രമേൽ ആർദ്രമായി... മ്മ് """ എന്ന് പെണ്ണോന്ന് മൂളി... """നിന്നെ ഇട്ടിട്ട് എനിക്ക് അത്ര വേഗം പോവാൻ പറ്റുമോടീ "".. എന്ന് പറഞ്ഞപ്പോൾ ആ നാലു മിഴികളും ഈറനണിഞ്ഞു.... ⚡️⚡️⚡️⚡️ """"നിങ്ങൾക്കിപ്പോ എന്റെ മനസില് ദൈവത്തിന്റെ സ്ഥാനാ... വന്നില്ലെങ്കിൽ അവർ എന്നെ """" രാഘവന്റെ കൈ പിടിച്ചു അങ്ങനെ പറഞ്ഞപ്പോൾ അയാളും വല്ലാണ്ടായി... ""എന്തൊക്കെയാ കുഞ്ഞെ """" എന്ന് പറഞ്ഞപ്പോഴേക്കും അയാളെ ചേർത്തു പിടിച്ചു ഇന്ദ്രൻ.... എല്ലാ മനസുകളും അത് കണ്ട് ഒരുപോലെ നിറഞ്ഞ്ഞു...... ⚡️⚡️⚡️⚡️ പാലീരിയിൽ ചെന്നു കേറിയപ്പോൾ ഇന്ദ്രൻ വേഗം മഹിയമ്മയെ കാണാനായി ഓടി... അവനെ കണ്ടതും അവർ അവനെ കെട്ടിപിടിച്ചു... """ഞാൻ കാരണം അല്ലേ?? ഞാൻ പറഞ്ഞോണ്ട് പോയതല്ലേ '""" എന്ന് പരിഭവം പറഞ്ഞു കരഞ്ഞു.... """മഹിയമ്മ കാരണാ, ഈ പ്രാർത്ഥന കൊണ്ടാ .. ജീവനോടെ ഞാൻ....""" പതർച്ചയോടെ പറയുന്നവനെ ചേർത്തുപിടിച്ചു നെറുകിൽ ചുംബിച്ചു അവർ...... ⚡️⚡️⚡️⚡️ ദക്ഷിണ മുറിയിൽ ഷീറ്റ് ഒക്കെ മാറ്റി വിരിച്ചു... ഇന്ദ്രൻ എത്തിയപ്പോൾ കിടന്നോള്ളൂ എന്ന് പറഞ്ഞു.... """ദച്ചൂ""""" എന്നവളെ വിളിച്ചു ഇന്ദ്രൻ അപ്പോൾ.. ആ വിളി കേട്ട് തറഞ്ഞു നിന്നു പെണ്ണ്.... """അന്ന് കാത്തിരുന്നിട്ടും പിറന്നാളിന് വരാൻ വൈകിയ ബലൂനോട് ഇപ്പഴും ണ്ടോ ദേഷ്യം???"""" എന്ന് ചോദിച്ചപ്പോൾ, അതിന്റെ പൊരുൾ അറിയാതെ നിന്നു പെണ്ണ്................... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story