നിലാവിനുമപ്പുറം: ഭാഗം 17

nilavinumappuram

രചന: നിഹാരിക നീനു

ദക്ഷിണ മുറിയിൽ ഷീറ്റ് ഒക്കെ മാറ്റി വിരിച്ചു... ഇന്ദ്രൻ എത്തിയപ്പോൾ കിടന്നോള്ളൂ എന്ന് പറഞ്ഞു.... """ദച്ചൂ""""" എന്നവളെ വിളിച്ചു ഇന്ദ്രൻ അപ്പോൾ.. ആ വിളി കേട്ട് തറഞ്ഞു നിന്നു പെണ്ണ്.... """അന്ന് കാത്തിരുന്നിട്ടും പിറന്നാളിന് വരാൻ വൈകിയ ബാലൂനോട് ഇപ്പഴും ണ്ടോ ദേഷ്യം???"""" എന്ന് ചോദിച്ചപ്പോൾ, അതിന്റെ പൊരുൾ അറിയാതെ നിന്നു പെണ്ണ്..... അന്ന് കളിക്കൂട്ടുകാരീടെ പിറന്നാളിന് പോവാൻ വേണ്ടി ദൃതി കൂട്ടിയിരുന്നു ഒരു അഞ്ചാം ക്ലാസുകാരൻ... കൊടുക്കാനുള്ള ഗിഫ്റ്റ് ഒക്കെ എന്നൊ മനസ്സിൽ കണ്ട്... അവൾക്ക് ഏറെ പ്രിയപ്പെട്ടത് കൊടുക്കണം എന്ന് ആയിരുന്നു അവന്റെ മോഹം.. ഓർത്തപ്പോ എന്നും അവൾ താലോലിക്കാറുള്ള ആന വാല് കെട്ടിയ ബ്രെസ്‌ലറ്റ് ഓർമ്മ വന്നു... അത് വാങ്ങാൻ അച്ഛനെ പറഞ്ഞു ഏല്പിച്ചിരുന്നു... അച്ഛനും കൂടെ സമ്മതിച്ചപ്പോൾ അവന് സ്വർഗം കിട്ടിയപോലായിരുന്നു.... അവനും പോയി അവന്റെ ദേച്ചൂന് ഗിഫ്റ്റ് വാങ്ങാൻ... അതും വാങ്ങി തിരികെ അവളുടെ വീട്ടിൽ എത്തിയപ്പോൾ അവിടെ അവന്റെ ദെച്ചു ഇല്ലാരുന്നു...

പകരം ചേതനയറ്റ ദേവനങ്കിളും, അവസാന ശ്വാസത്തിനായി പിടയുന്ന ആര്യആന്റിയും.... അതു കണ്ട് പേടി കരഞ്ഞ ആ കുഞ്ഞിനേയും കൊണ്ട് പോകാൻ അവന്റെ അച്ഛൻ അമ്മയോട് പറഞ്ഞു... അമ്മ അവനെയും കൊണ്ട് ഓടി.... പക്ഷേ പിന്നെ കാണുന്നത് അവന്റെ അച്ഛനെ വിലങ്ങുവച്ചു കൊണ്ടുപോകുന്നതാണ്.. ചെയ്യാത്ത കുറ്റത്തിന് """" ജയിലിൽ കിടന്ന ആ പാവം നെഞ്ചുപൊട്ടി...... അതുവരെ കൂടെയുണ്ടായിരുന്ന അച്ഛൻ പോയത് അമ്മയ്ക്ക് താങ്ങാൻ കഴിഞ്ഞില്ല.... ഒരു തെറ്റും ചെയ്യാത്ത അച്ഛൻ ഇന്ന് വരും നാളെ വരും എന്ന് പറഞ്ഞു നോക്കി ഇരിക്കുകയായിരുന്നു ഒരു പാവം അമ്മയും മോനും.. മോനെ ഒറ്റയ്ക്കാക്കി അമ്മയും പോയി.. ഒരു മുഴം കയറിൽ... പിന്നെ അവന് എന്തു വേണം എന്ന് അറിയില്ലായിരുന്നു..... അപ്പോഴാണ് ദൈവത്തെ പോലെ അവന്റെ മഹിയമ്മ വന്ന് അവനെ ഏറ്റെടുക്കുന്നത്..... അവന്റെ ദേച്ചൂനെ ഓർക്കാത്ത ഒരു നാൾ പോലും അവന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല.... എന്നും എവിടെ പോയാലും തിരയുന്നത് ആ ഒരു മുഖമായിരുന്നു... അങ്ങനെയാ അപ്രതീക്ഷിതമായി ഒരു ദിവസം സർട്ടിഫിക്കറ്റ് കൊണ്ട് ഒരു പെൺകുട്ടി എന്റെ തന്നെ കമ്പനിയിൽ ജോലിക്ക് വരുന്നത്..... കണ്ടപ്പോ ഞെട്ടി പ്പോയി എന്റെ ദെച്ചു....

എനിക്ക് ഭയമായിരുന്നു അവളോട് നേരിട്ട് പറയാൻ നിന്റെ ബാലു ആണ് ഞാൻ എന്ന്.... കാരണം അവളുടെ അച്ഛനെയും അമ്മയെയും കൊന്ന കുറ്റത്തിന് കോടതി ശിക്ഷിച്ച ഒരാളുടെ മകൻ ആണല്ലോ ഇപ്പൊ ഞാൻ.... പകയായിരുന്നു ഉള്ളു നിറയെ... എന്റെ ജീവിതം തകർത്തവരോട്...എന്റെ അമ്മയെയും അച്ഛനെയും എന്നിൽ നിന്ന് അകറ്റിയവരോട് .... പക്ഷേ വീണ്ടും ഒരു ദുരന്തം കൂടി താങ്ങാനുള്ള ശക്തി എന്റെ മഹിയമ്മക്ക് ഇല്ല എന്ന് പറഞ്ഞ് എന്റെ കാലുപിടിച്ച് കരഞ്ഞപ്പോൾ മഹിഅമ്മയ്ക്ക് വേണ്ടി ഞാൻ പിന്നെ അടങ്ങി.... നിനക്കെന്നോടുള്ള ഭാവം എന്താണെന്ന് എനിക്ക് അപ്പോഴും അറിയില്ലായിരുന്നു ദക്ഷിണ... ദേഷ്യമാണോ??? വെറുപ്പാണോ??? പകയാണോ???അത് പണ്ടത്തെപ്പോലെ സ്നേഹമാണോ??? ഒന്നും.. ഒന്നും...അറിയില്ലായിരുന്നു അതുകൊണ്ടുതന്നെ നിന്നെ സഹായിക്കുന്നുണ്ടെങ്കിൽ അത് പണ്ടത്തെ ആ സ്നേഹത്തിന്റെ പേരിൽ ആവരുത് എന്ന് ഞാൻ തീരുമാനിക്കുകയായിരുന്നു....

ഇപ്പോഴും ഞാൻ പറയുകയാണ് എന്റെ അച്ഛൻ ആണ് നിന്റെ അച്ഛനെ കൊന്നത് എന്ന് നീ വിശ്വസിക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ എല്ലാവരുടെയും ജീവിതം തകർത്തത് എന്റെ അച്ഛനാണ് കാരണക്കാരൻ എന്ന് നിനക്ക് ബോധ്യം ഉണ്ടെങ്കിൽ..... നിനക്ക് ശിക്ഷിക്കാനായി അദ്ദേഹം ഇന്നില്ല അദ്ദേഹത്തിന്റെ മകനായ ഞാനുണ്ട്.....എന്ത് വേണമെങ്കിലും വിധിക്കാം.... നീ വിധിക്കുന്ന ഏത് ശിക്ഷയും അനുഭവിക്കാൻ ഞാൻ തയ്യാറാണ് ദക്ഷിണ..... ഇത്രയും പറഞ്ഞ് ഇറങ്ങി പോകുന്നവനെ നോക്കി നിന്നു ദക്ഷിണ.... അയാൾ പറഞ്ഞിട്ട് പോയതിൽ കുരുങ്ങി കിടക്കുകയായിരുന്നു അവൾ... ബാലു... ഗിരിയച്ഛൻ.... ദേവു ആന്റി....എല്ലാം ഒരു സ്വപ്നം പോലെ എന്നും ഓർക്കാറുള്ളതാണ്...... ഒരിക്കലും ഇങ്ങനെ വീണ്ടും കാണും എന്ന് കരുതിയതല്ല അന്ന് അപ്പുമാമ എടുത്ത് ഓടുമ്പോൾ കേട്ടിരുന്നു അമ്മയുടെ അലറിയുള്ള കരച്ചിൽ അവിടെ എന്താണ് സംഭവിച്ചത് എന്ന് പോലും എനിക്ക് അറിയില്ലായിരുന്നു... ഒന്നൊഴികെ ഒരൊറ്റ പകൽ കൊണ്ട് ഞാൻ ആരുമില്ലാത്തവൾ ആയി എന്ന്...

ഏറെ സ്വാതന്ത്ര്യത്തോടെ ഞാൻ പെരുമാറിയിരുന്ന കുറച്ച് പേര് അതിൽ ഒരാളായിരുന്നു ബാലു.... ബാലു ആണ് മുന്നിൽ ഇത്ര നാളും എന്ന് അറിഞ്ഞില്ല.. എല്ലാം കേട്ട് തളർന്നിരുന്നു കട്ടിലിലേക്ക് പെണ്ണ്... ⚡️⚡️⚡️ കണ്ണാ""" മഹിയമ്മ നീട്ടി വിളിച്ചു ഇന്ദ്രനെ... പോയി വന്നിട്ട് ഇന്ദ്രൻ ഒന്ന് മുഖം തന്നത് പോലുമില്ല.... ആ മുഖത്ത് എന്തൊക്കെയോ ഭാവങ്ങൾ വായിച്ചെടുക്കാമായിരുന്നു മഹാലക്ഷ്മിക്ക്... ഇതിനിടയിലാണ് ആക്സിഡന്റ് പറ്റി എന്ന് കേൾക്കുന്നത് നല്ല ജീവൻ അപ്പോൾ പോയതാണ് തന്റെ കുഞ്ഞിന് ഒന്നും വരുത്തരുതേ എന്ന് ഇത്രയും നേരം പൂജാമുറിയിൽ അറിയാവുന്ന സകല ദൈവങ്ങളോടും വിളിച്ചു പ്രാർത്ഥിക്കുകയായിരുന്നു.... ഒരു ചെറിയ പോറൽ മാത്രം പറ്റി അവനെ തിരികെ കിട്ടിയപ്പോൾ ദൈവങ്ങൾക്ക് നന്ദി പറയുകയായിരുന്നു... ഇപ്പോൾ അവൻ തന്നെ കാണാൻ വേണ്ടി ഇങ്ങോട്ട് വന്നിരിക്കുകയാണ്.. കണ്ണുപൊത്തുന്ന ഓടി വന്നു കെട്ടിപ്പിടിച്ചു ആ പഴയ കണ്ണനായി... ഏട്ടനും ഏട്ടത്തിയമ്മയും പോയപ്പോൾ അനാഥനായതാണ് ആ കുഞ്ഞ്.... ജീവിതത്തിൽ മുഴുവൻ ട്രാജഡികൾ മാത്രമേ ഉണ്ടായിട്ടുള്ളൂ പക്ഷേ ഇവൻ വന്നതിനുശേഷമാണ് മനസ്സറിഞ്ഞു ചിരിക്കാൻ തുടങ്ങിയത്..... ജന്മം കൊടുത്തില്ലെങ്കിലും സ്വന്തം കുഞ്ഞു തന്നെയാണ് അവൻ എന്ന് എപ്പോഴും മനസ്സിൽ പറഞ്ഞിരുന്നു....

അങ്ങനെ കരുതിയിട്ടും ഉള്ളൂ... """ എന്തിനാ കണ്ണാ ചന്ദ്രേട്ടൻ വിളിച്ചത് ഞാൻ കുറെ ചോദിച്ചു എന്താണ് നിന്നോട് പറയാനുള്ളത് എന്ന്?? നീ വിശ്വസിക്കുന്ന ഒന്നുമല്ല സത്യം എന്ന് എന്നോട് പറയാൻ പറഞ്ഞു!!!! എല്ലാം നിനക്കറിയാൻ നേരമായിരിക്കുന്നു എന്ന്... അപ്പോഴും ഞാൻ ചോദിച്ചതാണ് എന്താണ് പറയാനുള്ളത് എന്ന്.... ചന്ദ്രേട്ടൻ എന്നോട് ഒന്നും പറഞ്ഞില്ല കണ്ണാ.... """" ഇപ്പൊ മഹിയമ്മ ഒന്നും അറിയേണ്ട.... സമയം ആവുമ്പോ മഹി അമ്മയുടെ കണ്ണൻ തന്നെ പറയും.... അതുവരെ എന്റെ കുട്ടി ഒന്നും മിണ്ടാതെ ഇവിടെ കണ്ണന്റെ സുന്ദരി മഹിയമ്മ ആയി കഴിഞ്ഞാൽ മതി """"" അതും പറഞ്ഞ് കവിളിൽ ഒന്നു നുള്ളിയപ്പോൾ ഒതുങ്ങിയിരുന്നു മഹി അമ്മ..... അവർ അരികിൽ നിന്നും പോയതും ഇന്ദ്രന്റെ ഭാവം മാറി പറയാനുള്ളത് എങ്ങനെ അവർക്ക് സഹിക്കാൻ കഴിയും എന്നതിൽ അയാൾക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു..... അപ്പോഴാണ് ദക്ഷിണ അമ്പലത്തിൽ പോകാൻ ഇറങ്ങിയത്.... """"എങ്ങോട്ടാ...""" എന്ന ഭയത്തോടെ ചോദിച്ച ഇന്ദ്രന് അരികിലെത്തി ശത്രുക്കളാണ് ചുറ്റും എന്ന് അയാൾക്ക് നല്ല ബോധ്യമുണ്ടായിരുന്നു................ തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story