നിലാവിനുമപ്പുറം: ഭാഗം 18

nilavinumappuram

രചന: നിഹാരിക നീനു

അവർ അരികിൽ നിന്നും പോയതും ഇന്ദ്രന്റെ ഭാവം മാറി പറയാനുള്ളത് എങ്ങനെ അവർക്ക് സഹിക്കാൻ കഴിയും എന്നതിൽ അയാൾക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു..... അപ്പോഴാണ് ദക്ഷിണ അമ്പലത്തിൽ പോകാൻ ഇറങ്ങിയത്.... """"എങ്ങോട്ടാ...""" എന്ന ഭയത്തോടെ ചോദിച്ച ഇന്ദ്രന് അരികിലെത്തി ശത്രുക്കളാണ് ചുറ്റും എന്ന് അയാൾക്ക് നല്ല ബോധ്യമുണ്ടായിരുന്നു..... """അമ്പലത്തിൽ... ചില കടങ്ങൾ വീട്ടാൻ ഉണ്ട്.. ഇങ്ങനെ ആളെ തിരിച്ചു തന്നില്ലേ ന്റെ ദേവി...."""" അവൾ പറഞ്ഞത് കേട്ട് മനസ്സ് നിറഞ്ഞു നിൽക്കുകയായിരുന്നു ഇന്ദ്രൻ... അയാളെ സംബന്ധിച്ച് അവൾ ഇനി തന്നെ ശത്രു പക്ഷത്തു ചേർത്തും എന്നാണ് കരുതിയത്... പക്ഷേ അങ്ങനെ ഒന്നും ഉണ്ടായില്ല പകരം ആ പഴയ ദച്ചുവായി.. ഇപ്പോഴും ആ കണ്ണിൽ തെളിയുന്നത് തന്നോടുള്ള പ്രണയം മാത്രമാണ്... ചുണ്ടിലൂറിയ ചെറിയ ചിരി വിദഗ്ദമായി അവളെ മറച്ചു... """ഒറ്റക്ക് പോണ്ടാ ഞാൻ കൊണ്ട് വിടാം എന്നു പറഞ്ഞു വേഗം പുറത്തേക്ക് നടന്നു... അവൾ പുറകെയും.... ❤️❤️

ദേവിയോട് നന്ദി പറയാനുണ്ടായിരുന്നു ഏറെ ആരോരും ഇല്ലീ പെണ്ണിനെന്ന് കരുതിയതായിരുന്നു അപ്പുമ്മാമയേ കൂടാണ്ട്.... ഇപ്പോൾ ബാലു"""" വിശ്വാസം വരുന്നില്ലായിരുന്നു.. ഇലച്ചീന്തിൽ കിട്ടിയ കുങ്കുമം ഇത്തിരി സീമന്ത രേഖയിൽ ചേർക്കുമ്പോൾ, ഇത്തിരി താലിയിൽ തൊടീക്കുമ്പോൾ, ഇത് മുജ്ജന്മബന്ധമാണെന്ന പോലെ മണികൾ മുഴങ്ങി... ഒപ്പം അതെല്ലാം കണ്ട് ആശ്വാസത്തോടെ ഇരു മിഴികളും.... ❤️❤️ അടുക്കളയിൽ ചുറ്റി പറ്റി നിൽക്കുകയാണ് ദക്ഷിണ.. ഇന്ദ്രൻ അമ്പലത്തിൽ നിന്നും കൊണ്ടു വിട്ട് ഒരു പോക്ക് പോയതാണ്.. പിന്നെ കണ്ടില്ല... ഫോണും വിളിച്ചപ്പോ ബിസി ആക്കി വച്ചു... അതിന്റെ കെറുവിൽ ഉള്ളി ദേഷ്യത്തിൽ അരിഞ്ഞു തള്ളുന്നുണ്ട് മാഡം.. മഹിയമ്മ ഇത്തിരി നേരം അത് കണ്ടു നിന്നു.. ചിരിയോടെ രാജമ്മയും... ""കേട്ടോ രാജമ്മേ ഇനീം കണ്ണൻ എത്തീലെൽ ഇവിടെ ഒരൊറ്റ ഉള്ളി ബാക്കി കാണില്ല!!! അപ്പോഴാണ് സ്ഥലകാല ബോധം വന്നത്... മെല്ലെ എണീറ്റ് സ്കൂട്ട് ആവാൻ നോക്കിയപ്പോ കയ്യോടെ പിടിച്ചു മഹിയമ്മ... അവളേം കൊണ്ട് ഹാളിലേക്ക് ചെന്നു..

"""മഹിയമ്മേ മഹിയമ്മേടെ ജയേട്ടൻ, ഇന്ദ്രേട്ടന്റെ ജയൻ ചെറിയച്ഛൻ ഇപ്പോൾ????"""" അത് കേട്ട് ആ മുഖത്തെ ഭാവം പെട്ടെന്ന് മാറിയത് കണ്ടോന്നു പേടിച്ചു ദക്ഷിണ.. ചോദിച്ചത് അബദ്ധം ആയോ എന്ന മട്ടിൽ... പക്ഷേ ഇത്തിരി നേരം കൊണ്ടാ ചിരി വീണ്ടെടുത്തു അവർ അവളെ നോക്കി.. """ഉണ്ട് ഇപ്പോഴും ആളുടെ ലോകത്ത് """ ബാക്കി കേൾക്കാൻ ആാാ മുഖത്തേക്ക് തന്നെ ഉറ്റു നോക്കി... കാരണം ആ ഒരാൾ ഇപ്പോഴും ഒരു പ്രഹേളിക മാത്രമാണ് അവളെ സംബന്ധിച്ച്.. ഇത് വരെ കാണാത്ത ആരും പറയാത്ത ഒരു പ്രഹേളിക.... """"അത്.. ആ വിവാഹം തീർത്തും ഒരു അനാവശ്യമായിരുന്നു മോളെ... ആരുമാരും ആഗ്രഹിക്കത്തത്.. അതിന്റെ പേരിൽ തീ തിന്നാനും കുറച്ച് പേര്... """" ഇടറുന്ന സ്വരത്തോടൊപ്പം കണ്ടു മിഴിയിലെ നീര്തിളക്കവും... ""ഇഷ്ടപെട്ടോരെ ജീവിതത്തിൽ വിധിക്കണം എന്നില്ലല്ലോ... ഇഷ്ടാരുന്നു ഒരാളെ.. പ്രാണനെ പോലെ.. പക്ഷേ അയാളുടെ ഇഷ്ടം മറ്റൊരാളാ എന്നറിഞ്ഞു തകർന്നു പോയിരുന്നു... എങ്കിൽ പിന്നെ ജീവിതത്തിൽ തുണ ഒന്നും വേണ്ട ഇനി എന്ന് സ്വയം കരുതി,.

അതിനും വിട്ടില്ല വിധി.. ഒട്ടും യോജിക്കാൻ കഴിയാത്ത ആളെ പിടിച്ചു കൂട്ടായി തന്നു... ആദ്യം ഒക്കെ വിഷമിച്ചു.. കരഞ്ഞു... ശ്വാസം നിലക്കും പോലെ തോന്നി.. പിന്നെ അതാണ് വിധി എന്നങ്ങു ഉറപ്പിച്ചു... ആശ്വസിച്ചു... വീണ്ടും സ്നേഹിക്കാൻ തുടങ്ങി അയാളെ... പക്ഷേ, അത്രേം നാൾ കാത്തു നിന്ന് അയാൾക്ക് വെറുപ്പായി മാറിയിരുന്നു മഹിയമ്മയോട്.. പോയി.. ഇട്ടിട്ട് എവിടെക്കാ എന്ന് പോലും പറയാണ്ട്....."""" നിറഞ്ഞ മിഴികളെ സാരി തലപ്പാലെ ഒപ്പി ആയമ്മ.. """പിന്നെ ന്റെ കണ്ണനു വേണ്ടിയാ അവന് മാത്രമാ ഈ ജീവിതം... അതും കൂടെ ഇല്ലായിരുന്നേൽ എന്നെ ഞാൻ.....""" അവിടെ നിന്നും അത്രയും പറഞ്ഞവർ എന്നീട്ടു പോയി... ചോദിക്കേണ്ടിയിരുന്നില്ല എന്ന തോന്നലിൽ ഏറെ വിഷമിച്ചു ദക്ഷിണ... അവിടെ തന്നെ ഇരുന്നു.. ഉള്ളു നിറയെ മഹിയമ്മ ആയിരുന്നു.. അവരുടെ പ്രണയം ആയിരുന്നു... അതിന്റെ നഷ്ടങ്ങളായിരുന്നു... സ്വയം ഒന്ന് സങ്കല്പിച്ചു നോക്കി... അന്നേരം അറിഞ്ഞു അതിന് ശ്വാസം പോലും വിലക്കാൻ കഴിവുണ്ട് എന്ന്... പെട്ടന്ന് ഇന്ദ്രന്റെ വണ്ടി വന്നു നിന്നതറിഞ്ഞു അവൾ... ആവശ്യം ഇല്ലാത്തതൊക്കെ കുത്തി കുത്തി ചോദിച്ചു മഹിയമ്മയെ കരയിപ്പിച്ചതിനു വഴക്ക് കിട്ടുമോ എന്ന ഭയം ആയിരുന്നു അപ്പോൾ അവൾക്ക്... മെല്ലെ അവിടെ നിന്നും മുങ്ങി.... ❤️❤️❤️ ദേഷ്യതോടെ ആയിരുന്നു ഇന്ദ്രന്റെ വരവ്.. ഏറെ ദേഷ്യത്തോടെ.......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story