നിലാവിനുമപ്പുറം: ഭാഗം 21

nilavinumappuram

രചന: നിഹാരിക നീനു

ഇത്രമേൽ പ്രണയിച്ചവളെ എന്തുകൊണ്ട് അച്ഛൻ വിട്ടു കളഞ്ഞു.... ഒന്നിനും ഒരു ഉത്തരവും കണ്ടെത്താൻ ആയില്ല... എല്ലാം അറിയണം എന്നോർത്തു കിടന്നു അവൾ... ഇന്ദ്രൻ വരും വരേയ്ക്കും.... ചെറിയൊരു കുസൃതി ചിരിയോടെ ഇന്ദ്രൻ ഇറങ്ങി വന്നു... ദൃഢമായ ആ ദേഹത്തിലൂടെ ഒഴുകി ഇറങ്ങുന്ന നീർതുള്ളികളിൽ മിഴികൾ ഉടക്കി അവളുടെ... അപ്പോൾ മെല്ലെ അരികിലേക്ക് നടന്നടുത്തു ഇന്ദ്രൻ.... പിടപ്പോടെ ഇരുന്നു അപ്പോൾ അവന്റെ പെണ്ണ്..... വർധിച്ച ഹൃദയമിടിപ്പോടെ..... അവൽക്കരികിലായി വന്നിരുന്നതും ആ നോട്ടം താങ്ങാൻ ആവാതെ അവൾ മിഴികൾ താഴ്ത്തി... അത് കാണെ ഇന്ദ്രന്റെ ചുണ്ടിൽ ഒരു കള്ള ചിരി സ്ഥാനം പിടിച്ചു.. """കഥ.... ബാക്കി """ എന്നവൾ വിറച്ചു ചോദിച്ചപ്പോൾ കുറുമ്പോടെ ഇന്ദ്രൻ പറഞ്ഞിരുന്നു... ""ഒന്നിനുമാത്രം പോന്ന ആണൊരുത്തനോട് ഒരു ഭാര്യ ഈ നട്ട പാതിരാക്ക് ചോദിക്കുന്നത് കേട്ടോ കഥ """ കോക്കിരി കാട്ടി ഇന്ദ്രൻ അത് പറയുന്നത് കേട്ട് ദക്ഷിണക്കും ചിരി വന്നു... അവളത് ഇന്ദ്രൻ കാണാതെ ഒളിപ്പിച്ചു.. ""ഇപ്പോൾ തരാൻ പറ്റിയ ഒരു സാധനം ഉണ്ട്... വേണേൽ എടുത്തോ അല്ലേ അത് പോലങ് തിരിച്ചു തന്നേക്ക് "" എന്നു പറഞ്ഞു അവളുടെ വിറയാർന്ന ചൊടികളിൽ ചുണ്ട് ചേർത്തു...

ഉയർന്നു വരുന്ന ശ്വാസഗതികളോടെ അവന്റെ സ്നേഹത്തിന്റെ മുദ്രണം അവൾ ഏറ്റുവാങ്ങി... ശ്വാസം വിലങ്ങി പിന്മാറുമ്പോൾ, അവളുടെ മിഴികൾ കൂമ്പി അടഞ്ഞിരുന്നു... അവയെ മൃദുവായി ചുംബിച്ച്, കാതോരം വന്നു പറഞ്ഞു... നാലാളുടെ മുന്നിൽ വച്ചു താലി കെട്ടിയിട്ട് മതി ദക്ഷിണ എല്ലാ അർത്ഥത്തിലും ബാലു നരേന്ദ്രന്റെ ആവുന്നത്... ല്ലേ??? """ പിടപ്പൊടെ മൂളുമ്പോൾ, ""'എന്നാ പിന്നെ എനിക്ക് കണ്ട്രോൾ കിട്ടാൻ പ്രാർത്ഥിക്ക് """ എന്നവളെ നോക്കി കുറുമ്പോടെ പറഞ്ഞു.. ചുണ്ടോന്നു കൂർപ്പിച്ചു ഇന്ദ്രനെ നോക്കി, പെണ്ണ്.. മിഴികൾ ചിമ്മാതെ അവളെ നോക്കുന്നവനെ...... ആ മുഖം വീണ്ടും അരികിലേക്ക് അടുത്തതും, ഫോൺ അടിച്ചു... ഛെ"" എന്നു പറഞ്ഞു ഇന്ദ്രൻ മുറി വിട്ട് പോയതും... ഒരു ദീർഘ ശ്വാസം എടുത്തു ദക്ഷിണ.. ചുണ്ടിൽ അപ്പോഴും നല്ല ഒരു ചിരി വിടർന്നു.. പ്രണയത്തിന്റെ... ഏറെ നേരം കഴിഞ്ഞണ് ഇന്ദ്രൻ ഫോണിൽ സംസാരിച്ചു കഴിഞ്ഞത്... റൂമിലേക്ക് തിരിച്ചു വന്നപ്പോഴേക്കും ദക്ഷിണ ഉറക്കം പിടിച്ചിരുന്നു... ഏറെ വാത്സല്യത്തോടെ അവളെ നോക്കി.... പുതപ്പ് എടുത്ത് അവളെ മെല്ലെ പുതപ്പിക്കുമ്പോൾ ആ നെറുകയിൽ അത്രയും നേർമയായി ഒരു ചുംബനം നൽകിയിരുന്നു ഇന്ദ്രൻ... ❤️❤️

രാവിലെ എണീറ്റപ്പോൾ ഇന്ദ്രൻ അരികിൽ ഇല്ലായിരുന്നു... ഇന്നലെത്തെ കാര്യങ്ങൾ ഓർത്തതും ഒരു നാണം കലർന്ന ചിരി വന്നു മൂടി അവളെ... ആ ചുണ്ടിന്റെ ചൂട് മുഖത്ത് ഇപ്പോഴും തങ്ങി നിൽക്കുന്ന പോലെ... വേഗം എണീറ്റ് കുളിച്ചു.. അപ്പോഴും എത്തീട്ടില്ല.. ഇത്രേം നേരം ജോഗിങ്ങോ എന്നോർത്തു താഴെ മഹിയമ്മയുടെ അരികിലേക്ക് നടന്നു... ഇത്രേം നാള് ഉള്ള പോലെ അല്ല മഹിയമ്മയോട് മറ്റെന്തോ വികാരമാണ് ഉള്ളിൽ... തിരിച്ചറിയാൻ പറ്റാത്ത എന്തോ വികാരം... ഒരിക്കലും അതൊരു നീരസമല്ല.. പകരം മറ്റെന്തോ... ഓർത്ത് നിന്നപ്പോ കണ്ടു പൂജമുറിയിൽ നിന്നും ഇറങ്ങി വരുന്ന ആളെ... ഓടി ചെന്നു കെട്ടി പിടിച്ചു... എന്തോ അപ്പോൾ അങ്ങനെ ആണ് തോന്നിയത്... """എന്താടാ?? "" എന്ന് ദക്ഷിണയേ അടർത്തി മാറ്റി ചോദിക്കുമ്പോൾ ആ മിഴികൾ നിറഞ്ഞിരുന്നോ?? ഒന്നും ഇല്ല""" എന്ന് പറഞ്ഞു പൂണ്ടടക്കം കെട്ടിപിടിച്ചവൾ.... എല്ലാം കണ്ട് ഇത്തിരി അപ്പുറത്ത് ഒരാൾ ചിരിയോടെ നിന്നിരുന്നു... ഇന്ദ്രൻ""" ദക്ഷിണ എങ്ങനെ എല്ലാം എടുക്കും എന്നുള്ള ടെൻഷൻ ഉണ്ടായിരുന്നു... പക്ഷേ എല്ലാം അവൾ നല്ല രീതിയിൽ തന്നെ ഉൾക്കൊണ്ടത് ഏറെ ആശ്വാസം തന്നിരുന്നു.... ❤️❤️❤️ ചായ കുടിച്ചു കഴിഞ്ഞു ഇന്ദ്രന് എങ്ങോ പോകാൻ ഉണ്ട് എന്ന് അറിയിച്ചിരുന്നു...

പിന്നെ രണ്ടീസം കഴിഞ്ഞേ വരൂ എന്നും... മഹിയമ്മയും ദക്ഷിണയും ഇരിക്കുമ്പോഴാണ് അത് പറഞ്ഞത്... പറഞ്ഞത് മഹിയമ്മയോടായി ആണെങ്കിലും മിഴികൾ തേടിയത് ദക്ഷിണയേ ആയിരുന്നു.. ആ മുഖം മ്ലാനമാവുന്നതും സങ്കടം നിറയുന്നതും എല്ലാം ഉള്ളിൽ പതിച്ചു ഇന്ദ്രൻ... തന്റെ പ്രണയം """" മഹിയമ്മ സമ്മതോം കൊടുത്ത് എണീറ്റു പോയതും, ദേഷിച്ചു നിൽക്കുന്നവളെ നെഞ്ചോട് ചേർത്തു... ""ഉം??"" എന്ന് ചോദിച്ചപ്പോൾ, മ്ചും """' ഒന്നൂല്ല എന്ന് കാണിച്ചു കുറുമ്പി... ""ഒന്നൂല്ലേ??"" ന്നു വീണ്ടും ചോദിച്ചപ്പോ, ''ന്തിനാ ഇപ്പോ പോണേ??? "" എന്ന് ചിണുങ്ങി... പോണം """"'പോയെ പറ്റൂ... അതോണ്ടല്ലേ.. അല്ലേ ഈ കുറുമ്പി കോതയെ ഇട്ട് ഞാൻ പോവുമൊടീ """ എന്ന് മുഖം അടുപ്പിച്ചു ചോദിച്ചതും, കാളിങ് ബെൽ അമർന്നു... """എവടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ ഗതി """ എന്ന് ഇന്ദ്രൻ സങ്കടം ഭാവിച്ചു പറഞ്ഞപ്പോൾ, അവനേം തള്ളി മാറ്റി ഓടി അവൾ.... ചിരിയോടെ പോയി വാതിൽ തുറന്നു... പുറത്ത് നിൽക്കുന്ന ആളെ കണ്ടതും വന്ന ചിരി മാറി ആ മുഖത്ത് ഗൗരവം നിറഞ്ഞു... പുറത്ത് നിൽക്കുന്ന ആളോട്, """കം ഇൻ """ എന്ന് പറഞ്ഞു അകത്തേക്ക് ആനയിച്ചു.. ഒപ്പം മഹിയമ്മേ """ എന്ന് നീട്ടി വിളിച്ചു... മഹിയമ്മയോടൊപ്പം അവളും, ദക്ഷിണയും അങ്ങോട്ടേക്കെത്തിയിരുന്നു............. തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story