നിലാവിനുമപ്പുറം: ഭാഗം 22

nilavinumappuram

രചന: നിഹാരിക നീനു

ചിരിയോടെ പോയി വാതിൽ തുറന്നു... പുറത്ത് നിൽക്കുന്ന ആളെ കണ്ടതും വന്ന ചിരി മാറി ആ മുഖത്ത് ഗൗരവം നിറഞ്ഞു... പുറത്ത് നിൽക്കുന്ന ആളോട്, """കം ഇൻ """ എന്ന് പറഞ്ഞു അകത്തേക്ക് ആനയിച്ചു.. ഒപ്പം മഹിയമ്മേ """ എന്ന് നീട്ടി വിളിച്ചു... മഹിയമ്മയോടൊപ്പം അവളും, ദക്ഷിണയും അങ്ങോട്ടേക്കെത്തിയിരുന്നു.... """' മഹിയമ്മേ ഇത് അഭിമന്യു... ഞാൻ പറഞ്ഞിരുന്നില്ലേ പുതിയ മാനേജറെ പറ്റി..."" ഇന്ദ്രൻ അത് പറഞ്ഞപ്പോൾ മഹിയമ്മ മെല്ലെ അഭിമന്യുവിനെ നോക്കി... ഒന്ന് കൈകൂപ്പി വേഗത്തിൽ ദൃഷ്ടി മാറ്റുന്ന ആളെ കണ്ടപ്പോൾ തിരികെ ഒരു ചിരി നൽകി അവർ ..... ഏറെ ഓമനത്തമുള്ള മുഖം മൂക്കിൻ തുമ്പത്തെ കറുത്ത കാക്കപുള്ളിയിൽ ഉടക്കി മഹാലക്ഷ്മിയുടെ മിഴികൾ... തനിക്കേറെ പ്രിയപ്പെട്ട ഒരാൾക്കും ഇതുപോലെ കാക്കപുള്ളി ഉണ്ടായിരുന്നു.. അതാണാ മുഖത്തെ ഭംഗി ഇത്രമേൽ കൂട്ടുന്നത് എന്ന് പറഞ്ഞ് എത്രയോതവണ താനതിനെ തഴുകിയിട്ടുണ്ട്.. അപ്പോഴേയ്ക്കും ആ മുഖം കുസൃതിയോടെ അരികിലേക്ക് അടുത്തിട്ടുണ്ട്.....

ഒരു നിമിഷത്തെ ഓർമ്മകളുടെ സുഖത്തിൽ മഹാലക്ഷ്മി അങ്ങനെ നിന്നു.... ""കുടിക്കാൻ വല്ലതും എടുക്കൂ ദക്ഷിണ """ എന്ന് ഇന്ദ്രൻ ദക്ഷിണ യോട് പറയുന്നത് കേട്ടാണ് സ്വപ്നലോകത്തു നിന്നും തിരികെ എത്തിയത്... ""ഞാൻ എടുക്കാം കുടിക്കാൻ """ എന്നുപറഞ്ഞ് മഹിയമ്മ അടുക്കളയിലേക്ക് പോകാൻ തുനിഞ്ഞതും, വേണ്ട അവൾ കൊണ്ടു വന്നോളും ഞങ്ങൾക്ക് ഒരു കാര്യം പറയാനുണ്ട് എന്ന് പറഞ്ഞു ഇന്ദ്രൻ മഹിയമ്മയെ അവിടെ പിടിച്ചിരുത്തി.... ഇന്ദ്രനോട്‌ എന്നും പറയാറുള്ളതാണ് ഈ ബിസിനസിന്റെ കാര്യത്തിൽ ഒന്നും തന്നെ ഉൾപ്പെടുത്തരുതെന്ന്... ഇപ്പൊ എന്തിന്റെ പേരിലാണ് ഇവിടെ ഇരിക്കാൻ പറഞ്ഞതെന്ന് മനസ്സിലാക്കാതെ അവരെ തന്നെ തറഞ്ഞുനോക്കി മഹിയമ്മ അവിടെ ഇരുന്നു.... """" നമ്മൾ പുതിയ ഒരു പ്രൊജക്റ്റ് കൂടി മുന്നോട്ടുവയ്ക്കുന്നുണ്ട്... അതിന്റെ ഫുൾ ഇൻചാർജ് അഭിമന്യുവിന് ആയിരിക്കും... ഇയാളോടും ഞാൻ ഇതിനെ പറ്റി ഒന്നും പറഞ്ഞിട്ടില്ല..... രണ്ടാളോടും കൂടി ഒരുമിച്ച് പറയാമെന്ന് കരുതി.... """ ഇന്ദ്രൻ രണ്ടുപേരെയും മാറിമാറി നോക്കി പറഞ്ഞു... എന്തോ അത്ഭുതം കണക്ക് കേട്ടുകൊണ്ടിരിക്കുന്ന പോലെ മഹിയമ്മ ഇരിക്കുന്നുണ്ട്.... അവർ അഭിമന്യുവിനെ നോക്കി ഒന്ന് ചിരിച്ചു എന്നിട്ട് ഇന്ദ്രനോട് ചോദിച്ചു,

നിന്നോട് ഞാൻ പറഞ്ഞതല്ലേ കണ്ണാ ഇത്തരം കാര്യങ്ങളിലൊന്നും എന്നെ ഉൾപ്പെടുത്തരുതെന്ന്..... """ എന്റെ മഹിയമ്മക്ക് എങ്ങനെയാ ഇതിൽ നിന്നും പൂർണമായും വിട്ടു നിൽക്കാൻ പറ്റുക ഞാൻ വലുതാകും വരെ എല്ലാം നല്ല പോലെ കൊണ്ടുനടന്ന ആളല്ലേ...അഭി, മറ്റൊരു തരത്തിൽ പറഞ്ഞാൽ നമ്മുടെ കമ്പനിയുടെ മാസ്റ്റർ ബ്രെയിൻ അതാണ് ഈ ഇരിക്കുന്നത്....""" പാതി മഹാലക്ഷ്മിയോടും പാതി അഭിയോടുമായി ഇന്ദ്രൻ പറഞ്ഞു.... """മേടിക്കും ചെക്കാ നീയെന്റെ കയ്യീന്ന്.. ഒരു മാസ്റ്റർ ബ്രെയിൻ... ആരോരും ഇല്ലാണ്ട് ഒരു കുഞ്ഞിനേം പിന്നെ കുറെ സ്ഥാപനങ്ങളും കയ്യിൽ വന്നു ചേർന്നു.. അതും തകർന്നു നിക്കണ സമയത്ത്... മുന്നോട്ട് പോവല്ലാണ്ട് വേറെ മാർഗ്ഗങ്ങൾ ഉണ്ടായിരുന്നില്ല.... എന്തൊക്കെയോ ചെയ്തു ആരോടൊക്കെയോ ചോദിച്ചു... ഒക്കെ അതു പോലെ ന്റെ കുട്ടിക്കായി കാത്തു.. അത്രേള്ളൂ ട്ടൊ """ അഭിമന്യുവിന്റെ അറിവിലേക്ക് എന്നവണ്ണം അവർ പറഞ്ഞു... അയാൾ മഹാലഷ്മിക്ക് മുഖം കൊടുക്കാതെ ഇരിക്കുകയായിരുന്നു... പുതിയ പ്രോജക്ടിന്റെ എല്ലാ കാര്യങ്ങളും അഭിയ്ക്ക് കൈമാറുന്ന സമയത്ത് മഹിയമ്മ കൂടെ വേണമെന്ന് എന്റെ മനസ്സ് പറഞ്ഞു.. അതാണ് പോകുന്നെന്ന് മുമ്പ് ഇങ്ങനെ ഒരു കൂടിക്കാഴ്ച ഇവിടെ വച്ചു നടത്തുന്നെ... """"അഭി

"""" ഇന്ദ്രൻ വിളിച്ച വിളിപ്പേര് മഹാലഷ്മി ശ്രെദ്ധിച്ചിരുന്നു... അത്രമേൽ വിശ്വാസമോ സ്നേഹമോ തോന്നാത്തവരെ അടുപ്പിക്കുന്ന ടൈപ്പ് അല്ല ഇന്ദ്രൻ.. എന്നിട്ടും ഇതെന്ത് പറ്റി എന്ന് അവർക്ക് മനസിലായില്ല... അതും ഇത്ര വേഗത്തിൽ അവന്റെ മനസ്സിൽ ഇടം നേടാൻ എന്ത് മാജിക്‌ ആണാവോ അഭിമന്യു ചെയ്തത്.... """ഈ ഓമനത്തം ഉള്ള മുഖമാവാം.. ആളും ആരോടും അത്ര അടുക്കുന്ന സ്വഭാവം അല്ലെന്നു തോന്നുന്നു ഇതിനകം തന്നോടൊന്നു ചിരിച്ചിട്ട് കൂടെ ഇല്ല.... പരിചയം ഇല്ലാത്തതാവം കാരണം.. ചിലർ അങ്ങനെ ആണല്ലോ.. റിസേർവ്ഡ് ടൈപ്പ്.. എന്ന് ചിന്തിച്ചു അവർ.... അപ്പോഴേക്കും ദക്ഷിണ ചായയും ആയി എത്തിയിരുന്നു... അവളെ കണ്ടതും വല്ലാത്ത ഭാവത്തിൽ തുറിച്ചു നോക്കി അയാൾ.... അത് കാണെ എന്തോ ഇഷ്ടമില്ലായ്‌മ തോന്നി അവൾക്ക്...

പക്ഷേ ഇന്ദ്രൻ ഏറെ സ്നേഹപൂർവ്വം അയാളോട് പെരുമാറുന്നത് കണ്ടപ്പോൾ അത് മനസ്സിൽ നിന്നും കളഞ്ഞു... ഇന്ദ്രൻ ഒരാളെ ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അത് അയാളുടെ എല്ലാ വശങ്ങളും നോക്കി തന്നെ ആകും എന്ന് അവൾക്കും ഉറപ്പുണ്ടായിരുന്നു... എല്ലാം സംസാരിച്ചു പിരിയുമ്പോൾ അയാളെ യാത്ര അയക്കാൻ എല്ലാവരും വാതിലിൽ വരെ ചെന്നു. അയാളുടെ മിഴികൾ ദക്ഷിണയിൽ മാത്രം ഒതുങ്ങി.. വിടർന്ന കണ്ണുകളോടെ അയാളുടെ മിഴികൾ ആ മുഖത്തു ഓടി നടന്നു... നേരത്തെ തോന്നിയതിനേക്കാൾ അവൾക്ക് അസ്വസ്ഥത തോന്നി... എങ്കിലും പ്രകടിപ്പിക്കാതെ ചെറിയൊരു ചിരിയോടെ നിന്നു... """വരട്ടെ """ എന്ന് മഹാലഷ്മിയോട് പറയുമ്പോൾ ആ കണ്ണുകൾ കനൽ പോലെ മിന്നി... അവരും, തിരികെ പോയിട്ട് വരൂ, എന്ന് പറഞ്ഞു.... ഒപ്പം ചിരിയോടെ ഇന്ദ്രനും... ""കാണാം """ എന്ന് പറഞ്ഞു... ഒന്നു നീങ്ങി, അയാൾ സ്വയം പറഞ്ഞിരുന്നു... """കാണണമല്ലോ... അല്ലാണ്ട് പറ്റില്ലല്ലോ എന്ന്..."""....... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story