നിലാവിനുമപ്പുറം: ഭാഗം 23

nilavinumappuram

രചന: നിഹാരിക നീനു

അയാളുടെ മിഴികൾ ദക്ഷിണയിൽ മാത്രം ഒതുങ്ങി.. വിടർന്ന കണ്ണുകളോടെ അയാളുടെ മിഴികൾ ആ മുഖത്തു ഓടി നടന്നു... നേരത്തെ തോന്നിയതിനേക്കാൾ അവൾക്ക് അസ്വസ്ഥത തോന്നി... എങ്കിലും പ്രകടിപ്പിക്കാതെ ചെറിയൊരു ചിരിയോടെ നിന്നു... """വരട്ടെ """ എന്ന് മഹാലഷ്മിയോട് പറയുമ്പോൾ ആ കണ്ണുകൾ കനൽ പോലെ മിന്നി... അവരും, തിരികെ പോയിട്ട് വരൂ, എന്ന് പറഞ്ഞു.... ഒപ്പം ചിരിയോടെ ഇന്ദ്രനും... ""കാണാം """ എന്ന് പറഞ്ഞു... ഒന്നു നീങ്ങി, അയാൾ സ്വയം പറഞ്ഞിരുന്നു... """കാണണമല്ലോ... അല്ലാണ്ട് പറ്റില്ലല്ലോ എന്ന്...""" ❤️❤️❤️ ""കണ്ണാ ആ കുട്ടി """ അഭിമന്യു """ അതെവിടെത്തെയാ കണ്ണാ.. എവിടെയോ കണ്ടു മറന്ന പോലെ.. ആ കണ്ണും മൂക്കും.. ഒക്കെ അറിയണ പോലെ.. ഒത്തിരി നാളായിട്ട് പരിചയം ഉള്ളത് പോലെ """" വിടർന്ന മുഖത്താലേ പറയുന്ന തന്റെ മഹിയമ്മയെ കണ്ടു നോവോടെ ഒന്ന് ചിരിച്ചു ഇന്ദ്രൻ.... ""ഒരാളെ പോലെ ഒമ്പത് പേരുണ്ട് ന്നാ അതിൽ നമുക്ക് പരിജയം ഉള്ള ആരുടെ എങ്കിലും പോലെ ഉണ്ടാവും അതാണ്‌ """"

എന്ന് പറഞ്ഞു കുഞ്ഞുങ്ങളെ പോലെ മടിയിൽ വന്നു കിടന്നവനെ മിഴികൾ കൂർപ്പിച്ചു നോക്കി മഹിയമ്മ... മഹിയമ്മയുടെ കവിൾ പിടിച്ചു വലിച്ചു ഇന്ദ്രൻ..... """മഹിയമ്മ എന്നോളം ആരെയെങ്കിലും സ്നേഹിച്ചിട്ടുണ്ടോ?? ഇനി ആരെയെങ്കിലും സ്നേഹിക്കുമോ??"""" കുഞ്ഞുങ്ങളെ പോലെ ചോദിക്കുന്നവനെ കണ്ട് മഹിയമ്മക്ക് ചിരി വന്നു.. അവന്റെ നെറുകിൽ ഒന്ന് മുത്തി പറഞ്ഞു... """ഒരിക്കൽ ഈ ജീവൻ കൂടെ കളഞ്ഞാലോ എന്ന് കരുതിയതാ... അപ്പോഴാ നിന്നെ എനിക്ക് കിട്ടുന്നെ... ന്റെ പ്രാണനായി.... ഇതിൽ കൂടുതൽ ആരെയും മഹിയമ്മക്ക് സ്നേഹിക്കാൻ ആവില്ല്യ കുട്ട്യേ """' അത് പറഞ്ഞു തീർത്തപ്പോഴേക്ക് കെട്ടിപിടിച്ച്ചിരുന്നു അവരെ ഇന്ദ്രൻ.... അത് കണ്ട് ആ പെണ്ണ് അപ്പുറത്ത് ചിരിയാലേ അതെല്ലാം നോക്കി നിന്നു... ❤️❤️❤️ മുറിയിൽ ചെന്ന് യാത്രക്കായി എല്ലാം എടുത്തു വക്കുകയായിരുന്നു ഇന്ദ്രൻ... ചുണ്ടും കൂർപ്പിച്ചു ദച്ചു അരികിൽ ഇരിപ്പുണ്ട്.. ഓരോന്ന് ബാഗിൽ എടുത്തു വയ്ക്കുന്നതോടൊപ്പം മിഴികൾ അവളിലേക്കും എത്തിയിരുന്നു...

പോണെന്റെ പരിഭവം ആണ് ആ മുഖത്ത് നിറയെ.. പണ്ടത്തെ ആ കുഞ്ഞി ദച്ചുവിൽ നിന്നും ഒരു മാറ്റവും ഇല്ല ഇപ്പോഴും ഈ പെണ്ണിനെന്ന് തോന്നി ഇന്ത്രന്... """ടീ.. നിന്റെ മുഖം ഇപ്പോ പൊട്ടുമേ """ എന്ന് വീണ്ടും അവളെ ചൊടിപ്പിക്കാനായി പറഞ്ഞു ഇന്ദ്രൻ... """ആ പൊട്ടട്ടേ ആർക്കാ ചേദം """ എന്നും പറഞ്ഞു തിരിഞ്ഞു ഇരുന്നവളെ വലിച്ചു മടിയിലേക്ക് ഇരുത്തി ഇന്ദ്രൻ... """അത്രേം ഇമ്പോര്ടന്റ് ആയോണ്ടല്ലേ?? മ്മ് "" എന്നും പറഞ്ഞു അവളുടെ കാതുകളിൽ മെല്ലെ ചുംബിച്ചു... ഇക്കിളിക്കൊണ്ട് ഒന്ന് പുളഞ്ഞു അവൾ... മെല്ലെ ചോദിച്ചു, ""എന്തിനാ പോണേ """ എന്ന്... """ചില കാര്യങ്ങൾ ചെയ്തു തീർക്കണം.. ഒരിക്കൽ വലിയൊരു ദുരന്തം കണ്ടതാ അനുഭവിച്ചതാ... അന്ന് ഒന്നും ചെയ്യാൻ ആവതില്ലായിരുന്നു, ഇന്ന് അങ്ങനെയല്ല... എന്റെ പൊന്നുമോൾ ഇപ്പോ ഇത്രേം മനസിലാക്കിയാൽ മതി... """ എന്ന് പറഞ്ഞു മുഖം അടുപ്പിച്ചപ്പോൾ ഒന്ന് പിടഞ്ഞു പെണ്ണ്... ""രണ്ടീസം കഴിഞ്ഞേ വരൂ... അത് വരേയ്ക്കും ഉള്ളതാ..""" എന്ന് പറഞ്ഞാ അധരങ്ങൾ കവരുമ്പോൾ മിഴികൾ ഇറുക്കെ ചിമ്മി ദക്ഷിണ... ❤️❤️❤️ ഇന്ദ്രൻ പോയതോടുകൂടി ദക്ഷിണയ്ക്ക് അവിടെ മടുക്കുന്നുണ്ടായിരുന്നു... ആ ഒരാളുടെ അസാന്നിധ്യം എത്രത്തോളമാണ് തന്റെ മനസ്സിനെ സ്വാധീനിക്കുന്നത് എന്ന് ഓർക്കുകയായിരുന്നു അവൾ....

തന്റെ ലോകമെല്ലാം ഇന്ന് ഇന്ദ്രൻ എന്ന ഒരാളിലേക്ക് മാത്രം ചുരുങ്ങിയിരിക്കുന്നു... എവിടെയോ നോക്കി ചിന്തിച്ചു കൊണ്ടിരിക്കുന്നവൾ മഹിയമ്മ തലയിൽ തലോടിയപ്പോഴാണ് ഉണർന്നത്... ഞെട്ടി അവരെ നോക്കി അപ്പോഴേക്കും അവളുടെ അരികിൽ അവർ സ്ഥാനം പിടിച്ചിരുന്നു.... """അമ്മേ """ അങ്ങനെ അവൾ വിളിച്ചതും ഒന്ന് ഞെട്ടി അവളെ നോക്കി മഹിയമ്മ... ""അറിഞ്ഞില്ല... ഒന്നും... എന്റെ അച്ഛന്റെ....""" പറഞ്ഞു പാതിയിൽ നിർത്തിയവളെ ഒന്ന് ഞെട്ടി നോക്കി അവർ....ഇന്ദ്രൻ എല്ലാം അവളോട് പറഞ്ഞിട്ടുണ്ട് എന്ന കാര്യം വ്യക്തമായിരുന്നു. അതുകൊണ്ട് തന്നെ അവർ ഒരല്പം നേരം മൗനം പാലിച്ചു.... """ദേഷ്യണ്ടോ???? ന്നോട്???"" എന്ന് ചോദിച്ചപ്പോൾ മറുപടിയായി അവരെ ഇറുക കെട്ടിപ്പിടിച്ചു അവൾ... "" അച്ഛനും അമ്മയും ചെറുപ്പത്തിലെ നഷ്ടപ്പെട്ടു എന്നാണ് കരുതിയത്... ഇനിയൊരിക്കലും ആ സ്നേഹം തിരിച്ചു കിട്ടില്ല എന്നും... ഇപ്പോൾ എനിക്ക് എന്റെ അമ്മയെ തിരികെ കിട്ടിയില്ലേ """" എന്ന് പറഞ്ഞു... ആ അമ്മയുടെ മിഴികൾ നിറഞ്ഞു തൂകിയിരുന്നു... """ ന്ത് പുണ്യം ചെയ്തിട്ടോ....എനിക്കറിയില്ല എനിക്കിങ്ങനെ രണ്ട് കുട്ടികളെ എന്റെ ദൈവം തന്നത്..."""

ഇത്രയും പറഞ്ഞപ്പോഴേക്ക് ദക്ഷിണയും കരഞ്ഞു പോയിരുന്നു അമ്മയും മകളും ഒന്നായി ഒരു മനസ്സും ഇരുശരീരവും..... ❤️❤️❤️ പിറ്റേദിവസം വല്ലാത്ത ഒരു വാർത്ത കേട്ടാണ് ആ വീട് ഉണർന്നത്... പറക്കോട്ടെ ചന്ദ്രശേഖരൻ മരിച്ചു """"" ഇന്ദ്രനെ വിളിച്ച് കാര്യം അറിയിക്കാൻ നോക്കി മഹിയമ്മ... എത്ര വിളിച്ചിട്ടും ഫോൺ സ്വിച്ച് ഓഫ് തന്നെയായിരുന്നു... അതുകൊണ്ടാണ് ദക്ഷിണയും കൂട്ടി അവർ തന്നെ പോയത്.... ഉമ്മറത്ത് തന്നെ കിടത്തിയിട്ടുണ്ട്... വെള്ള പുതച്ച്.... തൊട്ടരികിൽ ഇരുന്ന് മിഴിവാർക്കുന്നുണ്ട് സിന്ധു... ഒന്ന് നോക്കി ആാാ രൂപം.. പെട്ടെന്ന് മഹാലഷ്മിയുടെ കണ്ണുകൾ തെല്ലാകലെയായി നിൽക്കുന്നവനിൽ പതിഞ്ഞു.... """ജയേട്ടൻ """" തന്റെ കഴുത്തിൽ താലി കെട്ടിയവൻ... ഒരിക്കൽ പോലും സ്നേഹിക്കാൻ കഴിഞ്ഞിട്ടില്ല... ശ്രെമിച്ചിട്ട് കൂടി... അയാളുടെ മിഴികൾ ഒരിക്കൽ പോലും മഹാലക്ഷ്മിയേ തേടി വന്നില്ല...

അവർ വേഗം മൃതദേഹം തൊട്ടു വണങ്ങി അപ്പുറത്തേക്ക് മാറി നിന്നു... സംസ്കാര ചടങ്ങിനായി ബോഡി എടുക്കും വരെയും അവിടെ തന്നെ ചിലവഴിച്ചു അവർ... പിന്നെ മെല്ലെ മടങ്ങി.... ചന്ദ്രേട്ടന്റെ മരണത്തെക്കാൾ ജയേട്ടനെ വീണ്ടും കണ്ടത് അവരെ അസ്വസ്ഥയാക്കി... ഓർമ്മകൾ പിന്നോട്ട് കുതിച്ചു... ആ പതിനെട്ടു കാരിയിലേക്ക്... ഏട്ടന്റെ കൂട്ടുകാരൻ ദേവേട്ടനെ കാണുമ്പോൾ മിഴികൾ തിളങ്ങിയിരുന്ന ആ പാവാടകാരിയിലേക്ക്... ❤️❤️❤️❤️ ""ടീ തവളക്കണ്ണീ...""" ദേവേട്ടനാണ്... തന്നെ ശുണ്ഠി പിടിപ്പിക്കാൻ... കൂർത്തൊന്നു നോക്കിയപ്പോൾ അറിയാത്ത ഭാവത്തിൽ എങ്ങോ നോക്കി നിൽക്കുന്നു.. തിരികെ ഏട്ടൻ കാണാതെ വിളിച്ചു, """മാതേവാ """" ന്ന്.. ആ ആളെ ശുണ്ഠി കെറ്റാൻ ഇത്രേം മതി എന്നറിയാം... തന്റെ നേരെ പല്ലുമിറുക്കി വരുന്നത് കണ്ട് ഓടി പെണ്ണ്......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story