നിലാവിനുമപ്പുറം: ഭാഗം 24

nilavinumappuram

രചന: നിഹാരിക നീനു

""ടീ തവളക്കണ്ണീ...""" ദേവേട്ടനാണ്... തന്നെ ശുണ്ഠി പിടിപ്പിക്കാൻ... കൂർത്തൊന്നു നോക്കിയപ്പോൾ അറിയാത്ത ഭാവത്തിൽ എങ്ങോ നോക്കി നിൽക്കുന്നു.. തിരികെ ഏട്ടൻ കാണാതെ വിളിച്ചു, """മാതേവാ """" ന്ന്.. ആ ആളെ ശുണ്ഠി കെറ്റാൻ ഇത്രേം മതി എന്നറിയാം... തന്റെ നേരെ പല്ലുമിറുക്കി വരുന്നത് കണ്ട് ഓടി പെണ്ണ്.... അതുകണ്ട് ഗിരിയേട്ടൻ വിളിച്ചു പറഞ്ഞിരുന്നു, വിട്ടേക്ക് ടാ അവൾ പാവാ ന്ന്.... """ആാാ പാവം... ഇന്ന് ശരിയാക്കി തരാം പാവത്തിനെ....""" പുറകെ ഓടുന്നവനെ തോൽപ്പിക്കാനുള്ള കഴിവൊന്നും അവൾക്കുണ്ടായിരുന്നില്ല അതുകൊണ്ടുതന്നെ പാടത്തിന്റെ നടക്കെത്തിയപ്പോഴേക്ക് തളർന്നുനിന്നു... "''ന്തേ ഓടണില്ലേ???"" എന്ന് മീശ പിരിച്ച് കുസൃതിയോടെ ചോദിക്കുന്നവനെ നോക്കി കണ്ണുരുട്ടി അടുത്തേക്ക് വന്നപ്പോൾ തല്ലുകിട്ടും എന്നുള്ള ഉറപ്പ് കൊണ്ട് തന്നെ നെൽപ്പുരയിൽ കയറി.... പുറകെ കയറിയവൻ ചെവിയിൽ പിടുത്തം ഇട്ടിരുന്നു.. """"ആാാാാ ദേവേട്ടാ വിടൂ നോവുന്നു """ """നിനക്കത് വേണം!!!!കെട്ടാൻ പോകുന്ന ചെക്കനെ ആണോടീ ഇരട്ട പേര് വിളിച്ച് കളിയാക്കുന്നത്??"""

എന്നാൽ കുസൃതിയോടെ ചോദിച്ചപ്പോൾ കൂർപ്പിച്ച് ഒന്ന് നോക്കി ആ പെണ്ണ്... """എന്താ എന്താ പറഞ്ഞത്??? കെട്ടാൻ പോകുന്ന പെണ്ണോ??ഒറ്റക്ക് അങ്ങ് തീരുമാനിച്ചോ???"""" എന്ന് ചോദിച്ചപ്പോൾ അവൻ തിരികെ ചോദിച്ചിരുന്നു, അല്ലേ? """" എന്ന്... ""''മ്മ് ""എന്ന് തലതാഴ്ത്തി മൂളി അവൾ.. അതോടെ അവൾക്കായി മാത്രം അവളുടെ ദേവേട്ടന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞിരുന്നു.... പ്രണയത്തിന്റെ ""' മറ്റാരും കാണാതെ ആ രണ്ട് മനസ്സിന്റെ ഉള്ളിൽ മാത്രം കാത്തുസൂക്ഷിക്കുന്ന പ്രണയം... ""അതേ ആ വാര്യത്തെ പ്രഭയെ കാണുമ്പോൾ ഉള്ള ആ നോട്ടം ണ്ടല്ലോ അത് വേണ്ടാ ട്ടൊ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും....""" കുറുമ്പിടെ പറച്ചിൽ കേട്ട് ചിരി വന്നു ദേവന്.... """നിനക്ക് സംശയം ണ്ടോടീ ഞാൻ വേറെ ആരേലും നോക്കും ന്ന് """ """സംശയം ഒന്നും ഇല്ല്യ.. ഇയാളെ കൊണ്ട് വേറെ ആരേം ഇത്രേം ആഴത്തിൽ സ്നേഹിക്കാൻ ആവില്ല ന്ന്... പക്ഷേ ന്നാലും ഒരു പിടച്ചിലാ ദേവേട്ടാ... ഈയൊരാൾ ഇല്ലാണ്ട്... പിന്നെ ഈ ലക്ഷ്മി ഇല്ല്യ ട്ടൊ...""'" മിഴി നിറഞ്ഞവളെ നെഞ്ചോരം ചേർത്തു ദേവൻ.... ആ മുഖം ചുംബനം കൊണ്ട് മൂടി..

പ്രണയം അതിന്റെ പാരമ്യതയിൽ എത്തി... രണ്ടു പേരും ഒന്നാവും വരേയ്ക്കും.... വിവാഹത്തിന് മുന്നേ... പക്ഷേ അതൊരു തെറ്റായി ഇരുവർക്കും തോന്നിയില്ല.. എന്നായാലും ഒന്ന് ചേരാൻ ഉള്ളവർ.... അപ്പഴേക്ക് ജയേട്ടൻ തന്നെ വിവാഹം കഴിക്കാൻ ഇഷ്ടാ എന്ന് പറഞ്ഞു വീട്ടിൽ എത്തി... ചന്ദ്രേട്ടൻ കൂടെ ഉണ്ടായിരുന്നു... ദേഷ്യാ തോന്നിയത്.... പ്രണയം കൊടുംബിരി കൊണ്ട് നിൽക്കുന്നതിന്റെ ഇടയിൽ കേറി വന്നവനോട്.... എന്നിട്ടും അയാൾ പുറകെ വന്നു... ഞാനില്ലാണ്ട് പറ്റില്ല എന്ന് പറഞ്ഞു.... എത്ര തവണ അപമാനിച്ചു വിട്ടിട്ടുണ്ട് എന്നറിയില്ല.... എന്നിട്ടും..... എല്ലാം ദേവേട്ടനോട് പറഞ്ഞു... ആൾക്ക് ഓക്കേ തമാശ.... അതു പറഞ്ഞു ദേഷിച്ചപ്പോൾ, എല്ലാം വേഗം നടത്തണം എന്നായി.... പിന്നീട് രണ്ടാളും വീട്ടിൽ പറഞ്ഞു.. എല്ലാർക്കും സമ്മതം.... ജ്യോത്സന്റെ അടുത്ത് എത്തും വരെ ആ സന്തോഷം നീണ്ടു... """വൈധവ്യ യോഗം """" ആറു മാസം പോലും എത്തില്ല ന്ന്... ""ഈ ബന്ധം അത് വേണോ???" എന്ന് അച്ഛൻ ചോദിച്ചു....

അപ്പോൾ ദേവേട്ടന്റെ അച്ഛനും അമ്മയും എന്നെ കാണാൻ വന്നിരുന്നു ഒരു അപേക്ഷയും കൊണ്ട് അവർക്ക് ആകെ കൂടെയുള്ള മകനെ അവർക്ക് എന്നും കാണണം എന്ന് അവർക്ക് വായിക്കരി ഇടാൻ എങ്കിലും ആ ജീവൻ വേണമെന്ന്... ഒടുവിൽ... ചങ്ക് പൊട്ടി """വേണ്ട "" എന്ന് പറഞ്ഞത് ദേവേട്ടനെ അത്രയ്ക്കും ഇഷ്ടമായതുകൊണ്ടാണ്.... ആളില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല എന്ന് മനസ്സിലാക്കിയത് കൊണ്ടാണ്.... ദൂരെയാണെങ്കിലും ജീവനോടെ ഉണ്ടാവും എന്ന് ഉറപ്പു മതി എന്നുള്ളതുകൊണ്ടാണ്.... പക്ഷേ ദേവേട്ടൻ അത് മനസ്സിലാക്കിയില്ല... ജയേട്ടൻ... വലിയ ബിസിനസുകാരനെ കണ്ടിട്ടുള്ള എന്റെ അഭിനയമാണെന്ന് പറഞ്ഞു ഒരിക്കൽ... സഹിക്കാൻ കഴിഞ്ഞില്ല.. അപ്പോഴത്തെ ദേഷ്യത്തിന് ഞാൻ പറഞ്ഞത് അതേ... ജയേട്ടനെയാണ് എനിക്ക് വിവാഹം കഴിക്കാൻ ഇഷ്ടം എന്ന്""""" """ഇങ്ങനൊന്നും പറയല്ലെടീ.... നീയില്ലാണ്ട്.... എനിക്ക്... """" എന്നുപറഞ്ഞ് എന്റെ മുന്നിൽ കരഞ്ഞു ഞാനത് കണ്ടില്ലെന്ന് നടിച്ചു... ദേവേട്ടന് എന്തെങ്കിലും പറ്റിയിട്ട്... അവരുടെ വീട്ടുകാരെയൊക്കെ വിഷമിപ്പിച്ചു...

എനിക്ക് ആവില്ലായിരുന്നു ഈ വിവാഹത്തെ സ്വീകരിക്കാൻ... അതുകൊണ്ടുതന്നെയാണ് എനിക്ക് ജയേട്ടനെ മതി എന്ന് ആ മുന്നിൽ വെച്ച് പറഞ്ഞത്.... ആ മനസ്സ് വല്ലാണ്ട് തളരും എന്നെനിക്കറിയാമായിരുന്നു പക്ഷേ അതിൽ നിന്ന് കര കയറും നാളെ ആ ജീവിതം നന്നാവും എന്ന് കരുതിയിരുന്നു... എന്നോടുള്ള വാശിക്ക് ആര്യാബികയേ അദ്ദേഹം വിവാഹം കഴിച്ചു... അപ്പോഴും ജയേട്ടൻ എന്നെ വിവാഹം കഴിക്കാം എന്ന് പറഞ്ഞ് പുറകെ നടന്നിരുന്നു ഞാൻ അയാളെ മൈൻഡ് പോലും ചെയ്തിരുന്നില്ല.... ജീവിതം വെറുത്തു തുടങ്ങിയിരുന്നു ഇനിയും ജീവിച്ചിരിക്കുന്നതിൽ അർത്ഥമില്ല എന്ന് തോന്നിത്തുടങ്ങിയിരുന്നു..... അപ്പോഴാണ് അറിഞ്ഞത് ഒരിക്കൽ ഒന്നായതിന്റെ ഫലം എന്റെ വയറ്റിൽ വളരാൻ തുടങ്ങിയിരിക്കുന്നു എന്ന്..... എന്റെയും ദേവേട്ടന്റെയും പ്രണയത്തിന്റെ സ്മാരകം.... ഇക്കാര്യം വീട്ടിൽ അറിഞ്ഞത് അമ്മയും അച്ഛനും മാത്രമായിരുന്നു.... ഗിരിയേട്ടനോട്‌ പോലും ഈ കാര്യം പറയണ്ട എന്ന് പറഞ്ഞ് അവർ ഭീഷണിപ്പെടുത്തി..

ജയേട്ടനുമായുള്ള വിവാഹത്തിന് സമ്മതിച്ചില്ലെങ്കിൽ ഒരു കയറിൽ രണ്ടാളും തൂങ്ങി ഇല്ലാണ്ടാവും എന്നും.... വേറെ മാർഗ്ഗമില്ലാതെയാ ജയേട്ടനുമായുള്ള വിവാഹത്തിന് സമ്മതിച്ചത്.. ആകെ ഉള്ള സമാധാനം എന്റെ വയറ്റിൽ വളരുന്ന കുഞ്ഞായിരുന്നു.. ജയേട്ടനോട് എല്ലാം പറഞ്ഞു എന്റെ കുഞ്ഞിനെയും കൊണ്ട് എങ്ങോട്ടെങ്കിലും പോയി കൂലി ചെയ്തും ജീവിക്കാം എന്ന് മനസ്സിൽ കരുതി..... വിവാഹം കഴിഞ്ഞതിന്റെ ആദ്യ രാത്രിയിൽ തന്നെ ഞാൻ അദ്ദേഹത്തോട് എല്ലാം തുറന്നു പറഞ്ഞു ഒരു തരത്തിൽ പറഞ്ഞാൽ ചതി..... അത് കേട്ട് അദ്ദേഹം ഒന്നും മിണ്ടിയില്ല.. പിറ്റേദിവസം തന്നെ എന്നെയും വിളിച്ച് അവിടെ നിന്നും ബാംഗ്ലൂർക്ക് വണ്ടി കയറി.... അവിടെയായിരുന്നു അദ്ദേഹത്തിന്റെ ബിസിനസ് മുഴുവൻ.. പത്തു മാസം ഞാൻ എന്റെ കുഞ്ഞിനെ ചുമന്നു.... എനിക്ക് വേണ്ടതെല്ലാം അയാൾ ചെയ്തു തന്നു ഒരു അപരിചിതനെ പോലെ.... ഒരു ഫ്ലാറ്റിനുള്ളിൽ തീർത്തും രണ്ട് അപരിചിതരെപ്പോലെ ഞങ്ങൾ അത്രയും കാലം ജീവിച്ചു...... ഒടുവിൽ ഒടുവിൽ എന്റെ കുഞ്ഞിന് ജന്മം നൽകി പക്ഷേ.

. """"""""""""മഹിയമ്മേ"""""""'' ദക്ഷിണയുടെ വിളി കേട്ടാണ് കണ്ണു തുറക്കുന്നത് വീടെത്തി എന്ന് അവൾ പറഞ്ഞു മെല്ലെ കാറിൽ നിന്ന് ഇറങ്ങി.... ഓർമ്മകൾ തലയിൽ ഭാരം തൂകിയത് കൊണ്ടാവണം വേച്ചു വീഴാൻ പോയത് അപ്പോഴേക്ക് കടന്നു പിടിച്ചിരുന്നു """ദച്ചു """" എന്റെ ദേവേട്ടന്റെ മോൾ"""" നെഞ്ച് നീറി പിടഞ്ഞു അവളെ ചേർത്ത് പിടിച്ചു... """"ഒന്നും ഓർക്കാറില്ലായിരുന്നു.... എല്ലാം ഓർമ്മകളും മനസ്സിന്റെ ഒരു കോണിൽ പൂട്ടി വച്ചിരിക്കുകയായിരുന്നു.... ഒരിക്കൽ അത് പുറത്തെടുത്താൽ പിന്നെ സ്വയം നിയന്ത്രിക്കാൻ ആവില്ല എന്നെനിക്കറിയാമായിരുന്നു.... കാരണം, ആ ഓർമ്മകളിൽ ഉള്ളതൊന്നും അവസാനിച്ചിട്ടില്ലല്ലോ എന്റെ പ്രണയം പോലും..... """"" അവളുടെ കൈയും പിടിച്ച് അകത്തേക്ക് നടന്നു... അവിടെ അപ്പോൾ അയാൾ ഇരിക്കുന്നുണ്ടായിരുന്നു...... """"""' അഭിമന്യു............. തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story