നിലാവിനുമപ്പുറം: ഭാഗം 25

nilavinumappuram

രചന: നിഹാരിക നീനു

 """"ഒന്നും ഓർക്കാറില്ലായിരുന്നു.... എല്ലാം ഓർമ്മകളും മനസ്സിന്റെ ഒരു കോണിൽ പൂട്ടി വച്ചിരിക്കുകയായിരുന്നു.... ഒരിക്കൽ അത് പുറത്തെടുത്താൽ പിന്നെ സ്വയം നിയന്ത്രിക്കാൻ ആവില്ല എന്നെനിക്കറിയാമായിരുന്നു.... കാരണം, ആ ഓർമ്മകളിൽ ഉള്ളതൊന്നും അവസാനിച്ചിട്ടില്ലല്ലോ എന്റെ പ്രണയം പോലും..... """"" അവളുടെ കൈയും പിടിച്ച് അകത്തേക്ക് നടന്നു... അവിടെ അപ്പോൾ അയാൾ ഇരിക്കുന്നുണ്ടായിരുന്നു...... """"""' അഭിമന്യു....... അവനെ കണ്ടതും ചിരിയോടെ അരികിൽ എത്തി മഹാലക്ഷ്മി... ""കുറെ നേരായോ മോൻ വന്നിട്ട് """ എന്ന് ഏറെ വാത്സല്യത്തോടെ ചോദിച്ചു.. അത്ര താല്പര്യമില്ലാത്ത പോലെ അയാൾ ഒന്ന് മൂളി... അയാളുടെ മിഴികൾ വീണ്ടും ദക്ഷിണയിൽ പോയി നിന്നു... അത് കണ്ടപ്പോൾ അസ്വസ്ഥതയോടെ അവളകത്തേക്ക് പോയി... അയാളുടെ നോട്ടവും പ്രവർത്തിയും ഒക്കെ ആദ്യം കണ്ട അന്നുമുതൽ ഇഷ്ടപ്പെടുന്നില്ലായിരുന്നു ദക്ഷിണയ്ക്ക്. പിന്നെ മറ്റുള്ളവർക്കൊക്കെ അയാൾ എങ്ങനെയോ പ്രിയപ്പെട്ടവനാണ് എന്നറിഞ്ഞത് മുതൽ അവൾ ഒന്നും മിണ്ടാതെ ഇരിക്കുകയായിരുന്നു..... എങ്കിലും അയാളുടെ വരവ് അവൾക്ക് തീർത്തും അസ്വസ്ഥത സൃഷ്ടിച്ചിരുന്നു... മഹാലഷ്മി വേഗം സംസാരിക്കാനായി അഭിമന്യുവിനരികിൽ വന്നിരുന്നു.. അയാൾ തീരെ താല്പര്യമില്ലാത്തപോലെ കൊണ്ടുവന്ന ചെക്കുകളിലും ഫയലുകളിലും സൈൻ മേടിച്ചു...

"""മോളെ ചായ എടുക്കൂ അഭിക്ക് """ എന്ന് വിളിച്ചു പറഞ്ഞു മഹിയമ്മ... """വേണ്ട ഞാൻ ഇറങ്ങാ """ എന്ന് പറഞ്ഞു വേഗം ഇറങ്ങി അപ്പോഴേക്കും അഭിമന്യു... """ഇത്ര പെട്ടെന്ന് പോണോ കുട്ടിയെ???""" എന്ന് ചോദിച്ചു മഹാലക്ഷ്മി.. """ പോണം കുറെ പണിയുണ്ട് """ എന്ന് അവർക്ക് മുഖം കൊടുക്കാതെ പറഞ്ഞു അഭിമന്യു വേഗം ബൈക്കിൽ കയറി സ്റ്റാർട്ട് ചെയ്തു പോയി... ""അയാളെ കാണുമ്പോൾ തനിക്ക് തോന്നുന്ന പരിജയം... അതിന്റെ പൊരുൾ തേടുകയായിരുന്നു അവർ.... ❤️❤️ രണ്ട് ദിവസത്തിന് ശേഷം ഇന്ദ്രൻ തിരിച്ചെത്തി... കാത്തിരിക്കുകയായിരുന്നു ദക്ഷിണ.. വന്നതും ചന്ദ്രേട്ടൻ പോയ കാര്യം അറിയിച്ചു മഹിയമ്മ... യാത്രക്കിടയിൽ താൻ അറിഞ്ഞിരുന്നു എന്ന് പറഞ്ഞു ഇന്ദ്രൻ.... """ഇന്ദ്രാ.. ഞാൻ ചെന്നപ്പോൾ ജയേട്ടനും അവിടെ ഉണ്ടായിരുന്നു.. """ ""മ്മ് """ മഹിയമ്മ പറഞ്ഞത് കേട്ട് ഒന്ന് മൂളി ഇന്ദ്രൻ... വേഗം എഴുന്നേറ്റു മുറിയിലേക്ക് നടന്നു... അവിടെ മുഖം വീർപ്പിച്ചു നിൽക്കുന്നവളെ കണ്ടപ്പോൾ ചിരി വന്നു.. ഇവൾക്ക് മാത്രം എന്തോ കഴിവാണ് ...

എന്നെ ആ പഴയ കാലത്തിലേക്ക് കൊണ്ടുപോകാൻ... സ്വർഗത്തിൽ എന്ന പോലെ ജീവിച്ച സമയം തിരികെ തരാൻ എന്നോർത്തു ഇന്ദ്രൻ... """കാറ്റടിച്ചു വീർപ്പിച്ചതാണോ മുഖം """ കളിയാക്കി ചോദിച്ചു ഇന്ദ്രൻ... ഒന്നൂടെ വീർത്തു അപ്പോൾ പെണ്ണിന്റെ മുഖം.. """ടീ.. ഇവിടെ വന്നേ "" എന്ന് പറഞ്ഞു കട്ടിലിൽ ഇരുന്നു ഇന്ദ്രൻ... വരുന്നില്ല കുറുമ്പി എന്നറിഞ്ഞു ഒന്നൂടെ വിളിച്ചു.. """വാ ന്ന് """" ഇന്ദ്രൻ വിളിച്ചിട്ടല്ല അരികിലേക്ക് വരുന്നത് എന്ന മട്ടിൽ എങ്ങോട്ടൊക്കെയോ നോക്കി അടുത്തേക്ക് നീങ്ങി നിന്നു പെണ്ണ്... അപ്പോഴേക്കും അവൻ വലിച്ചു മടിയിൽ ഇരുത്തിയിരുന്നു അവളെ.... """കണ്ണടക്ക് """ എന്ന് കാതോരം വന്നു പറഞ്ഞു.. ഒന്ന് പൊള്ളി പിടഞ്ഞവൾ കണ്ണുകൾ ഇറുക്കി ചിമ്മി... '""ഇനി തുറന്നോ "" എന്ന് പറഞ്ഞപ്പോൾ വീണ്ടും തുറന്നു... അപ്പൊ കണ്ടത് ഇന്ദ്രന്റെ കയ്യിലെ ജ്വൽ ബോക്സ്‌ ആയിരുന്നു... അത് മെല്ലെ തുറന്നു അവൻ... ഡയമണ്ട് പതിപ്പിച്ച പാറ്റൻഡ് ഉള്ള ഒരു സിമ്പിൾ ഗോൾഡ് ചെയിൻ.. വളരെ ക്യൂട്ട് ആയിരുന്നു അത്.. ആർക്കും ഇഷ്ടമാകും.. ദച്ചുവിന് ഒത്തിരി ഇഷ്ടപ്പെട്ടു എന്ന് അവളുടെ മുഖം കണ്ടാൽ അറിയാമായിരുന്നു... ""ഇഷ്ടായോ??"" എന്ന് ചോദിച്ചപ്പോൾ ഒന്ന് മൂളി അവൾ.. എന്നിട്ട് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു...

"""എന്തോ തിരക്ക് പിടിച്ച ജോലിക്കാ പോയെ എന്നറിയാം... എന്നിട്ടും എന്നെ ഓർത്തില്ല്യേ... എനിക്കായി ഇത് വാങ്ങിയില്ലേ... അതാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്... """ എന്ന് പറഞ്ഞപ്പോഴേക്ക് ആ മിഴികൾ നിറഞ്ഞിരുന്നു... """ നിന്നെ ഓർക്കാത്ത ഒരു നിമിഷം പോലും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല പെണ്ണേ """" എന്ന് പറഞ്ഞ് അവളെ ഇറുക്കെ പിടിച്ചു.... ആ മിഴികളിൽ ചുണ്ട് ചേർത്തു ഇന്ദ്രൻ.... ചുണ്ടുകൾ അവിടെ നിന്നും സഞ്ചരിച്ചു മെല്ലെ അതിന്റെ ഇണക്കരികിൽ എത്തി നിന്നു... പെട്ടന്ന് അവൾ അടർന്നു മാറി... അപ്പോൾ കുസൃതിയോടെ ഇന്ദ്രൻ അവളെ നോക്കി ഇരുന്നിരുന്നു... ❤️❤️❤️ എല്ലാവർക്കും ഇന്ദ്രൻ അവൾക്കായി നൽകിയ സമ്മാനം കാണിച്ചു കൊടുക്കുകയായിരുന്നു ദച്ചു... എല്ലാരും നല്ല ഭംഗി ഉണ്ട് എന്ന് പറഞ്ഞപ്പോൾ ആ ചുണ്ടിൽ വീണ്ടും ചിരി നിറഞ്ഞു... അപ്പോഴേക്കും ഇന്ദ്രനും അങ്ങോട്ടേക്കെത്തി.. അയാൾ പോയത് മുതൽ ഉള്ള കാര്യങ്ങൾ പറയുകയായിരുന്നു മഹിയമ്മ... അവരും ബിസ്സിനെസ്സിൽ ഡയറക്ടർ ബോർഡ്‌ അംഗം ആണ്.. അതുകൊണ്ട് തന്നെ ഇന്ദ്രൻ ഇല്ലാത്തപ്പോൾ എല്ലാ ഉത്തരവാദിത്തവും അവർക്കാണ്... ഇന്ത്രനോട് എല്ലാം പറഞ്ഞു മനസിലാക്കുകയായിരുന്നു അവർ...

""ഇന്ന് ആ കുട്ടി അഭിമന്യു, വന്നിരുന്നു കണ്ണാ.... എന്തോ എനിക്കാ കുട്ട്യേ വല്യേ പരിജയം തോന്നും... ആ കുട്ടിക്ക് ആണെങ്കിൽ സംസാരിക്കുന്നത് ഇഷ്ടല്ല ന്നു തോന്നുന്നു വേഗം ഇറങ്ങി പോകും...ഒരു പാവം കുട്ടി """'.""" ചിരിച്ചു കൊണ്ട് മഹിയമ്മ അത് പറഞ്ഞപ്പോൾ ഇന്ദ്രൻ അവരെ അലിവോടെ നോക്കി... അപ്പോഴേക്കും അരികിൽ ഇരുന്നു ദക്ഷിണ പറഞ്ഞിരുന്നു.. ""നല്ല പാവാ... കള്ള ലക്ഷണം.. വൃത്തികെട്ട സാധനം '""' എന്ന്.. പറഞ്ഞതെ ഓർമ്മയുള്ളൂ ഇന്ദ്രൻ ചാടി കേറി... ഷട് അപ്പ്‌ എന്ന് ഷൗട്ട് ചെയ്യുന്നതാണ് പിന്നെ അവളറിഞ്ഞത്... പേടിച്ചു പോയി പെണ്ണ്... """നീ അങ്ങ് തീരുമാനിച്ചോ അവന്റ സ്വഭാവം??? ഹൌ ഡയർ യു!!!!! "" എന്നും പറഞ്ഞു കൈ ഓങ്ങി വന്നു . ഇപ്പൊ നടന്നത് എന്താ എന്നും എന്തിനാണ് എന്നും പോലും അറിയാതെ പകച്ചു പോയി ദച്ചു... പ്രതീക്ഷിച്ചില്ല ഇങ്ങനെ ഒരു പ്രതികരണം.. അതും ആർക്കോ വേണ്ടി.. അവൾ ആകെ വല്ലാണ്ടായി കരഞ്ഞു കൊണ്ട് മുറിയിലേക്ക് ഓടി പോയി... പെട്ടെന്നാണ് ഇന്ദ്രന് സ്വബോധം കിട്ടിയത് താൻ ചെയ്തതിൽ അയാൾക്ക് എന്തോ പശ്ചാത്താപം തോന്നി.... ''" ഇല്ല ദക്ഷിണ ഒരു ദിവസം എല്ലാം നീ അറിയും... അന്ന് ഞാൻ ചെയ്തതിന്റെ അർത്ഥം നിനക്ക് മനസ്സിലാകും.."'' എന്നുപറഞ്ഞ് മിഴികൾ അടച്ച് അവിടെയുള്ള കസേരയിലേക്ക് തളർന്നിരുന്നു ഇന്ദ്രൻ......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story