നിലാവിനുമപ്പുറം: ഭാഗം 26

nilavinumappuram

രചന: നിഹാരിക നീനു

പെട്ടെന്നാണ് ഇന്ദ്രന് സ്വബോധം കിട്ടിയത് താൻ ചെയ്തതിൽ അയാൾക്ക് എന്തോ പശ്ചാത്താപം തോന്നി.... ''" ഇല്ല ദക്ഷിണ ഒരു ദിവസം എല്ലാം നീ അറിയും... അന്ന് ഞാൻ ചെയ്തതിന്റെ അർത്ഥം നിനക്ക് മനസ്സിലാകും.."'' എന്നുപറഞ്ഞ് മിഴികൾ അടച്ച് അവിടെയുള്ള കസേരയിലേക്ക് തളർന്നിരുന്നു ഇന്ദ്രൻ.. ഏറെ കഴിഞ്ഞിട്ടും ദച്ചുവിനെ താഴത്തേക്ക് കാണാനില്ലായിരുന്നു അതുകൊണ്ട് റൂമിലേക്ക് അന്വേഷിച്ച് പോയതായിരുന്നു ഇന്ദ്രൻ അവിടെ ബെഡിൽ കരഞ്ഞു തളർന്നു കിടക്കുന്ന പെണ്ണിനെ അലിവോടെ നോക്കി.... ശരിയാണ്, താൻ അവളുടെ ബാലൂട്ടൻ ആണെന്ന് അറിഞ്ഞത് മുതൽ അവളെ ഒന്ന് നുള്ളി പോലും നോവിച്ചിട്ടില്ല.... അവൾ തന്നോട് വല്ലാതെ അടുത്തതുമാണ്.... ദേഷിക്കുന്നത് പോയിട്ട് തന്റെ മുഖം ഒന്നു മാറുന്നത് പോലും അവർക്ക് സഹിക്കാൻ കഴിയില്ല എന്ന് പൂർണ ബോധ്യം ഉണ്ട്...എന്നിട്ടാണ് ഇന്ന് വെറുതെ കൈ വരെ ഓങ്ങിയത്... ഓർത്തപ്പോൾ വല്ലാത്ത കുറ്റബോധം തോന്നി ഇന്ദ്രന്... """ഡാ...""" എന്ന് വിളിച്ചപ്പോൾ കണ്ടു മുഖം വീർപ്പിച്ച് കട്ടിലിൽ ഇരിക്കുന്ന പെണ്ണിനെ..

എന്തോ ആയിരിപ്പ് കണ്ടപ്പോൾ കുസൃതി തോന്നി പണ്ടത്തെ ദച്ചുനെ തിരിച്ചു കിട്ടിയ പോലെ തോന്നി..... അവളുടെ അരികെ ചെന്നിരുന്നതും മുഖം കൂർപ്പിച്ച് വേറെ വശത്തേക്ക് തലതിരിച്ചു പെണ്ണ്... ""ദേഷ്യാ???""" എന്ന് ചോദിച്ചപ്പോഴും ഒന്നും മിണ്ടുന്നില്ല അതാണ്, ആ മടിയിൽ ചെന്ന് കിടന്നത് പെട്ടെന്ന് തല ഉന്തി പുറത്തേക്ക് ഇടാൻ നോക്കി.... പക്ഷേ അവളെ ഇറുക്കിപ്പിടിച്ച് അവിടെ തന്നെ കിടന്നു ഇന്ദ്രൻ.... പിന്നെയും ബലം പിടിക്കുന്നവളെ ഉന്തി ബെഡിലേക്ക് തള്ളി ഇട്ടു... അവളുടെ മേലെ എത്തി നിന്നു അവൻ... ഒരു നിശ്വാസത്തിനും അപ്പുറത്ത്... അവന്റെ ശ്വാസം മുഖത്ത് തട്ടിയതും കണ്ണുകൾ ഇറുക്കെ ചിമ്മി പെണ്ണ്... രണ്ടു കണ്ണുകൾക്ക് മുകളിലും തന്റെ ചുണ്ട് ചേർത്തു ഇന്ദ്രൻ... കൂർത്ത കവിളുകൾ ചുണ്ടിൽ ഒരു ചിരിക്ക് വഴിമാറി കൊടുത്തു... അപ്പോഴേയ്ക്ക് അവന്റെ ചുണ്ടുകളും സ്ഥാനം മാറി അതിന്റെ ഇണയെ തേടി ചെന്നിരുന്നു.... ഒരു ദീർഘ ചുംബനത്തിനുശേഷം അവളിൽ നിന്ന് അടർന്നു മാറി ഇന്ദ്രൻ.. മെല്ലെ അവള് ചേർത്ത് പിടിച്ച് പറഞ്ഞു.... സോറി"""" എന്ന്..

അപ്പോഴേക്കും എന്തോ പറയാൻ പോയി ദക്ഷിണ... പക്ഷേ അത് അഭിമന്യുവിനെ പറ്റി ആകും എന്ന് ഇന്ദ്രന് ഉറപ്പുണ്ടായിരുന്നു.... അതുകൊണ്ടുതന്നെ അവളെ പറയാൻ അനുവദിച്ചില്ല..... അവളെ പാതിക്ക് വെച്ച് തടഞ്ഞു അയാൾ..... പറഞ്ഞു ദയവുചെയ്ത് അഭിയെകുറിച്ച് താൻ ഒന്നും എന്നോട് പറയരുത്.... """ ഇല്ല പക്ഷേ ഇത്രമാത്രം ഈ മനസ്സ് കീഴടക്കാൻ അയാളിൽ എന്ത് പ്രത്യേകതയാണ് ഉള്ളത് എന്ന് എനിക്കറിയണം...അത് അറിഞ്ഞ് പറ്റൂ!!!""" """എന്റെ മഹിയമ്മ പ്രസവിച്ചതാണ് അവനെ...."""" ഞെട്ടിപ്പിടഞ്ഞ് ദക്ഷിണ അയാളെ നോക്കി.... """അപ്പൊ... അപ്പൊ.. അഭിമന്യുവിന്റെ അച്ഛൻ????"""" """"താനും... അഭിയും ഒരച്ഛന്റെ മക്കളാടോ.... ''" അത്രയും പറഞ്ഞപ്പോഴേക്ക് ഇന്ദ്രൻ എന്തൊ കണ്ട് എണീറ്റു... """"മഹിയമ്മ """" ഇന്ദ്രൻ പറഞ്ഞത് മുഴുവൻ മഹിയമ്മ കേട്ടിട്ടുണ്ട് എന്നുള്ള കാര്യം സംശയമില്ലായിരുന്നു... അതുകൊണ്ടുതന്നെ അയാൾ ഒന്ന് പകച്ചു... മഹിയമ്മ ഇന്ദ്രന്റെ അരികിലേക്ക് വന്നു അയാളുടെ കോളറിൽ പിടിച്ചു ചോദിച്ചു... """എന്താ നീ പറഞ്ഞത് എന്ന് """" സത്യമാണ് മഹിയമ്മേ മഹിയമ്മയുടെ മകനാണ് അഭിമന്യു"""" മഹിയമ്മ അറിഞ്ഞതും കേട്ടതും ഒക്കെ തെറ്റാണ്.... """"അവന്... അവനും അറിയോ... ന്റെ കുഞ്ഞാ ന്ന് """ """മ്മ്മ് """

ഒന്ന് മൂളുക മാത്രം ചെയ്തു ഇന്ദ്രൻ... """എല്ലാരും കൂടെ എന്നെ....."""" കൂടുതൽ ഒന്നും കേൾക്കാൻ മഹിയമ്മയ്ക്ക് ത്രാണി ഉണ്ടായിരുന്നില്ല... പറഞ്ഞത് പാതിയിൽ നിർത്തി അവർ അവിടെ കുഴഞ്ഞുവീണു... ഇന്ദ്രൻ മഹിയമ്മയെ കോരിയെടുത്ത് ആശുപത്രിയിലേക്ക് എത്തിച്ചു ബിപി കൂടിയത് ആയിരുന്നു.. അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ ഒന്നും ദക്ഷിണ ഒന്നും മിണ്ടിയില്ല ഇന്ദ്രന് അവളുടെ കാര്യം ഓർത്ത് ചെറിയൊരു ടെൻഷൻ ഉണ്ടായിരുന്നു.... തന്റെ അച്ഛന് വിവാഹത്തിന് മുമ്പ് മറ്റൊരു മകൻ കൂടിയുണ്ട് എന്നറിയുന്ന അവളുടെ വിഷമം അയാൾക്ക് ഊഹിക്കാമായിരുന്നു..... അതുകൊണ്ടുതന്നെ അയാൾ അവളോട് ഒന്നും ചോദിച്ചില്ല അതേപ്പറ്റി.. അവളെ ഒറ്റയ്ക്ക് വിട്ടു അവളും അത് ആഗ്രഹിച്ചിരുന്നു... അവളുടെ മനസ്സും ആകെ കലങ്ങിമറിഞ്ഞിരുന്നു തനിക്കൊരു ഏട്ടൻ.... വെറുതെ അഭിമന്യു വന്നപ്പോൾ മുതലുള്ളത് ഓർത്തെടുക്കാൻ ശ്രമിച്ചു അവൾ.... ഒരിക്കൽ താൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് തനിക്കൊരു ഏട്ടനോ അനിയനോ ആരെങ്കിലും ഒരു കൂടപ്പിറപ്പ് ഉണ്ടായിരുന്നുവെങ്കിൽ എന്ന്....

തന്റെ സങ്കടങ്ങളെല്ലാം പങ്കുവയ്ക്കാൻ ഒരാളുണ്ടായിരുന്നു എങ്കിൽ എന്ന്..... മരിക്കുമ്പോൾ തന്റെ അമ്മ ഗർഭിണിയായിരുന്നു കുറെ നാൾ കൂടി ഒരു കുഞ്ഞാവ വരും എന്ന് പറഞ്ഞ് അച്ഛനും താനും എത്രയോ സന്തോഷിച്ചിരുന്ന കാര്യം അവൾ ഓർത്തു.... അന്ന് അമ്മയുടെ വയറ്റിലെ കുഞ്ഞാവയും അമ്മയുടെ കൂടെ നഷ്ടപ്പെട്ടു എന്ന് അപ്പൂമാമ പറഞ്ഞു തന്നിരുന്നു.... അത് എത്ര രാത്രികളിൽ ആണ് തന്റെ മിഴി നിറച്ചിട്ടുള്ളത്.... ഇപ്പോ.... ഇപ്പോൾ....തനിക്കൊരു കൂടപ്പിറപ്പ് ഉണ്ട് എന്നറിഞ്ഞപ്പോൾ അതിൽ സന്തോഷിക്കാൻ പറ്റുന്നില്ല എന്തോ മനസ്സിലൊരു കരട് പോലെയാണ് കേട്ടത് നിൽക്കുന്നത്... അയാൾ വന്നത് മുതൽ തന്നെ നോക്കിയത് മറ്റൊരു കണ്ണിലൂടെ ആയിരുന്നില്ല ആ കണ്ണിൽ വാത്സല്യമായിരുന്നു എന്ന് ഇപ്പോൾ തനിക്ക് തിരിച്ചറിയാൻ പറ്റുന്നുണ്ട് എന്ന് ദക്ഷിണ ഓർത്തു അയാൾക്ക് ഒരു അനിയത്തിയോടുള്ള സ്നേഹം ആയിരുന്നു ആ കണ്ണുകളിൽ കണ്ടത്.... അയാൾക്ക് എല്ലാം അറിയാം എന്നല്ലേ ഇന്ദ്രൻ പറഞ്ഞത് തന്നെയും അമ്മയെയും എല്ലാം.... ആലോചിച്ചിട്ട് ഒരു കിട്ടുന്നില്ലായിരുന്നു ദക്ഷിണയ്ക്ക്....

ഒരുപക്ഷേ തന്റെ അമ്മ ഇപ്പോഴും ഉണ്ടെങ്കിൽ ഇതെല്ലാം കേൾക്കുമ്പോൾ ആ മനസ്സ് എത്ര വേദനിക്കും എന്ന് ചിന്തിച്ചു നോക്കി അവൾ... അച്ഛന് ഒരിക്കലും അമ്മയോടുള്ള സ്നേഹത്തിന് ഒരു കുറവും തനിക്ക് കാണാൻ സാധിച്ചിരുന്നില്ല... പൂർണ്ണ മനസോടെ ആയിരുന്നു അവർ സ്നേഹിച്ചത്.... പക്ഷേ..... ഇനി അച്ഛൻ ഒന്നും അറിഞ്ഞില്ലായിരിക്കുമോ??? സ്വന്തം കുഞ്ഞിനെ ഗർഭത്തിൽ പേറുന്നവരെ ഉപേക്ഷിച്ച് അച്ഛൻ മറ്റൊരു വിവാഹം കഴിച്ചോ???? ആലോചിച്ചിട്ട് ഒന്നും മനസ്സിലാവാതെ അവൾ ഇരുന്ന് ഉരുകി.... ഐസിയുവിലേക്ക് മാറ്റിയിരുന്നു മഹി അമ്മയെ അവരുടെ സ്ഥിതി ഇത്തിരി ക്രിട്ടിക്കൽ ആയിരുന്നു.... സിസ്റ്റർ അപ്പോഴേക്കും വന്ന വിളിച്ചു മഹാലക്ഷ്മിയുടെ ആരെങ്കിലും... ഇന്ദ്രൻ പിടഞ്ഞു എണീറ്റ് അവിടേക്ക് ചെന്നു.......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story