നിലാവിനുമപ്പുറം: ഭാഗം 27

nilavinumappuram

രചന: നിഹാരിക നീനു

ഐസിയുവിലേക്ക് മാറ്റിയിരുന്നു മഹി അമ്മയെ അവരുടെ സ്ഥിതി ഇത്തിരി ക്രിട്ടിക്കൽ ആയിരുന്നു.... സിസ്റ്റർ അപ്പോഴേക്കും വന്നു വിളിച്ചു മഹാലക്ഷ്മിയുടെ ആരെങ്കിലും...??? ഇന്ദ്രൻ പിടഞ്ഞു എണീറ്റ് അവിടേക്ക് ചെന്നു.... ഡോക്ടർ വിളിക്കുന്നുണ്ട് എന്ന് പറഞ്ഞ് അവനെ അവർ അകത്തേക്ക് കൂട്ടി.... """മിസ്റ്റർ. ബാലു നരേന്ദ്രൻ, തന്റെ ആന്റിക്ക് ഇപ്പോൾ സംഭവിച്ചത് ഒരു മൈനർ അറ്റാക്ക് ആണ്.. സാധാരണ എന്തെങ്കിലും ഷോക്കിംഗ് ന്യൂസ് കേൾക്കുമ്പോഴോ മറ്റോ, ഇങ്ങനെ വരാം.. അല്ലാതെയും സംഭവിക്കാം... ഇപ്പോൾ എങ്ങനെ സംഭവിച്ചു എന്നുള്ളത് അല്ലല്ലോ പ്രധാനം. ഇനി എങ്ങനെ എന്നുള്ളതാണ്... ഒരിക്കലും അവരുടെ മനസ്സ് വിഷമിപ്പിക്കുന്ന കാര്യങ്ങൾ ഇനി ഉണ്ടാവാൻ പാടില്ല വളരെ ശ്രദ്ധാപൂർവ്വം വേണം അവരെ ഇനി മുന്നോട്ടു കൊണ്ടുപോകാൻ...""" അത് കേട്ട് നിസ്സഹായനായി ഒന്ന് മൂളി ഇന്ദ്രൻ കാരണം ആ മനസ്സ് ഇനി വിഷമിക്കാൻ പോകുന്നതേയുള്ളൂ എന്ന് പൂർണ ബോധ്യം അയാൾക്കുണ്ടായിരുന്നു

തന്റെ മകൻ ഈ ലോകത്ത് ഏറ്റവും വെറുപ്പോടെ കാണുന്ന ഒരാളാണ് താൻ ആണ് എന്നത് മഹിയമ്മ മനസ്സിലാക്കുമ്പോൾ അത് താങ്ങാനുള്ള കാര്യത്തിൽ ആ മനസ്സിന് ഇനി ഉണ്ടാകുമോ? അറിയില്ലായിരുന്നു ഇന്ദ്രന്... ഒന്നും തന്റെ കയ്യിൽ ആയിരുന്നില്ല എല്ലാം അറിഞ്ഞ് വന്നപ്പോഴേക്ക് ഒക്കെ കൈവിട്ടു പോകുകയാണ്.... അവിടെ ഐസിഎവിനുള്ളിൽ കുറെ യന്ത്രങ്ങൾക്ക് നടുവിൽ കിടക്കുന്ന മഹി അമ്മയെ നോവോടെ നോക്കി ഇന്ദ്രൻ.. അമ്മയും അച്ഛനും ഇല്ലാത്ത കുറവ് ഒരിക്കൽപോലും താൻ അറിഞ്ഞിട്ടില്ല എല്ലാത്തിനും കാരണം ഈ ഒരാള് മാത്രമാണ്..... എത്രത്തോളം ഒരാളെ സ്നേഹിക്കാമോ അതിന്റെ ഇരട്ടി സ്നേഹം തനിക്ക് ഇവർ തന്നിട്ടുണ്ട്... ആ ആൾക്ക് വേണ്ടി ചിലതൊക്കെ നേടിക്കൊടുക്കണം എന്ന് മനസ്സിൽ കരുതിയതാണ്.. എല്ലാം നേരെയാക്കാനുള്ള ശ്രമങ്ങളും നടത്തിയതാണ് പക്ഷേ അതിന്റെ മുന്നേ വിധി തന്നെ തോൽപ്പിക്കാൻ ഒരുങ്ങി ഇറങ്ങിയിരിക്കുകയാണ്... ഐസിയുവിന് മുന്നിലെ കസേരയിൽ ചെന്നിരുന്നു ഇന്ദ്രൻ...

മെല്ലെ കസേരയിലേക്ക് ചാരി കണ്ണുകൾ അടച്ചു രണ്ടു നീർത്തുള്ളികൾ ഒഴുകിയിരുന്നു രണ്ടു വശത്തുകൂടിയും... അന്നേരം തണുത്ത ഒരു കൈ നെറ്റിയുടെ മേലെ തലോടുന്നുണ്ടായിരുന്നു.... നേർത്തൊരു ആശ്വാസം തന്ന്.... കണ്ണു തുറന്നു നോക്കാതെ തന്നെ ആളെ അറിയാമായിരുന്നു തന്റെ മാത്രം ദച്ചു.... """" ഞാനപ്പോൾ ചോദിച്ചതു കൊണ്ടല്ലേ... മഹിയമ്മ എല്ലാം അറിഞ്ഞേ... അതുകൊണ്ടല്ലേ മഹി അമ്മയ്ക്ക് ഇങ്ങനെയൊക്കെ""' ശബ്ദം പതറി മുഴുവൻ പറയാൻ കഴിയുന്നില്ല ആയിരുന്നു അവൾക്ക്.. """ഏയ്‌... എല്ലാം വിധിയാണ്... ഇങ്ങനെയൊക്കെ നടക്കണം എന്നായിരിക്കും... ഇനി താൻ ഇതും പറഞ്ഞ് വിഷമിക്കേണ്ട """എന്ന് പറഞ്ഞ് അവളെ ചേർത്തുപിടിച്ചു ഇന്ദ്രൻ.. കുറച്ചുനേരം കഴിഞ്ഞപ്പോൾ ഐസിയുവിൽ നിന്ന് നേഴ്സ് പുറത്തേക്ക് വന്നു """""മഹാലക്ഷ്മിയുടെ കൂടെയുള്ളവർ """ എന്ന് ഉറക്കെ വിളിച്ചു ചോദിച്ചു കേട്ടപാതി ഇന്ദ്രൻ ഓടിച്ചെന്നു.... """ മഹാലക്ഷ്മിക്ക് നിങ്ങളോട് എന്ത് സംസാരിക്കാനുണ്ടെന്ന് അകത്തേക്ക് വിളിക്കുന്നു എന്ന് പറഞ്ഞ് നേഴ്സ് പോയി... വേപഥുവോടെ ഇന്ദ്രൻ അകത്തേക്ക് ചെന്നു.... പാതിയടഞ്ഞ മിഴികൾ പ്രയാസപ്പെട്ട് തുറക്കുന്നുണ്ടായിരുന്നു മഹിയമ്മ.... ഇന്ദ്രനെ കണ്ടതും കൈകൊണ്ട് മാടി അടുത്തേക്ക് വിളിച്ചു ഇന്ദ്രൻ ഓടി അരികിലേക്ക് ചെന്നു.

എന്തിന് തൊണ്ടവരെ ഒരു കരച്ചിൽ തികട്ടി വരുന്നുണ്ടായിരുന്നു മഹി അമ്മയുടെ അവസ്ഥ കണ്ട്.. """അവൻ.. അഭി.. കണ്ണാ ഞാൻ വിളിച്ചാ അവനൊന്നു വര്വോ ന്നെ കാണാൻ """ എന്ന് വളരെ നേർത്തൊരു ശബ്ദത്തിൽ ഇന്ദ്രനോട് ആയി ചോദിച്ചു മഹാലക്ഷ്മി... """വരും """' എന്ന് മഹിയമ്മയുടെ ആശ്വാസത്തിന് വേണ്ടി മാത്രം ഇന്ദ്രൻ പറഞ്ഞു ഒട്ടും ഉറപ്പില്ലാതെ... """നിക്ക്... നിക്ക് കാണണം കണ്ണാ.. ഒന്ന് കൊണ്ടോരോ??""" മിഴി തിളങ്ങി പ്രതീക്ഷയോടെ ചോദിക്കുന്നവരോട് മരത്തൊന്നും പറയാൻ തോന്നിയില്ല എന്തിന് കൊണ്ടുവരാം എന്ന് മാത്രം പറഞ്ഞ് ആ മുറിവിട്ട് പുറത്തേക്ക് ഇറങ്ങി... ❤️❤️ ഓഫീസിൽ എന്തൊക്കെയോ ജോലി അർജന്റായി ചെയ്യുകയായിരുന്നു അഭിമന്യു അപ്പോഴാണ് ഇന്ദ്രൻ അങ്ങോട്ടേക്ക് എത്തിയത്.... ഇന്ദ്രനെ കണ്ടതും അയാൾ എഴുന്നേറ്റു നിന്ന് വിഷ് ചെയ്തു.. ഇന്ദ്രൻ തിരിച്ചും വിഷ് ചെയ്തത് ഒന്നും മിണ്ടാതെ അവയുടെ മുന്നിലുള്ള സീറ്റിൽ ചെന്നിരുന്നു... """എന്താ സർ?"" എന്ന് ചോദിച്ചപ്പോൾ എങ്ങനെ തുടങ്ങും എന്നറിയാതെ ഇന്ദ്രൻ ഒരു നിമിഷം പകച്ചു പിന്നെ മെല്ലെ പറഞ്ഞു തുടങ്ങി....

""" അധിക അറിയാമല്ലോ മഹിയമ്മ ആശുപത്രിയിൽ ആണെന്ന്... തന്നെ... തന്നെ ഒന്ന് കാണണം എന്ന് പറയുന്നുണ്ട്... താൻ വരണം""" അത് കേട്ടതും അയാളുടെ ചുണ്ടിൽ ഗൂഢമായ ഒരു ചിരി വിടർന്നു"""'' എന്നെ കാണണമെന്നോ???? """"അത്ഭുതമായിരിക്കുന്നു ഒരു ബന്ധവും ഇല്ലാത്ത, അന്യനായ എന്നെ കാണണം എന്നൊ... അതും ഐസിയു വിൽ കിടക്കുന്ന ഒരു രോഗിക്ക്....""" പറഞ്ഞതിലെ പരിഹാസം ഇന്ദ്രന് നന്നായി മനസ്സിലായിരുന്നു പക്ഷേ അയാൾ ഒന്നും മിണ്ടിയില്ല വീണ്ടും അഭിയോട് പറഞ്ഞു... """" ചിലരെപ്പറ്റി നമ്മൾ ധരിച്ചുവെച്ചത് എല്ലായിപ്പോഴും ശരിയായി കൊള്ളണം എന്നില്ല... പലതും ചിലപ്പോൾ കാലം തിരുത്തും പക്ഷേ അന്ന് നാം ചെയ്തു പോയ തെറ്റ് ഓർത്ത് പശ്ചാതപിക്കാൻ മാത്രമേ നമുക്ക് കഴിയു.... അപ്പോഴേക്കും ഒരുപക്ഷേ എല്ലാം കൈവിട്ടു പോയിരിക്കും.... """ ഇന്ദ്രൻ പറഞ്ഞത് കേട്ടിട്ടും യാതൊരു ഭാവഭേദവും കൂടാതെ അഭിമന്യു ഇരുന്നു... """ താൻ വരണം അമ്മയ്ക്ക് ഒരു നോക്ക് കാണാനായിട്ടെങ്കിലും എനിക്കുവേണ്ടി താൻ വരണം"""" """"അമ്മയോ????? ആരുടെ അമ്മ.. എനിക്കൊന്നും മനസ്സിലായില്ല.... സാറ് സാർ എന്തൊക്കെയാ പറയുന്നേ??""" എന്ന് പറഞ്ഞതും സ്വയം നഷ്ടപ്പെട്ടിരുന്നു ഇന്ത്രന്....

"""നിന്റെ അമ്മ... നിന്നെ നൊന്ത് പെറ്റ നിന്റെ അമ്മ... എല്ലാരും കൂടെ പറ്റിച്ചപ്പോൾ എല്ലാം ഉള്ളിലൊതുക്കി ഉരുകി ഉരുകി ജീവിച്ച നിന്റെ അമ്മ """ അത് കേട്ട് അഭിമന്യു പൊട്ടിച്ചിരിച്ചു... """ കൊള്ളാം സർവ്വസംഗ പരിത്യാഗിയായ ഒരു സ്ത്രീ തന്നെ... മഹിളാ രത്നം..... """"" അവന്റെ മുഖത്തെ പുച്ഛഭാവം വീണ്ടും ഇന്ദ്രനെ നിരാശയിലാഴ്ത്തി.. ശരി നിന്റെ അമ്മ എന്ന നിലയിൽ നീ പോയി കാണണ്ട പക്ഷേ ഇവിടെ ജോലി ചെയ്യുന്ന ഒരാളെന്ന നിലയിൽ പുതിയ പ്രോജക്ടിൽ അവരുടെ കൂടി സൈൻ വേണം അത് മേടിക്കാൻ നീ എന്റെ കൂടെ വന്നേ തീരൂ...."""" അത് പറഞ്ഞു ഇന്ദ്രൻ തിരിഞ്ഞു നടന്നു.. പുതിയ പ്രോജക്ട്ന്റെ കോൺട്രാക്ടും എടുത്ത് ഇന്ദ്രനെ അനുഗമിക്കേണ്ടി വന്നു അഭിക്ക്... മനപ്പൂർവം എതിർക്കാത്തതായിരുന്നു അയാൾ.... അപ്പോഴും ആമുഖത്ത് വല്ലാത്തൊരു ഗൂഡസ്മിതം ഉണ്ടായിരുന്നു... എന്തൊക്കെയോ നടപ്പിലാക്കാൻ പോകുന്നതിന്റെ ഗൂഢസ്മിതം.. ❤️❤️ ഇന്ദ്രന്റെ കാറിൽ തന്നെയാണ് ഹോസ്പിറ്റലിലേക്ക് തിരിച്ചത്.. അവിടെ എത്തും വരെയും അഭിമന്യുവിനോട് ഇന്ദ്രൻ യാതൊന്നും സംസാരിച്ചില്ല... എല്ലാം വിധിക്ക് വിട്ടുകൊടുത്ത മട്ടായിരുന്നു... ഇന്ദ്രന്.... ഹോസ്പിറ്റലിൽ എത്തിയതും അഭിമന്യു കാറിൽ നിന്നിറങ്ങി... ഇന്ദ്രൻ പാർക്ക് ചെയ്യാൻ പോയപ്പോഴേക്ക് അഭിമന്യു ഐസിയുവിന് അടുത്തേക്ക് നടന്നു നീങ്ങിയിരുന്നു........... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story