നിലാവിനുമപ്പുറം: ഭാഗം 29

nilavinumappuram

രചന: നിഹാരിക നീനു

അഭിയേ അന്വേഷിച്ച് ആളെ വിട്ടിട്ടുണ്ടായിരുന്നു ഇന്ദ്രൻ അവൻ തന്റെ ഫ്ലാറ്റിൽ ഉണ്ടെന്നറിഞ്ഞപ്പോ ആശ്വാസമായിരുന്നു.. ദക്ഷിണ യോട് പറഞ്ഞു അവന്റെ അടുത്തേക്ക് പോകാൻ ഇറങ്ങി ഇന്ദ്രൻ.. """ എന്തിനാ ഇപ്പൊ അങ്ങട് പോണേ എന്ന് അവൾ ചോദിച്ചിരുന്നു... """" കാര്യണ്ട് നിന്റെയും എന്റെയും കൂട്ടത്തിൽ മഹിയമ്മയുടെ കൂടെ അവനും വേണ്ടേടി...."""" എന്ന് ചോദിച്ചപ്പോൾ മിഴി നിറച്ചു ഒന്ന് മൂളി അവൾ... ഇന്ദ്രൻ പോകുന്നതും നോക്കി അവൾ അവിടെത്തന്നെ നിന്നു അവൻ നടന്ന് തന്റെ കണ്ണിന്റെ മുന്നിൽ നിന്ന് മായുന്ന വരെയും അവൾ നോക്കിക്കൊണ്ട് നിന്നു.... ❤️❤️ ദിവസങ്ങൾ കുറച്ച് ഏറെ പിടിച്ചിരുന്നു ഹോസ്പിറ്റലിൽ നിന്ന് പോരാൻ.. മഹിയമ്മയുടെ മുഖത്ത് ഇപ്പോ സങ്കടം മാത്രമേ ഉള്ളൂ... അവരിങ്ങനെ ഹോസ്പിറ്റലിൽ ആയതിനു ശേഷം പിന്നെ ദക്ഷിണ വീട്ടിൽ പോയിട്ടേ ഇല്ല... ആരും ഇല്ലാണ്ടായവൾക്ക് നിധി പോലെ വീണു കിട്ടിയതായിരുന്നു ആ അമ്മയെ.. അതുകൊണ്ട് തന്നെ ആ നിധിക്കവൾ കാവലിരുന്നു നാഗങ്ങളെ പോലെ... ഉണ്ണാതെ ഉറങ്ങാതെ...

രാജമ്മ വീട്ടിൽ പോയി വേണ്ടതെല്ലാം കൊണ്ടു വന്നു കൊടുക്കും... അത്ര തന്നെ... അഭിയെ കൊണ്ട് വരാൻ പോയ ഇന്ദ്രൻ വെറും കയ്യോടെ വന്നു... അവളൊന്നും ചോദിക്കാൻ പോയില്ല... പറ്റിയിരുന്നെങ്കിൽ അവൾക്കായി ഒരേട്ടനെ.. മഹിയമ്മക്ക് മകനേം എങ്ങനെ എങ്കിലും എത്തിച്ചേനെ ആ ഒരാൾ... ഇത് പക്ഷേ കഴിയാഞ്ഞിട്ടാവും.. ചോദിച്ചു പോയാൽ എല്ലാർക്കും വിഷമമാവും... തനിക്കും.. അതുകൊണ്ടവൾ മിണ്ടിയില്ല... ചോദിച്ചില്ല... പക്ഷേ അതുകൊണ്ടൊന്നും തീർന്നില്ല എന്ന് അവൾക്ക് അറിയാമായിരുന്നു.. ആകെ തളർന്ന ഒരു അമ്മ അവിടെ ഇരിക്കുന്നുണ്ട്... നഷ്ടപ്പെട്ടെന്ന് കരുതിയ കുഞ്ഞിനെ കിട്ടിയിട്ടും ഒന്ന് അടുത്ത് വിളിച്ചിരുത്താൻ പോലും കഴിയാതെ.... ആ മിഴികളിൽ നിന്ന് ഇടയഴിയാതെ പെയ്യുന്നത് മകനുവേണ്ടിയാണെന്ന് അറിഞ്ഞിട്ടും ഒന്നും ചെയ്യാൻ ഇല്ലാതെ... ഡിസ്ചാർജ് ചെയ്തു... ഇന്ദ്രന്റെ മുഖത്ത് നല്ല തെളിച്ചം കൊണ്ട് അത് നോക്കി നിന്നു ദക്ഷിണ... മഹിയമ്മ വീട്ടിലേക്ക് തിരിച്ചെത്തുന്നതിന്റെയാവും... ആ ഒരാൾക്കീ ലോകത്ത് ഞാനും മഹിയമ്മയും മാത്രേ ഉള്ളൂ...

അതും ഓർത്തു ചിരിച്ചു നോക്കിയപ്പോൾ, മ്മ്??? എന്ന് പുരികം വളച്ചു... ഒന്നൂല്ല എന്ന് പറയുമ്പോഴും ചിരി നേർമ്മയോടെ ചുണ്ടിൽ തന്നെ ഉണ്ടായിരുന്നു.... മഹിമയെ പുറകിലാണ് കയറ്റിയത് കാറിൽ അപ്പുറത്ത് ഇന്ദ്രനും ഇപ്പുറത്തു ദക്ഷിണയും ഇരുന്നു.... വീട്ടിലേക്ക് തിരിക്കുമ്പോൾ കാറിൽ വച്ച് മഹിയമ്മ ഇന്ദ്രനോട് പറഞ്ഞിരുന്നു... """ഞാൻ സ്നേഹാലയത്തിലേക്ക് തിരിച്ചു പോയാലോ ന്ന് ആലോചിക്കാ..."" എന്ന്... മിഴി പിടഞ്ഞോരാൾ നോക്കുന്നതും മിഴിക്കോണിൽ നനവ് പടരുന്നതും നോക്കി ഇരുന്നു... ഒന്നും പറയാൻ ആവാതെ.... ആ നനവ് എന്റെ കണ്ണിലേക്കും പടർന്നിരുന്നു.... """ നിന്റെ കല്യാണം കഴിഞ്ഞതറിഞ്ഞു ഓടി വന്നതല്ലെടാ മഹിയമ്മ നിന്റെ പെണ്ണിനെ നിന്നെയും കാണാൻ.... നിങ്ങളുടെ കൂടെ ഒന്നിച്ച് ജീവിക്കാനുള്ള കൊതി... ഇപ്പോ എനിക്ക് പോണം എന്ന് തോന്നുവാ.... """ അത്രയും പറഞ്ഞപ്പോഴേക്ക് മഹിയമ്മയുടെ ശബ്ദം ഇടറിയിരുന്നു.... """ പിന്നെ... പിന്നെ...ഞങ്ങൾക്ക് ആരാ?? "" അത്രയും തളർന്ന് ഇന്ദ്രനെ മുമ്പ് കണ്ടിട്ടില്ലായിരുന്നു ദക്ഷിണ..

. """കണ്ണാ..."" എന്ന് വിളിച്ചപ്പോൾ മിണ്ടാൻ ആവാതെ ഇന്ദ്രേട്ടൻ മുന്നിലേക്ക് തന്നെ നോക്കിയിരുന്നു..... """ വയ്യാഞ്ഞിട്ടാ കുട്ടിയെ... ഓരോന്നോർക്കുമ്പോൾ ഈ മനസ്സ് ഇങ്ങനെ കിടന്നു തിളയ്ക്കുകയാ.... ഇത്തിരി ആശ്വാസം കിട്ടാൻ വേണ്ടിയിട്ടാ..... """ """ ഈ എന്നെ വിട്ടുപോയ മഹി അമ്മയ്ക്ക് ആശ്വാസം കിട്ടുമോ???? ദേ ഇരിക്കുന്നു... ആശുപത്രിയിൽ കിടന്നപ്പോ ഒന്ന് ശ്വാസം കഴിക്കുക പോലും ചെയ്യാതെ ഇരുന്നോള്... ഇവളെ വിട്ടുപോയ ആശ്വാസം കിട്ടുമോ??? """ അതിനൊന്നും ഉത്തരമില്ലാതെ തലകുനിച്ചു മഹിയമ്മ... ആ മിഴികൾ മാത്രം തോരാതെ പെയ്തു... അപ്പോഴൊക്കെയും ചേർത്ത് പിടിച്ചു അവളിരുന്നു... ദക്ഷിണ.... """നിക്ക് പോണ്ടാ... നിങ്ങള് മതി... ഈ സ്നേഹം മതി...അവൻ.... അവനെന്തൊക്കെയോ പറഞ്ഞു എന്നോട്.... അറിയാതെ മനസ്സ് കൈവിട്ടു പോയപ്പോ പറഞ്ഞുപോയതാടാ... മഹിയമ്മയോട് ക്ഷമിച്ചേക്ക്....""" എന്ന് പറഞ്ഞപ്പോഴേക്ക് ഇന്ദ്രൻ അവരെ കെട്ടിപ്പിടിച്ചിരുന്നു... അതിന്റെ ആശ്വാസത്തിൽ അവരിരുന്നു... വീട്ടിലെത്തിയതും കാറ് നിന്നതും ഒന്നുമറിയാതെ ആ മൂന്ന് പേരും ഇരുന്നു... പെട്ടെന്നാണ് പുറകിലെ ഡോർ ആരോ തുറന്നത്.... എല്ലാവരുടെയും മിഴികൾ അങ്ങോട്ടേക്ക് നീണ്ടു... """അഭിമന്യു """" """ഇന്ദ്രേട്ടാ """ വിശ്വാസം വരാതെ ദക്ഷിണ വിളിച്ചു...

"""നീയെന്താ കരുതിയത് ഞാൻ പറഞ്ഞ എന്റെ അനിയനു മനസ്സിലാവില്ല എന്നോ...??""" അതും പറഞ്ഞ് ഏറെ വാത്സല്യത്തോടെ നോക്കി തന്റെ അനിയനെ ഇന്ദ്രൻ... അപ്പോൾ അവിടെ മിഴി നിറച്ച് അവനും നിന്നിരുന്നു... ദക്ഷിണ ആദ്യമിറങ്ങി അതുകഴിഞ്ഞ് മഹിയമ്മയുടെ കൈപിടിച്ച് ഇറക്കിയത് എല്ലാം അവനായിരുന്നു അഭിമന്യു"""" അവിടെ നടക്കുന്നത് എന്താ എന്ന് പോലും അറിയുന്നില്ലായിരുന്നു അവർക്ക്... അവരുടെ മിഴികൾ നിറഞ്ഞൊഴുകി... തന്നെ കൈപിടിച്ചിറക്കിയ അഭിമന്യുവിനെ ചേർത്തുപിടിച്ചു മഹിഅമ്മ ആ നെറ്റിയിൽ ഒരുപാട് മുത്തി... """തന്റെ കുഞ്ഞ്.... ഒരിക്കൽ നഷ്ടപ്പെട്ടെന്ന് കരുതി ഒരായുസ്സ് മുഴുവൻ കരഞ്ഞു തീർത്തത് നിനക്ക് വേണ്ടിയായിരുന്നു മോനെ....""" """ഇനി ഈ കണ്ണ് നിറയാൻ സമ്മതിക്കില്ല... എല്ലാം അറിയാൻ വൈകി... ന്നോട് അമ്മ പൊറുക്കില്ല്യേ... അറിയാണ്ട് ചെയ്തതിനു മാപ്പ് തരില്ലേ """""

"""ന്റെ കുട്ടി ന്നെ അമ്മാ ന്ന് വിളിച്ചില്ലേ.. അത് മതി... അത് മാത്രം മതി...."" പിന്നെ ഒന്നും പറയാൻ അവർക്ക് ആവുന്നില്ലായിരുന്നു ഇന്ദ്രനും ദക്ഷിണയും എല്ലാം മിഴി നിറഞ്ഞു കണ്ടു... ഇതിനിടയിൽ ദക്ഷിണയുടെ കണ്ണ് കുറുംബോടെ ഇന്ദ്രന് നേരെ നീണ്ടു അവളോട് ഒന്നും പറഞ്ഞിട്ടില്ലായിരുന്നു ഇന്ദ്രൻ അഭി വന്നതും ഇവിടെ തങ്ങൾക്ക് ഇങ്ങനെയൊരു സർ പ്രൈസ് ഒരുക്കി വെച്ചതും ഒന്നും... കുറുമ്പോടെ കണ്ണടച്ചു കാണിച്ചു ഇന്ദ്രൻ... "''ടീ.. ഇപ്പോ നമ്മൾ ഔട്ട്‌ അയെന്നാ തോന്നണേ """ ഇന്ന് ഇന്ദ്രൻ കുറുമ്പോട് പറഞ്ഞപ്പോൾ മഹി അമ്മയെയും അഭിയേം കെട്ടിപ്പിടിച്ച് ദക്ഷിണ പറഞ്ഞു ഞാൻ ഔട്ട് അല്ല എന്ന്... """പോടാ....""" എന്നും പറഞ്ഞു... ആ മൂന്നു കുഞ്ഞുങ്ങളെയും പിടിച്ചു അകത്തേക്ക് കയറി മഹിയമ്മ... നിറഞ്ഞ ചിരിയോടെ... നിറഞ്ഞ മനസ്സോടെ........... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story