നിലാവിനുമപ്പുറം: ഭാഗം 3

nilavinumappuram

രചന: നിഹാരിക നീനു

 ഭക്ഷണം കഴിച്ച് കഴിഞ്ഞ് പോകുമ്പോൾ, """"' വേഗം കഴിച്ചിട്ട് എന്റെ മുറിയിലേക്ക് വന്നേക്കണം """ ഇന്ന് ഇത്തിരി കടുപ്പിച്ചു പറഞ്ഞു അയാൾ മേലേക്ക് കയറിപ്പോയി.. അത് കേട്ടപ്പോൾ അവളുടെ കയ്യും കാലും വിറയ്ക്കുന്നുണ്ടായിരുന്നു.. കഴിക്കാനിരുന്നപ്പോഴും ഒരു വറ്റ് പോലും ഇറങ്ങുന്നുണ്ടായിരുന്നില്ല...... ⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️ ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ മുകളിലേക്ക് പോവാൻ പേടിച്ച് താഴെ തന്നെ താളം ചവിട്ടി നിൽക്കുകയായിരുന്നു.... ദക്ഷിണ... പെട്ടെന്നാണ് രാജമ്മ അവിടേക്ക് വന്നത് """ അയ്യോ കുഞ്ഞിവിടെ നിൽക്കുകയാണോ????സാർ അങ്ങോട്ട് ചെല്ലാൻ പറഞ്ഞതല്ലേ??? സാറ് പറഞ്ഞത് അതുപോലെ കേട്ടില്ലെങ്കിൽ പിന്നെ ദേഷ്യം പിടിച്ച് എന്തൊക്കെ ഇവിടെ കാണിക്കും ന്ന് ഒരു പിടിയും ഇല്ലാട്ടോ..... """ അതുകേട്ടിട്ടും മോളിലേക്ക് പോകാതെ ദക്ഷിണ നിൽക്കുന്നത് കണ്ട് രാജമ്മ തന്നെ അവളെ മുകളിലേക്ക് കൂട്ടി...

പേടിച്ചാണ് കൂടെ പോയത്.... മുറിയുടെ അരികെ വന്ന് രാജമ്മ അകത്തേക്ക് ചെല്ലാൻ വേണ്ടി ആംഗ്യം കാണിച്ചു.... മനസ്സില്ലാമനസ്സോടെ ഡോർ തുറന്നു ദക്ഷിണ... അടി മുതൽ മുടി വരെ താൻ വിറയ്ക്കുന്നത് അറിയുന്നുണ്ടായിരുന്നു അവൾ.. """"കം ഇൻ """" പരുഷമായിരുന്നു അയാളുടെ സ്വരം... തൊണ്ടയൊക്കെ വരളും പോലെ തോന്നി അവൾക്ക്... ഒരു ബലത്തിന് രാജമ്മയെ നോക്കി... പൊടി പോലും കണ്ടില്ല അവിടെ.... """അകത്തേക്ക് വരാൻ പറഞ്ഞത് മനസ്സിലായില്ലേ?????ഇഡിയറ്റ് """""' എന്ന് ദേഷിച്ചു അവിടെ നിന്നും കേട്ടതും വേഗത്തിൽ അകത്തേക്ക് കയറി.... അരികിലേക്ക് വരുന്നുണ്ടായിരുന്നു അയാൾ..... ഭയത്തോടെ അയാളുടെ മുഖത്തേക്ക് നോക്കിയപ്പോൾ വന്ന ദേഷ്യം ഒതുക്കാൻ പാടുപെടുന്നത് കണ്ടു... കുറച്ചു കൂടെ അരികിലേക്ക് വന്നു അയാൾ... തൊട്ടടുത്തെത്തി.... ദേഹം വിറക്കുന്നത് കൂടുന്നത് അറിഞ്ഞു.. ഇപ്പോൾ വളരെ അടുത്താണ് അയാൾ.. ഒരു നിശ്വാസത്തിനുമപ്പുറത്ത്... ,

"""സ്ത്രീകളോട് അക്രമം പാടില്ല എന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ... പക്ഷേ നിന്നെ ആക്കൂട്ടത്തിൽ പെടുത്തിയിട്ടില്ല..എന്നിട്ടും താലി കെട്ടിയത് എന്റെ ഒരു മനസുഖത്തിനാ.... എല്ലാം നിനക്ക് വഴിയേ മനസ്സിലാവും.... എന്റെ പക.... അതിന്റെ ചൂടും നോവും നീ അറിയും...""'' ക്രൂരമായ ഒരു ചിരിയോടെ അയാൾ അത് പറഞ്ഞു നിർത്തിയതും തറഞ്ഞു നിന്നു പെണ്ണ്.... കരയാൻ പോലും ഭയന്ന് .. "'"""പറഞ്ഞ പോലെ ഇപ്പോ നീയെന്റെ ഭാര്യയല്ലേ..... എന്റെ ജീവന്റെ പാതി... ബാ മോളെ ചേട്ടൻ നിന്നെ സ്നേഹിക്കാൻ പോവാ.....""""' അതും പറഞ്ഞ് അടുത്തതും, പെട്ടെന്ന് അയാളുടെ ഫോണടിച്ചു..... അതെടുത്തു നോക്കിയതും അയാളുടെ ഭാവം മാറി.... """"മഹിയമ്മേ... """" എന്നും വിളിച്ചു അയാൾ അപ്പുറത്തേക്ക് പോയി... അപ്പോഴാണ് ആ പെണ്ണൊന്ന് ശ്വാസമെടുത്തത്.... ഫോണും ചെവിയിൽ വെച്ച് ഇന്ദ്രൻ താഴേക്ക് കുതിച്ചു.... """"രാമേട്ടാ വണ്ടി എടുക്ക് """" എന്നു വിളിച്ചു പറഞ്ഞു അയാൾ പുറത്തേക്ക് വേഗത്തിൽ നടന്നു....

എങ്ങോട്ടോ പോകാൻ ഉള്ള തയ്യാറെടുപ്പാണ് എന്ന് മനസ്സിലായി.... ഇത്തിരി ആശ്വാസം തോന്നി ദക്ഷിണക്ക്.... പക്ഷേ അപ്പോഴും അയാൾ പറഞ്ഞതിൽ കുരുങ്ങി കിടന്നു അവൾ... മുൻപരിചയം പോലും ഇല്ലാത്ത ഒരാൾ... കാശിന്റെ കാര്യത്തിലായാലും ബലത്തിന്റെ കാര്യത്തിലായാലും അയാളുടെ ഏഴയലത്തുപോലും നിൽക്കാൻ യോഗ്യതയില്ലാത്ത ഒരു പെണ്ണിനോട് യുദ്ധം പ്രഖ്യാപിക്കുക... അതും താലി കെട്ടിയിട്ട്..... അവൾക്ക് ഉത്തരം കിട്ടാത്ത ഒരു വലിയ സമസ്യയായി തോന്നിയത്.... ഇനി തന്റെ അവിടെയുള്ള ജീവിതം ദുരിതപൂർണ്ണമായിരിക്കുമെന്ന് അവൾ പൂർണമായും ഉറപ്പിച്ചിരുന്നു.... മനസ്സ് മരവിച്ചു പോയിരിക്കുന്നു... ആരുടെയോ കയ്യിലെ കളിപ്പാവയാണ് താനിപ്പോൾ.... ഇത്തിരി നേരം അവിടെ തളർന്നിരുന്നു പാവം... പിന്നെ, അവൾ മെല്ലെ താഴേക്ക് പോയി... രാജമ്മ തിരക്കിട്ട പണിയിലാണ്... എല്ലായിടത്തും പിന്നെയും തൂത്തും തുടച്ചും വൃത്തിയാക്കുന്നുണ്ട്....

മെല്ലെ അവരുടെ അടുത്തേക്ക് ചെന്നു.. "" അയ്യോ ഒന്നും മിണ്ടാൻ നേരമില്ല കുഞ്ഞേ... മഹാലക്ഷ്മി കൊച്ചമ്മ വരുന്നുണ്ട്.. നമ്മുടെ ഇന്ദ്രൻ കുഞ്ഞിന്റെ അച്ഛന്റെ പെങ്ങളാ.... കുഞ്ഞിനെ ഈ നിലയിൽ എത്തിച്ചത് അവരൊറ്റയാളാ.... അതുകൊണ്ട് എന്താ, മഹിയമ്മ എന്ന് പറഞ്ഞാൽ വിറയ്ക്കും കുഞ്ഞ്..... അതുപോലെ സ്നേഹവും..... മഹാലക്ഷ്മി കൊച്ചമ്മ വന്നിട്ട് ഇവിടെ എങ്ങാനും അലങ്കോലമായി കിടക്കുന്നത് കണ്ടാൽ പിന്നെ അത് മതി ഞാൻ ഇതൊക്കെ ഒന്ന് റെഡിയാക്കട്ടെ കുഞ്ഞേ..... """" ദക്ഷിണയും കൂടി രാജമ്മയുടെ കൂടെ എല്ലാം ഒതുക്കി വെക്കാൻ.... അവർ അടുക്കളയിൽ ചെന്ന് മഹാലക്ഷ്മി അമ്മയ്ക്ക് വേണ്ടതൊക്കെ ഒരുക്കാൻ തുടങ്ങി..... അൽപ്പ നേരം കഴിഞ്ഞാണ് രാമേട്ടന്റെ ഫോൺ വന്നത് രാജമ്മയ്ക്ക്..... വേഗം ദക്ഷിണയെ അവിടെനിന്നും മാറ്റാൻ.... """ കുഞ്ഞേ.... കുഞ്ഞു വേഗം റെഡി ആയിക്കോ കുഞ്ഞിനെ ഇവിടുന്ന് ഇത്തിരി ദൂരെയുള്ള ഇവരുടെ ഒരു ഗസ്റ്റ് ഹൗസിലേക്ക് മാറ്റാൻ പറഞ്ഞിട്ടുണ്ട്.... """

അത് കേട്ട് അവൾ സംശയത്തോടെ രാജമ്മയെ നോക്കി.... """" അയ്യോ നോക്കി നിൽക്കാൻ സമയമില്ല കുഞ്ഞേ അവരിപ്പോ ഇങ്ങ് എത്തും...""""" മാറാനും എടുക്കാനും ഒന്നുമുണ്ടായിരുന്നില്ല അവൾക്ക്..... രാജമ്മയോട്, """ പോവാം""""" എന്ന് പറഞ്ഞു... സകലമാന ഓട്ടോറിക്ഷകാരെയും വിളിച്ചു നോക്കുന്നുണ്ടായിരുന്നു രാജമ്മ... പക്ഷേ ആരും സ്ഥലത്തില്ല എന്നാണ് അറിഞ്ഞത്.. അവർ ആകെ വെപ്രാളപ്പെട്ട് പിന്നെയും ആരെയൊക്കെയോ വിളിക്കുന്നുണ്ടായിരുന്നു... അങ്ങനെ ഏതോ ഒരു വണ്ടി കിട്ടി.... അയാൾ വരാമെന്നു പറഞ്ഞപ്പോൾ ഞങ്ങൾ വീടിനു മുന്നിലേക്ക് ചെന്നു നിന്നു.... കുറച്ചുനേരം കഴിഞ്ഞതും കാർ കയറിവന്നു... ഇന്ദ്രന്റെ....""""" രാജമ്മ ഇപ്പൊ ബോധംകെട്ട് വീഴും എന്നുള്ള നിലയിൽ നിൽക്കുകയായിരുന്നു... ദക്ഷിണയും... വണ്ടി തുറന്ന് ആദ്യം പുറത്തേക്കിറങ്ങിയത് ഇന്ദ്രനായിരുന്നു.... ദക്ഷിണയെ അവിടെ മുന്നിൽ തന്നെ കണ്ടതിന്റെ നല്ല പകപ്പ് ആ മുഖത്ത് നിന്നും വായിച്ചെടുക്കാമായിരുന്നു....

ദക്ഷിണ മെല്ലെ അങ്ങോട്ട് നോക്കി.. ഇന്ദ്രന്റെ കണ്ണിലെ തീയിൽ അവളിപ്പോൾ വെന്തുരുകും എന്ന് അവൾക്ക് തോന്നി... പെട്ടെന്നാണ് പുറകിലെ ഡോർ തുറന്ന്‌ അവർ പുറത്തേക്ക് വന്നത്... """"'''മഹാലഷ്മി കൊച്ചമ്മ """""'' ഭയമോ ബഹുമാനമോ എന്തെന്ന് ദക്ഷിണക്ക് വേർതിരിച്ചറിയുന്നില്ലായിരുന്നു രാജമ്മയുടെ ആ വിളി കേട്ടപ്പോൾ..... അവൾ അവരെ നോക്കി... പേര് പോലെ തന്നെ മഹാലക്ഷ്മി... അവൾക്ക് അവരോട് എന്തോ ഒരടുപ്പം തോന്നിപോയി... അവർ സംശയത്തോടെ ദക്ഷിണയെ നോക്കുന്നുണ്ടായിരുന്നു.... """''ഇന്ദ്രാ ഏതാ ഈ കുട്ടി?????"''' എന്ന അവരുടെ ചോദ്യത്തിന് എന്ത് ഉത്തരം പറയും എന്നറിയാതെ ഇന്ദ്രൻ കുഴങ്ങി..... പെട്ടെന്നാണ് രാജമ്മ കേറി പറഞ്ഞത്... "'''ഇന്ദ്രൻ കുഞ്ഞിന്റെ ഭാര്യയാ കൊച്ചമ്മേ """"" എന്ന്... എല്ലാരും ഒരുമിച്ചു ഞെട്ടി... രാജമ്മയുടെ വായിൽ നിന്നും അറിയാതെ വീണതായിരുന്നു... അതുകേട്ടതും മഹാലക്ഷ്മി വല്ലാതെ അസ്വസ്ഥയായി.....

""""ഇന്ദ്രാ മഹിയമ്മയോട് പറയാതെ നീ.... """" വേച്ചു പോയിരുന്നു അവർ..... കണ്ണിലെ കൃഷ്ണമണി പോലെ നോക്കി വളർത്തിയവൻ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു കാര്യത്തിന് മാറ്റിനിർത്തിയപ്പോൾ അതിന്റെ വേദനയിൽ അവരങ്ങനെ നിന്നു... ""''മഹിയമ്മേ... അത്.. ഞാൻ ""'' എന്നുപറഞ്ഞ് എക്സ്പ്ലനേഷൻ കൊടുക്കാൻ നിന്ന ഇന്ദ്രനെ കയ്യാലെ വിലയ്ക്കി മഹാലക്ഷ്മി... വേഗം അകത്തേക്ക് കയറിപ്പോയി.. ദേഷ്യത്തോടെ ഇന്ദ്രൻ മുടി കൊരുത്തു വലിച്ചു.... മഹി അമ്മയ്ക്ക് സങ്കടം ഉണ്ടാക്കുന്നതൊന്നും അവന് ചെയ്യാൻ കഴിയില്ലായിരുന്നു.... ആ മനസ്സ് നോവുന്നതും അവനു താങ്ങാൻ കഴിയില്ലായിരുന്നു..... എല്ലാ ദേഷ്യത്തോടെയും അവൻ രാജമ്മയുടെ അടുത്തേക്ക് പാഞ്ഞു ചെന്നു.... അവർ നിസ്സഹായയായി നിന്നു.... ഒപ്പം പേടിച്ച് ഒരു പാവം പെണ്ണും.... പെട്ടെന്നാണ് കയ്യിൽ ഒരു നിലവിളക്കുമായി മഹാലക്ഷ്മി ഇറങ്ങി വന്നത്.... അത് കണ്ടതും ഇന്ദ്രൻ അവരുടെ അടുത്തേക്ക് ചെന്നു...

""""" മഹിയമ്മേ ഇത്...... ഇവൾ """"' അവൻ പറയാൻ തുടങ്ങിയപ്പോഴേക്കും അവർ അവനെ തടഞ്ഞു.... """ ഇതിനുള്ള അവകാശവും മഹിയമ്മക്ക് ഇല്ല എന്നാണോ നീ പറയുന്നത്.... എങ്കിൽ തുറന്നു പറയണം... ഇറങ്ങാം.... """' അവരത് പറഞ്ഞപ്പോൾ അവരുടെ മിഴികൾ നിറഞ്ഞിരുന്നു.... ഇന്ദ്രനും അത് സഹിക്കാൻ ആവുന്നില്ലായിരുന്നു..... അവൻ അവരുടെ അരികിലേക്ക് ചെന്നു..... അവരുടെ ഒരു കൈയെടുത്ത് ആ നെഞ്ചിൽ വച്ചു... ""ഈൗ പ്രാണന് പോലും ഈ ഒരാൾക്കേ ഇന്ന് അവകാശം ഉള്ളൂ.... സംശയം ണ്ടോ ഇന്ദ്രന്റെ മഹിയമ്മക്ക് """" എന്ന് ചോദിച്ചപ്പോൾ ആ കയ്യാലേ അവന്റെ മുഖം തഴുകി അവർ... """സാരല്ല എന്റെ കുഞ്ഞിന് ഇഷ്ടായതൊക്കെ മഹിയമ്മയ്ക്കും ഇഷ്ടാ.. ഇവളേം """"

എന്നു പറഞ്ഞു ആ നിലവിളക്ക് അവളുടെ കയ്യിൽ കൊടുത്തു.... അതും പിടിച്ച് എന്ത് ചെയ്യണമെന്നറിയാതെ അവൾ നിന്നു.. """""വലതുകാൽ വച്ച് കേറ് മോളെ!!!""" എന്നവർ പറഞ്ഞപ്പോൾ ദയനീയമായി അവൾ രാമേട്ടനെ നോക്കി... പറഞ്ഞപോലെ ചെയ്യാൻ അയാൾ കണ്ണ് കൊണ്ട് കാട്ടി... ഇവിടെ താൻ നിസ്സഹായൻ ആണെന്ന് ഇന്ദ്രൻ ഓർത്തു... അവിടെയൊരു കസേരയിലേക്ക് അയാളിരുന്നു.... അപ്പോഴും അവളുടെ മുഖം അയാളെ ദേഷ്യം പിടിപ്പിക്കുന്നുണ്ടായിരുന്നു... അപ്പോൾ നടന്നതിനെല്ലാം അവളോട് ദേഷ്യം തോന്നി... അതിന്റെ കാരണക്കാരി അവൾ അല്ലെങ്കിൽ കൂടി.......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story