നിലാവിനുമപ്പുറം: ഭാഗം 30

nilavinumappuram

രചന: നിഹാരിക നീനു

ചോറ് ഉരുള ഉരുട്ടി പിടിച്ചപ്പോഴേക്ക് ഇന്ദ്രൻ വായിൽ വാങ്ങിയിരുന്നു അത് . """"ഇത് ഫൗൾ ആണ് ട്ടോ ഇന്ദ്രേട്ടാ... ഇനി ഞങ്ങൾടെ ടേൺ ആണ്... അല്ലേ ഏട്ടാ""" വാശിയോടെ പറയുന്നുണ്ട് ദക്ഷിണ.. ശരി വച്ച് അഭിയും... """പിന്നെ ആങ്ങളേം പെങ്ങളും കൂടെ ഇങ്ങ് വന്നാ മതി.."""" പിന്നെത്തെ ഉരുള വാങ്ങാൻ ഇന്ദ്രൻ നോക്കുമ്പോ പിടിച്ച് വച്ചു അഭി.... അപ്പോഴേക്കും ദക്ഷിണ മേടിച്ചെടുത്തു.... """ടാ നിനക്ക് നിന്റെ പെങ്ങളോടോ അതോ ഈ ചേട്ടനോടോ സ്നേഹം??? പറ പറ ഇപ്പൊ പറ """ അഭിയെ വെല്ലുവിളിച്ചു ചോദിച്ചു ഇന്ദ്രൻ... പാവം എന്താ പറയേണ്ടത് എന്നറിയാതെ നിന്നു... അഭിയുടെ ധർമ്മ സങ്കടം കണ്ട് മഹിയമ്മക്ക് ചിരി പൊട്ടിയിരുന്നു... ❤️❤️ രാത്രി കിടക്കാൻ നേരത്തും തല്ലായിരുന്നു.. ഒടുവിൽ അഭിയും ദക്ഷിണയും മഹിയമ്മയുടെ അടുത്ത് കിടക്കാൻ തീരുമാനം ആയി.. നിറഞ്ഞ മനസോടെ എല്ലാം അവർക്കായി വിട്ട് നൽകി ഇന്ദ്രൻ... മുറിയിലേക്ക് എത്തിയപ്പോഴും ചുണ്ടിൽ ആ ചിരി തങ്ങി നിന്നിരുന്നു.... കുഞ്ഞനിയൻ അഭി"""" തന്റെ പെണ്ണ് ദച്ചു """

മഹിയമ്മ.. എല്ലാം നഷ്ടപെട്ടെന്ന് കരുതിയവനു കിട്ടിയ മാണിക്യങ്ങൾ.... ദൈവങ്ങളോടൊക്കെയും നന്ദി പറയുകയായിരുന്നു... ""ഏട്ടാ..."" വിളി കേട്ട് തിരിഞ്ഞപ്പോൾ കണ്ടിരുന്നു വാതുക്കൽ അഭിയെ... "വാടാ """ അവനെ അരികിലേക്ക് വിളിച്ചു..... """ഞാ... ഞാനിത്രയും സന്തോഷിച്ചിട്ടില്ല ഏട്ടാ... ചിരിച്ചിട്ടില്ല... എന്നും... തല്ലും അയാൾ.. പൊള്ളിക്കും... കരച്ചിൽ പോലും പുറത്തു കേൾക്കാൻ പാടില്ലാരുന്നു...."""" അനുഭവത്തിന്റെ തീചൂള വീണ്ടും അവനെ പൊള്ളിച്ചു. അത് മെല്ലെ ഇന്ദ്രനിലേക്കും പടർന്നു... ഇന്ദ്രൻ മിഴികൾ ഇറുക്കെ ചിമ്മി... അവനെ ചേർത്ത് പിടിച്ചു... """അന്നൊക്കെ അമ്മയാണ് ഇതിനെല്ലാം കാരണം എന്നാ കരുതിയെ... അല്ല അങ്ങനാ പറഞ്ഞു തന്നെ.. അറിഞ്ഞില്ല എന്നേം ഓർത്ത് നഷ്ടങ്ങളുടെ ഭാണ്ഡവും പേറി നീറി നീറി മരിച്ചു ജീവിക്കുകയായിരുന്നു എന്ന്... പാവം എന്റെ അമ്മ""" """മ്മ്മ് """ മെല്ലെ ഒന്ന് മൂളി അതിനു മറുപടിയായി ഇന്ദ്രൻ... """തീർക്കണ്ടേ ഏട്ടാ എല്ലാത്തിനും കാരണം ആയവനെ.... ഇനിയവൻ വേണ്ടാ ഈ ലോകത്ത്.....""" മുഷ്ടി ചുരുട്ടി പല്ലിരുമ്മി പറയുന്നവനെ ചേർത്ത് ഒന്നൂടെ അടുപ്പിച്ചു ഇന്ദ്രൻ...

. """ന്റെ മഹിയമ്മേടെ ജീവനാ മോനെ ഇപ്പോ നീ... നിനക്കിനി ഒരു പോറൽ പോലും ആ മനസ് സഹിക്കില്ല... അതോണ്ട് ഇനി ഒക്കെ ഏട്ടൻ ചെയ്തോളാം... ഈ നെഞ്ചിലുണ്ട് നീ അനുഭവിച്ച യാതനകൾ... മറക്കില്ല... പൊറുക്കില്ല...."""" അവന്റെ കൈ മുറുകെ പിടിച്ചു ഇന്ദ്രൻ.. വാക്കെന്ന പോലെ.... """ന്താ ഇവിടെ ഏട്ടനും അനിയനും ഡിസ്കഷൻ """" എന്തോ കള്ളത്തരം കണ്ടു പിടിക്കാൻ എന്ന മട്ടിൽ വന്നിട്ടുണ്ട് ദക്ഷിണ... """അഭിയേട്ടൻ കിടക്കാൻ ചെല്ലുന്നതും കാത്ത് അമ്മ ഇരിക്കുന്നുണ്ടേ.. ആളെ കാണാഞ്ഞിട്ട് ഞാൻ നോക്കി വരാം എന്നും പറഞ്ഞു പോന്നതാ.. അപ്പോ ഇവിടെ എന്തോ കൂലങ്കക്ഷമായ ചർച്ച... എന്താ മോനെ ഇന്ദ്രേട്ടാ?? """ കണ്ണു കൂർപ്പിച്ചു പെണ്ണത് പറഞ്ഞപ്പോൾ കുസൃതി ചിരി വന്നു മൂടിയിരുന്നു രണ്ടാളിലും... """അഭിമോനെ നീ പൊയ്ക്കോ ഏട്ടൻ നിന്റെ പെങ്ങടെ സംശയം തീർത്ത് അങ്ങ് വിട്ടേക്കാം....""" ചിരിയോടെ അഭി സ്ഥലം കാലിയാക്കി.... ഇന്ദ്രന്റെ വശപെശക് ലുക്ക്‌ കണ്ട് സ്‌കൂട്ട് ആവാൻ പോയവളെ ചേർത്ത് പിടിച്ചു ഇന്ദ്രൻ... """എത്ര നാളായി ഇങ്ങനെ അടുത്തൊന്നു കിട്ടിയിട്ട്..."""

അടുത്ത് വരുന്ന ഇന്ദ്രന്റെ മുഖം മെല്ലെ മാറ്റി ദച്ചു... """അയ്യടാ.. നാലാളെ അറിയിച്ചിട്ട് എന്റെ കഴുത്തിൽ താലി കെട്ട് എന്നിട്ട് മതി ഇത്തരം മ്ലേച്ച പ്രവൃത്തികൾ....""" .എന്ന് പറഞ്ഞവളെ അടുത്തേക്ക് വലിച്ചടുപ്പിച്ചു..... ""അപ്പോൾ ഇതുക്കും മേലെ """ എന്ന് പറഞ്ഞു ആ മുഖത്തേക്ക് മെല്ലെ മുഖം ചേർത്തു... നെറുകിൽ ചുണ്ട് ചേർത്തപ്പോൾ അവളുടെ മിഴികൾ കൂമ്പിയടഞ്ഞു.. ഇന്ദ്രന്റെ ചുണ്ടുകൾ ആ മുഖത്ത് ഓടി നടന്നു... ഒടുവിൽ അത് അതിന്റെ ഇണയോട് ചേർന്നു.... ശ്വാസം വിലങ്ങിയപ്പോൾ തള്ളി മാറ്റി ഇന്ദ്രനെ പെണ്ണ്... ഓടി പടിയിറങ്ങി... ഇത്തിരി ദൂരെന്ന് കൊഞ്ഞനം കുത്തി... അരികിലേക്ക് ഇന്ദ്രൻ ചെല്ലും പോലെ കാണിച്ചപ്പോൾ വീണ്ടും ഓടി പടിയിറങ്ങി പോയി... നിറഞ്ഞ ചിരിയാലേ ഇന്ദ്രൻ മുറിയിലേക്ക് നടന്നു... സ്വസ്ഥമായി ഒന്നുറങ്ങാൻ..... ❤️❤️ രാവിലെ തന്നെ രണ്ടാളും റെഡി ആയി കണ്ടു.. ദച്ചുവും മഹിയമ്മയും മനസിലാവാതെ നോക്കി.. എങ്ങും പോകുന്ന വിവരം പറഞ്ഞില്ലായിരുന്നു..

തന്നെയും അല്ല ഓഫീസിൽ ഇനി കുറച്ചു ദിവസം പോണില്ല ഫയൽസ് എല്ലാം ഇങ്ങോട്ട് കൊണ്ടുവരാം എന്നൊക്കെ തീരുമാനവും ആയതാണ്. ""എങ്ങടാ രണ്ടാളും?? '"" മഹിയമ്മ ചോദിച്ചു... അതേ ഭാവത്തിൽ ദച്ചുവും നിന്നു.... """ഒരിടം വരെ പോവാൻ ഉണ്ട് മഹിയമ്മേ.... ഉടനെ വരാം... """ എന്നും പറഞ്ഞു അവർ പോകുമ്പോൾ ഒന്നും മനസിലാവാതെ പരസ്പരം നോക്കി ദച്ചുവും മഹിയമ്മയും... അവർ ഇറങ്ങി ഇത്തിരി നേരം കഴിഞ്ഞപ്പോഴേക്ക് കാളിങ് ബെൽ അടിച്ചിരുന്നു അവിടെ..കതക് തുറന്നത് ദച്ചു ആണ്.. """പ്രൌടി തോന്നുന്ന ഒരു മധ്യ വയസ്കൻ... ചിരിയോടെ നിൽക്കുന്നത് കണ്ടു അവൾ....""" """"ആരാന്ന് എനിക്ക്...."""" പാതിയിൽ നിർത്തി ദച്ചു അപ്പോഴേക്കും മഹിയമ്മ അവിടേക്കെത്തി... ''""ജയേട്ടൻ """ അവർ മന്ത്രിക്കും പോലെ പറഞ്ഞു... അപ്പോഴാണ് ദേച്ചുവിനും ആളെ മനസിലായത്.. """മഹ്യമ്മയെ കല്യാണം കഴിച്ച ആള്...""" """"വരൂ...""" എന്ന് പറഞ്ഞു അവൾ അയാളെ അകത്തേക്ക് ക്ഷണിച്ചു... അപ്പോഴും മഹാലഷ്മി മിണ്ടാതെ നിൽക്കുകയായിരുന്നു.... തല താഴ്ത്തി........... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story