നിലാവിനുമപ്പുറം: ഭാഗം 31

nilavinumappuram

രചന: നിഹാരിക നീനു

''""ജയേട്ടൻ """ അവർ മന്ത്രിക്കും പോലെ പറഞ്ഞു... അപ്പോഴാണ് ദേച്ചുവിനും ആളെ മനസിലായത്.. """മഹ്യമ്മയെ കല്യാണം കഴിച്ച ആള്...""" """"വരൂ...""" എന്ന് പറഞ്ഞു അവൾ അയാളെ അകത്തേക്ക് ക്ഷണിച്ചു... അപ്പോഴും മഹാലഷ്മി മിണ്ടാതെ നിൽക്കുകയായിരുന്നു.... തല താഴ്ത്തി.... ചിരിയോടെ അയാൾ അകത്തേക്ക് കയറി... """ ദക്ഷിണ മോൾക്ക് എന്നെ പറ്റി വല്ലാണ്ട് ഒന്നും അറിയില്ല അല്ലേ?? """ ഒരിക്കൽപോലും കണ്ടിട്ടില്ലാത്ത ആൾക്ക് തന്റെ പേര് എങ്ങനെ മനസ്സിലായി എന്ന് അത്ഭുതത്തിൽ നിൽക്കുകയായിരുന്നു ദക്ഷിണ... """ ഞാനെങ്ങനെ മോളുടെ പേര് മനസ്സിലാക്കി എന്നാണോ?? പേര് മാത്രമല്ല എല്ലാം അറിയാം """" ഞെട്ടി പോയി ദക്ഷിണ കാരണം മനസ്സിൽ വിചാരിച്ചത് അതുപോലെയാണ് ആള് പറഞ്ഞിരിക്കുന്നത് ഒരു ചിരിയോടെ അവൾ അരികിൽ പോയി നിന്നു... """ മാമ്പിള്ളിയിലെ ദേവനാരായണന്റെയും ആര്യയുടെയും മകൾ ദക്ഷിണ.... ഇപ്പോ എന്റെ പ്രിയ പത്നിയുടെ മാനസപുത്രൻ നരേന്ദ്രന്റെ, അല്ല നിങ്ങളുടെ ഇന്ദ്രന്റെ ഭാര്യ..... ല്ലേ??? ""

പറഞ്ഞത് അത്രയും ശരിയായതുകൊണ്ട് ചിരിയോടെ തലയാട്ടി ദക്ഷിണ.... അയാൾ അടുത്തുള്ള സെറ്റിയിൽ വന്നിരുന്നു... """"ഇത്രയും ഞാൻ മനസ്സിലാക്കിയ സ്ഥിതിക്ക് ഇനി എന്നെ അറിയണ്ടേ???? ഞാൻ ആരാണ് എന്നറിയണ്ടേ???? എന്റെ പേരോ അല്ലെങ്കിൽ എന്റെ സ്ഥാനമോ മാത്രം മനസ്സിലാക്കിയത് കൊണ്ടായില്ലല്ലോ ശരിക്കുള്ള ഞാനാരാണെന്ന് അറിയണ്ടേ???? ഈ ജയശങ്കർ ആരാണെന്ന് അറിയണ്ടേ??? """ വല്ലാത്തൊരു ചിരിയോടെ അയാൾ അത്രയും പറഞ്ഞു നിർത്തിയപ്പോൾ ദക്ഷിണ ചെറുതായി എന്തോ ഭയം പോലെ തോന്നിയിരുന്നു അവൾ വേഗം മഹിയമ്മയെ നോക്കി അവരും അയാളെ നോക്കി നിൽക്കുകയാണ്.... """""പാലീരിയിലെ ജയശങ്കർ.... ചെറുപ്പം മുതലേ മുറപ്പെണ്ണ് മഹാലക്ഷ്മിയേ ജീവനായി കരുതിയവൻ.... അവൾ ഒന്നു നോക്കിയാൽ ഒരു വാക്ക് വേണ്ടിയാല്‍ അത് മതി എന്ന് സായൂജ്യം അടഞ്ഞിരുന്നവൻ.... ഒടുവിൽ ഒടുവിൽ എല്ലാവരും ചേർന്ന് പറ്റിച്ച പമ്പര വിഡ്ഢി...."""" """ജയേട്ടാ...."""" മഹാലക്ഷ്മി അപ്പോഴേക്ക് അവരുടെ അടുത്തേക്ക് വന്നു വേഗം ദക്ഷിണ അവരുടെ പുറകിലേക്ക് നിന്നു രൂക്ഷമായി അവരെ ഒന്ന് നോക്കി ഇരിക്കുന്നിടത്ത് നിന്ന് എണീറ്റു ജയശങ്കർ...

അപ്പോഴേക്കും ഗുണ്ടകൾ എന്ന് തോന്നിപ്പിക്കുന്ന രണ്ടുപേർ പുറത്തുനിന്ന് അകത്തേക്ക് വാതിൽ കൊട്ടിയ അടച്ചിരുന്നു അതുകൊണ്ട് ദക്ഷിണ ഭീതിയോടെ മഹിയമ്മയെ വിളിച്ചു.... """"" എന്താ ഇതൊക്കെ ജയേട്ടാ?? """ ഒന്ന് മനസ്സിലാകാതെ മഹാലക്ഷ്മി ചോദിച്ചു അതിനു മറുപടിയായി പൊട്ടിച്ചിരിച്ചു ജയശങ്കർ... """" എന്റെ ശാന്ത ഭാവം മാത്രമേ നീ കണ്ടിട്ടുള്ളൂ... അല്ലെങ്കിൽ ജയശങ്കർ നിന്നെ കാണിച്ചിട്ടുള്ളൂ അതല്ലാത്ത ഒരു ജയശങ്കർ ഉണ്ട് നീ കാണാത്ത എന്റെ മറ്റൊരു മുഖം!!!!! അത് ഇന്ന് നിന്റെ മുന്നിൽ കാണിച്ചു തരാനാണ് ഞാൻ വന്നത് ഒപ്പം എല്ലാം അവസാനിപ്പിക്കാനും!!!! നിനക്ക് എല്ലാം കിട്ടിത്തുടങ്ങി അല്ലേടി???? നഷ്ടങ്ങൾ എനിക്ക് മാത്രം അങ്ങനെ തുലാസിന്റെ ഒരു തട്ട് മാത്രം താണു ഇരുന്നാൽ പോരല്ലോ രണ്ടും തുല്യമായി തന്നെ നിൽക്കണ്ടേ!!! നിനക്കും നഷ്ടങ്ങൾ വരണം അല്ലെങ്കിൽ നിന്നെ സ്നേഹിക്കുന്നവർക്ക് അപ്പോഴേ ജയശങ്കറിന് ആശ്വാസം കിട്ടു..."""" """ എന്തൊക്കെയാ എന്തൊക്കെയാ ജയേട്ടനീ പറയുന്നത്??? എനിക്കൊന്നും മനസ്സിലാകുന്നില്ല??? ആരാ ഇവരൊക്കെ?? "" """" നിനക്ക് മനസ്സിലാവാൻ അതിന് ഞാൻ നിന്നോട് ഒന്നും പറഞ്ഞിട്ടില്ലല്ലോ മഹാലക്ഷ്മി നീ അറിയണം!!! എല്ലാം ഇപ്പോൾ നിന്നെ ഞാൻ എല്ലാം അറിയിക്കാൻ പോവുകയാണ് എല്ലാം!!

എന്നെയും തിരഞ്ഞാണ് നിന്റെ കുട്ടികൾ പോയിരിക്കുന്നത്.... അറിയാമായിരുന്നു എല്ലാം അറിഞ്ഞു കഴിഞ്ഞാൽ എന്നെ തിരക്കി അവർ വരുമെന്ന് മിടുക്കരാണവർ... ചന്ദ്രേട്ടൻ ഉണ്ടായതെല്ലാം പറയുന്നതിനും മുമ്പ് തന്നെ അവനെല്ലാം കണ്ടുപിടിച്ചിരുന്നു..അവൻ ഇന്ദ്രൻ..... അവന് വേണ്ടപ്പെട്ടവരുടെ പലരുടെയും ജീവൻ പൊലിഞ്ഞത്, ചോരപുരണ്ടത് ഈ കൈകളിലാണ് """" ജയശങ്കർ പറഞ്ഞത് ഒരു ഞെട്ടലോടെ മഹാലക്ഷ്മി കേട്ടു ഒപ്പം ദക്ഷിണയിലും ആ നടുക്കം ഉണ്ടായിരുന്നു... ❤️❤️ """" നീ അനുഭവിച്ചതിനു മുഴുവൻ അയാളാണ് കാരണക്കാരൻ ജയശങ്കർ.... മഹിയമ്മ ഗർഭിണിയാണെന്ന് അയാളോട് പറഞ്ഞിട്ടുണ്ടായിരുന്നു വിവാഹത്തിന് മുമ്പേ..... ഒന്നും പ്രശ്നമില്ല മഹിയമ്മയെയും കുഞ്ഞിനെയും സ്വന്തമായി കരുതി കൊള്ളാം അങ്ങനെ കണ്ടോളാം എന്നൊക്കെ പറഞ്ഞാണ് വിവാഹം അയാൾ നടത്തിയത് പാവം എല്ലാം വിശ്വസിച്ചു.... പക്ഷേ പ്രണയിച്ചവളുടെ ഉള്ളിൽ മറ്റൊരാളാണെന്നും അയാളുടെ കുഞ്ഞിനെ അവൾ ഗർഭം ധരിച്ചിട്ടുണ്ടെന്നും എല്ലാം അറിഞ്ഞ് ഒരുതരത്തിൽ പക പോകുകയായിരുന്നു

അയാൾ മഹിയമ്മ പോലും അറിയാതെ...""" കാർ അതിവേഗത്തിൽ ഓടിക്കുമ്പോൾ ഇന്ദ്രൻ അഭിമന്യുവിനോട് സംസാരിച്ചുകൊണ്ടിരുന്നു... അഭിമന്യുവിന്റെ മിഴികൾ ദൂരെ നോക്കത്താ ദൂരത്തോളം ചെന്നു..... """ എന്റെ ഉള്ളിലെ അമ്മയ്ക്ക് എന്നും ഒരു ദുഷ്ട്ടയുടെ പരിവേഷമായിരുന്നു... അങ്ങനെയാണ് പറഞ്ഞു തന്നിട്ടുള്ളത്.... ഓർമവെച്ച നാൾ മുതൽ ഞാൻ ആ ഭ്രാന്തന്റെ വീട്ടിലായിരുന്നു... അയാൾക്ക് തോന്നുമ്പോഴൊക്കെ തല്ലും എന്നെ ചട്ടുകം വച്ചു പൊള്ളിക്കും പരമാവധി ഉപദ്രവിക്കും.... ആരോടെങ്കിലും പറഞ്ഞു പോയാൽ കൊല്ലും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നു.... എല്ലാം എന്റെ അമ്മ കാരണമാണ് എന്ന് എന്നെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു.... അമ്മയ്ക്ക് നാണക്കേട് മൂലം ഉപേക്ഷിച്ച ഒരു കുഞ്ഞാണ് ഞാൻ എന്ന്... കൊന്നുകളയാൻ പറഞ്ഞ് ഏൽപ്പിച്ചതാണത്രേ.... അതോർക്കുമ്പോൾ ഓരോ അടിയിലും ഞാൻ അമ്മയെ വെറുത്തു കൊണ്ടിരുന്നു... ഓരോ പ്രഹരങ്ങളും എന്റെയുള്ളിൽ അമ്മയോടുള്ള വെറുപ്പ് തീർത്തു..."""" എല്ലാം കേട്ട് ഇന്ദ്രന്റെ മിഴികൾ നിറഞ്ഞു...

തന്റേ കൂടെപ്പിറപ്പ് എന്തുമാത്രം ദുസ്സഹമായ സാഹചര്യങ്ങളിലൂടെയാണ് ജീവിച്ചു വന്നതെന്ന് അയാൾ ഓർത്തു മനസ്സ് ആകെ അസ്വസ്ഥമായി """" മഹിയമ്മ സ്വന്തം കുഞ്ഞ് നഷ്ടപ്പെട്ടെന്ന് കരുതി ചത്തു ജീവിക്കുകയായിരുന്നു.... എല്ലാം എല്ലാം അയാളുടെ പ്ലാൻ ആയിരുന്നു... മഹി അമ്മയെ ഞങ്ങളിൽനിന്നും അകറ്റി ദൂരെ ദേശത്തേക്ക് കൊണ്ടുപോയതും.. അവിടെവച്ച് പ്രസവവും... കുഞ്ഞ് മരിച്ചെന്ന് പറഞ്ഞ് പറ്റിച്ചതും എല്ലാം.... ആ പാവം കുടിച്ച കണ്ണീരിന് അറ്റമില്ല... പ്രാണൻ കൊടുത്ത് പ്രണയിച്ചവൻ... അയാളെ പിരിയേണ്ടി വന്നു.. അയാളുടെ കുഞ്ഞ് തന്റെ ഉള്ളിൽ വളരുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ ആ കുഞ്ഞിനുവേണ്ടി ജീവിക്കാൻ നോക്കി....പക്ഷേ അവിടെയും അയാൾ വന്നു ഒരു ജീവിതം കൊടുക്കാ എന്ന് പറഞ്ഞു... കുഞ്ഞിനെ സ്വന്തം കുഞ്ഞായൊക്കെ കരുതിക്കോളാം എന്ന് പറഞ്ഞപ്പോൾ ആ പാവം കരുതി പോയി ഇതാണ് നല്ലതെന്ന്... വേറെ ഒരാളെ വിവാഹം കഴിച്ചാൽ ഒരു പക്ഷേ തന്റെ കുഞ്ഞിനേ നഷ്ടപ്പെടുത്തേണ്ടി വരുമോ എന്ന്...... ഒരമ്മ മനസ്സിന്റെ പൊട്ട ബുദ്ധി അയാളെ സ്വീകരിച്ചു...."" പെട്ടെന്നാണ് ഇന്ദ്രന്റെ മൊബൈൽ ശബ്ദിച്ചത്... അതെടുത്ത് വർത്തമാനം പറഞ്ഞപ്പോഴേക്ക് അയാളുടെ മുഖം മാറി വന്നു... """""അഭീ """" ഇന്ദ്രൻ അലറി............ തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story