നിലാവിനുമപ്പുറം: ഭാഗം 32

nilavinumappuram

രചന: നിഹാരിക നീനു

എന്താ??? ഏട്ടാ എന്താ?? "" അഭി ആകെ പകച്ചു പോയിരുന്നു... """"സ്റ്റീഫനാ വിളിച്ചത്!!! ഒരു നിഴലുപോലെ നമ്മുടെ വീടിന്റെ പുറത്തു വേണമെന്ന് അവനോട് ഞാൻ പറഞ്ഞിരുന്നു!!! പക്ഷേ അവന്റെ കണ്ണൊന്ന് തെറ്റിയപ്പോഴേക്ക് അവിടെ അയാള്!!അയാള്!!!!വന്നിട്ടുണ്ടെന്ന് """ """ജയശങ്കർ """" ആ പേര് ഉച്ചരിക്കുമ്പോൾ എന്തോ ഒരു ഭയം പോലെ ഉണ്ടായിരുന്നു അഭിയുടെ ശബ്ദത്തിൽ... തന്റെ ജീവിതം ഇത്തരത്തിൽ ദുസ്സഹം ആവാൻ കാരണക്കാരൻ.... ഒന്നുമറിഞ്ഞില്ല!!! അയാളുടെ ചിരിച്ചുള്ള വർത്തമാനത്തിൽ താനും പെട്ടു പോയിട്ടുണ്ട്... പെറ്റുവീണ ഉടനെ തന്നെ എടുത്ത് അയാൾ ഏൽപ്പിച്ചത് ക്രൂരനായ അയാളുടെ ഒരു കാവൽക്കാരനെ ആയിരുന്നു അയാൾ പരമാവധി തന്നെ ദ്രോഹിച്ചു എങ്ങനെയൊക്കെ തളർത്താമോ അങ്ങനെയൊക്കെ തളർത്തി... വല്ലപ്പോഴും മാത്രം എന്തെങ്കിലും ഭക്ഷണം കിട്ടിയാൽ ആയി... അതിനിടയ്ക്ക് മുതലക്കണ്ണീരുമായി നിറയെ ചോക്ലേറ്റുമായി വന്നിരുന്ന അയാൾ... """ജയമ്മാമ """ ഒരിക്കൽ തനിക്ക് വയറു നിറച്ച ആഹാരം കൊണ്ട് തന്ന നന്ദിക്ക് സാറേ എന്ന് വിളിച്ചപ്പോൾ അയാൾ തന്നെയാണ് അങ്ങനെ വിളിച്ചോളാൻ പറഞ്ഞത്.... വിശക്കുമ്പോൾ അന്നം തന്നവനെ ദൈവമായി കണ്ടു...

ആ ചിരി കണ്ടാൽ മായുമായിരുന്നു എന്റെ എല്ലാ ദുഃഖവും... അയാളാണ് ഇവിടെ ഏൽപ്പിച്ചത് എന്നറിയാതെ കെഞ്ചിയിട്ടുണ്ട് രക്ഷപെടുത്താൻ... അപ്പോഴൊക്കെയും പറഞ്ഞത്, അയാൾക്ക് ഒന്നും ചെയ്യാൻ ആവില്ല.. നിന്റെ ഈ വിധി നിന്റെ അമ്മ പറഞ്ഞിട്ടാ എന്നാ.... അന്ന് വെറുത്തു തുടങ്ങിയതാണ് അമ്മയെ... അറിഞ്ഞില്ല ഒന്നും.. തെളിവടക്കം ഇന്ദ്രേട്ടൻ മനസിലാക്കി തരും വരെ... എങ്കിലും ഒന്ന് ഓർത്തു നോക്കി...തന്റെ വിധി എത്രയോ ചെറുതാണ് ഇന്ദ്രേട്ടന്റെ അനുഭവം വെച്ച് നോക്കുമ്പോൾ അവിടെ നഷ്ടപ്പെട്ടത് അത്രയും പ്രിയപ്പെട്ടവരാണ്.... എല്ലാത്തിനും അയാളൊരാളു മാത്രമാണ് കാരണം.... അയാളെ മുന്നിൽ കിട്ടിയാൽ ഇന്ദ്രേട്ടൻ കൊല്ലും എന്നുറപ്പാണ്.. എന്റെ കൂടെപ്പിറപ്പ്..അമ്മ.. എല്ലാർക്കും പ്രിയപ്പെട്ടവൻ നിങ്ങളാണ് ഇന്ദ്രേട്ടാ ഇപ്പോ എനിക്കും... നിങ്ങൾ അത് ചെയ്തൂടാ...... എന്തൊക്കെയോ തീരുമാനിച്ചുറച്ചു സീറ്റിലേക്ക് കണ്ണ് ചിമ്മി കിടന്നു അഭി... കാർ അപ്പോഴും അതിവേഗത്തിൽ കുതിക്കുകയായിരുന്നു... പ്രിയപ്പെട്ടവരുടെ ജീവനുവേണ്ടി... ⚡️⚡️⚡️⚡️

""' നിങ്ങളോട് തെറ്റ് ചെയ്തത് ഞാനല്ലേ എന്നെ എന്തുവേണമെങ്കിലും ചെയ്തോളൂ അവളെ വെറുതെ വിടൂ """ ഗൺ പോയിന്റിൽ നിർത്തിയ ദക്ഷിണയെ ഒന്നു നോക്കി ജയശങ്കറിനോട് അപേക്ഷിച്ചു മഹാലക്ഷ്മി... """ഓ ഇത് നിന്റെ മറ്റവന്റെ മകളാണല്ലോ അല്ലേ???ഇവൾക്ക് വേദനിച്ച നിനക്ക് സങ്കടം കൂടും """" എന്ന് പറഞ്ഞ് ക്രൂരമായി ഒന്ന് ചിരിച്ചു അയാൾ... ഒപ്പം തന്നെ കവിള് പുകയും വിധത്തിൽ ദക്ഷിണയുടെ മുഖത്തേക്ക് അടിച്ചു.... അത്രമേൽ വലിയൊരു പ്രഹരം താങ്ങാനുള്ള ശക്തിയില്ലായിരുന്നു ആ പാവം പെണ്ണിന്... വായിൽ ചോരച്ചുവയ്ക്കുന്നത് അറിഞ്ഞു.... അവൾ അവിടേക്ക് തളർന്നുവീണു.... """"അയ്യോ.. മോളെ """" എന്നുവിളിച്ച് അവളുടെ അരികിലേക്ക് ഓടാൻ നിന്ന മഹാലക്ഷ്മിയെ പിടിച്ചുനിർത്തി അയാളുടെ കിങ്കരന്മാർ... """" നിങ്ങൾക്കുണ്ടായ സങ്കടത്തിന് ഞാൻ മാത്രമല്ലേ കാരണം.... അതിനു എന്നെ ശിക്ഷിക്കൂ.... ഈ ഞാൻ... ഞാൻ മാത്രമല്ലേ അതിനെല്ലാം കാരണം..... അവളെ വെറുതെ വിടൂ പ്ലീസ്..... ഞാൻ നിങ്ങളുടെ കാല് പിടിക്കാം""""

എന്ന് പറഞ്ഞ വീണ്ടും കൈകൂപ്പി അയാളുടെ മുന്നിൽ അവർ യാചിച്ചു... വന്യമായ ഒരു ഭാവം അയാളുടെ മുഖത്ത് അപ്പോഴേക്ക് വിരിഞ്ഞിരുന്നു... """"നീ.... ഓർക്കുന്നുവോ മഹാ """ പാവം നിന്റെയാ ജയേട്ടനെ... നീ ഒന്ന് മിണ്ടിയാൽ നോക്കിയാൽ അതു മാത്രം മതിയെന്ന് കരുതിയിരുന്നവനെ.... """ ഏതോ ഒരു ഓർമ്മയിൽ എന്ന പോലെ അയാൾ പുലമ്പി... ഭയത്തോടെ മഹാലക്ഷ്മി അത് നോക്കി കണ്ടു.... """ അതെ പാവം ജയേട്ടൻ അങ്ങനെ തന്നെയാണ് ഇതുവരെ കരുതിയിരുന്നത് അയാൾക്ക് ഇങ്ങനെ ഒരു മാറ്റം അയാളുടെ ചെയ്തികൾ ഒന്നും തനിക്ക് വിശ്വസിക്കാൻ വയ്യ """ അവരാകെ തളർന്ന് വീണു... അയാൾ വീണ്ടും അരികിൽ ചെന്നു.... അവരെ വിളിച്ചു.... """മഹാ"""" അയാളുടെ സ്വയം അത്രമേൽ ആർദ്രമായിരുന്നു... """ എത്ര ഞാൻ നിന്നെ വിളിച്ചിട്ടുണ്ട് മഹാ അങ്ങനെ അത്രമേൽ സ്നേഹപൂർവ്വം ഒരിക്കലെങ്കിലും നീ എന്നെ ഒന്ന് നോക്കിയോ... ഒന്ന് പരിഗണിച്ചോ??? എപ്പോഴും നീ എന്നെ വേദനിപ്പിച്ചിട്ടല്ലേ ഉള്ളൂ... മനസ്സ് നോവിച്ച് ചോര പൊടിച്ച്...

ഇപ്പോൾ നീ എന്റെ മുന്നിൽ യാചിക്കുന്നോ..മഹാ!!! നോ!!! നെവർ!!!""""" ഒരു ഭ്രാന്തനെ പോലെ വേഷ പകർച്ചയാടുന്ന അയാളെ നോക്കി കാണുകയായിരുന്നു മഹാലക്ഷ്മി അത്രമേൽ ഭയന്ന മിഴികളോടെ.... ⚡️⚡️⚡️⚡️⚡️⚡️ ആവുന്നതിനേക്കാൾ കൂടുതൽ സ്പീഡിൽ ആയിരുന്നു കാറോടിച്ചത്... അയാളെ തേടിയിറങ്ങാൻ തോന്നിയത് അപ്പോഴത്തെ തന്റെ മണ്ടത്തരം ആയി ഇന്ദ്രന് അപ്പോൾ തോന്നി.... ഒരിക്കലും ഇങ്ങനെ ഒരു നീക്കം പ്രതീക്ഷിച്ചതല്ല അയാൾ ഒളിഞ്ഞിരിക്കുമെന്ന് മാത്രമാണ് കരുതിയത് എപ്പോഴും അങ്ങനെ തന്നെയായിരുന്നു അയാളുടെ കളികൾ... എല്ലായിടത്തും ഒളിഞ്ഞിരുന്ന് കരുക്കൾ നീക്കും.... ഇവിടെ മുന്നിലിറങ്ങി കളിക്കും എന്ന് കരുതിയതല്ല ഇത്തിരി കൂടി തങ്ങൾ സൂക്ഷിക്കേണ്ടിയിരുന്നു ആവേശം കൂടിപ്പോയി എല്ലാവരെയും തിരിച്ചുകിട്ടി... അനിയന് അനുഭവിക്കേണ്ടിവന്ന യാതന കേട്ടപ്പോൾ പിന്നെ നിൽക്കാൻ തോന്നിയില്ല.... അതാണ് എല്ലാത്തിനും വിനയായത് ഇന്ദ്രൻ സങ്കടത്തോടെ ഓർത്തു ഒട്ടും വൈകിക്കൂടാ...

ജീവിതത്തിൽ അത്രമേൽ അനുഭവിച്ചതാണ് താൻ ഒരുപാട് നഷ്ടങ്ങൾ ഒരിക്കലും നികത്താൻ ആവാത്ത.. ഇനിയും അത്തരത്തിൽ ഒന്നും താങ്ങാൻ തന്റെ മനസ്സിനെ ശക്തിയില്ല... അല്ലെങ്കിൽ ഇനിയും അയാളുടെ പാതയ്ക്ക് വിട്ടുകൊടുക്കാൻ ആരുമില്ല തന്റെ പക്കൽ ഒന്ന് തന്നെ ജീവനോളം സ്നേഹിച്ചു വളർത്തിയ മാഹിയമ്മയാണ് പിന്നെ ഒന്ന് തന്റെ പ്രാണനാണ് തന്റെ പെണ്ണ്... അതിലൊരാളുടെ ജീവൻ പോയാലും പിന്നെ താൻ ജീവിച്ചിരിക്കുന്നതിൽ ഒരർത്ഥവുമില്ല.... """"ഏട്ടാ """' അഭിമന്യുവിന്റെ ആ വിളിയിൽ ഉണ്ടായിരുന്നു അവന്റെ ഭയം... """ ഒന്നും വരില്ലടാ... ഈ ഏട്ടനില്ലേ കുട്ടിക്ക് """ ഇന്ദ്രൻ അത് പറഞ്ഞപ്പോൾ എന്തോ ഒരു ആശ്വാസം അഭിമന്യുവും അറിഞ്ഞിരുന്നു... അനാഥത്വം എന്ന പടുകുഴിയിൽ നിന്ന് സനാഥത്വം എന്ന സത്യത്തിൽ എത്തി നിൽക്കുമ്പോൾ എല്ലാം എന്ത് മനോഹരമാണ് എന്ന് തിരിച്ചറിയുകയായിരുന്നു അഭി...

തനിക്ക് വിഷമം വരുമ്പോൾ തന്റെ മുഖം ഒന്ന് പാടുമ്പോൾ ചേർത്ത് പിടിക്കാൻ ആളുകൾ തനിക്കും ഉണ്ടായിരിക്കുന്നു ഒരിക്കലും കരുതിയതല്ല ഇങ്ങനെയൊരു നാൾ ഉണ്ടാവും എന്ന്... പെട്ടെന്നാണ് ഇന്ദ്രൻ സഡൻ ബ്രേക്ക് ചെയ്തു കാർ നിർത്തിയത് അപ്പോൾ കണ്ടു മുന്നിൽ വലിയൊരു വണ്ടിയും അതിൽ തങ്ങളെ തന്നെ പ്രതീക്ഷിച്ചു നിൽക്കുന്ന ചിലരെയും.... അഭിമന്യു വേഗം ഇന്ദ്രനെ നോക്കി അവന്റെ കൈ ഒന്ന് മുറുക്കിപ്പിടിച്ച് കണ്ണടച്ച് കാണിച്ചു ഇന്ദ്രൻ... ഒട്ടും വൈകാതെ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങിയിരുന്നു ഇന്ദ്രൻ ഒപ്പം അഭിയും.... അവരുടെ നേരെ ഇന്ദ്രൻ നടന്നു പോകുമ്പോൾ, സംഹാരതാണ്ഡവം ആടാൻ പോകുന്ന മഹാദേവനെയാണ് അഭിമന്യുവിൻ ഓർമ്മ വന്നത്.... അയാളും ഒപ്പമുണ്ടായിരുന്നു തന്റെ ഏട്ടന്റെ നിഴൽ പോലെ............ തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story